ഡേറ്റിംഗ് ഇന്നൊരു ട്രെന്റായി മാറിയിരിക്കുകയാണ്. ധാരാളം ഡേറ്റിംഗ് ആപ്പുകളും ഇപ്പോൾ ലഭ്യമാണ്. ചൈനയിലെ ഡേറ്റിംഗ് രീതി ആണിപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. ചൈനയിലെ സ്ത്രീകൾ ‘മങ്കി ടൈപ്പ്’ പുരുഷൻമാരിലാണ് ഏറ്റവും കൂടുതൽ ആകൃഷ്ടരാകുന്നത്. ഫിറ്റായ ബോഡിയും കുരങ്ങുകളെപ്പോലെയുള്ള വലിയ കണ്ണുകളുമുള്ള പുരുഷന്മാരെയാണ്’മങ്കി ടൈപ്പ് മെൻ’ എന്ന് വിളിക്കുന്നത്. ഇത്തരം ആണുങ്ങൾ അത്ര വലിയ സീരിയസ് പുരുഷൻമാർ ഒന്നുമല്ല. നർമം കലർന്ന അവരുടെ സംസാര രീതിയാണ് സ്ത്രീകളെ അവരിലേക്ക് അടുപ്പിക്കുന്നത്. മങ്കി ടൈപ്പ് പുരുഷൻമാർ ഊർജസ്വലർ ആയിരിക്കും. എന്ത് പ്രശ്നം വന്നാലും തൻമയത്വത്തോടെ കൈകാര്യം ചെയ്യാൻ അവർക്ക് സാധിക്കുമെന്നാണ് ചൈനയിലെ സ്ത്രീകൾ പറയുന്നത്. എന്തായാലും പുറത്ത് വരുന്ന റിപ്പോർട്ടുകൾ അനുസരിച്ച് മസിൽ പിടുത്തക്കാരായ ആണുങ്ങളേക്കാൾ മങ്കി ടൈപ്പ് പുരുഷൻമാർക്കാണ് ഫാൻസ് കൂടുതൽ ഉള്ളത്.
Read MoreCategory: Today’S Special
അന്ത ഭയം ഇരിക്കട്ടും… മോശമായി പെരുമാറിയ നഴ്സിംഗ് ഓഫീസറെ വനിതാ ജീവനക്കാർ പഞ്ഞിക്കിട്ടു
രാജസ്ഥാനിൽ ആശുപത്രിയിലെ വനിതാ ജീവനക്കാരിയോടു മോശമായി പെരുമാറിയ നഴ്സിംഗ് ഓഫീസർക്കു ക്രൂരമർദനം. സംസ്ഥാനത്തെ ഒരു കാൻസർ ഇൻസ്റ്റിറ്റ്യൂട്ടിലെ മുതിർന്ന നഴ്സിംഗ് ഓഫീസർക്കാണ് മർദനമേറ്റത്. സ്ഥാപനത്തിലെ വനിതാ സുരക്ഷാ ജീവനക്കാരിയോടാണ് ഇയാൾ അപമര്യാദയായി പെരുമാറിയത്. തുടർന്നു വിഷയത്തിൽ മറ്റു വനിതാ ജീവനക്കാരും ഇടപെടുകയായിരുന്നു. ചില വനിതാ ജീവനക്കാർ അയാളെ പുറത്തേക്കു കൊണ്ടുപോവുകയും മർദിക്കുകയുമായിരുന്നു. സംഭവത്തിൽ അന്വേഷണ സമിതി രൂപീകരിച്ചതായി ആശുപത്രി സൂപ്രണ്ട് പറഞ്ഞു. ആശുപത്രി മാനേജ്മെന്റ് പോലീസിൽ പരാതി നൽകിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Read Moreകണ്ണില്ലാ ക്രൂരത… പനി മാറാൻ പിഞ്ചുകുഞ്ഞിനോട് ചെയ്ത ക്രൂരത കേട്ടാൽ ഞെട്ടും: അച്ഛനും അമ്മയും തന്നെയാണോ നിങ്ങളെന്ന് സോഷ്യൽ മീഡിയ
പനി ഭേദമാകാനെന്ന പേരിൽ കുഞ്ഞിനോടു മാതാപിതാക്കളുടെ ക്രൂരത. രോഗം ഭേദമാകാനായി ഒരു മാസം പ്രായമുള്ള കുഞ്ഞിന്റെ ദേഹത്ത് മാതാപിതാക്കൾ 40 തവണ ഇരുമ്പുവടി ചൂടാക്കി വച്ചു. ഒഡീഷയിലെ ചന്ദഹണ്ടിയിലാണ് സംഭവം. ആശുപത്രിയിൽ പ്രവേശിപ്പിച്ച കുഞ്ഞ് അപകടനില തരണം ചെയ്തതായി ഡോക്ടർമാർ അറിയിച്ചു. കുഞ്ഞിന്റെ തലയിലും വയറ്റിലും ഇരുമ്പുകമ്പി കൊണ്ട് ചുട്ടുപൊള്ളിച്ചതിന്റെ 40 പാടുകളുണ്ട്. ചൂടുള്ള ലോഹംകൊണ്ട് പൊള്ളിച്ചാൽ അസുഖം മാറുമെന്ന അന്ധവിശ്വാസമാണ് ദേഹോപദ്രവമേൽപ്പിച്ചതിനു പിന്നിൽ. 10 ദിവസം മുൻപ് കുട്ടിക്കു പനി വന്നിരുന്നു. രോഗങ്ങളുടെ പേരിൽ കുട്ടികൾക്കുനേരെയുള്ള അതിക്രമം തടയുന്നതിനായി ആരോഗ്യവകുപ്പ് ബോധവൽകരണം നടത്തുമെന്നു നബരംഗ്പുർ ജില്ലാ മെഡിക്കൽ ഓഫിസർ സന്തോഷ് പറഞ്ഞു.
Read Moreക്രെഡിറ്റ് കാർഡ് എടുക്കാമോ സാർ, ഇല്ലെങ്കിൽ ജോലി പോകുമെന്ന് ബാങ്ക് ജീവനക്കാരി; നിരന്തര ഫോൺ കോളിൽ സഹികെട്ട് യുവാവ്
ബാങ്ക് സംബന്ധമായ പലതരം ഫോൺ കോളുകൾ നിരന്തരം നമുക്ക് വരാറുണ്ട്. അവയിൽ മിക്കതും ടാർഗറ്റ് തികയ്ക്കാൻ വേണ്ടി വിളിക്കുന്നതുമാകും. ബാങ്ക് ലോൺ എടുക്കാനും ക്രെഡിറ്റ് കാർഡ് എടുക്കാനുമൊക്കെ ദിവസവും ഫോൺ നമുക്ക് വരാറുണ്ട്. വേണ്ടന്ന് പറഞ്ഞാലും പിന്നെയും ഫോൺ ചെയ്യും. ക്രെഡിറ്റ് കാർഡ് വേണ്ടന്ന് പറഞ്ഞിട്ടും പിന്നെയും ഫോൺ വിളിക്കും ബാങ്ക് ഉദ്യോഗസ്ഥയ്ക്കെതിരേ രംഗത്തെത്തിയിരിക്കുകയാണ് ഒരു യുവാവ്. ക്രെഡിറ്റ് കാര്‍ഡ് നിരസിച്ചതോടെ ബാങ്ക് ജീവനക്കാരിയുടെ ശല്യം താങ്ങാനാകുന്നില്ലെന്ന അദ്ദേഹത്തിന്റെ കുറിപ്പ് സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു. ഇന്‍ഡസ് ഇന്‍ഡ് ബാങ്കിലെ ജീവനക്കാരിയാണ് ക്രെഡിറ്റ് കാർഡ് എടുക്കിന്നില്ലേയെന്ന ചോദ്യവുമായി നിരന്തരം തന്നെ ശല്യപ്പെടുത്തുന്നതെന്ന് യുവാവ് പറയുന്നു. ആദ്യം