കള്ളന്മാരിലും രാജ്യസ്നേഹികളുണ്ടെന്നു ബോധ്യമാവുന്ന സംഭവമാണ് ഇപ്പോള് വൈറലാകുന്നത്. മോഷ്ടിക്കാനായി വീട് കുത്തിത്തുറന്ന് അകത്തു കയറി കള്ളന് കണ്ടത് പട്ടാളക്കാരന്റെ തൊപ്പി. ഇതോടെ രാജ്യസ്നേഹം ഉണര്ന്ന കള്ളന് ക്ഷമ എഴുതി വെച്ച് സ്ഥലം വിട്ടു. തിരുവാങ്കുളം ജംഗ്ഷന് സമീപമുള്ള വീട്ടില് കയറിയ മോഷ്ടിക്കാന് കയറിയ കള്ളനാണ് നാട്ടുകാരെയും പൊലീസുകാരെയും ഒരുപോലെ ‘ചിരിപ്പിക്കുന്നത്’. തിരുവാങ്കുളം പാലത്തിങ്കല് ഐസക് മാണിയുടെ വീട്ടിലാണ് ബുധനാഴ്ച രാത്രി മോഷണം നടന്നത്. മുന് സൈനികനായ അദ്ദേഹം ഇപ്പോള് വിദേശത്താണ്. വീടിനകത്ത് കയറിയ കള്ളന് മുറികള് പരിശോധിച്ചപ്പോള് പട്ടാളക്കാരന്റെ തൊപ്പി കാണുകയായിരുന്നു. രാജ്യസ്നേഹം തോന്നിയ കള്ളന് ക്ഷമാപണം എഴുതി വെച്ച് സ്ഥലം വിടുകയായിരുന്നു. അവസാന നിമിഷമാണ് മനസ്സിലായത്. തൊപ്പി കണ്ടപ്പോള്. ക്ഷമിക്കണം പട്ടാളക്കാരന്റെ വീടാണെന്ന് അറിഞ്ഞിരുന്നെങ്കില് പൂട്ടു പൊളിച്ച് അകത്തു കയറില്ലായിരുന്നു എന്ന കുറിപ്പെഴുതി വെച്ച കള്ളന് ഒരു ജോഡി ഡ്രസ്സും കുറച്ചു മദ്യവും 150 രൂപയും…
Read MoreCategory: Today’S Special
നന്നായി കരയാനറിയാമെങ്കില് കൈനിറയെ കാശ് ! ശമ്പളമായി കിട്ടുന്നത് മണിക്കൂറില് 3500 രൂപ; പ്രൊഫഷണല് കരച്ചിലുകാരുടെ കഥയിങ്ങനെ…
വിഷമം വരുമ്പോള് ഒട്ടുമിക്ക ആളുകളും കരയും. എന്നാല് വിഷമം വരാത്തപ്പോഴും കരയുന്ന ചിലരുണ്ട്. കാരണം മറ്റുള്ളവര് ആവശ്യപ്പെടുന്നതിനനുസരിച്ച് കരഞ്ഞാല് കിട്ടുന്നത് കൈനിറയെ കാശാണ്. അതും മണിക്കൂറിന് 3500 രൂപ. മരണവീടുകളിലാണ് ഇവര് കരയേണ്ടത്. ഈജിപ്ഷ്യന്, ചൈനീസ് സംസ്കാരങ്ങളുമായി ബന്ധപ്പെട്ട് നൂറ്റാണ്ടുകള്ക്കു മുന്പ് ഉത്ഭവിച്ച ജോലിയാണിത്. ശവസംസ്കാരം നടക്കുന്ന വീടുകളില് പോയി കരയുക എന്നതാണ് ഇവരുടെ ജോലി. ഇന്ന് ലോകത്ത് പല ഭാഗത്തും ഈ ജോലിയുണ്ട്. ചില രാജ്യങ്ങളില് ഇതു വരുമാനമുണ്ടാക്കാനുള്ള മാര്ഗമാണ്. എന്നാല് മിക്കയിടത്തും ഇത്തരം ആളുകള് സംസ്കാരത്തിന്റെ ഭാഗമാണ്. ചടങ്ങിന് മുന്പ് ഇവര് വീടുകളിലെത്തി ബന്ധുക്കളോടു സംസാരിച്ചു മരിച്ചയാളുടെ ജീവിതം മനസ്സിലാക്കും. ഇംഗ്ലണ്ടിലെ എസെക്സില് ‘റെന്റ് എ മോണര്’ എന്ന കമ്പനി അപരിചിതരുടെ വീടുകളില് എത്തി ബന്ധുക്കളെപ്പോലെ അഭിനയിച്ച്, മൃതദേഹത്തിനടുത്ത് പോയി വാവിട്ടു കരയാന് ഇവര് ആളുകളെ വാടകക്ക് നല്കും. മണിക്കൂറില് 45 യൂറോയാണു പ്രതിഫലം.…
