കാസർഗോഡ് ഉപ്പളയിൽ സെക്യൂരിറ്റി ജീവനക്കാരനെ കുത്തിക്കൊലപ്പെടുത്തിയ പ്രതി അറസ്റ്റിൽ. ഉപ്പള പത്വാടിയിലെ സവാദ് ആണ് അറസ്റ്റിലായത്. ഇതിനു മുൻപ് പല കേസുകളിലും ഇയാൾ പ്രതിയാണ്. നേരത്തേ മൂന്ന് കവർച്ചാകേസുകളിൽ പ്രതിയായി ജയിലിൽ കഴിഞ്ഞിട്ടുള്ള സവാദ് ജയിലിലെ ഭക്ഷണവും താമസവും സുഖമുള്ളതാണെന്നും ദീർഘകാലം ജയിലിൽ കിടക്കാനുള്ള എന്തെങ്കിലും വഴിയുണ്ടാക്കണമെന്നും നാട്ടിൽ പലരോടും നേരത്തേ പറഞ്ഞുനടന്നിരുന്നതായി അറിവായിട്ടുണ്ട്. അമിതമായി ജയിൽ ഭക്ഷണം ഇഷ്ടപ്പെട്ട ഇയാൾ വീണ്ടും ജയിലിൽ പോകാൻ അവസരത്തിനായി കാത്തു നിൽക്കുകയായിരുന്നു. ഇയാൾക്ക്ഏറെക്കാലമായി വീടും കുടുംബവുമായി കാര്യമായ ബന്ധമൊന്നും ഉണ്ടായിരുന്നില്ല. കൊല്ലപ്പെട്ട സുരേഷ് 15 വർഷം മുമ്പ് കണ്ണൂർ പയ്യന്നൂരിലെത്തി വിവാഹം കഴിച്ച് താമസിക്കുകയായിരുന്നു. കോൺക്രീറ്റ് നിർമാണജോലികളാണ് പ്രധാനമായും ചെയ്തിരുന്നത്. ഭാര്യയും വിദ്യാർഥികളായ രണ്ടു മക്കളുമുണ്ട്. രണ്ടുവർഷം മുമ്പ് ഇവരുമായി അകന്നാണ് ഉപ്പളയിലെത്തിയത്. ഇവിടെ ഒറ്റയ്ക്ക് താമസിച്ച് കോൺക്രീറ്റ് ജോലികളും രാത്രിയിൽ സെക്യൂരിറ്റി ജീവനക്കാരന്റെ ജോലിയും ചെയ്തുവരികയായിരുന്നു. ബന്ധുക്കളൊന്നുമില്ലാതെ…
Read MoreCategory: Today’S Special
മത്സ്യപിത്താശയം കഴിച്ച യുവാവിന് സംഭച്ചത് കേട്ടാൽ ഞെട്ടും
മധ്യപ്രദേശിൽ മത്സ്യപിത്താശയം കഴിച്ചതിനെത്തുടർന്ന് ആരോഗ്യാവസ്ഥ മോശമായ 42കാരൻ ആശുപത്രിയിൽ ചികിത്സതേടി. കരളിൽ ഉത്പാദിപ്പിക്കുന്ന പിത്തരസം സംഭരിക്കുന്ന അവയവമാണ് ഇയാൾ കഴിച്ചത്. ഛർദ്ദിയും വയറിളക്കവുമായിരുന്നു ആദ്യലക്ഷണങ്ങൾ. തുടർന്ന് യുവാവ് ഗുരുതരാവസ്ഥയിലാകുകയായിരുന്നു. മത്സ്യപിത്താശയത്തിൽ സോഡിയം സൈപ്രിനോൾ സൾഫേറ്റ് എന്ന വിഷ രാസവസ്തു അടങ്ങിയിട്ടുണ്ട്. മനുഷ്യൻ കഴിച്ചാൽ കരളിനെയും വൃക്കകളെയും വേഗത്തിൽ നശിപ്പിക്കുമെന്നു ഡോക്ടർമാർ പറഞ്ഞു. ചില ഏഷ്യൻ രാജ്യങ്ങളിൽ, വാതം, സന്ധിവാതം, ഉദ്ധാരണക്കുറവ്, കാഴ്ചക്കുറവ് എന്നിവയുടെ ചികിത്സിക്ക് മത്സ്യപിത്താശയം ഉപയോഗിക്കാറുണ്ട്. ചൈനക്കാർ ഇത് ആസ്ത്മയെ സുഖപ്പെടുത്തുകയും കാഴ്ചശക്തി മെച്ചപ്പെടുത്തുകയും ചെയ്യുന്നുവെന്നു വിശ്വസിക്കുന്നു.
