ഹൈദരാബാദ്: ആന്ധ്രാപ്രദേശ് കടപ്പയിലെ ലങ്കാമല റിസർവ് വനത്തിൽനിന്ന് 800 മുതൽ 2,000 വർഷം വരെ പഴക്കമുള്ള പുരാതനലിഖിതങ്ങൾ കണ്ടെത്തി. സമീപകാലത്തെ ഏറ്റവും വലിയ പുരാവസ്തു കണ്ടെത്തലാണിത്. ഇരുന്പുയുഗ (1200-550 ബിസി) കാലഘട്ടത്തിലേതെന്നു കരുതപ്പെടുന്ന ശിലാചിത്രങ്ങളും മൂന്നു ശിലാഗുഹകളും ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ സർവേയിൽ കണ്ടെത്തിയവയിൽ ഉൾപ്പെടുന്നു. ശിലാഗുഹകളിൽ ഒന്നിൽ മൃഗങ്ങൾ, ജ്യാമിതീയ പാറ്റേണുകൾ, മനുഷ്യരൂപങ്ങൾ തുടങ്ങിയവയുടെ അതിശയകരമായ ചിത്രങ്ങൾ ഉണ്ടെന്നു ഗവേഷകർ പറഞ്ഞു. ആദ്യകാല ചരിത്ര കാലഘട്ടത്തിലെ (ബിസി 2500 -എഡി രണ്ട്) ചിത്രങ്ങളാണിത്. ചുവന്ന മണ്ണ്, ചീനക്കളിമണ്ണ്, മൃഗക്കൊഴുപ്പ്, പൊടിച്ച അസ്ഥികൾ തുടങ്ങിയ പ്രകൃതിദത്ത വസ്തുക്കൾ ഉപയോഗിച്ചാണ് ചിത്രമെഴുതിയിട്ടുള്ളത്. വടക്കേ ഇന്ത്യയിൽനിന്നുള്ള ഭക്തർ പതിവായി സന്ദർശിച്ചിരുന്ന പ്രധാന ശൈവ തീർഥാടന കേന്ദ്രങ്ങളിലൊന്നാണു ലങ്കാമല. ശ്രീശൈലത്തിനു തെക്കുഭാഗത്തുള്ള നിത്യപൂജകോണ, അക്കാദേവതല കൊണ്ട, ബണ്ടിഗാനി ചെല്ല എന്നിവിടങ്ങളിലെ ദുർഘടമായ ഭൂപ്രദേശങ്ങളിൽ ഫെബ്രുവരി 27നും ഈമാസം ഒന്നിനുമിടയിലായിരുന്നു സർവേ.…
Read MoreCategory: Today’S Special
പാലും പഴങ്ങളുമായി ആദ്യരാത്രിയിൽ മണിയറയിലെത്തി നവവധു: യുവതിയോട് നവവരൻ ചെയ്തത് കേണ്ടാൽ ഞെട്ടും
അയോധ്യ: ഉത്തർപ്രദേശിൽ നവവധുവിനെ ആദ്യരാത്രിയിൽ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയശേഷം യുവാവ് ജീവനൊടുക്കി. അയോധ്യ കാന്ത് പോലീസ് സ്റ്റേഷൻ പരിധിയിലുള്ള സാദത്ത് ഗഞ്ച് പ്രദേശത്താണു ശനിയാഴ്ചയാണു സംഭവം. ശിവാനി എന്ന യുവതിയാണു മരിച്ചത്. ശനിയാഴ്ചയായിരുന്നു പ്രദീപും ശിവാനിയും വിവാഹിതരായത്. ഇന്നലെ രാവിലെ ദമ്പതിമാർ ഉറങ്ങിയിരുന്ന മുറിയുടെ വാതിൽ തുറക്കാത്തതിനെത്തുടർന്ന് കുടുംബാംഗങ്ങൾ വാതിൽ തള്ളിത്തുറന്ന് അകത്തുപ്രവേശിച്ചപ്പോഴാണ് ഇരുവരെയും മരിച്ചനിലയിൽ കണ്ടത്. ശിവാനിയുടെ മൃതദേഹം കട്ടിലിലും പ്രദീപിനെ സീലിംഗ് ഫാനിൽ തൂങ്ങിമരിച്ചനിലയിലുമാണു കണ്ടെത്തിയത്. മുറി അകത്തുനിന്നു പൂട്ടിയ നിലയിലായിരുന്നു. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.
