മുംബൈ: മതസ്പർധ വളർത്തുന്ന തരത്തിൽ ട്വീറ്റ് ചെയ്ത സഹോദരി രംഗോലി ചണ്ഡേലിനെ പിന്തുണച്ച ബോളിവുഡ് താരം കങ്കണ റണാവത്തിനെതിരെ പരാതി. മണാലിയിലെ വീട്ടിൽ സെൽഫ് ക്വാറന്റീനിൽ കഴിയുകയാണ് കങ്കണ. മുംബൈ സ്വദേശിയായ അഡ്വ. അലി കാഷിഫ് ഖാൻ ദേശ്മുഖ് ആണ് പരാതി നല്കിയത്. നേരത്തെ, രംഗോലിക്കെതിരെ അംബോലി പോലീസ് സ്റ്റേഷനില് പരാതി നൽകിയതും അലി കാഷിഫ് ഖാനാണ്. ഒരു സഹോദരി കൊലപാതകത്തെ കുറിച്ചും അക്രമങ്ങളെ കുറിച്ചും പറയുന്നു. മറ്റൊരു സഹോദരി രാജ്യവ്യാപക വിമർശനങ്ങളെയും ട്വീറ്റിനെയും പിന്തുണക്കുന്നു. നടിയും അവരുടെ സഹോദരിയും തങ്ങളുടെ വ്യക്തിപരമായ നേട്ടത്തിനും ലാഭത്തിനുമായി താരപദവി, ആരാധക ശക്തി, പണം, അധികാരം, സ്വാധീനം എന്നിവ ഉപയോഗിച്ച് രാജ്യത്ത് വിദ്വേഷവും അസന്തുലിതാവസ്ഥയും അക്രമങ്ങളും പ്രോത്സാഹിപ്പിക്കുന്നതായും പരാതിയിൽ ചൂണ്ടിക്കാട്ടുന്നു. മുംബൈ പോലീസിനെയും മുഖ്യമന്ത്രി ഉദ്ധവ് താക്കറെയും ടാഗ് ചെയ്ത പോസ്റ്റിൽ ഇവരെ ഉടനടി അറസ്റ്റ് ചെയ്യണമെന്ന് ബോളിവുഡ് താരങ്ങളായ…
Read MoreCategory: Today’S Special
ആ രണ്ടു കാര്യങ്ങള് അഞ്ജലിയുടെ വീട്ടുകാര്ക്ക് ഇഷ്ടമല്ലായിരുന്നു ! അതുകൊണ്ട് തന്നെ അവര് വിവാഹത്തെ എതിര്ത്തു; മനസ്സ് തുറന്ന് മണികണ്ഠന്…
മലയാള സിനിമയിലെ ശ്രദ്ധേയനായ താരമാണ് മണികണ്ഠന്. ഈ ലോക്ക് ഡൗണ് കാലത്ത് വിവാഹത്തിരക്കുകളിലാണ് താരം. തൃപ്പൂണിത്തുറ സ്വദേശിനി അഞ്ജലി ആണ് വധു. ഇപ്പോള് വിവാഹവിശേഷങ്ങള് പങ്കുവെച്ചെത്തിയിരിക്കുകയാണ് മണികണ്ഠന്. അഞ്ജലിയുമായുള്ള പ്രണയകഥയും താരം പങ്കുവെച്ചു. ഒന്നര വര്ഷം മുന്പ് ഒരു ഉത്സവത്തില് വച്ച് കണ്ടപ്പോഴാണ് അഞ്ജലിയോട് സംസാരിച്ച് തുടങ്ങിയതെന്നും ഇഷ്ടം തോന്നിയപ്പോള് തമാശരൂപേണ അവതരിപ്പിക്കുകയായിരുന്നെന്നും താരം പറഞ്ഞു. പൊക്കമൊക്കെ കറക്ടാണല്ലോ… എന്നാല് പിന്നെ ആലോചിച്ചാലോ’ എന്നായിരുന്നു മണികണ്ഠന്റെ ചോദ്യം. ‘ആലോചിച്ചോളൂ’ എന്ന് മറുപടിയും കിട്ടി. തുടക്കത്തില് വീട്ടുകാരുടെ ഭാഗത്തുനിന്ന് എതിര്പ്പുണ്ടായിരുന്നെങ്കിലും പിന്നീട് സമ്മതിക്കുകയായിരുന്നെന്നും താരം പറഞ്ഞു. പ്രായവ്യത്യാസം ആയിരുന്നു എതിര്പ്പിന്റെ ഒരു കാരണം. ‘എന്നേക്കാള് ഒന്പതു വയസിന് താഴെയാണ് അഞ്ജലി. കൂടാതെ, ഞാന് സിനിമാക്കാരനും , പിന്നെ ചെറിയൊരു ചടങ്ങു നടത്തി വിവാഹം അങ്ങ് ഉറപ്പിച്ചു’, മണികണ്ഠന് പറയുന്നു. അടുത്തിടെയാണ് താരം പുതിയ വീട്ടിലേക്ക് താമസം മാറിയത്.