Read Moreവസ്ത്രം കുറച്ചു കൂടി കുറയാമായിരുന്നു ! നടി എസ്തറിനു നേരെ അശ്ലീല കമന്റ് ആക്രമണവുമായി സദാചാരവാദികള്
മലയാള സിനിമയിലെ യുവനടി എസ്തറിനെതിരേ സദാചാരവാദികളുടെ ആക്രമണം. താരം നടത്തിയ മേക്ക് ഓവര് ഫോട്ടോകള് സോഷ്യല് മീഡിയയില് വൈറലായതിനു പിന്നാലെയാണ് സദാചാരവാദികള് അശ്ലീല കമന്റുമായി ആക്രമണം ആരംഭിച്ചത്. നിരവധി കമന്റുകളാണ് വന്നുകൊണ്ടിരിക്കുന്നത്. ‘നായിക ആകാന് വേണ്ടിയാണോ ഈ കഷ്ടപ്പാട്’, ‘ ഡ്രസ്സ് കുറയുന്തോറും അവസരം കൂടും’, ‘ ഈ കൊച്ചും ഈ വഴിക്കായോ’, ‘നല്ല ഡ്രസ്സ് ഇട്ടൂടെ’ തുടങ്ങിയ നിരവധി സദാചാര കമന്റുകളാണ് പ്രതീക്ഷപ്പെട്ടത്. എന്നാല് എസ്തറിനെ പിന്തുണച്ചും നിരവധി ആളുകള് രംഗത്തു വരുന്നുണ്ട്.
Read Moreചര്മം കണ്ടാല് പ്രായം തോന്നുകയേയില്ല ! 19കാരിയായ മകളേക്കാള് ചെറുപ്പക്കാരിയായി 43കാരിയായ അമ്മ; അദ്ഭുതപ്പെട്ട് സോഷ്യല് മീഡിയ…
സോഷ്യല് മീഡിയ അദ്ഭുതത്തോടെയാണ് ഈ അമ്മയെയും മകളെയും നോക്കിക്കാണുന്നത്. 43 കാരിയായ അമ്മയെയും 19 കാരിയായ മകളെയും കണ്ടാല് കൂട്ടത്തില് ആരാണ് മകളെന്ന് സംശയം തോന്നിപ്പോകും. കാലിഫോര്ണിയ സ്വദേശിയായ ജോളീന് ഡയസാണ് പ്രായം കൊണ്ട് മകളെ തോല്പ്പിക്കുന്നത്. 19 കാരിയായ മകള് മെയ്ലാനിക്കൊപ്പമുളള ചിത്രം ഇന്സ്റ്റഗ്രാമില് പോസ്റ്റ് ചെയ്തതോടെയാണ് ജോളീന് സോഷ്യല് മീഡിയയില് തരംഗമായത്. എലിമെന്ററി സ്കൂള് ടീച്ചറായ ജോളീനെ കണ്ടാല് 43 വയസുണ്ടെന്ന് ആരും വിശ്വസിക്കില്ല. താനും മകളും സഹോദരിമാരാണെന്ന് പലപ്പോഴും ആളുകള് തെറ്റിദ്ധരിക്കാറുണ്ടെന്ന് ജോളീന് പറയുന്നു. ഫിറ്റ്നസും, ആരോഗ്യകരമായ ഭക്ഷണരീതിയും, ചര്മ സംരക്ഷണവുമാണ് തന്റെ ശരീര സൗന്ദര്യത്തിനു പിന്നിലെന്ന് ജോളീന് പറയുന്നു. എന്തായാലും ഇരുവരും ഒരുമിച്ചുള്ള ചിത്രം കാണുന്ന ആരും അമ്മയാര് മകളാര് എന്ന് തിരിച്ചറിയാന് ബുദ്ധിമുട്ടുമെന്നുറപ്പ്.
