മനുഷ്യകുലത്തിന്റെ പൂർവികനായ ഹോമോ ഇറക്റ്റസിന്റെ തലയോട്ടി കണ്ടെത്തിയതായി ശാസ്ത്രജ്ഞർ. തലയോട്ടിക്ക് 1,40,000 വർഷം പഴക്കമുണ്ട്. ഇന്തോനേഷ്യയിലെ ജാവ, മഡുറ ദ്വീപുകൾക്കിടയിലുള്ള മഡുറ കടലിടുക്കിൽ മണൽ ഖനനത്തിനിടെ ചെളിയുടെയും മണലിന്റെയും പാളികൾക്കടിയിൽ പൂണ്ടുകിടക്കുന്ന നിലയിലാണ് ഇത് കണ്ടെത്തിയത്. തലയോട്ടിക്കു പുറമേ, കൊമോഡോ ഡ്രാഗൺ, എരുമ, മാൻ, ആന എന്നിവയുൾപ്പെടെ 36 ഇനങ്ങളിൽപ്പെട്ട 6,000 മൃഗഫോസിലുകളും ഗവേഷകർ കണ്ടെത്തിയിട്ടുണ്ട്. സമുദ്രത്തിന്റെ അടിത്തട്ടിൽ മറഞ്ഞിരിക്കുന്ന സംസ്കാരത്തിലേക്കു വെളിച്ചംവീശുന്നതാണിവയെന്നു ശാസ്ത്രജ്ഞർ അഭിപ്രായപ്പെട്ടു. ആധുനിക മനുഷ്യരുമായി കൂടുതൽ സാമ്യമുള്ള ആദ്യകാല മനുഷ്യരാണു ഹോമോ ഇറക്റ്റസ്. ഉയരം കൂടുതലുള്ള, പേശീബലമുള്ള ശരീരമായിരുന്നു അവർക്ക്. നീളമുള്ള കാലുകളും ചെറിയ കൈകളുമായിരുന്നു ഇവർക്കുണ്ടായിരുന്നത്. മനുഷ്യന്റെ ആദ്യകാല പൂർവികരുടെ ഭൂമിശാസ്ത്രപരിധികളെക്കുറിച്ചുള്ള മുൻകാല പ്രമാണങ്ങളെ വെല്ലുവിളിക്കുന്ന ഒന്നാണ് ഇപ്പോഴത്തെ കണ്ടെത്തലുകൾ. ഹോമോ ഇറക്റ്റസിന്റെ ഫോസിൽ 2011ൽ കണ്ടെത്തിയിരുന്നെങ്കിലും ഈമാസമാണ് ശാസ്ത്രജ്ഞർ തങ്ങളുടെ കണ്ടെത്തലുകൾ ലോകവുമായി പങ്കുവച്ചത്. ഇതുസംബന്ധിച്ച പഠനങ്ങൾ തുടരുകയാണ്. ഒരുകാലത്ത്…
Read MoreCategory: Today’S Special
ഭർത്താവ് വായ്പ തിരിച്ചടച്ചില്ല: പലിശക്കാർ ഭാര്യയോട് ചെയ്ത ക്രൂരത ഇത്…
വായ്പ തിരിച്ചടയ്ക്കാത്തതിനെത്തുടർന്ന് തുക വാങ്ങിയ യുവാവിന്റെ ഭാര്യയെ മരത്തിൽ കെട്ടിയിട്ടു പണമിടപാടുകാരൻ. ആന്ധ്ര ചിറ്റൂർ ജില്ലയിലെ നാരായണപുരത്താണു സംഭവം. സിരിഷ (29)യ്ക്കാണു ദാരുണാനുഭവം നേരിട്ടത്. സംഭവത്തിൽ പലിശക്കാരനെയും നാലു സഹായികളെയും പോലീസ് അറസ്റ്റ് ചെയ്തു. യുവതിയെ മരത്തിൽ കെട്ടിയിട്ട ശേഷം അസഭ്യം പറയുകയും മർദിക്കുകയും ചെയ്തു. പണം തിരിച്ചടച്ചില്ലെങ്കിൽ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തിയെന്നും