പ്രളയ സമയത്ത് പുഴ കരകവിഞ്ഞൊഴുകി റോഡിനെ വിഴുങ്ങിയപ്പോള് ജീവന് പണയം വെച്ച് ആംബുലന്സിന് വഴി കാണിച്ച 12-കാരനെ ആദരിക്കാന് ഒരുങ്ങി രാജ്യം. വെങ്കിടേഷ് എന്ന ഈ കൊച്ചുപയ്യനെ ധീതയ്ക്കുള്ള പുരസ്കാരം സമ്മാനിച്ചാണ് രാജ്യം ആദരിക്കുന്നത്. റിപ്പബ്ലിക് ദിനത്തില് പുരസ്കാരം സമ്മാനിക്കും. റായ്ചൂര് ജില്ലയിലെ ദേവദുര്ഗ താലൂക്കിലെ ഹിരേരായകുമ്പി ഗ്രാമവാസിയാണ് വെങ്കിടേഷ്. കര്ണാടക സര്ക്കാര് 2019ലെ സ്വാതന്ത്ര്യദിനത്തില് ധീരതയ്ക്കുള്ള പുരസ്കാരം നല്കി വെങ്കിടേഷിനെ ആദരിച്ചിരുന്നു. അതിന് പിന്നാലെയാണ് ദേശീയപുരസ്കാരം തേടിയെത്തിയിരിക്കുന്നത്. കഴിഞ്ഞ വര്ഷം കര്ണാടകയില് വെള്ളപ്പൊക്കത്തില് കൃഷ്ണ നദിക്കരയില് കുടുങ്ങിയ ആംബുലന്സിന് വഴി കാണിക്കാന് വെള്ളം കുത്തിയൊലിച്ച് ഒഴുകുന്ന പാലത്തിലൂടെ ഓടിയ ആറാം ക്ലാസ് വിദ്യാര്ത്ഥി വെങ്കിടേഷിന് അന്ന് സോഷ്യല്മീഡിയയിലൂടെ ഏറെ അഭിനന്ദനങ്ങള് ലഭിച്ചിരുന്നു. അരയ്ക്കൊപ്പം ഉയര്ന്ന വെള്ളത്തിലൂടെ ആംബുലന്സിന് മുന്നില് ഓടിയും നീന്തിയുമാണ് വെങ്കിടേഷ് വഴി കാണിച്ചത്.ഇന്ത്യന് കൗണ്സില് ഓഫ് ചൈല്ഡ് വെല്ഫെയര് നാഷണല് ബ്രേവറി അവാര്ഡ്…
Read MoreCategory: Today’S Special
താന് പോയി തന്റെ പണി നോക്ക് ! ഇനി എസ്എഫ്ഐക്കാരുടെ ദേഹത്തെങ്ങാനും നീ കേറിയാല്…പോലീസുകാരെ നൈസായി ഭീഷണിപ്പെടുത്തി കുട്ടി സഖാക്കള്
പാലാ പോളിടെക്നിക്ക് കോളേജില് എസ്എഫ്ഐ- കെഎസ്യു സംഘര്ഷം നിയന്ത്രിക്കാനെത്തിയ പൊലീസുദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തി എസ്എഫ്ഐ പ്രവര്ത്തകര്. സംഘര്ഷമുണ്ടായതിനിടെ പുറത്തു നിന്നെത്തിയ എസ്എഫ്ഐ പ്രവര്ത്തകരാണ് പാലാ സ്റ്റേഷനിലെ എഎസ്ഐയെയും കൂടെയുണ്ടായിരുന്ന മൂന്ന് പൊലീസുകാരെയും നൈസായി ഒന്നു വിരട്ടിയത്. മുമ്പ് കെഎസ്യു ഉണ്ടാക്കിയ സംഘര്ഷത്തില് ഇടപെടാത്ത പൊലീസ് ഇപ്പോള് എസ്എഫ്ഐക്കാരെ നിയന്ത്രിക്കാന് ശ്രമിക്കുകയാണെന്നാരോപിച്ചായിരുന്നു ആക്രോശം. ”പോടാ പോടാ, ഇനി എസ്എഫ്ഐക്കാരുടെ ദേഹത്തെങ്ങാന് നീ കേറിയാ…പോലീസിനോടു പറഞ്ഞ ഡലയോഗാണിത്. ഇടയ്ക്ക് ഇടപെടാന് നോക്കിയ പോലീസുകാരനെയും വെറുതെവിട്ടില്ല…”എന്നെപ്പിടിച്ചെങ്ങാന് തള്ളിയാ… താന് പോടോ… സാറേ, താന് പോടോ അവിടന്ന്… താന് പോയി തന്റെ പണി നോക്ക്..താന് എത്ര കാലം കാക്കിയിട്ട് ഇവിടെ ഇരിക്കുവെന്ന് നോക്കട്ട്…താന് പോടോ.. ഇവിടെ നേരത്തേ അടി നടന്നപ്പോ തന്നെയൊന്നും കണ്ടില്ലല്ലോ…ഇപ്പോഴല്ലേ താന് വന്നത്…”ഇങ്ങനെ പോകുന്നു കുട്ടി സഖാക്കളുടെ ആക്രോശങ്ങള് പുറത്തു നിന്നെത്തിയ എസ്എഫ്ഐ പ്രവര്ത്തകരാണ് പാലാ സ്റ്റേഷനിലെ എഎസ്ഐയുടെ കോളറില് പിടിച്ച്…
Read Moreകേരളം വീണ്ടുമൊരു ട്രാന്സ് ജെന്ഡര് വിവാഹത്തിനു കൂടി സാക്ഷ്യം വഹിക്കും ! ജേര്ണലിസ്റ്റ് ഹെയ്ദി സാദിയ വിവാഹിതയാവുന്നു; വിവാഹം നടത്തുന്നത് ശ്രീ സത്യസായി ഓര്ഫനേജ് ട്രസ്റ്റും എറണാകുളം കരയോഗവും ചേര്ന്ന്…
കേരളം വീണ്ടുമൊരു ട്രാന്സ്ജെന്ഡര് വിവാഹത്തിനു സാക്ഷ്യം വഹിക്കുന്നു. കേരളത്തിലെ ആദ്യ ട്രാന്സ്ജെന്ഡര് ജേണലിസ്റ്റായ ഹെയ്ദി സാദിയയാണ് വിവാഹിതയാവുന്നത്. ശ്രീ സത്യസായി ഓര്ഫനേജ് ട്രസ്റ്റും എറണാകുളം കരയോഗവും ചേര്ന്നാണ് വിവാഹം നടത്തുന്നത്. 26ന് എറണാകുളം ടി.ഡി.എം. ഹാളില് വിവാഹം നടക്കും. സ്വകാര്യ വാര്ത്താ ചാനലിലെ അവതാരകയായ ഹെയ്ദി സാദിയ. രഞ്ജു രഞ്ജിമാരുടെ മകളാണ്. സുഹൃത്തും ഹരിപ്പാട് കരുവാറ്റ സ്വദേശിയുമായ അഥര്വ് മോഹനാണ് വരന്. തിരുവനന്തപുരത്ത് സ്വകാര്യ കമ്പനിയില് അക്കൗണ്ടന്റാണ് അഥര്വ്. 26ന് രാവിലെ 10.45-നും 11.30-നും മധ്യേയുള്ള മുഹൂര്ത്തത്തിലാണ് വിവാഹം. സത്യസായി ഓര്ഫനേജ് ട്രസ്റ്റാണ് വിവാഹം നടത്താന് മുന്കൈയെടുത്തത്. സ്പെഷ്യല് മാര്യേജ് ആക്ട് പ്രകാരം കേരളത്തില് നടക്കുന്ന നാലാമത്തെ ട്രാന്സ്ജെന്ഡര് വിവാഹമാണിത്. ഹെയ്ദി ട്രാന്സ് വുമണും അര്ഥവ് ട്രാന്സ്മാനുമാണ്. ഇരു വീട്ടുകാരും ചേര്ന്നാണ് വിവാഹം ഉറപ്പിച്ചത്. കരുവാറ്റ തട്ടുപുരയ്ക്കല് മോഹനന്റെയും ലളിതയുടെയും മകനാണ് അഥര്വ്. ട്രാന്സ്ജെന്ഡര് ദമ്പതിമാരായ ഇഷാന്…
