സത്യത്തെ മറച്ചു വയ്ക്കാനാവുമോ ? മാറിടം മറയ്ക്കാതെ ബ്രിട്ടീഷ് പാര്‍ലമെന്റിനു മുമ്പില്‍ വന്‍ പ്രതിഷേധവുമായി സ്ത്രീകള്‍ ! കാരണമറിഞ്ഞാല്‍ നിങ്ങളും പിന്തുണയ്ക്കും…

ബ്രിട്ടീഷ് പാര്‍ലമെന്റിനു മുമ്പില്‍ സ്ത്രീകള്‍ നടത്തിവരുന്ന വ്യത്യസ്ഥമായ പ്രതിഷേധമാണ് ഇപ്പോള്‍ ശ്രദ്ധേയമായിരിക്കുന്നത്. പ്രകൃതി ചൂഷണത്തിനെതിരെ മാറിടം മറയ്ക്കാതെയാണ് സ്ത്രീകളുടെ കൂട്ടായ്മയായ എക്‌സറ്റിന്‍ഷന്‍ റിബല്യന്റെ പ്രതിഷേധം. പ്രകൃതിചൂഷണത്തിലൂടെയുണ്ടാകുന്ന കാലാവസ്ഥ വ്യതിയാനം ഒരു നഗ്‌ന സത്യമാണെന്നു പ്രതീകാത്മകമായി കാണിക്കുന്നതിനായാണ് ഇത്തരത്തിലുള്ള പ്രതിഷേധം അരങ്ങേറുന്നത്. ‘സത്യത്തെ മറച്ചു വയ്ക്കാനാകുമോ?’ എന്നെഴുതിയ ബാനറും ഉയര്‍ത്തിയാണ് സ്ത്രീകളുടെ പ്രതിഷേധം. മുഖത്ത് നാല് ഡിഗ്രി സെല്‍ഷ്യസ് എന്നെഴുതിയ മാസ്‌കും ധരിച്ചിരിക്കുന്നു. ആഗോള താപനം വരും കാലങ്ങളില്‍ നാലു ഡിഗ്രി വരെ ഉയരാമെന്നാണ് ഇതിലൂടെ വ്യക്തമാക്കുന്നത്. യുദ്ധം, വരള്‍ച്ച, പട്ടിണി, കാട്ടുതീ, അക്രമങ്ങള്‍, ക്ഷാമം ഇതെല്ലാം ആഗോളതാപനത്തിന്റെ അനന്തരഫലങ്ങളായിരിക്കുമെന്നും ഇവര്‍ പറയുന്നു. പത്ത് ദിവസമായി ഇവരുടെ പ്രതിഷേധം തുടരുകയാണ്.

Read More

വിവാഹത്തോടെ അഭിനയത്തോടു വിടപറയുമോ ? വിവാഹം കഴിഞ്ഞയുടന്‍ തന്റെ നേരെയുയര്‍ന്ന ചോദ്യത്തിന് മിയ നല്‍കിയത് ചുട്ട മറുപടി…

വിവാഹശേഷം അഭിനയജീവിതത്തോടു വിടപറഞ്ഞ നിരവധി നടിമാര്‍ മലയാള സിനിമയില്‍ ഉണ്ട്. ശനിയാഴ്ചയായിരുന്നു നടി മിയ ജോര്‍ജും അശ്വിന്‍ ഫിലിപ്പും തമ്മിലുള്ള വിവാഹം. എറണാകുളം സെന്റ് മേരീസ് ബസലിക്കയില്‍ വച്ച് നടന്ന വിവാഹത്തില്‍ വളരെ അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമായിരുന്നു പങ്കെടുത്തത്. വൈകിട്ട് വിവാഹ റിസപ്ഷനും നടന്നു. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് ലളിതമായിരുന്നു ചടങ്ങുകള്‍. പള്ളിയില്‍ നിന്നും അശ്വിന്റെ കൈപിടിച്ച് ഇറങ്ങിയ മിയയെ കാത്തിരുന്ന മാധ്യമപ്രവര്‍ത്തകര്‍ ആദ്യം ചോദിച്ചത്”വിവാഹത്തോടെ അഭിനയത്തോട് വിട പറയുമോ?” എന്ന ക്ലീഷെ ചോദ്യമായിരുന്നു. എന്നാല്‍ ഇനിയും അഭിനയിക്കും എന്നു തന്നെയായിരുന്നു മിയയുടെ മറുപടി. എറണാകുളം ആലംപറമ്പില്‍ ഫിലിപ്പിന്റെയും രേണുവിന്റെയും മകനാണ് ബിസിനസുകാരനായ അശ്വിന്‍. വിവാഹത്തോടെ താനുമൊരു കൊച്ചിക്കാരിയായിരിക്കുകയാണെന്നും മിയ പറയുന്നു. ടെലിവിഷനിലൂടെയാണ് മിയ അഭിനയ രംഗത്തേക്ക് എത്തുന്നത്. ‘അല്‍ഫോണ്‍സാമ്മ’ സീരിയലില്‍ പ്രധാന വേഷത്തെ അവതരിപ്പിച്ച മിയ ‘ഡോക്ടര്‍ ലവ്,’ ‘ഈ അടുത്ത കാലത്ത്,’ ‘നവാഗതര്‍ക്ക്…

