ഒ​രു പ്ര​ത്യേ​ക​ത​ര ജീ​വി​ത​മാ​ണ​ല്ലേ … എ​യ​ർ​ഹോ​സ്റ്റ​സ് പ​ണി മ​ടു​ത്ത ചൈ​നാ​ക്കാ​രി പ​ന്നി​ഫാ​മി​ൽ!

ബീ​ജിം​ഗ്: എ​യ​ർ​ഹോ​സ്റ്റ​സ് ആ​കു​ക എ​ന്ന​ത് മി​ക്ക പെ​ൺ​കു​ട്ടി​ക​ളു​ടെ​യും സ്വ​പ്ന​മാ​ണ്. എ​ന്നാ​ൽ ആ​ശി​ച്ചു നേ​ടി​യ എ​യ​ർ​ഹോ​സ്റ്റ​സ് ജോ​ലി രാ​ജി​വ​ച്ച് പ​ന്നി​വ​ള​ർ​ത്ത​ൽ തു​ട​ങ്ങി എ​ന്നു കേ​ട്ടാ​ൽ എ​ന്തു തോ​ന്നും? മ​ണ്ട​ത്ത​ര​മെ​ന്ന് ആ​രും പ​റ​യു​ന്ന ഈ ​തീ​രു​മാ​ന​മെ​ടു​ത്ത് വാ​ർ​ത്താ​താ​ര​മാ​യി​രി​ക്കു​ക​യാ​ണ് ഇ​രു​പ​ത്തി​യേ​ഴ് വ​യ​സു​ള്ള ഒ​രു ചൈ​നാ​ക്കാ​രി. ഷാം​ഗ്ഹാ​യി​ൽ താ​മ​സി​ക്കു​ന്ന യാം​ഗ് യാം​ഗ്സി ആ​ണ് ഫ്ലൈ​റ്റ് അ​റ്റ​ൻ​ഡ​ന്‍റ് ജോ​ലി ഉ​പേ​ക്ഷി​ച്ച് പ​ന്നി​വ​ള​ർ​ത്ത​ൽ തു​ട​ങ്ങി​യ​ത്. വ​ട​ക്കു​കി​ഴ​ക്ക​ൻ ചൈ​ന​യി​ലെ ഹീ​ലോം​ഗ്ജി​യാം​ഗ് പ്ര​വി​ശ്യ​യി​ൽ​നി​ന്നു​ള്ള യാം​ഗ്സി മു​ൻ​നി​ര എ​യ​ർ​ലൈ​ൻ ക​മ്പ​നി​യി​ൽ ഉ​യ​ർ​ന്ന ശ​ന്പ​ളം വാ​ങ്ങു​ന്ന, അ​ഞ്ചു​വ​ർ​ഷ​ത്തെ സേ​വ​ന​പ​രി​ച​യ​മു​ള്ള ജീ​വ​ന​ക്കാ​രി​യാ​യി​രു​ന്നു. ഈ ​ജോ​ലി രാ​ജി​വ​ച്ച അ​വ​ർ വീ​ടി​ന​ടു​ത്തു​ള്ള പ​ന്നി​ഫാ​മി​ൽ ജോ​ലി സ്വീ​ക​രി​ക്കു​ക​യാ​യി​രു​ന്നു. മാ​താ​പി​താ​ക്ക​ളോ​ടും കു​ടും​ബ​ത്തോ​ടു​മൊ​പ്പം കൂ​ടു​ത​ൽ സ​മ​യം ചെ​ല​വ​ഴി​ക്കാ​നാ​ണ് ഈ ​തീ​രു​മാ​ന​മെ​ന്നും വീ​ട്ടി​ൽ​നി​ന്നു വി​ട്ടു​നി​ൽ​ക്കാ​ൻ ആ​ഗ്ര​ഹി​ക്കു​ന്നി​ല്ലെ​ന്നും യാം​ഗ്സി പ​റ​യു​ന്നു. സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ സ​ജീ​വ​മാ​യ യാം​ഗ്സി പു​തി​യ ജോ​ലി​സ്ഥ​ല​ത്തു​നി​ന്നു​ള്ള വീ​ഡി​യോ​യും പ​ങ്കു​വ​ച്ചു. അ​ടു​ത്തി​ടെ ഓ​ഫീ​സ് ജോ​ലി വേ​ണ്ടെ​ന്നു​വ​ച്ച് സെ​മി​ത്തേ​രി​യി​ൽ തൊ​ഴി​ൽ സ്വീ​ക​രി​ച്ച യു​വ​തി വാ​ർ​ത്ത​യി​ൽ…

Read More

ജോ​ലി​ക്ക് പോ​യി​ല്ലെ​ങ്കി​ലും ജീ​വി​ക്കാം, പ​ക്ഷേ പോ​വും; ശ്ര​ദ്ധ നേ​ടി 80 കോ​ടി ലോ​ട്ട​റി​യ​ടി​ച്ച യു​വാ​വ്

