ആയുര്‍വേദത്തിന്റെ ഒരു ശക്തിയേ… കോവിഡ് ബാധിച്ച അച്ഛനെയും തന്നെയും രക്ഷിച്ചത് ആയുര്‍വേദ മരുന്നെന്ന് നടന്‍ വിശാല്‍…

നടന്‍ വിശാലിന് കോവിഡ് സ്ഥിരീകരിച്ചിരുന്നതായി വിവരം. താരം തന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ പങ്കുവെച്ച വിവരങ്ങള്‍ ഇതിലേക്ക് വിരല്‍ ചൂണ്ടുന്നവയാണ്.കോവിഡ് എന്ന് വ്യക്തമാക്കാതെ പോസിറ്റീവ് എന്ന് മാത്രമാണ് അദ്ദേഹം പോസ്റ്റില്‍ കുറിച്ചത്. ‘അതെ സത്യമാണ്, എന്റെ അച്ഛനു പോസിറ്റീവ് ആയിരുന്നു. അദ്ദേഹത്തെ ശുശ്രൂഷിക്കാന്‍ നിന്നതോടെ എനിക്കും രോഗലക്ഷണങ്ങളുണ്ടായി. പനി, ജലദോഷം, കഫക്കെട്ട് എന്നീ രോഗലക്ഷണങ്ങളെല്ലാം എനിക്കുണ്ടായിരുന്നു. എന്റെ മാനേജര്‍ക്കും ഇതേ രോഗലക്ഷണങ്ങള്‍ കാണിച്ചു. ഞങ്ങളെല്ലാവരും ആയുര്‍വേദ മരുന്നുകള്‍ കഴിച്ചു. ഒരാഴ്ചകൊണ്ട് അപകടനില തരണം ചെയ്തു. ഞങ്ങളെല്ലാവരും ഇപ്പോള്‍ വളരെ ആരോഗ്യവാന്‍മാരാണ്. ഇക്കാര്യം നിങ്ങളുമായി പങ്കുവയ്ക്കുന്നതില്‍ വലിയ സന്തോഷമുണ്ട്. ‘വിശാല്‍ സാമൂഹ്യമാധ്യമങ്ങളില്‍ പങ്കുവച്ചു. എന്നാല്‍ പോസ്റ്റിനു താഴെ കമന്റുകളുടെ ബഹളമാണ്. പല വിധത്തിലുള്ള സംശയങ്ങളാണ് പലരും ഉന്നയിച്ചിരിക്കുന്നത്. കോവിഡ് തന്നെയാണോ എന്നാണ് ചിലര്‍ ചോദിച്ചിരിക്കുന്നത്. കോവിഡിന് വാക്സിന്‍ പോലും കണ്ടുപിടിക്കാത്ത സാഹചര്യത്തില്‍ ആയുര്‍വേദ മരുന്ന് കഴിച്ച് കോവിഡ് മാറിയെന്ന…

Read More

ഇനി ആപ്പിള്‍ ‘മെയ്ഡ് ഇന്‍ ഇന്ത്യ’ ! ചൈനയിലെ പ്ലാന്റുകള്‍ പൂര്‍ണമായും ഉപേക്ഷിച്ച് ഇന്ത്യയില്‍ ചേക്കേറാന്‍ ആപ്പിള്‍; ഐഫോണ്‍ 11 ചെന്നൈയില്‍ നിര്‍മിക്കും; ഒപ്പം വന്‍ വിലക്കുറവും…

