സൂററ്റ്: വിവാഹസദ്യയിൽ ഭക്ഷണം തികയാതെ വന്നതിനെത്തുടർന്ന് അലങ്കോലപ്പെട്ട വിവാഹം പോലീസ് സ്റ്റേഷനിൽ നടത്തി. ഗുജറാത്തിലെ സൂററ്റിലാണു സംഭവം. ബിഹാർ സ്വദേശികളായ രാഹുൽ പ്രമോദ് മഹ്തോയും അഞ്ജലി കുമാരിയും തമ്മിലായിരുന്നു വിവാഹം. വരാച്ചയിലെ ലക്ഷ്മിഹാളിൽ വിവാഹ ചടങ്ങുകൾ പുരോഗമിക്കുന്നതിനിടെ ഭക്ഷണം തികഞ്ഞില്ലെന്നു പറഞ്ഞ് വരന്റെ വീട്ടുകാർ ബഹളമുണ്ടാക്കി. ഇതോടെ വധൂവരന്മാർ പരസ്പരം മാല അണിയിക്കുന്നതു മുടങ്ങി. പ്രകോപിതരായ വധുവിന്റെ വീട്ടുകാർ പോലീസിൽ വിവരമറിയിച്ചതോടെ ഇരു വീട്ടുകാരെയും സ്റ്റേഷനിലേക്കു വിളിപ്പിച്ചു. ബന്ധുക്കൾ വഴക്കിട്ടെങ്കിലും വരനും വധുവും പിരിയില്ലെന്ന ഉറച്ച നിലപാടിലായിരുന്നു. അതോടെ ബന്ധുക്കൾ അടങ്ങി. പ്രശ്നം ഒത്തുതീർപ്പാകുകയുംചെയ്തു. എന്നാൽ വിവാഹമണ്ഡപത്തിൽ തിരിച്ചെത്തിയാൽ വീണ്ടും വഴക്കുണ്ടാകുമോ എന്ന ആശങ്കയിൽ പോലീസ് വീണ്ടും ഇടപെട്ടു. സ്റ്റേഷനിൽ വച്ചുതന്നെ വിവാഹ ചടങ്ങുകൾ പൂർത്തിയാക്കാൻ അവർ നിർദേശിച്ചു. തുടർന്നു വധുവും വരനും സ്റ്റേഷനിൽ വച്ച് പരസ്പരം മാല അണിയിച്ചു.
Read MoreCategory: Today’S Special
കൊള്ളയടിച്ച പണംകൊണ്ട് കാമുകിക്ക് 3 കോടിയുടെ വീട്; മുൻ ബോക്സിംഗ് താരം അറസ്റ്റിൽ
ബംഗളൂരു: ബോക്സിംഗ് താരം കൂടിയായ മോഷ്ടാവ്, കൊള്ളയടിച്ച പണം ഉപയോഗിച്ച് കാമുകിക്ക് സമ്മാനിച്ചത് മൂന്നു കോടി രൂപ വിലവരുന്ന വീട്. മുൻ പ്രഫഷണൽ ബോക്സിംഗ് താരമായ പഞ്ചാക്ഷരി ശങ്കയ്യസ്വാമി (37) ആണു മോഷ്ടിച്ച പണംകൊണ്ട് കാമുകിക്കു വീട് വച്ചു നൽകിയത്. ഇയാളെ കഴിഞ്ഞദിവസം ബംഗളൂരു മഡിവാല പോലീസ് അറസ്റ്റു ചെയ്തു. മഹാരാഷ്ട്രയിലെ സോലാപുർ മംഗൽവാർ പേഠ് സ്വദേശിയായ ശങ്കയ്യസ്വാമി വിവാഹിതനും ഒരു കുട്ടിയുടെ പിതാവുമാണ്. കോൽക്കത്ത സ്വദേശിയായ ഒരു പെൺകുട്ടിയുമായി ഇയാൾക്ക് അടുപ്പവുമുണ്ടായിരുന്നു. ഇവർ പ്രമുഖ സിനിമാതാരമാണെന്നാണു സൂചന. ഇവർക്കാണു വീടു പണിതു നൽകിയത്. മഹാരാഷ്ട്ര, ഗുജറാത്ത്, തെലങ്കാന, കർണാടക എന്നിവിടങ്ങളിലായി 150ലേറെ കവർച്ച, ഭവനഭേദനക്കേസുകളിൽ പ്രതിയായ ശങ്കയ്യസ്വാമി ലഹരിക്ക് അടിമയാണെന്നു പോലീസ് പറയുന്നു.