Read Moreവെറും 80 രൂപയ്ക്ക് ഇറ്റലിയില് നല്ല കിടിലന് വീട് സ്വന്തമാക്കാം ! ഉഗ്രന് ഓഫറുമായി ആളുകളെ കാത്ത് ഇറ്റാലിയന് ഗ്രാമം…
ഇറ്റലിയില് വീട് സ്വന്തമാക്കാന് ആഗ്രഹിക്കുന്നവരുടെ ”ടൈം’ എന്നല്ലാതെ എന്തു പറയാന്. വെറും 80 രൂപയ്ക്ക് വീട് വില്ക്കാന് തയ്യാറായിരിക്കുകയാണ് ഇറ്റലിയിലെ ഈ കൊച്ചു പട്ടണം. ഇറ്റലിയിലെ പ്രശസ്തമായ നേപ്പിള്സില് നിന്നും വെറും രണ്ടു കിലോമീറ്റര് മാത്രം അകലെയുള്ള ബിസാക്കിയ ശരിക്കും ഒരു ഗ്രാമമാണ്. ഇവിടേയ്ക്കാണ് വെറും ഒരു യൂറോയ്ക്ക് (ഏകദേശം 80 രൂപയോളം) വീട് വില്ക്കാന് തയ്യാറായി വിനോദസഞ്ചാരികളേയും വില്പ്പനക്കാരേയും ക്ഷണിക്കുന്നത്. ഇറ്റലിയിലെ കംബാനിയ മേഖലയിലാണ് ബിസാക്കിയ എന്ന ചെറിയ നഗരം. ഏകദേശം 90-ലധികം വീടുകളാണ് ഇവിടെ തുച്ഛമായ വിലയ്ക്ക് വില്പ്പനയ്ക്കുള്ളതെന്നാണ് റിപ്പോര്ട്ട്. വില്പ്പനയ്ക്ക് വെച്ചിരിക്കുന്ന വീടുകളെല്ലാം ഇപ്പോള് ഭരണകൂടവും അംഗീകൃത വില്പ്പനക്കാരുമാണ് കൈവശം വെച്ചിരിക്കുന്നത്. തനിച്ച് വീട് വാങ്ങാതെ കുടുംബങ്ങളെയും സുഹൃത്ത് സംഘങ്ങളെയും കൂട്ടി വീടുകള് വാങ്ങാന് വരൂ എന്നാണ് ബിസാക്കിയ മേയര് ഫ്രാന്സെസ്കോ ടാര്ട്ടാഗ്ലിയ പറയുന്നത്. എന്താണ് ഈ വിലക്കുറവിന്റെ കാരണമെന്നറിഞ്ഞാല് ചെറുതായൊന്നു ഞെട്ടും.…
Read Moreകൊറോണ വൈറസ് ചൈനയില് തീ പോലെ പടര്ന്നു പിടിക്കുന്നു ! അമേരിക്കയിലും വൈറസ് ബാധ; കേരളത്തിലും അതീവ ജാഗ്രതാ നിര്ദ്ദേശം
