പൃഥിരാജിനെ നായകനാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്ത ഊഴം എന്ന ചിത്രത്തിലൂടെ മലയാളികള്‍ക്ക് സുപരിചയായ നടിയാണ് രസ് ന പവിത്രന്. അതിന് ശേഷം പല നല്ല ചിത്രങ്ങളുടെ ഭാഗമാകാന്‍ രസ്നയ്ക്ക് സാധിച്ചു. ഇപ്പോഴിതാ ഊഴം സിനിമയുടെ ചിത്രീകരണത്തെക്കുറിച്ച് രസ്ന പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. രസ്നയുടെ വാക്കുകള്‍… മേക്കപ്പ്മാന് മുന്നില്‍ ഇരുന്നപ്പോള്‍ കൂടുതല്‍ സുന്ദരിയാവും എന്നായിരുന്നു കരുതിയത്. എന്നാല്‍ മുഖത്ത് നീലനിറമൊക്കെ തന്ന് ഒരു മാതിരിയാക്കി. മരിച്ച് കിടക്കുന്ന രംഗമായിരുന്നു ആദ്യ ദിനത്തില്‍. നല്ല സ്റ്റൈലായി പോയതിന് ശേഷമായിരുന്നു ഇത്. ബാലചന്ദ്രമേനോന് സാറും സീത മാമും നേരത്തെ തന്നെ ഇത് പോലെ കിടക്കുകയായിരുന്നു. അത് കണ്ടപ്പോള്‍ എനിക്കും സന്തോഷമായി. രസ്ന പറയുന്നു. വില്ലനൊക്കെ വന്ന് അറ്റാക്ക് ചെയ്യുന്ന രംഗത്തില്‍ പേടിച്ച് പോയിരുന്നു. ആ രംഗം ചളമാക്കുമോയെന്ന ആശങ്കയായിരുന്നു സംവിധായകന് ജീത്തു ജോസഫിന്. രസ്ന പറഞ്ഞു. അതെ സമയം…
Read MoreCategory: Today’S Special
എന്നാല്‍ അപ്രതീക്ഷിതമായി അവര്‍ എന്നെ കെട്ടിപ്പിടിക്കുകയും എന്റെ കവിളുകളില്‍ പിച്ചുകയും ചെയ്തു ! തുറന്നു പറച്ചിലുമായി നടന് സായ് കിരണ്‍…
മലയാളം മിനിസ്ക്രീനിലെ മിന്നുംതാരമാണ് തെലുങ്ക് നടന് സായ് കിരണ്‍. ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്ത വാനമ്പാടി എന്ന സീരിയലില്‍ സായ് കിരണ്‍ അവതരിപ്പിച്ച മോഹന്‍കുമാര്‍ എന്ന ഗായക കഥാപാത്രം ഏറെ പ്രശംസ പിടിച്ചു പറ്റിയിരുന്നു. തെലുങ്ക് സിനിമ-സീരിയല്‍ രംഗത്ത് സജീവമായിരുന്ന താരം ഇപ്പോള്‍ മലയാളത്തിലും തമിഴിലും അഭിനയിക്കുന്നുണ്ട്. തെലുങ്ക് സീരിയലായ കൊയിലമ്മയുടെ റീമേക്കാണ് വാനമ്പാടി. കൊയിലമ്മയിലെ നായകനെയും സായ്കിരണ്‍ തന്നെയാണ് അവതരിപ്പിച്ചത്. ഇങ്ങനെയാണ് വാനമ്പാടിയില്‍ അതേ കഥാപാത്രമായി സായ്കിരണ്‍ വരുന്നത്. തനിക്ക് ആരാധകരില്‍ നിന്ന് നേരിട്ട ഒരു അനുഭവത്തെക്കുറിച്ച് തുറന്നുപറയുകയാണ് താരം ഇപ്പോള്‍. സായ് കിരണിന്റെ വാക്കുകള്‍ ഇങ്ങനെ…കഴിഞ്ഞ ദിവസം ഒരു സ്ത്രീ എന്റെ അടുത്തേക്ക് വന്നു. പരിചയപ്പെടാനും കൂടെ നിന്ന് ഫോട്ടോ എടുക്കാനും വേണ്ടിയാണവര്‍ വന്നത്. ഫോട്ടോ എടുത്ത ശേഷം എന്നെ ആലിംഗനം ചെയ്യാന്‍ എന്ന വണ്ണം അവര്‍ അടുത്തേക്ക് വരികയുണ്ടായി. വിരോധമില്ല എന്ന വിധം ഞാനും…
Read Moreകോവിഡ് വന്നതിനു പാവം സ്രാവുകൾ എന്തു പിഴച്ചു ! വാക്സിന് പരീക്ഷണം ശക്തമായി തുടരുമ്പോള്‍ സ്രാവുകള്‍ക്കു ഭീഷണി ഉയര്‍ത്തി ഒരു കണ്ടെത്തല്‍; സംഭവം ഇങ്ങനെ…
കോവിഡ് 19 മഹാമാരി ലോകമെങ്ങും താണ്ഡവമാടുന്നു. മറുവശത്ത് വാക് സിൻ കണ്ടുപിടിക്കാൻ ലോക രാജ്യങ്ങൾ കിണഞ്ഞു പരിശ്രമിക്കുന്നു. ഇതിനിടയിൽ കടലിൽ കഴിയുന്ന പാവം സ്രാവുകൾ എന്തു പിഴച്ചു? ഇതിനുത്തരം ഇങ്ങനെ- വാക്സിൻ പരീക്ഷണം ശക്തമായി തുടരുന്പോഴാണ് സ്രാവുകൾക്കു ഭീഷണി ഉയർത്തി ഒരു കണ്ടെത്തൽ ശാസ്ത്രജ്ഞൻമാർ നടത്തിയിരിക്കുന്നത്. മനുഷ്യന്റെ രോഗപ്രതിരോധ ശക്തിയെ ശക്തിപ്പെടുത്തുന്നതിൽ സ്രാവുകളുടെ കരളിൽ ഉത്പാദിപ്പിക്കുന്ന പ്രകൃതിദത്ത എണ്ണയായ സ്ക്വാലെനിനു നല്ല കഴിവുണ്ടത്രേ. ഈ എണ്ണ വാക്സിനിൽ ഉപയോഗിക്കുന്ന നിരവധി ഘടകങ്ങളിൽ ഒന്നായി മാറാൻ പോകുകയാണെന്നാണ് സൂചനകൾ വരുന്നത്. അങ്ങനെ വന്നാൽ വരാനിരിക്കുന്നതു സ്രാവ് വേട്ടയുടെ കാലമാണെന്നു വിദഗ്ധർ ആശങ്കപ്പെടുന്നു. നിലവിൽ ചർമസംരക്ഷണവുമായി ബന്ധപ്പെട്ട ചില മരുന്നുകളും മറ്റും ഉത്പാദിപ്പിക്കാൻ സ്രാവുകളുടെ എണ്ണ ഉപയോഗിച്ചു വരുന്നുണ്ട്. ഇതിന്റെ പേരിൽതന്നെ ലോകത്തു രഹസ്യമായും അല്ലാതെയുമൊക്കെ നിരവധി സ്രാവുകൾ വേട്ടയാടപ്പെടുന്നുണ്ട്. ഇങ്ങനെയുള്ളപ്പോഴാണ് ഇനി കോവിഡ് വാക്സിനു വേണ്ടിയും സ്രാവുകൾ വേട്ടയാടപ്പെടാൻ…
Read Moreനൂറു പൊറോട്ട ടാർസനു പുല്ലാണ്! ഇത് ഉസൻകുട്ടി, ദിവസവും ഇരുപതോളം ചായ കുടിക്കും, പൊറോട്ടയും ബീഫും ബിരിയാണിയും ഇഷ്ടവിഭവങ്ങള്‍, കോഴിക്കോടുകാരുടെ സ്വന്തം ‘തീറ്റ റപ്പായി’യുടെ കഥ…
