അസര്‍ പ്രേമലേഖനം കൊണ്ടുവന്നത് ലക്ഷ്മിയുടെ കൂട്ടുകാരിയ്ക്ക് നല്‍കാന്‍ ! അവള്‍ സ്വീകരിക്കാഞ്ഞതിനെത്തുടര്‍ന്ന് ഇത് ലക്ഷ്മിയ്ക്ക് ഇരിക്കട്ടെയെന്നു പറഞ്ഞ് നല്‍കി; ലക്ഷ്മി പ്രമോദ് അസറിനെ വിവാഹം കഴിച്ചത് ഇങ്ങനെ…

വിവാഹത്തില്‍ നിന്നും പ്രതിശ്രുത വരന്‍ പിന്മാറിയതിനെത്തുടര്‍ന്ന് കൊല്ലത്ത് റംസി എന്ന പെണ്‍കുട്ടി ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രതിസ്ഥാനത്ത് നില്‍ക്കുന്ന ലക്ഷ്മി പ്രമോദാണ് സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാ വിഷയം. സീരിയലില്‍ കണ്ണീര്‍ കഥാപാത്രങ്ങളെ അവതരിപ്പിച്ചു തുടങ്ങിയ ലക്ഷ്മി എന്ന നായിക പിന്നീട് വില്ലത്തി വേഷങ്ങളിലേക്ക് മാറുകയായിരുന്നു. ഈ വില്ലത്തരം ജീവിതത്തിലും തുടര്‍ന്നതോടെ ഒരു പെണ്‍കുട്ടിയ്ക്ക് ജീവന്‍ നഷ്ടമാകുകയും ചെയ്തു. ലക്ഷ്മി പ്രമോദിന്റെ ജീവിതത്തില്‍ എന്താണ് സംഭവിച്ചത് എങ്ങനെയാണ് അസറുമായി പ്രണയത്തിലായതും വിവാഹിതയായതും അന്യ മതക്കാരി ആയിട്ട് പോലും അസറിന്റെ വീട്ടുകാര്‍ എന്തുകൊണ്ട് ലക്ഷ്മി പ്രമോദിനെ സ്വീകരിച്ചു എന്നുള്ള ചോദ്യങ്ങളാണ് ഇപ്പോള്‍ മലയാളികള്‍ ചോദിച്ചു കൊണ്ടിരിക്കുന്നത്. പരസ്പരം എന്ന പരമ്പരയിലെ സമൃദ്ധി എന്ന കഥാപാത്രം ഒഴികെ ചെയ്ത റോളുകളിലെല്ലാം വില്ലത്തി ആയിട്ടാണ് ലക്ഷ്മി പ്രമോദ് എത്തിയിട്ടുള്ളത്. ഷോര്‍ട്ട് ഫിലിമുകളിലൂടെ അഭിനയരംഗത്തേക്ക് കടന്നുവന്ന ലക്ഷ്മി ജീവിതത്തിലെ പ്രണയത്തെക്കുറിച്ചും വിവാഹത്തെക്കുറിച്ചും ഒക്കെ വാചാലയാകുന്നു…

Read More

സീരിയലിനെ വെല്ലുന്ന തിരക്കഥ..!ഗർഭഛിദ്രം നടത്താൻ വ്യാജ വിവാഹ സർട്ടിഫിക്കറ്റ് നിർമിക്കൽ, നിരന്തരമായ ഫോൺ വിളികൾ; റംസിയുടെ മരണത്തിൽ ഒളിവിൽപ്പോയ സീരിയൽ താരത്തിന്‍റെ പങ്ക് ഞെട്ടിപ്പിക്കുന്നത്

