അസമിൽ വനിതാ ജില്ലാ ഡെപ്യൂട്ടി കമ്മീഷ്ണറുടെ ഫോട്ടോയ്ക്കു വന്ന കമന്റിൽ ചിരിക്കുന്ന ഇമോജിയിട്ട യുവാവിനെതിരേ കേസ്. കൊക്രാജര്‍ ജില്ലാ ഡെപ്യൂട്ടി കമ്മീഷ്ണറായ വര്‍നാലി ദേക ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത ഫോട്ടോയ്ക്ക് ചുവടെ ‘ഇന്നു മേക്കപ്പ് ഒന്നും ഇട്ടില്ലേ മാം’ എന്ന് നരേഷ് ബറുവ എന്നയാൾ കമന്റ് ചെയ്തിരുന്നു. ഇതിനു പ്രതികരണമായി ചിരിക്കുന്ന ഇമോജിയിട്ട അമിത് ചക്രവര്‍ത്തി എന്ന യുവാവിനെതിരെയാണ് പോലീസ് കേസെടുത്തത്. തന്നെ പരിഹസിച്ച് കമന്റിട്ടതിനും അതിനെ പ്രോത്സാഹിപ്പിച്ചതിനും അമിതിനെയും ബറുവയെയും കൂടാതെ അബ്ദുൾ സുബൂര്‍ ചൗധരി എന്നയാള്‍ക്കെതിരേയും വര്‍നാലി പോലീസിൽ പരാതി നല്‍കിയിട്ടുണ്ട്. വര്‍നാലി ദേക ഐഎഎസ് ഓഫീസറാണെന്നോ ഡെപ്യൂട്ടി കമ്മീഷ്ണര്‍ ആണെന്നോ തനിക്കറിയില്ലായിരുന്നുവെന്നാണ് പോലീസ് കസ്റ്റഡിയിലെടുത്ത അമിത് പറയുന്നത്.
Read MoreCategory: Today’S Special
ചില്ലറ തർക്കമല്ലിത്! കണ്ടക്ടറുമായി വഴക്കിട്ടു; മദ്യലഹരിയിൽ ബസ് മോഷ്ടിച്ച യുവാവ്; പിന്നീട് സംഭവിച്ചത്…
ചില്ലറ തർക്കത്തെത്തുടർന്നുള്ള വൈരാഗ്യത്തിൽ ബസ് മോഷ്ടിച്ചയാൾ പിടിയിൽ. ചെന്നൈ തിരുവാൺമയൂർ എംടിസി ഡിപ്പോയിൽ വ്യാഴാഴ്ച പുലർച്ചെയായിരുന്നു സംഭവം. ഡിപ്പോയിൽ നിർത്തിയിട്ട എംടിസി (മെട്രോപൊളിറ്റൻ ട്രാൻസ്പോർട്ട് കോർപറേഷൻ) ബസ് ആണ് മോഷണം പോയത്. ബസന്ത് നഗർ സ്വദേശിയായ ലൂർദ് സ്വാമി ഏബ്രഹാമാണു (33) പിടിയിലായത്. തട്ടിക്കൊണ്ടുപോയ ബസ് ലോറിയുമായി കൂട്ടിയിടിച്ചിരുന്നു. പിന്നാലെ ലോറി ഡ്രൈവർ, ലൂർദ് സ്വാമിയെ തടഞ്ഞുവച്ച് പോലീസിനു കൈമാറുകയായിരുന്നു. ഗുഡുവാഞ്ചേരിയിൽ ജോലി ചെയ്യുന്ന ലൂർദ് സ്വാമി വീട്ടിലേക്കുള്ള യാത്രയ്ക്കിടെ ബസിലെ കണ്ടക്ടറുമായി ബാലൻസുമായി ബന്ധപ്പെട്ട് വഴക്കുണ്ടായിരുന്നു. കണ്ടക്ടറോടുള്ള വൈരാഗ്യം തീർക്കാനാണ് ബസ് തട്ടിയെടുത്തതെന്ന് ഇയാൾ പോലീസിനോടു പറഞ്ഞു. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുന്നതായി പോലീസ് പറഞ്ഞു.
