വലിയ ഹോട്ടലുകളിൽ നമ്മൾ മുറി എടുക്കുന്പോൾ അവർ നമുക്ക് ബാത്ത്റൂമിൽ ഉപയോഗിക്കാനുള്ള വസ്തുക്കൾ ഉൾപ്പെടെ നൽകാറുണ്ട്. അങ്ങനെ തരുന്ന വസ്തുക്കൾ ചില വിരുതൻമാർ അടിച്ചോണ്ടും പോകാറുണ്ട്. എന്നാൽ അത് തടയുന്നതിനായി മുംബൈയിലെ ഹോട്ടല്‍ ഒരു തന്ത്രം പ്രയോഗിച്ചു. തേജസ്വി ഉഡുപ്പ എന്ന യുവാവ് ഹോട്ടലുകാരുടെ ആ തന്ത്രത്തിന്റെ ഫോട്ടോ എക്സിൽ പങ്കുവച്ചതോടെ പോസ്റ്റ് ശ്രദ്ധേയമായി. ഹോട്ടലുകാർ നൽകുന്ന ചെരുപ്പ് മോഷ്ടിക്കുന്നില്ലെന്ന് ഉറപ്പാക്കാൻ, അവർ പൊരുത്തപ്പെടാത്ത ഒരു ജോഡി ചെരുപ്പുകളാണ് അതിഥികൾ നൽകുന്നത്’, എന്ന കുറിപ്പോടെയാണ് തജസ്വി പോസ്റ്റ് പങ്കുവച്ചത്. ഹോട്ടൽ ടവലിന് മുകളിൽ ഒരു ജോഡി ചെരിപ്പുകളുടെ തേജസ്വി പോസ്റ്റ് ചെയ്തു. എന്നാല്‍ ഹോട്ടലിന്റെ പേരോ അവിടെ അതിഥിയായിരുന്നോ എന്നുള്ള കാര്യങ്ങളൊന്നും അദ്ദേഹം വെളിപ്പെടുത്തിയില്ല. തേജസ്വി പങ്കുവച്ച ചിത്രത്തിലെ ചെരുപ്പുകൾ രണ്ടും രണ്ട് നിറങ്ങളുള്ള വ്യത്യസ്ത ജോഡികളുടേതായിരുന്നു.അതുകൊണ്ട് തന്നെ ഇത്തരം ചെരുപ്പുകൾ ഹോട്ടലിന് അകത്ത് മാത്രമേ ഉപയോഗിക്കാന്‍…
Read MoreCategory: Today’S Special
ഒൻപതാം വയസിൽ താന്‍ പങ്കെടുത്ത വിവാഹത്തിലെ വരനാണ്, ഇന്ന് തന്റെ ഭര്‍ത്താവ്; വൈറലായി യുവതിയുടെ വീഡിയോ
ഒൻപതാം വയസിൽ നമ്മൾ പങ്കെടുത്ത വിവാഹത്തിലെ വരനെ പിന്നീട് കല്യാണം കഴിക്കുന്ന അവസ്ഥയെ കുറിച്ച് കേട്ടിട്ടുണ്ടോ? കെട്ടു കഥയെന്നു തോന്നിക്കുമെങ്കിലും സംഭവം സത്യമാണ്. ഇന്തോനേഷ്യയിലാണ് സംഭവം. ബങ്കാ ദ്വീപിലെ 24 -കാരിയായ റെനാറ്റ ഫാദിയ എന്ന യുവതി വിവാഹം ചെയ്തത് തന്നെക്കാൾ 38 വയസ് കൂടുതലുള്ളയാളെയാണ്. 2009 -ല്‍ തന്റെ ഭര്‍ത്താവിന്റെ ആദ്യ വിവാഹത്തില്‍ യുവതിയും പങ്കെടുത്തിട്ടുണ്ടായിരുന്നു. പക്ഷേ ഇക്കാര്യം ഇരുവരുടേയും വിവാഹശേഷമാണ് യുവതി അറിഞ്ഞത്. ഭർത്താവിന്റെ വീട്ടിൽ എത്തിയപ്പോൾ ഭർത്താവിന്റെ ആദ്യ വിവാഹത്തിലെ ഫോട്ടോ ആൽബം കണ്ടപ്പോഴാണ് താനും അന്ന് ഇവരുടെ വിവാഹത്തിൽ പങ്കെടുത്തിട്ടുണ്ടായിരുന്നു എന്ന കാര്യം യുവതി അറിഞ്ഞത്. 2019 -ലാണ് ഇരുവരും കണ്ടുമുട്ടുകയും പരിചയപ്പെടുകയും ചെയ്യുന്നത്. അത് പിന്നീട് പ്രണയത്തിലേക്കും 2020-ൽ വിവാഹത്തിലും അവസാനിച്ചു. 2021 -ല്‍ ഇവർക്ക് ഒരു കുഞ്ഞ് ജനിച്ചു. താനും ഭര്‍ത്താവും സന്തോഷകരമായ വിവാഹ ജീവിതം നയിക്കുകയാണെന്നും റെനാറ്റ…
