എ​ന്തൊ​ക്കെ​യാ ഈ ​കൊ​ച്ചു കേ​ര​ള​ത്തി​ൽ സം​ഭ​വി​ക്കു​ന്ന​ത്… യൂ​ട്യൂ​ബ് ക​ണ്ട് വീ​ട്ടി​ൽ ഭാ​ര്യ​യു​ടെ ക​ന്നി​പ്ര​സ​വ​മെ​ടു​ത്ത് യു​വാ​വ്

കോ​ഴി​ക്കോ​ട്: മെ​ഡി​ക്ക​ല്‍ വി​ദ്യാ​ഭ്യാ​സം നേ​ടി​യി​ട്ടി​ല്ലാ​ത്ത യു​വാ​വ് യൂട്യൂ​ബ് ക​ണ്ടുപ​ഠി​ച്ച് മ​റ്റാ​രു​ടെ​യും സ​ഹാ​യ​മി​ല്ലാ​തെ വീ​ട്ടി​ല്‍വ​ച്ച് ഭാ​ര്യ​യു​ടെ ക​ന്നി​പ്ര​സ​വ​മെ​ടു​ത്തു. അ​മ്മ​യും കു​ഞ്ഞും സു​ഖ​മാ​യി​രി​ക്കു​ന്നു. പ​ക്ഷേ, പി​ന്നീ​ട് ജ​ന​ന സ​ര്‍​ട്ടി​ഫി​ക്ക​റ്റി​നാ​യി അ​ധി​കൃ​ത​രെ സ​മീ​പി​ച്ച​പ്പോ​ൾ യു​വാ​വ് വെ​ട്ടി​ലാ​യി. എ​വി​ടെ വ​ച്ച്, എ​ന്ന് പ്ര​സ​വം ന​ട​ന്നു​വെ​ന്നു തെ​ളി​യി​ക്കാ​നു​ള്ള ആ​ധി​കാ​രി​ക രേ​ഖ​ക​ള്‍ ഇ​ല്ലാ​ത്ത​തി​നാ​ല്‍ ആ​രോ​ഗ്യ വ​കു​പ്പ് ജ​ന​ന സ​ര്‍​ട്ടി​ഫി​ക്ക​റ്റ് നി​ഷേ​ധി​ച്ചു. വീ​ട്ടി​ല്‍ വ​ച്ചു​ള്ള പ്ര​സ​വം അ​പ​ക​ട​ക​ര​വും അ​തി​സ​ങ്കീ​ര്‍​ണ​വു​മാ​കാ​ന്‍ സാ​ധ്യ​ത​യു​ള്ള​തി​നാ​ല്‍ ഇ​ത്ത​രം വി​ഷ​യ​ങ്ങ​ളി​ല്‍ ജ​ന​ന സ​ര്‍​ട്ടി​ഫി​ക്ക​റ്റ് ന​ല്‍​കു​ന്ന​ത് തെ​റ്റാ​യ പ്ര​വ​ണ​ത​ക​ള്‍​ക്കു പ്രോ​ത്സാ​ഹ​ന​മാ​കു​മെ​ന്നാ​ണ് ആ​രോ​ഗ്യ​വ​കു​പ്പി​ന്‍റെ നി​ല​പാ​ട്. ഒ​ടു​വി​ല്‍ മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​നു പ​രാ​തി ന​ല്‍​കി​യി​രി​ക്കു​ക​യാ​ണ് യു​വാ​വ്. വി​ഷ​യം സം​ബ​ന്ധി​ച്ചു മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ ഉ​ന്ന​ത ഉദ്യോ​ഗ​സ്ഥ​ര്‍​ക്കു റി​പ്പോ​ര്‍​ട്ട് സ​മ​ര്‍​പ്പി​ച്ചി​ട്ടു​ണ്ട്. കോ​ഴി​ക്കോ​ട് പ​റ​യ​ഞ്ചേ​രി സ്വ​ദേ​ശി​യാ​യ യു​വാ​വാ​ണ് 20 വ​യ​സു​ള്ള ഭാ​ര്യ​യു​ടെ ആ​ദ്യ​പ്ര​സ​വ​മെ​ടു​ത്ത​ത്. 2024 ന​വം​ബ​ര്‍ ര​ണ്ടി​ന് രാവിലെ 11ന് വീ​ട്ടി​ല്‍ വ​ച്ചാ​യി​രു​ന്നു പ്ര​സ​വ​മെ​ന്നു യു​വാ​വ് പ​റ​യു​ന്നു. പെ​ണ്‍​കു​ഞ്ഞി​നാ​ണു യു​വ​തി ജ​ന്മം ന​ല്‍​കി​യ​ത്. പ്ര​സ​വ​ശേ​ഷ​മാ​ണ്…

Read More

അ​തി​ക​ഠി​ന പ​രി​ശീ​ല​നം വി​ന​യാ​യി: വ​നി​താ ബോ​ഡി​ബി​ൽ​ഡ​ർ​ക്ക് സം​ഭ​വി​ച്ച ദു​ര​ന്തം സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ച​ർ​ച്ച

