അകന്നിരിക്കുന്പോഴും പരസ്പരം വിവാഹവാർഷികാശംസകൾ നേരുകയാണ് നടൻ പൃഥ്വിരാജും ഭാര്യ സുപ്രിയയും. ഒൻപതാം വിവാഹവാർഷിക ആശംസകൾ. ഒരുമിച്ചുള്ള യാത്ര തുടങ്ങി ഒന്പതു വർഷം ആകുന്പോൾ ആദ്യമായാണ് ഈ ദിവസം നാം അകന്നിരിക്കുന്നത്. പക്ഷേ എന്തു ചെയ്യാം? വേഗം തിരികെയെത്തി എല്ലാം ശരിയാക്കൂ… സുപ്രിയ ഇൻസ്റ്റഗ്രാമിൽ കുറിച്ചു. ബ്ലസി സംവിധാനം ചെയ്യുന്ന ആടുജീവിതത്തിന്റെ ചിത്രീകരണവുമായി ബന്ധപ്പെട്ട് പൃഥ്വിരാജ് ഇപ്പോൾ ജോർദാനിലാണ്. കോവിഡ് 19 വ്യാപനത്തെത്തുടർന്ന് ജോർദാനിൽ കർഫ്യു പ്രഖ്യാപിച്ചതിനാൽ ബ്ലസിയും പൃഥ്വിരാജും ആടുജീവിതത്തിന്റെ അണിയറ പ്രവർത്തകരും അവിടെ കുടുങ്ങിയിരിക്കുകയാണ് . ഇപ്പോൾ അകലെയാണെങ്കിലും ജീവിതത്തിൽ എന്നും ഒപ്പമുണ്ടാകും – പൃഥ്വിരാജ് ഇൻസ്റ്റഗ്രാമിൽ കുറിച്ചു. കൊറോണക്കാലത്തെ പ്രണയം എന്ന ഹാഷ് ടാഗോടെയാണ് താരം പോസ്റ്റ് പങ്കുവച്ചത്. പൂർണിമ ഇന്ദ്രജിത്ത്. ടൊവിനോ തോമസ്, ഗായകൻ ഹരിശങ്കർ തുടങ്ങി നിരവധിപേരാണ് താരങ്ങൾക്ക് ആശംസകളുമായി എത്തിയത്. 2011ലാണ് പൃഥ്വിരാജും സുപ്രിയയും വിവാഹിതരാകുന്നത്. മാധ്യമപ്രവർത്തകയായ സുപ്രിയയുമായുള്ള സൗഹൃദം…
Read MoreCategory: Today’S Special
ഇതാണ് എന്റെ പ്രിയപ്പെട്ട നിമിഷങ്ങളിൽ ചിലത്..! ഏതൊരു വധുവിനെയും പോലെ ആ നിമിഷം ഞാനും കരഞ്ഞു..; നടി കനിഹ പറയുന്നു…
മലയാളത്തിലും തമിഴിലും തെലുങ്കിലുമൊക്കെ ഒട്ടേറെ ആരാധകരുള്ള നടിയാണ് കനിഹ. വിവാഹശേഷവും സിനിമയിൽ സജീവമാണ് താരസുന്ദരി. സോഷ്യൽ മീഡിയയിൽ തന്റെ വിശേഷങ്ങൾ എപ്പോഴും കനിഹ പങ്കുവയ്ക്കാറുണ്ട്. മമ്മൂട്ടി നായകനായ മാമാങ്കത്തിലാണ് കനിഹ അവസാനമായി മലയാളത്തിൽ അഭിനയിച്ചത്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ കനിഹ പങ്കുവച്ച ചിത്രമാണ് വൈറലാകുന്നത്. തന്റെ വിവാഹ ആൽബത്തിലെ ചിത്രമാണ് താരം പങ്കുവെച്ചത്. ആൽബം മറിച്ച് നോക്കിയിരുന്നപ്പോൾ മണിക്കൂറുകൾ കടന്നു പോയി. ഓരോ പേജും മറിച്ചു നോക്കുന്പോൾ തോന്നുന്ന ആനന്ദം പറഞ്ഞറിയിക്കാനാവില്ല. കാരണം ഓരോന്നും ഓർമ്മകളുടെ കെട്ടഴിച്ചു വിടുന്നു. ഇതാണ് എന്റെ പ്രിയപ്പെട്ട നിമിഷങ്ങളിൽ ചിലത്. അതേ ഏതൊരു കല്യാണ പെണ്ണിനേയും പോലെ അദ്ദേഹമെന്റെ കഴുത്തിൽ താലി ചാർത്തിയപ്പോൾ ഞാനും കരഞ്ഞു. അത് വികാരനിർഭരമായ നിമിഷമായിരുന്നു’’ – ചിത്രങ്ങൾ പങ്കുവെച്ച് കനിഹ കുറിച്ചു.