പരാതിയുണ്ട്. മണിക്കുന്നപ്പ എന്ന പണമിടപാടുകാരനിൽനിന്ന് സിരിഷയുടെ ഭർത്താവു മൂന്നുവർഷം മുൻപ് 80,000 രൂപ വായ്പ വാങ്ങിയിരുന്നു. പണം തിരിച്ചടയ്ക്കാൻ സാധിക്കാത്തതിനാൽ ദമ്പതികൾ കുട്ടികളുമൊത്തു ബംഗളൂരുവിലേക്കു മാറിയിരുന്നു. മകന്റെ എക്സാം സർട്ടിഫിക്കറ്റുകൾ വാങ്ങാനായാണു സിരിഷ വീണ്ടും ഗ്രാമത്തിലെത്തിയത്. സിരിഷയെ കണ്ടയുടനെ ഇയാൾ അടുത്തുള്ള മരത്തിൽ കെട്ടിയിടുകയുമായിരുന്നു. നാട്ടുകാർ അറിയച്ചതിനെത്തുടർന്ന് പോലീസ് സ്ഥലത്തെത്തി മണിക്കുന്നപ്പയെ കസ്റ്റഡിയിൽ എടുക്കുകയും സിരിഷയെ മോചിപ്പിക്കുകയുമായിരുന്നു. സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
Read Moreഅവധിക്കാലം: സർക്കാർ ബോട്ടുകൾക്ക് ലക്ഷങ്ങളുടെ ലാഭം
അവധിക്കാല കായല്‍ യാത്രയില്‍ സര്‍ക്കാര്‍ ബോട്ടുകള്‍ കോരിയെടുത്തത് ലക്ഷങ്ങള്‍. യാത്രാപ്രേമികള്‍ ഏറെ ഇഷ്ടപ്പെടുന്ന കോട്ടയം-ആലപ്പുഴ കായല്‍ യാത്രയിലാണ് സര്‍ക്കാര്‍ ബോട്ടുകള്‍ ലാഭം കൊയ്തത്. അവധിക്കാലമായ ഏപ്രില്‍, മേയ് മാസത്തില്‍ ടിക്കറ്റിനത്തില്‍ അഞ്ചര ലക്ഷം രൂപയുടെ വരുമാനമാണ് കോട്ടയം കോടിമത സ്റ്റേഷനില്‍നിന്നു ജലഗതാഗത വകുപ്പിന് ലഭിച്ചത്. ഏപ്രിലില്‍ രണ്ടര ലക്ഷവും മേയില്‍ മൂന്ന് ലക്ഷവും ലഭിച്ചു. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ മികച്ച വര്‍ധനയാണിത്. പ്രകൃതിഭംഗി ആസ്വദിച്ച് വേഗത്തില്‍ കോട്ടയത്തുനിന്ന് ആലപ്പുഴയില്‍ എത്താന്‍ ചെലവുകുറഞ്ഞൊരു യാത്രയാണിത്. 29 രൂപയാണ് ടിക്കറ്റ് നിരക്ക്. മുന്‍ വര്‍ഷങ്ങളില്‍നിന്നു വ്യത്യസ്തമായി ഇത്തവണ കായല്‍യാത്ര ആസ്വദിക്കാന്‍ എത്തിയവരുടെ എണ്ണത്തിലും വലിയ വര്‍ധനയുണ്ടായി. വിദേശികളേക്കാള്‍ കൂടുതലും സ്വദേശികളാണ് ഇത്തവണ എത്തിയത്. വടക്കന്‍ ജില്ലകളില്‍നിന്നുള്ളവരാണ് കൂടുതല്‍. രണ്ടുമാസത്തില്‍ 40,000 യാത്രക്കാരെത്തിയതായാണ് ജലഗതാഗത വകുപ്പിന്റെ കണക്ക്. കോടിമതയില്‍നിന്ന് രണ്ടും ആലപ്പുഴയില്‍നിന്ന് ഒരു ബോട്ടുമാണ് സര്‍വീസ് നടത്തുന്നത്. രണ്ടു മണിക്കൂര്‍ നീളുന്ന യാത്ര…