Read More

ഒരേ കോളജില്‍ ഒരേ ക്ലാസില്‍ മകനൊപ്പം പഠിച്ച് 54കാരന്‍ ! അച്ഛനും മകനും നേടിയത് മിന്നും വിജയം…

മകനൊപ്പം ഒരേ ക്ലാസ്‌റൂമില്‍ പഠിച്ച് മിന്നും വിജയം നേടി 54കാരനായ അച്ഛന്‍. നൂറനാട് മുതുകാട്ടുകര ലക്ഷ്മി ഭവനത്തില്‍ വി.കെ.രാജുവും മകന്‍ അരവിന്ദനുമാണ് കഴിഞ്ഞ ഒരു വര്‍ഷക്കാലം സഹപാഠികളായി ജെ.ഡി.സി പഠിച്ച് ഫസ്റ്റ് ക്ലാസ് നേടി പാസായത്. ആറന്മുള സഹകരണ കോളേജിലെ വിദ്യാര്‍ത്ഥികളായിരുന്നു ഇരുവരും. നൂറനാട് എരുമക്കുഴി ക്ഷീരോല്‍പ്പാദന സഹകരണ സംഘത്തിലെ ജീവനക്കാരനാണ് രാജു. ഇവിടെ ലാബ് അസിസ്റ്റന്റായി ജോലിക്കയറ്റം കിട്ടുന്നതിനാണ് ജെ.ഡി.സി പഠിക്കുന്നതിനായി മകന്‍ അരവിന്ദനൊപ്പം കോളേജ് ക്യാമ്പസിലേക്ക് വിദ്യാര്‍ഥിയായി എത്തിയത്. തുടര്‍ന്ന് ഇരുവരുമൊന്നിച്ച് ആഞ്ഞുപിടിച്ചപ്പോള്‍ ഇരുവരും ഫസ്റ്റ്ക്ലാസില്‍ പാസാകുകയും ചെയ്തു.ബിടെക് കഴിഞ്ഞ ശേഷമാണ് അരവിന്ദന്‍ ജെ.ഡി.സിക്ക് ചേര്‍ന്നത്. ഇരുവരും ഒന്നിച്ചായിരുന്നു കോളേജിലേക്കുള്ള യാത്രയും പഠിത്തവും എല്ലാം. കോളേജിലെ പാഠ്യേതര പ്രവര്‍ത്തനങ്ങളിലും ഇരുവരും പങ്കെടുക്കുകയും സഹപാഠികളുടെയും അധ്യാപകരുടെയും ശ്രദ്ധ പിടിച്ചുപറ്റുകയും ചെയ്തു. കോളേജ് പ്രിന്‍സിപ്പാള്‍ ഇന്ദിരയുടെയും മറ്റ് അധ്യാപകരുടെയും ഭാഗത്തു നിന്ന് നല്ല സഹകരണമാണ് ഉണ്ടായിരുന്നതെന്ന് ഇരുവരും…

Read More

അതിര്‍ത്തി കടന്നാല്‍ ചൈനക്കാരുടെ കാര്യം കട്ടപ്പൊക ! അതിര്‍ത്തി കടക്കുന്ന ചൈനക്കാരെ വെടിവെച്ചു കൊല്ലുമെന്ന് കിം; ഉത്തരകൊറിയന്‍ ഏകാധിപതിയുടെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഇങ്ങനെ…