  കൊ​ല്ലം: വി​വാ​ഹ​ത്തി​ൽ​നി​ന്നും പ്ര​തി​ശ്രു​ത​വ​ര​ൻ പി​ൻ​മാ​റി​യ​തി​നെ തു​ട​ർ​ന്നു കൊ​ട്ടി​യം സ്വ​ദേ​ശി​നി റം​സി ആ​ത്മ​ഹ​ത്യ ചെ​യ്ത സം​ഭ​വ​ത്തി​ൽ സീ​രി​യ​ൽ ന​ടി ല​ക്ഷ്മി പ്ര​മോ​ദ് മു​ൻ​കൂ​ർ ജാ​മ്യാ​പേ​ക്ഷ ന​ൽ​കി. കൊ​ല്ലം ജി​ല്ലാ സെ​ഷ​ൻ​സ് കോ​ട​തി​യി​ലാ​ണു ന​ടി മു​ൻ​കൂ​ർ ജാ​മ്യാ​പേ​ക്ഷ ന​ൽ​കി​യ​ത്. ന​ടി​യും കേ​സി​ൽ ആ​രോ​പ​ണ വി​ധേ​യ​രാ​യ​വ​രും ഒ​ളി​വി​ലാ​ണ്. ഇ​വ​ർ​ക്കാ​യു​ള്ള അ​ന്വേ​ഷ​ണം തു​ട​രു​ക​യാ​ണ്. പ്ര​തി ഹാ​രീ​സി​ന്‍റെ ജ്യേ​ഷ്ഠ​ന്‍റെ ഭാ​ര്യ​യാ​ണു ല​ക്ഷ്മി പ്ര​മോ​ദ്. റം​സി​യു​മാ​യി ന​ല്ല അ​ടു​പ്പ​ത്തി​ലാ​യി​രു​ന്നു ല​ക്ഷ്മി. ഇ​വ​ർ ത​മ്മി​ലു​ള്ള സം​ഭാ​ഷ​ണ​വും സ​ന്ദേ​ശം കൈ​മാ​റ​ലും കേ​സ​ന്വേ​ഷ​ണ​ത്തി​നു നി​ർ​ണാ​യ​ക​മാ​കു​മെ​ന്നും ന​ടി​യെ കേ​സി​ൽ പ്ര​തി ചേ​ർ​ക്കു​മെ​ന്നും പോ​ലീ​സ് വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്. റം​സി മൂ​ന്നു മാ​സം ഗ​ർ​ഭി​ണി​യാ​യി​രി​ക്കേ നി​ർ​ബ​ന്ധി​ത ഗ​ർ​ഭ​ച്ഛി​ദ്രം ന​ട​ത്താ​നാ​യി വ്യാ​ജ വി​വാ​ഹ സ​ർ​ട്ടി​ഫി​ക്ക​റ്റ് ച​മ​ച്ച കേ​സി​ലും ന​ടി​ക്കെ​തി​രെ അ​ന്വേ​ഷ​ണം ഉ​ണ്ടാ​യേ​ക്കു​മെ​ന്നു റി​പ്പോ​ർ​ട്ടു​ക​ൾ ഉ​ണ്ടാ​യി​രു​ന്നു. ഇ​വ​രെ നേ​ര​ത്തെ ചോ​ദ്യം ചെ​യ്തി​രു​ന്നു. വീ​ണ്ടും ചോ​ദ്യം ചെ​യ്യാ​ൻ വി​ളി​പ്പി​ക്കാ​നി​രി​ക്കെ​യാ​ണു ന​ടി ഒ​ളി​വി​ൽ പോ​യ​ത്.

Read More

സിരിയലിലെ വില്ലത്തിക്ക് കഷ്ടകാലം; പണി പാലുംവെള്ളത്തിലോ? റംസിയയുടെ ആത്മഹത്യയിൽ സീരിയൽ താരത്തെ വീണ്ടും ചോദ്യം ചെയ്തേക്കും

