ച​ക്ര​ക​സേ​ര​യി​ലെ അ​ഞ്ജ​ലി​യു​ടെ വ​ർ​ണ ലോ​കം

കാ​ടി​ന്‍റെ പ​ച്ച​പ്പും മ​ല​യി​ടു​ക്കും… ആ​കാ​ശ​ത്തെ ക​വ​രാ​നൊ​രു​ങ്ങു​ന്ന തി​ര​മാ​ല​ക​ൾ…​ ഇ​ങ്ങ​നെ താ​ൻ കാ​ണാ​ത്ത ലോ​ക​ത്തെ ച​ക്ര ക​സേ​ര​യി​രു​ന്ന് സ്വ​ന്തം വി​ര​ൽ തു​ന്പി​ൽ വ​ർ​ണ​ങ്ങ​ളാ​ൽ വി​രി​യി​ക്കു​ന്പോ​ൾ ശ്രീ​ക​ണ്ഠ​പു​രം കൊ​ട്ടൂ​ർ​വ​യ​ലി​ലെ അ​ഞ്ജ​ലി സ​ണ്ണി ഏ​റെ സ​ന്തോ​ഷ​വ​തി​യാ​ണ്. ത​ന്നെപ്പോ​ലെ വീ​ൽ​ചെ​യ​റി​ൽ ക​ഴി​യു​ന്ന​വ​ർ​ക്ക് ത​ന്‍റെ ജീ​വി​ത​ത്തി​ലൂ​ടെ പ്ര​തീ​ക്ഷ​യു​ടെ ലോ​കം തു​റ​ന്ന് ന​ൽ​കാ​ൻ ക​ഴി​ഞ്ഞ​ല്ലോ​യെ​ന്ന സ​ന്തോ​ഷം. നി​റ​യെ ക​ളി​ക​ളും കു​സൃ​തി​ക​ളു​മാ​യി പ​റ​ന്ന് ന​ട​ക്കേ​ണ്ട ഒ​ന്പ​താം വ​യ​സി​ലാ​ണ് അ​ഞ്ജ​ലി​യു​ടെ ജീ​വി​തം ട്രാ​ക്ക് മാ​റി ഓ​ടാ​ന്‍ തു​ട​ങ്ങു​ന്ന​ത്. ന​ട​ക്കു​ന്ന​ന്പോ​ഴും ഓ​ടു​ന്പോ​ഴും കാ​ലി​ന് വേ​ദ​ന​യാ​യി​രു​ന്നു തു​ട​ക്കം. അ​ഞ്ചാം ക്ലാ​സ് എ​ത്തി​യ​തോ​ടെ ന​ട​ക്കാ​നും പ​ടി​ക​ള്‍ ക​യ​റാ​നും ഇ​റ​ങ്ങാ​നും ക​ഴി​യാ​ത്ത അ​വ​സ്ഥ​യി​ലേ​ക്ക് എ​ത്തി. ബു​ദ്ധി​മു​ട്ട് കൂ​ടി​വ​ന്ന​തോ​ടെ ചി​കി​ത്സ​ക​ളു​ടെ​യും പ​രി​ശോ​ധ​ന​ക​ളു​ടെ​യും കാ​ലം തു​ട​ങ്ങി.​ ഒ​ടു​വി​ല്‍ അ​ഞ്ജ​ലി​ക്ക് മ​സ്കു​ലാ​ർ ഡി​സ്ട്രോ​ഫി എ​ന്ന അ​സു​ഖ​മാ​ണെ​ന്ന് തി​രി​ച്ച​റി​ഞ്ഞു. ഒ​പ്പം രോ​ഗം മാ​റാ​ന്‍ സാ​ധ്യ​ത വി​ര​ള​മാ​ണെ​ന്നും. അ​വി​ടെ നി​ന്നാ​ണ് ഓ​ടി ന​ട​ന്നു​ള്ള ക​ളി​ചി​രി​ക​ളി​ല്ലാ​തെ വീ​ല്‍​ചെ​യ​റി​ലേ​ക്ക് അ​ഞ്ജ​ലി​യു​ടെ ജീ​വി​തം മാ​റു​ന്ന​ത്. സം​ഗീ​ത​ത്തി​ൽ…

Read More

വ്ര​ത​പു​ണ്യ​ത്തി​ന്‍റെ നാ​ളു​ക​ള്‍ ഇ​വ ശ്ര​ദ്ധി​ക്കു​ക: ആ​രോ​ഗ്യ​കാ​ര്യ​ങ്ങ​ളി​ലും ഭ​ക്ഷ​ണ​ക്ര​മ​ങ്ങ​ളി​ലും കരുതൽ വേണം