താന്‍ ക്രെഡിറ്റ് കാര്‍ഡ് എടുക്കാന്‍ തീരുമാനിച്ചിരുന്നുവെന്നും എന്നാല്‍ പിന്നീട് ഇതില്‍ നിന്നും പിന്മാറിയെന്നും ഇദ്ദേഹം പറഞ്ഞു. ഇതിനുപിന്നാലെയാണ് ബാങ്കിലെ ജീവനക്കാരി നിരന്തരം മെസേജ് അയയ്ക്കാനും വിളിക്കാനും തുടങ്ങിയതെന്ന് ഇദ്ദേഹം പറഞ്ഞു. തന്റെ ജോലി…
Read Moreലയൺ സഫാരി യാത്ര നടത്തി മോദി: അനിമൽ റെസ്ക്യൂ സംരക്ഷണം പുനരധിവാസം എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന കേന്ദ്രങ്ങളും പ്രധാനമന്ത്രി സന്ദർശിച്ചു
ലോക വന്യജീവി ദിനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഗുജറാത്തിലെ ഗിർ വന്യജീവി സങ്കേതത്തിൽ ലയൺ സഫാരി യാത്ര നടത്തി. ഏതാനും മന്ത്രിമാരും വനംവകുപ്പ് ഉദ്യോഗസ്ഥരും ഒപ്പമുണ്ടായിരുന്നു. വനം വകുപ്പിന്റെ ഫോറസ്റ്റ് ഗസ്റ്റ് ഹൗസിലാണ് അദ്ദേഹം രാത്രി തങ്ങിയത്. ഗിർ വന്യജീവി സങ്കേതത്തിന്റെ ആസ്ഥാനത്ത് ദേശീയ വന്യജീവി ബോർഡിന്റെ സമ്മേളനത്തിലും പ്രധാനമന്ത്രി അധ്യക്ഷത വഹിക്കും. ഏഷ്യൻ സിംഹങ്ങളുടെ പരിരക്ഷയ്ക്കു വേണ്ടിയുള്ള പ്രോജക്റ്റ് ലയണിനായി കേന്ദ്ര സർക്കാർ 2,900 കോടി രൂപ അനുവദിച്ചിട്ടുണ്ട്. ഗുജറാത്ത് സന്ദർശനവേളയിൽ അനിമൽ റെസ്ക്യൂ, സംരക്ഷണം, പുനരധിവാസം എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന കേന്ദ്രങ്ങളും പ്രധാനമന്ത്രി സന്ദർശിച്ചു.
Read Moreഞാനല്ല, എന്റെ ഗർഭം ഇങ്ങനല്ല… വിവാഹത്തിന് പിറ്റേദിവസം വധു പ്രസവിച്ചു: തന്റെ കുട്ടി അല്ലന്ന് അലമുറയിട്ട് കരഞ്ഞ് നവവരൻ
ഇന്നത്തെ യുവ തലമുറ വിവാഹത്തിനു മുൻപ് തന്നെ അവർക്ക് എത്ര കുട്ടികൾ വേണമെന്ന്പ്ലാൻ ചെയ്യുന്നവരാണ്. നാമൊന്ന് നമുക്ക് ഒന്ന് എന്ന് ചിലർ പദ്ധതി ചെയ്യുന്പോൾ മറ്റു ചിലരാകട്ടെ ദൈവത്തിന്റെ വരദാനമാണ് കുഞ്ഞുങ്ങൾ അത് എത്രവേണമെങ്കിലും ആകാമെന്ന് വിചാരിക്കുന്നവരും ഉണ്ട്. കല്യാണം കഴിഞ്ഞ ഒടൻതന്നെ വിശേഷം ഒന്നും ആയില്ലേ എന്ന് ചോദിക്കുന്ന