കൊ​ല്ലം: യു​വ​തി ആ​ത്മ​ഹ​ത്യ​ചെ​യ്ത സം​ഭ​വ​ത്തി​ലെ പ്ര​തി​യു​ടെ മാ​താ​വ് ഉ​ൾ​പ്പ​ടെ​യു​ള്ള​വ​രെ വ​രും​ദി​വ​സ​ങ്ങ​ളി​ൽ ചോ​ദ്യം ചെ​യ്തേ​ക്കും. ബ​ന്ധു​വായ സീ​രി​യ​ൽ ന​ടി ഉ​ൾ​പ്പ​ടെ​യു​ള​ള പ​ല​രേ​യും ചോ​ദ്യം ചെ​യ്തി​രു​ന്നു. ഇ​വ​രെ വീ​ണ്ടും ചോ​ദ്യം ചെ​യ്യു​മെ​ന്നാ​ണ് വി​വ​രം. പ്ര​തി കൊ​ല്ലൂ​ർ​വി​ള പ​ള്ളി​മു​ക്ക് കി​ട്ട​ന്‍റ​റ​ഴി​ക​ത്തു​വീ​ട്ടി​ൽ ഹാ​രീ​സ് മു​ഹ​മ്മ​ദി​നെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ വാ​ങ്ങി കൂ​ടു​ത​ൽ ചോ​ദ്യം ചെ​യ്യും. ഇ​യാ​ളെ ക​സ്റ്റ​ഡി​യി​ൽ വാ​ങ്ങാ​നു​ള്ള അ​പേ​ക്ഷ 14ന് ​ന​ൽ​കു​മെ​ന്ന് കൊ​ട്ടി​യം സി​ഐ പ​റ​ഞ്ഞു. കൊ​ട്ടി​യ​ത്ത് വാ​ട​ക​യ്ത്ത് താ​മ​സി​ച്ചു​വ​രി​ക​യാ​യി​രു​ന്ന റം​സി​യെ ക​ഴി​ഞ്ഞ​ദി​വ​സ​മാ​ണ് കി​ട​പ്പു​മു​റി​യി​ൽ തൂ​ങ്ങി​മ​രി​ച്ച​നി​ല​യി​ൽ കാ​ണ​പ്പെ​ട്ട​ത്. വ​ർ​ഷ​ങ്ങ​ളോ​ളം പ്ര​ണ​യ​ത്തി​ലാ​യി​രു​ന്ന യു​വ​തി​യു​ടെ​യും യു​വാ​വി​ന്‍റെ​യും വി​വാ​ഹ നി​ശ്ച​യം 2019 ജൂ​ലൈ​യി​ലാ​ണ് ന​ട​ന്ന​ത്. ഇ​തി​നു​ശേ​ഷം പ​ല ​പ്രാ​വ​ശ്യം ഹാ​രീ​സ് യു​വ​തി​യെ വീ​ട്ടി​ൽ​നി​ന്ന് പു​റ​ത്തു​കൊ​ണ്ടു​പോ​കു​ക പ​തി​വാ​യി​രു​ന്നു. യു​വാ​വ് വീ​ട്ടു​കാ​രി​ൽ​നി​ന്ന് ബി​സി​ന​സ് ആ​വ​ശ്യ​ത്തി​നാ​യി പ​ണ​വും സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ളും വാ​ങ്ങി​യ​താ​യും പ​രാ​തി​യി​ൽ പ​റ​ഞ്ഞി​രു​ന്നു. ഇ​തി​നി​ട​യി​ൽ യു​വാ​വ് വി​വാ​ഹ​ത്തി​ൽ​നി​ന്ന് പി​ൻ​മാ​റു​ക​യാ​യി​രു​ന്നു. ഇ​തി​നെ​തു​ട​ർ​ന്ന് അ​സ്വ​സ്ഥ​യാ​യ യു​വ​തി ആ​ത്മ​ഹ​ത്യ​ചെ​യ്ത​യാ​ണ് കേ​സ്. യു​വ​തി ആ​ത്മ​ഹ​ത്യ​ചെ​യ്യു​ന്ന​തി​ന് മു​ന്പ് ഹാ​രീ​സി​നേ​യും…

Read More

യു​വ​തി​യെ വീ​ട്ടി​ൽ​നി​ന്ന് കൂ​ട്ടി​ക്കൊ​ണ്ടു​പോ​യിരുന്നത് സീരിയൽ താരം; ഗർഭിണിയായപ്പോൾ ഗർഭഛിദ്രം നടത്തിച്ചു; റംസിയായുടെ മരണത്തിൽ ഹാ​രീ​സി​ന്‍റെ മാ​താ​പി​താ​ക്ക​ളെ ചോ​ദ്യം ചെ​യ്യും; പുറത്ത് വരുന്ന വിവരങ്ങൾ ഞെട്ടിക്കുന്നത്