Read Moreഅമിത കൊക്കെയ്ന്‍ ഉപയോഗം: ഒടുവില്‍ അവശേഷിച്ചത് മൂക്കിന്റെ സ്ഥാനത്ത് ഒരു ദ്വാരം
അമിതമായ ലഹരി ഉപയോഗത്തെ തുടർന്ന് മനുഷ്യൻ മനുഷ്യത്വം ഇല്ലാത്തവനായി മാറുന്ന ലോകത്താണ് നാമിന്ന് ജീവിക്കുന്നത്. ഇപ്പോഴിതാ അമിത കൊക്കെയ്ൻ ഉപയോഗം മൂലം ജീവിതം തന്നെ പ്രതിസന്ധിയിൽ ആയിരിക്കുന്ന യുവതിയുടെ കഥയാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. കെല്ലി കൊസൈറ എന്ന 38കാരിയാണ് അളവില്ലാത്ത രാസവസ്തുക്കളുടെ അമിത ഉപയോഗം നിമിത്തം യുവതിക്ക് അവരുടെ മൂക്ക് തന്നെ നഷ്ടമായി എന്നു പറയാം. 2017- മുതലാണ് ഇവർ കൊക്കെയ്ൻ ഉപയോഗിച്ച് തുടങ്ങിയത്. നിരന്തരമായ ലഹരി ഉപയോഗം മൂലം മൂക്കിൽ നിന്ന് രക്തം വരാൻ തുടങ്ങി. ആദ്യമൊന്നും അത്ര കാര്യമായി ഈ വിഷയത്തെ കെല്ലി എടുത്തില്ല. എന്നാൽ പോകപ്പോകെ മൂക്കിലെ ദശ ഇളകി വരാൻ തുടങ്ങി. അതോടെ വേദന മാറ്റാനായി വീണ്ടും ലഹരിയിൽ അടിമപ്പെട്ടു. അമിതമായി കൊക്കെയ്ൻ വലിച്ചാൽ മുറിവ് പെട്ടന്ന് കരിഞ്ഞ് പോകുമെന്ന് യുവതി വിശ്വസിച്ചു. കൊക്കെയ്ന്‍ മണത്ത് ഒടുവില്‍ കെല്ലിയുടെ മൂക്കിന്റെ…
Read Moreഇടുപ്പ് സന്ധി മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയില്‍ ചരിത്രം സൃഷ്ടിച്ച് കാരിത്താസ് ആശുപത്രി
കോട്ടയം: സംസ്ഥാനത്ത് ഇതാദ്യമായി എന്‍ഹാന്‍സ്ഡ് ഹിപ് പ്രോട്ടോകോള്‍ ഉപയോഗിച്ച് ഒരേസമയം രണ്ട് ഇടുപ്പ് സന്ധികളും റോബോട്ടിക് ശസ്ത്രക്രിയയിലൂടെ മാറ്റിവച്ച് കാരിത്താസ് ആശുപത്രി ശസ്ത്രക്രിയാരംഗത്ത് ഒരു പുതിയ തുടക്കം കുറിച്ചു. പുനലൂര്‍ സ്വദേശിനിയായ നാല്പതിനാല് വയസുള്ള യുവതി രണ്ട് ഇടുപ്പ് സന്ധികളുടെ തീവ്രവേദനയും നടക്കാനുള്ള ബുദ്ധിമുട്ടുമായാണ് കാരിത്താസ് ആശുപത്രിയിലെത്തിയത്. സന്ധിവാതം ബാധിച്ച് ഈ യുവതിയുടെ രണ്ട് ഇടിപ്പ് സന്ധികളും ഒരേ സമയം പൂര്‍ണമായും തേഞ്ഞു പോയതായിരുന്നു. തുടര്‍ന്നാണ് രണ്ട് സന്ധികളും ഒരേ സമയം റോബോട്ടിക് ശസ്ത്രക്രിയയിലൂടെ മാറ്റിവെയ്ക്കാനായി തീരുമാനിച്ചത്. സാധാരണയായി ഇടുപ്പ് സന്ധി മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയില്‍ നിരവധി ബുദ്ധിമുട്ടുകള്‍ നേരിടും. ഇതില്‍ പ്രധാനമായവ കൃത്രിമ സന്ധിയുടെ അസ്ഥിരത കാലുകളുടെ നീളത്തിലുണ്ടകുന്ന വ്യത്യാസം, കൃത്രിമ സന്ധിയുടെ ചലന ശേഷിക്കുറവ് എന്നിവയാണ്. അത്യാധുനിക റോബോട്ടിക് ശസ്ത്രകിയയിലൂടെ ഈ പ്രശ്നങ്ങള്‍ എതാണ്ട് പൂര്‍ണമായും ഒഴിവാക്കാന്‍ സാധിക്കും. എന്‍ഹാന്‍സ്ഡ് ഹിപ് പ്രോട്ടോകോള്‍ എന്ന അതി…
Read Moreഐടി നഗരത്തിൽ പോലീസിന്റെ ‘ഡിജിറ്റൽ വേല’: കൈക്കൂലി വാങ്ങുന്ന വഴി കേട്ടാൽ ഞെട്ടും; ആ വേല കൈയിൽ ഇരുന്നാൽ മതിയെന്ന് സോഷ്യൽ മീഡിയ
പോലീസുകാർ കൈക്കൂലി വാങ്ങുന്നതു സാധാരണസംഭവമാണ്. ഇന്ത്യയിലെ സിലിക്കൺ വാലി എന്നറിയപ്പെടുന്ന ബംഗളൂരുവിൽ കൈക്കൂലി വാങ്ങാൻ പോലീസ് ഉപയോഗിക്കുന്നതോ പുത്തൻ സാങ്കേതികവിദ്യ! ഐടി നഗരത്തിൽ ബംഗളൂരു ട്രാഫിക് പോലീസ് നടത്തിയ ‘ഡിജിറ്റൽ വേല’കളാണ് ഇപ്പോൾ വാർത്തയായിരിക്കുന്നത്. പണം കൈയിലില്ലെങ്കിൽ ഗൂഗിൾ പേ, ഫോൺപേ ആയി തന്നാൽ മതിയെന്നാണ് പോലീസ് പറയുന്നത്. ചിലർ ഔദ്യോഗിക അക്കൗണ്ട് എന്ന പേരിലാണ് തട്ടിപ്പു നടത്തുന്നതെന്നാണ് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഔദ്യോഗിക അക്കൗണ്ട് എന്നു വിശ്വസിച്ച് ഫൈൻ അടയ്ക്കുന്നവർക്കു രസീത് പോലും കൊടുക്കാറില്ലെന്നും റിപ്പോർട്ട്. കഴിഞ്ഞദിവസം, വർത്തൂർ കല്ലെയ്ക്ക് സമീപം ട്രാഫിക് നിയമലംഘനം നടത്തി പിടിയിലായ യുവാവിൽനിന്ന് പോലീസ് 1,500 രൂപ ആവശ്യപ്പെട്ടു. പണം കൊടുത്തതിനുശേഷം രസീത് ചോദിച്ചപ്പോൾ പോലീസുകാരൻ രസീത് നൽകാൻ തയാറായില്ല. ഇരുവരും തർക്കമായി. ഒടുവിൽ ഗൂഗിൾപേയിലൂടെ കോൺസ്റ്റബിൾ 500 രൂപ ആവശ്യപ്പെടുകയായിരുന്നു. സംഭവത്തിൽ യുവാവ് എസിപിക്ക് പരാതി കൊടുത്തു.…
Read Moreതോളിൽ തത്തയുമായി പോകുന്ന യുവതികൾ, രണ്ടാൾക്കും ഹെൽമെറ്റില്ല; വീഡിയോ കാണാം
നിരവധി വീഡിയോകൾ ദിനംപ്രതി സോഷ്യൽ മീഡിയയിൽ വൈറലാകാറുണ്ട്. ചിലത് നമ്മളെ രസിപ്പിക്കും ചിലത് കരയിക്കും മറ്റു ചിലതാകട്ടെ ചിന്തിപ്പിക്കുകയും ചെയ്യും. ഇപ്പോഴിതാ ബംഗളൂരിൽ നിന്നുള്ളൊരു വീഡിയോ ആണ് സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്. രാഹുൽ ജാഥവ് എന്ന