കോതമംഗലം: ഇടമലയാർ ഡാമിനടുത്തു വനത്തിനുള്ളിലെ വൈശാലി ഗുഹ എന്നറിയപ്പെടുന്ന തുരങ്കം യുവതിക്കു പ്രസവമുറിയായി. പൊങ്ങൻചുവട് ആദിവാസി കുടിയിലെ മാളു ആണ് തുരങ്കത്തിൽവച്ച് ആണ്കുഞ്ഞിനു ജന്മം നൽകിയത്. ഇന്നലെ രാവിലെ 10.30 ഓടെയായിരുന്നു സംഭവം. ഭർത്താവ് സതീഷിനൊപ്പം കോതമംഗലം താലൂക്ക് ആശുപത്രിയിലേക്ക് ഓട്ടോറിക്ഷയിൽ പോകുന്നതിനിടെ മാളുവിനു പ്രസവവേദന അനുഭവപ്പെടുകയായിരുന്നു. തുരങ്കത്തിലൂടെയാണ് ഇതുവഴിയുള്ള റോഡ് കടന്നുപോകുന്നത്. ഒപ്പമുണ്ടായിരുന്നവർ തുരങ്കത്തിൽ ആവശ്യമായ സൗകര്യമൊരുക്കി നൽകി. വൈകാതെ സുഖപ്രസവവും നടന്നു. പത്തു കിലോമീറ്റർ അകലെ വടാട്ടുപാറയിൽ വാക്സിനേഷൻ ജോലിയിലായിരുന്ന ആരോഗ്യപ്രവർത്തകർ വിവരമറിഞ്ഞു സ്ഥലത്ത് പാഞ്ഞെത്തി. ഡോ. ഗോപിനാഥും നഴ്സുമാരുമടങ്ങുന്ന സംഘം ആവശ്യമായ പരിചരണം നൽകിയതിനാൽ അമ്മയ്ക്കും കുഞ്ഞിനും പ്രശ്നങ്ങളെന്നുമുണ്ടായില്ല. ദുർഘടമായ വനപാതയിലൂടെ ഏറെ പാടുപെട്ടാണ് മെഡിക്കൽ സംഘവും ആംബുലൻസും എത്തിയത്. കുട്ടന്പുഴ പഞ്ചായത്തിന്റെ ആംബുലൻസിൽ മാളുവിനെയും കുഞ്ഞിനെയും പെട്ടെന്നുതന്നെ കോതമംഗലം താലൂക്ക് ആശുപത്രിയിലെത്തിച്ചു. കഴിഞ്ഞദിവസം മാളുവിനെ താലൂക്ക് ആശുപത്രിയിൽ പരിശോധിച്ചിരുന്നു. പ്രസവമടുത്തതിനാൽ അഡ്മിറ്റാകണമെന്നു…
Read MoreCategory: Today’S Special
ഞാന് ഒന്നു തൊട്ടോട്ടെ..! ഒരുവര്ഷം മുമ്പ് ജീവിതയാത്രയില് കൂടെകൂട്ടിയവളുടെ ചേതനയറ്റ ശരീരംകണ്ട് അലമുറയിട്ട ആഷിനെ ആശ്വസിപ്പിക്കാന് ആര്ക്കും കഴിഞ്ഞില്ല…
കൊച്ചി: ഒരുവര്ഷം മുമ്പ് ജീവിതയാത്രയില് കൂടെകൂട്ടിയവളുടെ ചേതനയറ്റ ശരീരംകണ്ട് അലമുറയിട്ട ആഷിനെ ആശ്വസിപ്പിക്കാന് ആര്ക്കും കഴിയുമായിരുന്നില്ല. അവിനാശിയില് വാഹനാപകടത്തില് മരിച്ച ഇടപ്പള്ളി സ്വദേശിനി ഐശ്വര്യയുടെ മൃതദേഹം പോണേക്കര ഇന്ദിരാ റോഡിലെ വീട്ടില് പൊതുദര്ശനത്തിന് വച്ചപ്പോഴായിരുന്നു ആഷിന്റെ ദുഖം അണപൊട്ടിയത്. ‘ഞാന് ഒന്നു തൊട്ടോട്ടെ’എന്ന തേങ്ങലോടെ മൃതദേഹത്തിനരികത്തേക്കെത്തിയ ആഷിനെ നിയന്ത്രിക്കാന് സൃഹൃത്തുക്കളും ബന്ധുക്കളും നന്നേ പാടുപെട്ടു. ഒടുവില് കരഞ്ഞു