ലോ​ട്ട​റി അ​ടി​ച്ചാ​ൽ വീ​ട്ടി​ൽ വെ​റു​തേ ഇ​രി​ക്കാം എ​ന്ന് ക​രു​തു​ന്ന​വ​രാ​കും ന​മ്മ​ളി​ൽ ഭൂ​രി​ഭാ​ഗം ആ​ളു​ക​ളും. എ​ന്നാ​ൽ കോ​ടി​ക​ൾ ലോ​ട്ട​റി അ​ടി​ച്ചി​ട്ടും സ്ഥി​ര​മാ​യി ജോ​ലി​ക്ക് പോ​കു​ന്ന യു​വാ​വ് ഇ​പ്പോ​ൾ വൈ​റ​ലാ​കു​ന്ന​ത്. യു​കെ സ്വ​ദേ​ശി​യാ​യ ട്രെ​യി​നി ഗ്യാ​സ് എ​ഞ്ചി​നീ​യ​ർ ജെ​യിം​സ് ക്ലാ​ർ​ക്‌​സ​നാ​ണ് ക​ഥ​യി​ലെ താ​രം. 7.5 ദ​ശ​ല​ക്ഷം പൗ​ണ്ട് (79.58 കോ​ടി രൂ​പ) ലോ​ട്ടോ ജാ​ക്ക്‌​പോ​ട്ട് ല​ഭി​ച്ച​ത്. കോ​ടി​പ​തി ആ​യി​ട്ടും വീ​ട്ടി​ൽ ഇ​രി​ക്കാ​തെ ജോ​ലി​ക്ക് വ​രി​ക​യാ​ണ് യു​വാ​വ്. ജാക്ക്പോട്ട് തുകയെ ഒരു സമ്പാദ്യം മാത്രമായി കാണുന്നുവെന്നും മുൻപോട്ടും അധ്വാനിച്ച് തന്നെ ജീവിക്കും. താ​ൻ ചെ​റു​പ്പ​മാ​ണെ​ന്നും ത​നി​ക്ക് അ​ധ്വാ​നി​ക്കാ​ൻ ഇ​നി​യും സ​മ​യം ബാ​ക്കി​യു​ണ്ടെ​ന്നു​മാ​ണ് ജെ​യിം​സി​ന്റെ വാ​ദം. കൂ​ടാ​തെ ജാ​ക്ക്പോ​ട്ട് ല​ഭി​ച്ച തു​ക​യി​ൽ ഒ​രു വി​ഹി​തം ഇ​ദ്ദേ​ഹം വീ​ണ്ടും കൂ​ടു​ത​ൽ ജാ​ക്ക്പോ​ട്ട് ടി​ക്ക​റ്റു​ക​ളി​ൽ നി​ക്ഷേ​പി​ച്ച​താ​യാ​ണ് പു​റ​ത്ത് വ​രു​ന്ന വി​വ​രം.

Read More

25 വ​ർ​ഷം മു​മ്പ് വാ​ച്ച്മാ​നാ​യി ജോ​ലി നോ​ക്കി​യ ഹോ​ട്ട​ലി​ലേ​ക്ക് അ​ച്ഛ​നെ​യും കൂ​ട്ടി വി​രു​ന്നി​ന് പോ​യി മ​ക​ന്‍; വൈ​റ​ലാ​യി കു​റി​പ്പ്