Read Moreഭക്തിയുടെ ഓളപ്പരപ്പുകളിലേക്ക് കപ്പലിറക്കാൻ നാല്പതാം വർഷവും അണിയിച്ചൊരുക്കി ജോൺ
കുറവിലങ്ങാട്: വിദേശികളടക്കമുള്ള പതിനായിരങ്ങളെ ഭക്തിയുടെ ഓളപ്പരപ്പുകളിലെത്തിക്കുന്ന മൂന്നുനോമ്പ് തിരുനാളിൽ സംവഹിക്കുന്ന കപ്പൽ അണിയിച്ചൊരുക്കിക്കഴിഞ്ഞു. കഴിഞ്ഞ നാലു പതിറ്റാണ്ടായി കപ്പൽ അണിയിച്ചൊരുക്കാനുള്ള ഭാഗ്യം ലഭിച്ചതിന്റെ സന്തോഷത്തിലാണ് കുന്നേൽ എം.വി. ജോൺ. കൽപ്പടവുകളിലും മണൽപ്പരപ്പിലും സഞ്ചരിക്കുന്ന കപ്പലിന്റെ തോരണങ്ങളും കൊടിയും പായുമൊക്കെ അതിന്റെ മനോഹാരിതയുടെ ഘടകങ്ങളാണ്. ഈ ഓരോ അലങ്കാരത്തിലും കഴിഞ്ഞ നാല് പതിറ്റാണ്ടായി എം.വി. ജോണിന്റെ കരങ്ങളാണ്. ആഴ്ചകൾ നീളുന്ന പരിശ്രമങ്ങളിലാണ് കപ്പലിനെ മനോഹരിയാക്കുന്നത്. ഓരോ വർഷവും കപ്പലിന്റെ പെയിന്റിംഗ് കഴിഞ്ഞാൽ പിന്നെ ജോണിന്റെ കരലാളനയിലും സ്പർശത്തിലുമാണ് കപ്പൽ. ദേവാലയത്തിൽ പ്രതിഷ്ഠിച്ചതിനു ശേഷമാണ് കപ്പൽ അണിയിച്ചൊരുക്കിത്തുടങ്ങുന്നത്. പൂർണമായും പ്രകൃതിസൗഹൃദ വസ്തുക്കളാണ് അലങ്കാരത്തിനായി ഉപയോഗിക്കുന്നത്. കപ്പൽ അലങ്കരിക്കാൻ ലഭിച്ച ഭാഗ്യം ഒരു ദൈവികനിയോഗമായാണ് ജോൺ കരുതുന്നത്. അലങ്കാരങ്ങൾ ഇങ്ങനെ മുകളിലും മുൻപിലും പിറകിലുമായി 12 കൊടികളാണ് കപ്പലിൽ കെട്ടിയൊരുക്കുന്നത്. ശ്ലൈഹിക പാരമ്പര്യത്തിന്റെ ഓർമകളാണ് 12 കൊടികൾ സൂചിപ്പിക്കുന്നത്. കപ്പലിൽ യോനാ…
Read Moreഇപ്പോഴും ഇയാൾ എന്റെ ഭർത്താവ് തന്നെ, പിന്നെങ്ങനെ ഈ കല്ല്യാണം നടക്കുമെന്ന് ആദ്യഭാര്യ; വിവാഹ വീട്ടിൽ നാടകീയ രംഗങ്ങൾ