ഒ​ഹാ​യോ(​യു​എ​സ്): ശ​രീ​ര​സൗ​ന്ദ​ര്യം നി​ല​നി​ർ​ത്താ​ൻ അ​തി​ക​ഠി​ന​മാ​യ പ​രി​ശീ​ല​ന​രീ​തി​ക​ൾ അ​വ​ലം​ബി​ച്ച അ​മേ​രി​ക്ക​ക്കാ​രി​യാ​യ യു​വ ബോ​ഡി​ബി​ൽ​ഡിം​ഗ് താ​ര​ത്തി​നു ദാ​രു​ണാ​ന്ത്യം. രൂ​ക്ഷ​മാ​യ നി​ർ​ജ്ജ​ലീ​ക​ര​ണ​ത്തെ​ത്തു​ട​ർ​ന്നു​ണ്ടാ​യ ഹൃ​ദ​യാ​ഘാ​ത​മാ​ണു ജോ​ഡി വാ​ൻ​സ് എ​ന്ന 20കാ​രി​യു​ടെ ജീ​വ​നെ​ടു​ത്ത​ത്. ഒ​ഹാ​യോ​യി​ൽ ന​ട​ക്കു​ന്ന അ​ർ​ണോ​ൾ​ഡ് സ്പോ​ർ​ട്സ് ഫെ​സ്റ്റി​വ​ലി​ൽ പ​ങ്കെ​ടു​ക്കു​ന്ന​തി​നി​ടെ അ​വ​ശ​നി​ല​യി​ലാ​യ ജോ​ഡി വാ​ൻ​സി​നെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. കോ​ച്ചി​നെ​പോ​ലും അ​റി​യി​ക്കാ​തെ അ​തി​ക​ഠി​ന​വും അ​പ​ക​ട​ക​ര​വു​മാ​യ പ​രി​ശീ​ല​ന​രീ​തി​ക​ളാ​ണ് ത​ന്‍റെ ശ​രീ​ര​സൗ​ന്ദ​ര്യം മെ​ച്ച​പ്പെ​ടു​ത്താ​നാ​യി ഇ​വ​ർ പി​ന്തു​ട​ർ​ന്നി​രു​ന്ന​തെ​ന്നു പ​റ​യു​ന്നു. ഉ​യ​ർ​ന്ന ര​ക്ത​സ​മ്മ​ർ​ദം നി​യ​ന്ത്രി​ക്കാ​നാ​യി ഉ​പ​യോ​ഗി​ക്കു​ന്ന ചി​ല മ​രു​ന്നു​ക​ളും ഇ​വ​ർ നി​യ​ന്ത്ര​ണ​മി​ല്ലാ​തെ ക​ഴി​ച്ചി​രു​ന്നു​വ​ത്രെ. ശ​രീ​ര​ത്തി​ൽ​നി​ന്ന് അ​മി​ത​യ​ള​വി​ൽ ല​വ​ണാം​ശ​വും ജ​ല​വും പു​റം​ത​ള്ളാ​നാ​യി ഉ​പ​യോ​ഗി​ച്ചി​രു​ന്ന ചി​ല രീ​തി​ക​ളും മ​രു​ന്നു​ക​ളു​മാ​ണു ജോ​ഡി​യു​ടെ ആ​രോ​ഗ്യ​സ്ഥി​തി​യെ ബാ​ധി​ച്ച​തെ​ന്നാ​ണു ഡോ​ക്ട​ർ​മാ​ർ വി​ശ​ദീ​ക​രി​ക്കു​ന്ന​ത്. ത​ന്നെ അ​റി​യി​ക്കാ​തെ​യാ​ണു ജോ​ഡി ഇ​ത്ത​രം കാ​ര്യ​ങ്ങ​ൾ ചെ​യ്തി​രു​ന്ന​തെ​ന്നും മ​രു​ന്നു​ക​ൾ കൂ​ടാ​തെ​ത​ന്നെ ബോ​ഡി ബി​ൽ​ഡിം​ഗി​ൽ തി​ള​ങ്ങാ​മാ​യി​രു​ന്നെ​ന്നും അ​വ​ളു​ടെ പ​രി​ശീ​ല​ക​ൻ പ​റ​ഞ്ഞു.

Read More

വ​ലി​യ മ​ന​സാ​ണ് നി​ങ്ങ​ൾ​ക്ക്… പ​ഞ്ചാ​യ​ത്ത് മെ​മ്പ​റു​ടെ ഇ​ട​പെ​ട​ലി​ൽ അ​നാ​ഥ​ന് ആ​ധാ​ർ കാ​ർ​ഡ് ; വാ​ർ​ധ​ക്യ പെ​ൻ​ഷ​ൻ അ​നു​വ​ധി​ച്ച് പാ​ണാ​വ​ള്ളി പ​ഞ്ചാ​യ​ത്ത്; സ​ന്തോ​ഷ​ത്തി​ൽ ബാ​ലാ​ജി​യും

