ഒരു കാരണവുമില്ലാതെ അല്പ്പജ്ഞാനം വച്ച് എന്തിനെയും വിമര്ശിക്കുന്നതിലൂടെ ബുദ്ധിജീവിയാകാമെന്ന ധാരണ പുലര്ത്തുന്ന മലയാളികളുടെ ആ മിഥ്യാബോധത്തെ പരിഹസിച്ച് കവിയും നടനുമായ ബാലചന്ദ്രന് ചുള്ളിക്കാട്. ചുള്ളിക്കാട് എഴുതിയ കുറിപ്പ് കവിയും ഗാനരചയിതാവുമായ റഫീഖ് അഹമ്മദാണ് ഫേസ്ബുക്കില് പങ്കുവച്ചത്. ഒരു ശരാശരി മലയാളി ബുദ്ധിജീവിയാണെന്നും എന്നാല് താന് ബുദ്ധിജീവിയല്ലെന്നും വികാരജീവിയാണെന്നും പറയുന്ന ചുള്ളിക്കാട്. സിനിമാപ്പാട്ടിനേയും യേശുദാസിനെയും പുച്ഛിക്കുക ബുദ്ധിജീവി ലക്ഷണമായിരുന്നു എന്നും കുറിപ്പില് പറയുന്നു.സിനിമാപ്പാട്ട് എഴുതാന് പല വട്ടം ശ്രമിച്ച് ദയനീയമായി പരാജയപ്പെട്ട തനിക്ക് റഫീഖ് അഹമ്മദിനോട് ആരാധന തോന്നിയതില് അത്ഭുതമില്ലെന്നും ചുള്ളിക്കാട് കുറിപ്പില് പറയുന്നു. ചുള്ളിക്കാടിന്റെ കുറിപ്പ് പോസ്റ്റ് ചെയ്യാതിരിക്കാന് തോന്നുന്നില്ല എന്നു പറഞ്ഞാണ് റഫീഖ് അഹമ്മദ് പോസ്റ്റ് ഷെയര് ചെയ്തിരിക്കുന്നത്. റഫീക്ക് അഹമ്മദിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്ണ്ണരൂപം…. പ്രിയ കവി ബാലചന്ദ്രന് ചുള്ളിക്കാടിന്റെ ഒരു കുറിപ്പ്. ഇവിടെ പോസ്റ്റാതിരിക്കാന് തോന്നുന്നില്ല. റഫീക്ക് അഹമ്മദിന്റെ ഒരു ആരാധകന്. ബാലചന്ദ്രന്…
Read MoreCategory: Today’S Special
ആറ് അടി നീളം! ഏറ്റവും നീളമുള്ള തലമയുടിയുടെ ഉടമ ഇന്ത്യയിൽ; തേടിയെത്തിയത് സ്വപ്നനേട്ടം; മുടിയുടെ ആരോഗ്യരഹസ്യം വീട്ടില് തന്നെ അമ്മ തയാറാക്കുന്ന പ്രത്യേകതരം വെളിച്ചെണ്ണ
ഏറ്റവും നീളം കൂടിയ തലമുടിയുള്ള കൗമാരക്കാരിയെന്ന വേൾഡ് ഗിന്നസ് റിക്കാർഡ് ഇനി ഗുജറാത്ത് സ്വദേശിനിയുടെ പേരിൽ. 17കാരിയായ ഇവരുടെ പേര് നിലാൻഷി പട്ടേൽ എന്നാണ്. ആറ് അടി നീളത്തിലാണ് ഇവരുടെ തലമുടി പടർന്ന് പന്തലിച്ച് കിടക്കുന്നത്. 2018ൽ 170.5 സെന്റീമീറ്റിർ നീളമുള്ള തലമുടിയുമായി നിലാൻഷി റിക്കാർഡ് സ്വന്തമാക്കിയിരുന്നു. വീട്ടിൽ തന്നെ അമ്മ തയാറാക്കുന്ന പ്രത്യേകതരം വെളിച്ചെണ്ണയാണ് തന്റെ മുടിയുടെ ആരോഗ്യമെന്ന് നിലാൻഷി പറയുന്നു. ഒരു പ്രാവശ്യം പോലും താൻ മുടി മുറിച്ചിട്ടില്ലെന്നും ഗിന്നസ് വേൾഡ് റിക്കാർഡിൽ തന്റെ പേര് എഴുതി ചേർക്കുക എന്നത് അമ്മയുടെ അതിയായ ആഗ്രഹമായിരുന്നുവെന്നും നിലാൻഷി പറയുന്നു. ആഴ്ചയിൽ ഒരു പ്രാവശ്യമാണ് നിലാൻഷി മുടി കഴുകുന്നത്. മുടി കഴുകുവാൻ മാത്രം അരമണിക്കൂർ ആവശ്യമാണ്. മുടി ഉണങ്ങുവാനും ചീകിയൊതുക്കുവാനും ധാരാളം സമയം ആവശ്യമാണെന്ന് നിലാൻഷി പറയുന്നു. പന്ത്രണ്ടാം ക്ലാസ് വിദ്യാർഥിയായ നിലാൻഷിക്ക് സോഫ്റ്റ്വെയർ എൻജിനിയറാകണമെന്നാണ് ആഗ്രഹം.…