Read Moreസന്തോഷമായോ കുട്ടാ… എല്ലാ വീട്ടിലും വിമാനം..! സത്യമാണോ എന്ന് സൈബറിടം
സ്വന്തമായി വാഹനങ്ങളില്ലാത്ത വീടുകൾ ഇന്നു കുറവാണ്. എന്നാൽ സ്വന്തമായി വിമാനങ്ങളുള്ള വീട്ടുകാർ മാത്രം താമസിക്കുന്ന ഒരു പട്ടണത്തെക്കുറിച്ച് ഊഹിക്കാനാകുമോ? അങ്ങനെയൊരു പട്ടണമുണ്ട് അമേരിക്കയിലെ കാലിഫോർണിയയിൽ. ഇവിടെയുള്ള കാമറൂൺ എയർപാർക്കിനെക്കുറിച്ചാണു പറഞ്ഞുവരുന്നത്. വിരമിച്ച സൈനിക പൈലറ്റുമാർക്കു വേണ്ടിയുള്ളതാണ് ഈ പട്ടണം. ഇവിടത്തെ എല്ലാ വീടുകളിലും സ്വന്തമായി സ്വകാര്യ ജെറ്റ് ഉണ്ട്. നമ്മൾ കാറുകളിൽ സഞ്ചരിക്കുന്നതുപോലെ ഇവിടത്തുകാർ ജോലിക്കും മറ്റും സ്വകാര്യ ജെറ്റിലാണു യാത്ര. 1963ലാണ് ഈ പട്ടണത്തിൽ ജനവാസം ആരംഭിച്ചത്. രണ്ടാം ലോകമഹായുദ്ധത്തിനുശേഷം അമേരിക്കയിൽ നിരവധി എയർഫീൽഡുകൾ ഉപയോഗിക്കാതെ ഉപേക്ഷിക്കപ്പെട്ടു. ഈ സ്ഥലങ്ങൾ നശിച്ചു പോകാതിരിക്കുന്നതിനായി അവയെ വ്യോമയാന അഥോറിറ്റി റെസിഡൻഷൽ എയർപാർക്കുകളാക്കി മാറ്റി. സ്വന്തമായി ജെറ്റ് ഉള്ള ആളുകൾക്ക് മാത്രമേ ഇവിടെ താമസിക്കാൻ കഴിയൂ. ഈ പട്ടണങ്ങളിലെ റോഡുകൾ സ്വകാര്യ വിമാനങ്ങൾക്ക് വിമാനത്താവളത്തിലേക്കുള്ള യാത്രയ്ക്കുവേണ്ടി നിർമിച്ചിട്ടുള്ളതാണ്. 124 വീടുകളാണ് ഈ പട്ടണത്തിലുള്ളത്. ബോയിംഗ് റോഡ്, സെസ്ന ഡ്രൈവ്…
Read Moreതോമസിന്റെ കരവിരുതില്‍ തീർത്ത വിസ്മയം: നഗരമധ്യത്തില്‍ തലപ്പൊക്കത്തിൽ പത്തനംതിട്ടയുടെ പിതാവ് കെ.കെ. നായരുടെ പ്രതിമ
പത്തനംതിട്ട: നഗരമധ്യത്തില്‍ പൂര്‍ത്തിയായ ടൗണ്‍ സ്ക്വയറിന്റെ സമര്‍പ്പണവും മുന്‍ എംഎല്‍എ കെ.കെ. നായരുടെ പ്രതിമ അനാച്ഛാദനവും ഇന്നു വൈകുന്നേരം നാലിന് നിയമസഭാ സ്പീക്കര്‍ എ.എന്‍. ഷംസീര്‍ നിര്‍വഹിക്കും. ജസ്റ്റീസ് ഫാത്തിമാ ബീവി സ്മാരക കവാടത്തിന്റെ ഉദ്ഘാടനം വീണാ ജോര്‍ജ് നിര്‍വഹിക്കും. നഗരസഭാ ചെയര്മാന് ടി. സക്കീര്‍ ഹുസൈന് അധ്യക്ഷത വഹിക്കും. വിനോദത്തിനും വിശ്രമത്തിനും സാമൂഹിക കൂട്ടായ്മയ്ക്കുമായി പത്തനംതിട്ട നഗരസഭ ഒരുകോടി രൂപ ചെലവഴിച്ചാണ് ടൗണ്‍ സ്ക്വയര്‍ നിര്‍മിച്ചത്. 