Read Moreതന്ത വൈബ് ആയോ നിങ്ങൾ… മുതിർന്ന പൗരന്മാരിൽ സ്മാർട്ട്ഫോൺ ഉപയോഗിക്കുന്നത് 41 ശതമാനം മാത്രം
ഡിജിറ്റൽ ടെക്നോളജി മുതിർന്ന പൗരന്മാർക്കു വെല്ലുവിളിയാകുന്നതായി പഠനം. രാജ്യത്തെ 66 ശതമാനത്തോളം മുതിര്‍ന്ന പൗരന്മാരിൽ ഡിജിറ്റൽ ടെക്നോളജി ആശയക്കുഴപ്പം സൃഷ്ടിക്കുന്നതായി ഗവേഷണം നടത്തിയ ‘ഹെല്പ് ഏജ് ഇന്ത്യ’പറയുന്നു. 51 ശതമാനത്തിലേറെപ്പേർ ഡിജിറ്റല്‍ കമ്യൂണിക്കേഷന്‍ ഉപാധികൾ ഉപയോഗിക്കുന്പോൾ പിഴവുകൾ സംഭവിക്കുമോ എന്നു ഭയപ്പെടുന്നുവെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. വേള്‍ഡ് എൽഡര്‍ അബ്യൂസ് അവയര്‍നസ് ഡേക്കു മുന്നോടിയായാണ് പ്രായമായവർ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങൾ സംബന്ധിച്ച പഠന റിപ്പോർട്ട് പുറത്തിറക്കിയത്. പത്തുവീതം മെട്രോ നഗരങ്ങളും നോൺ-മെട്രോ നഗരങ്ങളും കേന്ദ്രീകരിച്ചായിരുന്നു പഠനം. 5,798 ആളുകളിൽ സർവേ നടത്തി. പ്രതികരിച്ചവരില്‍ എഴുപതു ശതമാനം പേരും യുവാക്കളായിരുന്നു. മുപ്പതു ശതമാനം മുതിര്‍ന്ന പൗരന്മാര് മാത്രമാണു സര്‍വേയുടെ ഭാഗമായത്. ഡിജിറ്റല്‍ കാര്യങ്ങളില്‍ യുവാക്കളുടെ സഹായം തേടുന്നതായി ഭൂരിപക്ഷം മുതിര്‍ന്ന പൗരന്മാരും വെളിപ്പെടുത്തി. തലമുറകൾ തമ്മിലുള്ള ബന്ധങ്ങളും പരസ്പര മനോഭാവവും പഠിക്കാൻ ലക്ഷ്യമിട്ടായിരുന്നു പഠനം. മുതിർന്ന പൗരന്മാരിൽ 41 ശതമാനം മാത്രമാണു…
Read Moreഒന്നുറങ്ങാൻ കേറീതാ… വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന മൂന്നു വയസുകാരിയെ കാണാതായി; പക്ഷേ കളിച്ചു ക്ഷീണിച്ചപ്പോൾ മുറിയിൽ കയറി ഉറങ്ങിപ്പോയി കുഞ്ഞാവ; അതറിയാതെ കുട്ടിക്കായ് തെരച്ചിൽ; പേടിപ്പിച്ചു കളഞ്ഞല്ലോ നീയെന്ന് പോലീസ് മാമൻമാർ
