കൊറോണ വൈറസ് ലോകത്തിന്റെ വിവിധ മേഖലകളെ ദോഷകരമായി ബാധിച്ചിരിക്കുകയാണ്. കൊറോണ ബാധയെത്തുടര്ന്ന് പാരസെറ്റമോളിന്റെ വില ഇന്ത്യയില് കുതിച്ചുയര്ന്നിരിക്കുകയാണ്. 40 ശതമാനത്തോളം വിലവര്ധനവാണ് പാരസെറ്റമോളിന് ഉണ്ടായിരിക്കുന്നത്. ചൈനയിലെ വ്യവസായിക രംഗം കൊറോണ ബാധയെ തുടര്ന്ന് മന്ദഗതിയിലായതാണ് അസംസ്കൃത വസ്തുക്കള്ക്ക് ഉള്പ്പടെ ചൈനയെ ആശ്രയിക്കുന്ന ഇന്ത്യയ്ക്കും കനത്ത തിരിച്ചടിയായത്. വൈറസ് ബാധയെത്തുടര്ന്ന് ചൈനയുടെ വ്യവസായ രംഗം അടച്ചുപൂട്ടല് ഭീഷണിയിലാണ്. കൊറോണ ചരക്കുനീക്കത്തെയും ദോഷകരമായി ബാധിച്ചതിനാല് മൊബൈല് ഫോണുകള് മുതല് മരുന്നുകള് വരെയുള്ളവയുടെ ഉത്പാദനത്തില് വലിയ ഇടിവിന് കാരണമായിരിക്കുകയാണ്. ഇതിനെത്തുടര്ന്നാണ് ഏറ്റവും കൂടുതല് ഉപയോഗിക്കുന്ന വേദനസംഹാരിയായ പാരസെറ്റമോളിന്റെ വില ഇന്ത്യയില് 40% ഉയര്ന്നത്. വിവിധതരം ബാക്ടീരിയ അണുബാധകള് ചികിത്സിക്കുന്നതിനായി ഉപയോഗിക്കുന്ന ആന്റിബയോട്ടിക്കായ അസിട്രോമിസൈനിന്റെ വില ഉയര്ന്നത് 70 ശതമാനത്തോളമാണെന്നാണ് റിപ്പോര്ട്ട്. ചൈന ആസ്ഥാനമാക്കി പ്രവര്ത്തിക്കുന്ന കമ്പനികളുടെ പ്രവര്ത്തനം താറുമാറായത് ഇന്ത്യയ്ക്ക് കനത്ത തിരിച്ചടിയാവുകയാണ്.
Read MoreCategory: Today’S Special
അധികം താമസിക്കാതെ തന്നെ ഞാനൊരു വെടി പൊട്ടിക്കും, ആരും ഞെട്ടരുത് ! ധനുഷുമായുള്ള ബന്ധം എന്തെന്ന് വെട്ടിത്തുറന്നു പറഞ്ഞ് അമല പോള്
സംവിധായകന് എ. എല് വിജയ് യുമായുള്ള വിവാഹബന്ധം തകരാന് കാരണം നടന് ധനുഷാണെന്ന വാദത്തിന് മറുപടിയുമായി നടി അമലാ പോള് രംഗത്ത്. വിവാഹമോചനത്തെക്കുറിച്ച് പ്രചരിക്കുന്ന കഥകള് അസംബന്ധങ്ങളാണ് എന്നാണ് അമല പോള് പറയുന്നത്. ‘തികച്ചും വ്യക്തിപരമായ കാര്യമാണത്. വിവാഹമോചനം എന്നത് എന്റെ തന്നെ തീരുമാനമായിരുന്നു. വേറെ ആര്ക്കും അതില് പങ്കില്ല. മാത്രമല്ല ധനുഷ് എന്റെ നല്ലൊരു അഭ്യുദയകാംക്ഷിയാണ്.’ അമല വ്യക്തമാക്കി. രണ്ടാമതൊരു വിവാഹം ഉടനെയൊന്നും ഉണ്ടാവില്ലെന്നും അമല പറഞ്ഞു. പുതിയ ചിത്രങ്ങളുടെയൊക്കെ റിലീസിനു ശേഷം ഒരു ദിവസം താന് തന്നെ വിവാഹക്കാര്യം വെളിപ്പെടുത്തുമെന്ന് താരം പ്രതികരിച്ചു. അമല പോളും സംവിധായകന് എല് വിജയ്യുമായുള്ള വിവാഹമോചനത്തിന് കാരണം ധനുഷ് ആണെന്ന് നേരത്തെ വിജയ്യുടെ പിതാവും നിര്മ്മാതാവുമായ അളകപ്പന് ആരോപിച്ചിരുന്നു. ധനുഷ് നിര്മിച്ച അമ്മ കണക്ക് എന്ന ചിത്രത്തില് അഭിനയിക്കാനുള്ള കരാറില് അമല നേരത്തെ ഒപ്പിട്ടിരുന്നു. ഇതില് അഭിനയിക്കാന് ധനുഷ്…
Read Moreഇവിടുത്തെ അധ്യക്ഷന് അടുത്ത മിസോറാം ഗവര്ണർ! കെ. സുരേന്ദ്രനെ ട്രോളി സോഷ്യല്മീഡിയ; സോഷ്യല്മീഡിയയില് ഏറ്റവുമധികം ട്രോളുകള്ക്ക് ഇരയായ രാഷ്ട്രിയക്കാരന്
കെ. സുരേന്ദ്രനെ ബിജെപി സംസ്ഥാന അധ്യക്ഷനായി തെരഞ്ഞെടുത്തു. ഈ വാര്ത്ത പുറത്തായപ്പോള് മുതല് വിശ്രമമില്ലാത്തത് ട്രോളന്മാര്ക്കാണ്. ഒരുപക്ഷേ സോഷ്യല്മീഡിയയില് ഏറ്റവുമധികം ട്രോളുകള്ക്ക് ഇരയായ രാഷ്ട്രിയക്കാരന് ആരെന്ന ചോദ്യത്തിന് കെ. സുരേന്ദ്രന് എന്ന പേര് മാത്രമേ ഉത്തരമായി ലഭിക്കു. ബിജെപിയുടെ അധികാരം കേരളത്തില് ഉറപ്പിക്കാന് അദ്ദേഹം പരമാവധി ശ്രമിച്ച് തെരഞ്ഞെടുപ്പുകളില് മത്സരിക്കുന്നുണ്ടെങ്കിലും പരാജയമാണ് എപ്പോഴും ലഭിച്ചത്. സുരേന്ദ്രനെ ബിജെപി അധ്യക്ഷനായി തെരഞ്ഞെടുത്തു എന്ന് അറിയിച്ചപ്പോൾ അടുത്ത മിസോറാം ഗവര്ണറെ തെരഞ്ഞെടുത്തുവെന്ന് പറഞ്ഞാണ് ട്രോളന്മാര് ആഘോഷമാക്കുന്നത്. ബിജെപി കേരള ഘടകം കെ. സുരേന്ദ്രന്റെ കൈകളില് ഭദ്രമാണോയെന്ന് കാത്തിരുന്നു കാണേണ്ടി വരും. അതോടൊപ്പം സോഷ്യല്മീഡിയ ആഘോഷമാക്കുന്ന കുറച്ച് ട്രോളുകളും ഇതാ.
