കോമഡി ചെയ്യാന്‍ വിളിച്ച എന്നോട് നായകനാകാമോയെന്ന് സംവിധായകന്‍ ! തലയിലൂടെ കയ്യോടിച്ച് ഷക്കീല പറഞ്ഞു നിങ്കള്‍ ക്ലിക്കാവും; എ പടത്തിലെ നായകന്‍ മലയാള സിനിമയിലെ നായകനായ കഥയിങ്ങനെ…

നടി ഷക്കീലയ്ക്ക് ജന്മദിനാശംസകള്‍ നേര്‍ന്ന് നടനും അവതാരകനുമായ കൂട്ടിക്കല്‍ ജയചന്ദ്രന്‍. തന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് ജയചന്ദ്രന്‍ ഷക്കീലയ്ക്ക് ജന്മദിനാശംസകള്‍ നേര്‍ന്നത്.

ഷക്കീലയ്‌ക്കൊപ്പമുള്ള തന്റെ ആദ്യ ചിത്രത്തിന്റെ ഓര്‍മകള്‍ പങ്കുവച്ചാണ് ജയചന്ദ്രന്റെ കുറിപ്പ്. രാസലീല’യില്‍ കോമഡി ചെയ്യാന്‍ വിളിച്ച എന്നോട്, നേരില്‍ കണ്ടപ്പോള്‍ സംവിധായകന്‍ മടിച്ച്, മടിച്ച് അന്ന് ചോദിച്ചു, നായകനാകാമോ എന്ന്. എന്റെ മനസ്സില്‍ ഇന്നും എ പടം ബി പടം എന്നൊന്നുമില്ല. സിനിമ മാത്രം! ഞാന്‍ അഭിനയിച്ചു.

എല്ലാവരും ആനന്ദത്തോടെ പറഞ്ഞു ‘നിന്റെ ഭാവി പോയി!’ പക്ഷേ, ഷൂട്ടിംഗ് തീര്‍ന്ന ദിവസം അതിലെ നായിക, അവരോട് മാന്യമായി പെരുമാറിയതിനാലാവാം അടുത്ത് വിളിച്ച് തലയില്‍ കൈയ്യോടിച്ച് പറഞ്ഞു; ‘നിങ്കള്‍ ക്ലിക്കാവും!’ജയചന്ദ്രന്‍ പറയുന്നു…

ജയചന്ദ്രന്റെ കുറിപ്പ് വായിക്കാം

യാതൊരു സിനിമ പാരമ്പര്യവും ഇല്ലാത്ത ഒരു ഗ്രാമീണ ചെറുക്കന്‍ അഭിനയമോഹം ആരോടും പറയാതെ കൊണ്ട് നടന്നു. ഇന്നത്തെപ്പോലെ അന്നും ആരും സഹായിച്ചിട്ടില്ല (ആരും, ആരെയും സഹായിക്കേണ്ടതില്ല). പക്ഷേ, ദൈവം തീരുമാനിച്ചിരുന്നു, നീ മൂവിക്യാമറയ്ക്ക് മുന്നില്‍ നില്‍ക്കും. ഒരു നടന് വേണ്ട ഒന്നും അന്നും, ഇന്നുമില്ല!

‘രാസലീല’യില്‍ കോമഡി ചെയ്യാന്‍ വിളിച്ച എന്നോട്, നേരില്‍ കണ്ടപ്പോള്‍ സംവിധായകന്‍ മടിച്ച്, മടിച്ച് അന്ന് ചോദിച്ചു, നായകനാകാമോ എന്ന്. എന്റെ മനസ്സില്‍ ഇന്നും A പടം B പടം എന്നൊന്നുമില്ല. സിനിമ മാത്രം! ഞാന്‍ അഭിനയിച്ചു.

എല്ലാവരും ആനന്ദത്തോടെ പറഞ്ഞു ‘നിന്റെ ഭാവി പോയി!’ പക്ഷേ, ഷൂട്ടിംഗ് തീര്‍ന്ന ദിവസം അതിലെ നായിക, അവരോട് മാന്യമായി പെരുമാറിയതിനാലാവാം അടുത്ത് വിളിച്ച് തലയില്‍ കൈയ്യോടിച്ച് പറഞ്ഞു; ‘നിങ്കള്‍ ക്ലിക്കാവും!’

പ്രവചനക്കാരെ ഞെട്ടിച്ച് തൊട്ടടുത്ത വര്‍ഷം, മലയാള കുടുംബങ്ങളുടെ മുഴുവന്‍ ഹൃദയം കീഴടക്കിയ ‘കോമഡി ടൈം’ എന്ന സൂര്യ. ടി.വി. പ്രോഗ്രാമുമായി ‘കൂട്ടിക്കല്‍ ജയചന്ദ്രന്‍’ ജനിച്ചു. വീണ്ടും ‘ചിരിക്കുടുക്ക’ യില്‍ നായകനായി!

‘A’ പട നായകന്‍ വീണ്ടും മലയാള സിനിമയില്‍ ഹീറോ ആയ ചരിത്രം! ഹൃദയം കൊണ്ട് അനുഗ്രഹിച്ച ആ നായിക മാദകസുന്ദരി ‘ഷക്കീല’ യ്ക്കും എന്റെ പ്രേക്ഷകര്‍ക്കും നന്ദി. എന്റെ പ്രിയ നായികയ്ക്ക് പിറന്നാള്‍ ആശംസകള്‍…

Related posts

Leave a Comment