പ്രണയ ദിനത്തിൽ സമ്മാനങ്ങൾ കൈമാറാനായി വളരെ കൊതിയോടെയും ആകാംക്ഷയോടെയും കാത്തിരിക്കുകയാണ് പ്രണയിനികൾ. ഇപ്പോഴിതാ പ്രണയ ദിനത്തിനു മുന്നോടിയായി തന്റെ ഭർത്താവിന് ഭാര്യ കൊടുത്ത സമ്മാനമാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. സമ്മാനം കണ്ടാണ് എല്ലാവരും ഞെട്ടിയത്. എല്ലാവരും വിചാരിക്കുന്ന പോലെ പാവയോ മിഠായിയോ ഒന്നുമല്ല യുവതിയുടെ സമ്മാനം. ‘വാലന്റൈന്‍ എഡിഷന് സ്പെഷ്യല്‍ പറാത്ത’ ആണ് ഭർത്താവിനായി ഭാര്യ കൊടുത്തത്. സാധാരണ നമ്മൾ വീട്ടിൽ ഉണ്ടാക്കുന്ന പറാത്ത അല്ല ഇത്. ഒരെണ്ണം ചുമന്ന നിറത്തിലും ക്രീം നിറത്തിലുമുള്ള പറാത്തയാണ് ഇത്. പറാത്തകൾക്ക് നടുവിലായി ഒരു കുഞ്ഞ് ഹൃദയവും യുവതി ഉണ്ടാക്കി വച്ചു. ഇതിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായി. നിരവധി ആളുകളാണ് വീഡിയോയ്ക്ക് കമന്റ് ചെയ്തത്. യഥാര്‍ഥ പ്രണയമുണ്ടെങ്കില്‍ വില കൂടിയ സമ്മാനങ്ങളൊന്നും ആവശ്യമില്ല എന്ന് തെളിയിക്കുന്നതാണ് ഈ വീഡിയോ എന്നാണ് പലരും കമന്റ് ചെയ്തത്. …
Read MoreCategory: Today’S Special
ജെസിബിക്കു മുന്നിൽ എന്തു കാട്ടാന..? കാട്ടാന-ജെസിബി ഏറ്റുമുട്ടൽ വൈറൽ
കോൽക്കത്ത: കാട്ടാനയും ജെസിബിയും തമ്മിലുള്ള ഏറ്റുമുട്ടലിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ തരംഗമായി. വടക്കൻ ബംഗാളിലെ ജൽപായ്ഗുരിയിലാണു സംഭവം. ഗ്രാമത്തിലിറങ്ങിയ കാട്ടാനയെ തുരത്താൻ കൊണ്ടുവന്നതായിരുന്നു ജെസിബി. ഗ്രാമീണർ ജെസിബിയുടെ സഹായത്തോടെ കാട്ടാനയെ തുരത്തി വയലിലെത്തിച്ചു. അവിടെവച്ച് പ്രകോപിതനായ കൊന്പനാന ജെസിബിയെ ആക്രമിക്കുകയായിരുന്നു. ആന മസ്തകംകൊണ്ട് ജെസിബിയെ കുത്തുന്നതു ദൃശ്യങ്ങളിൽ കാണാം. കുത്തേറ്റ് ജെസിബി തറയിൽനിന്ന് ഉയർന്നുപൊങ്ങുന്നു. എന്നാൽ, ജെസിബിയിൽ ഇടിച്ചതിനെത്തുടർന്നു പരിക്കുപറ്റിയ കാട്ടാന പിന്നീടു പിന്തിരിഞ്ഞു. ഇതോടെ കൂട്ടമായെത്തിയ ഗ്രാമീണർ ജെസിബിയിൽ പിന്തുടർന്ന് ആനയെ ആക്രമിക്കുന്നതും ദൃശ്യങ്ങളിലുണ്ട്. സംഭവത്തിൽ ആളപായമോ, പരിക്കോ ഉണ്ടായതായി റിപ്പോർട്ടില്ല. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Read Moreനെല്ലറയുടെ നാട്ടിൽ എള്ളുകൃഷി നൂറുമേനി വിളയിച്ച് ചരിത്രം കുറിച്ച് തൊഴിലുറപ്പു തൊഴിലാളികൾ