പൂച്ചാ​ക്ക​ൽ: പ​ഞ്ചാ​യ​ത്തം​ഗ​ത്തി​ന്‍റെ ഇ​ട​പെ​ട​ലിൽ അ​നാ​ഥ​ന് ആ​ധാ​റും പെ​ൻ​ഷ​നും ല​ഭി​ച്ചു. സം​ര​ക്ഷ​ണ​ത്തി​ന് ആ​രു​മി​ല്ലാ​തെ പൂ​ച്ചാ​ക്ക​ൽ ടൗ​ണി​ൽ അ​ല​ഞ്ഞു​തി​രി​യു​ന്ന ആ​ളാ​ണ് 75 വ​യ​സ് ക​ഴി​ഞ്ഞ ബാ​ലാ​ജി. പ​ക​ൽ​സ​മ​യ​ങ്ങ​ളി​ൽ പൂ​ച്ചാ​ക്ക​ൽ യം​ഗ് മെ​ൻ​സ് ലൈ​ബ്ര​റി​യി​ൽ കഴിഞ്ഞുകൂടുന്ന ബാലാജി രാ​ത്രി​കാ​ല​ങ്ങ​ളി​ൽ അ​ട​ഞ്ഞു​കി​ട​ക്കു​ന്ന ക​ട​ത്തി​ണ്ണ​ക​ളി​ലാ​ണ് അ​ന്തി​യു​റ​ങ്ങു​ന്ന​ത്. ജീ​വി​ച്ചി​രി​ക്കു​ന്ന​തി​ന് ആ​ധി​കാ​രി​ക​രേ​ഖ​ക​ളി​ല്ല, റേ​ഷ​ൻ കാ​ർ​ഡ്, ആ​ധാ​ർ, സ്കൂ​ൾ രേ​ഖ​ക​ളോ വോ​ട്ടേ​ഴ്സ് ലി​സ്റ്റി​ൽ പേ​രും ഇ​ല്ല. കു​ടും​ബവീ​ട് വി​റ്റ് ബ​ന്ധു​ക്ക​ൾ മ​റ്റ് സ്ഥ​ല​ങ്ങ​ളി​ലേ​ക്ക് പോ​യ​തോ​ടു​കൂ​ടി ബാ​ലാ​ജി ത​നി​ച്ചാ​യി. ഉ​റ്റ​വ​രും ഉ​ട​യ​വ​രു​മി​ല്ലാ​തെ തെ​രു​വി​ൽ അ​ല​ഞ്ഞി​രു​ന്ന ബാ​ലാ​ജി​ക്ക് പാ​ണാ​വ​ള്ളി പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റായ കെ.​ഇ. കു​ഞ്ഞുമോ​ന്‍റെ ശ്ര​മ​ഫ​ല​മാ​യാണ് എ​എ​വൈ റേ​ഷ​ൻ കാ​ർ​ഡും ആ​ധാ​ർ​കാ​ർ​ഡും ല​ഭ്യ​മാ​യ​ത്. കേ​ര​ള സ​ർ​ക്കാ​ർ ആ​വി​ഷ്ക​രി​ച്ച അ​തി​ദാ​രി​ദ്ര്യ നി​ർ​മാ​ർ​ജ​ന പ​ദ്ധ​തി അ​നു​സ​രി​ച്ച് പാ​ണാ​വ​ള്ളി പ​ഞ്ചാ​യ​ത്ത് ത​യാറാ​ക്കി​യ ലി​സ്റ്റി​ൽ 12-ാം വാ​ർ​ഡി​ൽ നി​ന്നും ഉ​ൾ​പ്പെ​ട്ട ബാ​ലാ​ജി​ക്ക് രേ​ഖ​ക​ൾ ല​ഭി​ച്ച​ത്. തു​ട​ർ​ന്ന് 2024 ന​വം​മ്പ​ർ മാ​സം മു​ത​ൽ പ​ഞ്ചാ​യ​ത്തി​ൽനി​ന്നു വാ​ർ​ധ​ക്യ​കാ​ല പെ​ൻ​ഷ​നും…

Read More

കാ​മു​ക​നെ  പ്രസ​വ​വേ​ദ​ന അ​നു​ഭ​വി​പ്പി​ച്ച്  യു​വ​തി..! യു​വാ​വ് ഗു​രു​ത​രാ​വ​സ്ഥ​യി​ൽ