യൂസറാണ് ഈ വീഡിയോ എക്സിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. തിരക്കുള്ള റോഡിൽ നിന്നുള്ളതാണ് ഈ വീഡിയോ. ബംഗുളൂരിൽ മുഷിവുണ്ടാക്കുന്ന നേരങ്ങളേ ഇല്ല എന്നും പറഞ്ഞാണ് യുവാവ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. രണ്ട് യുവതികൾ ഒരു സ്കൂട്ടറിൽ പോകുന്നതാണ് വീഡിയോ. വിവിധ വാഹനങ്ങൾക്ക് ഇടയിലൂടെ ഒക്കെ സ്കൂട്ടർ പോകുന്നത് കാണാം. സ്കൂട്ടർ ഓടിക്കുന്ന യുവതിയുടെ തോളിൽ ഒരു തത്ത ഇരിക്കുന്നത് കാണാൻ സാധിക്കും. അതാണ് ഈ കാഴ്ചയെ ആളുകൾക്ക് കൗതുകമുണ്ടാക്കുന്ന ഒന്നാക്കി മാറ്റിത്തീർത്തത്. വീഡിയോ വൈറലായതോടെ നിരവധി ആളുകൾ കമന്റുമായി എത്തി. വീഡിയോയിൽ കാണുന്ന രണ്ട് യുവതികളും ഹെൽമെറ്റ് വച്ചിരുന്നില്ല. തത്തയെ പ്രശംസിക്കുന്നതിനേക്കാൾ അധികം…
Read Moreവാട്സാപ് ശബ്ദസന്ദേശത്തിലൂടെ യുവതിയെ മുത്തലാഖ് ചൊല്ലി: വിദേശത്തുള്ള ഭർത്താവിനെതിരേ പരാതിയുമായി യുവതി
കാസർഗോഡ്: ഗൾഫിലുള്ള ഭർത്താവ് വാട്സാപ് ശബ്ദസന്ദേശത്തിലൂടെ യുവതിയെ മുത്തലാഖ് ചൊല്ലിയതായി പരാതി. കാഞ്ഞങ്ങാട് കല്ലൂരാവിയിലെ 21 കാരിയാണ് ഭർത്താവ് കാസർഗോഡ് ചെങ്കള നെല്ലിക്കട്ട സ്വദേശി അബ്ദുൾ റസാഖിനെതിരേ (32) ഹൊസ്ദുർഗ് പോലീസിൽ പരാതി നൽകിയിരിക്കുന്നത്. മുത്തലാഖ് നിരോധന നിയമം, (മുസ്ലിം സ്ത്രീ വിവാഹസംരക്ഷണം-2019) പ്രാബല്യത്തിൽ വന്ന ശേഷം പോലീസിന് ലഭിക്കുന്ന ജില്ലയിലെ ആദ്യ പരാതിയാണിത്. വിദേശത്തുള്ള ഭർത്താവ് ഫെബ്രുവരി 21 ന് തന്റെ പിതാവിന്റെ ഫോണിൽ മൂന്നുതവണ തലാഖ് ചൊല്ലിയെന്ന് പറഞ്ഞ് ശബ്ദസന്ദേശം അയക്കുകയായിരുന്നുവെന്നാണ് പരാതി. ഇൻസ്റ്റഗ്രാമിലൂടെയാണ് ഇരുവരും പരിചയപ്പെടുന്നത്. 2022 ഓഗസ്റ്റ് 11നാണ് ഇവരുടെ വിവാഹം നടന്നത്. തുടർന്ന് കാഞ്ഞങ്ങാട് നഗരസഭയിൽ മുസ്ലിം മതാചാരപ്രകാരം വിവാഹം രജിസ്റ്റർ ചെയ്തു. 50 പവൻ സ്വർണം ഭർത്താവിന്റെ വീട്ടുകാർ ആവശ്യപ്പെട്ടിരുന്നതായും എന്നാൽ നിർധന കുടുംബാംഗങ്ങളായ തങ്ങൾക്ക് ബന്ധുക്കളുടെ സഹായത്തോടെ 20 പവൻ മാത്രമേ നൽകാൻ സാധിച്ചുള്ളുവെന്നും വിവാഹം കഴിഞ്ഞ്…
Read Moreഇനി ആരും ഒറ്റയ്ക്കല്ല… ജോലിയുടെ ടെൻഷൻ താങ്ങാൻ പറ്റുന്നില്ലേ, ആശ്വസിപ്പിക്കാൻ ആളുണ്ട്..!
