മദ്യലഹരിയില്‍ ആനപ്പുറത്തുവന്ന പാപ്പാന്‍ റോഡരികില്‍ വീണു; നാ​ട്ടു​കാ​രെ പാ​പ്പാ​ന്‍റെ അ​ടു​ത്തേ​ക്ക് അ​ടു​പ്പി​ക്കാ​തെ കാ​വ​ലാ​യി പാ​ര്‍​വ​തി; പിന്നെ നടന്നത്…

കോ​ഴ​ഞ്ചേ​രി: പാ​ര്‍​വ​തി എ​ന്ന പി​ടി​യാ​ന​യു​ടെ പു​റ​ത്ത് ക​യ​റി മ​ദ്യ​ല​ഹ​രി​യി​ല്‍ വ​ന്ന പാ​പ്പ​ാന്‍ റോ​ഡ​രി​കി​ലേ​ക്ക് വീ​ണ​പ്പോ​ള്‍ നാ​ട്ടു​കാ​രെ പാ​പ്പാ​ന്‍റെ അ​ടു​ത്തേ​ക്ക് അ​ടു​പ്പി​ക്കാ​തെ ചേ​ര്‍​ന്ന് നി​ന്ന പി​ടി​യാ​ന കൗ​തു​കം ഉ​ള​വാ​ക്കി.

ചെ​റു​കോ​ല്‍ സ്വ​ദേ​ശി അ​യ്യ​പ്പ​ന്‍​കു​ട്ടി കോ​ട്ട​പ്പാ​റ​യു​ടേ​താ​ണ് ആ​രു​മാ​യും ഇ​ണ​ങ്ങു​ന്ന സൗ​മ്യ​വ​തി​യാ​യ പാ​ര്‍​വ​തി എ​ന്ന ആ​ന. ഇ​ന്ന​ലെ വൈ​കു​ന്നേ​രം അ​ഞ്ചോ​ടെ ടി​കെ റോ​ഡി​ല്‍ പു​ല്ലാ​ട് ഭാ​ഗ​ത്ത് നി​ന്ന് കോ​ഴ​ഞ്ചേ​രി​ക്ക് ന​ട​ന്നുവ​ന്ന ആ​ന​യുടെ പുറ​ത്തുനിന്ന് മ​ണി​മ​ല സ്വ​ദേ​ശി​യാ​യ പാ​പ്പാ​ന്‍ താ​ഴെ റോ​ഡ​രി​കി​ലേ​ക്കു വീ​ണു.

ആ​ന​പ്പു​റ​ത്ത് കി​ട​ന്ന് വ​രു​ന്ന പാ​പ്പ​ാനെ ക​ണ്ട് നാ​ട്ടു​കാ​ര്‍ പി​ന്നാ​ലെ കൂ​ടി​യി​രു​ന്നു. നാ​ട്ടു​കാ​ര്‍ കോ​യി​പ്രം പോ​ലീ​സി​ല്‍ വി​വ​ര​മ​റി​യ​ിച്ച​തി​നെ തു​ട​ര്‍​ന്ന് പോ​ലീ​സും സ്ഥ​ല​ത്തെ​ത്തി. ഇ​തോ​ടെ പാ​ര്‍​വ​തി പാ​പ്പാ​ന് ഒ​പ്പം ചേ​ര്‍​ന്ന് നി​ന്നു.

നാ​ട്ടു​കാ​ര്‍ പാ​പ്പ​ാനെ ആ​ക്ര​മി​ക്കു​മോ​യെ​ന്ന ചി​ന്ത​യി​ലാ​യി​രു​ന്നു പി​ടി​യാ​ന. പാ​ര്‍​വ​തി​യെ പ​രി​ച​യ​മു​ള​ള​വ​ര്‍ ഉ​ട​ന്‍ ത​ന്നെ ഉ​ട​മ​യെ വി​ളി​ച്ച് വി​വ​രം പ​റ​ഞ്ഞു.

മിനിറ്റുകൾക്കു​ള​ളി​ല്‍ ഉ​ട​മ​യെ​ത്തി​യ​പ്പോ​ള്‍ തു​മ്പി​ക്കൈ നീ​ട്ടി സ​ന്തോ​ഷം പ്ര​ക​ടി​പ്പി​ച്ച പാ​ര്‍​വ​തി​യെ അ​ദ്ദേ​ഹം ന​ട​ത്തി അ​ടു​ത്ത പ​റ​മ്പി​ലേ​ക്ക് മാ​റ്റി​ക്കെ​ട്ടി.

ഈ ​സ​മ​യ​ത്ത് കാ​ലി​ലെ ച​ങ്ങ​ല പാ​പ്പാ​ന്‍ അ​ഴി​ച്ച് മാ​റ്റി​യി​ട്ടും പാ​ര്‍​വ​തി നി​ന്ന സ്ഥ​ല​ത്ത് നി​ന്ന് അ​ന​ങ്ങു​ക​യോ ത​ടി​ച്ച് കൂ​ടി​യ നൂ​റു​ക​ണ​ക്കി​നാ​ളു​ക​ളോ​ട് കു​റു​മ്പ് കാ​ട്ടു​ക​യോ ചെ​യ്തി​ല്ലെ​ന്ന​തും ശ്ര​ദ്ധേ​യ​മാ​യി.

Related posts

Leave a Comment