ബോളിവുഡിലെ നമ്പര്വണ് താരദമ്പതികളാണ് കാജോള്-അജയ്ദേവ്ഗണ് ദമ്പതികള്. ഇരുവരും തങ്ങളുടെ വിശേഷങ്ങളെല്ലാം സോഷ്യല് മീഡിയയിലൂടെ പങ്കുവെയ്ക്കാറുണ്ട്. ഇപ്പോഴിതാ ഇരുവരുടേയും ഇഷ്ടഭക്ഷണങ്ങളെ കുറിച്ച് പറയുകയാണ് ഈ ദമ്പതികള്. പാചകകാര്യത്തില് താന് വട്ടപ്പൂജ്യമാണെന്നും അജയ് മികച്ച കുക്കാണെന്ന് കജോള് സമ്മതിക്കുന്നുമുണ്ട്. ഇപ്പോള് തിരക്കായതിനാല് അജയ് ഒന്നും ചെയ്യാറില്ലെന്നും കജോള് പറയുന്നു. എന്നാല് ഭാര്യ പാചകം പോയിട്ട് ഒരു പാത്രം വെള്ളം തിളപ്പിക്കുന്നതു പോലും അപൂര്വമാണെന്നാണ് അജയ് പറയുന്നത്. ഭക്ഷണത്തോട് പ്രിയമുള്ളവരാണ് രണ്ടുപേരുമെന്നാണ് ഇവര് പറയുന്നത്. ഇപ്പോള് വീട്ടില് മിക്കവരും ഡയറ്റിങ് തുടങ്ങിയതു കൊണ്ട് പരീക്ഷണങ്ങള് കുറവാക്കി ആരോഗ്യകരമായ ഭക്ഷണമാണ് കൂടുതലെന്നും ഇവര് പറയുന്നു. മുമ്പ് പഞ്ചാബി ഭക്ഷണങ്ങളാണ് ഉണ്ടാക്കിയിരുന്നതെന്നും കജോള് പറയുന്നു. അജയ് യുടെ അമ്മയ്ക്കും തനിക്കും ഞണ്ട് ഒറുപോലെ പ്രിയപ്പെട്ടതാണെന്നും കജോള് പറയുന്നു.മീനും തനിക്ക് അതുപോലെ പ്രിയപ്പെട്ടതാണെന്നും കാജോള് പറയുന്നു. മകള്ക്ക് സുഷി പോലുള്ള ജാപ്പനീസ് ഭക്ഷണങ്ങളോടാണ് പ്രിയമെന്നും, മകന്…
Read MoreCategory: Today’S Special
ഉലകോളം ഉയരെ ക്വാഡൻ! കുഞ്ഞ് നിലവിളിയെ മാറോടു ചേർത്ത് ഓസ്ട്രേലിയൻ റഗ്ബി ടീമും; നിറഞ്ഞ കൈയ്യടികളോടെ സ്വീകരിച്ച് കാണികളും
സിഡ്നി: ഉയരക്കുറവുണ്ടെന്ന കാരണത്താല് കളിയാക്കലുകള് ഏറ്റുവാങ്ങി ഹൃദയം വിങ്ങിയ ഒമ്പതു വയസുകാരൻ ക്വാഡന് ബെയില്സിന്റെ ദൃശ്യങ്ങള് വൈറലായിരുന്നു. ഉയരമില്ലെന്ന കാരണത്താല് സ്കൂളില് സഹപാഠികള് അപമാനിക്കുന്നുണ്ടെന്ന് പൊട്ടിക്കരഞ്ഞുകൊണ്ട് അമ്മയോട് സങ്കടം പറയുന്ന ബെയില്സിന്റെ ദൃശ്യങ്ങള് തീമഴ പോലെയാണ് ഓരോരുത്തരുടെയും