മ​ക്ക​ൾ വ​ലു​താ​യി ക​ഴി​ഞ്ഞാ​ൽ മാ​താ​പി​താ​ക്ക​ളു​ടെ ആ​ഗ്ര​ഹം നി​റ​വേ​റ്റി​ക്കൊ​ടു​ക്കാ​റു​ണ്ട്. പ​ട്ടി​ണി കി​ട​ന്നും വെ​യി​ലു​കൊ​ണ്ടു​മൊ​ക്കെ ക​ഷ്ട​പ്പെ​ട്ട് പ​ണി​യെ​ടു​ത്ത് വ​ള​ർ​ത്തി വ​ലു​താ​ക്കി​യ മ​ക്ക​ൾ അ​ച്ഛ​ന​മ്മ​മാ​രെ ത​ള്ളി​പ​റ​യു​ന്ന കാ​ല​വും കൂ​ടി​യാ​ണി​ത്. അ​തി​ൽ നി​ന്നെ​ല്ലാം വ്യ​ത്യ​സ്ത​മാ​യൊ​രു മ​ക​ന്‍റെ ക​ഥ​യാ​ണ് സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ലാ​കു​ന്ന​ത്. ജ്യോ​തി​ശാ​സ്ത്ര​ജ്ഞ​നാ​യ ആ​ര്യ​ന്‍ മി​ശ്ര ത​ന്‍റെ അ​ച്ഛ​നോ​ടും അ​മ്മ​യോ​ടു​മൊ​പ്പം പ​ഞ്ച​ന​ക്ഷ​ത്ര ഹോ​ട്ട​ലാ​യ ഐ​ടി​സി ന്യൂ​ഡ​ൽ​ഹി​യി​ൽ ഭ​ക്ഷ​ണം ക​ഴി​ക്കാ​ൻ എ​ത്തി​യ​താ​യി​രു​ന്നു യു​വാ​വ്. ത​ന്‍റെ മാ​താ​പി​താ​ക്ക​ളോ​ടൊ​ത്തു​ള്ള ഫോ​ട്ടോ​യും യു​വാ​വ് സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ പ​ങ്കു​വ​ച്ചു. ഒ​പ്പം എ​ഴു​തി​യ കു​റി​പ്പാ​ണ് എ​ല്ലാ​വ​രേ​യും അ​തി​ശ​യി​പ്പി​ച്ച​ത്. ‘എ​ന്‍റെ അ​ച്ഛ​ൻ 1995-2000 കാ​ല​ഘ​ട്ട​ത്തി​ൽ ന്യൂ​ഡ​ൽ​ഹി​യി​ലെ ഐ​ടി​സി​യി​ൽ വാ​ച്ച്മാ​നാ​യി​രു​ന്നു; ഇ​ന്ന്, എ​നി​ക്ക് അ​ദ്ദേ​ഹ​ത്തെ അ​തേ സ്ഥ​ല​ത്തേ​ക്ക് അ​ത്താ​ഴ​ത്തി​ന് കൊ​ണ്ടു​പോ​കാ​ൻ ക​ഴി​ഞ്ഞു’ എ​ന്നാ​ണ് ആ​ര്യ​ൻ കു​റി​ച്ച​ത്. പ​ഞ്ച​ന​ക്ഷ​ത്ര ഹോ​ട്ട​ലി​ലെ വി​ല​യേ​റി​യ വി​ഭ​വ​ങ്ങ​ള്‍ ഇ​വ​രു​ടെ മേ​ശ​പ്പു​റ​ത്ത് നി​ര​ന്നി​രി​ക്കു​ന്ന​തും യു​വാ​വ് പ​ങ്കു​വ​ച്ച ഫോ​ട്ടോ​യി​ൽ കാ​ണാം.

Read More

2 കോ​ടി ത​രാ​മെ​ന്ന് പ​റ​ഞ്ഞി​ട്ടും ഹൈ​വേ​യ്‍​ക്കു​വേ​ണ്ടി വീ​ടൊ​ഴി​ഞ്ഞി​ല്ല: പി​ന്നീ​ട് സം​ഭ​വി​ച്ച​ത് കേ​ട്ടാ​ൽ ഞെ​ട്ടും

വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് വേ​ണ്ടി സ്വ​ന്തം സ്‌​ഥ​ല​വും വീ​ടും ഒ​ക്കെ വി​ട്ടു കൊ​ടു​ക്കേ​ണ്ടി വ​രു​ന്ന​വ​ർ ഒ​രു​പാ​ട് ഉ​ണ്ട്. എ​ന്നാ​ൽ ചി​ല​രാ​ക​ട്ടെ ത​ങ്ങ​ളു​ടെ പൂ​ർ​വി​ക​ർ ആ​യി​ട്ട് ഉ​ണ്ടാ​ക്കി​യ സ്വ​ത്തും ഭൂ​മി​യു​മാ​ണ് ആ ​ഒ​രു ആ​ത്മ​ബ​ന്ധം നി​ല​നി​ൽ​ക്കു​ന്ന​തി​നാ​ൽ എ​ന്ത് വ​ന്നാ​ലും എ​ത്ര രൂ​പ ന​ൽ​കാം എ​ന്ന് പ​റ​ഞ്ഞാ​ലും ഭൂ​മി ഒ​ഴി​ഞ്ഞ് പോ​വി​ല്ല​ന്ന് ശ​പ​ഥം ചെ​യ്യു​ന്ന​വ​രും ഉ​ണ്ട്. അ​തി​ലൊ​രാ​ൾ ആ​ണ് ചൈ​ന​യി​ലെ ജി​ൻ​സി​യി​ലു​ള്ള ഹു​വാ​ങ് പിം​ഗ്. എ​ന്നാ​ൽ, ഇ​പ്പോ​ൾ സ്ഥ​ലം വി​ട്ടു​കൊ​ടു​ക്കി​ല്ല എ​ന്ന ആ ​തീ​രു​മാ​നം എ​ടു​ത്ത​തി​ൽ അ​ദ്ദേ​ഹം ഖേ​ദി​ക്കു​ക​യാ​ണ്. എ​ക്സ്പ്ര​സ്‌​വേ​യു​ടെ ജോ​ലി​ക​ൾ ആ​ണ് ഇ​വി​ടെ ന​ട​ന്നു കൊ​ണ്ടി​രി​ക്കു​ന്ന​ത്. നി​ർ​മാ​ണ പ്ര​വ​ർ​ത്ത​നം ന​ട​ന്നു​കൊ​ണ്ടി​രി​ക്കു​ന്ന​തി​നാ​ൽ ത​ന്നെ വീ​ടി​ന്‍റെ പ​രി​സ​ര​ത്ത് ധാ​രാ​ളം പൊ​ടി​യും പു​ക​യും കാ​ര​ണം അ​യാ​ൾ​ക്ക് അ​വി​ടെ ജീ​വി​ക്കാ​ൻ സാ​ധി​ക്കു​ന്നി​ല്ല​ന്നാ​ണ് ഇ​പ്പോ​ൾ പ​റ​യു​ന്ന​ത്. എ​ക്സ്പ്ര​സ്‌​വേ​യ്ക്ക് വേ​ണ്ടി മ​റ്റെ​ല്ലാ ആ​ളു​ക​ളും വീ​ടു​ക​ളും മ​റ്റും ഒ​ഴി​ഞ്ഞ് കൊ​ടു​ത്തി​രു​ന്നു. എ​ന്നാ​ൽ താ​ൻ അ​ന്ന് ക​ടും​പി​ടു​ത്തം കാ​ര​ണം ഭൂ​മി കൊ​ടു​ക്കാ​ൻ…