ടോക്കിയോ: ഐടി മേഖലയിലും മറ്റും ജോലിയുടെ ടെൻഷൻ താങ്ങാൻ പറ്റാത്തതാണ്. മാനസികമായും ശാരീരികവുമായി തളർന്നു പോകുന്ന സ്ഥിതി. ഇതിനൊരു പരിഹാരമായി ജീവനക്കാരുടെ ജോലിസ്ഥലത്തെ പിരിമുറുക്കം കുറയ്ക്കാനുള്ള സേവനവാഗ്ദാനവുമായി എത്തിയിരിക്കുകയാണ് ഒരു ജപ്പാൻ കമ്പനി. ഹാൻസം വീപ്പിംഗ് ബോയ് (കരയുന്ന നല്ല മനുഷ്യൻ) എന്നാണ് ഈ സേവനം അറിയപ്പെടുന്നത്. ജീവനക്കാർക്ക് അവരുടെ വൈകാരികമായ അവസ്ഥകൾ പങ്കുവയ്ക്കാനും ആശ്വാസം നൽകാനും സുന്ദരനായ ഒരു പങ്കാളിയെ നൽകുകയാണ് ഈ സേവനത്തിലൂടെ ചെയ്യുന്നത്. ജീവനക്കാർക്ക് “വീപ്പിംഗ് ബോയി’യെ ഓൺലൈനായി തെരഞ്ഞെടുക്കാം. അവർ നേരിട്ടെത്തി ജോലിസംബന്ധമായ സമ്മർദങ്ങളെ നേരിടാൻ ജീവനക്കാരെ സഹായിക്കുകയും കണ്ണുനീർ തുടച്ചും കെട്ടിപ്പിടിച്ചും വൈകാരിക പിന്തുണ നൽകുകയും ചെയ്യും. 7,900 യെൻ (ഏകദേശം 4,000 രൂപ) ആണ് ഒരുതവണ ഈ സേവനം ലഭിക്കാനായി നൽകേണ്ട തുക. വിവിധ മേഖലകളിൽ പരിശീലനം ലഭിച്ച പ്രഫഷണലുകൾ ആണ് ഈ സേവനം നൽകുന്നത്.