ടാര്സന് എന്നു കേട്ടാൽ പലരുടെയും മനസിൽ തെളിയുക കാട്ടിലൂടെ വള്ളിയിൽ തൂങ്ങി വരുന്ന സിക്സ് പായ്ക്ക് കാർട്ടൂൺ കഥാപാത്രത്തെ ആയിരിക്കും. എന്നാൽ, കോഴിക്കോട്ട് ചീക്കിലോടുകാരോടു ടാർസൻ ആരാണെന്നു ചോദിച്ചാൽ അവരൊന്നു പുഞ്ചിരിക്കും. അവരുടെ മനസിൽ തെളിയുക കാടും മലയും കാട്ടുവള്ളിയുമൊന്നുമല്ല… മേശപ്പുറം നിറഞ്ഞിരിക്കുന്ന വിഭവങ്ങൾക്കപ്പുറം ഒരു പിടിപിടിക്കാൻ തയാറായിരിക്കുന്ന അവരുടെ സ്വന്തം ടാർസനെയാണ്. ഒരു കാലത്തു ഭക്ഷണം കഴിക്കുന്നതിൽ പെരുമ കേൾപ്പിച്ചു കടന്നുപോയ തീറ്റ റപ്പായി വന്നാൽ പോലും ടാർസന്റെ മുന്നിൽ ഒരുനിമിഷം അന്പരന്നു നിൽക്കും. എന്നാൽ, ഭക്ഷണത്തിൽ റപ്പായി ആണെങ്കിൽ പണിയെടുക്കുന്നതിൽ ശരിക്കും ടാർസനാണ് ഈ ചുമട്ടു തൊഴിലാളി. ഇത് ഉസൻകുട്ടി. കോഴിക്കോട് ജില്ലയിലെ ചീക്കിലോട് ഗ്രാമത്തില്‍ താമസം. ശരിക്കും ടാർസൻ! അമ്പതാം വയസിലും ആരെയും അതിശയിപ്പിക്കുന്ന മെയ്ക്കരുത്തിന്റെ ഉടമയാണ് ഉസന്‍കുട്ടി. സാധാരണക്കാർ ഉയർത്താൻ മടിക്കുന്ന എത്ര കഠിനഭാരവും നിഷ്പ്രയാസം തട്ടി തേളേൽ കയറ്റി നടന്നുനീങ്ങും…
Read Moreആ ഒട്ടകപക്ഷിക്കു തോന്നി, താന്‍ സീബ്രയാണ്..! സീബ്രകൾക്കൊപ്പം മേഞ്ഞ് നടക്കുന്ന ബ്ലൂ എന്ന ഒട്ടകപ്പക്ഷിയാണ് ഇവിടുത്തെ താരം; സംഗതി കൈവിട്ടതോടെ പിന്നെ സംഭവിച്ചത്…
വിറ്റ്ഷെയറിലെ ലോംഗ്ലീറ്റ് സഫാരി പാർക്കിലെത്തുന്നവരെ അത്ഭുതപ്പെടുത്തുന്ന ഒരു കാഴ്ചയുണ്ട്. സീബ്രകൾക്കൊപ്പം മേഞ്ഞ് നടക്കുന്ന ബ്ലൂ എന്ന ഒട്ടകപ്പക്ഷിയാണ് ഇവിടുത്തെ താരം. താനൊരു ഒട്ടകപ്പക്ഷിയല്ലെന്നാണ് കക്ഷിയുടെ ഇപ്പോഴത്തെ നിലപാട്. സീബ്രകൾക്കൊപ്പമായിരുന്നു വളരെക്കാലമായി ഇവന്റെ താമസം. ഇതോടെ സീബ്രകളുടെ ജീവിത രീതി ഒട്ടകപ്പക്ഷിയും പിന്തുടരുകയായിരുന്നു. സീബ്രകൾക്കൊപ്പമാണ് ഇവന്റെ കളിയും ഭക്ഷണം കഴിക്കയുമെല്ലാം. സ്റ്റേസി എന്ന ഒട്ടകപ്പക്ഷിയുമായി ബ്ലൂ ഇണചേർന്നിരുന്നു. സാധാരണ അടയിരിക്കേണ്ട ചുമതല ആൺ പക്ഷിക്കാണ്. പക്ഷെ ഇവിടെ ബ്ലൂ അതിനു തയാറായില്ലെന്ന് മാത്രമല്ല, ഒന്നു തിരിഞ്ഞു നോക്കുക പോലും ചെയ്തില്ല. സംഗതി കൈവിട്ടതോടെ ബ്ലൂവിനെ മൃഗശാലയിൽ നിന്ന് മാറ്റാനുള്ള തയാറെടുപ്പിലാണ് അധികൃതർ. ഒട്ടകപ്പക്ഷികളിലെ വിചിത്രജീവിയായിട്ടാണ് ബ്ലൂവിനെ ഇപ്പോൾ ആളുകൾ കാണുന്നത്.