മനസിലേക്ക് കത്തിയിറങ്ങിയത്. ക്വാഡനു പിന്തുണയുമായി നിരവധി താരങ്ങൾ രംഗത്തെത്തിയിരുന്നു. വിങ്ങിപ്പൊട്ടുന്ന ക്വാഡനല്ല, ഓസ്ട്രേലിയയിലെ ദേശീയ റഗ്ബി ടീമിന്റെ കൈപിടിച്ച് ഫീല്ഡിലേക്ക് ചിരിയോടെ എത്തുന്ന ക്വാഡനാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ താരമാകുന്നത്. കരയുന്ന വീഡിയോ വൈറലായതോടെ നാഷണല് റഗ്ബി ലീഗിന്റെ ഓള് സ്റ്റാര്സ് മാര്ച്ചില് ടീമിനെ ഫീല്ഡിലേക്ക് നയിക്കുന്നതിനായി ക്വാഡന് അവസരം ലഭിക്കുകയായിരുന്നു. ഗോള്ഡ് കോസിലെ മൈതാനത്തേക്ക് താരങ്ങളുടെ കൈപിടിച്ചെത്തിയ ക്വാഡനെ നിറഞ്ഞ കൈയ്യടികളോടെയാണ് കാണികള് സ്വീകരിച്ചത്. “എന്നെയൊന്ന് കൊന്ന് തരുമോ? ഹൃദയത്തിലേക്ക് കത്തി കുത്തിയിറക്കാനാണ് തോന്നുന്നത്. ഒരു കയര് തരൂ. ഞാന് ജീവിതം അവസാനിപ്പിക്കാം’. എന്നാണ് ക്വാഡന് ഹൃദയം നൊന്ത്…
Read Moreകൊറോണബാധ വ്യാപിച്ചതിനെ തുടര്ന്ന് മാസ്ക്ക് ലഭിച്ചില്ല! ജിറാഫിന്റെ വസ്ത്രം ധരിച്ച് ആശുപത്രിയിലെത്തി യുവതി; ചൈനയില് നിന്നും ഒരു നൊമ്പര കാഴ്ച
ചൈനയില് കൊറോണബാധ വ്യാപിച്ചതിനെ തുടര്ന്ന് മാസ്ക്കുകള്ക്ക് ക്ഷാമമാണെന്ന വാര്ത്ത പുറത്തുവന്നിരുന്നു. ഇതേ തുടര്ന്ന് അയല്രാജ്യങ്ങളില് നിന്നും മറ്റും മാസ്ക്കുകള് ചൈനയിലേക്ക് അയച്ച് നല്കിയിരുന്നു. മാസ്ക്കുകള് കിട്ടാതായതോടെ ജിറാഫിന്റെ വസ്ത്രം ധരിച്ച് മരുന്ന വാങ്ങുവാന് ആശുപത്രിയിലെത്തിയ യുവതിയുടെ ദൃശ്യങ്ങളാണ് വൈറലാകുന്നത്. ചൈനയിലെ ലുസിയോ എന്ന സ്ഥലത്തുള്ള ആശുപത്രിയിലാണ് ഈ യുവതി ജിറാഫിന്റെ വസ്ത്രമണിഞ്ഞെത്തിയത്. മാസ്ക്ക് ലഭിക്കാതിരുന്നതിനെ തുടര്ന്നാണ് താന് ഈ വസ്ത്രം ധരിച്ചതെന്ന് ഇവര് പറയുന്നു. ആദ്യത്തെ കാഴ്ചയില് ഏറെ കൗതുകകരമായി തോന്നുമെങ്കിലും ചൈനയിലെ ജനങ്ങള് അനുഭവിക്കുന്ന ദുരന്തത്തിന്റെ ഏറ്റവും വലിയ പ്രതിഫലനമാണിത്.