Read Moreകുട്ടികളുടെ ഇഷ്ടം നേടി ‘പെപ്പ പിഗ് ഇഡലി’: വീഡിയോ കാണാം
കുട്ടികളുടെ പ്രിയപ്പെട്ട കാർട്ടൂൺ കഥാപാത്രങ്ങളിലൊന്നായ “പെപ്പ പിഗ്’ ന്റെ രൂപത്തിൽ തയാറാക്കിയ ഇഡലി സമൂഹമാധ്യമങ്ങളിൽ തരംഗമായി. ഇഡലി തയാറാക്കുന്നതിന്റെ പൂർണ വീഡിയോ ഇൻസ്റ്റഗ്രാമിൽ ലഭ്യമാണ്. ഇഡലി ട്രേ വൃത്തിയാക്കിയശേഷം മാവ് ഒഴിക്കുന്നു. പിന്നീട് കണ്ണും മൂക്കും വായും വരയ്ക്കുന്നു. ഇഡലിക്ക് പെപ്പ പിഗിന്റെ പിങ്ക് നിറം ലഭിക്കാനായി മാവിൽ ബീറ്റ്റൂട്ട് ജ്യൂസ് ചേർക്കണം. കുസൃതിക്കാരൻ “പന്നിക്കുട്ടൻ ഇഡലി’ കാഴ്ചയിൽ മാത്രമല്ല, രുചിയിലും കേമനാണ്. സർഗാത്മകമായ ഈ പ്രഭാതഭക്ഷണത്തിനു ആവേശകരമായ പ്രതികരണങ്ങളാണു ലഭിക്കുന്നത്. പതിവുഭക്ഷണം കഴിച്ച് കുട്ടികൾ മടുത്തെങ്കിൽ “പെപ്പ പിഗ് ഇഡലി’യൊന്നു പരീക്ഷിച്ചു നോക്കൂ…വീഡിയോ കാണാൻ ഇവിടെ ക്ലിക് ചെയ്യുക.
Read Moreഭാഗ്യം വരുന്ന വഴിയേ..! 250 രൂപയ്ക്കു വാങ്ങിയ പെയിന്റിംഗിന് 2.5 ലക്ഷം
ഭാഗ്യം വരുന്ന വഴികളെക്കുറിച്ച് മുൻകൂട്ടി പറയാനാവില്ല. അമേരിക്കക്കാരിയായ മാരിസ ആൽക്രോണിന് (27) ഭാഗ്യം വന്നത് ഒരു ചിത്രത്തിന്റെ രൂപത്തിലായിരുന്നു. മാരിസ തന്റെ പ്രതിശ്രുതവരനായ ആരോൺ ഹാലിക്കൊപ്പം ഒഹായോയിലെ ഓക്ക്വുഡിലേക്കുള്ള വീട്ടിലേക്കു പോകുന്ന വഴി ഒരു ചാരിറ്റി ഷോപ്പിൽ കയറി. അവിടെ അടുത്തിടെ എത്തിയ ചില വസ്തുക്കൾ കടയുടമ അവരെ കാണിച്ചു. അതിൽ മാരിസയ്ക്ക് ഇഷ്ടപ്പെട്ടത് ഒരു പെയിന്റിംഗ് ആയിരുന്നു. 253 രൂപയ്ക്ക് (2.90 ഡോളർ) അവളത് വാങ്ങുകയുംചെയ്തു. തിരികെ കാറിലെത്തിയശേഷം അവൾ പെയിന്റിംഗ് സൂക്ഷിച്ചു നോക്കിയപ്പോൾ മൂലയിലായി ചിത്രകാരന്റേതെന്നു കരുതുന്ന ഒപ്പുണ്ടായിരുന്നു. ചിത്രകാരനായ ജോഹാൻ ബെർത്തൽസന്റെ പേരായിരുന്നു അത്. കൗതുകംകൊണ്ട് ആ പേര് ഗൂഗിളിൽ സെർച്ച് ചെയ്തപ്പോൾ വിസ്മയിച്ചു പോയി. പ്രശസ്ത ചിത്രകാരൻ ജോഹാൻ ബെർത്തൽസൺ ആയിരുന്നു അത്. സിൻസിനാറ്റിയിലെ കാജ സൈക്സ് ആർട്ട് ഗാലറിയുമായി ബന്ധപ്പെട്ടപ്പോൾ പെയിന്റിംഗിന് 1.5 ലക്ഷം മുതൽ 2.5 ലക്ഷം രൂപ…
