കെഎസ്ആർടിസിയുടെ 82-ാം ജ​ന്മ​ദി​ന​ത്തി​ല്‍ എ​റ​ണാ​കു​ളം ഡി​പ്പോ​യി​ലെ​ത്ത​യ ഫോ​ണ്‍ കോ​ളു​ക​ളൊ​ന്നും ജ​ന്മ​ദി​നാ​ശം​സ​ക​ള്‍ നേർന്നുള്ള​താ​യി​രു​ന്നി​ല്ല; ഞെട്ടല്‍ മാറാതെ ഹരിഹരന്‍

കൊ​ച്ചി: കേരള സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപറേഷന്‍റെ 82-ാം ജ​ന്മ​ദി​ന​ത്തി​ല്‍ പു​ലർ​ച്ചെ എ​റ​ണാ​കു​ളം ഡി​പ്പോ​യി​ലെ​ത്ത​യ ഫോ​ണ്‍ കോ​ളു​ക​ളൊ​ന്നും ജ​ന്മ​ദി​നാ​ശം​സ​ക​ള്‍ നേർന്നുള്ള​താ​യി​രു​ന്നി​ല്ല.

ജീവനക്കാരായ ബൈ​ജു​വിന്‍റെ​യും ഗീ​രി​ഷി​ന്‍റെ​യും അ​പ്ര​തീ​ക്ഷ​ത മ​ര​ണം അ​റി​യി​ക്കു​ന്ന​തി​നും അ​പ​ക​ടവി​വ​ര​ങ്ങ​ള്‍ തി​ര​ക്കു​ന്ന​തി​നു​മാ​യി​രു​ന്നു ഫോണുകൾ നി​ല​യ്ക്കാ​തെ ചി​ല​ച്ച​ത്.

അ​പ​ക​ടം ന​ട​ന്ന് മി​നിട്ടു​ക​ള്‍​ക്ക​കം പാ​ല​ക്കാ​ട് ഡി​പ്പോ​യി​യി​ല്‍ നി​ന്ന് എ​റ​ണാ​കു​ള​ത്തേ​ക്ക് വി​വ​രം അ​റി​യി​ക്കു​മ്പോ​ള്‍ ഡ്യൂ​ട്ടി​യി​ല്‍ ഉ​ണ്ടാ​യി​രു​ന്ന​ത് ട്രാ​ഫി​ക് ഇ​ന്‍​സ്‌​പെ​ക്ട​ര്‍ ഹ​രി​ഹ​ര​ന്‍ നാ​യ​രാ​യി​രു​ന്നു.

ഞെ​ട്ട​ലോ​ടെ​യാ​ണ് സ​ഹ​പ്ര​വ​ര്‍​ത്ത​ക​രു​ടെ അ​കാ​ല വി​യോ​ഗം ഹ​രി​ഹ​ര​ന്‍ കേ​ട്ട​ത്. ഉ​ട​ന്‍ ത​ന്നെ ഡി​പ്പോ​യി​ലെ ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​രെ​യ​ട​ക്കം ഹ​രി​ഹ​ര​ന്‍ വി​വ​രം അ​റി​യി​ച്ചു. എ​ന്നാ​ല്‍ ബൈ​ജു​വി​ന്‍റെ​യും ഗി​രീ​ഷി​ന്‍റെ​യും വീ​ട്ടി​ല്‍ മ​ര​ണവാ​ര്‍​ത്ത അ​റി​യി​ച്ച​തു​മി​ല്ല.

അ​പ​ക​ട​വി​വ​രം വാ​ര്‍​ത്ത​യാ​യ​തോ​ടെ യാ​ത്ര​ക്കാ​രു​ടെ ബ​ന്ധു​ക്ക​ള​ട​ക്കം നി​ര​വ​ധി പേ​രാ​ണ് ഇ​ന്ന​ലെ രാ​വി​ലെ മു​ത​ല്‍ ഡി​പ്പോ​യി​ലേ​ക്ക് വി​ളി​ച്ച​ത്. ചി​ല​ര്‍ ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്ക് യാ​ത്ര ചെ​യ്തി​രു​ന്ന​വ​രു​ടെ ചി​ത്ര​ങ്ങ​ള​ട​ക്കം അ​യ​ച്ചു ന​ല്‍​കി വി​വ​ര​ങ്ങ​ള്‍ തി​രി​ക്കി​യ​താ​യും ഡ്യൂ​ട്ടി​യി​ലു​ണ്ടാ​യി​രു​ന്ന കെ​എ​സ്ആ​ര്‍​ടി​സി ജീ​വ​ന​ക്കാ​ര്‍ പ​റ​ഞ്ഞു.