Read Moreസോഷ്യല് മീഡയയിലെ ഹീറോ! ആ ചിത്രം യഥാർഥത്തില് പോലീസിന്റെ ഡ്രോണ് കണ്ട് ഓടുന്നവരുടേതല്ല… ലോക്ക് ഡൗണില് ‘ഡ്രോണ് പറത്തി’; വൈറലായി ശരത്
മുക്കം : ലോക്ക്ഡൗണ് ലംഘിച്ച് പുറത്തിറങ്ങിയ യുവാക്കള് ഡ്രോണ് കണ്ടതോടെ കാരംസ് ബോര്ഡുമായി ഓടിയൊളിക്കുന്ന ചിത്രമാണിപ്പോള് സോഷ്യല് മീഡയയിലെ ഹീറോ ! എന്നാല് ആ ചിത്രം യഥാർഥത്തില് പോലീസിന്റെ ഡ്രോണ് കണ്ട് ഓടുന്നവരുടേതല്ല… ലോക്ക് ഡൗണ് നിര്ദേശങ്ങള് പാലിക്കണമെന്ന മുന്നറിയിപ്പിനായി ചിത്രീകരിച്ച ദൃശ്യമാണിപ്പോള് സമൂഹമാധ്യമം ഏറ്റെടുത്തിരിക്കുന്നത്. കോഴിക്കോട് മലയമ്മ സ്വദേശി ശരത് ആലിന്തറയാണ് ഒറ്റ ചിത്രത്തിലൂടെ ശ്രദ്ധേയനായത്. സ്വന്തമായി കാമറയുമായി ലോക്ക്ഡൗണ് നിര്ദേശങ്ങള് പൂര്ണമായും പാലിച്ചുകൊണ്ടാണ് ശരത് മനസിലുദിച്ച ആശയം കാമറയിലൂടെ പകര്ത്തിയത്. ലോക്ക് ഡൗൺ കാലത്തു അധികൃതരുടെ നിർദ്ദേശം ലംഘിച്ച് പുറത്തു അലഞ്ഞു നടക്കുന്നവരെ പിടികൂടാൻ പോലീസ് ഡ്രോൺ ഉപയോഗിച്ച് പരിശോധന നടത്തിയ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളില് ഏറെ ശ്രദ്ധയാകര്ഷിക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് ശരത് സ്വന്തമായി ഒരു ദൃശ്യം ആവിഷ്കരിച്ചത്. ഡ്രോണ് പറന്ന് വരുന്നതും കാരംസ് കളിയിലേര്പ്പെട്ട യുവാക്കള് ഓടിയൊളിക്കുന്നതും ഉള്പ്പെടെ ഒറ്റ ക്ലിക്കില് പകര്ത്താന്…
Read Moreകൊറോണക്കാലത്ത് ബെസോസ് ഉള്പ്പെടെയുള്ള അമേരിക്കന് ശതകോടീശ്വരന്മാരുടെ സമ്പത്ത് കുതിച്ചുയരുന്നു; കണക്കുകള് കണ്ണു തള്ളിക്കുന്നത്…
കോവിഡ് കാലത്ത് ലോകമെമ്പാടുമുള്ള വ്യവസായികള്ക്ക് കനത്ത തിരിച്ചടി നേരിടുമ്പോള് അമേരിക്കന് ശതകോടീശ്വരന്മാരുടെ സമ്പത്തില് ന് വര്ധനവാണുണ്ടായിരിക്കുന്നത്. അമേരിക്കയില് ദശലക്ഷങ്ങള് പട്ടിണിയും തൊഴിലില്ലായ്മയും മൂലം വലയുമ്പോഴാണ് ലോക കോടീശ്വരനായ ആമസോണ് മേധാവി ജെഫ് ബെസോസ് ഉള്പ്പെടെയുള്ള ശതകോടീശ്വരന്മാരുടെ സമ്പത്ത് കുതിച്ചുയര്ന്നത്. ആമസോണ് മേധാവി ജെഫ് ബസോസിന്റെ ആസ്തിയില് 2020 