ചൈനയില്‍ നിന്നു പൂര്‍ണമായും പിന്‍വാങ്ങാനൊരുങ്ങി അമേരിക്കന്‍ കമ്പനിയായ ആപ്പിള്‍. ചൈനയിലെ ആപ്പിള്‍ പ്ലാന്റുകളുടെ പ്രവര്‍ത്തനം അവസാനിപ്പിച്ച് ഇന്ത്യയിലെ പ്ലാന്റുകളില്‍ കൂടുതല്‍ മോഡലുകള്‍ നിര്‍മിക്കാനാണ് കമ്പനിയുടെ ഉദ്ദേശ്യം. ഇന്ത്യയിലെ ഐഫോണ്‍ പ്രേമികളെ മാത്രമല്ല രാജ്യത്തെ സ്മാര്‍ട് ഫോണ്‍ പ്രേമികളെ ഒന്നടങ്കം ആഹ്ലാദഭരിതരാക്കുന്ന ഒരു വാര്‍ത്തയാണിത്. ചരിത്രത്തിലാദ്യമായി തങ്ങളുടെ ഏറ്റവും പുതിയ, പ്രീമിയം ശ്രേണിയിലുള്ള ഹാന്‍ഡ്‌സെറ്റിന്റെ നിര്‍മാണം ഇന്ത്യയില്‍ തുടങ്ങിയിരിക്കുകയാണ് ആപ്പിള്‍. ഐഫോണ്‍ 11 മോഡലാണ് ഇപ്പോള്‍ കമ്പനി നിര്‍മിച്ചു തുടങ്ങിയിരിക്കുന്നത്. ഇത് മധ്യനിര സ്മാര്‍ട്ട് ഫോണുകളുടെ വിലയിലും വില്‍പ്പനയിലും വന്‍ മാറ്റം വരുത്തിയേക്കാം. ഇന്ത്യയില്‍ ഇപ്പോള്‍ ഏറ്റവുമധികം ആളുകള്‍ വാങ്ങുന്ന ഐഫോണ്‍ മോഡലുകളിലൊന്നാണ് ഐഫോണ്‍ 11. ആപ്പിളിനായി ഐഫോണുകള്‍ നിര്‍മിച്ചു കൊടുക്കുന്ന ഫോക്സ്‌കോണ്‍ കമ്പനിയുടെ ചെന്നൈയിലുള്ള ഫാക്ടറിയിലാണ് ഐഫോണ്‍ 11ന്റെ നിര്‍മാണം ആരംഭിച്ചിരിക്കുന്നത്. ഇതോടെ ഐഫോണ്‍ 11ന്റെ വിലയില്‍ കാര്യമായി കുറവു വന്നേക്കാമെന്നാണ് ചില നിരീക്ഷകര്‍ പറയുന്നത്. കൃത്യമായി…

Read More

അറസ്റ്റ് ചെയ്യാനെത്തിയ അന്വേഷണ സംഘത്തെ കണ്ട് തുണി ഊരിയെറിഞ്ഞ് 22കാരി ! മുന്‍ പ്ലേബോയ് മോഡലും ബ്രസീലിലെ സെക്‌സ്-ഡ്രഗ് റാക്കറ്റ് ‘തലൈവി’യുമായ ‘പൗഡര്‍ ക്വീന്‍’ കുടുങ്ങിയതിങ്ങനെ…

മുന്‍ പ്ലേബോയ് മോഡലും ബ്രസീലിലെ ലഹരിമരുന്ന് – സെക്‌സ് റാക്കറ്റ് നായികയുമായ യുവതി ഒടുവില്‍ പിടിയിലായി. ‘പൗഡര്‍ ക്വീന്‍’ എന്നറിയിപ്പെടുന്ന ഫ്ളാവിയ തമായോയെയാണ് ബ്രസീലിലെ വിറ്റോറിയയില്‍നിന്ന് പിടികൂടിയത്. പ്ലേബ്ലോയ് മാഗസിന്റെ മുന്‍ കവര്‍ ഗേളും മോഡലുമായ 22കാരി ലഹരിമരുന്ന് വിതരണത്തിന് പുറമേ വന്‍കിട സെക്‌സ് റാക്കറ്റ് നടത്തിപ്പുകാരി കൂടിയാണ്. ഇവരെ തേടി ഹോട്ടലില്‍ ചെന്ന അന്വേഷണ ഉദ്യോഗസ്ഥരെ കണ്ട് അലറി വിളിച്ച യുവതി ഇവര്‍ക്കു മുമ്പില്‍ വസ്ത്രങ്ങള്‍ ഊരിയെറിയാനും ശ്രമിച്ചു. പിന്നീട് ബലംപ്രയോഗിച്ച് ഇവരെ കൈവിലങ്ങ് അണിയിക്കുകയായിരുന്നു. വേശ്യാവൃത്തിയിലൂടെയാണ് ഫ്ളാവിയ ഈ രംഗത്ത് ചുവടുറപ്പിച്ചത്. പിന്നീട് ഇടപാടുകാര്‍ക്ക് ലഹരിമരുന്ന് എത്തിച്ചുനല്‍കി. സ്ത്രീകള്‍ മാത്രമടങ്ങുന്ന ലഹരിമരുന്ന്, സെക്‌സ് റാക്കറ്റ് സംഘമാണ് ഫ്ളാവിയയുടേത്. കൊക്കെയ്ന്‍, ഹാഷിഷ് അടക്കമുള്ള ലഹരിമരുന്നുകളാണ് ഇവര്‍ വന്‍തോതില്‍ വി.ഐ.പി. ഇടപാടുകാര്‍ക്ക് വിതരണം ചെയ്തിരുന്നത്. മാത്രമല്ല, നിരവധി പെണ്‍കുട്ടികളെയും കൈമാറിയിരുന്നു. അടുത്തിടെയായി കൂടുതല്‍ സ്ത്രീകളെ ഉള്‍പ്പെടുത്തി ഇവര്‍…