1000 പേരെ ഉള്‍ക്കൊള്ളാവുന്ന ഓപ്പണ്‍ സ്റ്റേജ്, പ്രത്യേക ശബ്ദ, വെളിച്ച സംവിധാനം, പാര്‍ക്ക്, പൂന്തോട്ടം, പുല്‍ത്തകിടി, ലഘു ഭക്ഷണശാല, സെല്‍ഫി പോയിന്റ് എന്നിവയും ക്രമീകരിച്ചിട്ടുണ്ട്. ഉദ്ഘാടനത്തോടനുബന്ധിച്ച് സാംസ്കാരിക ഘോഷയാത്ര നടത്തും. പ്രതിമ പിറന്നത് തോമസിന്റെ കരവിരുതില്മഹാത്മാ ഗാന്ധിയുടേതുള്‍പ്പെടെ ജീവസുറ്റ നിരവധി പ്രതിമകള്‍ നിര്‍മിച്ച കോട്ടയം തെങ്ങണ സ്വദേശി തോമസ് ജോസഫാണ് പത്തനംതിട്ട ടൗണ്‍ സ്ക്വയറില്‍ സ്ഥാപിച്ചിരിക്കുന്ന കെ.കെ. നായരുടെ…
Read Moreപെയ്തിറങ്ങുന്ന പ്രണയം: ഇന്നു വാലന്റൈന്‍സ് ദിനം
ബസിറങ്ങി കോളജിലേക്കുള്ള യാത്രയില്‍ ഇടവഴിയില്‍ നിന്റെ പാദസരത്തിന്റെ നിസ്വനം കേള്‍ക്കാനും ആ മുഖം ഒന്നു കാണാനും കാത്തുനിന്ന നാളുകള്‍… കണ്ടിട്ടും നീ കാണാതെ പോയ ദിനങ്ങള്‍…ഒടുവില്‍ നിന്റെ ഒരു ചെറു പുഞ്ചിരി എന്നില്‍ സമ്മാനിച്ച പ്രണയ പെരുമഴ… പിന്നെ പ്രണയത്തിന്റെ ആദ്യാക്ഷരങ്ങള്‍ കുറിച്ച ഇടനാഴികള്‍, വാകമരത്തിൽനിന്ന് ഇറ്റിറ്റു വീഴുന്ന മഞ്ഞു തുള്ളികള്‍ നമ്മളെ ഒരു കുടക്കീഴിലാക്കിയ ദിനങ്ങള്‍.. പ്രണയിനിയുടെ ഓര്‍മകള്‍ ഇന്നലെയെന്ന പോലെ മനസില്‍ തെളിയുന്നു. ആദ്യപ്രേമം ഇന്നും മനസില്‍ ഒരു കുളിര്‍മഴയായി പെയ്തിറങ്ങാറുണ്ടെന്നു പറയുന്ന കൂട്ടുകാര്‍… അതേ, വര്‍ഷങ്ങളെത്ര കഴിഞ്ഞാലും കുളിരായി പെയ്തിറങ്ങും പ്രണയത്തിന്റെ പെരുമഴക്കാലം. ഇന്നത്തെ പോലെയല്ല, അന്ന് പ്രണയത്തിന് വിശുദ്ധിയുണ്ടായിരുന്നു. അതുകൊണ്ടുതന്നെ പ്രണയികള്‍ക്കിടയില്‍ പ്രണയക്കുരുക്കും പ്രണയച്ചതിയും ഇല്ലായിരുന്നു. പ്രണയത്തിന്റെ പേരിലുള്ള കൊലയെക്കുറിച്ചും കേട്ടുകേള്‍വി ഇല്ലായിരുന്നു. “പ്രിയേ… ഞാന്‍ നമ്മുടെ പഴയ പ്രണയദിനങ്ങള്‍ ഓര്‍മിച്ചുകൊണ്ടേയിരിക്കുന്നു. ആ ഓര്‍മകളില്‍ കാലം എന്റെ മനസില്‍നിന്നും ശരീരത്തില്‍നിന്നും പ്രായത്തിന്റെ…