Read Moreആരും എന്റെ പേരില് പ്രശസ്തനാകാന് നോക്കേണ്ട, അതിനു ശ്രമിച്ചാല് പ്രത്യാഘാതം ഭയങ്കരമായിരിക്കും ! മുന് കാമുകനെതിരേ ശക്തമായ താക്കീതുമായി നേഹ കാക്കര്
തന്റെ മുന് കാമുകനെതിരേ ആഞ്ഞടിച്ച് ഗായിക നേഹ കാക്കര് രംഗത്ത്. തങ്ങളുടെ പ്രണയബന്ധം തകരാന് കാരണം നേഹയുടെ പിടിവാശികളാണെന്ന് മുന് കാമുകന് ഹിമാന്ഷ് അടുത്തിടെ ഒരു അഭിമുഖത്തില് പറഞ്ഞിരുന്നു. നേഹ തന്നെ കുറ്റപ്പെടുത്തി സമൂഹ മാധ്യമങ്ങളില് നിരന്തരം പോസ്റ്റിടുന്നതായും ഹിമാന്ഷ് പരാതി പറഞ്ഞിരുന്നു. ടലിവിഷന് ഷോകളില് പൊട്ടിക്കരയുകയും വിഷാദം മറച്ചുവയ്ക്കാതിരിക്കുകയും ചെയ്യുന്നതുകൊണ്ട് താനാണ് കുറ്റക്കാരന് എന്നാണ് ജനം വിചാരിക്കുന്നതെന്നാണ് ഹിമാന്ഷ് പറയുന്നത്. ഇതിനെതതിരെയാണ് നേഹ ഇപ്പോള് രംഗത്തുവന്നിരിക്കുന്നത്. തന്റെ പുതിയ പോസ്റ്റിലാണ് നേഹ കാമുകനെതിരേ അഞ്ഞടിച്ചത്. ഒരു കൊച്ചുപെണ്കുട്ടിക്കൊപ്പമുള്ള നൃത്തം പങ്കുവച്ചുകൊണ്ടാണ് നേഹയുടെ പോസ്റ്റ്. എന്നാല് പോസ്റ്റില് ആരെയും പേരെടുത്തു പരാമര്ശിക്കുന്നുമില്ല. എന്റെ പ്രവൃത്തികള് നല്ലതാണ്. അതുകൊണ്ടുതന്നെ ഞാനിപ്പോള് സന്തോഷവതിയാണ്- നേഹ പറയുന്നു. എന്റെ കര്മഫലം ഞാന് അനുഭവിക്കുകയാണെന്നും വ്യക്തമാക്കുന്നുണ്ട്. എന്റെ പേരില് ആരും പ്രശസ്തരാകാന് നോക്കേണ്ട. അതിനു ശ്രമിച്ചാല് തീര്ച്ചയായും പ്രത്യാഘാതങ്ങളുണ്ടാകും. സൂക്ഷിച്ചോ… ഞാന് വാ…
Read Moreകടല് പതയില് മുങ്ങിത്തിമിര്ത്ത് നായ ! തന്റെ നായ ഈ പരിപാടിയുടെ ആശാനെന്ന് ഉടമ; വീഡിയോ വൈറലാകുന്നു…
കടല്ത്തീരത്ത് പത അടിഞ്ഞു കൂടുന്നത് പലപ്പോഴും കൗതുകമുളവാക്കുന്നതാണ്. ശക്തമായ കാറ്റ്, തിരമാല എന്നിവ കാരണം ജൈവ വസ്തുക്കള് കലങ്ങിയാണ് കടലില് പതയുണ്ടാകുന്നത്. അമിത അളവില് കടലില് മാലിന്യങ്ങള് കലരുന്നതും പതയ്ക്ക് കാരണമാകാറുണ്ട്. ഇങ്ങനെയുണ്ടായ കടല്പ്പതയില് ആര്ത്തുല്ലസിക്കുന്ന ഒരു നായയാണ് ഇപ്പോള് സോഷ്യല് മീഡിയയില് താരം. ക്വീന്സ്ലന്ഡിലെ കോസ്റ്റിലാണ് സംഭവം