Read More

മത്സ്യബന്ധനത്തിനിറങ്ങിയ അച്ഛനും മകനും തങ്ങളുടെ കണ്ണുകളെ വിശ്വസിക്കാനായില്ല!, വലയില്‍ കുടുങ്ങിയത് 151.9 പൗണ്ട് തുക്കമുള്ള പാഡില്‍ ഫിഷ്; പുതിയ ലോക റിക്കാർഡും

ഒക് ലഹോമ: കീ സ്റ്റോൺ തടാകത്തിൽ മത്സ്യബന്ധനത്തിനിറങ്ങിയ കോറി വാട്ടേഴ്സിനും മകനും തങ്ങളുടെ കണ്ണുകളെ പോലും വിശ്വസിക്കാനായില്ല, വലയിൽ കുടുങ്ങിയത് 151.9 പൗണ്ട് തുക്കമുള്ള പാഡിൽ ഫിഷ്. ഉടൻതന്നെ ഒക് ലഹോമ വൈൽഡ് ലൈഫ് കൺസർവേഷൻ നോർത്ത് ഈസ്റ്റ് ഫിഷറീസിനെ വിവരം അറിയിച്ചതിനെതുടർന്നു സ്ഥലത്തെത്തിയ സംഘം മത്സ്യത്തിന്‍റെ തൂക്കവും നീളവും അളന്നശേഷം റിക്കാർഡുകൾ പരിശോധിച്ചപ്പോഴാണ് പിടികൂടിയ പാഡിൽ ഫിഷ്, പുതിയ ലോക റിക്കാർഡും സംസ്ഥാന റിക്കാർഡും തിരുത്തി കുറിച്ചതെന്നു മനസിലായത്.‌ഇതിനുമുന്പ് ഇതേ തടാകത്തിൽനിന്നും പിടികൂടിയ 146 പൗണ്ടും 11 ഔൺസും തൂക്കമുള്ള പാഡിൽ ഫിഷിന്‍റെ റിക്കാർഡാണ് ഇതോടെ പഴങ്കഥയായത്. ഇപ്പോൾ പിടികൂടിയ പാഡിൽ ഫിഷ് 1997 ൽ ജനുവരി നാലിന് കീസ്റ്റോൺ ലേക്ക് സാൾട്ട് ക്രീക്ക് ഏരിയായിൽനിന്നും പിടികൂടിയതായിരുന്നു. അന്ന് ഏഴു പൗണ്ട് തൂക്കവും രണ്ട് അടി നീളവുമായിരുന്നുവെന്ന് ഒക് ലഹോമ സ്റ്റേറ്റ് യൂണിവേഴ്സിറ്റി ഗവേഷകർ പറഞ്ഞു.…

Read More

പണ്ട് ഉണ്ണിയാര്‍ച്ചയായിരുന്നു മക്കളേ ! കൊച്ചുമക്കളുടെ വിശപ്പു മാറ്റാന്‍ തെരുവില്‍ വടി ചുഴറ്റി വയോധിക; 85കാരിയുടെ അഭ്യാസത്തിന്റെ വീഡിയോ വൈറലാകുന്നു…