Read Moreഛിന്നഗ്രഹ പേടിയിൽ ഭൂമി! ഒരു മഹാനഗരംവരെ ചാന്പലാക്കാനുള്ള പ്രഹരശേഷി
2032ൽ മാരകപ്രഹരശേഷിയുള്ള ഛിന്നഗ്രഹം ഭൂമിയുമായി കൂട്ടിയിടിക്കാൻ സാധ്യതയുണ്ടെന്നു നാസയിലെ ശാസ്ത്രജ്ഞർ. 2024 YR4 എന്നു പേരിട്ട ഛിന്നഗ്രഹം ഭൂമിയിൽ ഇടിക്കാനുള്ള സാധ്യത തള്ളിക്കളയാനാകില്ലെന്നും ശാസ്ത്രലോകത്തിന്റെ വെളിപ്പെടുത്തൽ. ഏകദേശം 130 മുതൽ 300 അടി വരെ വ്യാസമുള്ള ഈ ഛിന്നഗ്രഹം ഭൂമിയിൽ ഇടിച്ചാൽ, മനുഷ്യരാശിയുടെ വംശനാശത്തിനു ഭീഷണിയാകില്ലെങ്കിലും വൻ നാശനഷ്ടത്തിനു കാരണമായേക്കാമെന്നും ശാസ്ത്രജ്ഞർ മുന്നറിയിപ്പു നൽകുന്നു. ഒരു മഹാനഗരം വരെ ചാന്പലാക്കാനുള്ള പ്രഹരശേഷി ഛിന്നഗ്രഹത്തിനുണ്ട്. ഛിന്നഗ്രഹം ഇടിക്കുന്നതിന്റെ ആഘാതം എട്ട് മെഗാടൺ TNTന് തുല്യമായ ഊർജം പുറപ്പെടുവിക്കും, അതായത് ജപ്പാനിലെ ഹിരോഷിമയെ നശിപ്പിച്ച അണുബോംബിനേക്കാൾ 500 ഇരട്ടി പ്രഹരശേഷി കൂടുതൽ! 2032 ഡിസംബർ 22ന്, 2024 YR4 ഭൂമിയിൽ ഇടിക്കാനുള്ള സാധ്യത ഒരു ശതമാനത്തിൽ കൂടുതലാണെന്ന് ഗവേഷകർ അഭിപ്രായപ്പെടുന്നു. ഭൂമിയുമായി കൂട്ടിയിടി സംഭവിക്കില്ലെന്ന സാധ്യതയാണു കൂടുതലെങ്കിലും ഇപ്പോഴുള്ള വിശകലനത്തിനു കാലക്രമേണ മാറ്റം സംഭവിക്കാനുള്ള സാധ്യതയുണ്ടെന്നും ഗവേഷകർ പറഞ്ഞു. നിലവിൽ,…
Read Moreകുട്ടികള്‍ കൂട്ടത്തോടെ കരച്ചിൽ തുടങ്ങി; കാത്തിരുന്നു കിട്ടിയജോലി 10 മിനിറ്റിനുള്ളില്‍ ഉപേക്ഷിച്ച് യുവതി