ജനുവരി ഒന്നുവരെ ആസ്തിയില് കൂട്ടിചേര്ത്തത് 25 ബില്യന് ഡോളറില് അധികമാണ്. എന്നാല് തൊഴിലാളികള് തങ്ങളുടെ തൊഴില് സാഹചര്യത്തില് പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. കഴിഞ്ഞ ദിവസം മാത്രം ബെസോസിന്റെ ആസ്തിയില് കൂട്ടിച്ചേര്ക്കപ്പെട്ടത് രണ്ടു ബില്യണ് ഡോളറാണ്. ഇന്സ്റ്റ്യൂട്ട് പോളിസി സ്റ്റഡീസിന്റെ റിപ്പോര്ട്ട് പ്രകാരം തൊഴിലില്ലായ്മാ നിരക്ക് 15 ശതമാനത്തിലെത്തിയപ്പോള് അമേരിക്കന് ശതകോടീശ്വരന്മാര് മാര്ച്ച് 18നും ഏപ്രില് 10നും ഇടയില് 282 ബില്യണ് ഡോളര് – അതായത് പത്ത് ശതമാനം വര്ധനവുണ്ടായെന്നാണ് വ്യക്തമാക്കുന്നത്. അമേരിക്കന് ഐക്യനാടുകളിലെ ശതകോടീശ്വരന്മാരുടെ ആസ്തി ഇപ്പോള് ആകെ 3.229…
Read Moreഇവനെ ഞാന് മിക്കവാറും കെട്ടും ! തന്നെ അദ്ഭുതപ്പെടുത്തിയ മലയാളിപ്പയ്യനെക്കുറിച്ച് രാംഗോപാല് വര്മ പറഞ്ഞതിങ്ങനെ…
ട്രോള് വീഡിയോകളുടെ കാലമാണിപ്പോള് ഡോണള്ഡ് ട്രംപ് ‘ആമിനത്താത്താന്റെ പൊന്നുമോളാണേ’ എന്നു തുടങ്ങുന്ന പാട്ട് പാടുന്ന ട്രോള് വീഡിയോ വന്തരംഗമാണ് സോഷ്യല് മീഡിയയില് സൃഷ്ടിച്ചത്. ഇപ്പോള് മറ്റൊരു ട്രോള് വീഡിയയാണ് ശ്രദ്ധേയമാകുന്നത്. ‘ദളപതി’ എന്ന ചിത്രത്തില് മമ്മൂട്ടിയും രജനികാന്തും തകര്ത്താടിയ ‘കാട്ട് കുയില്’ എന്ന പാട്ട് ഡോണള്ഡ് ട്രംപും നരേന്ദ്രമോഡിയും ചേര്ന്നു പാടുന്നതായാണ് ട്രോള് വീഡിയോയില്. ഈ വീഡിയോ കണ്ട് അമ്പരന്ന സംവിധായകന് രാം ഗോപാല് വര്മ പങ്കുവച്ച ട്വീറ്റും വൈറലായി. എനിക്ക് ഈ എഡിറ്ററെ വിവാഹം ചെയ്യണമെന്നായിരുന്നു രാം ഗോപാല് വര്മയുടെ പ്രതികരണം. ഇതോടെ വീഡിയോയുടെ അണിയറക്കാരനെ അന്വേഷിച്ച് നിരവധി പേര് രംഗത്തു വന്നു. ഇന്സ്റ്റഗ്രാമില് ‘മല്ലു വൈനര്’ എന്നറിയപ്പെടുന്ന മലയാളിയായ വിഘ്നേഷ് ജയന് ആണ് ഈ ട്രോള് വിഡിയോയ്ക്കു പിന്നില്. രാംഗോപാല് വര്മയുടെ അഭിനന്ദനം ശരിക്കും ഞെട്ടിയിരിക്കുകയാണെന്നും സന്തോഷമുണ്ടെന്നുമാണ് വിഘ്നേഷിന്റെ പ്രതികരണം. ഇതിനു മുന്പും വിഘ്നേഷ്…