Read Moreലിവ് ഇൻ പങ്കാളിയുടെ ഭർത്താവ് യുവാവിനെ കുത്തിക്കൊന്നു: പ്രതികൾ ഒളിവിൽ
രാജസ്ഥാനിൽ ലിവ് ഇൻ പങ്കാളിയുടെ ഭർത്താവ് യുവാവിനെ കുത്തിക്കൊന്നു. ഉദയ്പുർ ജില്ലയിലെ പനേരിയ കി മദാരി പ്രദേശത്ത് ഇന്നലെ ഉച്ചകഴിഞ്ഞാണു സംഭവം. ദുൻഗർപുർ ജില്ലയിൽ നിന്നുള്ള ജിതേന്ദ്ര മീന (30) തന്റെ ലിവ്-ഇൻ പങ്കാളിയായ ഡിംപിളിനൊപ്പം (25) വാടക മുറിയിൽ താമസിക്കുകയായിരുന്നു. ഇവിടെയെത്തിയാണ് ഡിപിളിന്റെ ഭർത്താവ് നർസി യുവാവിനെ കുത്തിക്കൊലപ്പെടുത്തിയത്. സംഭവശേഷം ഡിംപിളും നർസിയും രക്ഷപ്പെടുന്നത് സിസിടിവി ദൃശ്യങ്ങളിൽ പതിഞ്ഞിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. ഡിംപിൾ നഴ്സായി ജോലി ചെയ്യുന്ന സ്വകാര്യ ആശുപത്രിയിൽ കമ്പൗണ്ടറായി ജോലി ചെയ്യുകയായിരുന്നു ജിതേന്ദ്ര. പ്രതികൾ ഒളിവിലാണെന്നും ഇവരെ പിടികൂടാനുള്ള ശ്രമങ്ങൾ തുടരുകയാണെന്നും പോലീസ് പറഞ്ഞു .
Read Moreഭാര്യയെ സംശയിച്ചത് പൊല്ലാപ്പായി ഒടുവിൽ ക്ഷമ പറഞ്ഞ് തടിതപ്പി
സംശയരോഗിയായ ഭർത്താവിനെ ഭാര്യ ആക്രമിച്ചു പരിക്കേൽപ്പിക്കുകയും വീട്ടില്‍നിന്നു പുറത്താക്കുകയും ചെയ്തു. പോലീസ് സ്റ്റേഷനില്‍ അഭയം തേടിയ ഭർത്താവ്, തന്റെ സംശയം തെറ്റാണെന്നു ബോധ്യമായതോടെ ക്ഷമ പറഞ്ഞു തടിതപ്പി. ഉത്തർപ്രദേശിലെ കാണ്പുരിലാണു സംഭവം. ബിത്തൂർ ഏരിയയിൽ സ്പൈസി കമ്പനിയിലെ ജോലിക്കാരനാണു ഭാര്യയെ സംശയിച്ച് പൊല്ലാപ്പിലായ ഭർത്താവ്. ഭാര്യയ്ക്ക് മെഡിക്കല്‍ കോളജിലാണു ജോലി. ദീർഘനേരം ഫോണിൽ സംസാരിച്ചുകൊണ്ടിരുന്ന ഭാര്യക്ക് മറ്റൊരു ബന്ധമുണ്ടെന്നു ഭർത്താവിനു സംശയം തോന്നുകയായിരുന്നു. കള്ളത്തരം കണ്ടുപിടിക്കാൻ ഭാര്യ അറിയാതെ അവരുടെ ഫോണിൽ കോളുകൾ റെക്കോർഡ് ചെയ്യാനുള്ള ആപ്പ് ഡൗണ്‍ലോഡ് ചെയ്തു. ഭാര്യ ഇതു കണ്ടുപിടിച്ചതോടെ വഴക്കായി. വഴക്കിനിടെ ഭാര്യ തന്റെ കൈയിലിരുന്ന പിന് ഉപയോഗിച്ച് ഭര്‍ത്താവിനെ ആക്രമിക്കുകയും വീട്ടില്‍നിന്ന് ഇറക്കിവിടുകയുമായിരുന്നു. ഭർത്താവ് പരാതിയുമായി നേരേ പോലീസ് സ്റ്റേഷനിലെത്തി. പോലീസ് ഭാര്യയെയും ഭാര്യ വിളിച്ചിരുന്ന ആളെയും സ്റ്റേഷനിലേക്കു വിളിച്ചുവരുത്തി. തന്റെ മേലുദ്യോഗസ്ഥനുമായിട്ടായിരുന്നു ഭാര്യ ഫോണിൽ സംസാരിച്ചുകൊണ്ടിരുന്നത്. അയാൾ തന്റെ…
Read Moreപഴമയും പുതുമയും..! തലമുറകള്‍ തമ്മിലുള്ള ഇഴയടുപ്പം വര്‍ധിപ്പിക്കാന്‍ സംഗമവുമായി കുടുംബശ്രീ
കോട്ടയം: ലോക ഹാപ്പിനസ് ദിനത്തോടനുബന്ധിച്ചു തലമുറകളുടെ സംഗമം സംഘടിപ്പിക്കാന്‍ കുടുംബശ്രീ. 20നാണ് ഹാപ്പിനസ് ദിനം. ഇതോടനുബന്ധിച്ചാണു സംസ്ഥാനത്താകെ ഇന്നു മുതല്‍ 25 വരെയുള്ള ദിവസങ്ങളില്‍ വിവിധ ജില്ലകളിലെ സിഡിഎസുകള്‍ തോറും തലമുറ സംഗമം നടത്തുന്നത്. സംസ്ഥാനമൊട്ടാകെ വയോജന അയല്‍ക്കൂട്ടാംഗങ്ങളുടെയും ഓക്സിലറി ഗ്രൂപ്പ് അംഗങ്ങളുടെയും സിഡിഎസ് തല സംഗമമാണിത്. പഴയകാലത്തെ അറിയാനും പുതുതലമുറയെ മനസിലാക്കാനും വേണ്ടിയാണ് കുടുംബശ്രീ ഈ പദ്ധതി നടപ്പിലാക്കുന്നത്. സമൂഹത്തില്‍ വയോജനങ്ങള്‍ നേരിടുന്ന പ്രശ്നങ്ങള്‍, അവര്‍ക്കു ലഭ്യമാക്കേണ്ട ക്ഷേമ പ്രവര്‍ത്തനങ്ങള്‍ എന്നിവ ചര്‍ച്ച ചെയ്തു രൂപപ്പെടുത്തല്‍, വയോജനങ്ങളുടെ അനുഭവങ്ങള്‍, അറിവ് എന്നിവ പുതുതലമുറയ്ക്കു പകര്ന്നുനല്കല്, യുവതലമുറയില്‍ വയോജന സൗഹൃദ അന്തരീക്ഷം സൃഷ്ടിക്കുന്നതിനു പ്രാപ്തമാക്കല്‍, തദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, കുടുംബശ്രീ എന്നിവയുടെ പദ്ധതികളില്‍ വയോജനങ്ങള്‍ക്കു പരിഗണന ഉറപ്പാക്കല്‍ എന്നിവയാണ് തലമുറ സംഗമത്തിലൂടെ ലക്ഷ്യമിടുന്നത്. ഏകദിന സംഗമത്തിലെ ചര്‍ച്ചകളിലുടെ വയോജനങ്ങള്‍ നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ചു പൊതു സമൂഹത്തിനു ധാരണ സൃഷ്ടിക്കുക,…