Read Moreകൂടെ നില്ക്കുന്നവര് എന്തെങ്കിലും തെറ്റ് ചെയ്താല്, ചെയ്തത് തെറ്റാണെന്ന് അവര്ക്ക് സ്വയം തിരിച്ചറിവുണ്ടായല് ഞാന് കൂടെ നില്ക്കും! വീണ നന്ദകുമാര് മനസുതുറക്കുന്നു…
അവസാനമിറങ്ങിയ ആസിഫ് അലി ചിത്രമായ കെട്ടിയോളാണെന്റെ മാലാഖയിലൂടെ മലയാളക്കരയുടെ ഇഷ്ടം നേടിയ സന്തോഷത്തിലാണ് മുംബൈ മലയാളിയായ വീണ നന്ദകുമാര്. സ്ലീവാച്ചന് എന്ന നായക കഥാപാത്രത്തിന്റെ കെട്ടിയോളായ റിന്സി എന്ന കഥാപാത്രത്തിനാണ് വീണ ജീവന് നല്കിയത്. മലയാളി അധികമൊന്നും ചര്ച്ച ചെയ്യാത്ത പ്രമേയത്തെ മനോഹരമായി അവതരിപ്പിച്ച ചിത്രം വര്ഷാന്ത്യത്തിലെ സര്പ്രൈസ് ഹിറ്റായി മാറി. കെട്ടിയോളാണെന്റെ മാലാഖയിലെ റിന്സിയെക്കുറിച്ചും, ഭാവി പ്രതീക്ഷകളെക്കുറിച്ചും വീണ നന്ദകുമാര് മനസ് തുറക്കുന്നു…. ? സിനിമയിലേക്കുള്ള രണ്ടാം വരവ് ടൈറ്റില് റോളിലൂടെ… ടെന്ഷനുണ്ടായിരുന്നോ… കെട്ടിയോളാണെന്റെ മാലാഖയിലെ റിന്സിയാകുന്നതില് വലിയ ടെന്ഷന് ഉണ്ടായിരുന്നില്ല. കാരണം ഒരിടവേളയ്ക്കു ശേഷം അഭിനയിക്കുന്ന സിനിമ ആയിരുന്നതുകൊണ്ടുതന്നെ നന്നായി ചെയ്യാന് കഴിയുമെന്നൊരു ആത്മവിശ്വാസമുണ്ടായിരുന്നു. റിന്സിക്കായുള്ള ഒരുക്കങ്ങള് റിന്സിയെന്ന കഥാപാത്രത്തെ ആഴത്തില് മനസിലാക്കുകയാണ് ചെയ്തത്. സ്ക്രിപ്റ്റ് വിശദമായി വായിച്ച് നല്ല ഒരുക്കം നടത്തിയിരുന്നു. ശരീരഭാരം ക്രമീകരിച്ചു. ? യഥാര്ത്ഥ ജീവിതത്തില് റിന്സിയുമായുള്ള സാമ്യതകള് എന്റെ…
Read Moreഎല്ലാ ദിവസവും ഫ്രെഞ്ച് ഫ്രൈസ് കഴിക്കാന് പറ്റുമോ? കഴിഞ്ഞ 32 വര്ഷങ്ങളായി എല്ലാ ദിവസവും ഫ്രെഞ്ച് ഫ്രൈസ് കഴിക്കുന്ന ഒരാളുണ്ട്…
എല്ലാ ദിവസവും ഫ്രെഞ്ച് ഫ്രൈസ് കഴിക്കാന് പറ്റുമോ?. സംശയം തോന്നിയേക്കാം. എന്നാല് സംഭവം സത്യമാണ്. കഴിഞ്ഞ 32 വര്ഷങ്ങളായി എല്ലാ ദിവസവും ഫ്രെഞ്ച് ഫ്രൈസ് കഴിക്കുന്ന ഒരാളുണ്ട്. ബെല്ജിയം സ്വദേശിയായ ഇയാളുടെ പ്രായം 45 വയസാണ്. റൂഡി ഗീബെല്സ് എന്നാണ് ഇയാളുടെ പേര്. 13 വയസുള്ളപ്പോള് മുതലാണ് ഇദ്ദേഹം രാത്രി ഭക്ഷണമായി ഫ്രെഞ്ച് ഫ്രൈസ് കഴിക്കുവാന് തുടങ്ങിയത്. ഈ ശീലം അദ്ദേഹം കഴിഞ്ഞ 32 വര്ഷങ്ങളായി തുടരുന്നു. നാളുകള്ക്ക് മുന്പ് ഇദ്ദേഹം താമസിച്ചിരുന്ന പ്രദേശങ്ങളില് ഫ്ളൂ പടര്ന്ന് പിടിച്ചിരുന്നു. ഇതേ തുടര്ന്ന് ആര്ക്കും പുറത്ത് പോകുവാനോ സാധനങ്ങള് വാങ്ങുവാനോ സാധിച്ചിരുന്നില്ല. അന്ന് ജീവന് നിലനിര്ത്തിയത് ഫ്രെഞ്ച് ഫ്രൈസ് കഴിച്ചുകൊണ്ടാണെന്ന് അദ്ദേഹം പറയുന്നു. ഈ സമയം 11,680 പാക്കറ്റ് ഫ്രൈസ് ആണ് കഴിച്ചത്. ചിലയാളുകള്ക്ക് നിര്ബന്ധമായും ഒരു ഗ്ലാസ് കപ്പ് ചായ ആവശ്യമാണ് മറ്റ് ചിലര്ക്ക് ഒരു പാക്കറ്റ്…