തളര്ന്ന കണ്ണുകളുമായി മൃതദേഹത്തിന്റെ ഒരുമൂലയില് ആഷിന് ഇരുന്നതോടെ ചുറ്റുംനിന്നവരുടെ കണ്ണുകളും നിറഞ്ഞു. ബംഗളുരുവില് തന്നെ സോഫ്റ്റ് വെയര് എന്ജിനിയറായ ആഷിന് ഉദയ് മരണവാര്ത്തയറിഞ്ഞയുടന് അവിനാശിയിലെത്തി മൃതദേഹത്തെ കൊച്ചിയിലേക്ക് അനുഗമിച്ചിരുന്നു. ഐശ്വര്യ മരിച്ചുവെന്ന സത്യം ഉള്ക്കൊള്ളാന് ആഷിനു മാത്രമല്ല, അവളുടെ അമ്മ രാജശ്രീക്കും ആയിട്ടില്ല. അവസാന നിമിഷം വരെ തേങ്ങലടക്കിയ പിതാവ് സകല നിയന്ത്രണങ്ങളും വിട്ട് പൊട്ടിക്കരഞ്ഞപ്പോള് കണ്ടു നിന്നവര്ക്കും കരച്ചിലടക്കാനായില്ല. രാവിലെ 10.45ന് വീട്ടില് നടന്ന ചടങ്ങുകള്ക്കുശേഷം പതിനൊന്നോടെ…
Read Moreവളരും തോറും പിളർന്ന്… പിളരും തോറും വളർന്ന്… പിളർപ്പില്ലെങ്കിൽ എന്ത് കേരള കോണ്ഗ്രസ്; പിളർപ്പ് വിശേഷങ്ങൾ
കോട്ടയം: വളരും തോറും പിളർന്ന്… പിളരും തോറും വളർന്ന്… കേരള കോണ്ഗ്രസ് പാർട്ടിക്ക് ഇങ്ങനെയൊരു വിശേഷണം നൽകാൻ തുടങ്ങിയിട്ട് നാളുകളേറെയായി. ചരിത്രം പിന്നെയും ആവർത്തിക്കുകയാണ്. കേരളാ കോണ്ഗ്രസ് ജേക്കബിലെ ജോണി നെല്ലൂർ വിഭാഗം ജോസഫ് ഗ്രൂപ്പിൽ ലയിക്കാൻ തീരുമാനിച്ചതോടെ വീണ്ടും ഒരു പിളർപ്പിലേക്ക് പാർട്ടി എത്തി. ഒരു ഡസനിലേറെ പിളർപ്പിനാണ് കേരള കോണ്ഗ്രസ് ഇതുവരെ സാക്ഷ്യംവഹിച്ചത്. 1964 മുതലുള്ള കേരള കോണ്ഗ്രസിന്റെ ചരിത്രം പിളർപ്പുകളുടേതു കൂടിയാണ്. 1973-ൽ ഇ. ജോണ് ജേക്കബിന്റെ നേതൃത്വത്തിൽ ഒരു വിഭാഗം പാർട്ടിയുടെ നയപരിപാടികളിൽ പ്രതിഷേധിച്ചു പുറത്തുപോയതോടെയാണ് കേരള കോണ്ഗ്രസിൽ പിളർപ്പുകളുടെ ചരിത്രം തുടങ്ങുന്നത്. 1976-ൽ കെ.എം. ജോർജിന്റേയും കെ.എം. മാണിയുടേയും നേതൃത്വത്തിൽ പാർട്ടി പിളർന്നു. കെ.എം. ജോർജ് അന്തരിച്ചതിനെ തുടർന്നു പാർട്ടികൾ ഒന്നിച്ചെങ്കിലും ആർ. ബാലകൃഷ്ണ പിള്ളയുടെ നേതൃത്വത്തിൽ ഒരു വിഭാഗം 1977 ആദ്യം പാർട്ടി വിട്ടു. 1977-ലെ നിയമസഭ- ലോക്സഭ…
Read Moreജോലിക്കായി കടൽ കടക്കണമെന്ന മോഹത്തിന് തിരിച്ചടി; സ്വദേശി വൽക്കരണം കടുപ്പിച്ച് ഒമാനിൽ കൂടുതൽ നിയന്ത്രണങ്ങൾ; വിദേശ അധ്യാപകരുടെ കരാർ പുതുക്കാതെ സർക്കാർ