കോവിഡിനെതിരേയുള്ള പ്രതിരോധത്തിന്റെ ഭാഗമായി അടച്ച ചൈനീസ് അതിര്‍ത്തി മറികടന്നെത്തുന്നവരെ വെടിവെച്ചു കൊല്ലാന്‍ ഉത്തരവിട്ട് കിം ജോങ് ഉന്‍. ചൈനയുമായുള്ള അതിര്‍ത്തി കഴിഞ്ഞ ജനുവരിയില്‍ അടച്ചതിനേത്തുടര്‍ന്ന് ഉത്തരകൊറിയയിലേക്കുള്ള കള്ളക്കടത്ത് വര്‍ധിച്ച സാഹചര്യത്തിലാണു കോവിഡ് വ്യാപനം തടയാനുള്ള കടുംകൈ. യു.എസ്. ഫോഴ്‌സസ് കൊറിയ കമാന്‍ഡര്‍ റോബര്‍ട്ട് അബ്രാംസാണു വാഷിങ്ടണിലെ സെന്റര്‍ ഫോര്‍ സ്ട്രാറ്റജിക് ആന്‍ഡ് ഇന്റര്‍നാഷണല്‍ സ്റ്റഡീസ് (സി.എസ്.ഐ.എസ്) സംഘടിപ്പിച്ച ഓണ്‍ലൈന്‍ യോഗത്തില്‍ ഇക്കാര്യം വെളിപ്പെടുത്തിയത്. അതിര്‍ത്തി അടയ്ക്കുകയും ചൈനയില്‍നിന്നുള്ള ഇറക്കുമതി 85% കുറയുകയും ചെയ്തതോടെ ഉത്തരകൊറിയയ്ക്കുമേലുള്ള യു.എസ്. ഉപരോധത്തിന്റെ ആഘാതം ഇരട്ടിയായി. ഉത്തരകൊറിയയില്‍ ആഞ്ഞടിച്ച മെയ്‌സാഖ് ചുഴലിക്കൊടുങ്കാറ്റില്‍ 2000 വീടുകളാണ് തകര്‍ന്നത്. ഇതിനിടയ്ക്ക് കോവിഡ് വ്യാപനവും ഉയര്‍ന്നതോടെ ഉത്തര കൊറിയ ആകെ പ്രതിസന്ധിയിലായിരിക്കുകയാണ്. എന്നാല്‍, ഭരണകക്ഷിയായ ”വര്‍ക്കേഴ്‌സ് പാര്‍ട്ടി ഓഫ് കൊറിയ”യുടെ 75-ാം വാര്‍ഷികവുമായി ബന്ധപ്പെട്ട് പാര്‍ട്ടി ചെയര്‍മാനും ഭരണാധികാരിയുമായ കിം ജോങ് ഉന്‍ ശക്തിപ്രകടനത്തിനു മുതിര്‍ന്നേക്കാമെന്നും മുന്നറിയിപ്പുണ്ട്.…

Read More

ബിന്‍ലാദന്‍ പോണ്‍ വീഡിയോകളുടെ അടിമയായിരുന്നുവോ ? ലാദന്റെ കൈവശമുണ്ടായിരുന്നത് പോണ്‍ വീഡിയോകളുടെ വന്‍ ശേഖരം ! പുതിയ റിപ്പോര്‍ട്ടില്‍ പറയുന്നത് ഞെട്ടിപ്പിക്കുന്ന കാര്യങ്ങള്‍…

കൊടും ഭീകരന്‍ ഒസാമ ബിന്‍ലാദനെ 2011ലാണ് ഓപ്പറേഷന്‍ ജെറോനിമോ എന്നു പേരിട്ട ഓപ്പറേഷനിലൂടെ അമേരിക്കന്‍ കമാന്‍ഡോ വിഭാഗമായ സീല്‍ വധിക്കുന്നത്. എന്നാല്‍ ഇപ്പോള്‍ ഇതുമായി ബന്ധപ്പെട്ട് പുറത്തു വരുന്ന വാര്‍ത്തകള്‍ ഏറെ കൗതുകം ഉളവാക്കുന്നതാണ്. ലാദന്റെ പാക്കിസ്ഥാനിലെ അവസാനത്തെ ഒളി സങ്കേതവും അവിടുന്ന് കണ്ടെടുത്ത വസ്തുക്കളെ കുറിച്ചുള്ള വിവരങ്ങളും ഇതിനോടകം ചര്‍ച്ചയായിരുന്നു. അന്ന് ലാദന്റെ ഒളിത്താവളത്തില്‍ നിന്നും പോണ്‍ ചിത്രങ്ങളുടെ വന്‍ ശേഖരം കണ്ടെത്തിയിരുന്നു. അനുയായികള്‍ക്ക് രഹസ്യമായി സന്ദേശങ്ങള്‍ അയക്കാന്‍ ലാദന്‍ അശ്ലീല വിഡിയോകള്‍ ഉപയോഗിച്ചിരുന്നെന്ന വിവരങ്ങളാണ് ഇപ്പോള്‍ പുറത്തു വരുന്നത്. അല്‍ഖ്വയ്ദ സ്ഥാപകന്‍ ഒസാമ ബിന്‍ലാദനെക്കുറിച്ച് നാഷണല്‍ ജിയോഗ്രാഫിക് ചാനല്‍ നിര്‍മിച്ച ഡോക്യുമെന്ററിയിലാണ് ഇക്കാര്യത്തെക്കുറിച്ചുള്ള പരാമര്‍ശമുള്ളത്. ബിന്‍ ലാദന്‍സ് ഹാര്‍ഡ് ഡ്രൈവ് എന്നാണ് ഡോക്യുമെന്ററിയുടെ പേര്. അമേരിക്കയെ ഉലച്ച വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണ സന്ദേശങ്ങള്‍ കൈമാറാനും അശ്ലീല വിഡിയോകള്‍ ഉപയോഗിച്ചിട്ടുണ്ടാകാമെന്നാണ് കരുതുന്നത്. ഇ-മെയിലുകള്‍ പോലുള്ള…