Read Moreഎന്നെയൊന്ന് കൊന്ന് തരുമോ..? ഉയരക്കുറവുണ്ടെന്ന കാരണത്താല് കളിയാക്കലുകള് ഏറ്റുവാങ്ങി ഹൃദയം നൊന്ത ക്വാഡന് പിന്തുണയുമായി താരങ്ങള്
ഉയരക്കുറവുണ്ടെന്ന കാരണത്താല് കളിയാക്കലുകള് ഏറ്റുവാങ്ങി ഹൃദയം വിങ്ങിയ ഒന്പത് വയസുകാരന് പിന്തുണയുമായി താരങ്ങൾ. ഉയരമില്ലെന്ന കാരണത്താല് സ്കൂളില് സഹപാഠികള് അപമാനിക്കുന്നുണ്ടെന്ന് പൊട്ടിക്കരഞ്ഞുകൊണ്ട് അമ്മയോട് സങ്കടം പറയുന്ന ക്വാഡന് ബെയില്സിന്റെ ദൃശ്യങ്ങള് തീമഴ പോലെയാണ് ഓരോരുത്തരുടെയും മനസിലേക്ക് കത്തിയിറങ്ങിയത്. ഹോളിവുഡ് താരം ഹ്യൂ ജാക്ക്മാൻ, അമേരിക്കന് കൊമേഡിയന് ബ്രാഡ് വില്യംസ് കൂടാതെ ഓസ്ട്രേലിയയുടെ ദേശീയ റഗ്ബി താരങ്ങള് എന്നിവരെല്ലാം ക്വാഡന് പിന്തുണയുമായി രംഗത്തെത്തി. വിചാരിക്കുന്നതിനേക്കാള് ശക്തനാണ് നീയെന്നാണ് ഹ്യൂ ജാക്ക്മാന് പറഞ്ഞത്. 250,000 യുഎസ് ഡോളറാണ് ക്വാഡന് വേണ്ടി ബ്രാഡ് വില്യംസ് സമാഹരിച്ചത്. എന്ആര്എല് ഓള് സ്റ്റാര്സ് മാര്ച്ചില് ടീമിനെ ഫീല്ഡിലേക്ക് നയിക്കുന്നതിനായി ക്വാഡനെ ക്ഷണിക്കുന്നതായും അവര് അറിയിച്ചു. “എന്നെയൊന്ന് കൊന്ന് തരുമോ?. ഹൃദയത്തിലേക്ക് കത്തി കുത്തിയിറക്കാനാണ് തോന്നുന്നത്. ഒരു കയര് തരൂ. ഞാന് ജീവിതം അവസാനിപ്പിക്കാം’. എന്നാണ് ക്വാഡന് ഹൃദയം നൊന്ത് അമ്മയോട് പറഞ്ഞത്. സഹപാഠികളുടെ നിരന്തരമായ…
Read Moreഒരു മര്യാദയൊക്കെ വേണ്ടേ..! അനുവാദമില്ലാതെ ചിത്രമെടുത്തു; ആരാധകനോട് കയര്ത്ത് സാമന്ത; വീഡിയോ വൈറല്
അനുവാദമില്ലാതെ ഫോട്ടോയെടുക്കുവാന് ശ്രമിച്ച ആരാധകനെ ശകാരിച്ച് സാമന്ത. തിരുപ്പതി ക്ഷേത്രത്തില് താരം എത്തിയപ്പോഴാണ് സംഭവം. സാമന്തയെ കണ്ട ആരാധകര് ഇവിടേക്ക് കുതിച്ചെത്തി. അവരിലൊരാള് ചിത്രമെടുക്കുവാന് ശ്രമിച്ചതാണ് താരത്തെ പ്രകോപിപ്പിച്ചത്. നോക്കൂ. മര്യാദയ്ക്ക് പെരുമാറണം. എന്റെ ചിത്രങ്ങള് എടുക്കരുത്. സാമന്ത പറഞ്ഞു. സമീപമുണ്ടായിരുന്നവരിലൊരാള് പകര്ത്തിയ ദൃശ്യങ്ങള് വൈറലായി മാറുകയാണ്.
