ഇന്ത്യൻ ക്രിമിനലുകളുടെ തലതൊട്ടമ്മ എന്ന വിളിപ്പേര് കിട്ടിയ വനിതയാണ് സന്തോക് ബെൻ ജഡേജ. കുറ്റകൃത്യങ്ങളുടെ വഴിയിലൂടെ കൂസലില്ലാതെ സഞ്ചരിച്ചതാണ് ഇവർക്കുമേൽ ഈ പേരു വീഴാൻ കാരണം. സ്ത്രീ എന്നുള്ള പരിമിതകൾക്കൊന്നും ഇടമില്ലാത്ത രീതിയിൽ കുറ്റകൃത്യങ്ങളുടെ അമരം പിടിച്ചുകൊണ്ടാണ് സന്തോഷ് ബെൻ ജഡേജ നാടിനെ വിറപ്പിച്ചത്. ഗുജറാത്തിലെ പോർബന്ദർ, സൗരാഷ്ട്ര മേഖലകൾ ആയിരുന്നു സന്തോക് ബെന്നിന്റെ വിളയാട്ട മേഖല. നാടുവിറപ്പിക്കുന്ന ക്രിമിനൽ ആയിരുന്നിട്ടും പിന്നീട് രാഷ്ട്രീയത്തിൽ എത്താനും ജനപ്രതിനിധിയാകാനും ഇവർക്കും കഴിഞ്ഞു. കൊടുംകൊള്ളക്കാരായിരുന്ന ഫൂലൻ ദേവിയും സീമ പരിഹാറും രാഷ്ട്രീയത്തിൽ വന്നു തിളങ്ങിതുപോലെ ഈ ഗുണ്ടാനേതാവും ഒരു കൈ പയറ്റി. കുറ്റകൃത്യങ്ങളുടെ ലോകത്തുനിന്നു രാഷ്ട്രീയത്തിലേക്കു കയറുകയെന്നത് ഇന്ത്യയിൽ പുതുമയുള്ള കാര്യമല്ലാതായി മാറിയിട്ടുണ്ട്. ഗുണ്ടാ ഭർത്താവ്! മഹേർ സമുദായ നേതാവ് സർമാൻ മുഞ്ജയാണ് സന്തോക് ബെന്നിന്റെ ഭർത്താവ്. പോർബന്ദറിലെ മഹാറാന മില്ലിലെ ഒരു സാധാരണ തൊഴിലാളിയായിരുന്നു സർമാൻ. ഇവരുടെ മില്ലിൽ…
Read MoreCategory: Today’S Special
ലളിതമായ വിവാഹ ചടങ്ങുകള്‍! നടി മിയ വിവാഹിതയായി; പങ്കെടുത്തത് അടുത്ത ബന്ധുക്കളും കുടുംബസുഹൃത്തുക്കളും ഉള്‍പ്പെടെ 20 പേര്
കൊച്ചി: നടി മിയ ജോര്‍ജും ആഷ്വിൻ ഫിലിപ്പും വിവാഹിതരായി. എറണാകുളം സെന്റ് മേരീസ് ബസലിക്കയില്‍ നടന്ന വിവാഹത്തിനു സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി കാര്‍മികത്വം വഹിച്ചു. കോവിഡ് പശ്ചാത്തലത്തില്‍ ലളിതമായിരുന്നു വിവാഹ ചടങ്ങുകള്‍. അടുത്ത ബന്ധുക്കളും കുടുംബസുഹൃത്തുക്കളും ഉൾപ്പെടെ 20 പേരില്‍ താഴെമാത്രം പേരാണു പങ്കെടുത്തത്. എറണാകുളം ആലംപറമ്പില്‍ ഫിലിപ്പ്-രേണു ദന്പതികളുടെ മകനായ ആഷ്വിന് വ്യവസായിയാണ്. പാലാ തുരുത്തിപ്പള്ളില്‍ ജോര്‍ജ്-മിനി ദന്പതികളുടെ മകളാണു മിയ. ടെലിവിഷന്‍ സീരിയലുകളിലൂടെ അഭിനയരംഗത്തെത്തിയ മിയ “ചേട്ടായീസ്’ സിനിമയിലൂടെ നായികയായി. മലയാളം, തമിഴ്, തെലുങ്ക് ഭാഷകളിലായി നാല്പതോളം സിനിമകളില്‍ ഇതിനകം അഭിനയിച്ചു.
Read Moreഎന്തു കഴിച്ചാലും ഛർദിക്കുന്ന സ്ത്രീ..! പത്ത് വർഷമായി തുടരുന്ന അവസ്ഥ; എല്ലാം കഴിഞ്ഞെന്ന് വിചാരിച്ചിരുന്നപ്പോൾ, ഒടുവിൽ ആ കാരണം കണ്ടെത്തി….
രോഗങ്ങളില്ലാത്ത അവസ്ഥയാണ് വാസ്തവത്തിൽ ജീവിതത്തിലെ വലിയ സന്തോഷമെന്നു പറയാം. അത്തരം ഭാഗ്യം സിദ്ധിച്ചവർ ചുരുക്കം. അസുഖം വന്നാൽ കാരണം കണ്ടെത്തി ചികിത്സിച്ചു ഭേദപ്പെടുത്തുകയാണല്ലോ നാട്ടുനടപ്പ്. പക്ഷേ, രോഗകാരണം കണ്ടെത്താനാകുന്നില്ലെങ്കിലോ…മനഃസമാധാനം വിദൂരസ്വപ്നമാകും. പത്തു വർഷമായി ഒരു നിഗൂഢരോഗം കാരണം മനഃസമാധാനവും സാധാരണ ജീവിതവും നഷ്ടമായ അനുഭവമാണ് ഇംഗ്ലണ്ടിലെ ജൂഡി വിൽഷെർ എന്ന എഴുപത്തൊന്നുകാരി പറയുന്നത്. എപ്പോൾ എന്തു കഴിച്ചാലും ഛർദിക്കുന്നു…അതാണ് ജൂഡിയുടെ പ്രശ്നം. മഞ്ഞവെള്ളം ഛർദിച്ചുഛർദിച്ച് ജൂഡി എല്ലും തോലുമായി. ശരീരം ദുർബലമായി. ഭക്ഷണവും അതു വഴി അവശ്യ പോഷകങ്ങളും ശരീരത്തിലെത്താതായതോടെ നന്നായി ക്ഷീണിച്ചു. ശരീരഭാരം കാര്യമായി കുറഞ്ഞു. മനഃസ്വസ്ഥത നശിച്ചു. സന്തോഷങ്ങളുടെ നിറങ്ങൾ ജൂഡിയുടെ ജീവിതത്തിൽ നിന്നു മങ്ങിയടർന്നു! എല്ലാം ആ സർജറിക്കു ശേഷംഅന്നനാളത്തിനും ആമാശയത്തിനും ഇടയിലുള്ള വാതിലാണ് ലോവർ ഈസോഫാഗൽ സ്ഫിംഗ്റ്റർ എന്ന പേശീവലയം. അക്ലേഷിയ എന്ന രോഗമുള്ളവരിൽ ഭക്ഷണം വിഴുങ്ങുന്പോൾ ഈ വാതിൽ തുറക്കില്ല.…
Read Moreനടിമാരുടെ വീഡിയോകൾ അസ്ലീല വീഡിയോകളിൽ എഡിറ്റ് ചെയ്ത് നിർമിക്കും; പിന്നീട് ചാറ്റിംഗിലൂടെ ബ്ലാക്മെയില്‍ ചെയ്ത് പണം തട്ടും; ഏഴാം ക്ലാസ് വിദ്യാഭ്യാസ മെങ്കിലും ഇംഗ്ലീഷ് നന്നായി സംസാരിക്കുന്ന നെടുമങ്ങാട്ടെ സൂരജ് ചില്ലറക്കാരനല്ല…
