കൂടത്തായി കൊലപാതകം ടെലിവിഷന്‍ പരമ്പരയാകുന്നു.! ജോളിയാകാന്‍ നടി മുക്ത; മുക്തയ്ക്ക് എല്ലാവിധ ആശംസയുമായി റിമി ടോമി

കേ​ര​ള​ക്ക​ര​യെ ഒ​ന്നാ​കെ ഞെ​ട്ടി​ച്ച സം​ഭ​വ​മാ​യി​രു​ന്നു കൂ​ട​ത്താ​യി കൊ​ല​പാ​ത​കം. ഭ​ർ​ത്താ​വി​നേ​യും കു​ടുംബാം​ഗ​ങ്ങ​ളേ​യും സ​യ​നൈ​ഡ് ഉ​പ​യോ​ഗി​ച്ച് കൊ​ല​പ്പെ​ടു​ത്തി​യ സം​ഭ​വം ടെ​ലി​വി​ഷ​ൻ പ​ര​ന്പ​ര​യാ​കു​ന്നു. കൂ​ട​ത്താ​യി കൊ​ല​പാ​ത​കം സി​നി​മ​യാ​കു​ന്നു​വെ​ന്ന റി​പ്പോ​ർ​ട്ടു​ക​ൾ നേ​ര​ത്തെ പു​റ​ത്തു​വ​ന്നി​രു​ന്നു. സീ​രി​യ​ലി​ൽ ജോ​ളി​യാ​യി എ​ത്തു​ന്ന​ത് ന​ടി മു​ക്ത​യാ​ണ്. വി​വാ​ഹ ശേ​ഷം അ​ഭി​ന​യ​ത്തി​ന് ഇ​ട​വേ​ള ന​ൽ​കി​യി​രി​ക്കു​ന്ന മു​ക്ത വീ​ണ്ടും കാ​മ​റ​യ്ക്ക് മു​ന്നി​ൽ മ​ട​ങ്ങി എ​ത്തു​ക​യാ​ണ്. മു​ക്ത​യ്ക്ക് എ​ല്ലാ​വി​ധ ആ​ശം​സ​യു​മാ​യി റി​മി ടോ​മി രം​ഗ​ത്തെ​ത്തി​യി​ട്ടു​ണ്ട്.​ ജ​നു​വ​രി 13-ന് ​എ​ത്തു​ന്ന സീ​രി​യ​ലി​ന്‍റെ പ്രൊ​മോ വീ​ഡി​യോ ഷെ​യ​ർ ചെ​യ്തു​കൊ​ണ്ടാ​ണു നാ​ത്തൂ​ന് റി​മി ആ​ശം​സ നേ​ർ​ന്നി​രി​ക്കു​ന്ന​ത്. പാ​ലാ​മ​റ്റം കു​ടും​ബ​ത്തി​ലെ മൂ​ന്നു​പേ​രെ അ​ട​ക്കി​യ ക​ല്ല​റ​യ്ക്ക് സ​മീ​പം മ​ഴ​യ​ത്ത് കു​ട​യു​മാ​യി നി​ൽ​ക്കു​ന്ന സ്ത്രീ​യാ​യാ​ണ് മു​ക്ത പ്രൊ​മോ വീ​ഡി​യോ​യി​ൽ പ്ര​ത്യ​ക്ഷ​പ്പെ​ടു​ന്ന​ത്. ഫ്ള​വേ​ഴ്സ് മൂ​വി ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ ആ​ണ് സീ​രി​യ​ൽ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. കൂ​ട​ത്താ​യി കൊ​ല​ക്കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് ര​ണ്ട് സി​നി​മ​ക​ൾ ഒ​രു​ങ്ങു​ന്ന​താ​യും റി​പ്പോ​ർ​ട്ടു​ക​ളു​ണ്ട്. ബന്ധുക്കളായ ആ​റു പേ​രു​ടെ മ​ര​ണ​തി​നു പി​ന്നി​ൽ ജോ​ളി​യാ​ണെ​ന്ന് ആ​രോ​പി​ക്ക​പ്പെ​ടു​ക​യാ​യി​രു​ന്നു. സ​യ​നൈ​ഡ് ഉ​പ​യോ​ഗി​ച്ചാ​ണ്…

Read More

ബാ​ലു വി​വാ​ഹാ​ഭ്യ​ർ​ഥ​ന ന​ട​ത്തി​, താ​ൻ സ​മ്മ​തം മൂ​ളി​! ന​ട​ൻ ബാ​ലു വ​ർ​ഗീ​സ് വി​വാ​ഹി​ത​നാ​കു​ന്നു; വധുവായ നടിയും മോഡലുമായ എലീന കാതറിന്റെ വെളിപ്പെടുത്തല്‍

ന​ട​ൻ ബാ​ലു വ​ർ​ഗീ​സ് വി​വാ​ഹി​ത​നാ​കു​ന്നു. ന​ടി​യും മോ​ഡ​ലു​മാ​യ എ​ലീ​ന കാ​ത​റി​നാ​ണ് വ​ധു. ബാ​ലു വി​വാ​ഹാ​ഭ്യ​ർ​ഥ​ന ന​ട​ത്തി​യെ​ന്നും താ​ൻ സ​മ്മ​തം മൂ​ളി​യെ​ന്നും എ​ലീ​ന ഇ​ൻ​സ്റ്റ​ഗ്രാ​മി​ലൂ​ടെ​യാ​ണ് വെ​ളി​പ്പെ​ടു​ത്തി​യ​ത്. പ്രണയത്തിലായിരുന്ന ഇരുവരുടേയും വിവാഹ ഒരുക്കങ്ങൾ തുടങ്ങിയിട്ട് ഒരു വർഷത്തോളമായി. കഴിഞ്ഞ മാസം എലീനയുടെ പിറന്നാൾ ദിനത്തിൽ ബന്ധുക്കളുടേയും സുഹൃത്തുക്കളുടേയും സാന്നിധ്യത്തിൽ ബാലു എലീനയെ പ്രപ്പോസ് ചെയ്തിരുന്നു. യുവനന്മാരിൽ ഏറെ ശ്രദ്ധേയനായ ബാലു, നടൻ ലാലിന്‍റെ സഹോദരി പുത്രൻ കൂടിയാണ്. 2015ൽ മിസ് സൗത്ത് ഇന്ത്യയായി തെരഞ്ഞെടുക്കപ്പെട്ട എലീന അറിയപ്പെടുന്ന മോഡലാണ്. അ​യാ​ൾ ഞാ​ന​ല്ല, വി​ജ​യ് സൂ​പ്പ​റും പൗ​ർ​ണ​മി​യും എ​ന്നീ സി​നി​മ​ക​ളി​ൽ എ​ലീ​ന അ​ഭി​ന​യി​ച്ചി​ട്ടു​ണ്ട്.

Read More

ആ​ദ്യം കാ​വ​ൽ, പി​ന്നെ സു​ഖ നി​ദ്ര; ഇ​താ ആ​ന​യും ആ​ന​പാ​പ്പാ​നും ത​മ്മി​ലു​ള്ള ഉ​ഷ്മ​ള​മാ​യ സ്നേ​ഹ​ത്തി​ന്‍റെ മ​നോ​ഹ​ര​മാ​യ ചി​ത്ര​ങ്ങ​ൾ വൈ​റ​ലാ​കു​ന്നു

ആ​ന​യും ആ​ന​പാ​പ്പാ​നും ത​മ്മി​ലു​ള്ള ഉ​ഷ്മ​ള​മാ​യ സ്നേ​ഹ​ത്തി​ന്‍റെ മ​നോ​ഹ​ര​മാ​യ ചി​ത്ര​ങ്ങ​ൾ വൈ​റ​ലാ​കു​ന്നു. മ​ല​യാ​ല​പ്പു​ഴ രാ​ജ​നും പാ​പ്പാ​ൻ മ​ണി​ക​ണ്ഠ​നു​മാ​ണ് ഈ ​ചി​ത്ര​ത്തി​ലു​ള്ള​ത്. പാ​യ വി​രി​ച്ച് നി​ല​ത്ത് കി​ട​ക്കു​ന്ന പാ​പ്പാ​ന് ഏ​റെ നേ​രം കാ​വ​ൽ നി​ന്ന​തി​ന് ശേ​ഷം തൊ​ട്ട് ചേ​ർ​ന്ന് ത​ന്നെ രാ​ജ​നും കി​ട​ക്കു​ക​യാ​ണ്. ചെ​റി​യൊ​രു ശ​ബ്ദം കൊ​ണ്ട് പോ​ലും മ​ണി​ക​ണ്ഠ​ന്‍റെ ഉ​റ​ക്കം ന​ശി​പ്പി​ക്കാ​തെ സൂ​ക്ഷി​ച്ചാ​ണ് രാ​ജ​ൻ കി​ട​ന്ന​ത്. ഗോ​പാ​ല​ശേ​രി ആ​ന​പ്രേ​മി സം​ഘം പ​ങ്കു​വ​ച്ച ചി​ത്രം സോ​ഷ്യ​ൽ​മീ​ഡി​യ​യി​ൽ വൈ​റ​ലാ​യി പ​ട​രു​ക​യാ​ണ്.