Read Moreസിനിമയിൽ നിന്നും പുറത്ത്പോകും എന്ന അവസ്ഥ നേരിട്ടിട്ടുണ്ടോ? ഇത്ര കാലം മലയാള സിനിമയിൽ നിന്നോളാമെന്ന് ആർക്കും വാക്കുകൊടുത്തിട്ടില്ല: മോഹൻലാൽ
മലയാള സിനിമയിൽ ഇത്ര കാലം നിന്നോളമെന്ന് താൻ ആർക്കും വാക്ക് നൽകിയിട്ടില്ലെന്ന് നടൻ മോഹൻലാൽ. ഒരു അഭിമുഖത്തിനിടെയാണ് താരം മനസ് തുറന്നത്. ഏതെങ്കിലും ഘട്ടത്തിൽ സിനിമയിൽ നിന്നും പുറത്ത്പോകും എന്ന അവസ്ഥ നേരിട്ടിട്ടുണ്ടോ എന്ന ചോദ്യത്തോടായിരുന്നു താരത്തിന്റെ പ്രതികരണം. പുറത്ത് പോകും എന്ന അവസ്ഥയെക്കുറിച്ച് ഞാൻ കണ്സേണ്ഡ് അല്ല. അഹങ്കാരം കൊണ്ട് പറയുന്നതല്ല. ഇത്രകാലം മലയാള സിനിമയിൽ നിന്നോളാം എന്ന് ഞാൻ ആർക്കും വാക്കുകൊടുത്തിട്ടില്ല. ഒരു പാട് സിനിമകളിൽ അഭിനയിക്കുമെന്ന് പ്രതിഞ്ജയെടുത്തിട്ടുമില്ല. മോഹൻലാൽ പറഞ്ഞു. എന്നെ സിനിമയോട് ചേർത്ത് നിർത്തുന്ന ഒരു ശക്തിയുണ്ട്. അത് എന്നെ കാത്തോളും. ഇങ്ങനെ ചെയ്താൽ ഇങ്ങനെയാകും എന്ന് കണക്കുകൂട്ടി ജീവിക്കുന്നവർക്കെ അത്തരം പേടിയുണ്ടാകൂ. മോഹൻലാൽ കൂട്ടിച്ചേർത്തു.
Read Moreഅന്നു നിന്നെ കണ്ടതില് പിന്നെ അനുരാഗം എന്തെന്ന് ഞാനറിഞ്ഞു ! വരന്റെ പിതാവും വധുവിന്റെ അമ്മയും കൂടി ഒളിച്ചോടിയതിനെത്തുടര്ന്ന് വിവാഹം മുടങ്ങി;ഇരുവരും പഴയ കമിതാക്കള്…
ഒരു വിവാഹം മുടങ്ങാന് പല കാരണങ്ങളുമുണ്ട്. എന്നാല് തികച്ചും വ്യത്യസ്ഥമായ ഒരു കാരണം കൊണ്ടാണ് കഴിഞ്ഞ ദിവസം സൂറത്തില് ഒരു വാഹം മുടങ്ങിയത്. യുവതിയുടെയും യുവാവിന്റെയും വിവാഹം നടക്കാതിരുന്നതിന് കാരണക്കാര് മറ്റാരുമല്ല വരന്റെ പിതാവും വധുവിന്റെ അമ്മയുമാണ്. വരന്റെ പിതാവും വധുവിന്റെ അമ്മയും ഒളിച്ചോടിയതോടെ വിവാഹം മുടങ്ങുകയായിരുന്നു. 