Read Moreഉജ്ജ്വല പ്രകടനമായിരുന്നു രണ്‍വീറിന്റേത് ! നടനായില്ലായിരുന്നെങ്കില്‍ അദ്ദേഹം ഒരു സെക്സോളജിസ്റ്റാകുമായിരുന്നു; രണ്‍വീറിനെക്കുറിച്ച് നടി ഭൂമി പട്നേക്കര്‍ പറയുന്നതിങ്ങനെ…
നടന് രണ്‍വീര്‍ സിംഗിനെക്കുറിച്ച നടി ഭൂമി പട്നേക്കര്‍ നടത്തിയ ഒരു പരാമര്‍ശമാണ് ഇപ്പോള്‍ ചര്‍ച്ചയായിരിക്കുന്നത്. രണ്‍വീര്‍ സിങ് ഒരു നടന് ആയിരുന്നില്ലെങ്കില്‍ മികച്ച ഒരു സെക്സോളജിസ്റ്റ് ആകുമായിരുന്നെന്ന് ഭൂമി പറയുന്നത്. സെക്സിന് ചികിത്സ നല്കുന്ന ഡോക്ടറായാല്‍ രണ്‍വീറിന് നന്നായി തിളങ്ങാനാകും എന്നും അവര്‍ പറഞ്ഞു. അദ്ദേഹത്തിന്റെ കയ്യില്‍ മികച്ച പൊടിക്കൈകളുണ്ടെന്നാണ് എനിക്ക് തോന്നുന്നത്. നേഹ ദൂപിയയുടെ നോ ഫില്‍റ്റര്‍ നേഹയിലൂടെയായിരുന്നു താരത്തിന്റെ പ്രതികരണം. രണ്‍വീര്‍ അഭിനയ മികവിനെക്കുറിച്ച് പറയാനും ഭൂമി മറന്നില്ല. കാസ്റ്റിങ് ഡയറക്ടറായിരുന്ന സമയത്ത് ബാന്‍ഡ് ബാജ ഭാരതിനുവേണ്ടി രണ്‍വീറിനെ ഓഡിഷന് നടത്തിയതിനെക്കുറിച്ചും ഭൂമി വ്യക്തമാക്കി. മികച്ച പ്രകടനമായിരുന്നു രണ്വീറിന്റേതെന്നും അദ്ദേഹത്തിന്റെ ഊര്‍ജം അമ്പരപ്പിക്കുന്നതുമായിരുന്നെന്ന് ഭൂമി വ്യക്തമാക്കി. എന്തൊരു മികച്ച നടനാണ് എന്നാണ് ചിന്തിച്ചതെന്നും താരം പറഞ്ഞു. മികച്ച കഥാപാത്രങ്ങളിലൂടെ ഞെട്ടിക്കുന്ന താരമാണ് രണ്‍വീര്‍. ബാന്‍ഡ് ബജാ ഭാരതിലൂടെയാണ് താരം ബോളിവുഡിലേക്ക് ചുവടുവെക്കുന്നത്. ചിത്രം മികച്ച…
Read Moreഎന്തൊക്കെയുണ്ടെടാ *#!*&^$%…മോനേ ! കോവിഡിനെത്തുടര്‍ന്ന് മൃഗശാലയിലെ തത്തകളെ ഒരുമിച്ച് ക്വാറന്റൈനിലാക്കി; ക്വാറന്റൈന് കഴിഞ്ഞ് പുറത്തിറങ്ങിയ തത്തകള്‍ വരുന്നവരെയും പോകുന്നവരെയുമെല്ലാം വിളിച്ചത് ‘കണ്ണുപൊട്ടുന്ന തെറി’; ഒടുവില്‍ അറ്റകൈ പ്രയോഗിച്ച് അധികൃതര്‍…