കൊ​ല്ലം: ഉ​റ​പ്പി​ച്ച വി​വാ​ഹ​ത്തി​ൽ​നി​ന്ന് യു​വാ​വ് പി​ൻ​മാ​റി​യ​തി​ൽ മ​നം​നൊ​ന്ത് യു​വ​തി ആ​ത്മ​ഹ​ത്യ​ചെ​യ്ത സം​ഭ​വ​ത്തി​ൽ യു​വാ​വി​ന്‍റെ മാ​താ​പി​താ​ക്ക​ളെ ചോ​ദ്യം ചെ​യ്യു​മെ​ന്ന് കൊ​ട്ടി​യം സി​ഐ പ​റ​ഞ്ഞു. കൊ​ട്ടി​യ​ത്ത് വാ​ട​ക​വീ​ട്ടി​ൽ താ​മ​സി​ച്ചു​വ​രു​ന്ന വാ​ള​ത്തും​ഗ​ൽ വാ​ഴ​ക്കൂ​ട്ട​ത്തി​ൽ പ​ടി​ഞ്ഞാ​റ്റ​തി​ൽ റ​ഹീ​മി​ന്‍റെ മ​ക​ൾ റം​സി ആ​ത്മ​ഹ​ത്യ​ചെ​യ്ത കേ​സി​ലാ​ണ് പ​ള്ളി​മു​ക്ക് ഹാ​രീ​സ് മ​ൻ​സി​ലി​ൽ ഹാ​രീ​സി​ന്‍റെ മാ​താ​പി​താ​ക്ക​ളെ പോ​ലീ​സ് ചോ​ദ്യം​ചെ​യ്യു​ന്ന​ത്. ഇ​ന്ന​ലെ ഹാ​രീ​സി​ന്‍റെ സ​ഹോ​ദ​ര​നെയും സീ​രി​യ​ൽ ന​ടി​യാ​യ സ​ഹോ​ദ​ര ഭാ​ര്യ​യേ​യും പോ​ലീ​സ് ചോ​ദ്യം ചെ​യ്തി​രു​ന്നു. ഇ​വ​രു​ടെ മൊ​ബൈ​ൽ ഫോ​ൺ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ എ​ടു​ത്തി​ട്ടു​ണ്ട്. വ​രും​ദി​വ​സ​ങ്ങ​ളി​ൽ ഫോ​ൺ കോ​ളു​ക​ളും മ​റ്റും പ​രി​ശോ​ധി​ക്കും.​ഇ​തി​നാ​യി സൈ​ബ​ൽ സെ​ല്ലി​ന്‍റെ സ​ഹാ​യം തേ​ടി​യി​ട്ടു​ണ്ട്. റം​സി​യു​ടെ ആ​ത്മ​ഹ​ത്യ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് മാ​താ​പി​താ​ക്ക​ൾ ക​ഴി​ഞ്ഞ​ദി​വ​സം പ​ത്ര​സ​മ്മേ​ള​നം ന​ട​ത്തി ഹാ​രീ​സി​ന്‍റെ വീ​ട്ടു​കാ​ർ​ക്കും കേ​സി​ൽ പ​ങ്കു​ള്ള​താ​യി ആ​രോ​പി​ച്ചി​രു​ന്നു. സം​ഭ​വ​ത്തി​ൽ വ​നി​താ ക​മ്മീ​ഷ​ൻ കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണ റി​പ്പോ​ർ​ട്ടും ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്. ഏ​റെ നാ​ള​ത്തെ പ്ര​ണ​യ​ത്തി​നു​ശേ​ഷ​മാ​ണ് ഹാ​രീ​സ് റം​സി​യെ വി​വാ​ഹം ക​ഴി​ക്കാ​ൻ തീ​രു​മാ​നി​ച്ച​ത്. വി​വാ​ഹം ഉ​റ​പ്പി​ച്ച​ശേ​ഷം യു​വാ​വ് പി​ൻ​മാ​റി​യ​താ​ണ്…

Read More

ഹാരിസിനെ സഹോദരനെപ്പോലെ കാണണമെന്ന് റംസിയോട് ആരിഫ പറഞ്ഞു; അബോര്‍ഷന്‍ ചെയ്യിപ്പിച്ചതിനു പിന്നില്‍ സീരിയില്‍ നടിയുടെ കുബുദ്ധി; റംസിയെ ഒഴിവാക്കാന്‍ നടത്തിയ ഗൂഢാലോചനയ്ക്ക് നേതൃത്വം കൊടുത്തത് ലക്ഷ്മി…