Read Moreകാഞ്ഞങ്ങാട് ഭഗവതിയുടെ മുമ്പില് വച്ച് മകളുടെ വിവാഹം നടത്തി; മനംനിറഞ്ഞ് മാതാപിതാക്കളായ അബ്ദുള്ളയും ഖദീജയും; നന്മ നിറഞ്ഞ മനസ്സുകളുടെ കഥ…
കാഞ്ഞങ്ങാട് ഭഗവതിയെ സാക്ഷിയാക്കി വിഷ്ണുപ്രസാദ് രാജേശ്വരിയെ താലിചാര്ത്തി. ഇതില് എന്താണ് ഇത്ര കാര്യം എന്നു ചോദിച്ചാല് രാജേശ്വരിയുടെ മാതാപിതാക്കള് മുസ്ലിങ്ങളാണ്. മേല്പ്പറമ്പ് ഷമിംമന്സിലെ അബ്ദുള്ളയുടെയും ഖദീജയുടെയും വളര്ത്തു മകളാണ് തഞ്ചാവൂര് സ്വദേശിനിയായ രാജേശ്വരി. രാജേശ്വരിയുടെ അച്ഛനും അമ്മയും ചെറുപ്പത്തില് തന്നെ മരിച്ചു. കാസര്കോടും മേല്പ്പറമ്പിലും കൂലിപ്പണിയെടുത്ത് ജീവിച്ച് വരികയായിരുന്നു രാജേശ്വരിയുടെ പിതാവ് ശരവണന്. അബ്ദുള്ളയുടെ കുന്നരിയത്തെ വീട്ടുവളപ്പിലും കൃഷിയിടത്തിലും ശരവണന് ഏറെക്കാലം പണിയെടുത്തിരുന്നു. ഇങ്ങനെയാണ് രാജേശ്വരി അബ്ദുള്ളയുടെ വീട്ടില് എത്തുന്നത്. അബ്ദുള്ളയുടെ മക്കള് ഷമീമിനും നജീബിനും ഷെറീഫിനും ഒപ്പം അവരുടെ സഹോദരിയായി രാജേശ്വരിയും വളര്ന്നു. വിവാഹപ്രായമെത്തിയപ്പോള് ധാരാളം ആലോചനകള് എത്തി. ഒടുവിലായി വിഷ്ണുവിന്റെ ആലോചന എത്തിയപ്പോള് അബ്ദുള്ളയും വീട്ടുകാരും കാര്യങ്ങള് തിരക്കി. പുതിയകോട്ടയിലെ ബാലചന്ദ്രന്-ജയന്തി ദമ്പതിമാരുടെ മകനാണ് വിഷ്ണു. കല്യാണം ക്ഷേത്രത്തില് വെച്ച് നടത്തണമെന്ന് വേണമെന്ന് വിഷ്ണുവിന്റെ വീട്ടുകാര് ആവശ്യപ്പെട്ടു. ഒടുവില് കാഞ്ഞങ്ങാട്ടെ മന്യോട്ട് ക്ഷേത്രത്തില് വച്ച്…
Read Moreമതേതരസംഗമം ! ജീവിതവഴിയിൽ അനാഥയായ രജിതയ്ക്ക് ഇനി യുവകർഷകൻ കൃഷ്ണദാസിന്റെ കൂട്ട്; ആയിരത്തോളം പേർക്ക് വിഭവസമൃദ്ധമായ സദ്യയും
പഴയങ്ങാടി: ജീവിതവഴിയിൽ അനാഥയായ രജിതയ്ക്ക് ഇനി യുവകർഷകൻ കൃഷ്ണദാസിന്റെ കൂട്ട്. പഴയങ്ങാടി റെയിൽവേ സ്റ്റേഷനു സമീപത്തുള്ള ശാസ്ത്ര കൗൺസലിംഗ് ഷെൽട്ടർ ഹോമിലെ രജിത (22) യെ മാതമംഗലത്തിനടുത്ത പേരൂലിലെ യുവകർഷകൻ കീപ്പിലാട്ട് കൃഷ്ണദാസ് (29) മിന്നുകെട്ടി. അമ്മയുടെ മരണശേഷം രണ്ടുവർഷത്തോളമായി ഷെൽട്ടർ ഹോമിൽ അന്തേവാസികളെ പരിചരിച്ചും സഹായം നൽകിയും കഴിയുകയായിരുന്നു രജിത. അന്വേഷണത്തിനൊടുവിലാണ് മാതമംഗലം കിഴക്കേക്കരയിലെ പരേതനായ കോക്കോട്ട് നാരായണൻ നമ്പ്യാർ-കീപ്പിലാട്ട് തമ്പായി അമ്മ ദന്പതികളുടെ മകനായ കൃഷ്ണദാസ് രജിതയെ കണ്ടുമുട്ടിയത്. തുടർന്ന് സാമൂഹ്യസേവനരംഗത്ത് പ്രവർത്തിക്കുന്ന സന്നദ്ധസംഘടനയായ ശാസ്ത്രയുടെ പ്രവർത്തകരെ ബന്ധപ്പെടുകയും വിവാഹാലോചന നടത്തുകയുമായിരുന്നു. മതേതരസംഗമം കൂടിയായിരുന്നു കല്യാണം. മാതമംഗലം ചേപ്പായി കോട്ടം ഓഡിറ്റോറിയത്തിൽ ശാസ്ത്രയുടെ ചെയർമാൻ പി.വി.അബ്ദുൾറഹ്മാൻ വധൂവരൻമാർക്ക് വരണമാല്യം എടുത്തുകൊടുത്തു. ജില്ലാ ലീഗൽ സർവീസസ് അഥോറിറ്റി ചെയർമാൻ സി.സുരേഷ്കുമാർ സർക്കാരിനുവേണ്ടി കന്യാദാന ചടങ്ങ് നടത്തി. ശാസ്ത്ര ജനറൽ സെക്രട്ടറി വി.ആർ.വി.ഏഴോം, സുജ എൻ.റഹ്നാസ്, ഷിജില…
Read Moreഒരു കൈകുമ്പിളില് ഒതുങ്ങുന്ന വലിപ്പം മാത്രം! വീട്ടില് വളര്ത്താവുന്ന ചൈനീസ് കുഞ്ഞന് എലികള് കൗതുകമായി; ഒരു ജോഡിയുടെ വില ആയിരം രൂപ വരെ
കല്പ്പറ്റ: പഞ്ചായത്ത് ദിനാഘോഷത്തിന്റെ ഭാഗമായി കല്പ്പറ്റ എസ്കെഎംജെ സ്കൂള് മൈതാനത്ത് ഇന്നലെ ആരംഭിച്ച പ്രത്യേക എക്സിബിഷനില് ആദ്യം ദിവസം താരമായത് ചൈനീസ് കുഞ്ഞെലികള്. മുയല്, അണ്ണാന് തുടങ്ങി നിരവധി വളര്ത്തു മൃഗങ്ങള് ഏവര്ക്കും സുപരിചിതമാണെങ്കിലും വീട്ടില് വളര്ത്താവുന്ന എലികള് സന്ദര്ശകരുടെ മനം കവര്ന്നു. സാധാരണ എലികളില് നിന്ന് വ്യത്യസ്തമാണ് ഒരു കൈകുമ്പിളില് ഒതുങ്ങുന്ന വലിപ്പം മാത്രമുള്ള ഇവ. എലിവര്ഗത്തില് ഉള്പ്പെട്ട ഹാംസ്റ്റര് എന്നു വിളിക്കുന്ന കുഞ്ഞന് എലികളാണിത്. ആയിരം രൂപ വരെയാണ് ഒരു ജോഡിയുടെ വില. കൂട്ടിലിട്ടു വളര്ത്തുന്ന ഈ കുഞ്ഞോമനകളെ വില്പനയ്ക്കെത്തിച്ചിരിക്കുന്നത് പെരുമ്പാവൂരിലെ അറ്റ്ലാന്റ് അക്വാ ഫാം ആണ്. ഇതോടൊപ്പം പാണ്ട മൈസ് എന്ന കുഞ്ഞന് ചുണ്ടെലികളും പ്രദര്ശനത്തിനുണ്ട്. മൂന്ന് കുഞ്ഞോമനകളെ മുലയൂട്ടുന്ന ഈ കുഞ്ഞന് ചുണ്ടെലി സന്ദര്ശകരെ ഏറെ ആകര്ഷിക്കുന്ന കാഴ്ചയാണ്. ചില്ലു കൂട്ടിലാണ് ഇവയെ പ്രദര്ശിപ്പിച്ചിരിക്കുന്നത്. തണുപ്പുള്ള പ്രദേശങ്ങളിലാണ് ഇവയുടെ ആവാസം. കൂടുതല്…
Read Moreഎന്നെ അഭിനയം പഠിപ്പിച്ചത് ഹരിഹരന് സാറാണ്; ഞാനും മോനിഷയും രണ്ട് മരക്കഷണങ്ങള് മാത്രമായിരുന്നു ആ സമയത്ത്; ആ സിനിമയില് സംഭവിച്ച കാര്യത്തെക്കുറിച്ച് മനസ്സു തുറന്ന് വിനീത്…