നടന്നത്. നായയുടെ ഉടമയാണ് രസകരമായ ഈ ദൃശ്യങ്ങള് പകര്ത്തിയതും സമൂഹമാധ്യമങ്ങളില് പങ്കുവച്ചതും. കടല് തീരത്ത് അടിഞ്ഞു കൂടിയ പതയില് കളിക്കാന് ഏറെ ഇഷ്ടമാണ് തന്റെ ഡാന്റെ എന്ന് വിളിക്കുന്ന ജര്മന് ഷെപ്പേഡ് നായക്കെന്ന് ഉടമ വ്യക്തമാക്കി. കടല് തീരത്തിരുന്ന ഡാന്റേയെ തിരയ്ക്കൊപ്പമെത്തിയ കടല് പത പൂര്ണമായും മൂടുന്നതും ദൃശ്യങ്ങളില് കാണാം. പതയില് മുങ്ങി അതില് നിന്നും പതിയെ പുറത്തോട്ട് വരുന്ന നായയുടെ ദൃശ്യങ്ങള് സമൂഹമാധ്യമങ്ങളില് ശ്രദ്ധ നേടുകയാണ്. എന്തായാലും നായയുടെ പതക്കളിയുടെ വീഡിയോ ഇതിനോടകം വന്ഹിറ്റായി എന്നു…
Read Moreനിപയെ അതിജീവിച്ച സമയം! പലരും അകറ്റി നിർത്തി; ചേര്ത്ത് പിടിച്ച് ആത്മവിശ്വാസം പകര്ന്നത് കേരളത്തിന്റെ ടീച്ചറമ്മ; പറഞ്ഞാൽ തീരാത്ത നന്ദിയറിയിക്കാൻ ടീച്ചറമ്മയെ തേടി അജന്യ വീണ്ടുമെത്തി
മുക്കം: നിപയെന്ന മാരക രോഗത്തെ അതിജീവിച്ച സമയത്ത് പലരും അകറ്റി നിർത്താൻ ശ്രമിച്ചപ്പോൾ തന്നെ ചേർത്ത് പിടിച്ച് ആത്മവിശ്വാസം പകർന്ന കേരളത്തിന്റെ ടീച്ചറമ്മയെ കാണാനായി അജന്യ വീണ്ടുമെത്തി. ഒരിക്കലും പറഞ്ഞാൽ തീരാത്ത നന്ദിയാണ് ടീച്ചറമ്മയോടെന്ന് അജന്യ പറഞ്ഞു. നിപ്പയിൽ നിന്ന് പൂർണ്ണമായും മോചിതമായ സമയത്തും ജനങ്ങളെ അഭിമുഖീകരിക്കാൻ വലിയ പ്രയാസമായിരുന്നു. ജനങ്ങൾ എങ്ങിനെ പ്രതികരിക്കുമെന്ന ഭയമായിരുന്നു. തന്നെ സന്ദർശിക്കാൻ വരുന്നവർ മുഴുവനും മുഖത്ത് മാസ്ക് ധരിച്ചായിരുന്നു വന്നിരുന്നത്. ഈ സമയത്താണ് ഒരു മാസക് പോലും ധരിക്കാതെ ടീച്ചർ തന്നെ ചേർത്ത് പിടിച്ചത്. ഇതാണ് തനിക്ക് പിന്നീട് ധൈര്യത്തോടെ പുറത്തിറങ്ങാൻ സാധിച്ചതിന് പിന്നിലെന്നും അജന്യ പറഞ്ഞു. 2018 മെയ് 18നാണ് അജന്യയെ നിപ്പ ബാധിച്ച് കോഴിക്കോട് മെഡിക്കൽ കോളജിൽ അഡ്മിമിറ്റ് ചെയ്തത്. മൂന്ന് ആഴ്ചത്തെ ചികിത്സയ്ക്ക് ശേഷം ജൂൺ 11 ന് ഡിസ്ചാർജ് ചെയ്തു. ജൂൺ 10നാണ് മന്ത്രി…
Read Moreദില്ലി തെരഞ്ഞെടുപ്പില് ‘ഡീപ്പ് ഫേക്ക്’ വീഡിയോ ഉപയോഗിച്ച് ബിജെപി ! ഈ സാങ്കേതിക വിദ്യ ഇന്ത്യയില് പ്രയോഗിക്കപ്പെടുന്നത് ഇതാദ്യം…