നേ​ര​ത്തെ ഇതേ റൂ​ട്ടി​ല്‍ ക​ണ്ട​ക്ട​റാ​യി പോ​യി​രു​ന്ന സിം​സി​നും എ​ത്തി നൂ​റു​ക​ണ​ക്കി​ന് ഫോ​ണ്‍ കോ​ളു​ക​ള്‍. താ​ന്‍ അ​ല്ല ഡ്യൂ​ട്ടി​യി​ലു​ണ്ടാ​യി​രു​ന്ന​തെ​ന്ന് അ​റി​യി​ച്ച​പ്പോ​ള്‍ പ​ല​ര്‍​ക്കും ആ​ശ്വാ​സ​മാ​യെ​ങ്കി​ലും സൃ​ഹൃ​ത്തു​ക്ക​ളെ ന​ഷ്ട​പ്പെ​ട്ട വേ​ദ​ന​യി​ലാ​യി​രു​ന്നു സിം​സ്.

രാ​വി​ലെ പത്തോടെത​ന്നെ ഗി​രീ​ഷി​നും ബൈ​ജു​വി​നും ആ​ദ​രാ​ഞ്ജ​ലി​ക​ള്‍ അ​ര്‍​പ്പി​ച്ചു​കൊ​ണ്ട് ഇ​രു​വ​രു​ടെ​യും ചി​ത്ര​ങ്ങ​ള്‍ പ​തി​ച്ച അ​നു​ശോ​ച​ന ബോ​ര്‍​ഡു​ക​ള്‍കൊ​ണ്ട് കെ​എ​സ്ആ​ര്‍​ടി​സി സ്റ്റാ​ന്‍​ഡും പ​രി​സ​ര​വും നി​റ​ഞ്ഞു.

എ​റ​ണാ​കു​ള​ത്ത് യാ​ത്ര അ​വ​സാ​നി​പ്പി​ക്കേ​ണ്ടി​യി​രു​ന്ന യാ​ത്ര​ക്കാ​രു​ടെ വി​വ​ര​ങ്ങ​ള്‍ അ​റി​യു​ന്ന​തി​ന് ബ​ന്ധു​ക്ക​ള്‍ പ​ല​രും രാ​വി​ലെ ത​ന്നെ ഡി​പ്പോ​യി​ല്‍ നേ​രി​ട്ടെ​ത്തി വി​വ​ര​ങ്ങ​ള്‍ തി​രി​ക്കി.

സം​സ്ഥാ​ന​ത്ത് സ​ര്‍​ക്കാ​ര്‍ ബ​സ് സ​ര്‍​വീ​സു​ക​ള്‍ ആ​രം​ഭി​ച്ചി​ട്ട് 82 വ​ര്‍​ഷം പൂ​ര്‍​ത്തി​യാ​കു​ന്ന ദി​ന​ത്തി​ല്‍ ഡി​പ്പോ​യി​ലെ ഏ​റ്റ​വും ഊ​ര്‍​ജ​സ്വ​ല​രാ​യ സ​ഹ​പ്ര​വ​ര്‍​ത്ത​ക​രെ ന​ഷ്ട​മാ​യ​തി​ന്‍റെ വേ​ദ​ന​യി​ല്‍ വി​തു​മ്പു​ക​യാ​ണ് മ​റ്റ് ജീ​വ​ന​ക്കാ​ര്‍.

ഇ​ന്ന് ഇ​രു​വ​രു​ടെ​യും മൃ​ത​ദേ​ഹം ഡി​പ്പോ​യി​ല്‍ പൊ​തു​ദ​ര്‍​ശ​ന​ത്തി​ന് വ​യ്ക്കു​മെ​ന്ന് ഉ​ദ്യോ​ഗ​സ്ഥ​ര്‍ അ​റി​യി​ച്ചു.

Related posts

Leave a Comment