പേരൂര്‍ക്കട: പ്രമുഖരായ തെന്നിന്ത്യന്‍ നടിമാരെയും അവതാരകരെയും ബ്ലാക്മെയില്‍ ചെയ്ത് പണം തട്ടിയ സംഭവത്തില്‍ യുവാവ് പിടിയില്‍. നെടുമങ്ങാട് കരുതപ്പൂര് മല്ലമ്പ്രക്കോണം ഷീജാ ഭവനില്‍ സൂരജ് ദിനേഷ് (25) ആണ് പിടിയിലായത്. ഒരു പ്രമുഖ തെന്നിന്ത്യന്‍ നടി നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ സിറ്റി സൈബര്‍ സെല്ലും റൂറല്‍ സൈബര്‍ സെല്ലും സംയുക്തമായി നടത്തിയ അന്വേഷണത്തിനൊടുവിലാണ് യുവാവ് പിടിയിലായത്. സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നതിങ്ങനെ സൂരജ് ഏഴാം ക്ലാസ് വിദ്യാഭ്യാസം മാത്രമുള്ളയാളാണ്. തെന്നിന്ത്യന്‍ നടിമാരുടെയും അവതാരകരുടെയും ദൃശ്യങ്ങള്‍ തെരഞ്ഞെടുത്തശേഷം അതില്‍ കൃത്രിമമായി അശ്ലീല വീഡിയോയും ഓഡിയോയും എഡിറ്റുചെയ്ത് ചേര്‍ത്തശേഷം ദൃശ്യങ്ങള്‍ അശ്ലീല വെബ്സൈറ്റില്‍ ആഡ് ചെയ്യും. തുടര്‍ന്ന് നാടിമാരെ ബ്ലാക്മെയില്‍ ചെയ്ത് പണം തട്ടുകയാണ് സൂരജിന്റെ രീതി.സൂരജ് ഇംഗ്ലീഷ് ഭാഷ നന്നായി കൈകാര്യം ചെയ്യും എഡിറ്റിംഗിലോ മറ്റോ ഇയാള്‍ക്ക് വേറെ സഹായികള്‍ ആരുമില്ലെന്നും ചാറ്റിംഗിലൂടെയാണ് കബളിപ്പിക്കപ്പെടുന്നവരുമായി ബന്ധപ്പെടുകയും ബ്ലാക്മെയില്‍ ചെയ്ത് പണംതട്ടുകയും…
Read Moreഇനി ചിറകിലിരുന്ന് പറക്കാം! പരീക്ഷണം വിജയം; യാത്രക്കാരെ ചിറകിലിരുത്തി പറന്നുയരാനുള്ള അവസാനഘട്ട ഒരുക്കത്തിലാണ് ഫ്ളൈയിം വി എന്ന വിമാനം
കുട്ടിക്കാലത്ത്, പറവകളുടെ ചിറകിലേറി ലോകം ചുറ്റിക്കാണുന്ന നിമിഷം സ്വപ്നം കണ്ടിട്ടുള്ളവരാണ് നമ്മൾ എല്ലാവരും. എന്നാൽ, ഇനിയിപ്പോൾ ആ ആഗ്രഹവും ഉടൻതന്നെ സാക്ഷാത്കരിക്കപ്പെടും. യാത്രക്കാരെ ചിറകിലിരുത്തി പറന്നുയരാനുള്ള അവസാനഘട്ട ഒരുക്കത്തിലാണ് ഫ്ളൈയിം വി എന്ന വിമാനം. വി ആകൃതിയായതിനാലാണ് വിമാനത്തിനു ഫ്ളൈയിംഗ് വി എന്നു പേരു നൽകിയിരിക്കുന്നത്. ഡച്ച് നിർമിതമായ ഈ വിമാനം ആദ്യഘട്ട പരീക്ഷണ യാത്ര വിജയകരമായി പൂർത്തിയാക്കിക്കഴിഞ്ഞു. സാധാരണ വിമാനത്തിന്റെ നടുഭാഗത്താണ് യാത്രക്കാരുടെ ഇരിപ്പിടവും മറ്റു സംവിധാനങ്ങളുമെല്ലാം