വളരെയേറെ പ്രതീക്ഷയോടെയാണ് പെൺകുട്ടികൾ വിവാഹ ബന്ധത്തിലേക്ക് കടക്കുന്നത്. എന്നാൽ അതിന് വിഭിന്നമായി കാര്യങ്ങൾ മാറിമറിഞ്ഞാൽ എന്തായിരിക്കും അവസ്ഥ. ആരായാലും തകർന്നുപോകും. ഒരു വിവാഹ കാര്യമാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ ചർച്ച ആകുന്നത്. മധ്യപ്രദേശിലെ ഗ്വാളിയോറിലാണ് സംഭവം. വിവാഹത്തിനായി വരൻ ഉപേന്ദ്ര സിംഗ് പരിഹാറും അയാളുടെ വധുവും മണ്ഡപത്തിലേക്ക് എത്തുകയാണ്. മേള അകന്പടികളും താലപ്പൊലികളുമൊക്കെ ആയിട്ട് വരനെ വധുവിന്റെ വീട്ടുകാർ ആനയിച്ചിരുത്തി. വിവാഹ ചടങ്ങുകൾ നടന്നുകൊണ്ടിരിക്കെ അവിടേക്ക് നേഹ പരിഹാർ എന്ന യുവതി എത്തി. അവരവിടെ എത്തി ഈ കല്യാണം നടക്കില്ലന്ന് പറഞ്ഞ് പ്രശ്നങ്ങൾ ഉണ്ടാക്കാൻ തുടങ്ങി. ഇവിടെ ഇരിക്കുന്ന വരൻ തന്റെ ഭർത്താവാണ്. പിന്നെങ്ങനെ ഈ കല്യാണം നടക്കുമെന്ന് നേഹ കാണികളോട് ചോദിച്ചു. അതോടെ പ്രശനം വഷളായി. നിയമപരമായി തങ്ങൾ ഇപ്പോഴും ഭാര്യാ ഭർത്താക്കൻമാരാണ് ബന്ധം ഇതുവരെ വേർപെടുത്തിയിട്ടില്ല, പിന്നെങ്ങനെ ഇയാൾക്ക് മറ്റൊരു പെണ്ണിനെ വിവാഹം ചെയ്യാൻ…
Read Moreഅടിച്ചുമോനേ… അബുദാബി ബിഗ് ടിക്കറ്റ്: മലയാളിക്ക് 59 കോടി
അബുദാബി: അബുദാബി ബിഗ് ടിക്കറ്റിന്റെ 271-ാമത് സീരീസ് നറുക്കെടുപ്പിൽ ഗ്രാൻഡ് പ്രൈസ് സമ്മാനമായ 2.5 കോടി ദിർഹം (59 കോടിയിലേറെ ഇന്ത്യൻ രൂപ) പ്രവാസി മലയാളി സ്വന്തമാക്കി. ഷാര്‍ജയിൽ താമസിക്കുന്ന ആഷിഖ് പടിൻഹാരത്ത് ആണ് ഭാഗ്യശാലി. ഇദ്ദേഹം വാങ്ങിയ 456808 എന്ന നമ്പര്‍ ടിക്കറ്റാണ് സമ്മാനാര്‍ഹമായത്. ജനുവരി 29നാണ് ആഷിഖ് സമ്മാനാര്‍ഹായ ടിക്കറ്റ് വാങ്ങിയത്. ബിഗ് ടിക്കറ്റിന്റെ ബൈ ടു ഗെറ്റ് വൺ ഓഫര്‍ വഴി വാങ്ങിയതാണ് ഈ ടിക്കറ്റ്. രണ്ട് ടിക്കറ്റ് വാങ്ങിയപ്പോൾ സൗജന്യമായി ലഭിച്ച ടിക്കറ്റാണ് ആഷിഖിന് നറുക്കെടുപ്പിൽ ഗ്രാൻഡ് പ്രൈസ് നേടിക്കൊടുത്തത്. കഴിഞ്ഞ തവണയും മലയാളിയാണ് ഗ്രാന്‍ഡ് പ്രൈസ് നേടിയത്. അന്നു വിജയിയായ മനു ആണ് ഇത്തവണത്തെ സമ്മാനാര്‍ഹമായ ടിക്കറ്റ് തെരഞ്ഞെടുത്ത്.