നോ​മ്പി​ന്‍റെ വി​ശു​ദ്ധ കാ​ല​മാ​ണ് തു​ട​ങ്ങി​യി​രി​ക്കു​ന്ന​ത്. നോ​മ്പി​ന്‍റെ ആ​രം​ഭ​ത്തോ​ടെ വ്ര​ത​പു​ണ്യ​ത്തി​ന്‍റെ നാ​ളു​ക​ള്‍ സ​മാ​ഗ​ത​മാ​യി. മ​ല​ബാ​റി​ല്‍ നോ​മ്പു​കാ​ലം ഒ​രു​പാ​ട് പ്ര​ത്യേ​ക​ത​ക​ള്‍ നി​റ​ഞ്ഞ​താ​ണ്. കു​റ്റി​ച്ചി​റ ഉ​ള്‍​പ്പെ​ടെ​യു​ള്ള സ്ഥ​ല​ങ്ങ​ളി​ല്‍ രാ​ത്രി കാ​ല ഭ​ക്ഷ​ണ​ങ്ങ​ളും മ​റ്റും ഏ​റെ വൈ​വി​ധ്യം നി​റ​ഞ്ഞ​താ​ണ്. നോ​മ്പു​കാ​ല​ത്ത് ശ​രി​ക്കും ഒ​രു ഫു​ഡ് സ്ട്രീ​റ്റാ​ണ് ഇ​വി​ടം. പ​ല ഭാ​ഗ​ങ്ങ​ളി​ലും ഇ​തു ത​ന്നെ​യാ​ണ് രീ​തി.​പ​തി​വു​പോ​ലെ ചൂ​ടു​കാ​ല​മാ​ണ്. ആ​രോ​ഗ്യ​കാ​ര്യ​ങ്ങ​ളി​ലും ഭ​ക്ഷ​ണ​ക്ര​മ​ങ്ങ​ളി​ലും ന​ല്ല ശ്ര​ദ്ധ വേ​ണം. വേ​ന​ല്‍ ക​ടു​ക്കു​ന്ന​തും വേ​ന​ല്‍​മ​ഴ​യു​ടെ കു​റ​വും ചൂ​ട് വ​ര്‍​ധി​പ്പി​ക്കു​ക​യാ​ണ്. ചൂ​ട് കൂ​ടു​ന്ന കാ​ലാ​വ​സ്ഥ​യാ​യ​തി​നാ​ല്‍ ശ​രീ​ര​ത്തി​ലെ ജ​ലാം​ശം കു​റ​യു​ന്ന​തി​നും സാ​ധ്യ​ത​യു​ണ്ട്.​ഒ​രു പാ​ട് കാ​ര്യ​ങ്ങ​ള്‍ ശ്ര​ദ്ധി​ക്കേ​ണ്ട കാ​ല​മാ​ണ് നോ​മ്പു​കാ​ലം. അ​തു​കൊ​ണ്ടു​ത​ന്നെ ഭ​ക്ഷ​ണ ക്ര​മീ​ക​ര​ണ​ങ്ങ​ളി​ല​ട​ക്കം ശ്ര​ദ്ധ കേ​ന്ദ്രീ​ക​രി​ക്കേ​ണ്ട​തു​ണ്ട്.​ക​ടു​ത്ത ചൂ​ടു​ള്ള സ​മ​യ​മാ​യ​തി​നാ​ല്‍ പ​ല​ര്‍​ക്കും ആ​രോ​ഗ്യ പ്ര​ശ്‌​ന​ങ്ങ​ള്‍ ഉ​ണ്ടാ​കാ​നു​ള്ള സാ​ധ്യ​ത​യു​ണ്ട്. ശ​രീ​ര​ത്തി​ല്‍ ജ​ലാം​ശം നി​ല​നി​ര്‍​ത്താ​നാ​യി നോ​മ്പ് കാ​ല​ത്ത് ക​ഴി​ക്കേ​ണ്ട ഭ​ക്ഷ​ണ​സാ​ധ​ന​ങ്ങ​ളു​ണ്ട്. നോ​മ്പ് എ​ടു​ക്കു​മ്പോ​ള്‍ ശ​രീ​ര​ത്തി​നു ക്ഷീ​ണം ഉ​ണ്ടാ​കാ​തി​രി​ക്കാ​നും ആ​രോ​ഗ്യം ന​ല്ല രീ​തി​യി​ല്‍ നി​ല​നി​ര്‍​ത്താ​നും ചി​ല ഭ​ക്ഷ​ണ​ങ്ങ​ള്‍ ഉ​ള്‍​പ്പെ​ടു​ത്ത​ണ…

Read More

സ്ട്രോ​വ​ച്ച് എ​ത്ര വ​ലി​ച്ചി​ട്ടും വ​രു​ന്നി​ല്ല; ജ്യൂ​സ് പാ​യ്ക്ക​റ്റി​നു​ള്ളി​ൽ നോ​ക്കി​യ​പ്പോ​ൾ ദാ ​ഇ​രി​ക്കു​ന്നൊരു കു​ഞ്ഞ​ൻ ഒ​ച്ച്

സൂ​പ്പ​ർ മാ​ർ​ക്ക​റ്റി​ൽ നി​ന്ന് വാ​ങ്ങി​യ ‘മാ​സ’ ജ്യൂ​സ് പേ​പ്പ​ർ പാ​യ്ക്കി​നു​ള്ളി​ൽ നി​ന്ന് ഒ​ച്ചി​നെ കി​ട്ടി​യ​താ​യി പ​രാ​തി. വ​നി​താ ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് വി​ത​ര​ണം ചെ​യ്യാ​ൻ സ്വ​കാ​ര്യ ബാ​ങ്ക് വാ​ങ്ങി​യ പാ​യ്ക്ക​റ്റി​ലാ​ണ് ഒ​ച്ചി​നെ ല​ഭി​ച്ച​ത്. ബാ​ങ്ക് ജീ​വ​ന​ക്കാ​ര​ൻ കെ.​ജെ. ലി​ജോ പോ​ലീ​സി​ലും ന​ഗ​ര​സ​ഭാ ആ​രോ​ഗ്യ വി​ഭാ​ഗ​ത്തി​ലും പ​രാ​തി ന​ൽ​കി. ജ്യൂ​സ് കു​ടി​ച്ച് കൊ​ണ്ടി​രി​ക്കെ, വ​രാ​താ​യ​പ്പോ​ൾ സ്ട്രോ ​പു​റ​ത്തേ​ക്ക് എ​ടു​ത്ത​പ്പോ​ഴാ​ണ് ഒ​ച്ച് പു​റ​ത്തു ചാ​ടി​യ​തെ​ന്ന് പ​രാ​തി​യി​ൽ പ​റ​യു​ന്നു.