ഒരുക്കുന്നത്. ചിറകുകൾ സാങ്കേതിക കാര്യങ്ങൾക്കു മാത്രമേ ഉപയോഗിക്കുന്നുള്ളൂ. എന്നാൽ, പുതിയ വിമാനത്തിൽ രണ്ടുവശത്തേക്കുമുള്ള ചിറകുകളിൽ യാത്രക്കാരുടെ സീറ്റുകൾ ഉണ്ടാകും. മാത്രമല്ല, ഇന്ധനം നിറയ്ക്കുന്ന ടാങ്ക്, കാർഗോ സ്പേസ് തുടങ്ങിയവയെല്ലാം വിമാനത്തിന്റെ ഇരു ചിറകുകളിലുമായാണ് ഒരുക്കിയിരിക്കുന്നത്. വി രൂപം വിമാനത്തിന്റെ ഇംഗ്ലീഷിലെ V രൂപം വായുവിനെ കീറിമുറിച്ചുള്ള യാത്ര കൂടുതൽ എളുപ്പമാക്കും എന്നതാണ് ഇതിന്റെ പ്രത്യേകത. കൂടുതൽ ആയാസമില്ലാതെ…
Read More19 പെണ്ണുങ്ങൾ വരും! വനിതാ താരങ്ങൾ ഉൾപ്പെടുന്ന ഗ്രൂപ്പിലേക്ക് ആ മെസേജ് വീണതോടെ ഫുട്ബോൾ താരം പുറത്ത്; വിവാദം ഇങ്ങനെ…
മുന്‍ മാഞ്ചസ്റ്റര്‍ സിറ്റിയുടെയും ബാഴ്സലോണയുടെയും മിഡ്ഫീല്‍ഡറായ ഐവറി കോസ്റ്റ് താരം യായ ടുറെ ഇപ്പോള്‍ സമൂഹമാധ്യമങ്ങളിലെ “”ചൂടേറിയ” ചര്‍ച്ചാവിഷയമാണ്. ടീം അംഗങ്ങള്‍ക്കുവേണ്ടി വാടകയ്ക്കു പെണ്ണുങ്ങളെ താമസിക്കുന്ന ഹോട്ടലില്‍ എത്തിക്കുമെന്നു വീമ്പിളക്കിയതാണ് താരത്തിനു വിനയായത്. കുട്ടികള്‍ക്കുവേണ്ടി പണം സ്വരൂപിക്കാന്‍ യൂണിസെഫിന്റെ പിന്തുണയോടുകൂടി നടത്തുന്ന സോക്കര്‍ എയ്ഡ് ചാരിറ്റി മത്സരത്തിനു മുന്‍പാണ് താരത്തിന്റെ ചൂടൻവാഗ്ദാനം ഫുട്ബോൾ താരങ്ങളുടെ വാട്ട്സ് ആപ്പ് ഗ്രൂപ്പിലേക്ക് എത്തിയത്. വനിതാതാരങ്ങൾ അടക്കമുള്ളവർ ഉൾപ്പെടുന്ന ഗ്രൂപ്പിലേക്ക് ഈ മെസേജ് എത്തിയതോടെ സ്ഫോടനം നടന്നു എന്നു പറയാം. അതോടെ ടുറെ ടീമിൽനിന്നു തന്നെ തെറിച്ചു. വിവാദം ഇങ്ങനെ… വിവാഹിതനും മൂന്നു കുട്ടികളുടെ പിതാവുമാണ് 37കാരനായ ടുറെ. ഇംഗ്ലണ്ടിലെ മാഞ്ചസ്റ്ററിലെ ഓള്‍ഡ് ട്രാഫോര്‍ഡ് സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തിനെത്തിയ ടീം താമസിക്കുന്ന ചെഷയറിലെ പഞ്ചനക്ഷത്ര ഹോട്ടലില്‍ 19 പെണ്‍കുട്ടികളെ കൊണ്ടുവരാന്‍ കഴിയുമെന്നായിരുന്നു ടുറെയുടെ വീരസ്യം പറച്ചിൽ. കൂടാതെ തന്റെ ടീമായ വേള്‍ഡ്…
