നിരവധി സ്ത്രീകളെ വിവാഹത്തട്ടിപ്പിനിരയാക്കിയ വിരുതന് ഒടുവില്‍ കുടുങ്ങി. 34കാരനായ അങ്കിത് ചൗളയാണ് അറസ്റ്റിലായത്. മാട്രിമോണിയല്‍ സൈറ്റുകളില്‍ വിവിധ പേരുകളില്‍ പരസ്യം നല്‍കിയാണ് ഇയാള്‍ തട്ടിപ്പ് നടത്തിയിരുന്നത്. വിധവകളും വിവാഹ ബന്ധം വേര്‍പ്പെടുത്തിയതുമായ സ്ത്രീകളാണ് ഇയാളുടെ തട്ടിപ്പിന് കൂടുതലും ഇരയായിട്ടുള്ളത്. ഇവരില്‍ നിന്നെല്ലാമായി ലക്ഷക്കണക്കിന് രൂപയാണ് ഇയാള്‍ തട്ടിയത്. ഡല്‍ഹിയിലാണ് സംഭവം. മാട്രിമോണിയല്‍ സൈറ്റുകളില്‍ പേരും സ്ഥലവും ജോലിയുമെല്ലാം വ്യത്യസ്ത രീതിയില്‍ പരസ്യം നല്‍കിയാണ് ഇയാള്‍ തട്ടിപ്പ് നടത്തുന്നതെന്ന് പൊലീസ് പറയുന്നു. അങ്കിതിനെക്കുറിച്ച് ഒരു സ്ത്രീ പരാതിയുമായി എത്തിയതോടെയാണ് സംഭവം പുറത്തായത്. മുദിത് ചൗള എന്നു പേരുള്ള ആള് 2018 ഡിസംബറില്‍ മാട്രിമോണിയല്‍ സൈറ്റ് വഴി പരിചയപ്പെട്ട് ലക്ഷക്കണക്കിന് രൂപ തട്ടിയെടുത്തതായി കാണിച്ച് അശോക് വിഹാര്‍ പൊലീസ് സ്റ്റേഷനിലാണ് സ്ത്രീ പരാതി നല്‍കിയത്. തെക്കു പടിഞ്ഞാറന്‍ ഡല്‍ഹിയിലെ പാലം എന്ന സ്ഥലത്ത് ബെഡ്ഷീറ്റുകളുടെ വ്യാപാരമാണെന്നും ഒപ്പം ട്രാവല്‍ ഏജന്‍സികള്‍ക്കും…
Read MoreCategory: Today’S Special
കോവിഡ് കാലത്ത് കാലത്ത് വിവാഹം കഴിഞ്ഞാല്‍ ഹണിമൂണിനെക്കുറിച്ച് ഞങ്ങള്‍ക്ക് വ്യക്തമായ പ്ലാനുണ്ട് ! ഹണിമൂണ്‍ എങ്ങോട്ടെന്ന ചോദ്യത്തിന് മിയ നല്കുന്ന ഉത്തരം ഇങ്ങനെ…
രാജ്യത്ത് ലോക്ഡൗണ്‍ പ്രഖ്യാപിച്ച സമയത്താണ് നടി മിയ ജോര്‍ജ് വിവാഹിതയാകുന്നു എന്ന വാര്‍ത്ത പുറത്തു വന്നത്. പിന്നാലെ താരത്തിന്റെ വിവാഹനിശ്ചയം കഴിഞ്ഞതിന്റെ ചിത്രങ്ങളും എത്തി. എറണാകുളം സ്വദേശിയായ അശ്വിനാണ് മിയയുടെ വരന്. കോവിഡ് കാലത്ത് വിവാഹം കഴിഞ്ഞാല്‍ ഹണിമൂണ്‍ എങ്ങോട്ടായിരിക്കും എന്ന ചോദ്യത്തിന് ഉത്തരം നല്‍കിയിരിക്കുകയാണ് അശ്വിന്. ‘മിയക്ക് ലോകത്തെ ഏറ്റവും ബ്യൂട്ടിഫുള്‍ പ്ലെയ്സ് പാലായാണ്. ഞങ്ങള്‍ എറണാകുളത്ത് നിന്നും പാലായ്ക്കും പിന്നെ, പാലായില്‍ നിന്നും എറണാകുളത്തിനും അങ്ങനെ പൊയ്ക്കൊണ്ടേയിരിക്കും” എന്ന് അശ്വിന്റെ മറുപടി. മാട്രിമോണി സൈറ്റില്‍ നിന്നാണ് മിയയുടെ അമ്മ അശ്വിനെ കണ്ടെത്തിയത്. കൂടി വന്നാല്‍ തൃശൂര്‍ വരെ എന്നൊക്കെ പറഞ്ഞിരുന്ന അമ്മയ്ക്ക് എറണാകുളത്തുള്ള ചെക്കനെ ഇഷ്ടമായി. ദേ നോക്ക് എന്ന് പറഞ്ഞ് പിന്നാലെ നടക്കാന്‍ തുടങ്ങി എന്നാണ് മിയ വ്യക്തമാക്കിയത്. വിവാഹം കഴിഞ്ഞാലും സിനിമയില്‍ തുടരുന്നതിനോടും അശ്വിന് വിരോധമില്ലെന്ന് മിയ പറയുന്നു.
Read Moreവെറും രണ്ടു പിഴവോ ? ബാക്കി അഞ്ച് പിഴവിന്റെ കണക്ക് എവിടെപ്പോയി ! ബക്നറുടെ ഏറ്റുപറച്ചിലിനുള്ളിലെ പൊള്ളത്തരത്തെ വിമര്‍ശിച്ച് ഇര്ഫാന് പത്താന്…
വിവാദമായ 2008ലെ സിഡ്നി ടെസ്റ്റില്‍ തനിക്ക് പിഴവ് സംഭവിച്ചതായി മുന്‍ അന്താരാഷ്ട്ര അംപയര്‍ സ്റ്റീവ് ബക്നര്‍ അടുത്തിടെ പറഞ്ഞിരുന്നു. ഇന്ത്യ ഓസ്ട്രേലിയയോടു പരാജയപ്പെട്ട ആ മത്സരത്തില്‍ താന്‍ രണ്ട് പിശകുകള്‍ വരുത്തിയെന്നാണ് ബക്ക്നര്‍ സമ്മതിച്ചത്. എന്നാല്‍ രണ്ടല്ല മത്സരത്തില്‍ അമ്പയര്‍ ഏഴ് പിഴവുകളാണ് വരുത്തിയതെന്ന് അന്നത്തെ ടീമിലുണ്ടായിരുന്ന മുന്‍ ഇന്ത്യന്‍ ഓള് റൗണ്ടര്‍ ഇര്ഫാന് പത്താന് പറഞ്ഞു. ”ഈ സിഡ്നി ടെസ്റ്റ് മത്സരം, അവിടെ ഒരു തെറ്റ് മാത്രമല്ല. ഞങ്ങളുടെ ഗെയിമിനെ ബാധിച്ച ഏകദേശം ഏഴ് പിഴവുകള്‍ അവിടയുണ്ടായി. ആന്‍ഡ്രൂ സൈമണ്ട്സ് കളിക്കുന്നതിലുള്ള തെറ്റുകള്‍ ഉണ്ടായിരുന്നു, അദ്ദേഹം ഏകദേശം മൂന്ന് തവണ പുറത്തായിരുന്നു, പക്ഷേ അമ്പയര്‍ അദ്ദേഹത്തെ പുറത്താക്കിയില്ല,” പത്താന് പറഞ്ഞു. ക്രിക്കറ്റ് കണക്റ്റഡ് ഷോയില്‍ സംസാരിക്കുകയായിരുന്നു പത്താന്. ”മാന്‍ ഓഫ് ദ മാച്ച് ആയിരുന്നു സൈമണ്ട്സ്, ഞങ്ങള്‍ 122 റണ്‍സിന് തോറ്റു. ആന്‍ഡ്രൂ സൈമണ്ട്സിനെതിരായ ഒരു…