Read More

ഗ്രീ​ഷ്മ​യു​ടെ കാ​മ​റ​യി​ൽ തെ​ളി​യു​ന്ന​ത് പ്ര​ഫ​ഷ​ണ​ൽ ട​ച്ച്

നെ​ടു​ങ്ക​ണ്ടം: വ​നി​ത​ക​ൾ അ​ധി​കം ക​ട​ന്നു​വ​രാ​ത്ത രം​ഗ​ത്ത് പ്ര​ഫ​ഷ​ണ​ൽ ട​ച്ച് പ​ക​ർ​ന്ന് പു​തി​യ പ​ന്ഥാ​വ് വെ​ട്ടി​ത്തു​റ​ക്കു​ക​യാ​ണ് നെ​ടു​ങ്ക​ണ്ടം ക​ള​രി​ക്ക​ൽ ഹ​ണി കോ​ട്ടേ​ജി​ലെ ഗ്രീ​ഷ്മ ദാ​മോ​ദ​ര​ൻ. ജീ​ൻ​സും ഷ​ർ​ട്ടും ധ​രി​ച്ച് കാ​മ​റ​യു​മാ​യി വേ​ദി​ക​ളി​ലും ആ​ഘോ​ഷ​ങ്ങ​ളി​ലും നി​റ​സാ​ന്നി​ധ്യ​മാ​ണ് ഈ ​വ​നി​ത. ഗ്രീ​ഷ്മ​യു​ടെ കാ​ൻ​വാ​സി​ൽ തെ​ളി​യു​ന്ന​ത് ത​നി​മ​യും സ്വാ​ഭാ​വി​ക​ത​യു​മു​ള്ള ചി​ത്ര​ങ്ങ​ളാ​ണ്. പു​രു​ഷ​ൻ​മാ​ർ മാ​ത്രം കൈ​കാ​ര്യം ചെ​യ്യു​ന്ന ഇ​ൻ​ക്വ​സ്റ്റ് ന​ട​പ​ടി​ക​ളു​ടെ ചി​ത്ര​ങ്ങ​ൾ എ​ടു​ക്കു​ന്ന​തി​ൽ പ്ര​ത്യേ​ക പ്രാ​വീ​ണ്യ​മാ​ണ് ഗ്രീ​ഷ്മ​യ്ക്കു​ള്ള​ത്. മോ​ർ​ച്ച​റി​യി​ൽ മൃ​ത​ദേ​ഹ​ങ്ങ​ൾ​ക്ക​രി​കി​ൽനി​ന്ന് കാ​മ​റ ക്ലി​ക്ക് ചെ​യ്യു​ന്പോ​ൾ ഗ്രീ​ഷ്മ​യു​ടെ കൈ​വി​റ​യ്ക്കാ​റി​ല്ല. 10 വ​ർ​ഷ​ത്തി​നി​ടെ നൂ​റി​ല​ധി​കം മൃ​ത​ദേ​ഹ​ങ്ങ​ളു​ടെ ഇ​ൻ​ക്വ​സ്റ്റ് ചി​ത്ര​ങ്ങ​ളും വീ​ഡി​യോ​ക​ളും എ​ടു​ത്തി​ട്ടു​ണ്ട്. അ​പ്ര​തീ​ക്ഷി​ത​മാ​യാ​ണ് ഇ​ൻ​ക്വ​സ്റ്റ് ഫോ​ട്ടോ​ പ​ക​ർ​ത്താ​ൻ ഗ്രീ​ഷ്മ എ​ത്തി​യ​ത്. ഒ​രു അ​സ്വാ​ഭാ​വി​ക മ​ര​ണ​ത്തി​ന്‍റെ ചി​ത്രം എ​ടു​ക്കാ​ൻ പോ​ലീ​സ് വി​ളി​ച്ച​പ്പോ​ൾ ഭ​ർ​ത്താ​വ് രാ​ജേ​ഷ് സ്ഥ​ല​ത്തു​ണ്ടാ​യി​രു​ന്നി​ല്ല. പ​ക​രം ഗ്രീ​ഷ്മ ഈ ​ജോ​ലി ഏ​റ്റെ​ടു​ക്കു​ക​യാ​യി​രു​ന്നു. പി​ന്നീ​ട് പോ​ലീ​സി​ന്‍റെ വി​ളി വ​ന്നാ​ൽ രാ​പ​ക​ൽ ഭേ​ദ​മി​ല്ലാ​തെ ഗ്രീ​ഷ്മ സ്പോ​ട്ടി​ലെ​ത്തും. വി​വാ​ദ​മാ​യ നെ​ടു​ങ്ക​ണ്ടം ക​സ്റ്റ​ഡി…