മാസ്‌ക് ധരിച്ച് തെരുവില്‍ വടി ചുഴറ്റുന്ന അഭ്യാസിയായ വയോധിക സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു.പൂനെ സ്വദേശിനിയായ 85 വയസ്സുള്ള ശാന്താഭായി പവാര്‍ എന്നയാളാണിത്. കുടുംബത്തിന്റെ പട്ടിണി മാറ്റാന്‍ വേണ്ടിയാണ് ഈ പ്രായത്തിലും തെരുവില്‍ അഭ്യാസ പ്രകടനം നടത്തുന്നതെന്ന് ശാന്താ ഭായി പറയുന്നു. ഇവരുടെ അഭ്യാസത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ നിരവധി പേരാണ് ഇവരുടെ കുടുംബത്തിന് സഹായവുമായി എത്തിയത്. ബോളിവുഡ് നടന്‍ റിതേഷ് ദേശ്മുഖ് വാരിയര്‍ ആജി എന്ന തലക്കെട്ടോടെ ഈ വീഡിയോ ഷെയര്‍ ചെയ്തിരുന്നു. ‘അഭ്യാസ പ്രകടനങ്ങളെല്ലാം കുടുംബപരമായി പകര്‍ന്നുകിട്ടിയതാണ്. എട്ട് വയസ്സുള്ളപ്പോള്‍ പിതാവില്‍ നിന്നാണ് ഇക്കാര്യങ്ങളെല്ലാം പഠിച്ചത്. മുന്നോട്ട് ജീവിക്കുന്നത് ഇവയെല്ലാം കൊണ്ടാണ്. കുടുംബത്തിന്റെ ഉപജീവനമാര്‍ഗവും ഇതാണ്. പിതാവ് മരിച്ചതിന് ശേഷം ഇവയെല്ലാം എനിക്കാണ് ലഭിച്ചത്.’ ശാന്താഭായി പറഞ്ഞു. കൊവിഡ് വ്യാപനം രൂക്ഷമായതോടെ ഇത്തരത്തിലുള്ള തെരുവുകലാകാരന്‍മാരും അഭ്യാസ പ്രകടനം നടത്തി ജീവിക്കുന്നവരും പട്ടിണിയിലാണ്. ‘എനിക്ക് പ്രായാധിക്യമുണ്ടെന്നും…

Read More

നിനക്ക് വളരെ പ്രത്യേകമായ ഒരു കഴിവുണ്ട് പെണ്‍കുട്ടീ… ആര്യ ദയാലിന്റെ പാട്ടിനെ അകമഴിഞ്ഞ് പ്രശംസിച്ച് അമിതാഭ് ബച്ചന്‍…

സഖാവ് എന്ന കവിതയിലൂടെ മലയാളികളുടെ ഇഷ്ടം പിടിച്ചു പറ്റിയ ആര്യ ദയാല്‍ ഇപ്പോള്‍ വീണ്ടും സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. ആര്യയുടെ പുതിയ പാട്ട് ആകര്‍ഷിച്ചത് മലയാളികളെ മാത്രമല്ല സാക്ഷാല്‍ അമിതാഭ് ബച്ചനെവരെയാണ്. കര്‍ണാടക സംഗീതത്തിലെ സ്വരങ്ങളും കഥകളിപ്പദത്തിനൊപ്പം പോപ് ഗാനവും ഒക്കെയായി അമ്പരപ്പിക്കുന്ന പ്രകടനമാണ് ആര്യ നടത്തിയത്. ഇതു കേട്ട് ഞെട്ടിയ ബിഗ് ബി അമിതാഭ് ബച്ചന്‍ ആര്യയുടെ ഈ പ്രകടനം തന്റെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവയ്ക്കുകയും ചെയ്തു. കോവിഡ് ബാധിതനായി ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ് അമിതാഭ് ബച്ചന്‍. തന്റെ ആശുപത്രി ദിനങ്ങളെ ആര്യയുടെ ഗാനം മനോഹരമാക്കി എന്നാണ് ബച്ചന്‍ കുറിക്കുന്നത്. ‘സംഗീതാസ്വാദനത്തിലെ എന്റെ പങ്കാളിയും പ്രിയ സുഹൃത്തുമായ ഒരാളാണ് എനിക്ക് ഈ വീഡിയോ അയച്ചു തന്നത്. ഇതാരാണ് എന്നെനിക്കറിയില്ല. പക്ഷേ ഒരു കാര്യം എനിക്ക് പറയാനാകും, നിനക്ക് വളരെ പ്രത്യേകമായ ഒരു കഴിവുണ്ട് പെണ്‍കുട്ടീ… ദൈവം നിന്നെ…