വിവിധയിനം കൃഷികൾക്കു പരീക്ഷണ ഭൂമിയായ കുട്ടനാട്ടിൽ എള്ളുകൃഷിയിൽ നൂറുമേനി വിളയിച്ച് വിജയചരിത്രം കുറിക്കുകയാണ് തൊഴിലുറപ്പു തൊഴിലാളികൾ. നെല്ലറയുടെ നാട്ടിൽ നൂറുമേനി വിളയുന്ന നെല്ലിനു പിന്നാലെയാണ് നൂറുമേനിയിൽ എള്ളും വിളവെടുപ്പു നടത്തിയത്. വീയപുരം പഞ്ചായത്ത് രണ്ടാം വാർഡിലെ നാല്പതോളം തൊഴിലാളികളാണ് എള്ളു കൃഷിക്കു നേതൃത്വം നൽകിയത്. സ്വകാര്യവ്യക്തിയുടെ 50 സെന്റ് പുരയിടത്തിൽ നവംബർ പകുതിയോടെയാണ് ഒന്നേകാൽ കിലോ എള്ള് വിത്ത് വിതച്ചത്. വിളവെടുപ്പിന് വീയപുരം പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.എ. ഷാനവാസ് നേതൃത്വം നൽകി . വിളവെടുത്ത എള്ളുചെടികളുടെ ചുവട് മുറിച്ച് എള്ള് വെയിലിൽ ഉണക്കിയെടുക്കുന്ന പ്രവൃത്തികളിൽ ഏർപ്പെട്ടിരിക്കയാണ് തൊഴിലാളികൾ. മൂന്നുദിവസം വെയിലിൽ ഉണക്കി ചെടിയിൽനിന്ന് എള്ള് വേർപ്പെടുത്തി തുടർ നടപടികൾ സ്വീകരിക്കും. വിളവെടുപ്പ് വേളയിൽ തന്നെ ആവശ്യക്കാർ എള്ളിനായി തൊഴിലാളികളെ സമീപിച്ചിട്ടുണ്ട്. വിൽപ്പനയ്ക്ക് സജ്ജമാകുന്നതോടെ ആവശ്യക്കാർക്ക് വിതരണം ചെയ്യും. എള്ളു കൃഷിക്ക് പിന്നാലെ വിപണനാടിസ്ഥാ നത്തിൽ ചീരകൃഷി…
Read More200 വർഷം മുന്‍പ് സൂര്യൻ നീലയായിരുന്നു! രഹസ്യം കണ്ടെത്തി ശാസ്ത്രജ്ഞർ
എഡിൻബറോ (സ്കോട്ട്ലൻഡ്): ഏകദേശം 200 വർഷം മുമ്പ് സൂര്യനെ നീലനിറത്തിൽ കണ്ടതിന്റെ നിഗൂഢരഹസ്യം കണ്ടെത്തിയിരിക്കുകയാണു ശാസ്ത്രജ്ഞർ. പ്രൊസീഡിംഗ്സ് ഓഫ് നാഷണൽ അക്കാഡമി ഓഫ് സയൻസസ് (പിഎൻഎഎസ്) ജേണലിൽ പ്രസിദ്ധീകരിച്ച പഠനത്തിലാണു ദീർഘകാലമായി ഉത്തരംകിട്ടാത്ത പ്രതിഭാസത്തിന്റെ രഹസ്യം പുറത്തുവിട്ടത്. 