Read More

ക​ര​ളു​റ​പ്പാ​ണ് സാ​റേ ര​ശ്മി​യു​ടെ മെ​യി​ൻ! മൂന്നാം വയസില്‍ നഷ്ടപ്പെട്ടതാണു സംസാരശേഷിയും കേള്‍വിശക്തിയും; എരുമേലി പഞ്ചായത്തിലെ ജൂനിയര്‍ സൂപ്രണ്ട്‌ രശ്മി മോഹന്റെ ജീവിതത്തിലൂടെ…

എ​രു​മേ​ലി: കു​രു​ന്നാ​യി​രി​ക്കെ മൂ​ന്നാം വ​യ​സി​ൽ ന​ഷ്ട​പ്പെ​ട്ട​താ​ണു ര​ശ്മി​യു​ടെ സം​സാ​ര​ശേ​ഷി​യും കേ​ൾ​വി​ശ​ക്തി​യും. ഏ​റെ ചി​കി​ത്സ​യ്ക്കൊ​ടു​വി​ൽ സം​സാ​ര​ശേ​ഷി തി​രി​കെ കി​ട്ടി​യെ​ങ്കി​ലും കേ​ൾ​വി​ശ​ക്തി ര​ശ്മി​യെ വി​ട്ട​ക​ന്നു​പോ​യി. ഈ ​പ്ര​തി​സ​ന്ധി​ക​ളി​ലൊ​ന്നും ത​ക​രാ​തെ ഉ​റ​ച്ച ചു​വ​ടു​വ​യ്പു​ക​ളോ​ടെ ര​ശ്മി ന​ട​ത്തി​യ പ്ര​യാ​ണ​ത്തി​നു​ള്ള പ്ര​തി​ഫ​ല​മാ​ണ് സ​ർ​ക്കാ​ർ സ​ർ​വീ​സി​ലെ ജൂ​നി​യ​ർ സൂ​പ്ര​ണ്ട് പ​ദ​വി. എ​രു​മേ​ലി പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ൽ ജൂ​നി​യ​ർ സൂ​പ്ര​ണ്ടാ​ണു ര​ശ്മി മോ​ഹ​ൻ. പ​ള്ളി​ക്ക​ത്തോ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ൽ ഹെ​ഡ് ക്ല​ർ​ക്കാ​യി ജോ​ലി ചെ​യ്ത​ശേ​ഷം പ്ര​മോ​ഷ​നോ​ടെ​യാ​ണ് ര​ശ്മി എ​രു​മേ​ലി പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ൽ നി​യ​മി​ത​യാ​കു​ന്ന​ത്. ക​രു​ത്തു​നേ​ടി​യ ബാ​ല്യം മൂ​ന്നാ​മ​ത്തെ വ​യ​സി​ൽ രോ​ഗം​ബാ​ധി​ച്ച് സം​സാ​ര-​കേ​ൾ​വി ക​ഴി​വു​ക​ൾ ന​ഷ്ട​പ്പെ​ട്ടെ​ങ്കി​ലും മാ​താ​പി​താ​ക്ക​ൾ ആ ​കു​ഞ്ഞി​നെ ചേ​ർ​ത്തു​പി​ടി​ച്ച​തി​ന്‍റെ ഫ​ല​മാ​ണ് ഇ​പ്പോ​ൾ ര​ശ്മി നേ​ടി​യി​ട്ടു​ള്ള അം​ഗീ​കാ​ര​ങ്ങ​ൾ. ഭി​ന്ന​ശേ​ഷി​ക​ളു​ണ്ടാ​യി​രു​ന്നെ​ങ്കി​ലും ഒ​ന്നാം ക്ലാ​സ് മു​ത​ൽ ര​ശ്മി​യും സാ​ധാ​ര​ണ​കു​ട്ടി​ക​ൾ​ക്കൊ​പ്പം പ​ഠി​ക്ക​ട്ടെ എ​ന്ന മാ​താ​പി​താ​ക്ക​ളു​ടെ തീ​രു​മാ​ന​മാ​യി​രു​ന്നു വ​ഴി​ത്തി​രി​വ്. ര​ശ്മി അ​വ​രെ ഒ​രി​ക്ക​ലും നി​രാ​ശ​പ്പെ​ടു​ത്തി​യ​തു​മി​ല്ല. സ​ഹ​പാ​ഠി​ക​ളു​ടെ പു​സ്ത​കം നോ​ക്കി വ​ടി​വൊ​ത്ത കൈ​യ​ക്ഷ​ര​ത്തി​ൽ പ​ക​ർ​ത്തി​യെ​ഴു​തി​യും സ്ഫു​ട​മ​ല്ലാ​ത്ത ശ​ബ്ദ​ത്തി​ൽ ഉ​റ​ക്കെ…