Read More

മ​​​​​ഞ്ഞു​​​​​പൊ​​​​​ഴി​​​​​യു​​​​​ന്ന രാ​​​​​വു​​​​​ക​​​​​ളി​​​​​ൽ ക​​​​​ണ്ണ​​​​​ഞ്ചി​​​​​പ്പി​​​​​ക്കു​​​​​ന്ന ബൈ​​​​​ബി​​​​​ൾ കാ​​​​​ഴ്ച​​​​​ക​​​​​ൾ ക​​​​​ണ്ടു​​​​​ന​​​​​ട​​​​​ക്കാ​​​​​ൻ ഇ​​​​​താ ഒ​​​​​രു സു​​​​​ന്ദ​​​​​ര​​​​​യി​​​​​ടം! ആ​യി​ര​ങ്ങ​ൾ​ക്കു വി​സ്മ​യ​ക്കാ​ഴ്ച​യാ​യി കു​ന്പി​ടി​യു​ടെ വ​ന്പ​ൻ ബൈ​ബി​ൾ​ഗ്രാ​മം

കൊ​​​​​ര​​​​​ട്ടി: മ​​​​​ഞ്ഞു​​​​​പൊ​​​​​ഴി​​​​​യു​​​​​ന്ന രാ​​​​​വു​​​​​ക​​​​​ളി​​​​​ൽ ക​​​​​ണ്ണ​​​​​ഞ്ചി​​​​​പ്പി​​​​​ക്കു​​​​​ന്ന ബൈ​​​​​ബി​​​​​ൾ കാ​​​​​ഴ്ച​​​​​ക​​​​​ൾ ക​​​​​ണ്ടു​​​​​ന​​​​​ട​​​​​ക്കാ​​​​​ൻ ഇ​​​​​താ ഒ​​​​​രു സു​​​​​ന്ദ​​​​​ര​​​​​യി​​​​​ടം. വ​​​​​യ​​​​​ലേ​​​​​ല​​​​​ക​​​​​ളാ​​​​​ൽ പ​​​​​ച്ച​​​​​പു​​​​​ത​​​​​ച്ചു കി​​​​​ട​​​​​ക്കു​​​​​ന്ന, തൃ​​​​​ശൂ​​​​​ർ-​​​​​എ​​​​​റ​​​​​ണാ​​​​​കു​​​​​ളം ജി​​​​​ല്ല​​​​​ക​​​​​ളു​​​​​ടെ അ​​​​​തി​​​​​ർ​​​​​ത്തി​​​​​ഗ്രാ​​​​​മ​​​​​മാ​​​​​യ അ​​​​​ന്ന​​​​​മ​​​​​ന​​​​​ട കു​​​​​ന്പി​​​​​ടി​​​​​യി​​​​​ലാ​​​​​ണ് ബൈ​​​​​ബി​​​​​ൾ ഗ്രാ​​​​​മ​​​​​ത്തി​​​​​ന്‍റെ പു​​​​​ന​​​​​ര​​​​​വ​​​​​ത​​​​​ര​​​​​ണം. കു​​​​​ന്പി​​​​​ടി ലി​​​​​റ്റി​​​​​ൽ ഫ്ള​​​​​വ​​​​​ർ ദേ​​​​​വാ​​​​​ല​​​​​യ​​​​​ത്തോ​​​​​ടു ചേ​​​​​ർ​​​​​ന്നു​​​​​കി​​​​​ട​​​​​ക്കു​​​​​ന്ന സ്വ​​​​​കാ​​​​​ര്യ​​​​​വ്യ​​​​​ക്തി​​​​​യു​​​​​ടെ ആ​​​​​റേ​​​​​ക്ക​​​​​ർ വ​​​​​രു​​​​​ന്ന റ​​​​​ബ​​​​​ർ​​​​​തോ​​​​​ട്ട​​​​​ത്തി​​​​​ൽ പ​​​​​ള്ളി വി​​​​​കാ​​​​​രി ഫാ. ​​​​​ഷി​​​​​ബു നെ​​​​​ല്ലി​​​​​ശേ​​​​​രി​​​​​യു​​​​​ടെ നേ​​​​​തൃ​​​​​ത്വ​​​​​ത്തി​​​​​ൽ ഒ​​​​​രു​​​​​ക്കി​​​​​യ ദൃ​​​​​ശ്യാ​​​​​വി​​​​​ഷ്കാ​​​​​രം ആ​​​​​സ്വ​​​​​ദി​​​​​ക്കാ​​​​​ൻ പ​​​​​തി​​​​​നാ​​​​​യി​​​​​ര​​​​​ങ്ങ​​​​​ൾ ഇ​​​​​തി​​​​​ന​​​​​കം എ​​​​​ത്തി​​​​​ക്ക​​​​​ഴി​​​​​ഞ്ഞു. ക്രി​​​​​സ്മ​​​​​സി​​​​​നോ​​​​​ട​​​​​നു​​​​​ബ​​​​​ന്ധി​​​​​ച്ച് ഒ​​​​​രു​​​​​ക്കി​​​​​യ മി​​​​​ഴി​​​​​വാ​​​​​ർ​​​​​ന്ന ദൃ​​​​​ശ്യ​​​​​ങ്ങ​​​​​ൾ ജ​​​​​നു​​​​​വ​​​​​രി എ​​​​​ട്ടു​​​​​വ​​​​​രെ ആ​​​​​സ്വ​​​​​ദി​​​​​ക്കാ​​​​​നാ​​​​​കും. ദി​​​​​വ​​​​​സ​​​​​വും വൈ​​​​കി​​​​​ട്ട് ആ​​​​​റു​​​​​മു​​​​​ത​​​​​ൽ പ​​​​​ത്തു​​​​​വ​​​​​രെ​​​​​യാ​​​​​ണു പ്ര​​​​​വേ​​​​​ശ​​​​​നം. ബൈ​​​​​ബി​​​​​ളി​​​​​ൽ പ്ര​​​​​തി​​​​​പാ​​​​​ദി​​​​​ക്കു​​​​​ന്ന ഏ​​​​​ദ​​​​​ൻ​​​​​തോ​​​​​ട്ടം മു​​​​​ത​​​​​ൽ ന​​​​​സ്ര​​​​​ത്ത് ഉ​​​​​ൾ​​​​​പ്പെ​​​​​ടെ​​​​​യു​​​​​ള്ള മ​​​​​നോ​​​​​ഹ​​​​​ര ദൃ​​​​​ശ്യ​​​​​ങ്ങ​​​​​ൾ 15 ഇ​​​​​ട​​​​​ങ്ങ​​​​​ളി​​​​​ലാ​​​​​യി ചി​​​​​ത്രീ​​​​​ക​​​​​രി​​​​​ച്ചി​​​​​ട്ടു​​​​​ണ്ട്. ബാ​​​​​ബേ​​​​​ൽ ഗോ​​​​​പു​​​​​രം, നോ​​​​​ഹ​​​​​യു​​​​​ടെ പെ​​​​​ട്ട​​​​​കം, അ​​​​​ബ്രാ​​​​​ഹ​​​​​മി​​​​​ന്‍റെ ബ​​​​​ലി, മോ​​​​​ശ​​​​​യു​​​​​ടെ മു​​​​​ൾ​​​​​പ്പ​​​​​ട​​​​​ർ​​​​​പ്പ്, കാ​​​​​നാ​​​​​ൻ​​​​​ദേ​​​​​ശ​​​​​ത്തേ​​​​​ക്കു​​​​​ള്ള യാ​​​​​ത്ര​​​​​യി​​​​​ലെ മ​​​​​ന്ന​​​​​പൊ​​​​​ഴി​​​​​ക്ക​​​​​ൽ, ജെ​​​​​റീ​​​​​ക്കോ പ​​​​​ട്ട​​​​​ണം എ​​​​​ന്നീ പ​​​​​ഴ​​​​​യ നി​​​​​യ​​​​​മ ദൃ​​​​​ശ്യ​​​​​ങ്ങ​​​​​ൾ ദീ​​​​​പാ​​​​​ല​​​​​ങ്കാ​​​​​ര​​​​​ങ്ങ​​​​​ളു​​​​​ടെ​​​​​യും ശ​​​​​ബ്ദ​​​​​വി​​​​​ന്യാ​​​​​സ​​​​​ത്തി​​​​​ന്‍റെ​​​​​യും അ​​​​​ക​​​​​ന്പ​​​​​ടി​​​​​യോ​​​​​ടെ ക​​​​​മ​​​​​നീ​​​​​യ​​​​​മാ​​​​​യി ചി​​​​​ത്രീ​​​​​ക​​​​​രി​​​​​ച്ചി​​​​​ട്ടു​​​​​ണ്ട്. പു​​​​​തി​​​​​യ നി​​​​​യ​​​​​മ​​​​​ത്തി​​​​​ലേ​​​​​ക്കു ക​​​​​ട​​​​​ന്നാ​​​​​ൽ…