വി​വാ​ഹ​ത്തി​നു മു​ന്പു പ്ര​സ​വ​വേ​ദ​ന അ​റി​യ​ണ​മെ​ന്ന യു​വ​തി​യു​ടെ നി​ർ​ബ​ന്ധ​ത്തെ​ത്തു​ട​ർ​ന്ന് തു​ട​ർ​ച്ച​യാ​യി മൂ​ന്നു മ​ണി​ക്കൂ​ർ നേ​രം വേ​ദ​ന​യ​നു​ഭ​വി​ച്ച യു​വാ​വി​നെ ഒ​ടു​വി​ൽ ഗു​രു​ത​രാ​വ​സ്ഥ​യി​ൽ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ചൈ​ന​യി​ലാ​ണു വി​ചി​ത്ര​മാ​യ​സം​ഭ​വം അ​ര​ങ്ങേ​റി​യ​ത്. പ്രാ​ദേ​ശി​ക​മാ​ധ്യ​മാ​ണു വാ​ർ​ത്ത റി​പ്പോ​ർ​ട്ട് ചെ​യ്ത​ത്.  വി​വാ​ഹ​ശേ​ഷം സ്ത്രീ​ക​ള്‍ ക​ട​ന്നു​പോ​കു​ന്ന അ​വ​സ്ഥ​ക​ളെ​ക്കു​റി​ച്ച് ന​വ​വ​ര​നു ധാ​ര​ണ​യു​ണ്ടാ​ക​ണ​മെ​ന്നു യു​വ​തി​യു​ടെ അ​മ്മ​യും സ​ഹോ​ദ​രി​യും നി​ർ​ബ​ന്ധം പി​ടി​ച്ച​ത്രെ! അ​ങ്ങ​നെ​യാ​ണ് യു​വാ​വി​നെ പ്ര​സ​വ​വേ​ദ​ന അ​നു​ഭ​വി​പ്പി​ക്കാ​ൻ സി​മു​ലേ​ഷ​ൻ സെ​ന്‍റ​റി​ല്‍ എ​ത്തി​ച്ച​ത്. മൂ​ന്നു മ​ണി​ക്കൂ​ർ വൈ​ദ്യു​തി പ്ര​വാ​ഹം ക​ട​ത്തി​വി​ട്ടാ​യി​രു​ന്നു യു​വാ​വി​നെ വേ​ദ​ന​യ​നു​ഭ​വി​പ്പി​ച്ച​ത്. സം​ഭ​വം ക​ഴി​ഞ്ഞ് ഒ​രാ​ഴ്ച​യോ​ളം ക​ടു​ത്ത​വേ​ദ​ന അ​നു​ഭ​വ​പ്പെ​ട്ട യു​വാ​വി​നെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ക്കു​ക​യാ​യി​രു​ന്നു. ഒ​ടു​വി​ല്‍ ‍യു​വാ​വി​ന്‍റെ ചെ​റു​കു​ട​ലി​ന്‍റെ ഒ​രു​ഭാ​ഗം നീ​ക്കം ചെ​യ്യേ​ണ്ടി​യും വ​ന്നു. വേ​ദ​ന സ​ഹി​ക്കാ​നാ​വാ​തെ ത​ന്‍റെ കാ​മു​ക​ൻ നി​ല​വി​ളി​ച്ച​തി​നെ​ക്കു​റി​ച്ചെ​ല്ലാം സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ യു​വ​തി പ​ങ്കു​വ​ച്ചി​ട്ടു​ണ്ട്.  യു​വ​തി​ക്കെ​തി​രേ വ്യാ​പ​ക പ്ര​തി​ഷേ​ധ​മാ​ണ് ഉ​യ​രു​ന്ന​ത്. ത​ങ്ങ​ളു​ടെ മ​ക​ന്‍റെ ജീ​വ​ൻ അ​പ​ക​ട​ത്തി​ലാ​ക്കി​യ യു​വ​തി​ക്കെ​തി​രേ യു​വാ​വി​ന്‍റെ മാ​താ​പി​താ​ക്ക​ൾ രം​ഗ​ത്തെ​ത്തു​ക​യും​ചെ​യ്തു.   

Read More

ടാ ​ചാ​ട​ല്ലെ​ടാ പ്ലീ​സ്.. ചാ​ട​ല്ലേ​ടാ… ആ ​വി​ളി അ​വ​ന്‍റെ മ​ന​സ് മാ​റ്റി; ട്രെ​യി​നു മു​ന്നി​ൽ ചാ​ടി ജീ​വ​നൊ​ടു​ക്കാ​ൻ ശ്ര​മി​ച്ച യു​വാ​വി​നെ ര​ക്ഷ​പ്പെ​ടു​ത്തി പോ​ലീ​സു​കാ​ര​ന്‍

അ​തി​വേ​ഗ​ത​യി​ല്‍ പാ​ഞ്ഞ​ടു​ത്തു​കൊ​ണ്ടി​രു​ന്ന ട്രെ​യി​നു മു​ന്നി​ല്‍ ചാ​ടി ജീ​വ​നൊ​ടു​ക്കാ​ന്‍ ശ്ര​മി​ച്ച യു​വാ​വി​നെ യു​വ പോ​ലീ​സു​കാ​ര​ൻ സാ​ഹ​സി​ക​മാ​യി ര​ക്ഷ​പ്പെ​ടു​ത്തി. റെ​യി​ൽ​വേ പാ​ള​യ​ത്തി​ൽ​നി​ന്ന യു​വാ​വി​നെ ഹ​രി​പ്പാ​ട് സ്റ്റേ​ഷ​നി​ലെ സി​വി​ല്‍ പോ​ലീസ് ഓ​ഫീ​സ​ര്‍ നി​ഷാ​ദി​ന്‍റെ അ​ല​റിവി​ളി​യാ​ണ് ര​ക്ഷ​പ്പെ​ടു​ത്തി​യ​ത്. ഒ​രു യു​വാ​വി​നെ കാ​ണാ​നി​ല്ലെ​ന്നു രാ​വി​ലെ സ്റ്റേ​ഷ​നി​ല്‍നി​ന്നു നി​ഷാ​ദി​നെ അ​റി​യി​ച്ചു. യു​വാ​വി​ന്‍റെ മൊ​ബൈ​ല്‍ ഫോ​ണി​ന്‍റെ ലൊ​ക്കേ​ഷ​ന്‍ നോ​ക്കി​യ​പ്പോ​ള്‍ റെ​യി​ല്‍​വേ ട്രാ​ക്കി​ന് അ​ടു​ത്താ​ണ് കാ​ണി​ച്ച​ത്. ഉ​ട​ന്‍ ത​ന്നെ അ​ങ്ങോ​ട്ടേ​ക്കു പോ​യി. ഗേ​റ്റ് കീ​പ്പ​റോ​ട് അ​ന്വേ​ഷി​ച്ച​പ്പോ​ള്‍ ഒ​രു ട്രെ​യി​ന്‍ വ​രു​ന്നു​ണ്ടെ​ന്നും എ​ന്നാ​ല്‍, ഹ​രി​പ്പാ​ട് സ്റ്റേ​ഷ​ന്‍ ക​ഴി​ഞ്ഞി​ട്ടി​ല്ലെ​ന്നും ഗേ​റ്റ് കീ​പ്പ​ര്‍ പ​റ​ഞ്ഞു. 200 മീ​റ്റ​ര്‍ അ​ക​ലെ ഒ​രാ​ള്‍ റെ​യി​ല്‍​വേ ട്രാ​ക്കി​ല്‍ നി​ല്‍​ക്കു​ന്ന​തുപോ​ലെ തോ​ന്നു​ന്ന​താ​യി അ​ദ്ദേ​ഹം സൂ​ചി​പ്പി​ച്ചു. പെ​ട്ടെ​ന്ന് ഹ​രി​പ്പാ​ട് റെ​യി​ല്‍​വേ സ്റ്റേ​ഷ​നി​ല്‍ വി​ളി​ച്ച് സം​ഭ​വം അ​റി​യി​ക്കു​ക​യും ഏ​താ​നും മി​നി​റ്റു​ക​ള്‍ ട്രെ​യി​ന്‍ സ്റ്റേ​ഷ​നി​ല്‍ പി​ടി​ച്ചി​ടാ​ന്‍ ക​ഴി​യു​മോ എ​ന്ന് അ​ന്വേ​ഷി​ക്കു​ക​യും ചെ​യ്തു. എ​ന്നാ​ല്‍, ട്രെ​യി​ന്‍ അ​ടു​ത്ത് എ​ത്താ​റാ​യെന്നും ഇ​നി പി​ടി​ച്ചി​ടു​ക സാ​ധ്യ​മ​ല്ലെ​ന്നും സ്റ്റേ​ഷ​ന്‍…