Read More

സ്വര്‍ണക്കടത്തിന്റെ പങ്കുപറ്റുന്നവര്‍ സിനിമയിലുണ്ട് ! ഞെട്ടിപ്പിക്കുന്ന തുറന്നു പറച്ചിലുമായി സിയാദ് കോക്കര്‍…

സ്വര്‍ണക്കടത്തു കേസ് പ്രതികള്‍ക്ക് മലയാള സിനിമയുമായി ബന്ധമുണ്ടെന്ന വിവരങ്ങള്‍ പുറത്തു വന്നതോടെ പലരും സംശയ നിഴലിയായിരിക്കുകയാണ്. ഇതിനിടയില്‍ ഡിസ്ട്രിബ്യൂട്ടേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റും നിര്‍മാതാവുമായ സിയാദ് കോക്കറിന്റെ തുറന്നു പറച്ചില്‍ സിനിമപ്രേമികളെയാകെ ഞെട്ടിച്ചിരിക്കുകയാണ്. സ്വര്‍ണക്കടത്തിന്റെ പങ്കുപറ്റുന്നവര്‍ സിനിമ മേഖലയില്‍ ഉണ്ടെന്നാണ് സിയാദ് കോക്കര്‍ ഒരു ചാനലിനോടു പറഞ്ഞത്. സ്വര്‍ണക്കടത്ത് പണം ഉപയോഗിച്ച് മലയാളത്തില്‍ സിനിമകള്‍ നിര്‍മിക്കുന്നുണ്ടെന്ന് നേരത്തെ വിവരങ്ങള്‍ പുറത്തു വന്നിരുന്നു. കേസിലെ മുഖ്യ പ്രതികളില്‍ ഒരാളായ ഫൈസല്‍ ഫരീദ് ഒരു സിനിമയില്‍ അഭിനയിച്ചിട്ടുണ്ടെന്നും ഇയാള്‍ പല സിനിമകള്‍ക്കും പണം നല്‍കിയിട്ടുണ്ടെന്നുമുള്ള വിവരങ്ങള്‍ പുറത്തുവന്ന പശ്ചാത്തലത്തിലാണ് സിയാദ് കോക്കറിന്റെ വെളിപ്പെടുത്തല്‍. ഫൈസല്‍ ഫരീദ് സിനിമക്കാരുമായി ബന്ധം സൃഷ്ടിച്ച് കള്ളക്കടത്ത് പണം സിനിമ നിര്‍മാണത്തിന് ഇറക്കുകയായിരുന്നുവെന്ന് സിയാദ് കോക്കര്‍ പറഞ്ഞു. ഇത്തരത്തില്‍ നേര്‍വഴിയ്ക്കല്ലാതെ പലരീതിയിലും സിനിമയില്‍ വന്‍തോതില്‍ പണം എത്തുന്നു. ഇതിന്റെ പങ്കുപറ്റുന്ന നിരവധി ആളുകള്‍ ഇന്‍ഡസ്ട്രിയിലുണ്ടെന്നും സിയാദ് കോക്കര്‍…

Read More

സെല്‍ഫി എടുക്കാനായി നദിയിലിറങ്ങിയപ്പോള്‍ പണിപാളി ! വെള്ളം പൊങ്ങിയതോടെ നദിയുടെ നടുക്ക് പെട്ട് പെണ്‍കുട്ടികള്‍; ഒടുവില്‍ സംഭവിച്ചതോ…