കാത്തിരുന്ന് കിട്ടിയ ജോലി പത്ത് മിനിറ്റിനുള്ളിൽ ഉപേക്ഷിക്കണ്ട അവസ്ഥ വന്നിട്ടുണ്ടോ? യുകെയിൽ നിന്നുള്ള സോഫി വാർഡ് സോഷ്യൽ മീഡിയയിലാണ് തന്റെ അനുഭവം പങ്കുവച്ചത്. ഗ്രോസറി ചെയിനുകളിൽ പല ഇടങ്ങളിലായി ജോലിക്കായി നോക്കിയിരുന്നു. എന്നാൽ അവിടെയൊന്നും തനിക്ക് ജോലി കിട്ടിയില്ല. പല ജോലിക്കും ഇന്റർവ്യൂവിന് പോകും. എന്നാൽ, ആദ്യ റൗണ്ടുകൾ കഴിഞ്ഞാൽ പിന്നെ ആരും തന്നെ വിളിക്കാറില്ല എന്നാണ് സോഫി വാർഡ് പറയുന്നത്. കാത്തിരിപ്പിന് ഒടുവിൽ ചൈൽഡ്കെയർ മേഖലയിൽ സോഫിയയ്ക്ക് ജോലി ലഭിച്ചു. എന്നാൽ അവിടെ ജോലിക്കെത്തി കുറച്ച് കഴിഞ്ഞപ്പോഴേക്കു കുട്ടികൾ കൂട്ടത്തോടെ കരഞ്ഞു. അവരുടെ കരച്ചിൽ കേട്ടതോടെ 10 മിനിറ്റിൽ കൂടുതൽ അവിടെ നിൽക്കാൻ യുവതിക്ക് കഴിഞ്ഞില്ല. അപ്പോൾത്തന്നെ യുവതി അവിടെ നിന്നും ഇറങ്ങിപ്പോയി. ഭക്ഷണം കൊണ്ടുപോയ പാത്രം പോലും എടുക്കാതെയാണ് താൻ അവിടെനിന്നും ഇറങ്ങിയത് എന്നും യുവതി പറയുന്നു. നിരവധിപ്പേരാണ് യുവതിയുടെ പോസ്റ്റിന് കമന്റുകൾ നൽകിയത്.…
Read Moreഒന്നു കേൾക്കാൻ കാതോർത്തിരുന്ന ആ കാലം ഓർമ ഉണ്ടോ…. ഇന്ന് ലോക റേഡിയോ ദിനം
ഇന്ന് ലോക റേഡിയോദിനം. 1923ലാണ് ഇന്ത്യയില്‍ ആദ്യമായി റേഡിയോ ശബ്ദിച്ചു തുടങ്ങിയത്. 1946 ഫെബ്രുവരി 13-നാണ് ഐക്യരാഷ്ട്ര സഭ റേഡിയോ പ്രക്ഷേപണം ആരംഭിച്ചത്. ഇതിന്റെ ആദരസൂചകമായാണ് റേഡിയോ ദിനം ആചരിക്കുന്നത്. ചായപ്പീടികയിലിരുന്ന് റേഡിയോയിലൂട കേട്ട എത്രയെത്ര മനോഹര ഗാനങ്ങളാണ് നമ്മുടെയൊക്കെ ഉള്ളിലുള്ളത്. പണ്ടൊക്കെ മിക്ക വീടുകളിലും റേഡിയോ ഉണ്ടായിരുന്നു. എന്നാൽ ഇപ്പോൾ ആധുനിക സാങ്കേതിക വിദ്യകളുമായി എഫ്എം എന്ന നാമം സ്വീകരിച്ച് മാറ്റത്തിന് വിധേയമായിരിക്കുകയാണ് ഇന്ന് റേഡിയോ. പുതിയ കാലത്ത് നിന്നും ഒന്നു പിന്നിലേക്ക് തിരിഞ്ഞ് നോക്കുന്പോൾ ഉറപ്പായും ഒരുപിടി നല്ല ഓർമകൾ റേഡിയോ നമുക്ക് സമ്മാനിക്കും.