Read Moreകുട്ടിക്കാലത്ത് കാമറ കണ്ടാൽ തന്നെ പേടിച്ചു കരഞ്ഞിരുന്ന ഒരാളായിരുന്നു! രസകരമായ ഒരു ചിത്രം പങ്കുവച്ച് പാർവതിയുടെ കുറിപ്പ്
താരങ്ങളുടെ കുട്ടിക്കാലത്തെ ചിത്രങ്ങൾ പ്രേക്ഷകർക്ക് കൗതുകമുള്ള കാഴ്ചകളാണ്. മുതിർന്നതിനു ശേഷം കാമറയ്ക്കു മുൻപിൽ വിസ്മയകരമായ പ്രകടനം കാഴ്ച വയ്ക്കുന്ന താരങ്ങൾ വർഷങ്ങൾക്കു മുൻപ് കാമറയ്ക്കു മുൻപിൽ എങ്ങനെയായിരുന്നു എന്ന് അറിയാനുള്ള ആകാംക്ഷ! കുട്ടിക്കാലത്ത് കാമറ കണ്ടാൽ തന്നെ പേടിച്ചു കരഞ്ഞിരുന്ന ഒരാളായിരുന്നു താനെന്ന് വെളിപ്പെടുത്തുകയാണ് നടി പാർവതി തിരുവോത്ത്. രസകരമായ ഒരു ചിത്രം പങ്കുവച്ചാണ് പാർവതിയുടെ കുറിപ്പ്. കാമറയെ എനിക്ക് ഭയമായിരുന്നു. കാമറ കണ്ടാൽ പിന്നെ കരച്ചിൽ നിർത്താനേ കഴിയില്ല. എന്റെ അടുത്തേക്കു നീണ്ടു വരുന്ന ഒരു വിചിത്രമായ കണ്ണിനെപ്പോലെയാണ് ലെൻസ് കാണു ന്പോൾ തോന്നുക. നിരവധി പരാജയപ്പെട്ട ശ്രമങ്ങൾക്കൊടുവിൽ ധൈര്യം സംഭരിച്ച്, അമ്മയെ പറ്റിച്ചേർന്നു നിൽക്കുന്നത് വിട്ട് കാമറയ്ക്കു മുൻപിൽ ഞാൻ നിന്നു. ഒറ്റയ്ക്ക്! കണ്ണു വലുതായി തുറന്നു പിടിച്ച്… മരവിച്ച്… പിന്നോട്ട് പോകില്ലെന്നുറച്ച്… എങ്ങനെയാണ് ആ ചിരി അവിടെ കയറി വന്നത്? സുഹൃത്തുക്കളെ… ഞാൻ…
Read Moreവിങ്ങലോടെയല്ലാതെ അച്ഛനെക്കുറിച്ച് ആലോചിക്കാനാവില്ല..! നമ്മടെ സങ്കടങ്ങളെക്കാൾ വലുത് ചുറ്റും ഉള്ളവരുടെ വേദന ആണെന്നും പഠിപ്പിച്ചു; അനുമോള് പറയുന്നു…
മലയാളി പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട നായികമാരിലൊരാളാണ് അനുമോൾ. ചായില്യം, ഇവൻ മേഘരൂപൻ, അകം, ജമ്നപ്യാരി തുടങ്ങിയ സിനിമകളിലെ പ്രകടനം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. അച്ഛനെക്കുറിച്ചുള്ള ഓർമകൾ പങ്കുവച്ച് അനു എഴുതിയ കുറിപ്പാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ചർച്ചയാകുന്നത്. 25 വർഷങ്ങൾ എന്ന് പറഞ്ഞാണ് കുറിപ്പ് തുടങ്ങുന്നത്. എന്റെ അച്ഛന്, അച്ഛന്റെ ചങ്കൂറ്റത്തിന്റെ അകന്പടില്ല്യാതെ തുഴഞ്ഞു തീർത്ത നീണ്ട 25 വർഷങ്ങൾ. പിന്നിൽക്ക് നോക്കുന്പോ, എങ്ങനെ ഇവിടെവരെ എത്തീന്നു ആലോചിക്കുന്പോ നെഞ്ച് ഇടിക്കണൂ. വിങ്ങലോടെയല്ലാതെ അച്ഛനെ കുറിച്ചു എഴുതാനോ ആലോചിക്കാനോ പോലും വയ്യ. എന്തൊക്കെ ഉണ്ടായാലും ഏറ്റവും വേണ്ടത്, വേണ്ടപ്പെട്ടത് മാത്രം ഉണ്ടായില്ല, അച്ഛൻ. ആ അരക്ഷിതാവസ്ഥ, അപകർഷത ഒന്നിനും പകരം തരാനും ആയില്ലെന്നും താരം അനു മോൾ കുറിച്ചു. താരത്തിന്റെ കുറിപ്പ്പാടവും കുളവും ഷാപ്പും തുടർവള്ളിക്കാവും മുത്തശിയാർ കാവും ചിനവതിക്കാവും കാളയും പൂരവും വെളിച്ചപാടും പൂതനും തിറയും മലകയറ്റവും വായനശാലയും…