Read More

നടി കങ്കണ റണൗത്തിനെ സ്വാതന്ത്ര്യ സമരസേനാനി ഭഗത് സിംഗിനോട് ഉപമിച്ച് നടന്‍ വിശാല്‍; ധീരരക്തസാക്ഷിയെ നാണം കെടുത്തരുതെന്ന് ആരാധകര്‍

ബോ​ളി​വു​ഡ് ന​ടി ക​ങ്ക​ണ റ​ണൗ​ത്തി​നെ സ്വാ​ത​ന്ത്ര്യ സ​മ​ര​സേ​നാ​നി ഭ​ഗ​ത് സി​ംഗി​നോ​ട് ഉ​പ​മി​ച്ച് ന​ട​ൻ വി​ശാ​ൽ. ക​ങ്ക​ണ​യു​ടെ പ്ര​വൃ​ത്തി ഭ​ഗ​ത് സിം​ഗ് 1920 ക​ളി​ൽ ന​ട​ത്തി​യ പോ​രാ​ട്ട​ത്തി​നോ​ട് സ​മാ​ന​മാ​ണ് എ​ന്നാ​ണ് വി​ശാ​ൽ ട്വി​റ്റ​റി​ൽ കു​റി​ച്ച​ത്. താ​ര​ത്തി​ന്‍റെ ധൈ​ര്യ​ത്തേ​യും വി​ശാ​ൽ പ്ര​ശം​സി​ക്കു​ന്നു. നി​ങ്ങ​ളു​ടെ ധൈ​ര്യ​ത്തി​ന് കൈ​യ​ടി. എ​ന്താ​ണ് ശ​രി, എ​ന്താ​ണ് തെ​റ്റ് എ​ന്ന് പ​റ​യാ​ൻ നി​ങ്ങ​ൾ ര​ണ്ട് വ​ട്ടം ആ​ലോ​ചി​ച്ചി​ട്ടു​ണ്ടാ​കി​ല്ല. ഇ​ത് നി​ങ്ങ​ളു​ടെ സ്വ​ന്തം പ്ര​ശ്നം മാ​ത്ര​മ​ല്ല. സ​ർ​ക്കാ​റി​ന്‍റെ കോ​പ​ത്തെ നേ​രി​ട്ട​പ്പോ​ൾ പോ​ലും ശ​ക്ത​യാ​യി നേ​രി​ട്ടു. 1920ക​ളി​ൽ ഭ​ഗ​ത് സിം​ഗ് ചെ​യ്ത​തി​ന് തു​ല്യ​മാ​ണ് നി​ങ്ങ​ളു​ടെ പ്ര​വൃ​ത്തി. ഒ​രു സെ​ലി​ബ്രി​റ്റി എ​ന്ന നി​ല​യി​ൽ മാ​ത്ര​മ​ല്ല, ഒ​രു സാ​ധാ​ര​ണ മ​നു​ഷ്യ​ൻ എ​ന്ന നി​ല​യി​ൽ എ​ന്തെ​ങ്കി​ലും തെ​റ്റ് ക​ണ്ടാ​ൽ സ​ർ​ക്കാ​റി​നെ​തി​രേ പ്ര​തി​ക​രി​ക്കു​ന്ന ഉ​ദാ​ഹ​ര​ണ​മാ​ണ് നി​ങ്ങ​ൾ. -വി​ശാ​ൽ ട്വീ​റ്റ് ചെ​യ്തു. അ​തി​നി​ടെ രാ​ജ്യ​ത്തി​ന് വേ​ണ്ടി ജീ​വ​ൻ ബ​ലി​യ​ർ​പ്പി​ച്ച് ധീ​ര ര​ക്ത​സാ​ക്ഷി​യു​മാ​യി ക​ങ്ക​ണ​യെ ഉ​പ​മി​ച്ച​തി​നെ വി​മ​ർ​ശി​ച്ചു​കൊ​ണ്ട് നി​ര​വ​ധി…

Read More

എ​ന്തു ക​ഴി​ച്ചാ​ലും ഛർ​ദി​ക്കു​ന്ന സ്ത്രീ..! പത്തു വര്‍ഷമായി ഒരു നിഗൂഢരോഗം കാരണം മനഃസമാധാനവും സാധാരണ ജീവിതവും നഷ്ടമായ അനുഭവം പങ്കുവെച്ച് എഴുപത്തൊന്നുകാരി

രോ​ഗ​ങ്ങ​ളി​ല്ലാ​ത്ത അ​വ​സ്ഥ​യാ​ണ് വാ​സ്ത​വ​ത്തി​ൽ ജീ​വി​ത​ത്തി​ലെ വ​ലി​യ സ​ന്തോ​ഷ​മെ​ന്നു പ​റ​യാം. അ​ത്ത​രം ഭാ​ഗ്യം സി​ദ്ധി​ച്ച​വ​ർ ചു​രു​ക്കം. അ​സു​ഖം വ​ന്നാ​ൽ കാ​ര​ണം ക​ണ്ടെ​ത്തി ചി​കി​ത്സി​ച്ചു ഭേ​ദ​പ്പെ​ടു​ത്തു​ക​യാ​ണ​ല്ലോ നാ​ട്ടു​ന​ട​പ്പ്. പ​ക്ഷേ, രോ​ഗ​കാ​ര​ണം ക​ണ്ടെ​ത്താ​നാ​കു​ന്നി​ല്ലെ​ങ്കി​ലോ…​മ​നഃ​സ​മാ​ധാ​നം വി​ദൂ​ര​സ്വ​പ്ന​മാ​കും. പ​ത്തു വ​ർ​ഷ​മാ​യി ഒ​രു നി​ഗൂ​ഢ​രോ​ഗം കാ​ര​ണം മ​നഃ​സ​മാ​ധാ​ന​വും സാ​ധാ​ര​ണ ജീ​വി​ത​വും ന​ഷ്ട​മാ​യ അ​നു​ഭ​വ​മാ​ണ് ഇം​ഗ്ല​ണ്ടി​ലെ ജൂ​ഡി വി​ൽ​ഷെ​ർ എ​ന്ന എ​ഴു​പ​ത്തൊ​ന്നു​കാ​രി പ​റ​യു​ന്ന​ത്. എ​പ്പോ​ൾ എ​ന്തു ക​ഴി​ച്ചാ​ലും ഛർ​ദി​ക്കു​ന്നു…​അ​താ​ണ് ജൂ​ഡി​യു​ടെ പ്ര​ശ്നം. മ​ഞ്ഞ​വെ​ള്ളം ഛർ​ദി​ച്ചുഛ​ർ​ദി​ച്ച് ജൂ​ഡി എ​ല്ലും തോ​ലു​മാ​യി. ശ​രീ​രം ദു​ർ​ബ​ല​മാ​യി. ഭ​ക്ഷ​ണ​വും അ​തു വ​ഴി അ​വ​ശ്യ പോ​ഷ​ക​ങ്ങ​ളും ശ​രീ​ര​ത്തി​ലെ​ത്താ​താ​യ​തോ​ടെ ന​ന്നാ​യി ക്ഷീ​ണി​ച്ചു. ശ​രീ​ര​ഭാ​രം കാ​ര്യ​മാ​യി കു​റ​ഞ്ഞു. മ​നഃ​സ്വ​സ്ഥ​ത ന​ശി​ച്ചു. സ​ന്തോ​ഷ​ങ്ങ​ളു​ടെ നി​റ​ങ്ങ​ൾ ജൂ​ഡി​യു​ടെ ജീ​വി​ത​ത്തി​ൽ നി​ന്നു മ​ങ്ങി​യ​ട​ർ​ന്നു! എ​ല്ലാം ആ ​സ​ർ​ജ​റി​ക്കു ശേ​ഷം അ​ന്ന​നാ​ള​ത്തി​നും ആ​മാ​ശ​യ​ത്തി​നും ഇ​ട​യി​ലു​ള്ള വാ​തി​ലാ​ണ് ലോ​വ​ർ ഈ​സോ​ഫാ​ഗ​ൽ സ്ഫിം​ഗ്റ്റ​ർ എ​ന്ന പേ​ശീ​വ​ല​യം. അ​ക്ലേ​ഷി​യ എ​ന്ന രോ​ഗ​മു​ള്ള​വ​രി​ൽ ഭ​ക്ഷ​ണം വി​ഴു​ങ്ങു​ന്പോ​ൾ ഈ ​വാ​തി​ൽ…