Read More

സ്വ​ന്തം വി​വാ​ഹ​ത്തി​ന് പു​രോ​ഹി​ത​നാ​യി വ​ര​ൻ: ഞെ​ട്ടി​ത്ത​രി​ച്ച് വ​ധു​വും ബ​ന്ധു​ക്ക​ളും; വൈ​റ​ലാ​യി വീ​ഡി​യോ

ഹ​രി​ദ്വാ​റി​ലെ കു​ഞ്ച ബ​ഹ​ദൂ​ർ​പൂ​രി​ൽ ന​ട‌​ന്ന ഒ​രു വി​വാ​ഹ​ത്തി​ന്‍റെ വീ​ഡി​യോ ആ​ണ് ഇ​പ്പോ​ൾ വൈ​റ​ലാ​കു​ന്ന​ത്. സ്വ​ന്തം വി​വാ​ഹ​ത്തി​ന് വേ​ദ​മ​ന്ത്ര​ങ്ങ​ൾ ചൊ​ല്ലു​ന്ന പു​രോ​ഹി​ത​നാ​യും വ​ര​ൻ മാ​റി​യ​താ​ണ് ഈ ​വീ​ഡി​യോ വൈ​റ​ലാ​കാ​ൻ കാ​ര​ണം. ഹ​ര​ൻ​പൂ​രി​ലെ റാം​പൂ​ർ മ​ണി​ഹ​ര​നി​ൽ നി​ന്നു​ള്ള വ​ര​ൻ വി​വേ​ക് കു​മാ​ർ ആ​ണ് വി​വാ​ഹ​ത്തി​ന് വേ​ദ​മ​ന്ത്ര​ങ്ങ​ൾ സ്വ​യം ഉ​രു​വി​ട്ടും മ​റ്റ് ച​ട​ങ്ങു​ക​ൾ ന​ട​ത്തി​യും വി​വാ​ഹ​ത്തി​ൽ പ​ങ്കെ​ടു​ക്കാ​നെ​ത്തി​യ​വ​രെ അ​മ്പ​ര​പ്പി​ച്ച​ത്. സാ​ധാ​ര​ണ​യാ​യി വി​വാ​ഹ​ത്തി​ന് പു​രോ​ഹി​ത​ന്മാ​ർ ചെ​യ്യു​ന്ന കാ​ര്യ​മാ​ണ് യു​വാ​വ് ചെ​യ്തി​രി​ക്കു​ന്ന​ത്. വി​വാ​ഹ​ച്ച​ട​ങ്ങു​ക​ൾ​ക്കാ​യി വ​ര​നും സം​ഘ​വും രാം​പൂ​ർ മ​ണി​ഹ​ര​നി​ൽ നി​ന്നും ഹ​രി​ദ്വാ​റി​ലേ​ക്കെ​ത്തി. വി​വാ​ഹ ഘോ​ഷ​യാ​ത്ര എ​ത്തി​യ​തോ​ടെ ച​ട​ങ്ങു​ക​ളും തു​ട​ങ്ങി. ആ ​സ​മ​യ​ത്താ​ണ് യു​വാ​വ് സ്വ​യം മ​ന്ത്ര​ങ്ങ​ളു​രു​വി​ട്ട​ത്. പി​ന്നീ​ട്, സ്വ​യം പു​രോ​ഹി​ത​നാ​യി. ഇ​ത് അ​വി​ടെ കൂ​ടി നി​ന്ന​വ​രെ​യും വ​ധു​വി​നെ​യും അ​മ്പ​ര​പ്പി​ച്ചു.