Read Moreവയ്യ… മടുത്തു… നമ്മളില്ലേ; ഒറ്റയടിക്ക് 600 ബർഗർ പോലും കഴിക്കുമായിരുന്ന കിനോഷിത വിരമിക്കൽ പ്രഖ്യാപനം നടത്തി
പച്ച വെള്ളം കുടിച്ചാലും വണ്ണം വയ്ക്കുമെന്ന് ചിലർ പറഞ്ഞ് കേട്ടിട്ടുണ്ട്. അതേപോലെതന്നെ എത്ര കഴിച്ചാലും വണ്ണം വയ്ക്കില്ലന്ന് വേറെ ചിലരും. മെലിഞ്ഞവർക്ക് അവരുടെ ദുഃഖം മെലിയാത്തവർക്ക് അവരുടേയും. എന്തുതന്നെ ആയാലും സോഷ്യൽ മീഡിയയിൽ താരമാകുകയാണ് ഇൻഫ്ലുവൻസർ യുക കിനോഷിതയ എന്ന യുവതി. എത്ര കഴിച്ചാലും മടുക്കാത്ത കിനോഷിതയുടെ വീഡിയോയ്ക്ക് ധാരാളം ആരാധകരാണുള്ളത്. ബിഗ് ഈറ്റർ എന്നാണ് കിനോഷിത അറിയപ്പെടുന്നത്. ധാരാളം ഭക്ഷണം കഴിക്കുന്നതിൽ കിനോഷിതയുടെ പേര് കേൾവിയാണ്. ഇത്രയധികം ഭക്ഷണം കഴിച്ചിട്ടും ശരീരത്തിൽ ഒരു തുള്ളിപോലും വണ്ണം വയ്ക്കാത്ത പ്രകൃതമാണ് ഇവരുടേത്. 2009 -ൽ ജാപ്പനീസ് റിയാലിറ്റി ഷോയായ ‘ദി ബാറ്റിൽ ഓഫ് ബിഗ് ഈറ്റേഴ്സി’ൽ പങ്കെടുത്തതോടെയാണ് കിനോഷിത പ്രശസ്തയായി തുടങ്ങിയത്. എന്നാൽ കുറച്ച് കാലമായി കിനോഷിത സോഷ്യൽ മീഡിയയിൽ നിന്നും ഒരു ബ്രേക്ക് എടുത്തിയരിക്കുകയായിരുന്നു. ബൈപോളാർ ഡിസോർഡർ കാരണമാണ് ഇവർ ബ്രേക്ക് എടുത്തത്. പണ്ടത്തെപ്പോലെ ഇപ്പോൾ…
Read Moreറെയിൽവേ സ്റ്റേഷനിൽ എത്തുന്ന കൂട്ടുകാരന്റെ കൈയിൽ സ്വർണം കൊടുത്തോയെന്ന് കാമുകൻ; ശരി ഏട്ടാ എന്ന് കാമുകി; ഇൻസ്റ്റഗ്രാം പ്രണയത്തിൽ ട്വിസ്റ്റ്
ഇൻസ്റ്റഗ്രാം മുഖേന പരിചയപ്പെട്ട യുവാവ് 25 പവൻ തട്ടിയെടുത്ത പരാതിയിൽ പോലീസ് കേസെടുത്തു. കണ്ണൂർ ചൊവ്വ സ്വദേശിനിയായ യുവതിയുടെ പരാതിയിലാണ് തലശേരി ടൗൺ പോലീസ് കേസെടുത്തത്. വിവാഹമോചിതയായ യുവതി കുറച്ചുനാളുകൾക്ക് മുന്‍പാണ് ഇൻസ്റ്റഗ്രാം വഴി യുവാവിനെ പരിചയപ്പെടുന്നത്. പിന്നീട് പ്രണയത്തിലാകുകയും യുവതിയോട് സ്വർണാഭരണങ്ങളുമായി വീടു വിട്ടുവരാൻ യുവാവ് ആവശ്യപ്പെടുകയും ചെയ്തു. ഇൻസ്റ്റഗ്രാമിൽ പോലും യുവാവിന്റെ ഫോട്ടോ യുവതി കണ്ടിരുന്നില്ല. വിവാഹ വാഗ്ദാനം നൽകിയാണ് യുവാവ് തട്ടിപ്പ് നടത്തിയത്. യുവാവിന്റെ നിർദേശ പ്രകാരം ആദ്യ ഭർത്താവിലെ കുട്ടിയുമൊത്ത് യുവതി