1831ൽ സംഭവിച്ച വൻ അഗ്നിപർവത സ്ഫോടനമാണു സൂര്യന്റെ നിറം നീലയാകാൻ കാരണമെന്നു പഠനം പറയുന്നു. സ്ഫോടനത്തിനുശേഷം അന്തരീക്ഷത്തിലേക്കു വൻതോതിൽ സൾഫർ ഡയോക്സൈഡ് എത്താൻ കാരണമായി. ഇത് ആഗോളശൈത്യത്തിനു കാരണമാവുകയും ആ വർഷം ഭൂമിയിൽ വിചിത്രമായ കാലാവസ്ഥാ സാഹചര്യങ്ങൾ ഉടലെടുക്കുകയും ചെയ്തു. ഇതു സൂര്യന്റെ നിറം മാറി കാണാൻ കാരണമായെന്നാണു ശാസ്ത്രജ്ഞരുടെ കണ്ടെത്തൽ. റഷ്യയും ജപ്പാനും തമ്മിലുള്ള തർക്കപ്രദേശമായ സിമുഷിർ എന്ന ദ്വീപിലെ സവാരിറ്റ്സ്കി അഗ്നിപർവതമാണ് അന്നു പൊട്ടിത്തെറിച്ചത്. സ്ഫോടനം നടന്ന ദ്വീപ് ജനവാസമേഖലയിൽനിന്നു വിദൂരത്തായതിനാൽ നേരിട്ടു നിരീക്ഷിച്ചതിന്റെ രേഖകളൊന്നുമില്ലായിരുന്നു. എന്നാൽ, അഗ്നിപർവതത്തിൽനിന്നുള്ള സാന്പിളുകൾ ലാബിൽ വിശകലനം ചെയ്തപ്പോൾ 1831ലെ…
Read Moreമുളകുചെടിക്ക് ഉയരം 16 അടി; പ്രദേശവാസികളെയും കാര്‍ഷിക ശാസ്ത്രജ്ഞരെയും അത്ഭുതപ്പെടുത്തി ഏബ്രഹാമിന്റെ മുറ്റത്തെ മുളക് ചെടി
വീട്ടുമുറ്റത്ത് 16 അടി ഉയരത്തില്‍ വളര്‍ന്ന പച്ചമുളകു ചെടി അത്ഭുതക്കാഴ്ചയും കൗതുകവുമായി. കല്ലൂപ്പാറ കടമാന്‍കുളം മേട്ടിന് പുറത്ത് ജയിംസ് ഏബ്രഹാമിന്റെ മുറ്റത്തു വളര്‍ന്ന പച്ചമുളക് ചെടിയാണ് പ്രദേശവാസികളെയും കാര്‍ഷിക ശാസ്ത്രജ്ഞരെയുമെല്ലാം അത്ഭുതപ്പെടുത്തി നാമ്പുയര്‍ത്തി നില്‍ക്കുന്നത്. കഴിഞ്ഞ ജൂണില്‍ മല്ലപ്പള്ളി ചന്തയിലെ പച്ചക്കറിത്തൈ വില്പനക്കാരനില്നിന്ന് വാങ്ങിയ തൈകള്‍ക്കൊപ്പമാണ് ഇതും ലഭിച്ചത്. കാഴ്ചയില്‍ പ്രത്യേകതകളൊന്നും തോന്നാത്തതിനാല്‍ മറ്റു തൈകള്‍ക്കൊപ്പം വീടിന് സമീപം നട്ടു. സാധാരണ പരിചരണവും നല്കി. ഒരു ചെടിക്ക് മാത്രം അസാധാരണ വളര്‍ച്ച കണ്ടതോടെ ജയിംസിന് കൗതുകമായി. വീടിന്റെ ബീമില്‍ വലിച്ചു കെട്ടിയും വലിയ താങ്ങുകാല് ഉപയോഗിച്ച് ഊന്നുകൊടുത്തും ചെടിയെ കേടുകൂടാതെ സംരക്ഷിച്ചു. വളര്‍ച്ച പോലെ ഉത്പാദനത്തിലും ചെടി ഉയര്‍ന്നു തന്നെ നില്ക്കുന്നു. കല്ലൂപ്പാറ കൃഷി ഓഫീസര്‍ എ. പ്രവീണയുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥസംഘമടക്കം നിരവധിപേര്‍ ചെടി കാണാനെത്തി.