ആളുകളാണ് പൊതുവെ നമ്മുടെ നാട്ടിലുള്ളത്. കല്യാണം കഴിഞ്ഞ് പിറ്റേ ദിവസം ഭാര്യ പ്രസവിച്ചാൽ എന്താകും അവസ്ഥ? ചിന്തിച്ച് നോക്കിയിട്ടുണ്ടോ? ഉത്തർപ്രദേശിലെ പ്രയാഗ്രാജ് ജില്ലയിലാണ് സംഭവം. ജസ്ര ഗ്രാമത്തിൽ ഫെബ്രുവരി 24ന് വളരെ ആഘോഷപൂർവം നടത്തിയ കല്യാണമായിരുന്നു അവരുടേത്. രാത്രിയും ആഘോഷങ്ങൾ നീണ്ടു നിന്നൊരു വിവാഹമായിരുന്നു ഇത്. കല്യാണത്തിന്റെ പിറ്റേന്ന് നവവധു വളരെ ഊർജസ്വലമായിത്തന്നെ കാണപ്പട്ടു. വീട്ടിലെത്തുന്ന അതിഥികളെ സ്വീകരിക്കാനും സൽക്കരിക്കാനുമൊക്കെ ഉൻമേഷവതിയായി മുൻപന്തിയിൽത്തന്നെ ആയിരുന്നു വധു. എന്നാൽ കുറച്ച് മണിക്കൂറുകൾ പിന്നിട്ടപ്പോൾ യുവതി വയറ് വേദനിച്ച്…
Read Moreബൈക്കിൽ കമിതാക്കളുടെ കാമലീലകൾ: മറ്റുള്ളവരുടെ സുരക്ഷകൂടി നോക്കണ മക്കളേയെന്ന് സോഷ്യൽ മീഡിയ
ബംഗളൂരു: ഓടുന്ന ബൈക്കിൽ കെട്ടിപ്പിടിപ്പിച്ച്, ചുംബിച്ചുകൊണ്ട് കമിതാക്കളുടെ ‘പ്രണയയാത്ര’. സിനിമാ സ്റ്റൈൽ പ്രണയരംഗങ്ങൾ അരങ്ങേറിയത് ബംഗളൂരുവിലെ തിരക്കേറിയ സർജാപുർ റോഡിലാണ്. ബൈക്കിന്റെ ഇന്ധനടാങ്കിനോടു ചേർന്ന് യുവാവിന്റെ മടിയിലിരുന്നായിരുന്നു യുവതിയുടെ സല്ലാപയാത്ര. കമിതാക്കളുടെ ലീലാദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ തരംഗമായി. യുവാവിനെ കെട്ടിപ്പിടിക്കുന്നതും ചുംബിക്കുന്നതുമെല്ലാം ദൃശ്യങ്ങളിലുണ്ട്. റോഡ് നിയമങ്ങൾ കാറ്റിൽപ്പറത്തിയുള്ള സഞ്ചാരത്തിന് വൻ വിമർശനമാണുണ്ടായത്. മറ്റുള്ളവരുടെ സുരക്ഷ അവഗണിച്ചു പൊതുനിരത്തിൽ സഞ്ചരിച്ചതിന് ഇരുവർക്കുമെതിരേ കേസ് എടുക്കണമെന്ന് നെറ്റിസൺസ് പ്രതികരിച്ചു. ചിലർ വീഡിയോ കർണാടക പോലീസിന് ടാഗ് ചെയ്തിട്ടുണ്ട്. പ്രണയം പ്രകടനമല്ലെന്നും പൊതുമധ്യത്തിൽ ഇത്തരത്തിലുള്ള സംഭവങ്ങൾ ആവർത്തിക്കുന്നത് മറ്റുള്ളവരെക്കൂടി ബുദ്ധിമുട്ടിക്കുന്നതാണെന്നും നിരവധിപ്പേർ അഭിപ്രായപ്പെട്ടു. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു.