Read Moreകുട്ടികളെ പ്രസവിക്കണം, തലമുറ കാത്തു സൂക്ഷിക്കണം: കാറിന്റെ പിൻസീറ്റിൽ മാത്രമേ ഇരിക്കാൻ പാടുള്ളു; മാസം 17.5 ലക്ഷം ശമ്പളം; ഭാര്യയ്ക്കുള്ള നിയമാവലിയുമായി ഭർത്താവ്
കുടുംബ ജീവിതം സമാധാനത്തോടെ മുന്നോട്ട് കൊണ്ടുപോകാൻ ഭാര്യാ ഭർത്താക്കൻമാർ പല തരത്തിലുള്ള വിട്ടു വീഴ്ചകൾക്കും തയാറാകും. ഇപ്പോഴിതാ കുടുംബ ജീവിതം സുഖകരമാക്കാൻ ഭാര്യ പാലിക്കേണ്ട നിയമാവലികളുമായി എത്തിയിരിക്കുകയാണ് ഒരു ഭർത്താവ്. നിയമങ്ങൾ പാലിക്കുന്നതിൽ ഭാര്യയുടെ ഭാഗത്ത് നിന്നും എന്തെങ്കിലും അലംഭാവം ഉണ്ടായാൽ അത് വിവാഹ മോചനത്തിലേക്ക് വരെ എത്തിയേക്കമെന്നും ഇയാൾ പറയുന്നു. ‘മില്യണയർ ഹസ്ബൻഡ്; മില്യണയർ റൂൾസ്; എന്റെ ഭാര്യ പാലിക്കേണ്ട നിയമങ്ങൾ’ എന്ന കുറിപ്പോടെ ഇതിന്റെ വീഡിയോ ഇയാൾ ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ചു. പൊതു സ്ഥലത്ത് മാന്യമായ വസ്ത്രം ധരിക്കണം എന്നതാണ് ആദ്യ നിബന്ധന. തന്റെ മക്കളെ പ്രസവിക്കുകയും, തന്റെ വംശാവലിയുടെ തുടർച്ച ഉറപ്പാക്കുകയും ചെയ്യുക. ജനിക്കുന്ന ഓരോ കുട്ടിക്കും ഏകദേശം 17.5 കോടി രൂപയുടെ സ്വത്ത് നൽകുമെന്നും അവളുടെ സൗന്ദര്യം കാത്ത് സൂക്ഷിക്കാന്‍ വീട്ടുജോലികൾ ഒന്നും ചെയ്യേണ്ടതില്ല. ഇതിൽ പറയുന്നതിനു പുറമേ ഭാര്യയുടെ വിനോദങ്ങൾക്കും ഷോപ്പിംഗും…
Read Moreയുവതിയുടെ വീട്ടിൽ അതിക്രമിച്ച് കയറിയത് പത്തോളം തവണ: അടിവസ്ത്രം മോഷ്ടിച്ച 34 -കാരൻ അറസ്റ്റിൽ
ലഹരിക്ക് അടിമപ്പെടുന്നത് പോലെ പല തരത്തിലുള്ള ആസക്തികൾക്ക് മനുഷ്യൻ അടിമപ്പെടാറുണ്ട്. ചിലരുടെ പ്രവർത്തികൾ വെറുപ്പും അറപ്പും ഉളവാക്കുന്നതായി നമുക്ക് തോന്നാം. ഒരു കഫെ ജീവനക്കാരിയോട് പ്രണയം തോന്നിയ യുവാവ് അവളുടെ വിലാസം കണ്ടെത്തി വീട്ടിൽ അതിക്രമിച്ചു കയറി അടിവസ്ത്രങ്ങൾ മോഷ്ടിച്ചു എന്ന വാർത്തയാണ് ഇപ്പോൾ പുറത്ത് വരുന്നത്. ടോക്കിയോയിൽ അഡാച്ചി വാർഡിൽ താമസിക്കുന്ന റയോട്ട മിയാഹാര എന്ന 34 -കാരൻ സംഭവത്തിൽ പോലീസ് അറസ്റ്റ് ചെയ്തു. 2024 ഡിസംബർ 31 -നാണ് ഷിൻജുകുവിലുള്ള യുവതിയുടെ വീട്ടിൽ മിയാഹാര പ്രവേശിച്ച് അവളുടെ വസ്ത്രങ്ങളും വസ്തുക്കളും പരിശോധിച്ചത്. അന്വേഷണത്തെ തുടർന്ന് ഫെബ്രുവരി 19 -നാണ് ഇയാളെ പോലീസ് അറസ്റ്റ് ചെയ്തത്. അടിവസ്ത്രങ്ങൾ മോഷ്ടിക്കണമെന്ന ഉദ്ദേശ്യം ഇല്ലായിരുന്നു. പക്ഷേ യുവതി ഏതുതരം അടിവസ്ത്രമാണ് ധരിക്കുന്നതെന്ന് അറിയാനുള്ള കൗതുകത്തിന് വേണ്ടിയാണ് ഇങ്ങനെ ചെയ്തതെന്നുമാണ് യുവാവ് പറയുന്നത്. അടിവസ്ത്രങ്ങൾ കൈയിൽ എടുത്തപ്പോൾ അവ നല്ല…
Read More