Read Moreഒരു കിലോമീറ്റർ നീളവും 18 മീറ്റർ ഉയരവും 15 മീറ്റർ വീതിയും! യുപിയിൽ സ്വർണപ്പാറ കണ്ടെത്തി; മൂല്യം 12 ലക്ഷം കോടി രൂപ
ലക്നോ: യുപിയിലെ സോൻഭദ്ര ജില്ലയിൽ 3600 ടൺ സ്വർണം കണ്ടെത്തി. സോനെ പഹാഡി, ഹാർദി ഗ്രാമങ്ങളിലാണു സ്വർണം കണ്ടെത്തിയതെന്ന് ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ, യുപി ഡയറക്ടറേറ്റ് ഓഫ് ജിയോളജി ആൻഡ് മൈനിംഗ് എന്നിവ അറിയിച്ചു. സോനെ പഹാഡിയിൽ 2943.26 ടൺ സ്വർണവും ഹാർദി ബ്ലോക്കിൽ 646.15 കിലോ സ്വർണവുമാണു കണ്ടെത്തിയത്. 12 ലക്ഷം കോടി രൂപ വിലമതിക്കുന്നതാണിത്. രണ്ടു ഭാഗങ്ങളിലായാണു സോൻഭദ്രയിലെ സ്വർണനിക്ഷേപമുള്ളതെന്നു ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയിൽ ജോലി ചെയ്തിരുന്ന പൃഥ്വി മിശ്ര പറഞ്ഞു. ഒരു കിലോമീറ്റർ നീളത്തിലും 18 മീറ്റർ ഉയരത്തിലും 15 മീറ്റർ വീതിയിലുള്ള സ്വർണപ്പാറ സോൻഭദ്രയിലുണ്ടെന്ന് 2011ൽ വിരമിച്ച വേളയിൽ മിശ്ര അവകാശപ്പെട്ടിരുന്നു. വേൾഡ് ഗോൾഡ് കൗൺസിലിന്റെ റിപ്പോർട്ട് പ്രകാരം ഇന്ത്യക്കുള്ളത് 626 ടൺ സ്വർണ നിക്ഷേപമാണ്. അതായത് നിലവിലുള്ള നിക്ഷേപത്തിന്റെ ആറിരട്ടിയോളമാണു സോൻഭദ്രയിൽ കണ്ടെത്തിയിരിക്കുന്നത്. സ്വർണഖനനത്തിനു വിവിധ ഭാഗങ്ങളായി…
Read Moreവൗ, എന്നെ കാണാന് ഒരു കോടി ആളുകള്! മോദിയും ട്രംപുമായുള്ള ചർച്ചയിൽ മതസ്വാതന്ത്ര്യം ചർച്ചയാക്കും; ഒരുകോടി പേർ സ്വീകരിക്കാനെത്തുമെന്ന് ട്രംപ്
വാഷിംഗ്ടണ്: അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപും പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുളള ചർച്ചയിൽ മതസ്വാതന്ത്യം ചർച്ചയാകുമെന്ന് വൈറ്റ് ഹൗസ്. പൗരത്വനിയമഭേദഗതി അടക്കം ചർച്ചയിൽ ഉന്നയിക്കപ്പെടാം. സംയുക്തപ്രസ്താവനയിലും വിഷയം പരാമർശിക്കപ്പെടാൻ സാധ്യതയെന്ന് വൈറ്റ് ഹൗസ് വക്താവ് അറിയിച്ചു. ഇന്ത്യയുടെ ജനാധിപത്യ പാരന്പര്യത്തെ അമേരിക്ക ബഹുമാനിക്കുന്നുവെന്നും വൈറ്റ് ഹൗസ് വ്യക്തമാക്കി. അമേരിക്കയുടെ സാർവത്രിക മൂല്യങ്ങൾ ഉയർത്തിപിടിക്കാൻ തങ്ങൾ എപ്പോഴും