Read More

ഏ​റ്റ​വും പ്രാ​യം കു​റ​ഞ്ഞ ആ​ദി​വാ​സി വ​നി​ത​! ആ​റു ഭൂ​ഖ​ണ്ഡ​ങ്ങ​ളി​ലെ ആ​റു കൊ​ടു​മു​ടി​ക​ൾ കാ​ൽ​കീ​ഴാ​ക്കി 18 വ​യ​സു​കാ​രി പൂ​ർ​ണ; സ്വ​ന്ത​മാ​ക്കി​യ​ത് റി​ക്കാ​ർ​ഡ്

ഹൈ​ദ​രാ​ബാ​ദ്: ആ​റു ഭൂ​ഖ​ണ്ഡ​ങ്ങ​ളി​ലെ ഏ​റ്റ​വും ഉ​യ​ര​മു​ള്ള കൊ​ടു​മു​ടി​ക​ൾ ക​യ​റി​യ ഏ​റ്റ​വും പ്രാ​യം കു​റ​ഞ്ഞ ആ​ദി​വാ​സി വ​നി​ത​യെ​ന്ന നേ​ട്ട​ത്തി​ൽ ഹൈ​ദ​രാ​ബാ​ദു​കാ​രി മാ​ള​വ​ത്ത് പൂ​ർ​ണ. അ​ന്‍റാ​ർ​ട്ടി​ക്ക​യി​ലെ മൗ​ണ്ട് വി​ൻ​സ​ൻ മാ​സി​ഫ് കൊ​ടു​മു​ടി (4987 മീ​റ്റ​ർ) കീ​ഴ​ട​ക്കി​യ​തോ​ടെ​യാ​ണ് റി​ക്കാ​ർ​ഡ് സ്വ​ന്ത​മാ​ക്കി​യ​ത്. ഡി​സം​ബ​ർ 26നാ​ണ് വി​ൻ​സ​ൻ മാ​സി​ഫി​ന്‍റെ നെ​റു​ക​യി​ൽ 18 വ​യ​സു​കാ​രി​യാ​യ പൂ​ർ​ണ എ​ത്തി​യ​ത്. 2014ൽ ​എ​വ​റ​സ്റ്റ് കൊ​ടു​മു​ടി കീ​ഴ​ട​ക്കു​ന്ന ഏ​റ്റ​വും പ്രാ​യം കു​റ​ഞ്ഞ പെ​ണ്‍​കു​ട്ടി​യെ​ന്ന ബ​ഹു​മ​തി ബ​ഹു​മ​തി​യും പൂ​ർ​ണ​യ്ക്കു ല​ഭി​ച്ചി​രു​ന്നു. 13 വ​ർ​ഷ​വും 11 മാ​സ​വും മാ​ത്രം പ്രാ​യ​മു​ള്ള​പ്പോ​ഴാ​യി​രു​ന്നു പൂ​ർ​ണ എ​വ​റ​സ്റ്റി​ന്‍റെ നെ​റു​ക​യി​ൽ എ​ത്തി​യ​ത്. കി​ളി​മ​ഞ്ചാ​രോ (ആ​ഫ്രി​ക്ക, 2016), മൗ​ണ്ട് എ​ൽ​ബ്ര​സ് (യൂ​റോ​പ്പ്, 2017), മൗ​ണ്ട് അ​കോ​ൻ​കാ​ഗ്വ (തെ​ക്കേ അ​മേ​രി​ക്ക 2019), ഓ​ഷ്യാ​ന മേ​ഖ​ല​യി​ലെ മൗ​ണ്ട് കാ​ർ​ട്സ്നെ​സ് (2019) എ​ന്നി​വ​യും പൂ​ർ​ണ കാ​ൽ​കീ​ഴാ​ക്കി. തെ​ലു​ങ്കാ​ന​യി​ലെ നി​സാ​മാ​ബാ​ദ് ജി​ല്ല​ക്കാ​രി​യാ​ണ് പൂ​ർ​ണ. ക​ര്‍​ഷ​ക തൊ​ഴി​ലാ​ളി​ക​ളാ​യ ദേ​വ്ദാ​സി​ന്‍റെ​യും ല​ക്ഷ്മി​യു​ടെ​യും മ​ക​ളാ​ണ് പൂ​ര്‍​ണ. ഗ്ലോ​ബ​ൽ എ​ക്സ്ചേ​ഞ്ച് പ്രോ​ഗ്രാം…

Read More

വധുവിന് സര്‍ക്കാരിന്റെ വക വിവാഹ സമ്മാനം 10 ഗ്രാം സ്വര്‍ണം ! അസം സര്‍ക്കാര്‍ ആവിഷ്‌കരിച്ച അരുന്ധതി സ്വര്‍ണ പദ്ധതിയെക്കുറിച്ചറിയാം…