Read More

നോ​ട്ട​റി പ​ദ​വി​യി​ലെ​ത്തു​ന്ന രാ​ജ്യ​ത്തെ ആ​ദ്യ സ​ന്യാ​സി​നി​യാ​യി സി​സ്റ്റ​ർ അ​ഡ്വ. ഷീ​ബ പോ​ൾ

കൊ​ച്ചി: രാ​ജ്യ​ത്ത് ആ​ദ്യ​മാ​യി നോ​ട്ട​റി പ​ദ​വി​യി​ലെ​ത്തി ഒ​രു സ​ന്യാ​സി​നി. സി​സ്റ്റേ​ഴ്സ് ഓ​ഫ് ഹോ​ളി സ്പി​രി​റ്റ് സ​ന്യാ​സി​നി​സ​ഭാം​ഗം സി​സ്റ്റ​ർ അ​ഡ്വ. ഷീ​ബ പോ​ൾ പാ​ലാ​ട്ടി​യെ​യാ​ണു കേ​ന്ദ്ര​സ​ർ​ക്കാ​ർ നോ​ട്ട​റി​യാ​യി നി​യ​മി​ച്ച​ത്. നോ​ട്ട​റി ത​സ്തി​ക​യി​ലേ​ക്കു​ള്ള പ​രീ​ക്ഷ​യും ഇ​ന്‍റ​ർ​വ്യൂ​വും പൂ​ർ​ത്തി​യാ​ക്കി​യ സി​സ്റ്റ​ർ ഷീ​ബ​യ്ക്ക് ക​ഴി​ഞ്ഞ ദി​വ​സം ഇ​തു​സം​ബ​ന്ധി​ച്ച സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ ല​ഭി​ച്ചു. മ​ഹാ​രാ​ഷ്‌​ട്ര​യി​ൽ​നി​ന്നു​ള്ള പു​തി​യ നോ​ട്ട​റി​മാ​രു​ടെ പേ​രു​ക​ളു​മാ​യി കേ​ന്ദ്ര​സ​ർ​ക്കാ​ർ പു​റ​പ്പെ​ടു​വി​ച്ച പ​ട്ടി​ക​യി​ലാ​ണ് സി​സ്റ്റ​ർ ഷീ​ബ​യും ഉ​ൾ​പ്പെ​ട്ടി​ട്ടു​ള്ള​ത്. 2013 മു​ത​ൽ മും​ബൈ​യി​ൽ നി​യ​മ​രം​ഗ​ത്തു​ള്ള സി​സ്റ്റ​ർ ഷീ​ബ പോ​ൾ സ്ത്രീ​ക​ളു​ടെ​യും കു​ട്ടി​ക​ളു​ടെ​യും അ​വ​കാ​ശ​ങ്ങ​ൾ​ക്കും നീ​തി​ക്കു​മാ​യി ശ്ര​ദ്ധേ​യ​മാ​യ ഇ​ട​പെ​ട​ലു​ക​ൾ ന​ട​ത്തി​യി​ട്ടു​ണ്ട്. മും​ബൈ​യി​ലെ കു​ടും​ബ​ക്കോ​ട​തി​യി​ലെ​ത്തു​ന്ന നി​സ​ഹാ​യ​രാ​യ സ്ത്രീ​ക​ൾ​ക്ക് ആ​വ​ശ്യ​മാ​യ നി​യ​മ​സ​ഹാ​യം ല​ഭ്യ​മാ​ക്കു​ന്ന​തി​ലും സി​സ്റ്റ​ർ സ​ജീ​വ​മാ​യി​രു​ന്നു. മ​ല​യാ​റ്റൂ​ർ നീ​ലീ​ശ്വ​രം പാ​ലാ​ട്ടി പോ​ൾ- ആ​നീ​സ് ദ​ന്പ​തി​ക​ളു​ടെ മ​ക​ളാ​യ സി​സ്റ്റ​ർ ഷീ​ബ, ഹോ​ളി സ്പി​രി​റ്റ് സ​ന്യാ​സി​നി സ​മൂ​ഹ​ത്തി​ന്‍റെ പൂ​നെ പ്രോ​വി​ൻ​സ് അം​ഗ​മാ​ണ്. സി​ജോ പൈ​നാ​ട​ത്ത്

