പരീക്ഷയ്ക്ക് സമയത്തിന് എത്തുക എന്നത് ഏതൊരു മത്സരാർഥിയുടെയും പ്രാഥമിക ഗുണമാണ്. വൈകി വന്നാൽ എത്രവലിയ കൊന്പത്തെ ആളായാലും അകത്തേക്ക് കയറ്റി വിടാൻ സാധിക്കില്ല. നിയമങ്ങൾ എല്ലാവർക്കും ബാധകമാണ്. കഴിഞ്ഞ ദിവസം ഒരു മത്സര പരീക്ഷയ്ക്ക് താമസിച്ച് എത്തിയ വിദ്യാർഥിനി സൂത്രത്തിൽ പരീക്ഷാ ഹാളിനുള്ളിൽ പ്രവേശിച്ച വാർത്തയാണ് ഇപ്പോൾ വൈറലാകുന്നത്. ബീഹാറിലെ നവാഡ ബസാറിലാണ് സംഭവം. പരീക്ഷയ്ക്ക് എത്തിയതായിരുന്നു വിദ്യാർഥിനി. എന്നാൽ ഹാളിൽ കയറേണ്ട സമയത്തിലും വൈകിയാണ് പെൺകുട്ടി അവിടേക്ക് എത്തിയത്. അപ്പോഴേക്കും ഗേറ്റ് പൂട്ടിയിരുന്നു. പൊടുന്നനെ മറ്റൊന്നും നോക്കിയില്ല. വിദ്യാർഥി അടഞ്ഞു കിടക്കുന്ന ഗേറ്റിനു അടിയിൽ കൂടി അകത്തേക്ക് നുഴഞ്ഞു കയറി. പെൺകുട്ടിയെ ഗേറ്റ് കടക്കാൻ കുറച്ച് ആളുകളും സഹായിക്കുന്നത് വീഡിയോയിൽ കാണാൻ സാധിക്കും. എന്നാൽ അതൊന്നുമല്ല ട്വിസ്റ്റ്. പെൺകുട്ടി അകത്തേക്ക് നുഴഞ്ഞ് കയറുന്പോൾ ബാക്കി കുറച്ച് ആളുകൾ അകത്ത് പ്രവേശിക്കാൻ സാധിക്കാതെ പുറത്ത് നിൽക്കുന്നതും വീഡിയോയിൽ…
Read MoreCategory: Today’S Special
അച്ഛനാണത്രേ, അച്ഛൻ… മൂന്ന് മാസം മാത്രം പ്രായമുള്ള കുഞ്ഞിനെ ഉപയോഗിച്ച് കാറിനു മുകളിലെ മഞ്ഞ് നീക്കി പിതാവ്; വൈറലായി വീഡിയോ
സ്വന്തം മക്കളുടെ കാര്യത്തിൽ കരുതൽ കാട്ടാത്ത മാതാപിതാക്കൾ കുറവാണ്. കൈക്കുഞ്ഞുങ്ങളുടെ കാര്യത്തിലാണെങ്കിൽ പ്രത്യേകിച്ചും. എന്നാൽ അമേരിക്കയിലെ ടെക്സസില്‍ ഒരു യുവാവ് മൂന്നു മാസം മാത്രം പ്രായമായ തന്റെ കുഞ്ഞിനെ കൈകാര്യം ചെയ്യുന്ന വീഡിയോ കണ്ടാൽ ഇവനൊരു അച്ഛനാണോയെന്ന് ആരും ചോദിച്ചുപോകും. ഒരു യുവാവ് കാറിനു മുകളില്‍ അടിഞ്ഞുകിടക്കുന്ന മഞ്ഞ് നീക്കുന്നതാണു വീഡിയോ. മഞ്ഞ് നീക്കാൻ ഉപയോഗിക്കുന്ന സാധനം എന്താണെന്ന് അറിയുന്പോഴാണ് അന്പരന്നു പോകുന്നത്. ഒരു കുഞ്ഞിനെ കാറിനു മുകളിൽ കിടത്തി വൈപ്പർപോലെ ഇരുവശത്തേക്കും ചലിപ്പിച്ചാണ് ഇയാൾ മഞ്ഞ് നീക്കിയത്. കാറിന്റെ മുന്‍വശത്തെ ഗ്ലാസിലെ മഞ്ഞ് മുഴുവനും ഇത്തരത്തില്‍ കുഞ്ഞിനെ ഉപയോഗിച്ച് ഇയാള്‍ നീക്കുന്നതും ഒടുവില്‍ ചിരിച്ചുകൊണ്ട് കുഞ്ഞിനെ ഉയര്‍ത്തിപ്പിടിക്കുന്നതും വീഡിയോയില്‍ കാണാം. ഹെവന്‍ ഈസ് സൈക്കോ എന്ന ടിക്ക് ടോക്ക് അക്കൗണ്ടില്‍നിന്നാണ് വീഡിയോ പങ്കുവയ്ക്കപ്പെട്ടത്. യുവാവിന്റെ കൈയിലുള്ളത് പാവയാണെന്നാണു പലരും കരുതിയത്. വീഡിയോ വൈറലായതോടെ പ്രാദേശിക പോലീസ്…
Read Moreആസ്ഥാന പൂട്ട് തുറക്കൽ വിദഗ്ധനായ ഉടമയെ പുറത്താക്കി, കാറിന്റെ ഡോർ ലോക്ക് ചെയ്ത് വളര്‍ത്തുനായ
നോർഫോക്കിലെ ഡെറെഹാമിൽ താമസിക്കുന്ന 31 കാരനായ പീറ്റർ മാക്കൻ നാട്ടിലെ ആസ്ഥാന പൂട്ട് തുറക്കൽ വിദഗ്ധൻ എന്നാണ് അറിയപ്പെടുന്നത്. കഴിഞ്ഞ ദിവസം അദ്ദേഹത്തിന് മുട്ടൻ പണി കിട്ടിയ വാർത്തയാണ് വൈറലാകുന്നത്. വളർത്തു നായകളോടൊപ്പം അദ്ദേഹം യാത്ര ചെയ്യുകയായിരുന്നു. പെട്ടെന്ന് എമർജൻസിയായി അദ്ദേഹത്തിന് വണ്ടിയിൽ നിന്ന് ഇറങ്ങേണ്ടി വന്നു. ടയറുകളിൽ വായു നിറയ്ക്കാൻ ഒരു സർവീസ് സ്റ്റേഷനിൽ വണ്ടി നിർത്തി. വായു നിറച്ച് വണ്ടിക്കുള്ളിലേക്ക് പ്രവേശിക്കാൻ ശ്രമിച്ചപ്പോൾ ഡോർ എന്ത് ചെയ്തിട്ടും തുറക്കാൻ സാധിക്കുന്നില്ല. വണ്ടിയുടെ അകത്തേക്ക് പ്രവേശിക്കാൻ സാധിക്കാതെ വന്നപ്പോഴാണ് താൻ ശരിക്കും പെട്ടു എന്ന് അദ്ദേഹത്തിന് മനസിലായത്. വാഹനത്തിനുള്ളിൽ ഇരുന്ന വളർത്തു നായ്ക്കളിലൊന്ന് സെൻട്രൽ ലോക്കിംഗ് ബട്ടണിൽ അമർത്തി കാർ ലോക്ക് ചെയ്തു. അതോടെ വണ്ടി ലോക്കായി പീറ്റർ വഴിയിലുമായി. പൂട്ട് തുറക്കാൻ അദ്ദേഹം കുറേനേരം ശ്രമിച്ചെങ്കിലും വിജയിച്ചില്ല. ഏറെ നേരത്തെ അനിശ്ചിതത്വത്തിന് ശേഷം വീണ്ടും…
Read More25-ാം വിവാഹ വാർഷികത്തിന് ഭാര്യയ്ക്കായ് ഡാൻസ് ചെയ്ത് ഭർത്താവ്; അങ്കിൾ ചുമ്മാ തീ എന്ന് സൈബറിടം