മൃഗശാലയിലെത്തുന്ന സന്ദര്‍ശകരെ പച്ചത്തെറി വിളിക്കുന്ന തത്തകളെ ഒടുവില്‍ അധികൃതര്‍ മാറ്റിപ്പാര്‍പ്പിച്ചു. യുകെയിലെ ലിങ്കണ്‍ഷെയര്‍ വൈല്‍ഡ് ലൈഫ് പാര്‍ക്കിലാണ് വിചിത്രമായ സംഭവം നടന്നത്. ആഫ്രിക്കന്‍ ഗ്രേ പാരറ്റ് വിഭാഗത്തില്‍ പെട്ടവയാണ് തത്തകള്‍. കഴിഞ്ഞ മാസമാണ് അഞ്ച് വ്യത്യസ്ത ഉടമകളില്‍ നിന്നായി ചാരത്തത്തകള്‍ മൃഗശാലയിലെത്തിയത്. ക്വാറന്റീനിന്റെ ഭാഗമായി ഇവയെ ഒരുമിച്ചാണ് പാര്‍പ്പിച്ചിരുന്നത്. ക്വാറന്റീന് കഴിഞ്ഞു പുറത്തിറങ്ങിയ തത്തകള്‍ വരുന്നവരേയും പോകുന്നവരേയുമെല്ലാം കണ്ണുപൊട്ടുന്ന ചീത്തവിളിക്കാന്‍ തുടങ്ങിയതോടെയാണ് കാര്യങ്ങള്‍ കൈവിട്ടുപോയത്. കൂട്ടത്തിലുണ്ടായിരുന്ന ഏതെങ്കിലും ഒരു തത്തയില്‍ നിന്നാകാം മറ്റ് തത്തകള്‍ കൂടി മോശം വാക്കുകള്‍ പഠിച്ചതെന്നാണ് കരതുന്നത്. മൃഗശാല സന്ദര്‍ശിക്കാനെത്തുന്ന കുട്ടികള്‍ക്കെല്ലാം തത്തകളുടെ പദപ്രയോഗം ബുദ്ധിമുട്ടുണ്ടാക്കാതിരിക്കാനാണ് ഇവയെ മാറ്റിപ്പാര്‍പ്പിക്കാനുള്ള തീരുമാനത്തിലെത്തിച്ചത്. ഇതിന്റെ ഭാഗമായി അഞ്ചു തത്തകളേയും വെവ്വേറെ തത്തകളുടെ കൂട്ടത്തിലാക്കി. ഒന്നിച്ചിരുന്നു ചീത്തവിളിക്കുന്നതിലും നല്ലതാണല്ലോ ഒറ്റയ്ക്കിരുന്നു ചീത്തവിളിക്കുന്നത്. ഇപ്പോള്‍ മറ്റ് തത്തക്കൂട്ടങ്ങള്ക്കൊപ്പമിരുന്നാണ് ഇവയുടെ ചീത്തവിളി. നല്ല തത്തകളുമായുള്ള സമ്പര്‍ക്കം ഇവയുടെ ചീത്തവിളി സ്വഭാവത്തെ…
Read Moreഒടുവില്‍ വേദനയോടെ ഞങ്ങള്‍ ആ സത്യം മനസിലാക്കി ! നീതു ജോണ്സന് സഖാക്കള്‍ക്ക് മാത്രം കാണാന്‍ കഴിയുന്ന ഒരു പ്രത്യേകതരം കുട്ടിയാണെന്ന് കൊടിക്കുന്നില്‍ സുരേഷ്…