തലശേരി റെയിൽവേ സ്റ്റേഷനിലെത്തി. റെയിൽവേ സ്റ്റേഷനിൽ എത്തിയ യുവതിയോട് കൈവശമുള്ള സ്വർണാഭരണം സ്റ്റേഷനിലെത്തുന്ന സുഹൃത്തിന് നൽകാൻ കാമുകനായ യുവാവ് പറഞ്ഞു. യുവതി സ്വർണാഭരണം യുവാവിന്റെ സുഹൃത്തെന്ന് പറഞ്ഞയാളിന് നൽകി. യുവാവിനെ കാണാൻ യുവതിയോട് കോഴിക്കോട് പോകാൻ പറഞ്ഞ സുഹൃത്ത് വാഹനവും ഏർപ്പാടാക്കി നൽകി. കോഴിക്കോട് എത്തിയ യുവതിക്ക് കാമുകനെ…
Read Moreഅയല മത്തി ചാള ചൂര കരിമീനേ… ചേച്ചീ മീൻ വേണോ; മീൻകാരന്റെ കൂവല്‍ ഇഷ്ടപ്പെട്ടില്ല, മീന്വില്പനക്കാരനെ പട്ടികകൊണ്ട് അടിച്ച യുവാവ് അറസ്റ്റില്‍
മിക്കവാറും അവധി ദിവസങ്ങളിൽ മീൻകാരന്റെ ഒച്ച കേട്ടാകും ഭൂരിഭാഗം ആളുകളും ഉറക്കമുണരുന്നത്. കിലോ അടുത്ത ജംഗ്ഷനിൽ നിന്ന് മീൻവണ്ടിയുടെ ഒച്ച കേട്ടാൽ വീട്ടമ്മമാർ ഇപ്പുറത്ത് ചട്ടിയുമായി പടിക്കൽ തന്നെ കാത്തു നിൽക്കുന്നുണ്ടാകും. സ്ഥിരം വാങ്ങുന്ന കസ്റ്റമേഴ്സ് ആണെങ്കിൽ ചിലപ്പോൾ മീൻകാരൻ അധികം മീനും കൊടുക്കാറുണ്ടാകും. വീടനടുത്ത് മീനേ മീനേ എന്ന് വിളിച്ച് തന്റെ വീടിനു മുന്നിലൂടെ കച്ചവടം നടത്തിയ മീൻ കച്ചവടക്കാരനെ വീട്ടുടമ അടിട്ടു പരിക്കേൽപിച്ച വാർത്തയാണ് ഇപ്പോൾ വൈറലാകുന്നത്. ഇരുചക്രവാഹനത്തിൽ മത്സ്യക്കച്ചവടം നടത്തുന്ന കുതിരപ്പന്തി വാർഡ് വെളിയിൽ വീട്ടിൽ ബഷീറിനാണ് അടി കിട്ടിയത്. സംഭവത്തിൽ നഗരസഭ സക്കറിയാ വാർഡിൽ ദേവസ്വംപറമ്പിൽ സിറാജ് അറസ്റ്റിലായി. മീൻകച്ചവടക്കാർ ഉച്ചത്തിൽ കൂവി വിളിക്കുന്നതുകാരണം ചെയ്തുകൊണ്ടിരിക്കുന്ന ജോലികളിൽനിന്നു ശ്രദ്ധ തിരിയുന്നുവെന്നാണ് ആക്രമണത്തിന് കാരണമെന്നാണ് സിറാജ് പറയുന്നത്. എന്നാൽ സിറാജിന് കാര്യമായ ജോലിയൊന്നുമില്ലന്ന് പോലീസ് പറഞ്ഞു. ആക്രമണത്തിൽ മുതുകിലും കൈക്കും പരിക്കേറ്റ ബഷീർ…
Read Moreഇവിടെ താടീ എന്റെ ഏട്ടായി തന്ന കോഴിക്കാൽ… കാമുകൻ കൊടുത്ത പൊരിച്ച കോഴിക്കാലിനായി യുവതികളുടെ പൊരിഞ്ഞ തല്ല്! വീഡിയോ വൈറൽ