വിവാഹ വാർഷികത്തിന് നൃത്തം ചെയ്ത് ഭാര്യയേയും അതിഥികളേയും ഞെട്ടിച്ചിരിക്കുകയാണ് ഭർത്താവ്. സാക്ഷി ബിഷ്ത് എന്ന ഇന്‍സ്റ്റാഗ്രാം അക്കൗണ്ടിലാണ് വീഡിയോ പങ്കുവച്ചത്. തന്റെ 25ാം വിവാഹ വാർഷികത്തോട് അനുബന്ധിച്ച് നടത്തിയ പാർട്ടിയിലാണ് ഭർത്താവ് പ്രിയതമയ്ക്ക് സർപ്രൈസ് ആയി തന്റെ ഡാൻസ് അവതരിപ്പിച്ചത്. യേ ലഡ്ക ഹേ അള്ളാ’. എന്ന ഗാനത്തിനായിരുന്നു അദ്ദേഹം മനോഹരമായി ചുവടുകൾവച്ചത്. പാട്ട് തുടങ്ങുന്പോൾ ആദ്യം കുറച്ച് സഭാകന്പം ഉണ്ടായിരുന്നെങ്കിലും അൽപ സമയത്തിനകം അഡ് മാറി ഗംഭീര നൃത്തമായി മാറി. രണ്ട് ഭാഗങ്ങളിലായാണ് വീഡിയോ പങ്കുവയ്ക്കപ്പെട്ടത്. ആദ്യഭാഗം ഇതിനകം 19 ലക്ഷം പേരാണ് കണ്ടത്. രണ്ടാം ഭാഗം മൂന്ന് ലക്ഷത്തിന് മുകളില്‍ ആളുകൾ കണ്ടു കഴിഞ്ഞു. വീഡിയോ വൈറലായതോടെ നിരവധി ആളുകളാണ് അതിന് കമന്റുമായി എത്തിയത്. ‘ഈ സന്തോഷം എന്നെന്നും നിലനില്ക്കട്ടെ’ എന്നാണ് എല്ലാവരും കുറിച്ചത്. പ്രായമൊക്കെ വെറും നമ്പർ മാത്രമാണ്, അങ്കിൾ ഇത് തൂക്കി…
Read Moreവരനെ സ്വീകരിക്കാന്‍ മേന്പൊടിക്ക് വധുവിന്റെ നൃത്തം; പിന്നാലെ നൃത്തം ചെയ്ത് വരനും അതിഥികളും; വീഡിയോ കാണാം
കല്യാണത്തിന് വരൻ ഡാൻസ് ചെയ്തത് ഇഷ്ടപ്പെടാതെ വധുവിന്റെ വീട്ടുകാർ കല്യാണത്തിൽ നിന്ന് പിൻമാറിയ സംഭവം വലിയ വാർത്തയായതായിരുന്നു. അതിനു പിന്നാലെ ഇതാ മറ്റൊരു വിവാഹ ഡാൻസിന്റെ വീഡിയോ ആണ് വൈറലാകുന്നത്. ഇത് പക്ഷേ ഈ കല്യാണത്തിന് ഡാൻസ് ചെയ്തതിന് വീട്ടുകാർ വിമർശിച്ചില്ല, പകരം വധുവിനൊപ്പം വരന്റെ വീട്ടുകാരും ഒന്നിച്ച് ഡാൻസ് ചെയ്തു. ഷാദി വിത്ത് ഷാസ് എന്ന ഇന്‍സ്റ്റാഗ്രാം അക്കൌണ്ടിലാണ് സംഭവത്തിന്റെ വീഡിയോ വൈറലായത്. മീറ്റിന്റെയും ജിനാലിന്റെയും വിവാഹത്തിനിടെ ഇരുവരും ഡാൻസ് ചെയ്തതാണ് വീഡിയോ. വിവാഹ പന്തലിലേക്ക് വരനെ സ്വീകരിക്കുന്നതിനായി എത്തിയതാണ് വധു. വേദിയിലേക്ക് പ്രവേശിച്ച വരനെ വധു വഴിയില്‍ തടഞ്ഞ് നിര്‍ത്തുകയും