സംസ്ഥാനത്തെ നവവധുക്കള്‍ക്ക് 10 ഗ്രാം സ്വര്‍ണം വിവാഹ സമ്മാനം നല്‍കുന്ന പദ്ധതി ആവിഷ്‌കരിച്ച് അസം സര്‍ക്കാര്‍. സ്ത്രീശാക്തീകരണം, ബാലവിവാഹം തടയല്‍ എന്നീ ലക്ഷ്യങ്ങളോടെ സര്‍ക്കാര്‍ ആവിഷ്‌കരിച്ച അരുന്ധതി സ്വര്‍ണ പദ്ധതി പ്രകാരമാണ് വധുവിന് ജനുവരി ഒന്നുമുതല്‍ സ്വര്‍ണം സമ്മാനമായി നല്‍കുന്നത്. പത്തുഗ്രാം സ്വര്‍ണത്തിന്റെ വിലയായ 30,000 രൂപ വധുവിന്റെ അക്കൗണ്ടില്‍ നിക്ഷേപിക്കും. ഈ തുക മറ്റുആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാനാവില്ല. പ്രതിവര്‍ഷം 800 കോടി രൂപ സര്‍ക്കാരിന് ഇതിനായി ചെലവുവരുമെന്നാണ് കണക്കുകൂട്ടല്‍. ഈ പദ്ധതിയുടെ ഗുണഭോക്താക്കളാകണമെങ്കില്‍ ചില നിബന്ധനകള്‍ അംഗീകരിക്കേണ്ടതുണ്ട്. വധുവിനും വരനും യഥാക്രമം 18, 21 വയസ്സ് തികഞ്ഞിരിക്കണം എന്നതാണ് ഇതില്‍ ആദ്യത്തേത്. പെണ്‍കുട്ടിയുടെ ആദ്യവിവാഹത്തിന് മാത്രമാണ് വിവാഹസമ്മാനം ലഭിക്കുക, വിവാഹം 1954 ലെ പ്രത്യേക വിവാഹനിയമ പ്രകാരം രജിസ്റ്റര്‍ ചെയ്തിരിക്കണം, വധുവിന്റെ കുടുംബത്തിന്റെ വാര്‍ഷിക വരുമാനം അഞ്ചുലക്ഷത്തില്‍ കവിയരുത്, വധു പത്താംക്ലാസ് വരെയെങ്കിലും പഠിച്ചിരിക്കണം (തോട്ടംതൊഴിലാളികളുടെയും ഗ്രോത്രവര്‍ഗക്കാരുടെ…

Read More

ആമിനയുടെ സമയോചിതമായ ഇടപെടല്‍ ആലപ്പുഴയെ രക്ഷിച്ചത് വന്‍ ദുരന്തത്തില്‍ നിന്ന് ! പ്ലസ്ടു വിദ്യാര്‍ഥിനി ചെയ്ത മഹത്കാര്യം ഇങ്ങനെ…

ആമിന ഷാജി എന്ന പ്ലസ്ടു വിദ്യാര്‍ഥിനിയുടെ സമയോചിതമായ ഇടപെടല്‍ മൂലം ഒഴിവായത് വന്‍ ദുരന്തം. ആലപ്പുഴ ജനറല്‍ ആശുപത്രി ജംഗ്ഷനിലെ എക്‌സൈസ് ഓഫീസ് കോമ്പൗണ്ടില്‍ നിന്നും പുക ഉയരുന്നത് രാവിലെ പിതാവ് ഷാജിക്കൊപ്പം സ്‌കൂളിലേയ്ക്ക് പോകുകയായിരുന്ന ആമിനയുടെ ശ്രദ്ധയില്‍പ്പെടുകയായിരുന്നു. പുക പടരുന്നയിടത്തേക്ക് എത്തിയ ആമിനയാണ് അവിടെയുണ്ടായിരുന്ന ബൈക്കിലേക്കും കാറിലേക്കും സമീപത്തുള്ള തെങ്ങിലേക്കും തീ പടരുന്നുണ്ടെന്നും ബൈക്കിന്റെ പെട്രോള്‍ ടാങ്ക് പൊട്ടിത്തെറിക്കാന്‍ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നല്‍കിയത്. എസ്റ്റിന്‍ഗ്യൂഷര്‍ പ്രവര്‍ത്തിപ്പിക്കാന്‍ അറിയാമെന്നും തീയണയ്ക്കാന്‍ വേണ്ടി എത്രയും വേഗം എസ്റ്റിന്‍ഗ്യൂഷര്‍ വേണമെന്നും സ്ഥലത്തുണ്ടായിരുന്ന വനിതാ എക്‌സൈസ് ജീവനക്കാരോട് ആവശ്യപ്പെട്ടത് കൂടാതെ തീ പിടിച്ച വിവരം ആലപ്പുഴ അഗ്‌നിരക്ഷാ സേനയെ അറിയിക്കുകയും ചെയ്തു ഈ കൊച്ചുമിടുക്കി. എസ്റ്റിന്‍ഗ്യൂഷര്‍ ലഭിക്കാതിരുന്നതിനെ തുടര്‍ന്ന് ആമിനയും പിതാവ് ഷാജിയും എക്‌സൈസ് വനിതാ ജീവനക്കാരും ചേര്‍ന്ന് ലഭ്യമായ വെള്ളം ഒഴിച്ച് തീ നിയന്ത്രിച്ചു കൊണ്ടിരുന്നു. പിന്നാലെ എത്തിയ അഗ്നിശമന…

Read More

ഇനിയൊന്നും അറിഞ്ഞില്ലെന്ന് പറഞ്ഞേക്കരുത്… ‘നാളെ മുതൽ ചില മാറ്റങ്ങളൊക്കെ വരുന്നുണ്ട് ’; അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ ഇവയൊക്കെ…