Read Moreകോവിഡ് പരോശോധന ഫലം വെറും 30 സെക്കന്‍ഡില്‍ ! ഇസ്രയേല്‍ സംഘം ഇന്ത്യയിലേക്ക് തിരിച്ചു; ഇത് ഇന്ത്യയ്ക്കുള്ള പ്രത്യുപകാരം…
വെറും 30 സെക്കന്‍ഡിനുള്ളില്‍ കോവിഡ് പരിശോധന ഫലം ലഭ്യമാകുന്നതിനായി വികസിപ്പിക്കുന്ന റാപ്പിഡ് ടെസ്റ്റിങ് കിറ്റുകളുടെ പരീക്ഷണങ്ങള്‍ക്കായി ഇസ്രയേല്‍ ഗവേഷക സംഘം ഇന്ത്യയിലേക്കു തിരിച്ചു. ചര്‍ച്ചകള്‍ക്കായി ഇസ്രയേല്‍ പ്രതിരോധ മന്ത്രാലയ സംഘവും ആര് ആന്‍ഡ് ഡി വിഭാഗവും പ്രത്യേക വിമാനത്തില്‍ ഡല്‍ഹിയിലേക്കു തിരിച്ചതായി അധികൃതര്‍ അറിയിച്ചു. ഇസ്രയേല്‍ വിദേശകാര്യ മന്ത്രാലയം, പ്രതിരോധ മന്ത്രാലയം, ആരോഗ്യവകുപ്പ് എന്നിവയാണ് കോവിഡ് പ്രതിരോധത്തിന് ഇന്ത്യയുമായി സഹകരിക്കുന്നത്. ഇസ്രയേലില്‍ കോവിഡ് വ്യാപനമുണ്ടായപ്പോള്‍ ഇന്ത്യ മരുന്നുകളും മാസ്കുകളും സുരക്ഷാ ഉപകരണങ്ങളും അവിടെ എത്തിച്ചിരുന്നു. അതിനുള്ള പ്രത്യുപകാരമായാണ് അടുത്ത സുഹൃത്തായ ഇന്ത്യയുമായി സഹകരിക്കുന്നതെന്ന് ഇസ്രയേല്‍ വ്യക്തമാക്കി. സംയുക്തമായി വികസിപ്പിക്കുന്ന റാപ്പിഡ് ടെസ്റ്റിങ് കിറ്റുകളുടെ ആദ്യഘട്ട പരീക്ഷണം ഇസ്രയേലില്‍ പൂര്‍ത്തിയായിരുന്നു. രക്തപരിശോധനയിലൂടെ 30 സെക്കന്‍ഡുകള്‍കൊണ്ട് ശരീരത്തിലെ വൈറസിന്റെ സാന്നിധ്യം കണ്ടെത്താന്‍ സഹായിക്കുന്നതാണ് പരിശോധനാ കിറ്റുകള്‍. ഇസ്രയേല്‍ സാങ്കേതികവിദ്യയും ഇന്ത്യന്‍ നിര്‍മാണശേഷിയും കൂട്ടിച്ചേര്‍ത്ത് കോവിഡിനെതിരേ മികച്ച പ്രതിരോധം തീര്‍ക്കുകയാണ് ലക്ഷ്യമെന്നു…
Read More“ഇതെന്താ ഇങ്ങനെ, ചൂടായിട്ടാ?’..! രണ്ടിനും കൂടെ ഒറ്റ സൂരക്ഷ മതിയല്ലേ; യൂണിഫോമും പിപിഇ കുറ്റും മൂലമുള്ള ബുദ്ധിമുട്ടിൽ നിന്നും രക്ഷനേടാനുള്ള നഴ്സിന്റെ വസ്ത്രധാരണം ചർച്ചയാവുന്നു