Read Moreയുഎസിലെ ഇന്ത്യന്‍ വംശജരുടെ വീട്ടിലെ ഗൃഹപ്രവേശന ചടങ്ങിന് പശു; വൈറലായി വീഡിയോ
ഹിന്ദു ആചാരപ്രകാരം ഐശ്യര്യത്തിന്റെ പ്രതീകമായാണ് പശുവിനെ കണക്കാക്കുന്നത്. പാലുകാച്ചിന് പശുവിനെ എഴുന്നള്ളിക്കുന്ന വീഡിയോയാണ് സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ വൈറലാകുന്നത്. യുഎസിലെ സാന്‍ഫ്രാന്‍സിസ്കോയില്‍ ഒരു ഇന്ത്യന്‍ കുടുംബമാണ് തങ്ങളുടെ പുതിയ വീഡിന്റെ പാല് കാച്ചല് ചടങ്ങിന് പശുവിനെ എഴുന്നള്ളിച്ചത്. കാലിഫോർണിയയിലെ ബേ ഏരിയയിലെ ഗോശാലയായ ശ്രീ സുരഭി ഗോക്ഷേത്രയുടെ ഇന്‍സ്റ്റാഗ്രാം പേജിലാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. ശുഭകാര്യങ്ങൾ നടക്കുന്ന സമയം ഐശ്വര്യത്തിന്റെ പ്രതീകമായ പശുവിനെ പങ്കെടുപ്പിക്കുന്നത് ഹിന്ദു മതാചാരപ്രകാരം സന്പത്തും ഐശ്വര്യവും കുമിഞ്ഞ് കൂടുമെന്നാണ് കരുതുന്നത്. ഒരാൾ പൂക്കൾ കൊണ്ട് അലങ്കരിച്ച ഒരു വീട്ടിലേക്ക് പശുവുമായി കടന്നുവരുന്നതാണ് വീഡിയോയുടെ തുടക്കം. പിന്നാലെ പശുവിന് കഴിക്കാൻ ഭക്ഷണം കൊടുക്കുന്നു. അതിനുശേഷം ആരതി ഉഴിഞ്ഞ് അകത്തേക്ക് പ്രവേശിപ്പിക്കുന്നത് കാണാം. ഏറ്റവും ഒടുവിലായി വീട്ടുകാരെല്ലാവരും ഒന്നിച്ച് പശുവിനൊപ്പം നിന്ന് ഫോട്ടോ എടുക്കുന്നതോടെ വീഡിയോ അവസാനിക്കുന്നു. വീഡിയോ വൈറലായതോടെ നിരവധി ആളുകളാണ് വീഡിയോയ്ക്ക് കമന്റ് ചെയ്തിരിക്കുന്നത്. ഗൃഹപ്രവേശത്തിന്…
Read Moreഓമനിച്ച് വളർത്തിയ പൂച്ച ചത്ത് പോയി: പുനർജനിക്കുമെന്ന് കരുതി നെഞ്ചോട് ചേർത്ത് നടന്നത് രണ്ട് ദിവസം; ഒടുവില്‍, സങ്കടം സഹിക്കവയ്യാതെ 32 -കാരി ജീവനൊടുക്കി
മനുഷ്യർക്ക് പട്ടികളേയും പൂച്ചകളേയുംമൊക്കെ വളരെയേറെ ഇഷ്ടമാണ്. ചിലരാകട്ടെ വീട്ടിലെ ഒരു അംഗത്തെപ്പോലെയാണ് അവയെ കാണുന്നത്. ഓമനിച്ച് വളർത്തുന്ന മൃഗങ്ങൾക്ക് എന്തെങ്കിലും പറ്റിയാൽ ഉടമയ്ക്ക് സഹിക്കാൻ സാധിക്കില്ല. മനുഷ്യനും മൃഗങ്ങളും തമ്മിലുള്ള അഭേദ്യമായ ബന്ധത്തെ കുറിച്ചുള്ള