Read More

അ​ഗ്നി​ര​ക്ഷാസേ​ന​യ്ക്ക് അ​ഭി​മാ​ന​മാ​യി പെ​ണ്‍ക​രു​ത്ത്

തൊ​ടു​പു​ഴ: ദു​ര​ന്ത​മു​ഖ​ത്ത് ര​ക്ഷ​ക​രാ​കു​ന്ന ഇ​ടു​ക്കി​യി​ലെ അ​ഗ്നി​ര​ക്ഷാ സേ​ന​യു​ടെ പെ​ണ്‍​ക​രു​ത്താ​ണ് ജി​നു​മോ​ൾ, അ​ഞ്ജു, ശ്രീ​ല​ക്ഷ്മി, മെ​റി​ൻ എ​ന്നി​വ​ർ. സം​സ്ഥാ​ന​ത്തി​ന്‍റെ ച​രി​ത്ര​ത്തി​ൽ ആ​ദ്യ​മാ​യി അ​ഗ്നി​ര​ക്ഷാസേ​ന​യി​ൽ ഫ​യ​ർ വു​മ​ണ്‍​മാ​രെ നി​യ​മി​ക്കാ​ൻ തീ​രു​മാ​നി​ച്ച​പ്പോ​ൾ ആ​ദ്യ ഘ​ട്ട​ത്തി​ൽത​ന്നെ സേ​ന​യു​ടെ ഭാ​ഗ​മാ​യി തീ​ർ​ന്ന​വ​രാ​ണ് ഇ​വ​ർ. ഇ​ടു​ക്കി ഫ​യ​ർ​സ്റ്റേ​ഷ​നി​ൽ ജോ​ലി ചെ​യ്യു​ന്ന നാ​ലു പേ​രും ഈ ​ജോ​ലി സ്വ​യം തെ​ര​ഞ്ഞെ​ടു​ത്താ​ണ് ക​ർ​മ​രം​ഗ​ത്തെ​ത്തി​യ​ത്. ഇ​വ​രോ​ടൊ​പ്പം അ​ഞ്ചാ​മ​താ​യി അ​ഞ്ജ​ന കൂ​ടി ഇ​ടു​ക്കി​യി​ൽ ജോ​ലി​യി​ൽ പ്ര​വേ​ശി​ച്ചെ​ങ്കി​ലും ഇ​പ്പോ​ൾ ഫ​യ​ർ അ​ക്കാ​ദ​മി​യി​ൽ പ​രി​ശീ​ല​ക​യു​ടെ റോ​ളി​ലാ​ണ്. സം​സ്ഥാ​ന​ത്ത് 1963ൽ ​അ​ഗ്നി​ര​ക്ഷാസേ​ന രൂ​പീ​കൃ​ത​മാ​യെ​ങ്കി​ലും ക​ഴി​ഞ്ഞ വ​ർ​ഷം മാ​ത്ര​മാ​ണ് സേ​ന​യ്ക്ക് ക​രു​ത്തു പ​ക​രാ​ൻ വ​നി​താ ഫ​യ​ർ ഓ​ഫീ​സ​ർ​മാ​ർ എ​ത്തി​യ​ത്. പോ​ലീ​സ്, എ​ക്സൈ​സ് തു​ട​ങ്ങി​യ സേ​നാവി​ഭാ​ഗ​ങ്ങ​ളി​ലെ​ല്ലാം വ​നി​ത​ക​ളു​ണ്ടെ​ങ്കി​ലും ഫ​യ​ർ സ​ർ​വീ​സി​ൽ പു​രു​ഷ​ൻ​മാ​ർ മാ​ത്ര​മാ​ണ് സേ​വ​നം ചെ​യ്തി​രു​ന്ന​ത്. ഇ​തി​നു വി​രാ​മ​മി​ട്ടാ​ണ് 82 വ​നി​ത​ക​ൾ കേ​ര​ള ഫ​യ​ർ ആ​ന്‍ഡ് റെ​സ്ക്യു സ​ർ​വീ​സ​സ് അ​ക്കാ​ദ​മി​യി​ൽ ആ​ദ്യ​ഘ​ട്ട പ​രി​ശീ​ല​നം വി​ജ​യ​ക​ര​മാ​യി പൂ​ർ​ത്തി​യാ​ക്കി വി​വി​ധ സ്റ്റേ​ഷ​നു​ക​ളി​ലേ​ക്ക്…