കഴിഞ്ഞ ദില്ലി തെരഞ്ഞെടുപ്പില് പ്രതീക്ഷകളെല്ലാം പാളിയെങ്കിലും ബിജെപി പയറ്റിയ പുതിയ പ്രചരണ തന്ത്രമാണ് ഇപ്പോള് ചര്ച്ചയാകുന്നത്. ആര്ട്ടിഫിഷ്യല് ഇന്റലിജന്സിന്റെ ഏറ്റവും നൂതനമായ വശമായ ഡീപ്പ് ഫേക്ക് ബിജെപി തെരഞ്ഞെടുപ്പ് പ്രചാരണത്തില് ഉപയോഗപ്പെടുത്തിയെന്നാണ് വൈസ്.കോം റിപ്പോര്ട്ട് ചെയ്യുന്നത്. ഫെബ്രുവരി എട്ടിനായിരുന്നു ദില്ലി തിരഞ്ഞെടുപ്പ് നടന്നത്. എന്നാല് ഫെബ്രുവരി ഏഴിന് ദില്ലി ബിജെപി സംസ്ഥാന അദ്ധ്യക്ഷന് മനോജ് തിവാരിയുടെ ഒരു വീഡിയോ പ്രചരിക്കാന് തുടങ്ങി. ഇംഗ്ലീഷിലും, ഹിന്ദിയുടെ ഭഗഭേദമായ ഹരിയാന്വിയിലും ഉള്ള 44 സെക്കന്റുള്ള വീഡിയോ ആണ് ഇത്. ഇത് പ്രകാരം ദില്ലി തെരഞ്ഞെടുപ്പില് ബിജെപിയുടെ മുഖ്യ എതിരാളികളായ ആംആദ്മി പാര്ട്ടിയെയും കെജ്രിവാള് സര്ക്കാറിനെതിരെയും മനോജ് തിവാരി തന്റെ വിമര്ശനം നടത്തുന്നു. ഒപ്പം താമര ചിഹ്നത്തിന് വോട്ട് ചെയ്യാനും അഭ്യര്ത്ഥിക്കുന്നു. എന്നാല് കാഴ്ചയില് ഇത് ഒരു സാധാരണ വീഡിയോയായി തോന്നാമെങ്കിലും ഇത് ഡീപ്പ് ഫേക്ക് ടെക്നോളജി ഉപയോഗിച്ച് നിര്മിച്ച വീഡിയോയാണിത്.…
Read Moreഇഷ്ടപ്പെട്ട പെണ്ണിനൊപ്പം ജീവിക്കാനായി ലളിത ലളിത് ആയി ! ഒടുവില് ഏറെ നാളത്തെ കാത്തിരിപ്പിനൊടുവില് പ്രിയതമയെ നെഞ്ചോടു ചേര്ത്തു; ഒരു അപൂര്വ വിവാഹത്തിന്റെ കഥയിങ്ങനെ…
പ്രണയിക്കുന്നവര് തങ്ങളുടെ പ്രണയം സഫലമാക്കാന് ഏതറ്റം വരെയും പോകാറുണ്ട്. ലിംഗമാറ്റ ശസ്ത്രക്രിയയിലൂടെ ലളിത ‘ലളിത്’ ആയതോടെ സാഫല്യത്തിലെത്തിയ പ്രണയത്തിന്റെ കഥയാണ് ഇപ്പോള് ചര്ച്ചയാകുന്നത്. മഹാരാഷ്ട്രയിലെ പോലീസുകാരനാണ് ഒരു വര്ഷമായി ലളിത് സാല്വെ ആയി ജീവിക്കുന്ന നായകന്. ഇക്കഴിഞ്ഞ ഞായറാഴ്ചയാണ് ലളിത് ഇഷ്ടപ്പെട്ട യുവതിയെ വരണാല്യം ചാര്ത്തി പുതിയൊരു ജീവിതത്തിലേക്ക് കടന്നത്. ലളിത് സാല്വെ ഒരു വര്ഷം മുമ്പു വരെ അറിയപ്പെട്ടിരുന്നത് ലളിത എന്ന പേരിലായിരുന്നു. ലളിതയില്നിന്ന് ലളിതിലേക്കുള്ള യാത്ര പ്രതിസന്ധികളെയും വെല്ലുവിളികളെയും അതിജീവിച്ച സാഹസിക കഥ കൂടിയാണ്. ഒപ്പം നിയമപ്പോരാട്ടങ്ങളുടെയും. 