Read Moreആരാധികേ… മഞ്ഞുരുകും വഴിയരികേ..! നഴ്സുമാർ പാടുന്നു, കോവിഡിന് അരികെനിന്ന്… ആശ്വാസത്തിന്റെയും സാന്ത്വനത്തിന്റെയും കുളിർമഴയായി…
ലിവർപൂൾ: ആരാധികേ…മഞ്ഞുരുകും വഴിയരികേ… കോവിഡ്ക്കാലത്ത് ഇതൊരു മാലാഖസംഗീതം പോലെ കാതുകളിലേക്ക് ഒഴുകിയെത്തുന്നു, ആശ്വാസത്തിന്റെയും സാന്ത്വനത്തിന്റെയും കുളിർമഴയായി. കോവിഡ് പോരാട്ടത്തിൽ അണിചേർന്നിരിക്കുന്ന മലയാളി നഴ്സുമാരുടെയും ഡോക്ടർമാരുടെയും മധുരസ്വരത്തിൽ ഒരിക്കൽകൂടി ഇതു കേൾക്കുന്പോൾ നാം തിരിച്ചറിയും, സംഗീതം ഒരു ഔഷധമാണ്. ജോൺപോൾ ജോർജ് സംവിധാനം ചെയ്ത അന്പിളി എന്ന ചിത്രത്തിലെ ആരാധികേ എന്നു തുടങ്ങുന്ന പ്രശസ്ത ഗാനമാണ് വിവിധ രാജ്യങ്ങളിൽ ജോലി ചെയ്യുന്ന മലയാളി നഴ്സുമാരും ആരോഗ്യപ്രവർത്തകരും ചേർന്നു പാടിയിരിക്കുന്നത്. ടിവി ചാനലുകളിലൂടെ ശ്രദ്ധേയനായ ഗായകൻ ഫാ. വിൽസൺ മേച്ചേരി എംസിബിഎസിന്റെ നേതൃത്വത്തിലാണ് ഈ ഗാനത്തിന്റെ വേറിട്ട അവതരണം ഒരുക്കിയത്. ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപത വികാരി ജനറൽ ഫാ. ജിനോ അരീക്കാട്ട് എംസിബിഎസ് നൽകിയ പ്രചോദനത്തിലാണ് ഓസ്ട്രിയയിൽ ശുശ്രൂഷ ചെയ്യുന്ന ഫാ. വിൽസൺ പുതിയ പരീക്ഷണം നടത്തിയത്. ബ്രിട്ടൻ, ഓസ്ട്രിയ, ചൈന, ഇന്ത്യ എന്നീ രാജ്യങ്ങളിൽ കോവിഡ്…
Read Moreഗോസിപ്പുകൾ പ്രചരിപ്പിക്കരുത്..! ഞാനെന്റെ പ്രണയത്തെക്കുറിച്ച് പറഞ്ഞിട്ടുളളതാണ്, അതുപോലെ വിവാഹവും ഞാൻ അറിയിക്കും; അമല പോള് പറയുന്നു…
തെന്നിന്ത്യൻ സിനിമയിൽ മുൻനിര നായികയായി തിളങ്ങുന്ന താരമാണ് അമലാ പോൾ. ലാൽ ജോസ് സംവിധാനം ചെയ്ത നീലത്താമരയിലൂടെ സിനിമയിലെത്തിയ താരം പിന്നീട് തമിഴ്, തെലുങ്ക് ഭാഷകളിലാണ് സജീവമായത്. അഭിനയ പ്രാധാന്യമുളള വേഷങ്ങൾക്കൊപ്പം ഗ്ലാമർ റോളുകളും ചെയ്തുകൊണ്ടാണ് അമല പോൾ പ്രേക്ഷരുടെ ഇഷ്ട താരമായത്. സിനിമകളിൽ തിളങ്ങിനിൽക്കുന്ന സമയത്തായിരുന്നു സംവിധായകൻ എ .എൽ. വിജയ്യുമായി നടിയുടെ വിവാഹം നടന്നത്. 