Read More

സ​ന്തോ​ഷ ജ​ന്മ​ദി​നം കു​ട്ടി​ക്ക്… ക​ള്ള​നെ ക​യ്യോ​ടെ പി​ടി​കൂ​ടി; പി​ന്നാ​ലെ അ​വ​ന്‍റെ പി​റ​ന്നാ​ളാ​ഘോ​ഷം ന​ട​ത്തി താ​മ​സ​ക്കാ​ർ

രാ​ത്രി​യു​ടെ ഇ​രു​ട്ടി​ന്‍റെ മ​റ പ​റ്റി പ​ല ക​ള്ള​ൻ​മാ​രും മോ​ഷ​ണ​ത്തി​നാ​യി പ​ല ഇ​ട​ങ്ങ​ളി​ലും ക​യ​റാ​റു​ണ്ട്. പി​ടി​ക്ക​പ്പെ​ട്ടാ​ൽ അ​വ​ന് ആ​കാ​വു​ന്ന അ​ട​വു​ക​ളെ​ല്ലാം പ​യ​റ്റി ര​ക്ഷ​പെ​ടാ​ൻ നോ​ക്കാ​റു​ണ്ട്. ഇ​പ്പോ​ഴി​താ അ​തു​പോ​ലെ പി​ടി​ക്ക​പ്പെ​ടു​മെ​ന്നാ​കു​ന്പോ​ൾ അ​ത്യു​ഗ്ര​ൻ അ​ട​വ് എ​ടു​ത്ത ക​ള്ള​നാ​ണ് സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ താ​രം. ക​ഴി​ഞ്ഞ​ദി​വ​സം ന്യൂ​ഡ​ൽ​ഹി​യി​ലെ ഒ​രു റെ​സി​ഡ​ൻ​ഷ്യ​ൽ സൊ​സൈ​റ്റി​യി​ൽ ഒ​രു ക​ള്ള​ൻ ക​യ​റി. എ​ന്നാ​ൽ അ​വ​നെ വ​ള​ഞ്ഞി​ട്ട് എ​ല്ലാ​വ​രും കൂ​ടി പി​ടി​ച്ചു. ര​ക്ഷ​പെ​ടാ​ൻ പ​ല വ​ഴി​ക​ളും നോ​ക്കി​യെ​ങ്കി​ലും ഒ​ന്നി​നും ഫ​ലം ഉ​ണ്ടാ​യി​ല്ല. പെ​ട്ടെ​ന്നാ​ണ് ക​ള്ള​ൻ ഇ​ന്ന് ത​ന്‍റെ പി​റ​ന്നാ​ളാ​ണ്, അ​തോ​ർ​ത്തെ​ങ്കി​ലും ഒ​ന്നു വെ​റു​തേ വി​ടൂ എ​ന്ന് കെ​ഞ്ചി​പ്പ​റ​ഞ്ഞ​ത്. അ​വ​ന്‍റെ ക​ര​ച്ചി​ൽ തീ​രും മു​ൻ​പേ സൊ​സൈ​റ്റി​യി​ലു​ള്ള​വ​ർ അ​താ കേ​ക്കു​മാ​യി എ​ത്തി.  ഹാ​പ്പി ബെ​ർ​ത്ത്ഡേ ചോ​ർ എ​ന്നാ​ണ് കേ​ക്കി​ൽ എ​ഴു​തി​യ​ത്. ക​ള്ള​നെ​കൊ​ണ്ടു കേ​ക്ക് മു​റി​ച്ചു ശേ​ഷം അ​തി​ൽ ഒ​രു പീ​സ് അ​വ​ന്‍റെ വാ​യി​ലും വ​ച്ചു​കൊ​ടു​ത്തു. കേ​ക്ക് ക​ഴി​ച്ചു തീ​രും മു​ൻ​പേ ക​ള്ള​നു​ള്ള മ​റ്റൊ​രു സ​ർ​പ്രൈ​സും…

Read More

കി​ണ​റ്റി​ല്‍ മു​ങ്ങി​ത്താ​ഴ്ന്ന കു​ഞ്ഞ​നു​ജ​നെ ര​ക്ഷി​ച്ച ദി​യ​യ്ക്ക്‌ രാ​ഷ്ട്ര​പ​തി​യു​ടെ ജീ​വ​ൻ​ര​ക്ഷാ പ​ത​ക്