ബാധ്യസ്ഥരാണ്. ഇന്ത്യയേയും ഈ നയങ്ങൾ പിന്തുടരാൻ പ്രേരിപ്പിക്കും. സിഎഎയിൽ യുഎസിന് ആശങ്കയുണ്ടെന്ന സൂചനയും വൈറ്റ്ഹൗസ് പ്രതിനിധി നൽകി. അതേസമയം ഇന്ത്യ ആറ് ആണവ റിയാക്ടറുകൾ അമേരിക്കയിൽ നിന്ന് വാങ്ങാൻ പുതിയ കരാർ ഒപ്പുവച്ചേക്കും. ഇന്ത്യ സന്ദർശനത്തിനിടെ വൻ കരാറുകൾക്ക് ശ്രമിക്കുന്നതായി ഡോണൾഡ് ട്രംപ് നേരത്തെ വ്യക്തമാക്കിയിരുന്നു. യുഎസ് താലിബാൻ സമാധാന കരാറിൽ ഇന്ത്യ ആശങ്ക അറിയിക്കും. ഉടന്പടി ഫെബ്രുവരി 29നെന്ന് താലിബാൻ വെള്ളിയാഴ്ച പ്രഖ്യാപിച്ചിരുന്നു. അമേരിക്കൻ ഉത്പന്നങ്ങൾക്കുള്ള ചുങ്കം കുറയ്ക്കാനും വിലക്കുള്ള…
Read Moreസൂര്യാതപം, സൂര്യാഘാതം! മനുഷ്യ ശരീരത്തിലെ താപനിയന്ത്രണ സംവിധാനങ്ങള് തകരാറിലാകും; ജാഗ്രത പാലിക്കാന് നിര്ദേശം; മുന്കരുതലുകള് ഇങ്ങനെ…
മലപ്പുറം: സൂര്യാതപം, സൂര്യാഘാതം തുടങ്ങിയ പ്രശ്നങ്ങളെ പ്രതിരോധിക്കാൻ ജാഗ്രത പുലിക്കണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.കെ.സക്കീന അറിയിച്ചു. അന്തരീക്ഷതാപം ഒരു പരിധിക്കപ്പുറം ഉയരുന്പോൾ മനുഷ്യ ശരീരത്തിലെ താപനിയന്ത്രണ സംവിധാനങ്ങൾ തകരാറിലാവുകയും ശരീരതപം പുറംതള്ളുന്നതിന് തടസം നേരിടുകയും ചെയ്യുന്നു. ഇതേത്തുടർന്ന് ശരീരത്തിന്റെ ചില നിർണായക പ്രവർത്തനങ്ങൾ തകരാറിലാവുന്ന അവസ്ഥയാണ് സൂര്യാഘാതം. ക്രമാതീതമായി ഉയർന്ന ശരീരതാപം, വരണ്ടതും ചുവന്ന് ചൂടായതുമായ ശരീരം, നേർത്ത നാഡീമിടിപ്പ് ശക്തിയായ തലവേദന, തലകറക്കം, മാനസികാവസ്ഥയിലുള്ള മാറ്റം, അബോധാവസ്ഥ തുടങ്ങിയവയാണ് ലക്ഷണങ്ങൾ. സൂര്യാഘാതം മാരകമായതിനാൽ ലക്ഷണങ്ങൾ കണ്ടാൽ ഉടൻ ചികിത്സ തേടണം. സൂര്യാഘാതത്തേക്കാൾ കാഠിന്യം കുറഞ്ഞ അവസ്ഥയാണ് സൂര്യാതപം അഥവാ താപശരീരശോഷണം. കനത്ത ചൂടിനെ തുടർന്ന് ശരീരത്തിൽ നിന്നു ധാരാളം ജലവും ലവണങ്ങളും വിയർപ്പിലൂടെ നഷ്ടപ്പെടുന്ന അവസ്ഥയാണിത്. ചൂടുള്ള കാലവസ്ഥയിൽ ശക്തിയായ വെയിലത്ത് ജോലി ചെയ്യുന്നവരിലും പ്രായധിക്യമുള്ളവരിലും രക്തസമ്മർദം തുടങ്ങിയ രോഗങ്ങൾ ഉള്ളവരിലുമാണ് സൂര്യതാപം കൂടുതലായി…
Read More