നദിയിലിറങ്ങി സെല്‍ഫിയെടുക്കാന്‍ ശ്രമിക്കുന്നതിനിടെ ജലനിരപ്പുയര്‍ന്നതിനെത്തുടര്‍ന്ന് നദയില്‍ കുടുങ്ങിയ പെണ്‍കുട്ടികളെ പോലീസ് രക്ഷിച്ചു. മധ്യപ്രദേശിലെ ബെല്‍കേഡി ഗ്രാമത്തിലാണ് സംഭവം. കരയ്ക്കെത്താനാകാതെ ഒരു മണിക്കൂറോളം നദിയില്‍ നില്‍ക്കേണ്ടി വന്നതിനു ശേഷമാണ് പെണ്‍കുട്ടികള്‍ക്ക് കരയിലെത്താനായത്. ചിന്ദ്വാര ജില്ലയിലെ ജുന്നാര്‍ഡോ പട്ടണത്തിലെ ആറു പെണ്‍കുട്ടികളാണ് പിക്നിക്കിനായി ബെല്‍കേഡി ഗ്രാമത്തിലെത്തിയത്. ഗ്രാമത്തില്‍ മുഴുവന്‍ കറങ്ങി നടന്ന പെണ്‍കുട്ടികള്‍ പിന്നീട് പെഞ്ച് നദിക്കരയില്‍ എത്തുകയായിരുന്നു. പ്രകൃതി സൗന്ദര്യം ആസ്വദിച്ച് പെണ്‍കുട്ടികള്‍ അല്‍പ്പസമയം ഇവിടെ വിശ്രമിച്ചു. അതിനിടെയാണ് മേഘ ജാവ്ര, വന്ദന ത്രിപാഠി എന്നീ പെണ്‍കുട്ടികള്‍ സെല്‍ഫി എടുക്കാനായി നദിയിലേക്ക് ഇറങ്ങിയത്. വെള്ളം കുറവായിരുന്ന നദിയുടെ നടുക്കുള്ള പാറക്കല്ലുകളില്‍ കയറി നിന്ന് പെണ്‍കുട്ടികള്‍ സെല്‍ഫികള്‍ എടുത്തു. എന്നാല്‍ സെല്‍ഫി എടുക്കുന്നതിന്റെ ത്രില്ലില്‍ നദിയിലെ ജലനിരപ്പ് ഉയര്‍ന്നത് പെണ്‍കുട്ടികള്‍ ശ്രദ്ധിച്ചില്ല. ജലനിരപ്പുയരുന്നത് ശ്രദ്ധയില്‍പ്പെട്ടതോടെ കരയില്‍ വിശ്രമിക്കുകയായിരുന്ന സുഹൃത്തുക്കളില്‍ ഒരാളാണ് പെണ്‍കുട്ടികളോട് വിവരം പറഞ്ഞത്. ഉടന്‍ തന്നെ കരയിലേക്ക് എത്താന്‍…

Read More

അഞ്ചു രൂപ മാത്രം വാങ്ങി രോഗികളെ ചികിത്സിച്ചിരുന്ന ഡോക്ടറും മകനും കോവിഡ് ബാധിച്ചു മരിച്ചു; കരുണാമയനായ ഡോക്ടറുടെ വിയോഗത്തില്‍ ദുഃഖമടക്കാനാകാതെ നാട്ടുകാര്‍…

ഡോ.ഡി ദേവദാസിന്റെയും മകന്റെയും വിയോഗത്തില്‍ വിങ്ങിപ്പൊട്ടി തിരുവനൈകോയില്‍ ഗ്രാമം. കോവിഡ് ബാധിച്ചാണ് ഡോക്ടറും മകനും മരണപ്പെട്ടത്. വെറും അഞ്ചുരൂപ മാത്രം വാങ്ങി രോഗികളെ ചികിത്സിച്ചിരുന്ന ഡോക്ടറെ ദൈവതുല്യനായായിരുന്നു നാട്ടുകാര്‍ കണ്ടിരുന്നത്. 86കാരനായ ദേവദാസ് വ്യാഴാഴ്ചയും 56കാരനായ മകന്‍ അശോക് കുമാര്‍ വെള്ളിയാഴ്ചയുമാണ് മരിച്ചത്. തിരുവനൈകോയിലില്‍ പതിറ്റാണ്ടുകളായി ക്ലിനിക് നടത്തിവരികയായിരുന്നു ഡോക്ടര്‍ ദേവദാസ്. മഹാത്മാ ഗാന്ധി മെമ്മോറിയല്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ ശിശുരോഗ വിദഗ്ധനായിട്ടാണ് അദ്ദേഹത്തിന്റെ ഔദ്യോഗിക ജീവിതം ആരംഭിച്ചത്. തുടര്‍ന്ന് മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടറേറ്റില്‍ ജോലി ചെയ്തു. ഇതിനിടയിലാണ് അദ്ദേഹം തിരുവനൈകോയിലില്‍ പാവപ്പെട്ടവരെ സേവിക്കുക എന്ന ലക്ഷ്യത്തോടെ ക്ലിനിക് ആരംഭിക്കുന്നത്. പാവപ്പെട്ടവര്‍ക്ക് അദ്ദേഹം തുണയായിരുന്നു. ക്ലിനിക്കിന്റെ ആരംഭത്തില്‍ രണ്ടു രൂപയായിരുന്നു ദേവദാസിന്റെ ഫീസ്. 40 വര്‍ഷത്തോളമായി ഇവിടെ പാവപ്പെട്ടവരെ ചികിത്സിച്ചുവരുന്നതായും മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടറേറ്റിലെ ദേവദാസിന്റെ സഹപ്രവര്‍ത്തകനും സുഹൃത്തുമായ ഡോ.പരമശിവന്‍ പറഞ്ഞു. അദ്ദേഹം ഒരു നല്ല ഡോക്ടര്‍ മാത്രമായിരുന്നില്ല,…