കോവിഡ് പോരാട്ടങ്ങളിൽ മുൻപന്തിയിൽ നിൽക്കുന്നത് ആരോഗ്യപ്രവർത്തകരാണ്. രോഗികളുമായി അടുത്തിടപഴകുന്ന ഇവരുടെ സുരക്ഷ ഉറപ്പാക്കാൻ പല പ്രതിരോധ സംവിധാനങ്ങളും ഉണ്ട്. പല സ്ഥാപനങ്ങളും ആവശ്യത്തിന് സുരക്ഷാ ഒരുക്കാറില്ലെന്ന് വിമർശവും ഉയരാറുണ്ട്. സുരക്ഷാ സംവിധാനങ്ങളിൽ ഏറ്റവും പ്രധാനം Personal protective equipment അഥവ PPE കിറ്റ്സ് എന്നറിയപ്പെടുന്ന സുരക്ഷാ കവചങ്ങളാണ്. സാധാരണ ധരിക്കുന്ന വസ്ത്രത്തിനു മുകളിൽ കൂടിയാണ് പിപിഇ കിറ്റ് ഉപയോഗിക്കുന്നത്. ദേഹം മുഴുവൻ മൂടുന്ന തരത്തിലുള്ള ഈ കവചം ധരിച്ച് ജോലി ചെയ്യുമ്പോഴുള്ള ബുദ്ധിമുട്ട് ആരോഗ്യപ്രവർത്തകർ പലപ്പോഴും സോഷ്യൽ മീഡിയയിലും അല്ലാതെയും പങ്കുവച്ചിട്ടുള്ളതാണ്. പിപിഇ കിറ്റ് ധരിച്ച് നാലു മണിക്കൂറെ ജോലി ചെയ്യാവുവെങ്കിലും പലപ്പോഴും അതൊന്നും പ്രായോഗികമല്ല. കടുത്ത ചൂടും വിയർപ്പുമായി വേണം ഇവർ ജോലി ചെയ്യാൻ. എന്നാൽ പിപിഇ കിറ്റ് ധരിക്കുമ്പോഴുള്ള അസൗകര്യം കുറയ്ക്കാൻ റഷ്യയിലെ ഒരു നഴ്സ് സ്വീകരിച്ച മാർഗം വൈറലായിരുന്നു. നാദിയ സുക്കോവ എന്ന…
Read Moreലോക്ക്ഡൗണില്‍ പോലീസിനെ പേടിച്ച് അച്ഛന് വീട്ടിലിരുന്നപ്പോള്‍ റിക്ഷയുമായി റോഡിലിറങ്ങി 14കാരി ! നന്ദിനിയെ അഭിനന്ദിച്ച് സോഷ്യല്‍ മീഡിയ…
ലോക്ഡൗണില്‍ റോഡിലിറങ്ങിയാല്‍ പോലീസ് പൊക്കുമെന്ന് ഭയന്ന് പിതാവ് വീട്ടിലിരുന്നപ്പോള്‍ സൈക്കിള്‍റിക്ഷയുമായി റോഡിലിറങ്ങി 14കാരി. ബിഹാറിലെ സസാരം ജില്ലയിലെ ലോക്ക് ഡൗണിലെ കാഴ്ചകളില്‍ ഒന്നായി മാറുകയാണ് നന്ദിനി കുമാരി. പിതാവിന് ജോലി ചെയ്യാന്‍ സാഹചര്യം ഇല്ലാതായതിനെ തുടര്‍ന്നായിരുന്നു യാത്രക്കാരുമായി സവാരി പോകാന്‍ സൈക്കിള്‍ റിക്ഷയുമായി നന്ദിനി തെരുവിലെത്തിയത്. പോലീസ് ഇടപെടലില്‍ റിക്ഷാ സവാരിക്ക് താല്‍ക്കാലികമായി വിട പറഞ്ഞ് പിതാവ് കൂലിപ്പണിക്ക് പോകാന്‍ തുടങ്ങിയതോടെയാണ് നന്ദിനി കുമാരി ഒരു മാസമായി പകരക്കാരിയായത്. ദിവസം 100 മുതല്‍ 200 രൂപ വരെ ഇതിലൂടെ നന്ദിനി കുമാരി സമ്പാദിക്കുകയും ചെയ്തിട്ടുണ്ട്. വിദ്യാഭ്യാസം കാര്യമായി ലഭിച്ചിട്ടില്ലെങ്കിലും ഗതാഗത നിയമങ്ങള്‍ നന്ദിനി കുമാരിക്ക് മനപ്പാഠമാണ്. എല്ലാം പാലിച്ചാണ് ആള്‍ക്കാരേയും കയറ്റി പോകുന്നത്. പെണ്‍കുട്ടിയുടെ ധൈര്യത്തെ പലരും പുകഴ്ത്തി രംഗത്ത് വന്നിട്ടുണ്ട്. പ്രതിസന്ധി കാലഘട്ടത്ത് മാതാപിതാക്കളെ ഒരു പെണ്‍കുട്ടിക്ക് എങ്ങിനെ സഹായിക്കാനാകുമെന്നതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് നന്ദിനി…
Read Moreജീവിതത്തില്‍ ഒരു പുതിയ സന്തോഷവും കൂടി ! വിവാഹശേഷം ജീവിതത്തില്‍ ഉണ്ടായ ഏറ്റവും പുതിയ സന്തോഷവാര്‍ത്ത പങ്കുവെച്ച് ചെമ്പന്‍ വിനോദ്…
വ്യത്യസ്ഥമായ കഥാപാത്രങ്ങള്‍ കൊണ്ട് മലയാള സിനിമയില്‍ തന്റേതായ ഇടം നേടിയ നടനാണ് ചെമ്പന്‍ വിനോദ്്. കോമഡി കഥാപാത്രങ്ങളിലൂടെ തുടങ്ങി പരുക്കന്‍ കഥാപാത്രങ്ങളെ സ്വാഭാവികത്തനിമയോടെ പകര്‍ന്നാടിയതാണ് വിനോദിന്റെ അഭിനയജീവിതത്തില്‍ വഴിത്തിരിവായത്. ലിജോ ജോസ് പെല്ലിശ്ശേരി-ചെമ്പന്‍ കൂട്ടുകെട്ടില്‍ നിരവധി മികച്ച സിനിമകള്‍ പുറത്തിറങ്ങി. ലോക്ഡൗണ്‍ കാലത്ത് താരത്തിന്റെ വിവാഹവും ഏറെ ശ്രദ്ധ നേടിയിരുന്നു. സുഹൃത്ത് കൂടിയായ മറിയം തോമസിനെയാണ് താരം വിവാഹം ചെയ്തത്. ഇരുവരും തമ്മിലുള്ള പ്രായ വ്യത്യാസത്തിന്റെ പേരില്‍ പലരും ചെമ്പനെ പരിഹസിയ്ക്കുകയും ചെമ്പന്‍ അതിന് തക്ക മറുപടി നല്‍കുകയും ചെയ്തിരുന്നു. ഇപ്പോഴിതാ വിവാഹത്തിന് ശേഷം മറ്റൊരു സന്തോഷം താരം പങ്കുവച്ചിരിക്കുകയാണ്. പുതിയ വീട് സ്വന്തമാക്കിയ സന്തോഷമാണ് ഇന്‍സ്റ്റഗ്രാമിലൂടെ ചെമ്പന്‍ പങ്കുവച്ചത്. പുതിയ കാഴ്ച, പുതിയ വീട് എന്ന ക്യാപ്ഷനോടെയാണ് വീട്ടില്‍ നിന്നുള്ള മനോഹരമായ ജലാശയത്തിന്റെ ദൃശ്യങ്ങള്‍ താരംപങ്കുവച്ചിരിക്കന്നത്. നിരവധി താരങ്ങള്‍ ആശംസകള്‍ അറിയിക്കുകയും ചെയ്തു.