ചൈനയില് കൊറോണ വൈറസ് അതിവേഗം പടര്ന്നു പിടിക്കുന്നു. ഈ സാഹചര്യത്തില് കേരളത്തിലും ജാഗ്രതാ നിര്ദ്ദേശം പുറപ്പെടുവിച്ചിരിക്കുകയാണ്.വിദേശത്തു നിന്ന് എത്തുവര്ക്ക് സംസ്ഥാനത്തെ വിമാനത്താവളങ്ങളില് പരിശോധന കര്ശനമാക്കാനും നിരീക്ഷണം ശക്തമാക്കാനും നിര്ദേശം നല്കിയിട്ടുണ്ടെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ അറിയിച്ചു. ചൈനയില് പോയി തിരിച്ചു വന്നവര് അതത് ജില്ലാ മെഡിക്കല് ഓഫീസറുമായി ബന്ധപ്പെടണം. എന്തെങ്കിലും രോഗ ലക്ഷണങ്ങള് കണ്ടാല് പ്രത്യേകമായി നിരീക്ഷിക്കുന്നതാണ്. രോഗബാധ പ്രതിരോധിക്കാനുള്ള കര്ശന നടപടികള് സ്വീകരിക്കുന്നതിന് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്ക്ക് നിര്ദേശം നല്കിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി. ചൈനയില് ഇതിനോടകം വൈറസ് ബാധിച്ച് ഒമ്പതു പേര് മരിച്ചു. മുന്നൂറിലേറെ പേര് ചികിത്സയിലുണ്ട്. ബുധനാഴ്ച അമേരിക്കയിലും ഒരാള്ക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചിരുന്നു. നേരത്തെ കൊച്ചി അടക്കമുള്ള രാജ്യത്തെ അഞ്ച് വിമാനത്താവളങ്ങളില് യാത്രക്കാരുടെ പരിശോധന കര്ശമാക്കാന് കേന്ദ്രം നിര്ദേശം നല്കിയിരുന്നു. ഇതിന് പിന്നാലെയാണ് വൈറസ് ബാധയില് കേരളത്തിലും ആരോഗ്യവകുപ്പ് ജാഗ്രതാനിര്ദേശം പുറപ്പെടുവിച്ചത്.
Read Moreഒരു രാജാവിനും ഈ ഗതി വരുത്തരുതേ ! ഭക്ഷണവുമില്ല മരുന്നുമില്ല; എല്ലുന്തിയ പട്ടിണിക്കോലങ്ങളായി സിംഹങ്ങള്; ചിത്രങ്ങള് ലോകത്തെ കരയിപ്പിക്കുന്നു…
ഭയാനകമെന്നോ അതിദയനീയമെന്നോ മാത്രമേ സുഡാനിലെ മൃഗശാലയില് നിന്നു പുറത്തു വരുന്ന ചിത്രങ്ങള് കണ്ടു കഴിയുമ്പോള് പറയാനാകൂ. ലോകത്തെ കണ്ണീരണിയിക്കുകയാണ് പട്ടിണി കിടന്ന് എല്ലും തോലുമായ ഒട്ടേറെ സിംഹങ്ങള്. കൂടിനുള്ളില് ഒന്നു എഴുന്നേറ്റ് നില്ക്കാന് പോലും കഴിയാത്ത വിധം നരകിക്കുകയാണ് ഈ മൃഗങ്ങള്. സുഡാന്റെ തലസ്ഥാനമായ ഖര്തൗമിലെ അല് ഖുറേഷി പാര്ക്കില് നിന്നാണ് ഈ ദുരന്തകാഴ്ച. രാജ്യം വലിയ സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുമ്പോള് മൃഗങ്ങള്ക്ക് മതിയായ ഭക്ഷണം പോലും ലഭിക്കുന്നില്ല എന്ന് ഈ ചിത്രം വ്യക്തമാക്കുന്നു. സിംഹങ്ങളുടെ ദയനീയ ചിത്രങ്ങള് സമൂഹമാധ്യമങ്ങളില് പങ്കുവച്ചതോടെ ലോകമെമ്പാടും ഇ ൗ വിഷയം ചര്ച്ചയാവുകയാണ്. നിരവധി ആഫ്രിക്കന് സിംഹങ്ങളുണ്ടായിരുന്ന പാര്ക്കില് ഇനി നാലെണ്ണം മാത്രമാണ് അവശേഷിക്കുന്നത്. ജീവനക്കാര് അവരുടെ കയ്യിലെ പണമെടുത്ത് മൃഗങ്ങള്ക്ക് ഭക്ഷണം വാങ്ങി നല്കാറുണ്ടായിരുന്നു. എന്നാല് അതൊന്നും അവയുടെ ഈ ദുരവസ്ഥ മാറാന് പര്യാപ്തമല്ലായിരുന്നു. വംശനാശഭീഷണി നേരിടുന്ന ആഫ്രിക്കന് സിംഹങ്ങള്ക്ക്…
Read Moreറിട്ടയർ ചെയ്ത് സമാധാനജീവിതം നയിക്കുന്ന ദന്പതിമാരുടെ വില്ലയിലേക്ക് ഭയപ്പെടുത്താന് വില്ലനായി അവൻ എത്തി; വായിൽ ഒരു ഉടുമ്പുമുണ്ട്, ആദ്യം ഞെട്ടി, പിന്നെ ആശ്വാസം
റിട്ടയർ ചെയ്ത് സമാധാനജീവിതം നയിക്കുന്ന ദന്പതിമാരുടെ വില്ലയിലേക്ക് വില്ലനായി അവൻ എത്തി. നടുക്കത്തോടെയാണ് അവർ അതു കണ്ടത്. വീടിന്റെ മുൻവശത്തെ മേൽക്കൂരയിൽ ഒരു നെടുനീളൻ പാന്പ് തൂങ്ങിക്കിടക്കുന്നു. നിലത്ത് മുട്ടിക്കിടക്കുന്ന നീളം. വായിൽ ഒരു ഉടുമ്പുമുണ്ട്. താമസക്കാർ ഞെട്ടി വിറച്ചു. എന്തു ചെയ്യണമെന്നറിയാതെ പകച്ചു നിന്നു. എന്നാൽ വിഷമില്ലാത്ത നിരുപദ്രവകാരിയായ പാന്പാണിതെന്നു മനസിലായതോടെ എല്ലാവർക്കും ആശ്വാസം. പിന്നെ ഫോട്ടോയെടുക്കലും ഫേസ്ബുക്കിൽ പോസ്റ്റു ചെയ്യലുമൊക്കെയായി… ഓസ്ടേലിയയിലെ ക്വീൻസ്ലൻഡിലുള്ള വില്ലകളിൽ ഒന്നിന്റെ മേൽക്കൂരയിലാണ് വലിയൊരു ഉടുമ്പിനെ വിഴുങ്ങിക്കൊണ്ട് തൂങ്ങിക്കിടക്കുന്ന പാന്പിനെ കണ്ടത്. കാട്ടുതീയെ തുടർന്ന് ഓസ്ട്രേലിയിൽ ഒട്ടേറെ മൃഗങ്ങൾ കാട്ടിൽ നിന്ന് വെള്ളവും ഭക്ഷണവും തേടി ജനവാസമേഖലകളിലേക്കു വന്നുകൊണ്ടിരിക്കുകയാണ്. അങ്ങനെയെത്തിയതാണ് ഈ വിഷരഹിത പാന്പും എന്നു കരുതുന്നു.