Read Moreഇത്രയ്ക്ക് വേണോ? വലിയ ഒരു പാറയുടെ മുകളിൽ നിന്ന് വരന്റെ കൈ വിട്ട് താഴേക്ക് വീഴാൻ പോകുന്ന വധു; വൈറലായിക്കൊണ്ടിരിക്കുന്ന വെഡിംഗ് ഫോട്ടോഷൂട്ടിന്റെ സത്യാവസ്ഥ…
വലിയ ഒരു പാറയുടെ മുകളിൽ നിന്ന് വരന്റെ കൈ വിട്ട് താഴേക്ക് വീഴാൻ പോകുന്ന വധു- സോഷ്യൽ മീഡിയകളിൽ വൈറലായിക്കൊണ്ടിരിക്കുന്ന ഒരു വെഡിംഗ് ഫോട്ടോഷൂട്ടിന്റെ ദൃശ്യമാണിത്. യു.എസിലെ ആർക്കാൻസസിലുള്ള മൗണ്ടൻ ഹോം സ്വദേശികളാണ് റയാൻ മേയേഴ്സും ഭാര്യ സ്കൈയുമാണ ് ചിത്രത്തിലുള്ളത്. വിവാഹം ഗംഭീരമായി നടത്തണമെന്നതായിരുന്നു ഇരുവരുടെയും ആഗ്രഹം. പക്ഷെ കൃത്യസമയത്ത് കൊറോണയെത്തി മുഴുവൻ കുളമാക്കി. ഇതോടെയാണ് ഫോട്ടോഷൂട്ട് ഗംഭീരമാക്കാൻ ഇരുവരും ചേർന്ന് തീരുമാനിച്ചത്. ഇതോടെ പ്രധാന ഹൈക്കിംഗ് പോയിന്റുകളിൽ ഒന്നായ വിറ്റാക്കർ പോയിന്റിനെ ഫോട്ടോഷൂട്ട് ഡെസ്റ്റിനേഷനാക്കി മാറ്റാൻ തീരുമാനിക്കുകയായിരുന്നു. 1,900 അടി ഉയരത്തിലുള്ള കൂറ്റൻ പാറയുടെ അറ്റത്ത് നിന്നും ചെങ്കുത്തായ താഴേക്ക് ചരിഞ്ഞ് നോക്കുന്ന സ്കൈയുടെ ചിത്രം കണ്ട് എല്ലാവരും ഞെട്ടി. കണ്ടാൽ ശരിക്കും ഇപ്പോൾ താഴേക്ക് വീണ് പോകും എന്നാണ് തോന്നുക. എന്നാൽ ശരിക്കും ഒരു കയറിന്റെ സഹായത്താലാണ് ഈ നില്പ്. ഹൈക്കിംഗിലുൾപ്പെടെ പരിചയ സമ്പത്തുള്ള…
Read Moreകുട്ടികളെ ആദ്യം വലയിലാക്കും, പിന്നീട് കീഴ്പ്പെടുത്തും; ഉപയോഗിച്ച ശേഷം കൊന്നുതള്ളും; ഇയാനും മിരയും ചെയ്തത് ആരും ചെയ്യാത്ത കാര്യങ്ങള്‍…
ഇയാനൊരു തികഞ്ഞ ക്രിമിനലായിരുന്നു. നല്ല മദ്യപാനി. ലോകംകണ്ട ഏറ്റവും ക്രൂരനായ ഭരണാധികാരി ഹിറ്റ്ലറെ ആരാധിക്കുന്നവൻ. ഹിറ്റ്ലറിന്റെ ആത്മകഥയായ മെയിൻ കാഫ് പലവട്ടം വായിച്ചു മനപ്പാഠമാക്കിയവൻ. ലൈംഗിക വൈകൃതങ്ങളെ ഇഷ്ടപ്പെടുന്നവൻ. കവർച്ച നടത്തി പണം