മസ്ക്കറ്റ്: മലയാളികളടക്കം ഒട്ടേറെ ഇന്ത്യാക്കാരെ പ്രതികൂലമായി ബാധിക്കുന്ന തീരുമാനങ്ങളുമായി ഒമാൻ. സർക്കാർ സ്കൂളുകളിൽ വിദേശികളായ അധ്യാപകർക്ക് തൊഴിൽ കരാർ പുതുക്കി നൽകേണ്ടതില്ലെന്ന നിയമം രാജ്യത്ത് നിലവിൽ വന്നു. ഒമാൻ വിദ്യാഭ്യാസ മന്ത്രാലയത്തിന്റേതാണ് തീരുമാനം. നിലവിൽ നൂറിലേറെ ജോലികൾക്ക് വീസ വിലക്കുണ്ട്. വാട്ടർ ട്രക്ക് ഡ്രൈവർമാരായി വിദേശികൾക്ക് വിസ നൽകണ്ടതില്ല എന്നും അടുത്തിടെ ഒമാൻ തീരുമാനമെടുത്തിരുന്നു. വിവിധ ജോലികൾക്ക് പ്രവർത്തി പരിചയ സർട്ടിഫിക്കറ്റ് നൽകുന്നതിനും നിയന്ത്രണമേർപ്പെടുത്തിയിട്ടുണ്ട്. തൊഴിൽ മേഖലകളിൽ സ്വദേശികളുടെ സ്വാധീനം വർധിപ്പിക്കുവാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ഒമാന്റെ നടപടികൾ.
Read Moreചെമ്പന് വിനോദിന്റെ കൈ പിടിക്കാൻ മറിയം; രണ്ടാം വിവാഹത്തെക്കുറിച്ചും വധുവിനെക്കുറിച്ചും പുറത്ത് വരുന്ന വിവരങ്ങൾ
നടന് ചെമ്പന് വിനോദ് ജോസ് വിവാഹിതനാകുന്നു. കോട്ടയം സ്വദേശിയും സൈക്കോളജിസ്റ്റുമായ മറിയം തോമസാണ് വധു. താരത്തിന്റെ രണ്ടാമത്തെ വിവാഹമാണിത്. ആദ്യ വിവാഹത്തില് ഒരു മകനുണ്ട്. വിവാഹതീയതിയും മറ്റു വിവരങ്ങളും പുറത്തുവിട്ടിട്ടില്ല. ലിജോ ജോസ് പെല്ലിശേരി സംവിധാനം ചെയ്ത നായകന് എന്ന ചിത്രത്തിലൂടെ സിനിമയിലേക്ക് അരങ്ങേറ്റം കുറിച്ച ചെമ്പന് നിരവധി സിനിമകളില് അഭിനയിച്ചിട്ടുണ്ട്. അന്വര് റഷീദ് സംവിധാനം ചെയ്ത ട്രാന്സാണ് ചെമ്പന് വിനോദ് അഭിനയിച്ച ഏറ്റവും പുതിയ ചിത്രം.
Read Moreഉത്തരപ്പേപ്പറിനൊപ്പം നൂറുരൂപ വയ്ക്കു വിജയം കൊയ്യൂ…പരീക്ഷയ്ക്ക് എങ്ങനെ കോപ്പിയടിക്കാം? വിദ്യാർഥികൾക്ക് ക്ലാസെടുത്ത് പ്രിൻസിപ്പൽ; വീഡിയോ വൈറലായതോടെ സാറിന് കിട്ടിയത് മുട്ടൻപണിയും
ലക്നൗ: പരീക്ഷയ്ക്ക് എങ്ങനെ കോപ്പിയടിക്കമെന്ന് വിദ്യാർത്ഥികൾക്ക് ക്ലാസെടുത്ത സ്കൂൾ പ്രിൻസിപ്പൽ അറസ്റ്റിൽ. സംഭവത്തിന്റെ വീഡിയോ വൈറലായതോടെയാണ് പ്രിൻസിപ്പൽ അറസ്റ്റിലായത്. ഉത്തർപ്രദേശിലെ മൗ ജില്ലയിലാണ് സംഭവം. സ്വകാര്യ സ്ഥാപനമായ ഹരിവംശ് മെമോറിയൽ ഇന്റർ കോളേജിലെ പ്രവീണ് മാൽ ആണ് കുട്ടികൾക്ക് തന്ത്രങ്ങൾ പകർന്നു നൽകിയത്. പരസ്പരം തൊടാതെ തമ്മിൽ സംസാരിക്കുക, കൂട്ടത്തിൽ ആരെങ്കിലും പിടിക്കപ്പെട്ടാൽ ഭയപ്പെടാതെ ഇരിക്കുക, ഉത്തരപ്പേപ്പറിനൊപ്പം നൂറുരൂപ ചേർത്തുകൊടുത്താൽ നിങ്ങൾക്ക് മാർക്ക് ലഭിക്കും എന്നിങ്ങനെയാണ് പ്രവീണ് വിഡിയോയിൽ പറയുന്നത്. നിങ്ങൾ പരീക്ഷ എഴുതുന്ന സ്കൂളിലെ അധ്യാപകർ എന്റെ സുഹൃത്തുക്കളാണ്. അവരോട് സഹകരിക്കുകയെന്നും വീഡിയോയിൽ പറയുന്നുണ്ട്. കോപ്പിയടി രീതികൾ പറഞ്ഞുകൊടുത്ത ശേഷം ജയ് ഹിന്ദ്, ജയ് ഭാരത് പറഞ്ഞുകൊണ്ടാണ് വീഡിയോ അവസാനിക്കുന്നത്. സംസ്ഥാനത്ത് സെക്കൻഡറി പരീക്ഷ തുടങ്ങിയതിന്റെ പശ്ചാത്തലത്തിലായിരുന്നു സ്കൂളിൽ കുട്ടികൾക്ക് പ്രത്യേക പരിശീലനം നൽകിയത്. ഇത്തവണ 56 ലക്ഷത്തിലധികം വിദ്യാർത്ഥികളാണ് ഉത്തർപ്രദേശ് ബോർഡ് എക്സാമിനിരിക്കുന്നത്. 75…
Read Moreആദ്യത്തെ കണ്മണിയ്ക്കായി എട്ടുവര്ഷത്തെ കാത്തിരിപ്പ്, ഒടുവില് ദൈവം തന്നപ്പോള്..! ശിവകുമാര് യാത്രയായത് ആദ്യത്തെ കണ്മണിയെ കാണാന് കഴിയാതെ…
ശ്രീകൃഷ്ണപുരം: ബംഗളൂരുവിൽ സോഫ്റ്റ് വെയർ കന്പനിയിലെ ജീവനക്കാരനായ ശിവകുമാർ (35) യാത്രയായത് ആദ്യത്തെ കണ്മണിയെ കാണാൻ കാത്തുനിൽക്കാതെ. പരിയാനന്പറ്റ പൂരം കാണാനും, ഗർഭിണിയായ ഭാര്യയോടൊപ്പം കുറച്ചുസമയം ചെലവഴിക്കാനുമാണ് ശിവകുമാർ ബംഗളൂരുവിൽനിന്നു യാത്രതിരിച്ചത്. ബംഗളൂരുവിൽ പത്തുവർഷത്തിലധികമായി സോഫ്റ്റ്വെയർ എൻജിനീയറായി ജോലിചെയ്യുന്ന ശിവകുമാർ, ഒന്പതുവർഷം മുന്പാണ് തൃശൂർ സ്വദേശിയായ ശ്രുതിയെ വിവാഹം കഴിച്ചത്. ഒരു കുഞ്ഞിക്കാൽ കാണാനുള്ള കാത്തിരിപ്പിലായിരുന്നു വർഷങ്ങളായി ഈ ദന്പതികൾ. വഴിപാടുകളും പ്രാർത്ഥനയും ഒപ്പം ചികിത്സയുമായി ഒരു കണ്മണിക്കായുള്ള കാത്തിരിപ്പ് എട്ടുവർഷം നീണ്ടു. ഒടുവിൽ എട്ടുമാസം മുന്പാണ് കുടുംബത്തെ ആഹ്ലാദത്തിലാക്കി ശ്രുതി ഗർഭിണിയായത്. കഴിഞ്ഞ ജനുവരി 27ന് ഭാര്യയെ പ്രസവത്തിനു പറഞ്ഞയയ്ക്കുന്ന ചടങ്ങിനു ശിവകുമാർ എത്തിയിരുന്നു. മൃതദേഹം ഇന്നലെ വൈകീട്ട് വീട്ടിലെത്തിച്ചു. ഒറ്റപ്പാലം തഹസിൽദാർ എസ്.ബിജു, അഡീഷണൽ തഹസിൽദാർമാരായ ശ്രീനിവാസ്, ദാമോദർ, വില്ലേജ് ഓഫീസർമാർ എന്നിവർ ജില്ലാ കളക്ടറുടെ നിർദേശപ്രകാരം സർക്കാരിന്റെ പ്രതിനിധിയായി കാട്ടുകുളത്തെ വസതിയിലെത്തി. അമ്മ:സത്യഭാമ.…