കുഞ്ഞുങ്ങളുടെ ചിലസമയത്തെ പെരുമാറ്റം കണ്ടു നിൽക്കുന്നവരെപ്പോലും ടെൻഷനിൽ ആക്കും. കുട്ടികളെ നോക്കുന്ന കാര്യത്തിൽ അതീവ ശ്രദ്ധ പുലർത്തേണ്ടത് അത്യാവശ്യമാണ്. എന്ത് എപ്പോൾ ചെയ്യുമെന്ന് പ്രവചിക്കാൻ പോലും സാധിക്കില്ല. അത്തരത്തിലൊരു സംഭവമാണ് ഇപ്പോൾ വലിയ വാർത്തായാകുന്നത്. വീട്ട് മുറ്റത്ത് കളിച്ചുകൊണ്ടിരുന്ന മൂന്നുവയസുകാരിയെ കാണാനില്ലെന്ന വാർത്തയായിരുന്നു ഇന്ന് ഉച്ച മുതൽ എല്ലാവരുടേയും ചർച്ച. ഒരു നാടു മുഴുവൻ ഈ കുഞ്ഞിക്കുറുന്പിക്കായി തെരച്ചിൽ ആരംഭിച്ചു. പോലീസെത്തി ചാനലുകാരെത്തി പത്രക്കാരും രാഷ്ട്രീയക്കാരു വരെ കുട്ടിക്കുരുന്നിന്റെ വീട്ടിലെത്തി. കുഞ്ഞിനെ കാണാതെ ആർത്തു കരയും അമ്മയും വല്യമ്മയും ഒരു തലയ്ക്കൽ മറുതലയ്ക്കലാകട്ടെ പൊന്നോമനയെ തേടി ഓരോ മുക്കും മൂലയും തിരയുന്ന അച്ഛൻ. നാട്ടുകാരും പോലീസുമെല്ലാം നാടു മുഴുവൻ മൂന്ന് വയസുകാരിക്കായി തെരച്ചിൽ തുടങ്ങി. ഇനിയാണ് കാര്യത്തിലെ ട്വിസ്റ്റ്. പുറത്തെ ബഹളവും ഒച്ചപ്പാടുമെല്ലാം കാരണം വീട്ടിലെ ഒരു മുറിയിൽ തുണികൾ കൂട്ടിയിട്ടിരിക്കുന്നതിനിടയിൽ നിന്നും ഉറക്കം നഷ്ടപ്പെട്ട പരിഭവത്തോടെ…
Read Moreഹായ്, മീനാറ വെള്ളച്ചാട്ടം…സോഷ്യല്‍ മീഡിയയിൽ തരംഗമായ പാലാ മീനാറ വെള്ളച്ചാട്ടം കാണാൻ സന്ദർശകരുടെ തിരക്ക്
നഗരത്തിന്റെ തിരക്കുകള്‍ക്കിടയില്‍നിന്നു മാറി ഗ്രാമത്തില്‍ ഒരു വെള്ളച്ചാട്ടം. മഴക്കാലമായതോടെ വെള്ളച്ചാട്ടത്തിനു ദൃശ്യഭംഗിയും സൗന്ദര്യവും കൂടിയിരിക്കുകയാണ്. പതിവു വെള്ളച്ചാട്ടങ്ങളും കാഴ്ചകളും കണ്ടുമടുത്ത ആളുകള്‍ മണ്‍സൂണ്‍ ഡെസ്റ്റിനേഷനായി പാലാ ടൗണിനു സമീപമുള്ള കവീക്കുന്ന് മീനാറ വെള്ളച്ചാട്ടത്തെ തെരഞ്ഞെടുത്തിരിക്കുകയാണ്. ഇതുവരെ ആരും അറിയാതെ കിടന്നിരുന്ന ഈ വെള്ളച്ചാട്ടം സമീപകാലത്താണ് സോഷ്യല്‍ മീഡിയയില്‍ തരംഗമായത്. മഴക്കാലമായതോടെ വെള്ളച്ചാട്ടവും ഇതിനു മുകളിലുള്ള ചെക്ക്ഡാമും സന്ദര്‍ശിക്കാന്‍ ദൂരസ്ഥലങ്ങളില്‍നിന്നുപോലും