48-കാരനും 46-കാരിയുമാണ് തങ്ങളുടെ പഴയകാലം ഓര്ത്തെടുത്ത് ഒരുമിച്ച് ജീവിക്കാനായി ഒളിച്ചോടിയത്. ഫെബ്രുവരി രണ്ടാം വാരത്തിലാണ് വിവാഹം നടത്താന് നിശ്ചയിച്ചിരുന്നത്. എന്നാല് വരന്റെ പിതാവും വധുവിന്റെ അമ്മയും ഒളിച്ചോടിയതോടെ വിവാഹം വേണ്ടെന്ന് വയ്ക്കുകയായിരുന്നു. ഇരുവരും ചേര്ന്ന് ഒളിച്ചോടിയിട്ട് പത്ത് ദിവസം ആയെങ്കിലും കണ്ടെത്താനായിട്ടില്ല. കതര്ഗം പ്രദേശത്തുള്ള വരന്റെ വീട്ടില് നിന്നും പിതാവിനേയും നവസാരി പ്രദേശത്തുള്ള വധുവിന്റെ വീട്ടില് നിന്നും വധുവിന്റെ അമ്മയേയും ഒരേ ദിവസമാണ് കാണാതായത്. ഇരുവരും ഒളിച്ചോടിയത് തന്നെ ആണെന്ന നിഗമനത്തിലാണ് ബന്ധുക്കളും പോലീസും. ഇരു കുടുംബക്കാരും മിസ്സിംഗ്…
Read Moreഗായിക അമൃത സുരേഷ് സിനിമയിലേക്ക് ? പ്രതിസന്ധി ഘട്ടങ്ങളില് കരുത്തായത് കുടുംബത്തിന്റെ പിന്തുണയെന്ന അമൃത; അഭിനയ രംഗത്തേക്കുള്ള ഗായികയുടെ ചുവടുവയ്പ്പിങ്ങനെ…
കേരളത്തില് വലിയ ആരാധകരുള്ള ഗായികയാണ് അമൃത സുരേഷ്.ഐഡിയ സ്റ്റാര് സിംഗര് എന്ന റിയാലിറ്റി ഷോയിലൂടെയാണ് അമൃത മലയാളികളുടെ ഇഷ്ടം പിടിച്ചു പറ്റിയത്. പിന്നീട് നിരവധി സ്റ്റേജ് ഷോകള്, സ്വന്തമായ യൂ ട്യൂബ് ചാനല് അങ്ങനെ തന്റേതായ വഴിയിലൂടെ സഞ്ചരിക്കുകയാണ് അമൃത. സോഷ്യല് മീഡിയയില് സജീവമായ താരം തന്റെയും കുടുംബത്തിന്റെയും വിശേഷങ്ങള് പങ്ക് വയ്ക്കാറുണ്ട്. ഇതിനിടയ്ക്ക് നടന് ബാലയുമായുള്ള വിവാഹമോചനം അമൃതയെ മാനസികമായി തളര്ത്തിയിരുന്നു.കഴിഞ്ഞ വര്ഷമാണ് താരം വിവാഹമോചിതയാകുന്നത്. പ്രതിസന്ധിഘട്ടങ്ങള് അതിജീവിക്കാന് കരുത്ത് പകര്ന്നത് കുടുംബം ആണെന്നും, അനുജത്തി അഭിരാമിയുടെ പിന്തുണ എടുത്തു പറയേണ്ടതാണെന്നും താരം വ്യക്തമാക്കി. അമ്മയെന്ന നിലയില് മകള് പാപ്പുവിനെ കുറിച്ചുള്ള സ്വപ്നങ്ങളും താരം പങ്ക് വച്ചു. സിനിമയില് അഭിനയിക്കാന് താല്പര്യമുണ്ടെന്നും നല്ല റോളുകള് കിട്ടിയാല് ഒരുകൈ നോക്കുമെന്നും അതിന് ആദ്യ പടിയായി വെബ് സീരീസ് ഉടനെ തുടങ്ങുമെന്നും അമൃത വ്യക്തമാക്കി. ലത മങ്കേഷ്കറുടെ വലിയ…
Read Moreനഗ്നനേത്രങ്ങള് കൊണ്ട് വലയ സൂര്യഗ്രഹണം കണ്ടു ! രാജസ്ഥാനിലെ 15 വിദ്യാര്ഥികള്ക്ക് കാഴ്ച നഷ്ടമായെന്ന് വിവരം; ഡോക്ടര്മാര് പറയുന്നതിങ്ങനെ…
നൂറ്റാണ്ടിലെ ഏറ്റവും വലിയ സൂര്യഗ്രഹണമായിരുന്നു ഡിസംബര് 26ന് ഇന്ത്യയില് നിന്ന് ദൃശ്യമായത്. മുന്നറിയിപ്പുകള് അവഗണിച്ച് വലയ സൂര്യഗ്രഹണം നഗ്നനേത്രങ്ങള് കൊണ്ട് കണ്ട 15 വിദ്യാര്ത്ഥികളുടെ കാഴ്ചയ്ക്ക് ഗുരുതര തകരാര് സംഭവിച്ചുവെന്ന വിവരമാണ് ഇപ്പോള് പുറത്തുവരുന്നത്. രാജസ്ഥാനിലെ ജയ്പൂരില് നിന്നുള്ള വിദ്യാര്ത്ഥികള്ക്കാണ് ദുരവസ്ഥയുണ്ടായതെന്ന് വാര്ത്താ ഏജന്സിയായ ഐഎഎന്എസ് റിപ്പോര്ട്ട് ചെയ്യുന്നു. പത്തിനും ഇരുപതിനും ഇടയില് പ്രായമുള്ള വിദ്യാര്ത്ഥികള്ക്കാണ് കണ്ണിന് സാരമായി തകരാറു പറ്റിയിരിക്കുന്നതെന്നാണ് റിപ്പോര്ട്ടില് പറയുന്നത്. ജയ്പൂര് എസ്എംഎസ് ഹോസ്പിറ്റലിലെ നേത്രരോഗ വിഭാഗത്തിലാണ് കുട്ടികള് ചികിത്സ തേടിയിരിക്കുന്നത്. മതിയായ സുരക്ഷാ സംവിധാനങ്ങളില്ലാതെ സൂര്യഗ്രഹണം കാണാന് ശ്രമിച്ചതാണ് കുട്ടികളുടെ കാഴ്ചയെ ബാധിച്ചതെന്നും ഇത്തരം 15 കേസുകള് ആശുപത്രിയിലെത്തിയതായും നേത്രരോഗ വിഭാഗം തലവന് കമലേഷ് ഖില്നാനി പറഞ്ഞതായി റിപ്പോര്ട്ടില് പറയുന്നു. സൂര്യഗ്രഹണം നേരിട്ട് വീക്ഷിച്ചത് മൂലം ഇവരുടെ റെറ്റിനയ്ക്ക് സാരമായി പൊള്ളലേറ്റതായും പൂര്ണ്ണമായും കാഴ്ച തിരിച്ച് കിട്ടില്ലെന്നും ഡോക്ടര് പറയുന്നു. മൂന്ന്…
Read Moreമെട്രോയില് കുടുങ്ങിയ പൂച്ചയ്ക്ക് ആളുകള് ഇട്ടത് നല്ല കിടിലന് പേര് ! കൊച്ചിയെ സ്തംഭിപ്പിച്ച പൂച്ചയുടെ പേരിങ്ങനെ…
മെട്രോ തൂണുകള്ക്കിടയില് ദിവസങ്ങളോളം കുടുങ്ങിയ പൂച്ചയെ നിരവധി മണിക്കൂറുകള് നീണ്ടുനിന്ന രക്ഷാപ്രവര്ത്തനത്തിനൊടുവിലാണ് രക്ഷപ്പെടുത്തിയത്. മെട്രോ തൂണുകള്ക്ക് ഇടയില് ദിവസങ്ങള് തള്ളി നീക്കിയതിന്റെയും രക്ഷാപ്രവര്ത്തനത്തിന്റെയും ആഘാതത്തില് നിന്നും ആ മിണ്ടാപ്രാണി ഇപ്പോഴും കര കയറിയിട്ടില്ല. കൊച്ചി പനമ്പള്ളി നഗറിലുള്ള മൃഗാശുപത്രിയിലാണ് പൂച്ചക്കുട്ടി. ആളുകളെ ‘ക്ഷ’ വരപ്പിച്ച പൂച്ചയ്ക്ക് ഇപ്പോള് പേരിട്ടിരിക്കുകയാണ്. ‘മെട്രോ’ മിക്കി എന്നാണ് പേര്. സൊസൈറ്റ് ഫോര് ദി പ്രിവന്ഷന് ഓഫ് ക്രുവല്റ്റി ടു ആനിമല്സ് സംഘടനാ അധികൃതരാണ് പൂച്ചക്കുട്ടിക്ക് പേരിട്ടത്. ടാബി ഇനത്തില്പ്പെട്ട പൂച്ചക്കുട്ടിയാണ് അഞ്ച് മാസം മാത്രം പ്രായം പിന്നിട്ട മെട്രോ മിക്കി. വല്ലാതെ ഭയന്നതിന്റെ പ്രശ്നങ്ങള് അല്ലാതെ മറ്റ് ആരോഗ്യ പ്രശ്നങ്ങള് മെട്രോ മിക്കിക്ക് ഇപ്പോള് ഇല്ലെന്ന് ഡോക്ടര്മാര് പറയുന്നു. പൂച്ചക്കുഞ്ഞിനെ ദത്ത് നല്കാനുള്ള നടപടികളാണ് ഇനി സ്വീകരിക്കുക. സംഭവം വൈറലായതിന് പിന്നാലെ മിക്കിയെ ഏറ്റെടുക്കാന് സന്നദ്ധത അറിയിച്ച് നിരവധി പേരാണ് എത്തുന്നത്.