Read More

കി​ട​പ്പു​രോ​ഗി​ക​ൾ​ക്ക് സാ​ന്ത്വ​ന സ്പ​ർ​ശ​മാ​യി സി​സ്റ്റ​ർ ലീ​ന​ മ​രി​യ

ചെ​റു​തോ​ണി: മ​ര​ണ​ക്കി​ട​ക്ക​യി​ൽ ക​ഴി​യു​ന്ന ജീ​വി​ത​ങ്ങ​ൾ​ക്കു സാ​ന്ത്വ​ന സ്പ​ർ​ശ​മാ​യി സി​സ്റ്റ​ർ ലീ​ന മ​രി​യ. ത​ടി​യ​ന്പാ​ട് കു​തി​ര​ക്ക​ല്ല് എ​സ്എ​ബി​എ​സ് ജ​യ്മാ​താ പ്രോ​വി​ൻ​സ് അം​ഗ​മാ​യ സി​സ്റ്റ​ർ, വീ​ടു​ക​ളി​ൽ ക​ഴി​യു​ന്ന കി​ട​പ്പുരോ​ഗി​ക​ളെ പ​രി​ച​രി​ക്കു​ന്ന​തി​നാ​യി പെ​യി​ൻ ആ​ന്‍റ് പാ​ലി​യേ​റ്റീ​വ് കെ​യ​ർ ശു​ശ്രൂ​ഷ​യി​ലേ​ക്ക് നി​യോ​ഗി​ക്ക​പ്പെ​ടു​ക​യാ​യി​രു​ന്നു. പ്രൊ​വി​ൻ​ഷ്യ​ൽ സു​പ്പീ​രി​യ​ർ സി​സ്റ്റ​ർ ലി​റ്റി​യു​ടെ നി​ർ​ദേ​ശ​പ്ര​കാ​രം എ​സ്എ​ബി​എ​സ് സ​ഭാ സ​മൂ​ഹ​ത്തി​നു കീ​ഴി​ലാ​രം​ഭി​ച്ച പാ​ലി​യേ​റ്റീ​വ് ശു​ശ്രൂ​ഷ​യു​ടെ ചു​മ​ത​ല സി​സ്റ്റ​ർ ലീ​ന ഏ​റ്റെ​ടു​ത്തു. സി​സ്റ്റ​റി​നെ സ​ഹാ​യി​ക്കാ​ൻ താ​ങ്ങും​ത​ണ​ലു​മാ​യി ന​ഴ്സു​മാ​രാ​യ സി​സ്റ്റ​ർ റോ​സി​ൻ മേ​ലേ​ട്ട്, സി​സ്റ്റ​ർ അ​പ​ർ​ണ മ​രി​യ പു​ന്ന​പ്പാ​ടി​യി​ൽ എ​ന്നി​വ​രും ഒ​പ്പ​മു​ണ്ട്. ഇ​വ​രു​ടെ സേ​വ​ന​ത്തി​നാ​യി വാ​ഹ​ന​വും ഡ്രൈ​വ​റെ​യും വി​ട്ടു​ന​ൽ​കി​യി​ട്ടു​ണ്ട്. ഇ​തോ​ടെ ഇ​ടു​ക്കി രൂ​പ​ത​യു​ടെ കീ​ഴി​ൽ വ​രു​ന്ന മു​ഴു​വ​ൻ പ്ര​ദേ​ശ​ങ്ങ​ളി​ലും ഇ​വ​രു​ടെ സേ​വ​നം ല​ഭ്യ​മാ​ക്കാ​നാ​യി. സ​ഹാ​യി​ക്കാ​നാ​ളി​ല്ലാ​ത്ത രോ​ഗി​ക​ളു​ടെ വീ​ടും പ​രി​സ​ര​വും ആ​വ​ശ്യ​മെ​ന്നു ക​ണ്ടാ​ൽ വൃ​ത്തി​യാ​ക്കാ​നും ഇ​വ​ർ​ക്ക് മ​ടി​യി​ല്ല. ഇ​തി​നു പു​റ​മേ അ​വ​രു​ടെ വ​സ്ത്ര​ങ്ങ​ളും ക​ഴു​കി ന​ൽ​കും. മു​ടി​യും ന​ഖ​വും വെ​ട്ടി​യും മു​ഖം ഷേ​വ് ചെ​യ്തു​മെ​ല്ലാം…

Read More

ദു​രി​ത​ങ്ങ​ളെ പു​ല്ലു​പോ​ലെ നേ​രി​ട്ട് കു​ഞ്ഞ​മ്മ

കോ​ട്ട​​യം: എ​​ഴു​​പ​​താം വ​​യ​​സി​​ലും കൊ​​ടൂ​​രാ​​റ്റി​​ലൂ​​ടെ വ​​ള്ളം തു​​ഴ​​ഞ്ഞു​പോ​​യി തീ​​ര​​ത്തു​​നി​​ന്നു പു​​ല്ലു​​ചെ​​ത്തി വി​​റ്റു ജീ​​വി​​തം ക​​രു​​പ്പി​​ടി​​പ്പി​​ക്കു​​ക​​യാ​​ണ് കു​​ഞ്ഞ​​മ്മ. ജീ​​വി​​ത​​ത്തി​​ലു​​ണ്ടാ​​യ എ​​ല്ലാ പ്ര​​തി​​സ​​ന്ധി​​ക​​ളെ​​യും ത​​ട​​സ​​ങ്ങ​ളെ​യും ത​​ര​​ണം ചെ​​യ്തു​​ള്ള തു​​ഴ​​ച്ചി​​ല്‍ ഇ​​പ്പോ​​ഴും തു​​ട​​രു​​ക​​യാ​​ണ്. ജീ​​വി​​ത​​പാ​​ത​​യി​​ലെ ദു​​രി​​ത​​ങ്ങ​​ളെ പു​​ല്ലു​​പോ​​ലെ നേ​​രി​​ട്ടാ​​ണ് കു​​ഞ്ഞ​​മ്മ ഇ​​തു​​വ​​രെ​​യെ​​ത്തി​​യ​​ത്. കോ​​ട്ട​​യം കാ​​രാ​​പ്പു​​ഴ പാ​​റ​​ത്ത​​റ കു​​ഞ്ഞ​​മ്മ (70) പു​​ല്ലു വി​​ല്‍​പ​​ന തു​​ട​​ങ്ങി​​യി​​ട്ട് 15 വ​​ര്‍​ഷം ക​​ഴി​​ഞ്ഞു. ക​​ര്‍​ഷ​​ക തൊ​​ഴി​​ലാ​​ളി​​യാ​​യ കു​​ഞ്ഞ​​മ്മ മു​​ട​​ങ്ങാ​​തെ പു​​ല്ലു​ചെ​​ത്തി കെ​​ട്ടു​​ക​​ളാ​​ക്കി വി​​ല്‍​ക്കു​​ന്നു. ഇ​​ത്ത​​ര​​ത്തി​​ല്‍ പു​​ല്ല് വി​​ല്‍പ്പ​​ന​​യി​​ലൂ​​ടെ കു​​ഞ്ഞ​​മ്മ ഒ​​രു വ​​ള്ളം സ്വ​​ന്ത​മാ​യി വാ​​ങ്ങി. ഇ​​വ​​ര്‍ വ​​ള്ള​​ത്തി​​ല്‍ വി​​ല്‍​പ്പ​​ന​​യ്‌​​ക്കെ​​ത്തി​​ക്കു​​ന്ന പ​​ച്ച​​പ്പു​​ല്ലി​​ന് ആ​​വ​​ശ്യ​​ക്കാ​​രേ​​റെ​​യാ​​ണ്. ​വ​ള്ളം​​ വാ​​ങ്ങി​​യ​​തി​​നു പി​​ന്നി​​ലൊ​​രു ക​​ഥ​​യു​​ണ്ട്. 15 വ​​ര്‍​ഷം മു​​മ്പ് നൂ​​റു രൂ​​പ വേ​​ത​​ന​​ത്തി​​ന് ജോ​​ലി ചെ​​യ്തി​​രു​​ന്ന സ്ഥാ​​പ​​ന​​ത്തി​​ല്‍​നി​​ന്നു കു​​ഞ്ഞ​​മ്മ​​യെ പി​​രി​​ച്ചു​വി​​ട്ടു. ജീ​​വി​​ത​​ത്തി​​ല്‍ ഒ​​രാ​​ള്‍​ക്കു മു​​ന്നി​​ലും തോ​​ല്‍​ക്കാ​​ന്‍ മ​​ന​​സി​​ല്ലാ​​തെ പി​​റ്റേ​​ന്നു മു​​ത​​ല്‍ കൊ​​ടൂ​​രാ​​റി​​ന്‍റെ തീ​​ര​​ത്തും പാ​​ട​​ശേ​​ഖ​​ര​​ങ്ങ​​ളി​​ല്‍​നി​​ന്നും പു​​ല്ലു​​ചെ​​ത്തി വി​​ല്‍​ക്കാ​​ന്‍ തു​​ട​​ങ്ങി. ദി​​വ​​സ​​വും വ​​രു​​മാ​​ന​​ത്തി​​ന്‍റെ ഒ​​രു വി​​ഹി​​തം…

Read More

ത​ബ​ല​വാ​ദ​ന​ത്തി​ലെ ര​ത്ന​സ്ത്രീ: ദ​ക്ഷി​ണേ​ന്ത്യ​യി​ലാ​കെ അ​റി​യ​പ്പെ​ടു​ന്ന വ​നി​താ ക്ലാ​സി​ക്ക​ൽ ത​ബ​ലി​സ്റ്റ്

വൈ​ക്കം: ​സ​​ഹോ​​ദ​​ര​​ന്‍റെ നാ​​ടോ​​ടി​​നൃ​​ത്ത​​ത്തി​​ന് മി​​ഴി​​വേ​​കാ​​ൻ ത​​ബ​​ല​​യി​​ല്‍ വി​​ര​​ൽ​​ പ​​തി​​ച്ച​​പ്പോ​​ൾ ആ ​​നാ​​ദ​​പ്ര​​പ​​ഞ്ച​​ത്തി​ന്‍റെ ഭാ​​ഗ​​മാ​​കാ​​നാ​​ണ് ത​​ന്‍റെ നി​​യോ​​ഗ​​മെ​​ന്ന് ആ ​​കു​​രു​​ന്ന് പെ​​ൺ​​കു​​ട്ടി അ​​ന്ന് അ​​റി​​ഞ്ഞു​​കാ​​ണി​​ല്ല. സം​​ഗീ​​ത​​വും നൃ​​ത്ത​​വും ജീ​​വ​​വാ​​യു​​വാ​​യ കു​​ടും​​ബ​​ത്തി​​ലെ ഇ​​ള​​മു​​റ​​ക്കാ​​രി​​യാ​​യ അ​​ന്ന​​ത്തെ കു​​രു​​ന്നു പെ​​ൺ​​കു​​ട്ടി​​യാ​​ണ് ഇ​​ന്ന് ദ​​ക്ഷി​​ണേ​​ന്ത്യ​​യി​​ലാ​​കെ അ​​റി​​യ​​പ്പെ​​ടു​​ന്ന ആ​​ദ്യ വ​​നി​​താ ക്ലാ​​സി​​ക്ക​​ൽ ത​​ബ​​ലി​​സ്റ്റാ​​യി മാ​​റി​​യ ര​​ത്ന​​ശ്രീ​​ അ​​യ്യ​​ർ. വൈ​​ക്കം ത​​ല​​യാ​​ഴ​​ത്തെ ത​​മി​​ഴ് ബ്രാ​​ഹ്മ​​ണ​​സ​​മൂ​​ഹ​​ത്തി​​ലെ ക​​ള​​പ്പു​​ര​​യ്ക്ക​​ൽ മ​​ഠ​​ത്തി​​ലെ രാ​​മ​​ച​​ന്ദ്ര അ​​യ്യ​​രു​​ടെ​​യും സ​​രോ​​ജ​​യു​​ടെ​​യും ഏ​​ഴ് മ​​ക്ക​​ളി​​ൽ ഇ​​ള​​യ ​​മ​​ക​​ളാ​​ണ് ര​​ത്ന​​ശ്രീ. അ​​ച്ഛ​​നും അ​​മ്മ​​ക്കു​​മൊ​​പ്പം സ​​ഹോ​​ദ​​ര​​ങ്ങ​​ളും പി​​ന്തു​​ണ ന​​ൽ​​കി​​യ​​തോ​​ടെ ര​​ത്ന​​ശ്രീ​​ക്ക് ത​​ബ​​ല ജീ​​വി​​ത താ​​ള​​മാ​​യി. ര​​സ​​ത​​ന്ത്ര​​ത്തി​​ൽ ബി​​രു​​ദാ​​ന​​ന്ത​​ര ബി​​രു​​ദ​​മു​​ള്ള ര​​ത്ന​​ശ്രീ​​ക്ക് ത​​ബ​​ല​​യി​​ൽ ഹി​​ന്ദു​​സ്ഥാ​​നി സ്റ്റൈ​​ലി​​ൽ പ്രാ​​വീ​​ണ്യ​​മു​​ണ്ട്. ചെ​​റു​​പ്രാ​​യം മു​​ത​​ൽ​​ക്കേ സം​​ഗീ​​തം അ​​ലി​​ഞ്ഞു​​ചേ​​ർ​​ന്ന കു​​ടും​​ബ​​ത്തി​​ൽ​​നി​​ന്നു വാ​​ദ്യോ​​പ​​ക​​ര​​ണ​​ങ്ങ​​ളു​​ടെ ഈ​​ണം കേ​​ട്ടാ​​ണ് ര​​ത്ന​​ശ്രീ​​ക്ക് ത​​ബ​​ല​​യോ​​ട് അ​​നു​​രാ​​ഗം തു​​ട​​ങ്ങി​​യ​​ത്. ഏ​​ഴാം​​ക്ലാ​​സി​​ൽ പ​​ഠി​​ക്കു​​മ്പോ​​ൾ ആ​​കാ​​ശ​​വാ​​ണി​​യി​​ലൂ​​ടെ സാ​​ക്കി​​ർ​​ഹു​​സൈ​​ന്‍റെ സോ​​ളോ കേ​​ൾ​​ക്കാ​​നി​​ട​​യാ​​യി. ഇ​​തി​​ൽ​​നി​​ന്നും പ്ര​​ചോ​​ദ​​നം ഉ​​ൾ​​ക്കൊ​​ണ്ട് സ്കൂ​​ൾ യൂ​​ത്ത് ഫെ​​സ്റ്റി​​വ​​ലി​​ൽ…