തുടര്‍ന്ന് മാമെ ഖാന്റെ ‘ചൗധരി’ എന്ന ഗാനത്തിനൊപ്പിച്ച് നൃത്തം ചെയ്യുകയുമാണ്. പാട്ട് മുറുകുന്നതിന് അനുസരിച്ച് വരനെ ചുറ്റിക്കൊണ്ട് വധു നൃത്തം ചെയ്യുന്നു. ഇതിനിടെ വധുവിനെയും അതിഥികളെയും ഞെട്ടിച്ച് വരനും വധുവിനൊപ്പം നൃത്തം ചെയ്തു.…
Read Moreമുതിർന്ന പൗരൻമാർക്ക് കാഷ്മീരിലേക്ക് വേനൽക്കാല പ്രത്യേക ട്രെയിൻ
തിരുവനന്തപുരം: മുതിർന്ന പൗരൻമാർക്ക് കാഷ്മീർ, ആഗ്ര, ഡൽഹി, അമൃത്സർ എന്നിവിടങ്ങളിലേക്കുള്ള 15 ദിവസം നീളുന്ന വേനൽക്കാല പ്രത്യേക ട്രെയിൻ സർവീസ് നടത്തും. ഇന്ത്യൻ റെയിൽവേയുടെ ഉടമസ്ഥതയിലുള്ള സൗത്ത് സ്റ്റാർ റെയിൽ ഇന്ത്യയുടെ ആദ്യ ഭാരത് ഗൗരവ് ട്രെയിൻ യാത്ര ഏപ്രിൽ രണ്ടിന് തിരുവനന്തപുരത്തുനിന്നു തുടങ്ങുമെന്നു ഡയറക്ടർ വിഘ്നേഷ് അറിയിച്ചു. 600 പേർക്കു സഞ്ചരിക്കാനാകും. തേർഡ് എസിയിൽ ഒരാൾക്ക് 49,900 രൂപയും സെക്കൻഡ് എസിയിൽ 60,100, ഫസ്റ്റ് എസിയിൽ 65,500 രൂപയുമാണ് നിരക്ക്. താമസം, ഭക്ഷണം, വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്കുള്ള സന്ദർശനം എന്നിവ ഉൾപ്പെടെയാണ് സന്ദർശനം. യാത്രയ്ക്ക് റെയിൽവേ മന്ത്രാലയം 33 ശതമാനം സബ്സിഡി നൽകും. മുതിർന്ന പൗരൻമാർക്കു മാത്രമായുള്ള പ്രത്യേക പര്യടനമാണിത്. ട്രെയിനിൽ സിസിടിവി കാമറ, പ്രത്യേക ടൂർ മാനേജർമാർ, സുരക്ഷാ ജീവനക്കാർ, ഹൗസ് കീപ്പിംഗ് വിഭാഗം തുടങ്ങിയ സൗകര്യങ്ങളുമുണ്ട്. കൂടുതൽ വിവരങ്ങൾക്ക്: 7305858585. സ്വന്തം ലേഖകൻ
Read Moreഒരു ചാൺ വയറ് നിറയ്ക്കാനുള്ള തത്രപ്പാട്… അക്വേറിയത്തിലെ ‘മത്സ്യകന്യക’യുടെ തലയില്‍ കടിച്ച് സ്രാവ്: വൈറലായി വീഡിയോ