സന്ദര്‍ശകരെത്തുന്നുണ്ട്. ചൂണ്ടച്ചേരിയില്നിന്ന് ആരംഭിച്ച് രണ്ട് കിലോമീറ്റര്‍ അകലെ മീനച്ചിലാറ്റില്‍ പതിക്കുന്നതാണ് ഇവിടത്തെ നീരൊഴുക്ക്. മീനച്ചിലാറിന്റെ കൈവഴിയായും അറിയപ്പെടുന്നു. സന്ദര്‍ശകര്‍ക്ക് മനസില്‍ ഓര്‍ത്തിരിക്കാന്‍ പറ്റിയ ഒരിടമാണ് മീനാറ വെള്ളച്ചാട്ടം. എല്ലാ ടെന്ഷനുകളും മറന്ന് ഇത്തിരിനേരം ആസ്വദിക്കാനും സംസാരിച്ചിരിക്കാനും പറ്റിയ ഒരിടമാണിത്. കണ്ണിനും മനസിനും ഒരുപോലെ കുളിര്‍മ നല്‍കുന്നതാണ് ഈ വെള്ളച്ചാട്ടം. കാടിനു സമാനമായ പ്രകൃതി. ചെറിയ കല്ലിടുക്കുകളില്കൂടി നിറഞ്ഞുപതഞ്ഞ് ഒഴുകുകയാണ് വെള്ളം. വെള്ളത്തിലിറങ്ങിയാല്‍ അപകടസാധ്യതയുള്ളതിനാല്‍ ആരും ഇറങ്ങാതെ വെള്ളച്ചാട്ടം…
Read Moreഭാര്യയുടെ സോപ്പ് ഉപയോഗിച്ചത് കുളിച്ചത് മാത്രം ഓർമയുണ്ട്, പിന്നെ നടന്നത് മുട്ടൻ അടി; യുവാവ് അറസ്റ്റിൽ
ഭാര്യയുടെ സോപ്പ് ഉപയോഗിച്ച് കുളിച്ചതിനെത്തുടർന്നുണ്ടായ വഴക്കുമായി ബന്ധപ്പെട്ട് യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ഉത്തർപ്രദേശ് അലിഗഡ് ക്വാർസിയിലാണു സംഭവം. മുപ്പത്തൊന്പതുകാരനായ പ്രവീൺ കുമാറാണ് അറസ്റ്റിലായത്. കുളിമുറിയിൽനിന്നിറങ്ങിയ പ്രവീണിനോട് തന്റെ സോപ്പ് ഉപയോഗിച്ചതിൽ യുവതി പ്രകോപിതയാകുകയും പിന്നീട് വാക്കുതർക്കത്തിലേക്കും വലിയ വഴക്കിലേക്കും എത്തുകയുമായിരുന്നു. തുടർന്ന് ഭാര്യ പോലീസിനെ വിളിക്കുകയും പ്രവീണിനെ സ്റ്റേഷനിലേക്കു കൊണ്ടുപോവുകയും ചെയ്തു. പ്രവീൺ തന്നെ ശാരീരികമായും മാനസികമായും പീഡിപ്പിക്കാറുണ്ടെന്നു ഭാര്യ പോലീസിൽ മൊഴി നൽകി. ഭാര്യ തന്നെ മർദിച്ചെന്നു പ്രവീണും പോലീസിനോടു പറഞ്ഞു. ഇരുവരെയും ആശുപത്രിയിലെത്തിച്ച് പോലീസ് പ്രാഥമിക ചികിത്സ ലഭ്യമാക്കി. പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പതിമൂന്നു വർഷം മുമ്പായിരുന്നു ഇരുവരുടെയും വിവാഹം. ഇരുവരും തമ്മിൽ വഴക്കു പതിവാണെന്ന് അയൽവാസികൾ പറഞ്ഞു. ദന്പതിമാർക്കു രണ്ടു കുട്ടികളുമുണ്ട്.