Read More

തി​രു​വ​സ്ത്ര ഡി​സൈ​നിം​ഗി​ൽ കൈ​യൊ​പ്പ് ചാ​ർ​ത്തി റാ​ണി ജ​യിം​സ്

കാ​​ഞ്ഞി​​ര​​പ്പ​​ള്ളി: വൈ​​ദി​​ക​​ർ​​ക്കാ​​യു​​ള്ള തി​​രു​​വ​​സ്ത്ര ഡി​​സൈ​​നിം​​ഗി​​ൽ കൈ​​യൊ​​പ്പ് ചാ​​ർ​​ത്തി ശ്ര​​ദ്ധേ​​യ​​യാ​​വു​​ക​​യാ​​ണ് വാ​​ഴൂ​​ർ സ്വ​​ദേ​​ശി​​നി​​യാ​​യ യു​​വ​​സം​​രം​​ഭ​​ക. സ്ത്രീ​​ക​​ൾ അ​​ധി​​ക​​മൊ​​ന്നും കൈ​​വ​​യ്ക്കാ​​ത്ത മേ​​ഖ​​ല​​യി​​ൽ വി​​ജ​​യ​​ക്കൊ​​ടി പാ​​റി​​ച്ചി​​രി​​ക്കു​​ന്ന​​ത് വാ​​ഴൂ​​ര്‍ ചെ​​ങ്ക​​ല്ലേ​​ല്‍​ പ​​ള്ളി നാ​​ൽ​​പ​​താം​​ക​​ളം റാ​​ണി ജ​​യിം​​സാ​​ണ്. ല​​ത്തീ​​ന്‍, സീ​​റോ മ​​ല​​ബാ​​ര്‍, യാ​​ക്കോ​​ബാ​​യ എ​​ന്നി​​ങ്ങ​​നെ ഏ​​തു സ​​ഭ​​ക​​ളി​​ലെ​​യും വൈ​​ദി​​ക​​ര്‍​ക്കാ​​ശ്യ​​മാ​​യ തി​​രു​​വ​​സ്ത്ര​​ങ്ങ​​ള്‍ ചെ​​യ്തു ന​​ല്‍​കും. എം​​എ​​സ്ഡ​​ബ്ല്യു ബി​​രു​​ദം നേ​​ടി​​യ​​തി​​നു​​ശേ​​ഷം കൗ​​ണ്‍​സ​​ലിം​​ഗ് ഡി​​പ്ലോ​​മ കോ​​ഴ്‌​​സ് ചെ​​യ്യു​​ന്ന​​തി​​നി​​ട​​യി​​ലാ​​യി​​രു​​ന്നു വി​​വാ​​ഹം. ഭ​​ര്‍​ത്താ​​വ് ജ​​യിം​​സ് മെ​​ക്കാ​​നി​​ക്ക​​ല്‍ എ​​ൻ​​ജി​​നി​​യ​​റാ​​യി​​രു​​ന്നു. ബം​​ഗ​​ളൂ​​രു​​വി​​ല്‍ ജോ​​ലി ചെ​​യ്യു​​ന്ന ഭ​​ര്‍​ത്താ​​വി​​നൊ​​പ്പം എ​​ത്തി​​യ റാ​​ണി അ​​വ​​രു​​ടെ ക​​മ്പ​​നി സ​​ന്ദ​​ര്‍​ശി​​ക്കാ​​ന്‍ ഇ​​ട​​യാ​​യി. എം​​ബ്രോ​​യി​​ഡ​​റി ഡി​​സൈ​​നിം​​ഗി​​നു​​ള്ള മെ​​ഷീ​​ന​​റി​​ക​​ള്‍ വി​​ദേ​​ശ​​ത്തു​​നി​​ന്നും ഇ​​റ​​ക്കു​​മ​​തി ചെ​​യ്ത് വി​​ല്‍​പ്പ​​ന ന​​ട​​ത്തി​​യി​​രു​​ന്ന ക​​മ്പ​​നി​​യാ​​യി​​രു​​ന്നു അ​​ത്. പ​​ഠ​​ന​​കാ​​ല​​ത്ത് എ​​പ്പോ​​ഴോ കൂ​​ട്ടു​​കാ​​ര്‍​ക്കും മ​​റ്റു​​മാ​​യി ചെ​​റി​​യ തു​​ന്ന​​ല്‍​വ​​ര്‍​ക്കു​​ക​​ളും പെ​​യി​​ന്‍റിം​​ഗു​​മൊ​​ക്കെ ചെ​​യ്തു​​ന​​ല്‍​കി​​യി​​രു​​ന്നു. ആ ​​ഒ​​രു താ​​ത്പ​​ര്യം ഉ​​ള്ളി​​ലു​​ണ്ടാ​​യി​​രു​​ന്ന​​തി​​നാ​​ല്‍ ഭ​​ര്‍​ത്താ​​വി​​ന്‍റെ ക​​മ്പ​​നി സ​​ന്ദ​​ര്‍​ശി​​ച്ച​​തോ​​ടെ കം​​പ്യൂ​​ട്ട​​റൈ​​സ്ഡ് ഡി​​സൈ​​നിം​​ഗ് പ​​ഠി​​ക്ക​​ണ​​മെ​​ന്ന ആ​​ഗ്ര​​ഹം റാ​​ണി​​ക്കു​​ണ്ടാ​​യി. അ​​ങ്ങ​​നെ ഭ​​ര്‍​ത്താ​​വി​​ന്‍റെ ക​​മ്പ​​നി​​യി​​ല്‍ പോ​​യി പ​​രി​​ശീ​​ല​​നം…