Read Moreകയാക്കിംഗിനിടെ കൂറ്റന്‍ തിമിംഗലം യുവാവിനെ വിഴുങ്ങി: സംഭവം പിതാവ് നോക്കി നില്‍ക്കെ; വീഡിയോ കാണാം
കയാക്കിംഗ് ഇഷ്ടപ്പെടാത്തവർ കുറവാണ്. എന്നാൽ സൂക്ഷിച്ചില്ലങ്കിൽ ജീവൻ പോലും അപകടത്തിലാകും. മതിയായ സുരക്ഷ ഉറപ്പു വരുത്തിയിട്ട് മാത്രമേ കയാക്കിംഗിനായി ഇറങ്ങാവൂ. ഇപ്പോഴിതാ ചിലിയിലെ പെറ്റാഗോണിയയിലാല്‍ കഴിഞ്ഞദിവസം കയാക്കിംഗിനിടെ സംഭവിച്ച ഞെട്ടിക്കുന്ന വാർത്തയാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. 24-കാരനായ ആഡ്രിയന് സിമാന്‍കസ് എന്ന യുവാവ് പിതാവുമൊത്ത് കയാക്കിംഗിനെത്തിയതായിരുന്നു. ഇരുവരും കയാക്കിംഗിനിറങ്ങുകയും ചെയ്തു. മകന്റെ വീഡിയോ പിതാവ് ഫോണിൽ പകർത്തുകയായിരുന്നു. പെട്ടെന്നാണ് ആ ഞെട്ടിക്കുന്ന ദുരന്തം അവരെ തേടിയെത്തിയത്. ഒരു കൂറ്റന്‍ തിമിംഗലം വെള്ളത്തിന് മുകളിലേക്ക് പൊങ്ങിവന്നു. പൊടുന്നന്നനെ കയാക്കില്‍ ഇരിക്കുകയായിരുന്ന യുവാവിനെ തിമിംഗലം വിഴുങ്ങി. തന്റെ മകൻ തിമിംഗലത്തിന്റെ വായിൽ അകപ്പെട്ടത് നിസഹായനായി നോക്കി നിൽക്കാൻ മാത്രമേ അദ്ദേഹത്തിന് കഴിഞ്ഞുള്ളു. ഞെട്ടലോടെ അദ്ദേഹം ആ കാഴ്ച കണ്ട് അലമുറയിട്ട് കരഞ്ഞു. എന്നാല്‍ അത്ഭുതകരമെന്ന് പറയട്ടെ, യുവാവിനെ വിഴുങ്ങിയ അതേ വേഗത്തിൽ തിമിംഗലം പുറത്തേക്ക് തുപ്പുകയും ചെയ്തു. തിമിംഗലത്തിൻരെ വായിൽ…
Read Moreഎന്തൊക്കെ കണ്ടാൽ പറ്റും … പൂർണമായും ഒരു രൂപാ നാണയത്തിൽ പൊതിഞ്ഞ ഒരു കാർ; വൈറലായി വീഡിയോ