Read More

യു​എ​സി​ൽ ഗൃ​ഹ​പ്ര​വേ​ശ​ന ച​ട​ങ്ങി​ൽ പ​ശു​വി​നൊ​പ്പം ഫോ​ട്ടോ​യെ​ടു​ത്ത് ഇ​ന്ത്യ​ൻ കു​ടും​ബം; ​നാ​ണ​ക്കേ​ടെ​ന്നു വി​മ​ർ​ശ​നം  

ഇ​ന്ത്യ​യി​ല്‍​നി​ന്ന് അ​മേ​രി​ക്ക​യി​ലേ​ക്കു കു​ടി​യേ​റി​യ കു​ടും​ബം ത​ങ്ങ​ളു​ടെ പു​തി​യ വീ​ടി​ന്‍റെ പാ​ലു​കാ​ച്ച​ല്‍ ച​ട​ങ്ങി​നു പ​ശു​വി​നെ എ​ഴു​ന്ന​ള്ളി​ക്കു​ക​യും വീ​ട്ടു​കാ​രെ​ല്ലാ​വ​രു​മൊ​ന്നി​ച്ച് പ​ശു​വി​നൊ​പ്പം ഫോ​ട്ടോ​യെ​ടു​ക്കു​ക​യും ചെ​യ്ത​ത് സ​മൂ​ഹ​മാ​ധ്യ​മ​ത്തി​ൽ വൈ​റ​ലാ​യി. യു​എ​സി​ൽ ഗോ​സം​ര​ക്ഷ​ണ​ത്തി​നാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന കാ​ലി​ഫോ​ർ​ണി​യ ബേ ​ഏ​രി​യ​യി​ലെ ഗോ​ശാ​ല​യാ​യ ശ്രീ ​സു​ര​ഭി ഗോ ​ക്ഷേ​ത്ര​യു​ടെ ഇ​ന്‍​സ്റ്റ​ഗ്രാം പേ​ജി​ലാ​ണ് ഇ​തി​ന്‍റെ വീ​ഡി​യോ പ്ര​ത്യ​ക്ഷ​പ്പെ​ട്ട​ത്. സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ വ്യാ​പ​ക​മാ​യി വീ​ഡി​യോ പ​ങ്കു​വ​യ്ക്ക​പ്പെ​ട്ടു. വീ​ഡി​യോ​യി​ല്‍ പൂ​ക്ക​ൾ​കൊ​ണ്ട് അ​ല​ങ്ക​രി​ച്ച ഒ​രു വീ​ട്ടി​ലേ​ക്ക് പ​ശു​വു​മാ​യി ഒ​രാ​ൾ ക​ട​ന്നു​വ​രു​ന്നു. പ​ശു​വി​നെ വീ​ടി​നു​ള്ളി​ലേ​ക്കു ക​യ​റ്റി​യ​ശേ​ഷം ക​ഴി​ക്കാ​നാ​യി ഭ​ക്ഷ​ണം ന​ല്‍​കു​ക​യും ചെ​യ്യു​ന്നു. അ​തി​നി​ടെ ചി​ല സ്ത്രീ​ക​ൾ പ​ശു​വി​ന് ആ​ര​തി​യും ഉ​ഴി​ഞ്ഞു. ഏ​റ്റ​വും ഒ​ടു​വി​ൽ വീ​ട്ടു​കാ​രെ​ല്ലാ​വ​രു​മൊ​ന്നി​ച്ച് പ​ശു​വി​നൊ​പ്പം ഫോ​ട്ടോ​യു​മെ​ടു​ത്തു. അ​മേ​രി​ക്ക​യി​ലെ ഇ​ന്ത്യ​ക്കാ​ർ​ക്ക് ല​ജ്ജ​യും നാ​ണ​ക്കേ​ടും ഇ​തു​ണ്ടാ​ക്കു​മെ​ന്ന് ഒ​രു കാ​ഴ്ച​ക്കാ​ര​ന്‍ എ​ഴു​തി​യ​പ്പോ​ൾ പ​ശു​ക്ക​ളു​ടെ സാ​ന്നി​ധ്യം പോ​സി​റ്റീ​വ് എ​ന​ർ​ജി കൊ​ണ്ടു​വ​രു​മെ​ന്നാ​യി​രു​ന്നു മ​റ്റൊ​രാ​ളു​ടെ ക​മ​ന്‍റ്.

Read More

ഷി​നോ​ജി​ന്‍റെ മ​ന​സ് ത​നി​ത​ങ്കം…!​സ്വ​ർ​ണ​വി​ല റെ​ക്കോ​ഡി​ൽ തു​ട​രു​മ്പോ​ൾ ക​ള​ഞ്ഞു​കി​ട്ടി മാ​ല ഉ​ട​മ​യ്ക്ക് ന​ൽ​കി മാ​തൃ​ക​യാ​യി യു​വാ​വ്