Read Moreകണ്ട് രണ്ട് കണ്ണ്… വാതിൽ തുറന്നപ്പോൾ തന്നെ തുറിച്ചുനോക്കി നിൽക്കുന്ന കടുവ; വൈറലായി വീഡിയോ
പുറത്ത് പോയി വന്ന് വീടിന്റെ വാതിൽ തുറന്ന് നോക്കുന്പോഴതാ അപ്രതീക്ഷിത അതിഥി വീട്ടിൽ നിൽക്കുന്നു. വാതിൽ പൂട്ടി പോയതാണല്ലോ പിന്നെങ്ങനെ അകത്തു കയറി എന്നൊക്കെ ചിന്തിക്കാൻ നിന്നാൽ അതിഥി നിങ്ങളുടെ എല്ലുപോലും ബാക്കി വച്ചേക്കില്ല. അതിഥി ആരാണന്നല്ലേ, മനുഷ്യനല്ല അത്. കടുവയാണ്. ഒരു സ്ത്രീ താക്കോൽ ഉപയോഗിച്ച് ഒരു വാതിൽ തുറക്കുന്നതാണ് വീഡിയോയുടെ തുടക്കം. അപ്പോഴാണ് മുറിക്കുള്ളിൽ നിന്ന് അവരെ തുറിച്ച് നോക്കി നിൽക്കുന്ന രണ്ട് കണ്ണുകൾ കാണാം. അവർ വാതിൽ കുറച്ചുകൂടി തുറക്കുമ്പോഴാണ് അത് കടുവയാണ് എന്ന് മനസിലായത്. എന്നാൽ, അവർ പെട്ടെന്ന് വാതിൽ വലിച്ചടക്കുന്നില്ല, ഒന്നുകൂടി തുറക്കാൻ നോക്കുമ്പോൾ കടുവ മുന്നോട്ടായുന്നതും അവർ അപ്പോൾ തന്നെ വാതിൽ അടയ്ക്കുന്നതുമാണ് വീഡിയോ. അതോടെ വീഡിയോ അവസാനിക്കുന്നു.
Read Moreഭിന്നശേഷിക്കാരനായ രോഗിയുടെ തലയിലിരുന്ന് ടിക്ക് ടോക്ക്..! യുവ നഴ്സ് അറസ്റ്റിൽ
ജോർജിയ: അമേരിക്കയിൽ ഭിന്നശേഷിക്കാരനായ രോഗിയുടെ തലയിലിരുന്നു ഡാൻസ് കളിക്കുന്ന വീഡിയോ ചിത്രീകരിച്ച് ടിക്ക് ടോക്കിൽ പങ്കുവച്ച 19കാരിയായ നഴ്സിനെ പോലീസ് അറസ്റ്റ് ചെയ്തു. ടിക്ക് ടോക്കിൽ പങ്കുവച്ച വീഡിയോ വൈറലാകുകയും നഴ്സ് ലുക്രീഷ്യ കൊർമാസ കോയാനെതിരേ വ്യാപക പ്രതിഷേധം ഉയരുകയും ചെയ്തു. ജോർജിയ ലോഗൻവില്ലിയിലെ രോഗിയുടെ വസതിയിലാണു സംഭവം. സ്റ്റെതസ്കോപ് കഴുത്തിലിട്ട് നഴ്സിന്റെ യൂണിഫോം ധരിച്ച ലുക്രീഷ്യ ഭിന്നശേഷിക്കാരനായ രോഗിയുടെ തലയിലിരുന്ന് ഡാൻസ് ചെയ്യുന്നതു ദൃശ്യങ്ങളിൽ വ്യക്തമായി കാണാം. ജനുവരി 23നാണ് വീഡിയോ ലോഗൻവില്ലെ പോലീസിന്റെ ശ്രദ്ധയിൽപ്പെട്ടത്. 28ന് ലുക്രീഷ്യയെ അറസ്റ്റ് ചെയ്ത് വാൾട്ടൺ കൗണ്ടി ജയിലിൽ റിമാൻഡ് ചെയ്തു. ആറരലക്ഷത്തോളം രൂപ ബോണ്ട് നൽകിയാണ് യുവതി പിന്നീട് ജാമ്യത്തിൽ ഇറങ്ങിയത്.