കാറുകളിലും ബൈക്കിലുമൊക്കെ മോഡിഫിക്കേഷൻ നടത്തുന്നത് ഇപ്പോൾ പതിവാണ്. ഉടമകൾക്ക് ഇഷ്ടപ്പെട്ട നിറവും ശബ്ദവുമൊക്കെ വണ്ടിയിൽ ചെയ്യാറുണ്ട്. അത്തരത്തിലൊരു വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. എക്സ്പെറിമെന്റ് കിംഗ് എന്ന ഇൻസ്റ്റഗ്രാം പേജിലാണ് ഈ വീഡിയോ പങ്കുവച്ചിരിക്കുന്നത്. ഒരു വ്യക്തി തന്റെ കാറിൽ ഒരുരൂപ നാണയങ്ങൾ കൊണ്ട് അലങ്കരിച്ചിരിക്കുന്നതാണ് വീഡിയോ. കാറിന്റെ മുൻഭാഗം മുതൽ പുറകുവശം വരെ ഒരു രൂപ നാണയങ്ങൾകൊണ്ട് പൊതിഞ്ഞ രീതിയിലാണ്. കാറിന്റെ സൈഡ് മിററുകളിലും ഗ്ലാസുകളിലുമുൾപ്പെടെ നാണയങ്ങൾ ഒട്ടിച്ചിട്ടുണ്ട്. ഒരുരൂപ നാണയങ്ങൾ മാത്രമാണ് കാറിന്റെ ഈ രൂപമാറ്റത്തിനായി ഉപയോഗിച്ചിരിക്കുന്നത്. ഒരു സ്ഥലം പോലും വിട്ടു പോകാതെ നാണയങ്ങൾ പൂർണമായും കാറിൽ ഒട്ടിച്ചിരിക്കുന്ന രീതിയിലാണ് ഉള്ളത്. View this post on Instagram …
Read Moreബൈക്കില്‍ പോകവേ പാൽക്കാരൻ പുള്ളിപ്പുലിയുമായി കൂട്ടിയിടിച്ചു: വീഡിയോ വൈറൽ
രാജസ്ഥാനിലെ ഉദയ്പുര്‍ സിറ്റിയില്‍ രാത്രി എട്ടരയോടെ റോഡിലിറങ്ങിയ പുള്ളിപ്പുലിയുമായി പാൽ വിതരണക്കാരന്റെ ബൈക്ക് കൂട്ടിയിടിച്ചു. അപകടത്തില്‍ ബൈക്ക് യാത്രികനും പുള്ളിപ്പുലിക്കും സാരമായി പരിക്കേറ്റു. പാല് മുഴുവൻ മറിഞ്ഞുപോകുകയും ചെയ്തു. ഇതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായി. മതിൽ ചാടി റോഡിലേക്കിറങ്ങിയ പുള്ളിപ്പുലി റോഡ് മുറിച്ച് കടക്കാന്‍ ശ്രമിക്കുന്നതിനിടെയാണു ബൈക്കുമായി കൂട്ടിയിടിച്ചത്. ബൈക്ക് യാത്രികനും പുള്ളിപ്പുലിയും റോഡിൽ വീണു. സാരമായി പരിക്കേറ്റ പുള്ളിപ്പുലി അല്പസമയം റോഡിൽ കിടന്നശേഷമാണു എഴുന്നേറ്റു പോയത്. പുലി ഇരുട്ടിൽ മറഞ്ഞശേഷം സമീപമുണ്ടായിരുന്നവർ ബൈക്ക് യാത്രക്കാരനെ സഹായിക്കാനായി എത്തുന്നതും വീഡിയോയില്‍ കാണാം. ഉദയ്പുരില്‍ 2023ല്‍ മാത്രം പുലിയുടെ 80 ആക്രമണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. പുലിയാക്രമണത്തിൽ എട്ടു പേർ കൊല്ലപ്പെടുകയും ചെയ്തു. 2017ല്‍ രാജസ്ഥാനില്‍ 507 പുലിയാണ് ഉണ്ടായിരുന്നതെങ്കില്‍ 2025 ലത് 925 ആയി ഉയർന്നതായാണു കണക്കുകൾ.