Read Moreആഹാ…ഇനി ധൈര്യമായി ഇരുട്ടത്ത് വാട്സ്ആപ്പ് ഉപയോഗിക്കാം ! കണ്ണുവേദനയുമില്ല ബാറ്ററി ചാര്ജ് തീരുകയുമില്ല;’തലവേദന’ ഒഴിവാക്കുന്ന പുതിയ ഡാര്ക്ക് മോഡിന്റെ വിശേഷങ്ങള് ഇങ്ങനെ…
ഇപ്പോള് ഡാര്ക്ക് മോഡിന്റെ കാലമാണ്. ലോകത്തുള്ള എല്ലാ മൊബൈല് ആപ്ലിക്കേഷനുകളും മൊബൈല് കമ്പനികളുമെല്ലാം ഡാര്ക്ക് മോഡ് അവതരിപ്പിക്കുന്ന തിരക്കിലാണ്. ഇപ്പോഴിതാ ലോകത്തെ ഏറ്റവും വലിയ മെസേജിംഗ് ആപ്പായ വാട്സ്ആപ്പും ഡാര്ക്ക് മോഡ് അവതരിപ്പിച്ചിരിക്കുകയാണ്. കഴിഞ്ഞ ഏതാനും മാസങ്ങളായി ഈ സേവനം പരീക്ഷണാടിസ്ഥാനത്തില് ഉപഭോക്താക്കള്ക്ക് ലഭിക്കുന്നുണ്ട്. ഇതാണ് പൂര്ണതോതില് നടപ്പാക്കി വാട്സ് ആപ്പ് പരിഷ്കരിച്ചത്. നിലവില് ബീറ്റ ടെസ്റ്റിങ് പ്ലാറ്റ്ഫോമിലുളളവര്ക്ക് മാത്രമേ ഈ സേവനം ലഭിക്കുകയുളളൂ. ഗൂഗിള് പ്ലേ സ്റ്റോറില് v2.20.13 എന്ന പേരില് വാട്സ് ആപ്പിന്റെ അപ്ഡേറ്റ് വേര്ഷന് ലഭ്യമാണ് എന്ന് കമ്പനി അറിയിച്ചു. ഈ പ്ലാറ്റ്ഫോമിലേക്ക് മാറാത്തവര്ക്ക്, ഡൗണ്ലോഡ് ചെയ്ത് ഇത് ഉപയോഗിക്കാവുന്നതാണെന്നും കമ്പനി വ്യക്തമാക്കി. വെളിച്ച കുറവ് നേരിടുന്ന ചുറ്റുപാടില്, ഡാര്ക്ക് മോഡ് കണ്ണിന് ആശ്വാസം നല്കുമെന്നാണ് കമ്പനിയുടെ അവകാശവാദം. കൂടുതല് ബാറ്ററി ലൈഫാണ് ഡാര്ക്ക് മോഡ് ഫീച്ചറിന്റെ മറ്റൊരു പ്രത്യേകത. സെറ്റിങ്സ് തെരഞ്ഞെടുത്ത…
Read Moreഫഹദ് ഫാസിലിന്റെ ആദ്യ നായികയെ മറന്നു പോയോ ? നികിത തുക്രാലിന്റെ ഇപ്പോഴത്തെ ജീവിതം ഇങ്ങനെ…
മലയാള സിനിമയിലെ മികച്ച അഭിനേതാക്കളിലൊരാളാണ് ഫഹദ് ഫാസില്. പിതാവ് ഫാസില് ഒരുക്കിയ കൈയ്യെത്തും ദൂരത്ത് എന്ന സിനിമയിലൂടെയായിരുന്നു ഫഹദ് വെള്ളിത്തിരയില് അരങ്ങേറ്റം കുറിച്ചത്. ചിത്രത്തിലെ നായികയായ സുഷമ ബാബുനാഥിനെ അവതരിപ്പിച്ചത് നികിത തുക്രാല് ആണ്. കന്നഡ, തമിഴ്, തെലുങ്ക്, മലയാളം ഭാഷകളിലെ സിനിമകളിലൂടെയാണ് നികിത ഏറെ ശ്രദ്ധ നേടിയത്. 