വടക്കാഞ്ചേരി നീതു ജോണ്സന് വിവാദത്തില്‍ സിപിഎമ്മിനെ പരിഹസിച്ച് കൊടിക്കുന്നില്‍ സുരേഷ് എംപി. വിസ്മയത്തുമ്പത്ത് സിനിമയിലെ മോഹന്‍ലാലിന്റേയും നയന്‍താരയുടെയും സീനിന്റെ ചിത്രം പങ്കുവെച്ചാണ് കൊടിക്കുന്നില്‍ സുരേഷ് എം.പിയുടെ പ്രതികരണം. ”ഒടുവില്‍ വേദനയോടെ ഞങ്ങള്‍ ആ സത്യം മനസിലാക്കി. നീതു ജോണ്സന് സഖാക്കള്‍ക്ക് മാത്രം കാണാന്‍ കഴിയുന്ന ഒരു പ്രത്യേകതരം കുട്ടിയാണ്. ” എന്നാണ് നീതു ജോണ്സണ്, ക്യാപ്സ്യൂള്‍ ടാക്സി എന്നീ ഹാഷ് ടാഗുകളോടെ കോണ്‍ഗ്രസ് നേതാവ് കൊടിക്കുന്നില്‍ സുരേഷ് ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചത്. പുറമ്പോക്കില്‍ താമസിക്കുന്ന താനും അമ്മയും ലൈഫ് മിഷന് പദ്ധതിയില്‍പ്പെട്ട വടക്കാഞ്ചേരി ഫ്ളാറ്റിനായി അപേക്ഷിച്ചിട്ടുണ്ടെന്നും ദയവു ചെയ്ത് ഫ്ളാറ്റിനെതിരെ ആരോപണങ്ങള്‍ ഉന്നയിച്ച് അത് ഇല്ലാതെ ആക്കരുതെന്നും പ്ലസ്ടു വിദ്യാര്‍ത്ഥിനിയായ നീതു ജോണ്സണ് എന്ന പേരിലെഴുതിയ കത്ത് സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. അനില്‍ അക്കരയുടെയും കോണ്‍ഗ്രസ് കൗണ്‍സിലര്‍ സൈറ ബാനുവിന്റെയും പേരെടുത്ത് പറഞ്ഞായിരുന്നു കുറിപ്പ്. വടക്കാഞ്ചേരി ഹയര്‍…
Read Moreശരിക്കും വില അപ്പോൾ എത്ര? വിലപേശിയാൽ പാതിവിലയിലേക്ക് കുറയുന്ന എംആർപിവില; ഉപഭോക്താക്കളെ വഞ്ചിക്കുന്ന പുത്തൻതട്ടിപ്പു രീതി വ്യാപകമാകുന്നു
വടക്കഞ്ചേരി: പാക്കിംഗ് ഉത്പന്നങ്ങൾക്ക് തോന്നുന്ന മട്ടിൽ എംആർപി (മാക്സിമം റീട്ടെയിൽ പ്രൈസ്) ചുമത്തി ഉപഭോക്താക്കളെ വഞ്ചിക്കുന്നതായി പരാതി. ഉത്പാദനചെലവുമായി യാതൊരു ബന്ധവുമില്ലാത്ത വിധത്തിലാണ് ഉത്്പന്നത്തിന് എംആർപി കണക്കാക്കുന്നത്. ചില ഉത്പന്നങ്ങൾക്ക് എംആർപിയേക്കാൾ പകുതി വിലയ്ക്കുവരെ കച്ചവടക്കാർ വ്യാപാരം നടത്തുമെന്നതുതന്നെ തട്ടിപ്പിന് പ്രധാന തെളിവാണ്. മറ്റു സംസ്ഥാനങ്ങളിൽനിന്നും മറ്റു രാജ്യങ്ങളിൽ നിന്നുമെല്ലാം വരുന്ന ഉത്പന്നങ്ങൾക്കാണ് ഇത്തരത്തിൽ തോന്നുംമട്ടിൽ എംആർപി ചുമത്തി തട്ടിപ്പ് നടത്തുന്നതെന്ന് പറയുന്നു. 