മാ​ണി​യു​ടെ ഭൂ​രി​പ​ക്ഷം കു​റ​ച്ച മി​ടു​ക്ക​നാണ് കാപ്പൻ; മാ​ണി​യു​ടെ പേ​രി​ൽ യു​ഡി​എ​ഫി​ന് വോ​ട്ട് കി​ട്ടി​ല്ലെന്ന് വെള്ളാപ്പള്ളി

ആ​ല​പ്പു​ഴ: യു​ഡി​എ​ഫി​ലെ പ​ട​ല​പ്പി​ണ​ക്കം മാ​ണി സി. ​കാ​പ്പ​ന് ഗു​ണം ചെ​യ്യു​മെ​ന്ന് എ​സ്എ​ൻ​ഡി​പി ജ​ന​റ​ൽ സെ​ക്ര​ട്ട​റി വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശ​ൻ. ക​രു​ത്ത​നും ശ​ക്ത​നു​മാ​യ മാ​ണി​യു​ടെ ഭൂ​രി​പ​ക്ഷം കു​റ​ച്ച് മി​ടു​ക്ക​നാ​ണെ​ന്ന് തെ​ളി​യി​ച്ച ആ​ളാ​ണ് കാ​പ്പ​നെ​ന്നും വെ​ള്ളാ​പ്പ​ള്ളി പ​റ​ഞ്ഞു.

മാ​ണി​യു​ടെ പേ​രി​ൽ യു​ഡി​എ​ഫി​ന് വോ​ട്ട് കി​ട്ടി​ല്ല. നി​ല​വി​ലെ രാ​ഷ്ട്രീ​യ കാ​ലാ​വ​സ്ഥ കാ​പ്പ​ന് അ​നു​കൂ​ല​മാ​ണ്. യു​ഡി​എ​ഫി​ലെ പ​ട​ല​പ്പി​ണ​ക്ക​വും വ്യ​ക്തി​വി​ദ്വേ​ഷ​വും കാ​പ്പ​ന് ഗു​ണം ചെ​യ്യും. സ്ഥാ​നാ​ർ​ഥി നി​ർ​ണ​യ​ത്തി​ലെ ത​ർ​ക്കം ജ​നാ​ധി​പ​ത്യ​ത്തി​നു നാ​ണ​ക്കേ​ടാ​ണെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

Related posts