Read More

ഇത് കുറച്ച് ഓവറല്ലേ..! ധരിച്ചിരുന്ന വസ്ത്രത്തെ വിമര്‍ശിച്ച് അവതാരകയ്ക്ക് പ്രേക്ഷകന്റെ ഉപദേശം; ചുട്ട മറുപടിയായി വാര്‍ത്താ ചാനലിലെ അവതാരക

വാ​ർ​ത്ത അ​വ​താ​ര​ക​ർ​ക്ക് പ​ല അ​ബ​ദ്ധ​ങ്ങ​ളും പ​റ്റാ​റു​ണ്ട്. പി​ന്നീ​ട് അ​വ വൈ​റ​ലാ​കാ​റു​മു​ണ്ട്. ഇ​പ്പോ​ഴി​ത ഒ​രു വാ​ർ​ത്താ അ​വ​താ​ര​ക​യു​ടെ ട്വീ​റ്റാ​ണ് സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ൽ. താ​ൻ ധ​രി​ച്ചി​രു​ന്ന വ​സ്ത്ര​ത്തെ വി​മ​ർ​ശി​ച്ച ആ​ൾ​ക്കു​ള്ള മ​റു​പ​ടി​യാ​യി ചെ​ക്ന്യൂ​സ് എ​ന്ന വാ​ർ​ത്താ ചാ​ന​ലി​ലെ അ​വ​താ​ര​ക​യാ​യ കോ​രി സി​ഡോ​വ​യു​ടെ ട്വീ​റ്റാ​ണ് വൈ​റ​ലാ​യ​ത്. ‘ക്ലീ​വേ​ജ്’ കാ​ണി​ക്കു​ന്ന​ത് നി​ങ്ങ​ളു​ടെ വാ​ർ​ത്ത​യു​ടെ പ്ര​ധാ​ന്യം ഇ​ല്ലാ​താ​ക്കു​മെ​ന്നും അ​തി​ന് ഇ​ട​വ​രു​ത്ത​രു​തെ​ന്നു​മാ​യി​രു​ന്നു ക​മ​ന്‍റ്. പ​രി​പാ​ടി​യു​ടെ ഡേ​റ്റും സ​മ​യ​വും സ​ഹി​തം ഫോ​ട്ടോ ഉ​ൾ​പ്പെ​ടെ വ​ച്ചാ​യി​രു​ന്നു സ​ന്ദേ​ശ​മ​യ​ച്ച​ത്. ഞ​ങ്ങ​ൾ കാ​ണു​ന്ന​തി​നെ​ക്കു​റി​ച്ച് നി​ങ്ങ​ൾ ക​രു​തു​ന്ന​തും യ​ഥാ​ർ​ഥ​ത്തി​ൽ ഞ​ങ്ങ​ൾ കാ​ണു​ന്ന​തും എ​ന്നു​പ​റ​ഞ്ഞ് ര​ണ്ടു​ചി​ത്ര​ങ്ങ​ളും ഉ​ൾ​ക്കൊ​ള്ളി​ച്ചി​രു​ന്നു. അ​വ​യി​ലൊ​ന്നി​ൽ ക്ലീ​വേ​ജി​ന്‍റെ ക്ലോ​സ​പ് ദൃ​ശ്യ​വു​മാ​യി​രു​ന്നു. ശ​രീ​ര​ത്തെ അ​വ​ഹേ​ളി​ക്കു​ക എ​ന്ന ഉ​ദ്ദേ​ശ​ത്തോ​ടെ​യാ​ണ് ഈ ​സ​ന്ദേ​ശം ത​നി​ക്കും സ​ഹ​പ്ര​വ​ർ​ത്ത​ക​ർ​ക്കും അ​യ​ച്ച​തെ​ന്നും കോ​രി വ്യ​ക്ത​മാ​ക്കി. ‘ പേ​രി​ല്ലാ​ത്ത ഈ ​കം​പ്യൂ​ട്ട​ർ പോ​രാ​ളി സ്ത്രീ​യെ ശ​രീ​ര​ത്തി​ന്‍റെ ഒ​രു​ഭാ​ഗ​മാ​യി മാ​ത്ര​മാ​ണ് ക​രു​തു​ന്ന​ത്. എ​ന്നാ​ൽ താ​ങ്ക​ൾ​ക്ക് തെ​റ്റി. ഈ ​ത​ല​മു​റ​യി​ലെ സ്ത്രീ​ക​ൾ അ​വ​ഹേ​ള​നം…