Read Moreരാഷ്ട്രീയത്തിലെത്തുന്നതിനു മുമ്പ് രാജിവെച്ച മണിപ്പുർ മുഖ്യമന്ത്രി ബിരേൻ സിംഗ് ആരായിരുന്നു
രാഷ്ട്രീയത്തിലെത്തുന്നതിനു മുന്‍പ് ഫുട്ബോൾ കളിക്കാരനും മാധ്യമപ്രവർത്തകനുമായിരുന്നു ഇന്നലെ രാജിവച്ച മണിപ്പുർ മുഖ്യമന്ത്രി ബിരേൻ സിംഗ്. രണ്ടു തവണയാണ് (2017, 2022) ഇദ്ദേഹം മുഖ്യമന്ത്രിയായത്. 2002ൽ ഡെമോക്രാറ്റിക് റെവലൂഷണറി പീപ്പിൾസ് പാർട്ടി (ഡിആർപിപി)യിലൂടെ ബിരേൻ രാഷ്ട്രീയത്തിൽ പ്രവേശിച്ചത്. ആ വർഷം നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ അദ്ദേഹം വിജയിച്ചു. 2003ൽ കോൺഗ്രസിൽ ചേർന്നു. 2007ലെ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് ടിക്കറ്റിലായിരുന്നു വിജയം. ചുരുങ്ങിയ കാലംകൊണ്ട് അന്നത്തെ മുഖ്യമന്ത്രി ഒക്രം ഇബോബി സിംഗിന്റെ വിശ്വസ്തനായി ബിരേൻ മാറി. ഇദ്ദേഹം ജലസേചനം, യുവജനകാര്യം, ഉപഭോക്തൃകാര്യം തുടങ്ങിയ വകുപ്പുകളുടെ മന്ത്രിയായി. 2012ൽ മൂന്നാം തവണ നിയമസഭയിലേക്കു തെരഞ്ഞെടുക്കപ്പെട്ടെങ്കിലും ഇബോബി സിംഗുമായി തെറ്റിയതോടെ മന്ത്രിസ്ഥാനം നഷ്ടമായി. കോൺഗ്രസിൽനിന്നു രാജിവച്ച ബിരേൻ 2016ൽ ബിജെപിയിൽ ചേർന്നു. 2017ലെ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് വലിയ ഒറ്റക്കക്ഷിയായെങ്കിലും ഭൂരിപക്ഷം നേടാനായില്ല. രണ്ടാമത്തെ വലിയ കക്ഷിയായ ബിജെപിയുടെ നേതാവായ ബിരേൻ സിംഗ് ചെറുകക്ഷികളുമായി സഖ്യമുണ്ടാക്കി…
Read Moreനമുക്കൊന്നു പോയാലോ… മൂന്നാറിൽ മഞ്ഞിന്റെ മാസ്മരിക സൗന്ദര്യം; താപനില പൂജ്യം ഡിഗ്രിയിലേക്ക്
മൂന്നാർ: പച്ചപ്പട്ടുടുത്ത മൂന്നാറും പരിസര പ്രദേശങ്ങളും കൊടുംതണുപ്പിന്റെ പിടിയിൽ. പലയിടത്തും ഇന്നലെ താപനില പൂജ്യം ഡിഗ്രിയിലേക്ക് താഴ്ന്നു. ചെണ്ടുവര എസ്റ്റേറ്റിലാണ് ഏറ്റവും താഴ്ന്ന താപനില രേഖപ്പെടുത്തിയത്. മൈനസ് ഒരു ഡിഗ്രിയായിരുന്നു ഇവിടുത്തെ താപനില. മൈനസിലെത്തിയതോടെ ചെണ്ടുവരയിലെ പുൽമേടുകളും മലനിരകളും മഞ്ഞണിഞ്ഞ് വെള്ള പുതച്ചു. ഇതാദ്യമായാണ് ഈ സീസണിൽ താപനില മൈനസ് ഡിഗ്രി രേഖപ്പെടുത്തുന്നത്. രണ്ടാഴ്ച മുന്‍പ് തണുപ്പ് ഏറ്റവും താഴ്ന്ന നിലയായ പൂജ്യത്തിൽ എത്തിയിരുന്നുവെങ്കിലും മൈനസിലേക്ക് താഴ്ന്നിരുന്നില്ല. മൂന്നാറിലും പരിസരപ്രദേശങ്ങളിലും നല്ല തണുപ്പ് അനുഭവപ്പെടുന്നുണ്ടെ ങ്കിലും എസ്റ്റേറ്റുകളിൽ വ്യത്യസ്ത താപനിലയാണ് രേഖപ്പെടുത്തിയത്. കഴിഞ്ഞയാഴ്ച തണുപ്പ് പൂജ്യം ഡിഗ്രിയിൽ എത്തിയ ദേവികുളത്ത് കഴിഞ്ഞ ദിവസം ഒരു ഡിഗ്രിയായിരുന്നു താഴ്ന്ന താപനില. ലക്ഷ്മി, സൈലന്റ് വാലി എന്നിവിടങ്ങളിൽ ഒരു ഡിഗ്രി രേഖപ്പെടുത്തിയപ്പോൾ സെവൻമല, കന്നിമല എന്നിവിടങ്ങളിൽ രണ്ടു ഡിഗ്രിയായിരുന്നു. തേയിലത്തോട്ടങ്ങളും പച്ചിലച്ചാർത്തുകളുമെല്ലാം മഞ്ഞിൽ കുളിച്ചു നിൽക്കുകയാണ്. അസുലഭമായ ഈ ദൃശ്യവിരുന്നും…
Read Moreപൂന്തോട്ടങ്ങളില്‍ ചിതാഭസ്മം വിതറി ആളുകൾ; ദയവായി ഇത് ചെയ്യരുതെന്ന് പൂന്തോട്ടം പരിപാലകർ
യുകെയിൽ കമ്മ്യൂണിറ്റി ഗാർഡനിൽ ആളുകൾ ചിതാഭസ്മം വിതറുന്നത് പതിവ് കാഴ്ചയാണ്. ഇപ്പോഴിതാ ഈ രീതി അവസാനിപ്പിക്കണമെന്ന ആവശ്യവുമായി എത്തിയിരിക്കുകയാണ് ഗാർഡൻ പരിപാലകർ. ഇംഗ്ലണ്ടിലെ കോൺവാളിലെ നദീതീരത്തുള്ള കമ്മ്യൂണിറ്റി ഗാർഡനിലാണ് ഒരു ആചാരം പോലെ ആളുകൾ തങ്ങളുടെ പ്രിയപ്പെട്ടവരുടെ ചിതാഭസ്മം വിതറുന്നത്. തങ്ങളുടെ പ്രിയപ്പെട്ടവർക്ക് ഒരു അന്ത്യവിശ്രമ സ്ഥലം നൽകുക എന്ന ലക്ഷ്യത്തോടെയാണ് പ്രദേശവാസികൾ ഇവിടുത്തെ പൂന്തോട്ടത്തിൽ ചിതാഭസ്മം വിതറുന്നത്. പക്ഷേ, പൂന്തോട്ട പരിപാലനത്തിൽ ഇത് വലിയ ബുദ്ധിമുട്ടുകൾ ഉണ്ടാക്കുന്നു എന്നാണ് തോട്ടക്കാർ പറയുന്നത്. അനുവാദമില്ലാതെ ആളുകൾ പൂന്തോട്ടത്തിനുള്ളിൽ ചിതാഭസ്മം വിതറുന്നത്. അതുകൊണ്ട് ദയവായി ആളുകൾ ഈ ശീലം അവസാനിപ്പിക്കണമെന്ന് തോട്ടക്കാർ അഭ്യർഥിക്കുന്നു.