Read Moreഗിന്നസും തൃശൂരുംതമ്മിൽ… ഏറ്റവുമധികം ഗിന്നസ് റിക്കാർഡുകൾക്ക് സാക്ഷ്യം വഹിച്ചതിനുള്ള ഗിന്നസ് റെക്കോർഡ് തൃശൂരിന് കിട്ടുമോ ?!!
സ്വന്തം ലേഖകൻ തൃശൂർ: ഏറ്റവുമധികം ഗിന്നസ് റെക്കോർഡുകൾ സാക്ഷ്യം വഹിച്ചതിനുള്ള ഗിന്നസ് പുരസ്കാരം തൃശൂരിന് കിട്ടുമോ…..തൃശൂർക്കാർ ആകാംക്ഷയോടെ കാത്തിരിക്കുന്നത് ആ ഗിന്നസ് പ്രഖ്യാപനത്തിനാണ്. അടുത്തിടെയായി തൃശൂരിൽ നടന്ന ഗിന്നസ് പ്രകടനങ്ങൾ പലതാണ്.ശിങ്കാരിമേളം, തിറകളി, മുരളീനാരായണന്റെ 108 മണിക്കൂർ പുല്ലാങ്കുഴൽ വാദനം, ഇരിങ്ങാലക്കുടയിലെ തൈവകാള സംഗം, ഒടുവിൽ നൈറ്റ് ഷോപ്പിംഗ് ഫെസ്റ്റിവലിന്റെ സമാപനത്തോടനുബന്ധിച്ച്ഭീമൻ കേക്കും ഗിന്നസിൽ കയറി. കഴിഞ്ഞ വർഷം ഡിസംബറിലാണ് ശിങ്കാരിമേളത്തിന്റെ ഗിന്നസ് പ്രകന്പനത്തിന് തേക്കിൻകാട് മൈതാനം സാക്ഷിയായത്. ശിങ്കാരിമേളം വെൽഫെയർ അസോസിയേഷന്റെ സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ചായിരുന്നു 2022 പേരുടെ മെഗാ ശിങ്കാരിമേളം അവതരിപ്പിച്ചത്. തൃശൂരിൽ നടത്തിയ തിറമഹോത്സവം ലിംക ബുക്ക് ഓഫ് റെക്കോർഡ്സിലേക്ക് ഇടം പിടിച്ചതും കഴിഞ്ഞ ഡിസംബറിൽ തേക്കിൻകാട് മൈതാനിയിൽ വെച്ചു തന്നെ. തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിൽ നിന്നുള്ള അഞ്ഞൂറിൽപരം കലാകാരൻമാർ അണിനിരന്ന തിറകളി ലിംക ബുക്ക് ഓഫ് റെക്കോർഡ്സിലേക്ക് ശുപാർശ ചെയ്യുകയും ഏഷ്യൻ…
Read Moreപ്ലാസ്റ്റിക്കിന് നിരോധനം ഏര്പ്പെടുത്താന് ചൈന ! പ്ലാസ്റ്റിക് ഉപയോഗത്തില് മുമ്പന്മാരായ ചൈനയുടെ പ്രഖ്യാപനം ലോക പരിസ്ഥിതിയ്ക്ക് വരുത്തുന്ന പുരോഗതി ഇങ്ങനെ…
ലോകത്ത് ഏറ്റവും കൂടുതല് പ്ലാസ്റ്റിക് ഉപയോഗിക്കുന്ന രാജ്യങ്ങളിലൊന്നാണ് ചൈന. ഏഷ്യയില് ഒന്നാമതും. എന്നാല് ഇപ്പോള് ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ഉല്പന്നങ്ങളുടെ ഉപയോഗം കുറയ്ക്കാനുള്ള പദ്ധതിയുമായി മുമ്പോട്ടു പോവുകയാണ് രാജ്യം. ദേശീയ വികസന പരിഷ്കരണ കമ്മിഷന് ഇതു സംബന്ധിച്ച് ഞായറാഴ്ച പുതിയ നയം പുറത്തിറക്കി. അഞ്ചു വര്ഷത്തിനുള്ളില് നടപ്പാക്കുകയാണ് ലക്ഷ്യം. ചൈനയുടെ പദ്ധതി ഫലപ്രഥമായി നടപ്പായാല് ഭൂമിയുടെ 6.3 ശതമാനം ഭാഗം പ്ലാസ്റ്റിക് വിമുക്തമാകും. 