Read Moreചവച്ചരച്ചൊരു പ്രൊപോസൽ… വിവാഹാഭ്യർഥന നടത്തുമ്പോൾ ഇങ്ങനെ ചെയ്യരുത്, വൈറലായി യുവാവിന്റെ അനുഭവം
വിവാഹാഭ്യർഥനകൾ പലവിധമുണ്ട്. ചിലരാകട്ടെ തന്റെ കാമുകിയെ കൂട്ടി വലിയ മാളുകളിൽ പോയി ഡാൻസ് പാർട്ടിയൊക്കെ നടത്തി സർപ്രൈസ് കൊടുക്കാറുണ്ട്. മറ്റു ചിലർ പ്രണയിനിയെ കൂട്ടി ജ്യൂസ് പാർലറിൽ എത്തി അവൾക്കിഷ്ടമുള്ള ഭക്ഷണം ഓർഡർ ചെയ്ത് അതിനുള്ളിൽ മോതിരം ഒളിപ്പിച്ച് വച്ച് അവൾ അത് കണ്ടുപിടിക്കുന്പോൾ പ്രൊപോസ് ചെയ്യാറുമുണ്ട്. അതൊക്കെ ഓരോ കാലഘട്ടമാകുന്പോഴും വ്യത്യാസം വന്നുകൊണ്ടിരിക്കും. അത്തരത്തിലൊരു കല്യാണ പ്രൊപോസൽ സീനാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ചൈനയിലാണ് സംഭവം. തന്റെ കാമുകിയെ പ്രൊപോസ് ചെയ്യുന്നതിനായി യുവാവ് കേക്കിനുള്ളിൽ മോതിരം വയ്ക്കാംഎന്ന് തീരുമാനിച്ചു. അതിനായ് അയാൾ ഒരു കേക്ക് തന്നെ ബേക്ക് ചെയ്തു. കാമുകി യുവാവ് താമസിക്കുന്ന അപ്പാർട്മെന്റിൽ എത്തിയപ്പോൾ അവൾക്ക് കേക്ക് കഴിക്കാനായി നൽകി. കേക്കിൽ ഒരു മോതിരവും സൂക്ഷിച്ചിട്ടുണ്ടായിരുന്നു. ആസ്വദിച്ച് രുചിയോടെ കേക്ക് കഴിച്ച യുവതി പെട്ടെന്ന് എന്തോ കട്ടിയായ വസ്തു പല്ലിൽ ഉടക്കിയന്ന് തോന്നി. അവൾ…
Read Moreഏഴ് വര്‍ഷം മുമ്പ് വാങ്ങിയ വീട്ടിനുള്ളിലെ രഹസ്യമുറി തുറന്നപ്പോൾ ഞെട്ടിപ്പോയി; ബാറും മറ്റ് അത്യാധുനിക സംവിധാനങ്ങളുമായി അതിനുള്ളിൽ മുന്‍ വീട്ടുടമസ്ഥ
വീട് വാങ്ങുന്പോൾ നമ്മൾ പല കാര്യങ്ങളും ശ്രദ്ധിക്കേണം. വെള്ളവും നല്ല അയൽക്കാരും റോഡും വെളിച്ചവും അങ്ങനെ പോകുന്നു അവയുടെ ലിസ്റ്റുകൾ. കൈയിലുള്ള പണമെല്ലാം കൊടുത്ത് വീട് വാങ്ങി അവിടെ താമസിക്കുന്പോൾ ഏതെങ്കിലും ഒരു മുറിക്ക് അവകാശവുമായി ഉടമസ്ഥൻ എത്തിയാൽ എന്താകും അവസ്ഥ. അത്തരത്തിലൊരു സംഭവം ആണിപ്പോൾ വാർത്തയാകുന്നത്. കിഴക്കന്‍ ചൈനയിലെ ജിയാങ്സു പ്രവിശ്യയിലാണ് സംഭവം. 