Read More

മാ​താ​പി​താ​ക്ക​ളി​ല്ലാ​ത്ത 14കാ​രി​യു​ടെ വി​വാ​ഹം ന​ട​ത്തി: പു​ലി​വാ​ല് പി​ടി​ച്ച് ബ​ന്ധു​ക്ക​ൾ

മ​ഹാ​രാ​ഷ്ട്ര​യി​ൽ പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യെ വി​വാ​ഹം ക​ഴി​പ്പി​ച്ച​തി​നു ബ​ന്ധു​ക്ക​ൾ​ക്കെ​തി​രേ കേ​സ്. അ​ഹ​ല്യ​ന​ഗ​ർ ജി​ല്ല​യി​ലാ​ണ് സം​ഭ​വം. 14കാ​രി​യാ​യ കു​ട്ടി​യും 25കാ​ര​നും ത​മ്മി​ലു​ള്ള വി​വാ​ഹ​മാ​ണു ന​ട​ത്തി​യ​ത്. ജ​നു​വ​രി ഒ​ന്നി​ന് ഷെ​വ്ഗാ​വി​ലാ​ണു വി​വാ​ഹം ന​ട​ന്ന​തെ​ന്ന് ചി​ക്ക​ൽ​താ​ന പോ​ലീ​സ് പ​റ​ഞ്ഞു. പെ​ൺ​കു​ട്ടി ദേ​വ്‌​ലാ​യ് പ്ര​ദേ​ശ​ത്തു​ള്ള ഭ​ർ​തൃ​വീ​ട്ടി​ൽ താ​മ​സി​ക്കാ​ൻ വി​സ​മ്മ​തി​ക്കു​ക​യും മാ​ർ​ച്ച് നാ​ലി​ന് പോ​ലീ​സി​നെ സ​മീ​പി​ക്കു​ക​യും ചെ​യ്തു. സം​സ്ഥാ​ന ശി​ശു​ക്ഷേ​മ സ​മി​തി​യു​ടെ സ​ഹാ​യ​ത്തോ​ടെ​യാ​ണു കു​ട്ടി​യു​ടെ മൊ​ഴി രേ​ഖ​പ്പെ​ടു​ത്തി​യ​ത്. ത​നി​ക്ക് മാ​താ​പി​താ​ക്ക​ളി​ല്ലെ​ന്നും ബ​ന്ധു​ക്ക​ളാ​ണ് 25 വ​യ​സു​കാ​ര​നു​മാ​യി ത​ന്‍റെ വി​വാ​ഹം ന​ട​ത്തി​യ​തെ​ന്നും കു​ട്ടി മൊ​ഴി ന​ൽ​കി. ബ​ന്ധു​ക്ക​ൾ​ക്കെ​തി​രേ ശൈ​ശ​വ വി​വാ​ഹ നി​രോ​ധ​ന നി​യ​മ​പ്ര​കാ​ര​വും ഭ​ർ​ത്താ​വി​നെ​തി​രേ ലൈം​ഗി​ക കു​റ്റ​കൃ​ത്യ​ങ്ങ​ളി​ൽ​നി​ന്നു കു​ട്ടി​ക​ളെ സം​ര​ക്ഷി​ക്ക​ൽ നി​യ​മ​പ്ര​കാ​ര​വും കേ​സെ​ടു​ത്തി​ട്ടു​ണ്ടെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു.

Read More