Read Moreയൂട്യൂബ് നോക്കി വണ്ണം കുറച്ചു, ആമാശയവും അന്നനാളവും ചുരുങ്ങിപ്പോയി; 18കാരിയ്ക്ക് സംഭവിച്ചത് കേട്ടാൽ ഞെട്ടും
വണ്ണം കുറയ്ക്കുന്നതിനായി പല തരത്തിലുള്ള വിദ്യകൾ പരീക്ഷിച്ച് നോക്കാറുണ്ട്. പലതരം ഡയറ്റുകൾ എടുക്കാറുണ്ട്. ചിലരാകട്ടെ ജിമ്മിൽ പോയി കട്ടവർക്കൗട്ട് ചെയ്ത് തടി കുറയ്ക്കാൻ നോക്കും. മറ്റു ചിലരാകട്ടെ വണ്ണം കുറയ്ക്കാനുള്ള മരുന്ന് എടുക്കാറുണ്ട്. വ്യക്തവും കൃത്യവുമായി ഡയറ്റ് എടുക്കാതെ പലരും ഇന്ന് വണ്ണം കുറയ്ക്കാൻ നോക്കാറുണ്ട്. യൂട്യൂബിൽ നോക്കി ശാസ്ത്രീയമല്ലാത്ത രീതിയിൽ തടി കുറയ്ക്കുകയും ചെയ്യാറുണ്ട്. എന്നാൽ പലരിലും ഇത് ദോഷകരമായി ആണ് ബാധിക്കുന്നത്. പലപ്പോഴും ജീവൻ പോലും നഷ്ടപ്പെടുന്ന അവസ്ഥ ഉണ്ടാകാറുണ്ട്. അത്തരത്തിലൊരു വാർത്തയാണ് ഇപ്പോൾ പുറത്ത് വരുന്നത്. കണ്ണൂരിൽ വണ്ണം കുറയ്ക്കാനായി യൂട്യൂബ് നോക്കി ഡയറ്റെടുത്ത കൗമാരക്കാരി മരിച്ചു. കണ്ണൂർ കൂത്തുപറമ്പ് മെരുവമ്പായി സ്വദേശി ശ്രീനന്ദ(18)യാണ് മരിച്ചത്. ഗുരുതര ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന് തലശേരി സഹകരണ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്നലെയാണ് മരണം സംഭവിച്ചത്. വണ്ണം കുറയ്ക്കാൻ വേണ്ടി അല്പം ഭക്ഷണം മാത്രം കഴിക്കാറുള്ള പെൺകുട്ടിയുടെ…
Read Moreഒരു അബദ്ധം പറ്റി, എല്ലാവരും എന്നോട് ക്ഷമിക്കണം: ട്രാഫിക് സിഗ്നലിൽ മൂത്രമൊഴിച്ച യുവാവിന്റെ മാപ്പ് എത്തി
റോഡ് നിയമങ്ങൾ അനുസരിക്കുന്നതിനൊപ്പം ചില മര്യാദകൾ കൂടി നമ്മൾ പാലിക്കേണ്ടതുണ്ട്. കഴിഞ്ഞ ദിവസം പൂനെയിലെ ഒരു ട്രാഫിക് സിഗ്നലിൽ ബിഎംഡബ്ല്യു കാറിൽ വന്ന് ഇറങ്ങിയ ഒരു യുവാവ് മൂത്രമൊഴിച്ച വാർത്ത വൈറലായിരുന്നു. ഗൗരവ് അഹുജ എന്ന യുവാവ് ആണ് സിഗ്നലിൽ മൂ്തരമൊഴിച്ചത്. ഇയാളുടെ വീഡിയോ വഴിയാത്രക്കാരനായ ഒരു യുവാവ് ഫോണിൽ പകർത്തുകയും സമൂഹ മാധ്യമങ്ങളിൽ അത് വൈറലാക്കുകയും