Read Moreആ ട്രെയിനിന് ടിക്കറ്റ് ലഭിച്ചിരുന്നെങ്കില്..! മോഹിച്ച ജോലിക്കായി യാത്ര തിരിച്ചു, മോഹങ്ങൾ ബാക്കിയാക്കി ജിസ്മോൻ യാത്രയായി
അങ്കമാലി: ആശിച്ച ജോലി സഫലമാക്കാൻ ബംഗളൂരുവിൽ പോയി മടങ്ങവെയാണ് മോഹങ്ങൾ ബാക്കിയാക്കി അങ്കമാലി തുറവൂർ കിടങ്ങേൻ ഷാജുവിന്റെ മകൻ ജിസ്മോൻ യാത്രയായത്. എറണാകുളത്തെ കന്പനിയിൽ ഇന്ന് നടക്കുന്ന അഭിമുഖത്തിന് മുന്നോടിയായി പരിശീലനത്തിന് കഴിഞ്ഞ വെള്ളിയാഴ്ചയാണ് ജിസ്മോൻ ബംഗളൂരുവിലേക്ക് പോയത്. ഇന്റർവ്യൂവിന് ഒരു ദിവസം മുൻപേ നാട്ടിലെത്തി തയാറെടുപ്പുകൾ നടത്താൻ ബുധനാഴ്ച വൈകുന്നേരം മടക്കയാത്ര തീരുമാനിച്ചു. ട്രെയിനിനായിരുന്നു ആദ്യം ശ്രമം നടത്തിയത്. ടിക്കറ്റ് ലഭിക്കാതായതോടെയാണ് ബസിൽ മടങ്ങാമെന്ന് തീരുമാനിച്ചത്. ഒടുവിൽ അത് അന്ത്യയാത്രയായി. രാവിലെ മകൻ എത്തുന്നതും കാത്തിരുന്ന പിതാവ് ഷാജു പുലർച്ചെ ഫോണിൽ വിളിച്ചപ്പോഴൊന്നും മറുപടിയുണ്ടായില്ല. ബംഗളൂരുവിലെ ബന്ധുവിനെ വിളിച്ചെങ്കിലും ഫോണ് കിട്ടിയില്ല. രാവിലെ ഏഴോടെ അപകടവിവരം ബംഗളൂരുവിലെ ബന്ധു തുറവൂരിലെ വീട്ടിലേക്കു വിളിച്ചപ്പോഴാണ് വീട്ടുകാർ വിവരം അറിയുന്നത്. വാഴക്കുളം വിശ്വജ്യോതി കോളജ് ഓഫ് എൻജിനീയറിംഗ് ആൻഡ് ടെക്നോളജിയിൽ നിന്ന് ഒരു വർഷം മുന്പാണ് ജിസ്മോൻ ബിടെക്…
Read Moreഅമ്മൂമ്മ എവിടെ? വന്ദുരന്തം സംഭവിച്ചതിന്റെ ഞെട്ടല് മാറാതെ അലന്; സ്ഥലത്തെത്തിയ എംപിമാരായ വി.കെ. ശ്രീകണ്ഠനും രമ്യ ഹരിദാസും അലന്റെ ഒപ്പംനിന്നു
കോയമ്പത്തൂർ: നിമിഷാര്ധത്തില് വന്ദുരന്തം സംഭവിച്ചതിന്റെ ഞെട്ടല് അലന്റെ മുഖത്തുണ്ടായിരുന്നില്ല. അമ്മൂമ്മയുടെ സമീപത്തായി അമ്മയുടെ മടിയില് സുഖനിദ്രയിലായിരുന്നു അവന്. ബഹളംകേട്ട് ഉണര്ന്ന അലനെ ആരൊക്കെയോ ചേര്ന്നു ബസില്നിന്നു പുറത്തിറക്കിയപ്പോഴും അവനൊന്നും മനസിലായില്ല. അമ്മൂമ്മ എന്നേയ്ക്കുമായി തന്നെ വിട്ടുപിരിഞ്ഞതും അമ്മയ്ക്കു ഗുരുതര പരിക്കേറ്റതും അറിയാതെ അവന് അവരെ അന്വേഷിച്ചുകൊണ്ടിരുന്നു. സ്ഥലത്തെത്തിയ എംപിമാരായ വി.