Read Moreകുത്തി ഒലിച്ചു വന്ന മഞ്ഞൊഴുക്കിൽ അകപ്പെട്ട് സ്കീയർ; രക്ഷപെട്ടത് തലനാരിഴയ്ക്ക്; വൈറലായി വീഡിയോ
പർവതാരോഹകർ മഞ്ഞു പാളുകൾക്കിടയിലൂടെ നടക്കുന്നത് കാണുന്പോൾ നമുക്ക് എത്ര നിസാരമാണെന്ന് ആകും തോന്നുക. എന്നാൽ അവർ അനുഭവിക്കുന്ന യാതനകൾ നേരിട്ട് കാണുന്പോൾ മാത്രമേ ഇതിത്ര എളുപ്പമുള്ള പണിയല്ലന്ന് മനസിലാകുകയുള്ളു. ജീവൻ പോലും പണയെപ്പെടുത്തിയാണ് അവർ ഓരോ ചുവടും മുന്നോട്ട് വയ്ക്കുന്നത്. അതുപോലെ തന്നെയാണ് സ്കീയിംഗ് നടത്തുന്നവരും. ഹിമ പാളിയിലൂടെ നടക്കുന്പോൾ സൂക്ഷിച്ചില്ലങ്കിൽ മരണം പോലും സംഭവിച്ചാം. കഴിഞ്ഞദിവസം സ്കീയിംഗ് ചെയ്യുന്നതിനിടെ ഒരു സ്കീയർ നേരിട്ട ദുരനുഭവമാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലാകുന്നത്. ചരിവിലൂടെ താഴേക്ക് നീങ്ങാൻ തുടങ്ങിയപ്പോൾ, പെട്ടെന്നുണ്ടായ ഒരു മഞ്ഞൊഴുക്കിൽ ഇദ്ദേഹം പെട്ടു പോയി. ആശങ്കപ്പെടുത്തുന്ന വീഡിയോയിൽ ഇദ്ദേഹം രക്ഷപ്പെടാനായി കഠിനമായി പരിശ്രമിക്കുന്നത് കാണാൻ സാധിക്കും. എന്നാൽ, മഞ്ഞ് ഇദ്ദേഹത്തെ മൂടിക്കളഞ്ഞു. ഇത് കണ്ടുനിന്ന മോർഗൻ അഖോർഫി എന്ന 24 കാരനായ മറ്റൊരു സ്കീയറാണ് സംഭവത്തിന്റെ ദൃശ്യങ്ങൾ കാമറയിൽ പകർത്തിയത്. സ്കീയർ 300 മീറ്റർ ഉയരത്തിൽ…
Read Moreഅവസാനമായി യാത്ര പറയാൻ ആനയെത്തി; ആശുപത്രിയിൽ വൈകാരിക രംഗങ്ങൾ; വൈറലായി വീഡിയോ
മനുഷ്യനുമായി വേഗത്തിൽ അടുക്കുന്ന മൃഗങ്ങളാണ് നായയും പൂച്ചയുമൊക്കെ. വളർത്തു മൃഗങ്ങളെപ്പോലെ തന്നെ വന്യ മൃഗമായ ആനയേയും പരിചരിക്കുന്നവരുണ്ട്. ആന പ്രേമികളായ ധാരാളം ആളുകൾ നമുക്ക് ചുറ്റിലുമുണ്ട്. മിക്ക ആനകളും തങ്ങളെ പരിചരിച്ചിരുന്ന ആളുകളോട് വലിയ ബന്ധം സൂക്ഷിക്കാറുണ്ട്. അത് തെളിയിക്കുന്ന വീഡിയോ ആണിപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ആനയെ പരിചരിച്ച വ്യക്തി രോഗശയ്യയിൽ ആശുപത്രിയിൽ കിടക്കുന്നതു കാണാനാണ് ആന എത്തിയത്. ഈ കാഴ്ച ഏവരുടേയും കണ്ണ് നനയിക്കുന്നതായിരുന്നു. ആന ആശുപത്രിയിലെത്തി തന്നെ ഏറെക്കാലം പരിചരിച്ച വ്യക്തിയെ അവസാനമായി കണ്ടു. തന്റെ തുന്പിക്കൈ നീട്ടി ആന അയാളെ തലോടി. ആനയുടെ കണ്ണിൽ നിന്നും കണ്ണുനീർ ഇറ്റു വീഴുന്നതും നമുക്ക് വീഡിയോയിൽ കാണാൻ സാധിക്കും. മനുഷ്യനേക്കാൾ നന്ദി മൃഗങ്ങൾക്കാണെന്ന് പറയുന്നത് വെറുതെ അല്ലന്ന് വീഡിയോ കണ്ട മിക്കവരും കമന്റ് ചെയ്തു.
Read More