വാർത്തയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. യുപിയിലെ അമ്രോഹ ജില്ലയിലെ ഹസന്പൂർ സ്വദേശിനിയായ 32 -കാരിയായ പൂജ എന്ന യുവതി താൻ ഓമനിച്ചു വളർത്തിയ പൂച്ച ചത്തു പോയതോടെ ജീവനൊടുക്കി. കഴിഞ്ഞ വ്യാഴാഴ്ചയാണ് പൂജയുടെ പൂച്ച ചത്ത് പോയത്. അതിനു ശേഷം യുവതി കടുത്ത മാനസിക ബുദ്ധിമുട്ടിലായിരുന്നു എന്ന് കുടുംബം പറഞ്ഞു. കിടക്കുമ്പോൾ യുവതി പൂച്ചയുടെ മൃതദേഹവും തന്റെ കൂടെ കിടത്തി ഉറങ്ങി. പൂച്ച ജീവിതത്തിലേക്ക് തിരിച്ച് വരുമെന്നാണ് ഇവർ അവകാശപ്പെട്ടത്. എന്നാല്‍ രണ്ട് ദിവസം കഴിഞ്ഞും ഒന്നും സംഭവിക്കാതായപ്പോൾ സങ്കടം സഹിക്കാനാകാതെ യുവതി ജീവനൊടുക്കുകയായിരുന്നു. രണ്ട് വർഷം മുൻപാണ് യുവതി…
Read Moreട്രെയിനിൽ ഇരിക്കുന്നയാളുടെ മുഖത്ത് അടിച്ച് യൂട്യൂബർ: വീഡിയോ വൈറലായതോടെ പണികൊടുത്ത് ആര്‍പിഎഫ്
എന്തും എങ്ങനെയും വൈറലാകാമെന്ന് ചിന്തിക്കുന്ന ആളുകളാണ് നമ്മുടെ ലോകത്തുള്ളത്. ബീഹാറിലെ അനുഗ്രഹ നാരായന് റോഡ് റെയില്‍വേ സ്റ്റേഷനിലായിരുന്നു സംഭവം. ഒരു പ്രകോപനമോ കാരണമോ ഇല്ലാതെ ഒരു യൂട്യൂബർ റെയില്‍വേ സ്റ്റേഷനിലൂടെ പതുക്കെ നീങ്ങുകയായിരുന്ന ട്രെയിനില്‍ ഇരുന്ന ഒരു യാത്രക്കാരന്റെ മുഖത്ത് അടിച്ചു. ഇതിന്റെ വീഡിയോ ചിത്രീകരിക്കുകയും അത് സമൂഹ മാധ്യമങ്ങളില്‍ പങ്കുവയ്ക്കുകയും ചെയ്തു. എന്നാൽ വീഡിയോ വൈറലായതോടെ ആര്‍പിഎഫ് റിതേഷ് കുമാര്‍ എന്ന യൂട്യൂബറാണ് ഈ പ്രവര്‍ത്തിക്ക് പിന്നിലെന്ന് കണ്ടെത്തി. പിന്നാലെ ഇയാളെ അറസ്റ്റ് ചെയ്തു. യാത്രക്കാരുടെ സുരക്ഷയില്‍ ഒരു വിട്ടുവീഴ്ചയുമില്ലെന്ന് ആര്‍പിഎഫ് വീഡിയോ പങ്കുവച്ച് കൊണ്ട് സമൂഹ മാധ്യമത്തിലെഴുതി. സമൂഹ മാധ്യമങ്ങളില്‍ ശ്രദ്ധ നേടുന്നതിനായി ഓടുന്ന ട്രെയിനില്‍ ഇരിക്കുകയായിരുന്ന ഒരു യാത്രക്കാരനെ ഒരു യൂട്യൂബര്‍ അക്രമിച്ചു. അയാളെ പിന്തുടർന്ന് ഞങ്ങൾ കണ്ടെത്തി അറസ്റ്റ് ചെയ്തു. നിങ്ങളുടെ സുരക്ഷ ഞങ്ങൾക്ക് പ്രധാനമാണ്. ഇത്തരം അക്രമ പ്രവൃത്തികൾ വച്ച്…
Read More