Read Moreസിനിമ-സീരിയൽ താരം രവി വള്ളത്തോള് അന്തരിച്ചു ! വിടപറഞ്ഞത് മലയാള സീരിയല് രംഗത്തെ നിത്യഹരിത നായകന്
തിരുവനന്തപുരം: സിനിമ-സീരിയല് താരം രവി വള്ളത്തോള്(67) അന്തരിച്ചു. തിരുവനന്തപുരം വഴുതക്കാട്ടെ വീട്ടില് വച്ചായിരുന്നു അന്ത്യം. അസുഖ ബാധിതനായിരുന്നു. ഭാര്യ ഗീതാലക്ഷ്മി. 1987ല് പുറത്തിറങ്ങിയ സ്വാതി തിരുന്നാള് എന്ന സിനിമയിലൂടെയാണ് അഭിനയ രംഗത്ത് അരങ്ങേറ്റം കുറിച്ചത്. 1986ല് ദൂരദര്ശന് സംപ്രേക്ഷണം ചെയ്ത വൈതരണി എന്ന സിരീയലിലൂടെയാണ് അദേഹം പ്രശസ്തനാകുന്നത്. 40ല് അധികം സിനിമകളില് അഭിനയിച്ചിട്ടുണ്ട്. മികച്ച നടനുള്ള സംസ്ഥാന ടെലിവിഷന് അവാര്ഡ് നേടിയിട്ടുണ്ട്. മഹാകവി വള്ളത്തോള് നാരായണ മേനോന്റെ മരുമകനാണ് രവി വള്ളത്തോള്.
Read Moreയൂട്യൂബ് വഴി പാചകം മാത്രമല്ല വാറ്റുന്നതും പഠിക്കാം ! വാടകവീട്ടില് വാറ്റിയ യുവാക്കള്ക്ക് മണിക്കൂറുകള്ക്കം പിടിവീണു…
ലോക്ക് ഡൗണ് പ്രഖ്യാപിച്ചതോടെ ബുദ്ധിമുട്ടിലായത് കുടിയന്മാരാണ്. ബിവറേജസ് ഷോപ്പുകളും ബാറുകളും അടച്ചതോടെ മദ്യത്തിനായുള്ള പരക്കം പാച്ചിലില് നിരവധി ആളുകളാണ് വ്യാജവാറ്റിലേക്ക് തിരിഞ്ഞത്. കോഴിക്കോട് തൊണ്ടയാടിനു സമീപം വീട്ടിലെ വ്യാജ വാറ്റിനിടെ രണ്ട് യുവാക്കള് അറസ്റ്റിലായി. കുറ്റിച്ചിറ സ്വദേശി അനൂപ്, ചേളാരി സ്വദേശി ഷഹനു എന്നിവരെയാണ് മെഡിക്കല് കോളജ് പൊലീസ് പിടികൂടിയത്. വാടക വീട്ടിലായിരുന്നു അനൂപിന്റെയും ഷഹനുവിന്റെയും വ്യാജവാറ്റ്. യൂട്യൂബ് വീഡിയോ കണ്ടാണ് ഇവര് വാറ്റിയത്. വാറ്റിത്തുടങ്ങുമ്പോള് തന്നെ പിടിയിലാവുകയായിരുന്നു. മെഡിിക്കല് കോളജ് എസ്ഐയുടെ നേതൃത്വത്തിലുള്ള സംഘം രണ്ടര മണിക്കൂര് നിരീക്ഷിച്ചു യുവാക്കളെ കുടുക്കുകയായിരുന്നു. ഇരുന്നൂറ് ലീറ്റര് വാഷും, ചാരായവും, വാറ്റാനുപയോഗിച്ച പാത്രങ്ങളും ഗ്യാസ് സിലിണ്ടറും അടുപ്പുമുള്പ്പെടെ പൊലീസ് കസ്റ്റഡിയിലെടുത്തു. വടകരയിലും താമരശേരിയിലുമായി എക്സൈസ് സംഘം ആയിരം ലീറ്റര് വാഷാണ് പിടികൂടിയത്.