2014ൽ വിവാഹിതരായ ഇരുവരും പിന്നീട് മൂന്ന് വർഷങ്ങൾക്ക് ശേഷം വേർപിരിയുകയായിരുന്നു. വിവാഹ മോചന ശേഷവും അമലാ പോൾ സിനിമകളിൽ സജീവമായിരുന്നു. അടുത്തിടെയാണ് നടിയുടെ രണ്ടാം വിവാഹം കഴിഞ്ഞുവെന്ന തരത്തിൽ വാർത്തകൾ പ്രചരിച്ചിരുന്നത്. സുഹൃത്തും മുംബൈയിൽ നിന്നുളള ഗായകനുമായ ഭവ്നിന്ദർ സിംഗുമായി നടിയുടെ വിവാഹം കഴിഞ്ഞുവെന്ന തരത്തിലുളള വാർത്തകളാണ് പ്രചരിച്ചത്. വിവാഹ ചിത്രങ്ങൾ ത്രോബാക്ക് എന്ന ഹാഷ്ടാഗോടെ ഭവ്നിന്ദർ തന്നെയായിരുന്നു ഇൻസ്റ്റഗ്രാം പേജിൽ പങ്കുവച്ചിരുന്നത്. പരന്പരാഗതമായ രാജസ്ഥാനി വധു വര·ാരുടെ…
Read Moreഅമേരിക്കയില് സിംഹങ്ങള്ക്കും കടുവകള്ക്കും കൊറോണ പകര്ന്നത് മൃഗശാല ജീവനക്കാര് ? പുതിയ വിവരങ്ങള് ആശങ്കാജനകം…
കോവിഡ് അതിരൂക്ഷമായ അമേരിക്കയിലെ മൃഗശാലയിലെ മൃഗശാലയിലെ സിംഹങ്ങള്ക്കും കടുവകള്ക്കും രോഗം സ്ഥിരീകരിച്ചത് ആശങ്കയേറ്റുകയാണ്. ന്യൂയോര്ക്കിലെ ബ്രോങ്ക്സ് മൃഗശാലയിലെ നാല് കടുവയ്ക്കും മൂന്ന് സിംഹങ്ങള്ക്കുമാണ് കോവിഡ് ബാധിച്ചത്. ജീവനക്കാരില് നിന്നും രോഗം പകര്ന്നതെന്നാണ് സൂചന. മൃഗങ്ങളുടെ ആരോഗ്യനില തൃപ്തികരമെന്ന് മൃഗശാല അധികൃതര് അറിയിച്ചു. ഏപ്രില് ആദ്യം മറ്റ് മൂന്ന് കടുവകള്ക്കും ആഫ്രിക്കന് പുലികള്ക്കും രോഗലക്ഷണം കണ്ടെത്തിയിരുന്നു. അമേരിക്കയില് ഇതുവരെ 48000ത്തോളം ആളുകളാണ് മരിച്ചത് രോഗബാധിതരുടെ എണ്ണം എട്ടരലക്ഷമായി.
Read Moreനിരവധി ആളുകള് ഭക്ഷണത്തിനായി കേഴുകയാണ്… ഭക്ഷണസാധനങ്ങള് ഉണ്ടാക്കി സോഷ്യല് മീഡിയയില് പ്രദര്ശിപ്പിച്ച് ആഘോഷിക്കരുതേയെന്ന് അഭ്യര്ഥിച്ച് ഖുശ്ബു…
നിരവധി ആളുകള് ഒരു നേരത്തെ ഭക്ഷണം ലഭിക്കാതെ പട്ടിണി കിടക്കുമ്പോള് സ്വാദിഷ്ടമായ ഭക്ഷണ സാധനങ്ങള് ഉണ്ടാക്കി സോഷ്യല്മീഡിയയില് പങ്കുവെക്കരുതെന്ന് അഭ്യര്ത്ഥിച്ച് നടി ഖുശ്ബു. ട്വിറ്ററിലൂടെയാണ് ഖുശ്ബു ഇക്കാര്യം പറഞ്ഞത്. ലോക്ഡൗണ് കാലത്ത് സിനിമ നടിമാരുള്പ്പെടെ ഒട്ടുമിക്ക സെലിബ്രിറ്റികളും പാചക പരീക്ഷണങ്ങളിലാണ് സമയം ചെലവിടുന്നത്. അത്തരം പരീക്ഷണങ്ങളിലൂടെ അവര് ഉണ്ടാക്കിയ പല തരം ഭക്ഷണങ്ങളുടെ ചിത്രങ്ങള് സോഷ്യല് മീഡിയയിലൂടെ പങ്ക് വെക്കുന്നുമുണ്ട്. ഈ സാഹചര്യത്തിലാണ് ഖുശ്ബുവിന്റെ പ്രതികരണം. ലോക്ഡൗണായതിനാല് ലക്ഷക്കണക്കിന് മനുഷ്യര്ക്ക് ഭക്ഷണം ലഭിക്കാത്ത അവസ്ഥ ഉള്ളപ്പോള് ഇത്തരം ചിത്രങ്ങള് സോഷ്യല് മീഡിയയില് ഇടാതിരിക്കുന്നതാണ് നല്ലത് എന്നാണ് ഖുശ്ബു പറഞ്ഞത്. ഖുശ്ബുവിന്റെ ട്വീറ്റ് ഇങ്ങനെ… വിഭവസമൃദ്ധമായ ഭക്ഷണത്തിന്റെ ചിത്രം പലരും പോസ്റ്റ് ചെയ്തിരിക്കുന്നത് ഞാന് കണ്ടു. പാത്രങ്ങളില് ഭക്ഷണം ഉള്ള നമ്മല് അനുഗ്രഹിക്കപ്പെട്ടവരാണ്. എന്നാല് ഒരു നേരത്തെ ഭക്ഷണം ലഭിക്കുന്നതിന് പോലും പ്രതിസന്ധി അനുഭവിക്കുന്ന നിരവധി പേരുണ്ട്. അവരോട്…
Read More25 ദിവസം കൊണ്ട് താണ്ടിയത് 2800 കിലോമീറ്റര് ! ഇടയ്ക്കുവച്ച് പല തവണ കൊള്ളയടിക്കപ്പെട്ടു; മൊബൈല് മോഷ്ടാക്കള് കൊണ്ടുപോയതോടെ ആകെ വലഞ്ഞു; വീട്ടിലേക്കെത്താന് 45കാരന് നടത്തിയ അതിസാഹസിക യാത്ര ഇങ്ങനെ…
രാജ്യത്ത് ലോക്ക് ഡൗണ് പ്രഖ്യാപിച്ചതിനെത്തുടര്ന്ന് സ്വന്തം വീട്ടിലേക്കെത്താന് നിരവധി ആളുകളാണ് കാല്നടയായി മൈലുകള് താണ്ടുന്നത്. ചിലര് ലക്ഷ്യ സ്ഥാനത്തെത്തിയപ്പോള് ചിലരുടെ യാത്ര മാത്രമല്ല ജീവിതം തന്നെ വഴിയില് അവസാനിച്ചു. ഇപ്പോള് ലോക്ക് ഡൗണ് മറികടന്ന് ഗുജറാത്തിലെ വ്യാവസായിക പട്ടണമായ വാപ്പിയില് നിന്ന് 2,800 കിലോമീറ്റര് അകലെയുള്ള വീട്ടിലേക്ക് 45കാരന് എത്തിയത് കാല്നടയായാണ്. എന്നാല് ഈ യാത്ര അദ്ദേഹത്തിന് സമ്മാനിച്ചത് കൊടും ദുരിതങ്ങളായിരുന്നു. യാത്രയില് ഇദ്ദേഹത്തിന്റെ കൈവശമുണ്ടായിരുന്ന പണവും മൊബൈലും ആരൊക്കെയോ കൊള്ളയടിക്കുകയും ചെയ്തു. വാപ്പിയില് നിന്ന് 25 ദിവസമെടുത്താണ് കാല്നടയായി അദ്ദേഹം ഞായറാഴ്ച രാത്രി മധ്യ അസമിലെ സ്വന്തം ജില്ലയിലെത്തിയത്. മാര്ച്ച് 27 ന് ദേശീയപാതയിലൂടെ നടക്കാന് തുടങ്ങിയെന്ന് വാപ്പിയിലെ കുടിയേറ്റ തൊഴിലാളിയായ ജാദവ് ഗോഗോയ് രക്ഷാപ്രവര്ത്തകരോട് പറഞ്ഞു. നാഗോണ് ജില്ലയിലെ ഗാധാരിയ ഗ്രാമത്തിലെ തന്റെ വീടിനടുത്തുള്ള ഒരു ടോള് ഗേറ്റില് എത്താന് അദ്ദേഹം പല ജില്ലകളിലും…
Read More