ആ​ഴ​മേ​റി​യ കി​ണ​റ്റി​ൽ വീ​ണ് മു​ങ്ങി​ത്താ​ഴ്ന്ന ര​ണ്ടു വ​യ​സു​കാ​ര​ൻ കു​ഞ്ഞ​നു​ജ​നെ അ​തി​സാ​ഹ​സി​ക​മാ​യി ര​ക്ഷ​പ്പെ​ടു​ത്തി​യ ദി​യ ഫാ​ത്തി​മ​യ്ക്ക് രാ​ഷ്ട്ര​പ​തി​യു​ടെ ജീ​വ​ൻ ര​ക്ഷാ​ പ​ത​ക് പു​ര​സ്കാ​രം. പ​ത്ത​നം​തി​ട്ട തു​മ്പ​മ​ൺ കീ​രു​കു​ഴി പൊ​ങ്ങ​ല​ടി പാ​ലി​യ​ത്ത​റ വീ​ട്ടി​ൽ സ​ന​ലി​ന്‍റെ​യും ഷാ​ജി​ല​യു​ടെ​യും മ​ക​ളാ​ണ് ദി​യ. ദി​യ​യും കു​ടും​ബ​വും മാ​വേ​ലി​ക്ക​ര മാ​ങ്കാം​കു​ഴി ക​ല്ലി​ത്തു​ണ്ടം പ​റ​ങ്കാം​കൂ​ട്ട​ത്തി​ല്‍ വീ​ട്ടി​ൽ വാ​ട​ക​യ്ക്ക്‌ താ​മ​സി​ക്കു​മ്പോ​ഴാ​ണ് ദി​യ ഫാ​ത്തി​മ​യ്ക്ക് പു​ര​സ്കാ​ര​ത്തി​ന് അ​ർ​ഹ​മാ​യ സം​ഭ​വം ഉ​ണ്ടാ​യ​ത്. 2023 ഏ​പ്രി​ൽ നാ​ലി​ന് വൈ​കി​ട്ട് അ​ഞ്ചി​നാ​യി​രു​ന്നു അ​പ​ക​ടം. മാ​താ​വ് ഷാ​ജി​ല മു​റ്റ​ത്ത് പാ​ത്രം ക​ഴു​ക​യാ​യി​രു​ന്നു. ദി​യ​യും അ​നു​ജ​ത്തി ദു​നി​യ​യും ഉ​ണ​ങ്ങാ​ൻ ഇ​ട്ടി​രു​ന്ന വ​സ്ത്ര​ങ്ങ​ൾ അ​യ​യി​ൽനി​ന്നും എ​ടു​ക്കു​ക​യാ​യി​രു​ന്നു. ഈ ​സ​മ​യം ഇ​വ​രു​ടെ ക​ണ്ണു​വെ​ട്ടി​ച്ചാ​ണ് കി​ണ​റി​നു മു​ക​ളി​ലെ ഇ​രു​മ്പു ഗ്രി​ല്ലി​ല്‍ ര​ണ്ട് വ​യ​സു​കാ​ര​ൻ ഇ​വാ​ന്‍ ക​യ​റി​യ​ത്. തുടര്‍ന്ന്‌ ഗ്രി​ല്ലി​ന്‍റെ തു​രു​മ്പി​ച്ച ഭാ​ഗം ത​ക​ര്‍ന്ന് ഇ​രു​പ​ത് അ​ടി താ​ഴ്ച​യു​ള്ള കി​ണ​റ്റി​ലേ​ക്ക് കു​ഞ്ഞ് വീ​ണു. ശ​ബ്ദം കേ​ട്ട് ഓ​ടി​യെ​ത്തി​യ ദി​യ കി​ണ​റ്റി​ലേ​ക്ക് പൈ​പ്പി​ലൂ​ടെ ഊ​ര്‍ന്നി​റ​ങ്ങി.…

Read More

സ​ദ​സി​ൽ അ​ച്ഛ​നെ​യും അ​മ്മ​യെ​യും പെ​ട്ട​ന്ന് ക​ണ്ട​പ്പോ​ൾ കു​ഞ്ഞി​പ്പെ​ണ്ണി​ന്‍റെ സ​ന്തോ​ഷം എ​ത്ര വ​ലു​താ​ണ്; കാ​ണാം വീ​ഡി​യോ