Read More

മാഫിയായ്ക്കെതിരേ വാർത്ത നൽകി; മാധ്യമപ്രവർത്തകന്‍റെ തലവെട്ടി; ശ​രീ​ര​ത്തി​ൽ കൂ​ടി ട്രെ​യി​ൻ ക‍​യ​റി​യി​ട്ടു​ണ്ടെ​ന്ന് പോ​ലീ​സ്

മെ​ക്‌​സി​ക്കോ സി​റ്റി: മെ​ക്‌​സി​ക്കോ​യി​ൽ മ​യ​ക്കു​മ​രു​ന്ന് മാ​ഫി​യ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ന്‍റെ ത​ല​യ​റു​ത്ത് കൊ​ന്നു. എ​ൽ മു​ണ്ടോ ഡെ ​വെ​രാ ക്രൂ​സ് എ​ന്ന പ​ത്ര​ത്തി​ന്‍റെ ലേ​ഖ​ക​നാ​യ ജൂ​ലി​യോ വാ​ൾ​ദി​വി​യ​യാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്.​ മോ​ട്‌​സോ​റോം​ഗോ​യി​ലെ ഒ​രു റെ​യി​ൽ​വെ പാ​ള​ത്തി​ൽ നി​ന്ന് ബു​ധ​നാ​ഴ്‌​ച​യാ​ണ് മൃ​ത​ദേ​ഹം ല​ഭി​ച്ച​ത്. ജൂ​ലിയോ ഉ​പ​യോ​ഗി​ച്ചി​രു​ന്ന ബൈ​ക്കും സം​ഭ​വ സ്ഥ​ല​ത്തു നി​ന്ന് ല​ഭി​ച്ചു. ജൂ​ലി​യോ​യു​ടെ ശ​രീ​ര​ത്തി​ൽ കൂ​ടി ട്രെ​യി​ൻ ക‍​യ​റി​യി​ട്ടു​ണ്ടെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. കൊ​ല ചെ​യ്യ​പ്പെ​ടു​ന്ന​തി​ന് മു​ൻ​പ് ജൂ​ലി​യോ​യെ ക്രൂ​ര​മാ​യി മ​ർ​ദി​ച്ചി​ട്ടു​മു​ണ്ട്. ന​ഗ​ര​ത്തി​ലെ അ​ക്ര​മ​സം​ഭ​വ​ങ്ങ​ളെ​ക്കു​റി​ച്ചും മാ​ഫി​യ സം​ഘ​ങ്ങ​ളെ​ക്കു​റി​ച്ചും ജൂ​ലി​യോ റി​പ്പോ​ർ​ട്ട് ചെ​യ്തി​രു​ന്നു. മ​യ​ക്കു​മ​രു​ന്ന് മാ​ഫി​യു​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട വാ​ർ​ത്ത​ക​ൾ അ​ദ്ദേ​ഹം ചെ​യ്‌​തി​രു​ന്നു. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട വൈ​രാ​ഗ്യ​മാ​ണ് കൊ​ല​പാ​ത​ക​ത്തി​ന് കാ​ര​ണ​മെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്. ജൂ​ലി​യോ​യു​ടെ കൊ​ല​പാ​ത​ക​ത്തി​ൽ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​താ​യും കു​റ്റ​ക്കാ​രെ ഉ​ട​ൻ പി​ടി​കൂ​ടു​മെ​ന്നും വെ​രാ​ക്രൂ​സ് പോ​ലീ​സ് മേ​ധാ​വി​യും സു​ര​ക്ഷാ മ​ന്ത്രി​യു​മാ​യി ഹ്യൂ​ഗോ ഗു​ട്ടി​റ​സ് വ്യ​ക്ത​മാ​ക്കി. മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ർ​ക്ക് നേ​രെ രൂ​ക്ഷ​മാ​യ ആ​ക്ര​മ​ണ​ങ്ങ​ൾ തു​ട​ർ​ച്ച​യാ​യി ന​ട​ക്കു​ന്ന രാ​ജ്യ​മാ​ണ് മെ​ക്‌​സി​ക്കോ. ഈ…

Read More