കെ. ശ്രീകണ്ഠനും രമ്യ ഹരിദാസും അലന്റെ ഒപ്പംനിന്നു. നാട്ടില്നിന്നു ബന്ധുക്കളുമെത്തിയപ്പോള് അലന് ആശ്വാസമായി. തുടര്ന്ന് ബന്ധുക്കൾ അമ്മ സോനയെ അവനു കാട്ടിക്കൊടുത്തു. അപ്പോഴും അമ്മൂമ്മയെയാണ് അവന് തെരഞ്ഞത്. അമ്മൂമ്മ വേറെ സ്ഥലത്തുണ്ടെന്നു പറഞ്ഞ് വിഷയം മാറ്റുകയായിരുന്നു ബന്ധുക്കള്. അപ്പോള് അലന്റെ അമ്മൂമ്മ റോസിലിന്റെ മൃതദേഹം തിരുപ്പൂര് ഗവ. ആശുപത്രിയില് പോസ്റ്റുമോര്ട്ടത്തിനായി ഊഴം കാത്തു കിടക്കുകയായിരുന്നു. പാലക്കാട് ശാന്തി കോളനിയില് നായങ്കര ജോണിന്റെ ഭാര്യ റോസിലിന്(61) ആണ് അപകടത്തില് മരിച്ച അലന്റെ അമ്മൂമ്മ. മകന് സണ്ണിയുടെ ഭാര്യയും അലന്റെ…
Read Moreഅവര് ഒന്നും അറിഞ്ഞില്ല! ഭവിത പരീക്ഷയെഴുതിയത് അച്ഛന്റെ വിയോഗമറിയാതെ; ബൈജു ഇനിയൊരിക്കലും തിരിച്ചുവരില്ലെന്നു പറയാനുള്ള മനസാന്നിധ്യമില്ലായിരുന്നു നാട്ടുകാര്ക്ക്
പിറവം: അച്ഛന്റെ വിയോഗമറിയാതെയായിരുന്നു മകൾ ഭവിത ഇന്നലെ വെളിയനാട് സെന്റ് പോൾസ് ഹൈസ്കൂളിൽ എസ്എസ്എൽസി മോഡൽ പരീക്ഷയെഴുതിയത്. പിതാവ് ബൈജുവിന് ചെറിയൊരു അപകടം സംഭവിച്ചിട്ടുണ്ടെന്നും മറ്റു പ്രശ്നങ്ങളൊന്നുമില്ലെന്നുമായിരുന്നു കുടുംബാംഗങ്ങളെയും നാട്ടുകാർ ധരിപ്പിച്ചിരുന്നത്. ബൈജു ഇനിയൊരിക്കലും തിരിച്ചുവരില്ലെന്നു പറയാനുള്ള മനസാന്നിധ്യമില്ലായിരുന്നു ഇവർക്ക്. പരീക്ഷ കഴിഞ്ഞു ഭവിതയെ കൂട്ടുകാരി തന്റെ വീട്ടിലേക്ക് വിളിച്ചുകൊണ്ടുപോഴപ്പോഴാണ് തമിഴ്നാട്ടിൽ നടന്ന അപകടത്തിൽ അച്ഛൻ മരിച്ച വിവരം ഭവിത അറിഞ്ഞത്. വെളിയനാടുകാർക്ക് സുപരിചിതനായ ബൈജു ഏറെ നാൾ പേപ്പതി കവലയിൽ ജീപ്പ് ഓടിക്കുകയായിരുന്നു. ഇതിനുശേഷം 11 വർഷം മുന്പാണ് കെഎസ്ആർടിസിയിൽ ജോലി കിട്ടിയത്. കഴിഞ്ഞ നാലു വർഷമായി സ്ഥിരമായി ബംഗളൂരുവിലേക്കുള്ള ബസാണ് ഓടിച്ചിരുന്നത്. കേരളത്തിന് പുറത്തേക്കുള്ള ട്രിപ്പുകളിൽ കെഎസ്ആർടിസി ബസുകളിലെ രണ്ടു ജീവനക്കാർ ഡ്രൈവറായും കണ്ടക്ടറായും ജോലി ചെയ്തുവരികയാണ്. ഒരാൾ വണ്ടിയോടിക്കുന്പോൾ മറ്റെയാൾ കണ്ടക്ടറാകും. അപകടസമയത്ത് ഒപ്പമുണ്ടായിരുന്ന ഗിരീഷാണ് വണ്ടി ഓടിച്ചിരുന്നതെന്നു പറയുന്നു. അപകട വിവരമറിഞ്ഞ്…
Read More