2020 അവസാനത്തോടെ പ്രധാന നഗരങ്ങളിലും 2022 ഓടെ എല്ലാ നഗരങ്ങളിലും പട്ടണങ്ങളിലും പ്ലാസ്റ്റിക് ബാഗുകള് നിരോധിക്കും. 0.025 മില്ലിമീറ്ററില് താഴെ കട്ടിയുള്ള പ്ലാസ്റ്റിക് ബാഗുകളുടെ ഉല്പാദനവും വില്പനയും നിരോധിക്കും. ഹോട്ടല് വ്യവസായത്തില്, ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് വസ്തുക്കളുടെ ഉപയോഗം 30% കുറയ്ക്കണം. 2025 ഓടെ സൗജന്യ ഒറ്റതവണ ഉപയോഗ പ്ലാസ്റ്റിക് വസ്തുക്കള് നല്കരുതെന്നും ഹോട്ടലുകള്ക്ക് നിര്ദേശം നല്കിയിട്ടുണ്ട്. എന്നിരുന്നാലും പുതിയ ഉല്പന്നങ്ങള് വില്ക്കുന്ന…
Read Moreഅഞ്ചു വയസുകാരനു നേരെ ഒരേ സമയം പാഞ്ഞടുത്തത് അഞ്ച് തെരുവു നായ്ക്കള് ! ഒടുവില് അഞ്ചുവയസുകാരന് ചെയ്തതു കണ്ടാല് ഏവരും ഞെട്ടും; വീഡിയോ കാണാം…
നായകള് മനുഷ്യന് നിരവധി ഉപകാരമുള്ള ജീവികളാണെങ്കിലും തെരുവുനായ്ക്കളുടെ കാര്യം അതല്ല. അവ പലപ്പോഴും മനുഷ്യനെയും മറ്റു ജീവികളെയും ആക്രമിക്കാന് മുതിരാറുണ്ട്. അങ്ങനെയൊരു സംഭവത്തിന്റെ വീഡിയോയാണ് ഇപ്പോള് വൈറലാകുന്നത്. ഹൈദരാബാദില് പള്ളിയുടെ റോഡിലൂടെ ഒരു ബാലകനും ബാലികയും രാത്രി സംസാരിച്ചു നടന്നുവരുകയയിരുന്നു, ഈ സമയം തെരുവുനായകള് കുരച്ചുകൊണ്ട് ഇവരുടെ അടുത്തേക്ക് ചാടുകയായിരുന്നു ഇത് കണ്ടതും പെണ്കുട്ടി പേടിച്ച് ഓടി രക്ഷപ്പെട്ടു. എന്നാല് ബാലന് ധൈര്യം കൈവിടാതെ അവരെ തിരിച്ച് ശബ്ദമുണ്ടാക്കി ഓടിക്കുവാന് ആണ് നോക്കിയത്. പക്ഷേ ഈ സമയം നായകളുടെ എണ്ണം കൂടിവരികയും ബാലകന് പുറകിലേക്കു നീങ്ങാന് ശ്രമിച്ചപ്പോള് അവിടെനിന്നും നായകള് കുരച്ചു കൊണ്ടു ഓടി വരിന്നത് കാണാം, എന്നിരുന്നാലും ധൈര്യത്തോടുകൂടി ഈ അഞ്ചു നായ്ക്കളെയും ശബ്ദമുണ്ടാക്കി ഓടിക്കുകയായിരുന്നു ഈ അഞ്ചു വയസുകാരന്.. വീഡിയോയുടെ അവസാനം നായകള് എല്ലാം പേടിച്ചു പുറകോട്ട് ഓടുന്നത് കാണാം. റോഡിലെ സിസിടിവി കാമറയാണ്…
Read More