അപഹരിക്കുന്നവൻ. കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്ത് ആനന്ദം കണ്ടെത്തുന്നവൻ… ഇങ്ങനെ ഏതു കുറ്റകൃത്യങ്ങളുടെയും പോരിനോടൊപ്പം ഇയാന്റെ പേരു ചേർത്തുവയ്ക്കാം. ഇങ്ങനെയുള്ളവനുമായി പ്രണയത്തിലായ പെൺകുട്ടിയുടെ കാര്യം പറയേണ്ടതില്ലല്ലോ. ഇയാന്റെ രീതികൾ മിരയെയും സ്വാധീനിച്ചു തുടങ്ങി. പടിപടിയായി അവളും ഇയാന്റെ ക്രിമിനൽ പരിപാടികൾക്കൊപ്പം ചേർന്നു. കവർച്ച തുടങ്ങി. അതുവഴി പണമുണ്ടാക്കി. ഇരകൾ കുട്ടികൾ കൊടുംക്രിമിനലായ ഇയാൻ ബ്രാൻഡി ലൈംഗിക വൈകൃതങ്ങൾക്ക് അടിമയായിരുന്നു. ഇയാനോടൊപ്പം കൂടിയതോടെ മിരയും ഇത്തരം അധാർമിക താത്പര്യങ്ങളുടെ ലോകത്തേക്കു ചുവടുവച്ചു. കുട്ടികളും കൗമാരക്കാരുമായിരുന്നു ഇവരുടെയും മുഖ്യ ഇരകൾ. കുട്ടികളെ തട്ടിയെടുത്ത് ഇത്തരം കാര്യങ്ങൾക്ക് ഉപയോഗിക്കുന്നതിൽ ഇരുവരും ആനന്ദം കണ്ടെത്തി. കുട്ടികളെ തടവിലാക്കി തങ്ങളുടെ…
Read Moreജാതി ചോദിക്കുന്ന വട്ടവട, ചായ ചിരട്ടയിൽ! കേരളത്തിൽ മറ്റൊരിടത്തും ഇത്രയും രൂക്ഷമായ പരസ്യമായ ജാതിവിവേചനം ഇല്ല; വട്ടവടയിലെ ഞെട്ടിക്കുന്ന കാഴ്ചകൾ
ടി.പി. സന്തോഷ് കുമാർ തൊടുപുഴ: പതിറ്റാണ്ടുകളായി കടുത്ത ജാതിവിവേചനം നിലനിൽക്കുന്ന വട്ടവടയിൽ ഇപ്പോഴും ജാതിയുടെ പേരിൽ മനുഷ്യരെ രണ്ടു തട്ടിലാക്കുന്നതിന്റെ ഉദാഹരണമാണ് തലമുട്ടി വെട്ടുന്നതിനെ സംബന്ധിച്ച് ഉയർന്ന വിവാദം. മുടി വെട്ടുന്നതിന് അയിത്തം കല്പിച്ച സംഭവത്തിൽ പഞ്ചായത്തും പട്ടികജാതി സംഘടനങ്ങളും ഇടപെട്ടില്ലായിരുന്നെങ്കിൽ ഇതു വലിയ സംഘർഷത്തിലേക്കു നീങ്ങിയേനെ. കേരളത്തിൽ മറ്റൊരിടത്തും ഇത്രയും രൂക്ഷമായ പരസ്യമായ ജാതിവിവേചനം ഇല്ല. തമിഴ്നാട്ടിൽ നിലനിൽക്കുന്ന കടുത്ത ജാതിവിവേചന രീതിയാണ് വട്ടവടയിൽ പിന്തുടരുന്നത്. കാരണം വട്ടവട പഞ്ചായത്തിൽ കഴിയുന്നവരിൽ 99.9 ശതമാനം പേരും തമിഴ് വംശജരാണ്. അഞ്ചു