മത്സ്യകന്യകമാർ എന്നും നമുക്ക് ഒരു കൗതുക കാഴ്ചതന്നെയാണ്. കഥകളിൽ മാത്രം കേട്ടിട്ടുള്ളവരാണ് മത്സ്യ കന്യകമാർ. അങ്ങനെ ഒരാൾ ഉണ്ടോ എന്നു പോലും സംശയമാണ്. മറൈൻ എക്സിബിഷൻ ഒരുക്കുന്ന സമയങ്ങളിൽ ചിലപ്പോൾ മത്സ്യകന്യകയുടെ വേഷമണിഞ്ഞ് ആളുകൾ കാണികളെ രസിപ്പിക്കാൻ എത്താറുണ്ട്. ഇപ്പോഴിതാ അക്വേറിയത്തിൽ മത്സ്യകന്യകയായി അഭിനയിക്കുന്നതിനിടെ യുവതി നേരിട്ട ഭീകരാനുഭവമാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ചൈനയിലെ ഷിഷുവാങ്ബന്ന പ്രിമിറ്റീവ് ഫോറസ്റ്റ് പാർക്കിലാണ് ഈ ഭയാനകമായ സംഭവം നടന്നത്. മത്സ്യകന്യകയായി അക്വേറിയത്തിനുള്ളിൽ പ്രകടനം നടത്തിക്കൊണ്ടിരുന്ന 22 കാരിയായ മാഷാ എന്ന റഷ്യൻ കലാകാരിക്ക് നേരേ അക്വേറിയത്തില്‍ തന്നെ ഉണ്ടായിരുന്ന സ്രാവ് ആക്രമണം നടത്തുകയായിരുന്നു. യുവതിയുടെ തലയിലാണ് മത്സ്യം കടിച്ചത്. ഭാഗ്യവശാൽ അതിവേഗത്തിൽ മാഷയ്ക്ക് കുതറി മാറാൻ സാധിച്ചതിനാൽ വൻ ദുരന്തം ഒഴിവായി. സംഭവത്തിന്റെ വീഡിയോ വൈറലായതോടെ നിരവധി ആളുകളാണ് സുരാക്ഷാ മാനദണ്ഡങ്ങൾ ഇല്ലാതെ കലാകാരെ ഇത്തരം വേഷം കെട്ടിക്കുന്നതിനെതിരേ ശക്തമായ…
Read Moreഭാവിയിൽ ഗർഭം ധരിക്കാൻ സാധിക്കില്ലന്ന് ഭാര്യ: സ്വയം വന്ധ്യംകരണ ശസ്ത്രക്രിയ നടത്തി ഡോക്ടർ
സ്വന്തം ശരീരത്തിൽ സ്വയം ശസ്ത്രക്രിയ നടത്തിയെന്ന് പറഞ്ഞാൽ വിശ്വസിക്കുമോ? കേൾക്കുന്പോൾ ആദ്യമൊന്നു ഞെട്ടിപ്പോകുമെങ്കിലും ഒടുവിൽ അതും സംഭവിച്ചു. തായ്വാനിലെ തായ്പേയിൽ ചെൻ വെയ്-നോംഗ് എന്ന ഡോക്ടർ ആണ് വന്ധ്യംകരണശസ്ത്രക്രിയ നടത്തിയത്. ശസ്ത്രക്രിയയുടെ ദൃശ്യങ്ങൾ അദ്ദേഹം തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ പങ്കുവയ്ക്കുകയും ചെയ്തു. ശസ്ത്രക്രിയയുടെ 11 ഘട്ടങ്ങൾ ഒരു ഗൈഡിനെപ്പോലെ സൂക്ഷ്മമായി വീഡിയോയിൽ അദ്ദേഹം വിശദീകരിച്ചിട്ടുണ്ട്. സാധാരണയായി 15 മിനിറ്റിനുള്ളിൽ പൂർത്തിയാകുന്ന ശസ്ത്രക്രിയ സ്വയം ചെയ്ത് കാമറയിൽ പകർത്തിയതിനാൽ ഒരു മണിക്കൂറോളം നീണ്ടുനിന്നു. ഭാവിയിൽ ഗർഭം ധരിക്കാതിരിക്കാനുള്ള ഭാര്യയുടെ ആവശ്യം നിറവേറ്റുന്നതിനായാണത്രെ അദ്ദേഹം സ്വയം ശസ്ത്രക്രിയയ്ക്ക് വിധേയനായതെന്നാണ് ചെൻ വെയ്-നോംഗ് പറയുന്നത്.