Read More

വീ​ട്ടു​പ​ടി​ക്ക​ലൊ​രു മു​ട്ട​ൻ പെ​രു​മ്പാ​മ്പ്! പാ​മ്പി​നെ ക​ണ്ട​ത് തെ​രു​വു നാ​യ​യെ വി​ഴു​ങ്ങി​ക്കൊ​ണ്ടി​രി​ക്കു​ന്ന​തി​നി​ട​യില്‍; ഞെ​ട്ടി​വി​റ​ച്ച് വീ​ട്ടു​കാ​ർ

വൈ​പ്പി​ന്‍: വീ​ട്ടു​പ​ടി​ക്ക​ല്‍ ഭീ​മ​ന്‍ പെ​രു​മ്പാ​മ്പി​നെ ക​ണ്ട് വീ​ട്ടു​കാ​ര്‍ ഞെ​ട്ടി​വി​റ​ച്ചു. തെ​രു​വു നാ​യ​യെ വി​ഴു​ങ്ങി​ക്കൊ​ണ്ടി​രി​ക്കു​ന്ന​തി​നി​ട​യി​ലാ​ണ് വീ​ട്ടു​കാ​ര്‍ പാ​മ്പി​നെ ക​ണ്ട​ത്. ഇ​ന്ന് രാ​വി​ലെ തെ​ക്ക​ന്‍​മാ​ലി​പ്പു​റം സ്റ്റോ​പ്പി​നു പ​ടി​ഞ്ഞാ​റു ഭാ​ഗ​ത്തു​ള​ള ക​ള​ത്തി​പ്പ​റ​മ്പി​ല്‍ ലൂ​സി​യു​ടെ വീ​ടി​ന്‍റെ ഗേ​റ്റി​നു പു​റ​ത്താ​ണ് സം​ഭ​വം. രാ​വി​ലെ എ​ഴു​ന്നേ​റ്റ വീ​ട്ട​മ്മ ഗേ​റ്റി​നു​പു​റ​ത്ത് എ​ന്തോ പു​ള​ഞ്ഞു മ​റി​യു​ന്ന​ത് ക​ണ്ട് ചെ​ന്ന് നോ​ക്കി​യ​പ്പോ​ള്‍ പാ​മ്പ് നാ​യ​യെ വി​ഴു​ങ്ങു​ന്ന​താ​ണ് ക​ണ്ട​ത്. വാ​ലും കാ​ലി​ന്‍റെ ഭാ​ഗ​വും അ​പ്പോ​ഴേ​ക്കും അ​ക​ത്താ​ക്കി ക​ഴി​ഞ്ഞി​രു​ന്നു. ബ​ഹ​ളം​വ​ച്ച് ആ​ളു​കൂ​ടി​യ​പ്പോ​ള്‍ പാ​മ്പ് മെ​ല്ലെ ഇ​ഴ​ഞ്ഞ് തൊ​ട്ട​ടു​ത്ത ച​തു​പ്പി​ലേ​ക്ക് പോ​യി. സം​ഭ​വം അ​റി​ഞ്ഞ് സ്ഥ​ല​ത്തെ​ത്തി​യ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പോ​ലീ​സി​ലും ഫോ​റ​സ്റ്റി​ലും വി​വ​രം അ​റി​യി​ച്ചി​ട്ടു​ണ്ട്. ക​ഴി​ഞ്ഞ​ദി​വ​സം ഇ​വ​രു​ടെ വീ​ട്ടി​ലെ പൂ​ച്ച​യെ​യും കാ​ണാ​താ​യി​രു​ന്നു. അ​തും പാ​ന്പ് വി​ഴു​ങ്ങി​യ​തെ​ന്നാ​ണ് സം​ശ​യം.

Read More