Read Moreനൈസായിട്ടങ്ങ് ഒഴിവാക്കുകയാണല്ലേ ! മകനേക്കാള് പ്രായം കുറഞ്ഞ കാമുകനുമായുള്ള ബന്ധം അവസാനിപ്പിച്ച് നെയ്മറുടെ അമ്മ; കാരണം കാമുകന് ‘ആണുങ്ങളോടുള്ള താല്പര്യം’
സൂപ്പര് ഫുട്ബോള് താരം നെയ്മറുടെ അമ്മയുടെ പുതിയ പ്രണയബന്ധം വലിയ വാര്ത്തയായിരുന്നു. നെയ്മറേക്കാള് ആറു വയസ് ഇളയവനായ യുവാവുമായിട്ടായിരുന്നു അമ്മ നദീന ഗോള്സാല്വസ് ഡേറ്റിംഗില് ഏര്പ്പെട്ടത്. 52കാരിയായ നദീന ഇപ്പോള് 22കാരന് കാമുകനെ ഉപേക്ഷിച്ചെന്നാണ് വിവരം. കാമുകന് തിയാഗോ റാമോസിന്റെ മുന്കാല പ്രണയ ചരിത്രം അറിഞ്ഞതോടെയാണ് നദീനെ ഇയാളുമായുള്ള ബന്ധം അവസാനിപ്പിക്കാന് തീരുമാനിച്ചതെന്ന് ഡെയ്ലി മെയില് റിപ്പോര്ട്ട് ചെയ്യുന്നു. മുമ്പ് നിരവധി പുരുഷന്മാരുമായി ഇയാള്ക്കു ബന്ധമുണ്ടായിരുന്നതായി നദീനെ കണ്ടെത്തുകയായിരുന്നു. ഇതോടെയാണ് ബന്ധം അവസാനിപ്പിക്കാന് അവര് ഒരുങ്ങിയത്. ബ്രസീലിയന് നടനും, സ്റ്റാന്ഡ് അപ്പ് കൊമേഡിയനുമായ കാര്ലിനോസ് മയിയുമായും തിയാഗോ അടുപ്പത്തിലായിരുന്നു. നെയ്മറിന്റെ പിതാവും ഏജന്റുമായ വാഗ്നര് റിബെയ്റോയുമായി 2016 മുതല് പിരിഞ്ഞു താമസിക്കുകയാണ് നദീനെ. ദിവസങ്ങള്ക്കു മുമ്പ് ഇന്സ്റ്റഗ്രാമില് പങ്കുവച്ച പോസ്റ്റിലാണ് തിയാഗോയുമായി ഡേറ്റിംഗിലാണെന്ന് നദീന അറിയിച്ചത്. ഇരുവരുമൊത്തുള്ള ഒരു ചിത്രവും അവര് പങ്കുവെച്ചിരുന്നു. ഇതിന് താഴെ ആശംസയുമായി…
Read Moreമീന് പിടിക്കുന്നതിനിടെ ജീവനുള്ള കരിമീന് തൊണ്ടയില് കുടുങ്ങി ! സംസാരശേഷിയില്ലാത്ത ആള് വൃദ്ധന് അദ്ഭുതകരമായി രക്ഷപ്പെട്ടു;തൃശ്ശൂരില് നടന്ന സംഭവമിങ്ങനെ…
ആസ്മയ്ക്ക് മീന് വിഴുങ്ങുന്ന ആളുകളെപ്പറ്റി കേട്ടിട്ടില്ല…എന്നാല് ജീവനുള്ള മീന് അബദ്ധത്തില് തൊണ്ടയില് കുടുങ്ങിയാല് എന്താകും അവസ്ഥ. മീന് പിടിക്കുന്നതിനിടെ കരിമീന് തൊണ്ടയില് കുടുങ്ങിയ 60കാരനാണ് അദ്ഭുതകരമായി രക്ഷപ്പെട്ടത്. ചാവക്കാട് എടക്കഴിയൂര് കടലാപറമ്പില് കൃഷ്ണനാണ് ഇത്തരത്തില് എട്ടിന്റെ പണി കിട്ടിയത്. സംസാരശേഷിയില്ലാത്ത കൃഷ്ണന് പുഴയില് കിടന്ന് മരണവെപ്രാളം കാണിക്കുന്നത് കണ്ടാണ് പ്രദേശവാസികള് ഓടിയെത്തിയത്. ആദ്യം ഒന്നും ആര്ക്കും മനസിലായില്ല. എന്നാല് വാ തുറന്ന് കാണിച്ചപ്പോഴാണ് തൊണ്ടയില് കുടുങ്ങിയ കരിമീനിന്റെ വാലറ്റം മാത്രം കണ്ടത്. ഉടന് തന്നെ അദ്ദേഹത്തെ ബൈക്കില് കയറ്റി ചാവക്കാട് ആശുപത്രിയിലെത്തിച്ചു. അപകടം മനസ്സിലാക്കിയ അവര് അമല മെഡിക്കല് കോളേജ് ആശുപത്രിയിലേക്ക് റഫര് ചെയ്തു. തുടര്ന്ന് അമലയില് എത്തിക്കുകയും പണിപ്പെട്ട് മീനിനെ പുറത്തെടുത്ത് കൃഷ്ണനെ രക്ഷിക്കുകയും ചെയ്തു. ആദ്യം കിട്ടിയ കരിമീനിനെ വായില് കടിച്ചു പിടിച്ച് മീന്പിടുത്തം തുടര്ന്നതാണ് കൃഷ്ണന് വിനയായി മാറിയത്. അടുത്ത മീനിനെ പിടിക്കാനായി…
Read Moreവംശത്തിനും വര്ഗത്തിനും മതത്തിനും സാമൂഹിക നിലവാരത്തിനുമപ്പുറം മനുഷ്യനിലാണ് എന്റെ വിശ്വാസം ! ലോക്ക് ഡൗണിനെത്തുടര്ന്ന് മൃതദേഹം നാട്ടിലെത്തിക്കാനായില്ല; വീട്ടു ജോലിക്കാരിയ്ക്ക് അന്ത്യ കര്മം ചെയ്ത് ഗൗതം ഗംഭീര്…
ആറു വര്ഷമായി തന്റെ വീട്ടില് ജോലികളില് സഹായിച്ചിരുന്ന സ്ത്രീയുടെ അന്ത്യ കര്മങ്ങള് നിര്വഹിച്ച് മുന് ക്രിക്കറ്ററും എംപിയുമായ ഗൗതം ഗംഭീര്. കോവിഡ് വ്യാപനത്തെത്തുടര്ന്ന് രാജ്യവ്യാപകമായി ലോക്ക് ഡൗണ് ഏര്പ്പെടുത്തിയതിനെത്തുടര്ന്ന് ഇവരുടെ മൃതദേഹം സ്വദേശമായ ഒഡീഷയില് എത്തിക്കാന് സാധിക്കാഞ്ഞതിനെത്തുടര്ന്നാണ് ഗംഭീര് തന്നെ അന്ത്യ കര്മങ്ങള് നിര്വഹിച്ചത്. ഇക്കാര്യം റിപ്പോര്ട്ട് ചെയ്തുകൊണ്ടുള്ള വാര്ത്ത പങ്കുവച്ച് ട്വീറ്റ് ചെയ്ത ഗംഭീര്, അന്ത്യകര്മങ്ങള് താന്തന്നെ നിര്വഹിച്ച കാര്യം വെളിപ്പെടുത്തി. ഒഡീഷ സ്വദേശിനിയായ സരസ്വതി പാത്ര കഴിഞ്ഞ ആറു വര്ഷമായി ഗംഭീറിന്റെ വീട്ടില് ജോലികളില് സഹായിക്കുകയാണ്. മാധ്യമ റിപ്പോര്ട്ടുകള് അനുസരിച്ച് ഒഡീഷയിലെ ജാജ്പുര് സ്വദേശിനിയാണ് 49കാരിയായ സരസ്വതി. ദീര്ഘനാളായി പ്രമേഹവും രക്തസമ്മര്ദ്ദവും ഇവരെ അലട്ടിയിരുന്നു. കഴിഞ്ഞ ദിവസം സുഖമില്ലാതായതോടെ ഡല്ഹിയിലെ സര് ഗംഗാറാം ആശുപത്രിയില് പ്രവേശിപ്പിച്ചു. ചികിത്സയിലിരിക്കെ ഏപ്രില് 21നാണ് സരസ്വതി മരണമടഞ്ഞത്. മൃതദേഹം ലോക്ക് ഡൗണിനിടെ ഒഡീഷയിലേക്ക് കൊണ്ടു പോകുന്നത് നടപ്പുള്ള കാര്യമല്ലെന്നു…
Read Moreഅജിത് പിടിച്ചിരുന്ന കത്തി ശാലിനിയുടെ കൈയ്യില് തട്ടി വലിയ മുറിവുണ്ടായി ! ആ കുറ്റബോധം പിന്നീട് പ്രണയമായിത്തീര്ന്നു; 20-ാം വിവാഹ വാര്ഷികത്തില് പ്രണയനിമിഷങ്ങള് ഓര്ത്തെടുത്ത് താരങ്ങള്…
ആരാധകരുടെ ഇഷ്ട താരജോഡികളാണ് അജിതും ശാലിനിയും. സിനിമയില് നായികാ നായകന്മാരായി തുടങ്ങിയ ആ ബന്ധം ജീവിതത്തിലും ദൃഢമായിട്ട് ഇന്ന് 20 വര്ഷമാവുകയാണ്. വളരെ നാടകീയമായ ഒരു പ്രണയകഥയ്ക്കൊടുവിലായിരുന്നു ഇരുവരും വിവാഹിതരായത്. അമര്ക്കളം എന്ന സിനിമയിലാണ് ശാലിനിയും അജിതും ആദ്യമായി ഒരുമിച്ച് അഭിനയിക്കുന്നത്. അമര്ക്കളത്തിലേക്ക് സംവിധായകന് ശരണ് സമീപിച്ചപ്പോള് ശാലിനി ആദ്യം കൂട്ടാക്കിയില്ല. കാരണം ശാലിനിക്ക് പ്ലസ്ടു പരീക്ഷ എഴുതണമായിരുന്നു. പരീക്ഷയ്ക്ക് മുന്പ് താന് ഒന്നും ഏറ്റെടുക്കാന് തയ്യാറല്ലെന്നും ശാലിനി പറഞ്ഞു. പക്ഷേ ശരണ് വിട്ടില്ല. ശാലിനിയും അജിതും സിനിമയില് നല്ല ജോടിയാണെന്ന് ശരണിന് തോന്നിയിരുന്നു. ഒരു നിവൃത്തിയുമില്ലാതെ ശരണ് അജിതിനെ കൊണ്ട് ശാലിനിയെ വിളിപ്പിച്ചു. പരീക്ഷയുടെ കാര്യം ശാലിനി വീണ്ടും ആവര്ത്തിച്ചപ്പോള് ശരണിനോട് പോലും ചോദിക്കാതെ അജിത് പറഞ്ഞു, ‘ആദ്യം പരീക്ഷ എഴുതി തീര്ക്കൂ, ഞങ്ങള് ഷൂട്ടിങ് നീട്ടിവച്ചോളാം.’ പരീക്ഷ തീര്ന്നതിനു തൊട്ടുപിന്നാലെ ശാലിനി ഷൂട്ടിംഗിനെത്തുകയും ചെയ്തു.…
Read More