Read Moreഭാര്യയ്ക്ക് മേക്കപ്പ് ചെയ്യാൻ കണ്ണാടിയും പിടിച്ച് ഭർത്താവ്; വൈറലായി വീഡിയോ
കുംഭമേളയിൽ എല്ലാവരും ആഘോഷിച്ചതാണ് വൈറൽ താരമായ മൊണാലിസ ഭോസ്ലേ എന്ന സുന്ദരിക്കുട്ടിയുടെ വൈറൽ വീഡിയോ. ഇപ്പോഴിതാ വീണ്ടുമൊരു വീഡിയോ ആണ് കുംഭമേളയിൽ നിന്നിതന്നെ വൈറലാകുന്നത്. നിറയെ ആളുകൾ അങ്ങോട്ടുമിങ്ങോട്ടുമൊക്കെ നടന്നു പോകുന്നിടത്തു നിന്നാണ് വീഡിയോ തുടങ്ങുന്നത്. അപ്പോഴാണ് കാമറ രണ്ട് ദന്പതികളെ സൂം ചെയ്തത്. ഒരു യുവാവ് ഒരു കൊച്ചുകണ്ണാടിയുമായി നിൽക്കുന്നതാണ് ആദ്യം കാണുന്നത്. അതിന് മുന്നിൽ നിന്നും അയാളുടെ ഭാര്യ മേക്കപ്പ് ടച്ച് ചെയ്യുന്നതാണ് പിന്നീട് കാണുന്നത്. ചുറ്റുമുള്ള ഒന്നും ശ്രദ്ധിക്കാതെയാണ് യുവതിയും യുവാവും ഇത് ചെയ്യുന്നത്. യുവാവിന് യാതൊരു തരത്തിലുള്ള ബുദ്ധിമുട്ടും ഇതിൽ ഇല്ല എന്നും വീഡിയോ കാണുമ്പോൾ മനസിലാവും. വീഡിയോ വൈറലായതോടെ നിരവധി ആളുകളാണ് കമന്റുമായി എത്തിയത്. എന്തെങ്കിലും ആവശ്യത്തിന് നമ്മുടെ ബാഗ് ഒന്നു പിടിക്കാൻ ഭർത്താക്കൻമാരോട് പറഞ്ഞാൽ മറ്റുള്ളവർ എന്ത് വിചാരിക്കും എന്ന് പറഞ്ഞ് ബാഗ് പിടിക്കാത്ത ഭർത്താക്കൻമാർ എല്ലാം ഇത്…
Read Moreചെക്കന്റെ പെർഫോർമൻസ് പോരാ; വധുവിന്റെ അച്ഛൻ ഇറങ്ങിപ്പോയി; കല്യാണം മുടങ്ങി
വിവാഹത്തിന് ഡാൻസ് ചെയ്യുക എന്നത് ഇപ്പോൾ ഒരു പതിവാണ്. എന്നാൽ സ്വന്തം കല്യാണത്തിന് നൃത്തം ചെയ്ത് മുട്ടൻ പണി വാങ്ങിയിരിക്കുകയാണ് യുവാവ്. ന്യൂഡൽഹിയിലെ കല്യാണ വേദിയിലേക്ക് വരനും സുഹൃത്തുക്കളും ഘോഷയാത്രയായി എത്തി. വരനേയും കൂട്ടരേയും വരവേൽക്കാൻ മേമ്പൊടിക്ക് ചോളി കെ പീച്ചേ ക്യാ ഹേ എന്ന പാട്ട് കൂടി ആയപ്പോൾ സംഗതി തീർത്തും കളറായി. പാട്ട് കേട്ടതോടെ വരന്റെ കൂട്ടുകാരെല്ലാം ഡാൻസ് ചെയ്തു. അത് ആസ്വദിച്ച് നിന്ന വരനെ കൂട്ടുകാർ വെറുതെ കയ്യടിച്ച് നിൽക്കാൻ അനുവദിക്കാതെ തങ്ങളുടെ കൂടെ ഡാൻസ് ചെയ്യാൻ നിർബന്ധിച്ചു. കൂട്ടുകാരുടെ നിർബന്ധത്തിനു വഴങ്ങി വരൻ അവരോടൊപ്പം ഡാൻസ് ചെയ്ത് വേദിയിലേക്ക് പ്രവേശിച്ചു. എന്നാൽ ഇത് കണ്ടു നിന്ന വധുവിന്റെ അച്ഛന് അത്ര രസിച്ചില്ല. കല്യാണത്തിന് അനുചിതമായ പ്രകടനമാണ് വരൻ ചെയ്യുന്നത് എന്ന പറഞ്ഞ് പ്രകോപിതനായ അദ്ദേഹംകല്യാണച്ചടങ്ങുകള് നിർത്തിവച്ചു. വരന്റെ പ്രവൃത്തി തന്റെ കുടുംബത്തിന്റെ…
Read More