തി​ര​ക്കു പി​ടി​ച്ച ലോ​ക​ത്താ​ണ് നാ​മി​ന്ന് ജീ​വി​ക്കു​ന്ന​ത്. മി​ക്ക മാ​താ​പി​താ​ക്ക​ൾ​ക്കും ഇ​ന്ന്ജോ​ലി ഉ​ള​ള​വ​രാ​കും. ഓ​ഫീ​സി​ൽ പോ​കേ​ണ്ട തി​ര​ക്കി​ൽ ചി​ല​പ്പോ​ൾ ചി​ല​രെ​ങ്കി​ലു​മൊ​ക്കെ മ​ക്ക​ളു​ടെ സ്കൂ​ളി​ലോ മ​റ്റോ എ​ന്തെ​ങ്കി​ലും പ​രി​പാ​ടി ഉ​ണ്ടെ​ങ്കി​ൽ പോ​കാ​ൻ സാ​ധി​ക്കാ​ത്ത അ​വ​സ്ഥ ഉ​ണ്ടാ​വാ​റു​ണ്ട്. എ​ന്നാ​ൽ ന​മ്മു​ടെ ചെ​റി​യ സാ​മി​പ്യം പോ​ലും ആ ​സ​മ​യം കു​ഞ്ഞു​ങ്ങ​ൾ കൊ​തി​ക്കാ​റു​ണ്ട്. അ​ത്ത​ര​ത്തി​ലൊ​രു വീ​ഡി​യോ ആ​ണ് സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ‌ വൈ​റ​ലാ​കു​ന്ന​ത്. കൂ​ട്ടു​കാ​രു​ടെ കൂ​ടെ സ്റ്റേ​ജി​ൽ സ്കൂ​ളി​ലെ പ​രി​പാ​ടി​ക്ക് ഡാ​ൻ​സ് ചെ​യ്യു​ന്ന വി​ദ്യാ​ർ​ഥി​യു​ടേ​താ​ണ് വീ​ഡി​യോ. വീ​ഡി​യോ​യി​ൽ ആ​ദ്യം അ​ത്ര സ​ന്തോ​ഷ​വ​തി അ​ല്ല​ങ്കി​ലും സ്റ്റേ​ജി​ന് താ​ഴേ​ക്ക് നോ​ക്കു​ന്പോ​ൾ അ​വ​ൾ പെ​ട്ട​ന്ന് ത​ന്‍റെ അ​ച്ഛ​ന​മ്മ​മാ​രെ കാ​ണു​ന്നു. അ​ത് ക​ണ്ട​പാ​ടെ അ​വ​ൾ​ക്ക് ആ​കാ​ശ​വും ഭൂ​മി​യും കീ​ഴ​ട​ക്കി​യ സ​ന്തോ​ഷ​മാ​യി​രു​ന്നു. അ​വ​ൾ ത​ന്‍റെ ആ​ഹ്ലാ​ദ പ്ര​ക​ട​നം അ​പ്പോ​ൾ ത​ന്നെ കാ​ണി​ക്കു​ന്ന​ത് വീ​ഡി​യോ​യി​ലു​ണ്ട്. നി​മി​ഷ നേ​രം കൊ​ണ്ട് വീ​ഡി​യോ വൈ​റ​ലാ​യി. നി​ര​വ​ധി ആ​ളു​ക​ളാ​ണ് കു​ഞ്ഞു മോ​ളു​ടെ സ​ന്തോ​ഷം ക​ണ്ട് ക​യ്യ​ടി​ച്ച​ത്. അ​പ്ര​തീ​ക്ഷി​ത​മാ​യി അ​വ​ളു​ടെ…

Read More

ക​ടു​വ​യു​ടേ​യും നാ​യ​യു​ടേ​യും അ​പൂ​ർ​വ സൗ​ഹൃ​ദം; വൈ​റ​ലാ​യി വീ​ഡി​യോ

മൃ​ഗ​ങ്ങ​ളു​ടെ പ​ല വീ​ഡി​യോ​ക​ളും ദി​വ​സേ​ന വൈ​റ​ലാ​കാ​റു​ണ്ട്. അ​ത്ത​ര​ത്തി​ലൊ​രു വീ​ഡി​യോ ആ​ണ് വീ​ണ്ടും സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വീ​ണ്ടും ശ്ര​ദ്ധ​നേ​ടു​ന്ന​ത്. നേ​ച്ച​ർ ഈ​സ് അ​മേ​സിം​ഗ് എ​ന്ന അ​ക്കൗ​ണ്ടി​ലാ​ണ് വീ​ഡി​യോ പ​ങ്കു​വ​ച്ചി​രി​ക്കു​ന്ന​ത്. പൊ​തു​വെ കാ​ട്ടി​ലെ കാ​ഴ്ച​ക​ൾ ഇ​വ​ർ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ പ​ങ്കു​വ​യ്ക്കാ​റു​ള്ള​താ​ണ്. ഒ​രു ക​ടു​വ​യും ഒ​രു നാ​യ​യും ആ​ണ് വീ​ഡി​യോ​യി​ൽ ഉ​ള്ള​ത്. ക​ടു​വ നാ​യ​യെ കെ​ട്ടി​പ്പി​ടി​ക്കു​ന്ന​ത് വീ​ഡി​യോ​യി​ൽ കാ​ണാം. നാ​യ​യും ക​ടു​വ​യെ വ​ള​രെ പ​രി​ചി​ത​മാ​ണ് എ​ന്ന മ​ട്ടി​ൽ ത​ന്നെ​യാ​ണ് പെ​രു​മാ​റു​ന്ന​ത്. വീ​ഡി​യോ വൈ​റ​ലാ​യ​തോ​ട നി​ര​വ​ധി ആ​ളു​ക​ളാ​ണ് ക​മ​ന്‍റു​മാ​യി എ​ത്തി​യ​ത്. സൗ​ഹൃ​ദ​ത്തി​ന് ഒ​രു അ​തി​ർ​ത്തി​യും ബാ​ധ​ക​മ​ല്ല എ​ന്നാ​ണ് പ​ല​രും കു​റി​ച്ച​ത്.