യുവതിയുടെ ആത്മഹത്യയ്ക്കു കാരണക്കാരനായ പ്രതിശ്രുത വരനെ അറസ്റ്റ് ചെയ്തതിനു പിന്നാലെ ഇയാളുടെ മാതാവിനെയും സീരിയല്‍ നടിയെയും പോലീസ് ചോദ്യം ചെയ്തു. പള്ളിമുക്ക് ഇക്ബാല്‍ നഗര്‍ 155 ഹാരീസ് മന്‍സിലില്‍ ഹാരീസി(26)നെ മുമ്പ് അറസ്റ്റു ചെയ്തിരുന്നു. ഇയാളുടെ മാതാവ് ആരിഫയെയും ഇയാളുടെ സഹോദര ഭാര്യയും സീരിയല്‍ നടിയുമായ ലക്ഷ്മി പ്രമോദിനെയുമാണ് പോലീസ് ചോദ്യം ചെയ്തത്. ഇരുവരുടെയും ഫോണ്‍ പരിശോധനയ്ക്കായി കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പ്രാഥമിക ചോദ്യം ചെയ്യലില്‍ ഇവര്‍ റംസിയുടെ ബന്ധുക്കളുടെ ആരോപണങ്ങള്‍ നിഷേധിച്ചതായാണ് വിവരം. ഇരവിപുരം വാഴക്കുട്ടത്തില്‍ ചിറവിള പുത്തന്‍ വീട്ടില്‍ റഹീമിന്റെ മകള്‍ റംസി(24)യുടെ മരണത്തിന് കാരണക്കാരായവരിലെ പ്രധാനികളാണ് ആരിഫയും നടി ലക്ഷ്മി പ്രമോദും. ഹാരിസുമായുള്ള ബന്ധത്തില്‍ നിന്ന് റംസിയെ പിന്തിരിപ്പിക്കാന്‍ ആരിഫ ശ്രമിച്ചിരുന്നുവെന്ന് വ്യക്തമാക്കുന്നതാണ് പുറത്തു വന്ന ഫോണ്‍ സംഭാഷണം. പത്തു ലക്ഷത്തോളം കടമുള്ളതിനാലാണ് മറ്റൊരു വിവാഹത്തിന് ഹാരിസ് ശ്രമിക്കുന്നതെന്നും റംസി മറ്റൊരു വിവാഹം കഴിക്കണമെന്നും ആരിഫ…

Read More

റംസി യൂണിവേഴ്‌സിറ്റി തലത്തില്‍ വരെ മെഡല്‍ നേടിയ കായിക താരം ! സ്‌കൂള്‍ കാലഘട്ടം മുതല്‍ ഹാരിസുമായി പ്രണയം; അവസാന ഫോണ്‍ വിളി ബ്ലേഡ് കൊണ്ട് കൈയ്യില്‍ വരയുകൊണ്ടിരിക്കുമ്പോള്‍…

കാമുകന്‍ വിവാഹത്തില്‍ നിന്നു പിന്മാറിയതിനെത്തുടര്‍ന്ന് കൊട്ടിയത്ത് ജീവനൊടുക്കിയ റംസി കായിക രംഗത്ത് മികവ് തെളിയിച്ച പ്രതിഭ. ബാസ്‌ക്കറ്റ് ബോള്‍, സോഫ്റ്റ് ബോള്‍, ഹാന്‍ഡ് ബോള്‍ എന്നീ കായിക ഇനങ്ങളില്‍ സംസ്ഥാനതലം വരെ എത്തിയ ടീമില്‍ അംഗമായിരുന്നു ഈ പെണ്‍കുട്ടി. പവര്‍ലിഫ്റ്റിംഗില്‍ യൂണിവേഴ്സിറ്റി തല മെഡലും നേടിയിട്ടുണ്ട്. സ്‌കൂള്‍തലം മുതല്‍ കാട്ടിയിരുന്ന കായിക മേഖലയിലെ മികവ് കൊല്ലം എസ്എന്‍ വിമന്‍സ് കോളജില്‍ പഠിക്കുമ്പോഴും റംസി തുടര്‍ന്നിരുന്നു. എന്നാല്‍ പഠനകാലം മുതല്‍ തുടങ്ങിയ പ്രണയം പത്തു വര്‍ഷത്തിനു ശേഷം പരാജയമായപ്പോള്‍ ആത്മഹത്യയില്‍ റംസി അഭയം തേടുകയായിരുന്നു. ഹാരീസിന് ജോലി ലഭിക്കുന്ന മുറയ്ക്ക് വിവാഹം നടത്താനായിരുന്നു ധാരണ. ഇരു കുടുംബങ്ങളും അറിഞ്ഞതും അംഗീകരിച്ചതുമായ പ്രണയമായിരുന്നു ഹാരീസിന്റെയും റംസിയുടെയും. ചെറു പ്രായം മുതല്‍ തുടങ്ങിയ പ്രണയം ഇരുവീട്ടുകാരും അറിഞ്ഞിരുന്നു. പ്രായപൂര്‍ത്തിയാകുമ്പോള്‍ വിവാഹം നടത്താം എന്ന തീരുമാനത്തിലായിരുന്നു. ഇളയ സഹോദരിയുടെ വിവാഹം നടക്കേണ്ട സാഹചര്യം…

Read More