Read Moreവരുന്നു അണ്‍ലോക്ക് 3.0 ! ജിമ്മുകളും തീയറ്ററുകളും തുറന്നേക്കും; സ്കൂളുകള്‍ അടുത്ത കാലത്തെങ്ങും തുറന്നേക്കില്ല…
രാജ്യത്ത് ഓഗസ്റ്റോടെ കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ചേക്കുമെന്ന് സൂചന. ജൂലൈ 31നാണ് അണ്‍ലോക്ക് 2.0 അവസാനിക്കുന്നത്. ഇന്ത്യ ടുഡേയാണ് അണ്‍ലോക്ക് 3.0യില്‍ പ്രഖ്യാപിച്ചേക്കാവുന്ന ഇളവുകളെക്കുറിച്ചുള്ള റിപ്പോര്‍ട്ട് പുറത്തു വിട്ടത്. ഓഗസ്റ്റ് ഒന്നു മുതല്‍ സിനിമാ ഹാളുകള്‍ വീണ്ടും തുറക്കുന്നതിനുള്ള ഇളവുകളും ഇതില്‍ ഉള്‍പ്പെടാം, എന്നാല്‍ കര്‍ശനമായ സാമൂഹിക അകലം പാലിക്കുന്നതടക്കമുള്ള സ്റ്റാന്‍ഡേര്‍ഡ് ഓപ്പറേറ്റിംഗ് നടപടിക്രമം (എസ്ഒപി)കള്‍ പാലിച്ചുകൊണ്ടായിരിക്കും ഇത് നടപ്പിലാക്കുക. അണ്‍ലോക്ക് 3.0 ല്‍ ചില നിയന്ത്രണങ്ങള്‍ തുടരും. സ്കൂള്‍, മെട്രോ സര്‍വീസുകള്‍ രാജ്യമെമ്പാടും അടച്ചിരിക്കാനാണ് സാധ്യത. സ്കൂള്‍ വിദ്യാഭ്യാസ സെക്രട്ടറി അനിത കാര്‍വാളിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ മാനവ വിഭവശേഷി മന്ത്രാലയം (എച്ച്ആര്‍ഡി) സംസ്ഥാനങ്ങളുമായി സ്കൂളുകള്‍ വീണ്ടും തുറക്കുന്നതിനെക്കുറിച്ച് കൂടിയാലോചനകള്‍ നടത്തിയിരുന്നു. ഇക്കാര്യത്തില്‍ മാതാപിതാക്കളില്‍ നിന്ന് പ്രതികരണം തേടുമെന്ന് എച്ച്ആര്‍ഡി മന്ത്രി രമേശ് പൊഖ്രിയാല്‍ നേരത്തെ പറഞ്ഞിരുന്നു. തുടര്‍ന്ന്, സ്കൂളുകള്‍ വീണ്ടും തുറക്കുന്നതിനെ മാതാപിതാക്കള്‍ അനുകൂലിക്കുന്നില്ലെന്ന് മന്ത്രാലയം…
Read Moreവെറും ആറു കിലോമീറ്ററിന് ആവശ്യപ്പെട്ടത് 9200 രൂപ വണ്ടിക്കൂലി ! തുക നല്കാന് ഇല്ലാത്തതിനാല്‍ കോവിഡ് ബാധിതരായ പിഞ്ചു കുഞ്ഞുങ്ങളെ പെരുവഴിയില്‍ തള്ളി ആംബുലന്‍സ് ഡ്രൈവറുടെ ക്രൂരത; ഇയാളെ ഒരു പാഠം പഠിപ്പിച്ച് ഡോക്ടര്‍മാര്‍…
ആറു കിലോമീറ്റര്‍ യാത്രയ്ക്ക് ആവശ്യപ്പെട്ട അമിത കൂലി നല്‍കാഞ്ഞതിനെത്തുടര്‍ന്ന് കോവിഡ് ബാധിതരായ പിഞ്ചു കുഞ്ഞുങ്ങളെ വഴിയില്‍ ഇറക്കിവിട്ട് ആംബുലന്‍സ് ഡ്രൈവറുടെ ക്രൂരത. ഒമ്പത് മാസം പ്രായമായ കുഞ്ഞിനെയും ഒമ്പത് വയസ്സുള്ള സഹോദരനെയും അമ്മയെയുമാണ് ഡ്രൈവര്‍ പുറത്താക്കിയത്. കൊല്‍ക്കത്ത ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ചൈല്‍ഡ് ഹെല്‍ത്തില്‍ ചികിത്സയിലിരുന്ന സഹോദരങ്ങള്‍ക്ക് രണ്ട് ദിവസം മുമ്പാണ് കോവിഡ് സ്ഥിരീകരിച്ചത്. തുടര്‍ന്ന് ഇവരെ കോവിഡ് സ്പെഷ്യാലിറ്റി കേന്ദ്രത്തിലേക്ക് മാറ്റാന്‍ തീരുമാനിക്കുകയായിരുന്നു. ആറ് കിലോമീറ്റര്‍ ദൂരത്തേക്ക് ആംബുലന്‍സ് ഡ്രൈവര്‍ 9200 രൂപ ആവശ്യപ്പെടുകയായിരുന്നു. ഇത്രയും തുക തങ്ങളുടെ പക്കലില്ലെന്നു പറഞ്ഞപ്പോള്‍ കുട്ടികളുടെ ഓക്സിജന്‍ സപ്പോര്‍ട്ട് ഉള്‍പ്പടെ ഊരി മാറ്റി കുടുംബത്തെ പുറത്താക്കുകയായിരുന്നെന്ന് കുട്ടികളുടെ അച്ഛന് ആരോപിച്ചു. വിവരം അറിഞ്ഞ ചില ഡോക്ടര്‍മാര്‍ സംഭവത്തില്‍ ഇടപെട്ടതോടെ ഇതേ ആംബുലന്‍ഡ് ഡ്രൈവര്‍ 2000 രൂപയ്ക്ക് കുട്ടികളെ ആശുപത്രിയിലെത്തിക്കാന്‍ വഴങ്ങുകയായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Read Moreഎത്ര പേര് പറഞ്ഞു അവന്റെ അടുത്തേക്ക് പോകരുതെന്ന് ! തനിക്കെതിരേ ഒരു ഗൂഢസംഘം ബോളിവുഡില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് എ.ആര് റഹ്മാന്…
കഴിഞ്ഞ കുറച്ചു നാളുകളായി തനിക്കെതിരേ ഒരു ഗൂഢസംഘം ബോളിവുഡില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് എ.ആര് റഹ് മാന്‍. അടുത്തിടെയായി തനിക്ക് ബോളിവുഡില്‍ സിനിമ കുറയാന്‍ കാരണവും ഇതാണെന്ന് റഹ് മാന്‍ വ്യക്തമാക്കി. റേഡിയോ മിര്‍ച്ചിക്ക് നല്കിയ അഭിമുഖത്തിലാണ് തനിക്കെതിരേ ബോളിവുഡില്‍ ചില സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നതായി റഹ്മാന് വെളിപ്പെടുത്തിയത്. ”നല്ല സിനിമകള്‍ വേണ്ടെന്ന് ഞാന്‍ പറയുന്നില്ല, പക്ഷേ ഒരു സംഘമുണ്ടെന്ന് ഞാന്‍ കരുതുന്നു, തെറ്റിദ്ധാരണകള്‍ കാരണം ചില തെറ്റായ അഭ്യൂഹങ്ങള്‍ പ്രചരിപ്പിക്കുന്നു. മുകേഷ് ചബ്ര എന്റെയടുത്തെത്തിയപ്പോള്‍, രണ്ട് ദിവസത്തിനുള്ളില്‍ ഞാന്‍ അദ്ദേഹത്തിന് നാല് ഗാനങ്ങള്‍ നല്കി. അദ്ദേഹം എന്നോട് പറഞ്ഞു, ‘സര്, എത്ര പേര് പറഞ്ഞു, പോകരുത്, അവന്റെ (എ ആര് റഹ്മാന്) അടുത്തേക്ക് പോകരുത് അവര്‍ കഥകള്‍ക്ക് ശേഷം കഥകള്‍ പറഞ്ഞു.’ ഞാന്‍ അത് കേട്ടു, ഞാന്‍ മനസ്സിലാക്കി,” എആര്‍ റഹ്മാന് പറഞ്ഞു. എന്തു കൊണ്ടാണ് നല്ല സിനിമകള്‍ തന്നിലേക്ക്…
Read More