 വ​ഴി​യി​ൽ​നി​ന്നു ക​ള​ഞ്ഞു കി​ട്ടി​യ ഒ​ന്നേ​കാ​ൽ പ​വ​ൻ തൂ​ക്ക​മു​ള്ള സ്വ​ർ​ണ​മാ​ല ഉ​ട​മ​യ്ക്കു കൈ​മാ​റി. കു​മ​ളി ഒ​ന്നാം മൈ​ൽ ഉ​ള്ളാ​ട്ടി​ൽ ബാ​ങ്കി​നു സ​മീ​പ​ത്തു​നി​ന്നും കു​മ​ളി ഒ​ന്നാം​മൈ​ൽ സ്വ​ദേ​ശി തെ​ങ്ങേ​ലി​മ​ണ്ണി​ൽ ഷി​നോ​ജി​നാ​ണ് മാ​ല ക​ള​ഞ്ഞു​കി​ട്ടി​യ​ത്. മാ​ല കി​ട്ടി​യ​വി​വ​രം ഷി​നോ​ജ് ഉ​ള്ളാ​ട്ടി​ൽ ബാ​ങ്കി​ലെ മാ​നേ​ജ​ർ ബൈ​ജു സ​ണ്ണി​യെ അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. ബൈ​ജു സ​ണ്ണി ഓ​ണ്‍ ലൈ​ൻ മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ വി​വ​രം പു​റ​ത്ത​റി​യി​ച്ച​തി​നെ​ത്തു​ട​ർ​ന്ന് മാ​ല ന​ഷ്ട​പ്പെ​ട്ട കു​ട്ടി​യു​ടെ പി​താ​വ് ജോ​ബ് ഗോ​പു​ര​ത്തി​ങ്ക​ൽ അ​ട​യാ​ള സ​ഹി​തം ബ​ന്ധ​പ്പെ​ട്ട് കു​മ​ളി പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ എ​ത്തി സ്വർണമാ​ല കൈ​പ്പ​റ്റി.  

Read More

ഇ​ര​ട്ട സ​ഹോ​ദ​ര​ൻ ജോ​ണ്‍​സ​ന് ഇ​ര​ട്ടി ദുഃഖം ന​ൽ​കി സൈ​മ​ണ്‍ വി​ട​പ​റ​ഞ്ഞു

ജ​ന്മംകൊ​ണ്ടും ക​ർ​മം​കൊ​ണ്ടും രൂ​പ-​സ്വ​ഭാ​വ സാ​ദൃ​ശ്യം​കൊ​ണ്ടും അ​ഭേ​ദ്യ​മാ​യ ഹൃ​ദ​യ​ബ​ന്ധ​ത്തി​ൽ ജീ​വി​ച്ച കലയന്താനി പുളിക്കൽ വാഴക്കുന്നത്ത് വീട്ടിലെ ഇ​ര​ട്ട​സ​ഹോ​ദ​ര​ൻ​മാ​രി​ൽ ഒ​രാളായ പി.ടി. സൈമൺ (85) ഇ​ന്ന​ലെ നി​ത്യ​ത​യി​ലേ​ക്കു യാ​ത്ര​യാ​യ​പ്പോ​ൾ ജോ​ണ്‍​സ​ണ്‍ അ​നു​ഭ​വി​ച്ച​ത് ഇ​ര​ട്ടി ദുഃഖം. ഇ​രു​വ​ർ​ക്കും ഒ​രേ മു​ഖഛാ​യ​യാ​യി​രു​ന്നു. ഒ​രേ​നി​റ​വും ഒ​രേ പൊ​ക്ക​വും ഒ​രേ വ​ണ്ണ​വും ഒ​രേ ശ​ബ്ദ​വും. ഇ​രു​വ​രും ധ​രി​ച്ചി​രു​ന്ന വേ​ഷ​വും സ​മാ​നം. സ്വ​ഭാ​വ​ത്തി​ന്‍റെ​യും ഇ​ഷ്ട​ത്തി​ന്‍റെ​യും കാ​ര്യം എ​ടു​ത്താ​ലും ഇ​രു​വ​ർ​ക്കും സ​മാ​ന​ഭാ​വം.​ ഒ​രേ വീ​ട്ടി​ൽ ഇ​ത്ര​നാ​ളും ഒ​രു​മി​ച്ചു താ​മ​സി​ച്ച ഇ​വ​ർ യാ​ത്ര ചെ​യ്തി​രു​ന്ന​തു​പോ​ലും ഒ​ന്നി​ച്ചാ​യി​രു​ന്നു. സ്നേ​ഹ​വും ക​രു​ത​ലു​മാ​യി​രു​ന്നു ഇ​വ​രു​ടെ കൈ​മു​ത​ൽ. ജോ​ണ്‍​സ​നോ​ടു ചോ​ദ്യം ചോ​ദി​ച്ചാ​ൽ സൈ​മ​ണാ​യി​രി​ക്കും മ​റു​പ​ടി ന​ൽ​കു​ക. ആ​രെ​ങ്കി​ലും സം​സാ​രി​ച്ചാ​ൽ ചി​രി​ച്ചു​കൊ​ണ്ടാ​കും മ​റു​പ​ടി. ഇ​രു​വ​രും വി​വാ​ഹം ക​ഴി​ച്ച​തും ഒ​രേ മു​ഖഛാ​യ​യു​ള്ള ഇ​ര​ട്ട​ക​ളെ​യാ​യി​രു​ന്നു. ത്രേ​സ്യാ​മ്മ​യും റോ​സ​മ്മ​യും എ​ന്ന പേ​രി​ലേ ഇ​വ​ർ​ക്ക് വ്യ​ത്യാ​സ​മു​ണ്ടാ​യി​രു​ന്നു​ള്ളൂ. ചെ​റു​പ്പം​ മു​ത​ലേ ഇ​ര​ട്ട​ക​ളെ വി​വാ​ഹം ചെ​യ്യ​ണ​മെ​ന്നും ഒ​ന്നി​ച്ചു താ​മ​സി​ക്ക​ണ​മെ​ന്നു​മാ​യി​രു​ന്നു ഇ​വ​രു​ടെ​യും ആ​ഗ്ര​ഹം. ആ ​മോ​ഹ​വും സ​ഫ​ല​മാ​യി.18…