നാ​​​​ളെ തു​​​​ട​​​​ങ്ങു​​​​ക​​​​യാ​​​​ണ് 366 ദി​​​​വ​​​​സ​​​​ങ്ങ​​​​ൾ ഉ​​​​ള്ള അ​​​​ധി​​​​വ​​​​ർ​​​​ഷം. ടോ​​​​ക്കി​​​​യോ ഒ​​​​ളി​​​​ന്പി​​​​ക്സി​​​​ന്‍റെ​​​​യും വ​​​​ർ​​​​ഷം. ഒ​​​​രു സ​​​​ന്പൂ​​​​ർ​​​​ണ സൂ​​​​ര്യ​​​​ഗ്ര​​​​ഹ​​​​ണ​​​​മ​​​​ട​​​​ക്കം ആ​​​​റു​​​​ ഗ്ര​​​​ഹ​​​​ണ​​​​ങ്ങ​​​​ൾ ദൃ​​​​ശ്യ​​​​മാ​​​​കു​​​​ന്ന വ​​​​ർ​​​​ഷ​​​​മാ​​​​ണു 2020. പ്ലാ​​​​സ്റ്റി​​​​ക് മു​​​​ക്ത കേ​​​​ര​​​​ളം കേ​​​​ര​​​​ളം പ്ലാ​​​​സ്റ്റി​​​​ക് വി​​​​മു​​​​ക്ത​​​​മാ​​​​ക്കാ​​​​നു​​​​ള്ള ന​​​​ട​​​​പ​​​​ടി​​​​ക​​​​ളാ​​​​ണു പു​​​​തു​​​​വ​​​​ർ​​​​ഷ​​​​ത്തെ ശ്ര​​​​ദ്ധേ​​​​യ​​​​മാ​​​​ക്കു​​​​ന്ന​​​​ത്. പ​​​​ല​​​​ വി​​​​ഭാ​​​​ഗ​​​​ങ്ങ​​​​ൾ​​​​ക്കും ഒ​​​​ഴി​​​​വു ന​​​​ല്കി​​​​യി​​​​ട്ടു​​​​ണ്ടെ​​​​ങ്കി​​​​ലും താ​​​​ഴെ​​​​പ്പ​​​​റ​​​​യു​​​​ന്ന​​​​വ ജ​​​​നു​​​​വ​​​​രി ഒ​​​​ന്നു​​​​മു​​​​ത​​​​ൽ സം​​​​സ്ഥാ​​​​ന​​​​ത്ത് ഉ​​​​പ​​​​യോ​​​​ഗി​​​​ക്കാ​​​​നാ​​​​വി​​​​ല്ല. * പ്ലാ​​​​സ്റ്റി​​​​ക് കാ​​​​രി​​​​ബാ​​​​ഗ് * പ്ലാ​​​​സ്റ്റി​​​​ക് മേ​​​​ശ​​​​വി​​​​രി * തെ​​​​ർ​​​​മോ​​​​കോ​​​​ൾ/ സ്റ്റൈ​​​​റോ​​​​ഫം എ​​​​ന്നി​​​​വ കൊ​​​​ണ്ടു​​​​ള്ള ക​​​​പ്പ്, പ്ലേ​​​​റ്റ്, അ​​​​ല​​​​ങ്കാ​​​​ര വ​​​​സ്തു​​​​ക്ക​​​​ൾ * പ്ലാ​​​​സ്റ്റി​​​​ക് ക​​​​പ്പു​​​​ക​​​​ൾ, പ്ലേ​​​​റ്റ്, ടം​​​​ബ്ല​​​​ർ, സ്പൂ​​​​ൺ, ഫോ​​​​ർ​​​​ക്ക്, സ്ട്രോ * ​​​​പ്ലാ​​​​സ്റ്റി​​​​ക് കോ​​​​ട്ടിം​​​​ഗ് ഉ​​​​ള്ള പേ​​​​പ്പ​​​​ർ ഉ​​​​ത്പ​​​​ന്ന​​​​ങ്ങ​​​​ൾ * പ്ലാ​​​​സ്റ്റി​​​​ക് പ​​​​താ​​​​ക/​​​​തോ​​​​ര​​​​ണം * പ്ലാ​​​​സ്റ്റി​​​​ക് വാ​​​​ട്ട​​​​ർ പൗ​​​​ച്ച് * 500 മി​​​​ല്ലി ലി​​​​റ്റ​​​​റി​​​​ൽ താ​​​​ഴെ​​​​യു​​​​ള്ള വെ​​​​ള്ള​​​​ക്കു​​​​പ്പി​​​​ക​​​​ൾ * ഗാ​​​​ർ​​​​ബേ​​​​ജ് ബാ​​​​ഗു​​​​ക​​​​ൾ * പി​​​​വി​​​​സി ഫ്ളെ​​​​ക്സ് മ​​​​റ്റീ​​​​രി​​​​യ​​​​ൽ. എ​​​​ടി​​​​എം ഇ​​​​ട​​​​പാ​​​​ട് സ്റ്റേ​​​​റ്റ് ബാ​​​​ങ്ക് ഓ​​​​ഫ് ഇ​​​​ന്ത്യ​​​​യു​​​​ടെ…