പൊരിച്ച കോഴിക്കാലിനായി റസ്റ്ററന്റിൽ രണ്ടു യുവതികൾ തമ്മിൽ തല്ലുണ്ടാക്കിയത് സോഷ്യൽ മീഡിയയിൽ വൈറലായി. കൊളംബിയയിൽ മോണ്ടേറിയയിലെ ഒരു പ്രാദേശിക റസ്റ്ററന്റിലാണു സംഭവം നടന്നത്. കോളംബിയ ഓസ്ക്യൂറ എന്ന എക്സ് ഹാന്റിലില്നിന്നു പങ്കുവയ്ക്കപ്പെട്ട വീഡിയോയിൽ യുവതികളുടെ സംഘട്ടനം വ്യക്തമായി കാണാം. ഒരു യുവതിയുടെ കൈയിലിരുന്ന ചിക്കൻ കാല് മറ്റൊരു യുവതി തട്ടിയെടുത്തെന്നു പറഞ്ഞായിരുന്നു അടി. തന്റെ കാമുകന് സമ്മാനിച്ചതാണ് ആ കോഴിക്കാലെന്നു പറഞ്ഞ് ഒരു യുവതി, മറ്റൊരു യുവതിയെ അടിക്കുകയായിരുന്നു. പരസ്പരം മുടി പിടിച്ചു വലിച്ചും വയറ്റില്‍ ചവിട്ടിയുമുള്ള തമ്മിൽതല്ലിനിടെ ഇരുവരും നിലത്തു വീണു. എന്നാൽ, വീണിട്ടും പോര് നിർത്തിയില്ല. ഇവരുടെ തല്ല് കണ്ടിട്ടും ഭക്ഷണം ആസ്വദിച്ചു കഴിക്കുന്നതു തുടർന്ന ഒരാളുടെ ടേബിൾ യുവതികൾ ചവിട്ടിത്തെറിപ്പിക്കുന്നതും വീഡിയോയിലുണ്ട്. സംഭവസമയത്തു കടയിലുണ്ടായിരുന്ന ഒരാൾപോലും യുവതികളെ പിടിച്ചുമാറ്റാന്‍ ശ്രമിച്ചില്ല. പകരം അടി വീഡിയോ പകര്‍ത്താനായിരുന്നു അവരുടെയെല്ലാം ശ്രമം. “തങ്ങളുടെ കോഴിക്കാലുകൾ സ്വാദിഷ്ടമാണ്,…
Read More‘പാർലെ- ജി’ക്ക് പകരം ‘മിയ-ജി’: ബിസ്കറ്റ് കവറിലെ സുന്ദരിക്കുട്ടിക്കു പകരം നീലച്ചിത്രനായിക മിയ ഖലീഫ; വീഡിയോ കാണാം
മുംബൈ: പാർലെ-ജി ബിസ്കറ്റ് കവറിലെ സുന്ദരിക്കുട്ടിക്കു പകരം നീലച്ചിത്രനായിക മിയ ഖലീഫയെ വരച്ചുചേർക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളിൽ തരംഗമായി. വർഷങ്ങളായി ബിസ്കറ്റിന്റെ കവറിലുള്ള, ജനപ്രീതിയാർജിച്ച പാർലെ- ജി പെൺകുട്ടിയെ നീലച്ചിത്രനായികയായി രൂപമാറ്റം വരുത്തിയത് ചിത്രകാരൻ ലക്ഷ്മി നാരായൺ സാഹു ആണ്. ദൃശ്യങ്ങളിൽ ഐക്കണിക് പാർലെ-ജി പെൺകുട്ടിയെ വരകളിലൂടെ, വർണങ്ങളിലൂടെ രൂപമാറ്റം വരുത്തുന്നതു വ്യക്തമായി കാണാം. മിയ ഖലീഫയുടെ ചിത്രത്തിൽ ചുവന്ന പൊട്ടു തൊടുന്നതും വരച്ചുതീർത്തതിനുശേഷം ബിസ്ക്കറ്റിന് ‘പാർലെ-ജി’ എന്നതിനു പകരം “മിയ-ജി’ എന്നു പുനർനാമകരണം ചെയ്യുന്നതും വീഡിയോയിലുണ്ട്. ചിത്രം തരംഗമായി മാറിയെങ്കിലും ചിത്രകാരനെതിരേ വൻ വിമർശനവും ഉയർന്നിട്ടുണ്ട്. പാർലെ-ജി പെൺകുട്ടിക്കു നീതി വേണമെന്നാണു ചിലരുടെ പ്രതികരണം.
Read More