Read More

രാ​ജ്യ​ത്തി​ന്‍റെ സൈ​നി​ക ക​രു​ത്തും പാ​ര​മ്പ​ര്യ​ത്തി​ന്‍റെ പ്രൗ​ഢി​യും വി​ളി​ച്ചോ​തി റി​പ്പ​ബ്ലി​ക് ദി​നം ആ​ഘോ​ഷി​ച്ച് രാ​ജ്യം

ന്യൂ​ഡ​ൽ​ഹി: 76-ാം റി​പ്പ​ബ്ലി​ക് ദി​നം വ​ർ​ണാ​ഭ​മാ​യി ആ​ഘോ​ഷി​ച്ച് രാ​ജ്യം. പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി യു​ദ്ധ​സ്മാ​ര​ക​ത്തി​ൽ പു​ഷ്പ​ച​ക്രം അ​ർ​പ്പി​ച്ച​തോ​ടെ​യാ​ണ് രാ​ജ്യ​ത​ല​സ്ഥാ​ന​ത്ത് ച​ട​ങ്ങു​ക​ൾ​ക്ക് തു​ട​ക്ക​മാ​യ​ത്. ക​ർ​ത്ത​വ്യ​പ​ഥി​ലെ​ത്തി​യ രാ​ഷ്ട്ര​പ​തി ദ്രൗ​പ​തി മു​ർ​മു​വി​നെ ഉ​പ​രാ​ഷ്ട്ര​പ​തി​യും പ്ര​ധാ​ന​മ​ന്ത്രി​യും ചേ​ർ​ന്ന് സ്വീ​ക​രി​ച്ചു. രാ​ഷ്ട്ര​പ​തി ദേ​ശീ​യ പ​താ​ക ഉ​യ​ർ​ത്തി​യ​തി​ന് പി​ന്നാ​ലെ 21 ഗ​ൺ സ​ല്യൂ​ട്ട് ച​ട​ങ്ങ് ന​ട​ന്നു. ഇ​ന്തോ​നേ​ഷ്യ​ൻ പ്ര​സി​ഡ​ന്‍റ് പ്ര​ബോ​വോ സു​ബി​യാ​ന്തോ മു​ഖ്യാ​ഥി​യാ​യ ച​ട​ങ്ങി​ൽ ഇ​ന്ത്യ​യു​ടെ സൈ​നി​ക ബ​ല​വും സാം​സ്കാ​രി​ക പൈ​തൃ​ക​വും പ്ര​ദ​ർ​ശി​പ്പി​ക്കു​ന്ന പ​രേ​ഡും ന​ട​ന്നു. ക​ര-​വ്യോ​മ-​നാ​വി​ക സേ​ന​ക​ളു​ടെ​യും വി​വി​ധ സാ​യു​ധ സേ​ന​ക​ളു​ടെ​യും പ്ര​ക​ട​ന​ത്തി​നൊ​പ്പം സം​സ്ഥാ​ന​ങ്ങ​ളു​ടെ അ​ട​ക്കം 31 നി​ശ്ച​ല​ദൃ​ശ്യ​ങ്ങ​ൾ പ​രേ​ഡി​ൽ അ​ണി​നി​ര​ന്നു. 352 പേ​ര​ട​ങ്ങു​ന്ന ഇ​ന്തോ​നേ​ഷ്യ​ൻ ക​ര​സേ​ന​യി​ലെ സൈ​നി​ക​രും പ​രേ​ഡി​ന്‍റെ ഭാ​ഗ​മാ​യി. 5000 ക​ലാ​കാ​ര​ന്മാ​രും ക​ർ​ത്ത​വ്യ​പ​ഥി​ൽ ക​ലാ​വി​രു​ന്നി​ന്‍റെ ഭാ​ഗ​മാ​യി​ട്ടു​ണ്ട്.

Read More