Read Moreഎന്ത് വിധിയിത് … മിഠായി ആണെന്നു കരുതി പടക്കം വായിലിട്ടു: പൊട്ടിത്തെറിയിൽ യുവതിക്കു പരിക്ക്
മിഠായി ആണെന്നു കരുതി പടക്കം വായിലിട്ടു ചവച്ച ചൈനാക്കാരിയായ യുവതിക്കു ഗുരുതര പരിക്ക്. സിചുവാൻ പ്രവിശ്യയിലെ ചെങ്ഡുവിൽനിന്നുള്ള വു എന്ന സ്ത്രീക്കാണു പരിക്കേറ്റത്. ചൈനയിൽ സാധാരണ കിട്ടാറുള്ള പാൽ മിഠായി ആണെന്നു തെറ്റിദ്ധരിച്ച് പടക്കം വായിലിട്ടു കടിക്കുകയായിരുന്നു. കടിച്ച ഉടൻ പൊട്ടിത്തെറിച്ചു. തീ ജ്വാലയുടെ സഹായമില്ലാതെ പൊട്ടിത്തെറിക്കുന്ന ചെറുപടക്കമായ ഷുവാങ് പാവോ ആണ് അപകടത്തിനിടയാക്കിയത്. നിലത്തെറിഞ്ഞും മറ്റുമാണ് ആളുകൾ ഈ പടക്കം പൊട്ടിക്കുക. യുവതിയുടെ സഹോദരൻ ആണു വീട്ടിൽ പടക്കം വാങ്ങിക്കൊണ്ടുവന്നത്. പടക്കത്തിന്റെ പായ്ക്കറ്റിനൊപ്പം സ്നാക്ക് പായ്ക്കറ്റുമുണ്ടായിരുന്നു. സഹോദരനെത്തുന്പോൾ മുറിയിലെ ലൈറ്റ് ഓഫ് ചെയ്ത് സിനിമ കണ്ടുകൊണ്ടിരിക്കുകയായിരുന്ന യുവതി മിഠായി ആണെന്നു കരുതി പടക്കം വായിലിടുകയായിരുന്നു. സംഭവം സാമൂഹിക മാധ്യമങ്ങളിലൂടെ പുറത്തുവന്നതോടെ തെറ്റിദ്ധരിപ്പിക്കുന്ന രീതിയിലുള്ള കവർ പടക്കക്കമ്പനികൾ മേലിൽ ഉപയോഗിക്കരുതെന്നും അപകടത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കണമെന്നും നിരവധിപ്പേർ ആവശ്യപ്പെട്ടു.
Read More‘നിങ്ങൾ ഏത് സ്പ്രേയാണ് ഉപയോഗിക്കുന്നത്?’ യാത്രക്കാരിക്ക് ഊബർ ഡ്രൈവറുടെ മെസേജ്; ദുരനുഭവം പങ്കുവച്ച് യുവതി
ലോകം എത്ര പുരോഗമിച്ചെന്ന് പറഞ്ഞാലും സ്ത്രീകൾ ഒരിക്കലും ഇവിടെ സുരക്ഷിതരല്ല. ഇരുട്ട് പരന്നാൽ ഒറ്റയ്ക്ക് പുറത്ത് ഇറങ്ങൻ പോലും സ്ത്രീകൾക്ക് സാധിക്കില്ല. വീണ്ടും അത് തെളിയിക്കുന്ന ഒരു സോഷ്യൽ മീഡിയ പോസ്റ്റാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. സ്മൃതി കണ്ണൻ എന്ന യുവതി താൻ ഊബറിൽ യാത്ര ചെയ്ത സമയത്തെ ഒരു ദുരനുഭവം പങ്കുവച്ചിരിക്കുകയാണ് പോസ്റ്റിൽ. ‘നിങ്ങളുടെ പ്രൈവസി സെറ്റിംഗ്സ് എത്ര മോശമാണ്? ഒരു ഊബർ ഡ്രൈവർ എനിക്ക് വാട്ട്സ്ആപ്പിൽ മെസേജ് അയക്കുകയും വിചിത്രമായ ചോദ്യങ്ങൾ ചോദിക്കുകയും ചെയ്തു. ഇവിടെ സ്ത്രീകൾ എത്രത്തോളം സുരക്ഷിതരാണ്’ എന്ന കാപ്ഷനോടെയാണ് യുവതി പോസ്റ്റ് പങ്കുവച്ചത്. എന്നെ ഓർമയുണ്ടോ എന്നൊരു മെസേജ് ആണ് തനിക്ക് വന്നത് എന്ന് തുടങ്ങിക്കൊണ്ടാണ് യുവതിയുടെ പോസ്റ്റ് ആരംഭിക്കുന്നത്. തനിക്ക് വാട്സ്ആപ്പിൽ വന്ന മെസേജിന്റെ സ്ക്രീൻഷോട്ട് ആണ് ഇവർ ഷെയർ ചെയ്തിരിക്കുന്നത്. മറുപടി ആയി യുവതി ആയാളോട് ഇല്ലന്ന്…
Read More