Read More

സ്വ​ർ​ണ​വും വെ​ള്ളി​യും പൂ​ശി​യ കൈ​പ്പി​ടി​യി​ൽ നി​റ​യെ കൊ​ത്തു​പ​ണി​ക​ൾ…. സെ​മി​ത്തേ​രി​യി​ൽ മോ​തി​ര​മി​ട്ട വാ​ൾ! ഗ​വേ​ഷ​ക​ർ​ക്കു കൗ​തു​കം

ല​ണ്ട​ൻ: തെ​ക്കു​കി​ഴ​ക്ക​ൻ ഇം​ഗ്ല​ണ്ടി​ലെ ഒ​രു ആം​ഗ്ലോ​സാ​ക്സ​ൺ സെ​മി​ത്തേ​രി​യി​ൽ​നി​ന്നു ക​ണ്ടെ​ത്തി​യ അ​തി​പു​രാ​ത​ന​വാ​ൾ ഗ​വേ​ഷ​ക​ർ​ക്കു കൗ​തു​ക​മാ​യി! മ​ധ്യ​കാ​ല​ഘ​ട്ട​ത്തി​ന്‍റെ (5-15 നൂ​റ്റാ​ണ്ടു​ക​ൾ) തു​ട​ക്ക​ത്തി​ൽ നി​ർ​മി​ച്ചെ​തെ​ന്നു ക​രു​തു​ന്ന ഈ ​വാ​ളി​ലെ അ​ല​ങ്കാ​ര​പ്പ​ണി​ക​ളാ​ണു ശ്ര​ദ്ധേ​യ​മാ​യ​ത്. സ്വ​ർ​ണ​വും വെ​ള്ളി​യും പൂ​ശി​യ വാ​ളി​ന്‍റെ കൈ​പ്പി​ടി​യി​ൽ നി​റ​യെ കൊ​ത്തു​പ​ണി​ക​ളാ​ണ്. കൈ​പ്പി​ടി​യു​ടെ മു​ക​ൾ​ഭാ​ഗ​ത്തു​ള്ള മോ​തി​ര​മാ​ണ് അ​തി​നേ​ക്കാ​ൾ കൗ​തു​കം. ബീ​വ​റി​ന്‍റെ രോ​മ​വും മ​ര​വും ചേ​ർ​ത്തു​നി​ർ​മി​ച്ച വാ​ളി​ന്‍റെ ഉ​റ​യും ഗ​വേ​ഷ​ക​ർ ക​ണ്ടെ​ത്തി. ഇ​തു​പോ​ലു​ള്ള വാ​ളു​ക​ൾ വ​ള​രെ അ​പൂ​ർ​വ​മാ​ണെ​ന്നു ഗ​വേ​ഷ​ക​ർ പ​റ​യു​ന്നു. ശ​വ​കു​ടീ​ര​ത്തി​ൽ മൃ​ത​ദേ​ഹ​ത്തോ​ടു ചേ​ർ​ത്തു​വ​ച്ച​നി​ല​യി​ലാ​യി​രു​ന്നു വാ​ൾ. രാ​ജാ​വി​ൽ​നി​ന്നു സ​മ്മാ​ന​മാ​യി ല​ഭി​ച്ച വാ​ൾ മൃ​ത​ദേ​ഹ​ത്തോ​ടൊ​പ്പം ശ​വ​പ്പെ​ട്ടി​യി​ൽ വ​ച്ച​താ​കാ​മെ​ന്നു ക​രു​തു​ന്നു. ഈ ​ശ​വ​ക്കു​ഴി​യി​ൽ സ​ർ​പ്പ​ത്തെ കൊ​ത്തി​വ​ച്ച ഒ​രു സ്വ​ർ​ണ ലോ​ക്ക​റ്റും ഉ​ണ്ടാ​യി​രു​ന്നു. ഈ ​ലോ​ക്ക​റ്റ് അ​ടു​ത്ത​ബ​ന്ധ​മു​ള്ള സ്ത്രീ​യു​ടെ ‌’അ​മൂ​ല്യ​സ​മ്മാ​നം’ ആ​യി​രി​ക്കാ​മെ​ന്നാ​ണു നി​ഗ​മ​നം. 12 ശ്മ​ശാ​ന​ങ്ങ​ൾ കു​ഴി​ച്ച​പ്പോ​ൾ മ​നോ​ഹ​ര​മാ​യി സ​ജ്ജീ​ക​രി​ച്ച 200 ഓ​ളം ശ​വ​കു​ടീ​ര​ങ്ങ​ളാ​ണു ഗ​വേ​ഷ​ക​ർ ക​ണ്ടെ​ത്തി​യ​ത്. പു​രു​ഷ​ന്മാ​രു​ടെ ശ​വ​ക്കു​ഴി​ക​ളി​ൽ കു​ന്ത​ങ്ങ​ളും പ​രി​ച​ക​ളും പോ​ലു​ള്ള വ​ലി​യ ആ​യു​ധ​ങ്ങ​ളാ​ണു…

Read More