2018ല് മുംബൈ സെന്റ് ജോര്ജ് ആശുപത്രിയിലായിരുന്നു ലളിതിന്റെ ലിംഗമാറ്റ ശസ്ത്രക്രിയ. തൊട്ടടുത്ത മാസങ്ങളില്തന്നെ രണ്ടും മൂന്നും ഘട്ട ശസ്ത്രക്രിയകളും നടത്തി. മഹാരാഷ്ട്രയിലെ ബീഡ് ജില്ലയില്നിന്നുള്ള ലളിത അങ്ങനെ ലളിത് എന്ന വ്യക്തിയിലേക്കും അതുവരെ അന്യമായിരുന്ന പുരുഷത്വത്തിലേക്കും കടന്നു. അതോടെ മഹാരാഷ്ട്രയിലെ പുരുഷ പൊലീസുകാര്ക്ക് ലഭിക്കുന്ന ആനുകൂല്യങ്ങള്ക്കും…
Read Moreടിക് ടോക് വീഡിയോ ചിത്രീകരിക്കുവാൻ ഓടുന്ന ട്രെയിനിൽ ഒറ്റക്കൈയിൽ തൂങ്ങിക്കിടന്ന് യുവാവിന്റെ അഭ്യാസം; ഒടുവിൽ പിടിവിട്ട് അടിയിലേക്ക്; ഒടുവില്…
ന്യൂഡൽഹി: ടിക് ടോക് വീഡിയോ ചിത്രീകരിക്കുവാൻ ഓടുന്ന ട്രെയിനിൽ തൂങ്ങിക്കിടന്ന് അഭ്യാസം കാണിച്ച യുവാവ് മരണത്തിൽനിന്നു രക്ഷപെട്ടത് തലനാരിഴയ്ക്ക്. ബോഗിയുടെ പുറത്തെ കന്പിയിൽ പിടിച്ചു തൂങ്ങിക്കിടന്ന ഇയാൾ പിടിവിട്ടു നിലത്തു വീഴുകയായിരുന്നു. ട്രെയിനിന്റെ വാതിലിനടുത്തായി തൂങ്ങിക്കിടന്ന യുവാവ് നിലത്തു കാലുമുട്ടിക്കാനുള്ള ശ്രമം നടത്തവെയാണു കാൽതെന്നി നിലത്തേക്കു തെറിച്ചുവീണു. ട്രെയിനിന് അടിയിലേക്കാണ് ഇയാൾ പോയത്. ട്രെയിൻ ഇയാൾക്കു മേൽ കയറിയില്ല. തലനാരിഴയ്ക്കാണ് ഇയാൾ മരണത്തിൽനിന്നു രക്ഷപെട്ടത്. നിലത്തുവീണ ഇയാൾ എഴുന്നേറ്റ് ഇരിക്കുന്നതും വീഡിയോയിൽ കാണാം. ട്രെയിനിലെ യാത്രക്കാരനാണു വീഡിയോ പകർത്തിയത്. ടിക് ടോക്കിൽ പ്രത്യക്ഷപ്പെട്ട ദൃശ്യങ്ങൾ റെയിൽവെ മന്ത്രി പീയുഷ് ഗോയലിന്റെ ഓഫീസിന്റെ ഒൗദ്യോഗിക ട്വിറ്റർ അക്കൗണ്ടിലാണു പങ്കുവച്ചിട്ടുള്ളത്. ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിലിരുന്ന് അഭ്യാസം കാണിക്കുന്നതു വിഡ്ഢിയുടെ ലക്ഷണമാണെന്നും ധീരതയല്ലെന്നും മന്ത്രി ട്വിറ്ററിൽ കുറിച്ചു. വീഡിയോ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാവുകയാണ്.
Read More