2018 -ൽ ലീ എന്ന മനുഷ്യൻ രണ്ട് മില്യണ്‍ യുവാന്‍ (ഏതാണ്ട് 2.24 കോടി രൂപ) കൊടുത്ത് ഴാങ് എന്ന സ്ത്രീയില്‍ നിന്നും വീട് സ്വന്തമാക്കി. ലീയും കുടുംബവും വളരെ സന്തോഷത്തോടെയും സമാധാനത്തോടെയുമാണ് ആ വീട്ടിൽ കഴിഞ്ഞു വന്നത്. കഴിഞ്ഞ വര്‍ഷം വീട് ഒന്ന് മിനുക്കാന്‍ ലീ തിരുമാനിച്ചു. വീട് വൃത്തിയാക്കി കൊണ്ടിരിക്കുന്നതിനിടയിൽ സ്റ്റെയർകേസിന് താഴെയായി ഒരു രഹസ്യവാതില്‍ പോലെ ഒരെണ്ണം ലീ യുടെ ശ്രദ്ധയിൽപ്പെട്ടു. അദ്ദേഹം ആ മുറി സൂക്ഷ്മമായി…
Read Moreസാറേ ഒരു അഡ്മിഷൻ ഉണ്ടേ… കോളജിൽ അപ്രതീക്ഷിതമായി എത്തിയ അതിഥിയെക്കണ്ട് കുട്ടികൾ ഞെട്ടി; വൈറലായി വീഡിയോ
അപ്രതീക്ഷിതമായി എരുമ നിങ്ങളുടെ ക്ലാസിലേക്ക് കയറി വന്നാൽ എന്താകും സ്ഥിതി? ആരായാലും ഞെട്ടിപ്പോകും. എന്നാൽ ഞെട്ടാൻ തയാറിയിക്കോളൂ. ഒരു കോളജിലേക്കെത്തുന്ന എരുമയാണ് ഇന്നത്തെ സോഷ്യൽ മീഡിയ താരം. doaba_x08 എന്ന യൂസറാണ് ഇതിന്റെ വീഡിയോ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിരിക്കുന്നത്. വിദ്യാർഥികളും അധ്യാപകരും ഒട്ടും പ്രതീക്ഷിക്കാതെ എത്തിയ അതിഥിയെ കണ്ട് അമ്പരന്ന് പോകുന്നത് വീഡിയോയിൽ കാണാം. എരുമ ക്ലാസിലേക്ക് കടന്ന് വന്നപ്പോൾ എല്ലാവരും ആദ്യമൊന്നു അമ്പരന്നു പോവുമെങ്കിലും പിന്നീട് കൂളായി ഇരിക്കുന്നു. അതിനിടയിൽ എരുമയുടെ കഴുത്തിലെ കയറിൽ പിടിച്ച് അതിനെ പുറത്തേക്ക് ഇറക്കാൻ ശ്രമിക്കുന്നതും വീഡിയോയിലുണ്ട്. വരാന്തയിലൂടെ വിദ്യാർഥി എരുമയുമായി പുറത്തേക്ക് പോകുന്നതും നമുക്ക് കാണാം. എരുമ അത്ര അക്രമകാരിയല്ല എന്നാണ് വീഡിയോയിൽ നിന്നും മനസിലാവുന്നത്. അവൾ അഡ്മിഷൻ എടുക്കാൻ വന്നതാണ് എന്ന കുറിപ്പോടെയാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. View this post on…
Read More