സൂപ്പര്സ്റ്റാര് പദവിയില്ലെങ്കിലും മലയാള സിനിമയിലെ എണ്ണപ്പെട്ട നടന്മാരിലൊരാളാണ് വിനീത്. എണ്പതുകളിലെ പ്രണയ നായകനായി വിലസിയ വിനീത് മോനിഷയ്ക്കൊപ്പമാണ് ഏറ്റവും കൂടുതല് സിനിമകളില് അഭിനയിച്ചിട്ടുള്ളത്. ഒരു ആക്ടര് എന്ന നിലയില് തന്നെ ഏറ്റവും നന്നായി ഉപയോഗിച്ചിട്ടുള്ള സംവിധായകന് ഹരിഹരന് ആണെന്നും അദ്ദേഹമാണ് തന്നെ അഭിനയം പഠിപ്പിച്ചതെന്നും വിനീത് പറയുന്നു. ‘ഹരിഹരന് സാര് അദ്ദേഹമാണ് എന്നെ അഭിനയം പഠിപ്പിച്ചത്. ഹരിഹരന് സാറിന്റെ എട്ടു സിനിമകളില് അഭിനയിച്ചു. നഖക്ഷതങ്ങളില് അഭിനയിക്കുമ്പോള് ഞാനും മോനിഷയും രണ്ടു മരകഷണങ്ങളെ പോലെയിരുന്നു. അത് കൊത്തി മിനുക്കി ശില്പമാക്കിയത് ഹരിഹരന് സാറാണ്. ഫാസില് സാറും, ഭരതേട്ടനും, പത്മരാജന് സാറും, കമല് സാറും, അരവിന്ദന് സാറും എന്നിലെ നടനെ കൂടുതല് മികച്ച രീതിയില് പരുവപ്പെടുത്തിയെടുത്തു. ഇവരുടെയെല്ലാം കരിയര് ബെസ്റ്റ് ചിത്രങ്ങളായിരുന്നു അതെല്ലാം. എന്റെ സ്കൂള് കോളേജ് കാലഘട്ടത്തിലാണ് അത്തരം കഥാപാത്രങ്ങളെല്ലാം എത്തിയത്’. വിനീത് ഓര്മകള് പങ്കുവെക്കുന്നു.
Read Moreഎട്ടാം വയസില് വാര്ധക്യം ബാധിച്ച് മരിച്ചു ! അന്ന സെയിക്ഡോന് എന്ന പെണ്കുട്ടിയുടെ കണ്ണീരണിയിക്കുന്ന കഥ…
അകാല നര ഇപ്പോള് സര്വ സാധാരണമാണെങ്കിലും അകാല വാര്ധക്യം എന്ന അവസ്ഥ അപൂര്വങ്ങളില് അപൂര്വമാണ്. കൂടുതലും സിനിമകളിലാണ് നമ്മള് ഇത്തരം അവസ്ഥയിലുള്ള ജീവിതങ്ങള് കണ്ടിട്ടുള്ളത്. അന്ന സെയിക്ഡോന് എന്ന യുക്രൈനിയന് പെണ്കുട്ടിയുടെ മരണം വാര്ത്തകളില് ഇടം പിടിക്കുന്നത് ഇക്കാരണം കൊണ്ടാണ്. വെറും എട്ടു വയസു മാത്രം പ്രായമുണ്ടായിരുന്ന കുഞ്ഞാണ് വാര്ധക്യസഹജമായ രോഗങ്ങള് ബാധിച്ചതിനെത്തുടര്ന്ന് മരണമടഞ്ഞത്. Hutchinson-Gilford progeria syndrome എന്ന അപൂര്വ ജനിതക രോഗമാണിത്. ജനിക്കുമ്പോള് മുതല് തന്നെ വാര്ധക്യാവസ്ഥ തുടങ്ങും എന്നതാണ് ഈ രോഗത്തിന്റെ പ്രത്യേകത. ലോകത്ത് ഇതുവരെ 160 പേര് ഇത്തരത്തില് മരണപ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോര്ട്ടുകള്. യുക്രെയ്നിലെ ഒരു സാധാരണ കുടുംബത്തില് 2012 ലാണ് അന്നയുടെ ജനനം. ജനിച്ച് അധികം വൈകാതെതന്നെ ഈ അപൂര്വരോഗം ഡോക്ടര്മാര് കണ്ടെത്തിയിരുന്നു. അപൂര്വങ്ങളില് അപൂര്വമായ രോഗമായതിനാല്തന്നെ ഏറെ ശ്രദ്ധിച്ച് സമയമെടുത്തായിരുന്നു പരിശോധനകള് നടന്നിരുന്നത്. ഒരു വയസ്സ് ആകുന്നതിന് മുമ്പുതന്നെ അന്നയില്…