മലയാളി കുടുംബങ്ങൾ മാത്രമാണ് ഇവിടുള്ളത്. ജാതികൾ ഒബിസി വിഭാഗത്തിൽപ്പെട്ട ചെട്ടിയാർ, മണ്ണാടിയാർ, തേവർ, വിശ്വകർമജർ എന്നിവരാണ് വട്ടവടയിലെ മേൽത്തട്ടുകാർ. പട്ടികവിഭാഗത്തിൽപ്പെടുന്ന ചക്ലിയർ, പള്ളർ, പറയർ എന്നി വിഭാഗങ്ങളിലുള്ളവരെയാണ് താഴ്ന്ന ജാതിക്കാരായി കണക്കാക്കുന്നത്. ചക്ലിയരാണ് ഏറ്റവും കൂടുതൽ ജാതിവിവേചനത്തിന്റെ പേരിലുള്ള കെടുതികൾ നേരിടുന്നത്. ചായ ഗ്ലാസ്…
Read Moreഗർഭിണിയായതിനാൽ വിദേശത്തേക്ക് മടങ്ങണ്ടെന്ന് മാതാപിതാക്കളും ഭർത്താവും പറഞ്ഞെങ്കിലും..! അമൃത പറന്നതു മരണത്തിലേക്ക്; ദുഃഖത്തിൽ മുങ്ങി വെച്ചൂർ ഗ്രാമം
വൈക്കം: ആദ്യത്തെ കണ്മണിയെ ഗർഭം ധരിച്ചശേഷം ജോലിസ്ഥലത്തേക്ക് മടങ്ങിയ പ്രിയതമ പ്രസവത്തിനായി അവധിയിലെത്തുന്നതു കാത്തിരുന്ന ഭർത്താവിനും മാതാപിതാപിതാക്കൾക്കും അമൃതയുടെ മരണം കനത്ത ദുഃഖമായി. കഴിഞ്ഞ ജനുവരിയിൽ നാട്ടിലെത്തിയ അമൃത മെയ് മാസം തിരിച്ചു പോകുന്പോൾ ഗർഭിണിയായിരുന്നു. കോവിഡ് വ്യാപനമുണ്ടായതോടെ ഒരു കൂട്ടം നഴ്സുമാർ ആശുപത്രി അധികൃതരുടെ ആവശ്യപ്രകാരം വിദേശത്തേക്ക് സ്പെഷൽ ഫ്ളൈറ്റിൽ പോയതിൽ അമൃതയുമുണ്ടായിരുന്നു. ഗർഭിണിയായതിനാൽ വിദേശത്തേക്ക് മടങ്ങണ്ടെന്ന് മാതാപിതാക്കളും ഭർത്താവും പറഞ്ഞെങ്കിലും നല്ല ആശുപത്രിയിൽ മികച്ച ശന്പളം ലഭിക്കുന്ന ജോലി വിട്ടുകളയാൻ അമൃതയ്ക്ക് മനസു വന്നില്ല. പ്രസവത്തിനു മുന്‍പ് നാട്ടിലെത്താമെന്ന തീരുമാനത്തിലാണ് അമൃത മടങ്ങിയത്. അമൃതയുടെ സഹോദരി അഖിലയും യുകെയിൽ നഴ്സാണ്. മക്കളെ രണ്ടുപേരെയും അവർക്കിഷ്ടപ്പെട്ട പ്രഫഷണൽ കോഴ്സ് പഠിപ്പിച്ചു ജീവിതം കരുപ്പിടിപ്പിച്ചു വരുന്നതിനിടയിൽ അകാലത്തിൽ പൊലിഞ്ഞ ഇളയ മകളുടെ വേർപാട് തീരാനാൊന്പരമായി. ഹൃദയം തകർന്നു കരയുന്ന മാതാപിതാക്കളായ മോഹനനെയും കനകമ്മയെയും അമൃതയുടെ ഭർത്താവ് അവിനാശിനെയും…
Read More