2290 രൂപ എംആർപിയായി പാക്കിംഗ് ബോക്സിൽ കാണിച്ചിട്ടുള്ള ഷൂ 1500 രൂപയ്ക്ക് ലഭിച്ചതാണ് പരാതിക്കിടയാക്കിയത്. എംആർപിയായി കാണുന്ന വില അതേപടി കൊടുത്ത് മിണ്ടാതെ കടയിൽനിന്നും ഇറങ്ങി പോരുന്നവരാണ് കൂടുതൽ വഞ്ചിതരാകുക. കുട്ടികളാണ് സാധനം വാങ്ങാൻ വന്നതെങ്കിൽ എംആർപി യിൽനിന്നും പത്തോ ഇരുപതോ രൂപ കുറച്ച് അവരെ സന്തോഷിപ്പിക്കും. ശരിയായ വിലപേശൽ നടത്തിയാൽ മാത്രമെ കച്ചവടക്കാരുടെ ലാഭം കഴിച്ചുള്ള വിലക്ക് ഉത്പന്നം ലഭിക്കു. ഒരു…
Read Moreദുര്‍ഗാ വേഷത്തില്‍ പരസ്യ ചിത്രത്തില്‍ അഭിനയിച്ചു !തൃണമൂല്‍ എംപി നുസ്രത് ജഹാനെതിരേ വധഭീഷണി…
തൃണമൂല്‍ കോണ്‍ഗ്രസ് എംപി നുസ്രത് ജഹാന് നേരേ വധഭീഷണി സന്ദേശം. ദുര്‍ഗ വേഷത്തില്‍ പരസ്യചിത്രത്തില്‍ അഭിനയിച്ചതിന്റെ പേരിലാണ് നുസ്രതിന് വധഭീഷണി എത്തിയത്. ഇവരുടെ ഓഫീസിലേക്കാണ് ഭീഷണി സന്ദേശങ്ങള്‍ എത്തിയത്. സെപ്റ്റംബര്‍ പതിനേഴിനാണ് ദുര്‍ഗ വേഷം ധരിച്ച ചിത്രം നുസ്രത് ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തത്. അതിന് ശേഷം അവര്‍ ഷൂട്ടിംഗിനായി ലണ്ടനിലേക്ക് പോകുകയും ചെയ്തു. ചിത്രം പോസ്റ്റ് ചെയ്ത് കുറച്ചു ദിവസത്തിനു ശേഷമാണ് ചിലര്‍ വധഭീഷണി സന്ദേശങ്ങള്‍ അയയ്ക്കാന്‍ തുടങ്ങിയതെന്ന് ഓഫീസ് വൃത്തങ്ങള്‍ അറിയിച്ചു. ‘ഈ വിവരം ബംഗാള്‍ ആഭ്യന്തര മന്ത്രാലയത്തെയും ലണ്ടനിലെ ഇന്ത്യന്‍ എംബസിസേയും അറിയിച്ചിട്ടുണ്ട്. വിദേശത്തായതിനാല്‍ നുസ്രതിന് അധിക സുരക്ഷയുറപ്പാക്കാന്‍ എംബസി അധികൃതര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്’ നുസ്രതിന്റെ ഓഫീസ് ജീവനക്കാരന് പറഞ്ഞു. ഇതാദ്യമായല്ല നുസ്രതിന് നേരേ ഇത്തരം ഭീഷണികളുയരുന്നത്. മതേതര നിലപാടുകളുടെ പേരില്‍ നേരത്തേയും നുസ്രതിനെതിരെ വിമര്‍ശനങ്ങളുയര്‍ന്നിരുന്നു. ബംഗാളി സിനിമാ താരമായ നുസ്രത് ജഹാന് 2019…
Read More