Read Moreരാത്രി കടൽ കാണാൻ പോയി… ബീച്ചിൽ പതിനെട്ടുകാരിയെ കാണാതായി; ദുരൂഹത മായാതെ പെൺകുട്ടിയുടെ തിരോധാനം
ഇംഗ്ലണ്ടിലെ നോർത്ത് യോർക്ക്ഷെയറിൽ ബീച്ചിൽനിന്നു 18 വയസുകാരിയെ കാണാതായ സംഭവത്തിൽ ദുരൂഹത. സെറെൻ ബെന്നറ്റിനെയാണ് കാണാതായത്. ഞായറാഴ്ച വൈകുന്നേരം ഏഴോടെ ഗുയിസ്ബറോയിലെ ചർച്ച് ലെയ്ൻ ഏരിയയിലേക്ക് പെൺകുട്ടി ഒറ്റയ്ക്ക് നടന്നുപോകുന്നത് കണ്ടവരുണ്ട്. പിന്നീട് രാത്രി ഒന്‍പതോടെ റെഡ്കാർ ബീച്ചിലേക്ക് തനിച്ചു നടന്നുപോകുന്നതും സിസിടിവി ദൃശ്യങ്ങളിൽ പതിഞ്ഞിട്ടുണ്ട്. അന്വേഷണത്തിൽ യുവതിയുടെ വസ്ത്രങ്ങൾ കണ്ടെത്തിയതായി പോലീസ് അറിയിച്ചു. ബീച്ചിന്റെ പരിസരത്തുതന്നെ സെറെൻ ഉണ്ടായിരുന്നിരിക്കാമെന്നാണു പോലീസിന്റെ പ്രാഥമിക നിഗമനം. ബീച്ചിൽനിന്ന് കണ്ടെത്തിയ വസ്ത്രങ്ങൾ സെറെന്റേതാണെന്ന് കുടുംബാംഗങ്ങൾ സ്ഥിരീകരിച്ചിട്ടുണ്ട്. അന്വേഷണം ബീച്ചിൽ കേന്ദ്രീകരിച്ചിരിക്കുകയാണെന്നു സൂപ്രണ്ട് എമിലി ഹാരിസൺ പറഞ്ഞു.
Read Moreമിടുക്കി മിടു മിടുക്കി … നീറ്റ് പരീക്ഷ സംസ്ഥാനത്ത് അഞ്ചാം റാങ്ക് നേടി ചെൽസി എസ്. തെരേസ
മുണ്ടക്കയം: നീറ്റ് പരീക്ഷയിൽ സംസ്ഥാനത്ത് അഞ്ചാം റാങ്കും അഖിലേന്ത്യാതലത്തിൽ 290-്ാം റാങ്കും നേടി മലയോര നാടിന് അഭിമാനമായി മാറിയിരിക്കുകയാണ് പാലൂർകാവ് സ്വദേശിനിയായ വിദ്യാർഥിനി. പാലൂർകാവ് വടക്കേനിരപ്പേൽ സണ്ണി – ബീന ദമ്പതികളുടെ മകളായ ചെൽസി എസ്. തെരേസയാണ് മിന്നുന്ന വിജയം കരസ്ഥമാക്കിയത്. കർഷക കുടുംബത്തിൽ ജനിച്ച ചെൽസി ഒന്നു മുതൽ ഏഴു വരെ മുണ്ടക്കയം സെന്റ് ജോസഫ് സെൻട്രൽ സ്കൂളിലും പിന്നീട് പ്ലസ് ടു വരെ പെരുവന്താനം സെന്റ് ജോസഫ് ഹയർ സെക്കൻഡറി സ്കൂളിലുമാണ് പഠിച്ചത്. എസ്എസ്എൽസി, പ്ലസ്ടു പരീക്ഷകളിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് കരസ്ഥമാക്കിയാണ് ഈ മിടുക്കി നീറ്റ് പരീക്ഷയിലും മിന്നുന്ന വിജയം നേടിയത്. പാലാ ബ്രില്യന്റിലാണ് നീറ്റ് പരിശീലനം നേടിയത്. ചെൽസിയുടെ പിതാവ് കർഷകനാണ്. മാതാവ് പെരുവന്താനം സെന്റ് ജോസഫ് സ്കൂളിലെ അധ്യാപികയാണ്. ഏഴിലും ഒമ്പതിലും പഠിക്കുന്ന രണ്ട് സഹോദരിമാരെ കൂടാതെ പ്ലസ്…
Read Moreപോരാട്ടവീര്യത്തോടെ പടയാളികൾ അങ്കം കുറിച്ചു; യുദ്ധസ്മരണയിൽ ഓച്ചിറക്കളിക്ക് തുടക്കം
അങ്കച്ചുവടുവച്ച് വായ്ത്താരി മുഴക്കി പോരാട്ട വീര്യത്തോടെ പടയാളികള്‍ അങ്കംകുറിച്ചതോടെ യുദ്ധസ്മരണയില്‍ ചരിത്ര പ്രസിദ്ധമായ ഓച്ചിറക്കളിക്ക് തുടക്കമായി. ഓച്ചിറ പരബ്രഹ്മ ക്ഷേത്ര സന്നിധിയിലെ എട്ടുകണ്ടത്തെ പോര്‍ക്കളമാക്കി വടിയും പരിചയുമായി ആയോധന കലാഭ്യാസികള് പ്രതീകാത്മകമായി ഏറ്റുമുട്ടിയപ്പോള്‍ കളി കാണാനെത്തിയ ജനങ്ങള്‍ ആവേശത്തോടെ ആര്‍പ്പുവിളിച്ചു. ഓണാട്ടുകരയുടെ ആയോധന പാരമ്പര്യവും കാര്‍ഷിക പാരമ്പര്യവും പ്രകടമാക്കുന്നു എന്നതാണ് ഓച്ചിറക്കളിയുടെ പ്രത്യേകത. ഇന്നലെ രാവിലെ കളരി പൂജയെത്തുടർന്നു പടയാളികള്‍ സംഘങ്ങളായി ക്ഷേത്ര ദര്‍ശനത്തിനു ശേഷം കരകളില്‍ അഭ്യാസ പ്രദര്‍ശനം നടത്തി. തുടര്‍ന്ന് അന്നദാന മന്ദിരത്തിനു മുന്നിലെത്തി ക്ഷേത്ര ഭാരവാഹികളുമായി ചേര്‍ന്ന് ഋഷഭ ഘോയാത്രയായി കിഴക്കേ ആല്‍ത്തറയും പടിഞ്ഞാറെ ആല്‍ത്തറയും മീനാക്ഷി ക്ഷേത്രവും ഒണ്ടിക്കാവും വലംവച്ചു. തുടര്‍ന്ന് ഋഷഭ ഘോഷയാത്രയ്ക്കു ശേഷം കരപ്രതിനിധികള്‍ എട്ടുകണ്ടത്തിലെത്തി കര പറഞ്ഞു പരസ്പരം ഹസ്തദാനം നടത്തിയതോടെ ഇരുകരകളില്‍നിന്നും പടയാളികള്‍ ആര്‍ത്തിരമ്പി എട്ടുകണ്ടത്തിലിറങ്ങി പ്രതീകാത്മക അങ്കം കുറിക്കുകയായിരുന്നു. പ്രതികൂലമായ കാലാവസ്ഥയിലും ഓണാട്ടുകരയുടെ വിവിധഭാഗങ്ങളില്‍നിന്ന്…
Read More