ചെയ്തു. അതോടെ താൻ ചെയ്ത പ്രവർത്തിയിൽ ഖേദം പ്രകടിപ്പിച്ച് യുവാവ് ക്ഷമാപണം നടത്തുകയും വീഡിയോ തന്റെ സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കുകയും ചെയ്തു. “ഇന്നലത്തെ പ്രവർത്തിയിൽ ഞാൻ വളരെ ലജ്ജിക്കുന്നു. പൂനെയിലെയും മഹാരാഷ്ട്രയിലെയും ഇന്ത്യയിലെയും ജനങ്ങളോട് ഞാൻ ശരിക്കും ക്ഷമ ചോദിക്കുന്നു. പൊലീസ് വകുപ്പിനോടും (ഏക്നാഥ്) ഷിൻഡെ സാഹിബിനോടും ഞാൻ ക്ഷമ ചോദിക്കുന്നു. ദയവായി എന്നോട് ക്ഷമിക്കുകയും എനിക്ക് ഒരു അവസരം നൽകുകയും ചെയ്യുക, ഇത് ഒരിക്കലും ആവർത്തിക്കില്ല.” –…
Read Moreരതീഷിന്റെ കുടുംബത്തിന് ബസ് ജീവനക്കാരുടെ കൈത്താങ്ങ്: സ്നേഹയാത്രയില്‍ സമാഹരിച്ച ഏഴരലക്ഷം രൂപ കുടുംബത്തിന് കൈമാറി
കാഞ്ഞിരപ്പള്ളി: അന്തരിച്ച ബസ് ജീവനക്കാരന്റെ കുടുംബത്തിനായി ബസ് ഉടമകളും ജീവനക്കാരും ചേര്‍ന്ന് സ്നേഹയാത്രയില്‍ സമാഹരിച്ച ഏഴര ലക്ഷം രൂപ കുടുംബത്തിന് കൈമാറി. പൊന്‍കുന്നം-മണ്ണടിശാല റൂട്ടിലോടുന്ന സെന്റ് ആന്റണീസ് ബസില്‍ ഡ്രൈവറായിരുന്ന പാറത്തോട് ഇടക്കുന്നം കൊടിച്ചിറയില്‍ രതീഷ് (42) കാന്‍സര്‍ ബാധിതനായിരിക്കേ എലിപ്പനികൂടി ബാധിച്ച് ജനുവരി 18നാണ് മരിച്ചത്. ഇദ്ദേഹത്തിന്റെ അമ്മ ഒരു വര്‍ഷം മുന്‍പ് കാന്‍സര്‍ ബാധിച്ച് മരിച്ചതാണ്. സഹോദരനും കാന്‍സര്‍ മൂലം മരിച്ചു. രതീഷിന്റെ മൂന്നുമക്കളില്‍ മൂത്തയാളും ഇതേ രോഗത്താല്‍ മരിച്ചു. രണ്ടാമത്തെ മകന് അപ്പന്‍ഡിസൈറ്റിസിന് ശസ്ത്രക്രിയ കഴിഞ്ഞിരിക്കുകയാണ്. ഇളയ മകള്‍ക്ക് കരളില്‍ അര്‍ബുദ ബാധയെത്തുടര്‍ന്ന് അമ്മയുടെ കരള്‍ നല്കി ചികിത്സയിൽ തുടരുകയാണ്. രതീഷിന്റെ മരണത്തോടെ മക്കളുടെ ചികിത്സയ്ക്ക് അടക്കം പ്രതിസന്ധിയിലായ കുടുംബത്തെ സഹായിക്കുന്നതിനാണ് ബസ് ഉടമകളും ജീവനക്കാരും ചേര്‍ന്ന് ഒരു ദിവസം മാറ്റിവച്ചത്. കോട്ടയം ആര്‍ടിഒ അജിത് കുമാര്‍, എന്‍ഫോഴ്സ്മെന്റ് ആര്‍ടിഒ സി. ശ്യം…
Read More