Read Moreവള വാങ്ങി നല്കിയില്ല ! ഫീനോയില് കുടിച്ച് മകളുടെ ആത്മഹത്യാ ശ്രമം; ഇതു കണ്ട് വിഷമം മൂത്ത അമ്മ കെട്ടിടത്തിന്റെ മുകളില് നിന്ന് ചാടി…
അമ്മ വള വാങ്ങി നല്കാഞ്ഞതിന്റെ മനപ്രയാസത്തില് വീട്ടുകാരുടെ കണ്മുമ്പില് വച്ച് ഫീനോയില് കുടിച്ച് മകള്. ഇതു കണ്ട് ഹൃദയം തകര്ന്ന അമ്മ കെട്ടിടത്തിന്റെ മുകളില് നിന്നു ചാടി. മുംബൈയിലെ ഓഷിവര മേഖലയിലെ ലോഖന്ദ്വാല മാര്ക്കറ്റിന് സമീപം ഞായറാഴ്ച വൈകിട്ടോടെയാണ് സംഭവം നടന്നത്. ഒരു പെട്ടി വളയ്ക്ക് വേണ്ടിയാണ് പ്രിയയും അമ്മ സാഷി കോമള് സാഗറും തമ്മില് വഴക്കിട്ടതെന്ന് പൊലീസ് പറഞ്ഞു. ഇതേ തുടര്ന്ന് വീട്ടുകാരുടെ മുമ്പില് വെച്ച് പെണ്കുട്ടി ഫിനോയില് കുടിക്കുകയായിരുന്നു. തുടര്ന്ന് പ്രിയയെ ആശുപത്രിയിലേക്ക് കൊണ്ടുപോയ ബന്ധുക്കള് തിരികെ വീട്ടിലെത്തിയപ്പോഴാണ് സാഷിയെ കാണാതായ കാര്യം അറിയുന്നത്. തുടര്ന്ന് നടത്തിയ തെരച്ചിലില് കെട്ടിടത്തിന് മുകളില് നിന്ന് ചാടിയ നിലയില് സാഷിയെ കെട്ടിടത്തിന്റെ രണ്ടാം നിലയില് കണ്ടെത്തുകയായിരുന്നെന്ന് പൊലീസ് പറയുന്നു.
Read Moreപണി ചെയ്ത് ആകെ ക്ഷീണിച്ചു , എങ്കില് പിന്നെ ഒന്നു കുളിച്ചേക്കാം; റസ്റ്ററന്റിന്റെ അടുക്കളയില് കുളിച്ച ജീവനക്കാരന്റെ പണി പോയി; വീഡിയോ വൈറല്
പല റസ്റ്ററന്റുകളിലെയും അടുക്കള കണ്ടാല് പിന്നെ അവിടെ നിന്ന് ഒന്നും കഴിക്കാന് തോന്നില്ലയെന്ന് പറയാറുണ്ട്. ഇത്തരത്തിലൊരു സംഭവമാണ് ഇപ്പോള് വൈറലാകുന്നത്. മിഷിഗണിലെ പ്രമുഖ റസ്റ്ററന്റിലെ അടുക്കളയിലെ സിങ്കില് ജീവനക്കാരന് കുളിക്കുന്ന വീഡിയോയാണ് തരംഗമാവുന്നത്. വലിയ സങ്കില് ഒരു ജീവനക്കാരന് സോപ്പിട്ടു കുളിക്കുമ്പോള് മറ്റു ജീവനക്കാര് പ്രോത്സാഹിപ്പിക്കുന്നുമുണ്ട്. മിഷിഗണിലെ പ്രശസ്തമായ വെന്ഡി റെസ്റ്ററന്റിലെ വിഡിയോയാണ് പുറത്തുവന്നിരിക്കുന്നത്. അതേസമയം, വിഡിയോയില് ഉള്പ്പെട്ട ജീവനക്കാരനെയും മറ്റുള്ളവരെയും പുറത്താക്കിയതായി വെന്ഡി ഗ്രൂപ്പ് അറിയിച്ചു. വിഡിയോ പുറത്തുവന്നതിനെത്തുടര്ന്ന് റെസ്റ്ററന്റിന്റെ വൃത്തിയെക്കുറിച്ചുള്ള ചോദ്യങ്ങളും ഉയര്ന്നു കഴിഞ്ഞു.
Read More