2002ല് ഹായ് എന്ന തെലുങ്ക് ചിത്രത്തിലൂടെയാണ് നികിത ചലച്ചിത്ര അഭിനയരംഗത്തേക്ക് എത്തിയത്. പിന്നീട് നിരവധി സിനിമകളില് അഭിനയിച്ച താരം വിവാഹത്തോടെ സിനിമയില് നിന്ന് ഇടവേളയെടുത്തിരുന്നു. എന്നാല് ഇപ്പോള് താരം എവിടെയാണെന്ന് കണ്ടെത്തിരിക്കുകയാണ് സോഷ്യല് മീഡിയ. നിര്മ്മാതാവ് ഡി. രാമനായിഡുവാണ് നികിതക്ക് അഭിനയിക്കാന് ആദ്യമായി അവസരം നല്കുന്നത്. പിന്നീട് രാമനായിഡുവിന്റെ ഹായ് എന്ന കന്നഡ ചലച്ചിത്രത്തില് നികിത അഭിനയിച്ചു. ബസ് കണ്ടക്ടര്, കനല് തുടങ്ങിയ സിനിമകളിലാണ് മമ്മൂട്ടിക്കും മോഹന്ലാലിനുമൊപ്പം താരം അഭിനയിച്ചത്. മുംബൈയിലെ ഒരു പഞ്ചാബി കുടുംബത്തിലാണ് നികിത…
Read Moreസര്ക്കാര് ജോലിയുള്ളവരെയാണ് സ്ത്രീകള്ക്ക് താല്പര്യമെന്നത് മിഥ്യാധാരണ ! സ്ത്രീകളുടെ മനസ് കീഴടക്കുന്നത് ഈ ജോലി ചെയ്യുന്നവര്
ഇന്ന് കേരളത്തിലെ യുവതികളുടെ മാതാപിതാക്കള് മക്കള്ക്കായി തേടുന്നത് സര്ക്കാര് ഉദ്യോഗസ്ഥരെയാണ്. ജോലി സുരക്ഷ തന്നെ കാരണം. എന്നാല് ഇന്ന് ഡേറ്റിംഗ് സൈറ്റുകള് വ്യാപകമായ സാഹചര്യത്തില് മനസിനിഷ്ടമുള്ളവരെത്തേടി യുവതികള് പോകുന്നത് സാധാരണമായിരിക്കുകയാണ്. പ്രമുഖ ഡേറ്റിംഗ് സൈറ്റായ ടിന്ഡര് അടുത്തിടെ നടത്തിയ ഒരു സര്വേയില് വെളിപ്പെട്ടത് ഞെട്ടിക്കുന്ന കാര്യമാണ്. സ്ത്രീകള്ക്ക് ഏത് മേഖലയില് ജോലി ചെയ്യുന്ന പുരുഷന്മാരെയാണ് ഇഷ്ടമെന്ന് ചോദിച്ചായിരുന്നു സര്വേ. എന്നാല് സര്വേഫലം ഏവരെയും ഞെട്ടിച്ചു കളഞ്ഞു. സര്ക്കാര് ജോലിയുള്ളവരയെല്ല ഇലക്ട്രീഷ്യന്മാരെയാണ് സ്ത്രീകള്ക്ക് ഇഷ്ടമെന്നാണ് സര്വേയില് തെളിഞ്ഞത്. സ്ത്രീകളുടെ മനസില് ഇലക്ട്രീഷ്യന്മാരോടുള്ള അത്ര സ്നേഹം വേറെ ഒരു ജോലി എടുക്കുന്നവരോടും ഇല്ലെന്ന് സര്വ്വേയില് പറയുന്നു. ഇലക്ട്രീഷ്യനെ കാണുന്നതിനും, സ്നേഹബന്ധം ഉണ്ടാക്കുന്നതിനുമായി മാത്രം അവരെ വീട്ടിലേക്ക് ക്ഷണിച്ചു വരുത്തുന്നവര് ഉണ്ടെന്നും സര്വ്വേയില് പറയുന്നു.
Read More