Read More

മോദി ആദരിച്ച വനിതാ ഫുട്‌ബോളര്‍ ഇപ്പോള്‍ അന്തിയുറങ്ങുന്നത് തെരുവില്‍; വീട് പൊളിച്ചുമാറ്റി മുനിസിപ്പല്‍ അധികൃതര്‍…

ഫുട്‌ബോളില്‍ വിസ്മയം തീര്‍ത്തതിലൂടെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വരെ ആദരവ് പിടിച്ചു പറ്റിയ കായികതാരത്തിന്റെ ഇപ്പോഴത്തെ താമസം തെരുവില്‍. തെരുവോരത്ത് വലിച്ച് കെട്ടിയ ടാര്‍പ്പാളിന്‍ കൂരയ്ക്ക് താഴെയാണ്. പ്രധാനമന്ത്രി നരേന്ദ്രമോദി വരെ നേരിട്ട് ആദരിച്ച കായികതാരങ്ങളിലെരാളായ 19 കാരി മേരി നായുഡുവിനാണ് ഈ വിധി. അനധികൃത നിര്‍മാണമെന്ന് കണ്ടെത്തിയാണ് മേരിയുടെ വീട് മുംബൈ മുന്‍സിപ്പല്‍ അധികൃതര്‍ പൊളിച്ചത്. ഇതോടെ അച്ഛനും അമ്മയും അടങ്ങുന്ന കുടുംബം താമസം തെരുവിലാക്കി. കേന്ദ്രത്തിന്റെ ‘മിഷന്‍ 11 മില്ല്യണ്‍’ എന്ന പരിപാടിയുടെ ഭാഗമായാണ് 2017ല്‍ പ്രധാനമന്ത്രി മേരിയെ ആദരിച്ചത്. അന്ന് പലരും മേരിക്ക് വീട് വാഗ്ദാനം ചെയ്തിരുന്നു. എന്നാല്‍ ഇതുവരെ ഒരു സഹായവും ലഭിച്ചില്ല. മഹാരാഷ്ട്രാ സര്‍ക്കാര്‍ തിരഞ്ഞെടുത്ത മികച്ച 20 വനിതാ ഫുട്ബോളര്‍മാരില്‍ ഒരാള്‍ കൂടിയാണ് മേരി. Felicitated by PM in 2017, Mumbai footballer now lives on footpath…

Read More

ഹൃദയത്തോടു ചേര്‍ന്നു നില്‍ക്കുന്ന ഒരാള്‍ എനിക്കുമുണ്ട് ! പ്രിയദര്‍ശന്റെ ആശംസ വൈറലാകുന്നു; ആരാണ് ആ വ്യക്തി എന്ന് ആലോചിച്ച് തലപുകച്ച് മലയാളികള്‍…

മലയാളികളുടെ ഇഷ്ട സംവിധായകന്‍ പ്രിയദര്‍ശന്റെ ഒരു പിറന്നാള്‍ ആശംസയാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ ചര്‍ച്ചാവിഷയം. ‘ഡിസംബര്‍ 30ന് ജനിച്ച എല്ലാവര്‍ക്കും അനുഗ്രങ്ങളുണ്ടാകട്ടെ. ഹൃദയത്തോടു വളരെ അടുത്തു നില്‍ക്കുന്ന ഒരാള്‍ എനിക്കുമുണ്ട്’ എന്നാണ്, ഒരു സ്വര്‍ണ നക്ഷത്രത്തിന്റെ ചിത്രത്തോടൊപ്പം പ്രിയദര്‍ശന്‍ ഫേസ്ബുക്കില്‍ കുറിച്ചിരിക്കുന്നത്. ഇതോടെ പ്രിയന്റെ ഹൃദയത്തോട് ചേര്‍ന്നു നില്‍ക്കുന്നതാര് എന്ന അന്വേഷണത്തിലാണ് സോഷ്യല്‍ മീഡിയ. ചിലര്‍ പറയുന്നു ഭാര്യ ലിസിയെക്കുറിച്ചാണ് പോസ്റ്റ് എന്ന്. എന്നാല്‍ ലിസി അല്ലെന്നും മറ്റാരെയോ ഉദ്ദേശിച്ചാണെന്നും ചിലര്‍ പറയുന്നു. മോഹന്‍ലാലാണോ കല്യാണി പ്രിയദര്‍ശനാണോ എന്നു പോലും ആളുകള്‍ സംശയിക്കുന്നുമുണ്ട്. അതോ മറ്റാരെങ്കിലും ആണോയെന്നും ചിലര്‍ സംശയിക്കുന്നു. ‘മരക്കാര്‍: അറബിക്കടലിന്റെ സിംഹം’ എന്ന മോഹന്‍ലാല്‍ ചിത്രത്തിന്റെ തിരക്കിലാണ് പ്രിയന്‍.

Read More