ന്യൂഡൽഹി: 76-ാം റിപ്പബ്ലിക് ദിനം വർണാഭമായി ആഘോഷിച്ച് രാജ്യം. പ്രധാനമന്ത്രി നരേന്ദ്ര മോദി യുദ്ധസ്മാരകത്തിൽ പുഷ്പചക്രം അർപ്പിച്ചതോടെയാണ് രാജ്യതലസ്ഥാനത്ത് ചടങ്ങുകൾക്ക് തുടക്കമായത്. കർത്തവ്യപഥിലെത്തിയ രാഷ്ട്രപതി ദ്രൗപതി മുർമുവിനെ ഉപരാഷ്ട്രപതിയും പ്രധാനമന്ത്രിയും ചേർന്ന് സ്വീകരിച്ചു. രാഷ്ട്രപതി ദേശീയ പതാക ഉയർത്തിയതിന് പിന്നാലെ 21 ഗൺ സല്യൂട്ട് ചടങ്ങ് നടന്നു. ഇന്തോനേഷ്യൻ പ്രസിഡന്റ് പ്രബോവോ സുബിയാന്തോ മുഖ്യാഥിയായ ചടങ്ങിൽ ഇന്ത്യയുടെ സൈനിക ബലവും സാംസ്കാരിക പൈതൃകവും പ്രദർശിപ്പിക്കുന്ന പരേഡും നടന്നു. കര-വ്യോമ-നാവിക സേനകളുടെയും വിവിധ സായുധ സേനകളുടെയും പ്രകടനത്തിനൊപ്പം സംസ്ഥാനങ്ങളുടെ അടക്കം 31 നിശ്ചലദൃശ്യങ്ങൾ പരേഡിൽ അണിനിരന്നു. 352 പേരടങ്ങുന്ന ഇന്തോനേഷ്യൻ കരസേനയിലെ സൈനികരും പരേഡിന്റെ ഭാഗമായി. 5000 കലാകാരന്മാരും കർത്തവ്യപഥിൽ കലാവിരുന്നിന്റെ ഭാഗമായിട്ടുണ്ട്.
Read MoreCategory: Today’S Special
സ്വിഫ്റ്റ് ബസുകളിലെ ടിവിയിലൂടെ ഇനി വാണിജ്യ പരസ്യങ്ങളും: സംപ്രേക്ഷണം ഫെബ്രുവരി ഒന്നു മുതൽ
ചാത്തന്നൂർ: കെഎസ്ആർടിസി ടിക്കറ്റ് ഇതര വരുമാനം കണ്ടെത്തുന്നതിന്റെ ഭാഗമായി വാണിജ്യ സ്ഥാപനങ്ങളുടെ പരസ്യങ്ങൾ ബസുകളിൽ സ്ഥാപിച്ചിട്ടുള്ള ടിവി കളിലൂടെ സംപ്രേഷണം ചെയ്യും. കെഎസ്ആർടിസിയുടെ ബസുകളിൽ ടി വി ഇല്ലാത്തതിനാൽ കെ-സ്വിഫ്റ്റിന്റെ ബസുകളിലാണ് പരസ്യ സംപ്രേക്ഷണം നടത്തുന്നത്. കെ-സ്വിഫ്റ്റിന്റെ ബസുകൾ കെഎസ്ആർടിസി വാടകയ്ക്ക് എടുത്ത് സർവീസ് നടത്തുന്നതാണ്. ഫെബ്രുവരി മുതൽ പരസ്യ സംപ്രേക്ഷണം തുടങ്ങും. കെഎസ്ആർടിസി യുടെ മാർക്കറ്റിംഗ് വിഭാഗം പരസ്യങ്ങൾക്കായി സജീവമായി രംഗത്തുണ്ട്. ഇതിനകം തന്നെ നിരവധി സ്ഥാപനങ്ങൾ മാർക്കറ്റിംഗ് വിഭാഗത്തോട് സഹകരിച്ചിട്ടുമുണ്ട്. പരസ്യങ്ങൾ സജ്ജമായിട്ടുള്ളതിനാൽ ഇനി സംപ്രേക്ഷണം നീട്ടികൊണ്ട് പോകേണ്ട എന്ന നിലപാടാണ് മാർക്കറ്റിംഗ് വിഭാഗത്തിന്. ബസുകളിലെ എല്ലാ ടിവികളുടെയും പ്രവർത്തനക്ഷമത പരിശോധിച്ച് ഉറപ്പുവരുത്താനും കേടുപാടുകളുള്ളവയുടെ അറ്റകുറ്റപണികൾ നടത്താനും ടെക്നിക്കൽ ഡയറക്ടർ നിർദ്ദേശം നല്കി.30 -ന് മുമ്പ് ടിവികൾ എല്ലാം സജ്ജമാക്കിയിരിക്കണം. തിരുവനന്തപുരം നഗരത്തിലോടുന്ന 113 ഇലക്ട്രിക് ബസുകൾ,151 ദീർഘദൂര ബസുകൾ , 88 ഡീലക്സ്…
Read Moreഅമിത വേഗത്തിൽ വന്ന കാർ തടഞ്ഞ് പോലീസ് : ഫൈൻ അടച്ചപ്പോൾ പണത്തിനു പകരം ലഡു കൊടുത്തു; വീഡിയോ കാണാം
അമിത വേഗത്തിൽ റോഡിൽ കൂടി ചീറിപ്പാഞ്ഞ് പോയാൽ പോലീസ് പിടിക്കുമെന്ന് ഉറപ്പുള്ള കാര്യമാണ്. എന്നാൽ ആശുപത്രികേസുകൾക്ക് ഇത് ബാധകമല്ല. ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ അമിത വേഗത്തിൽ പോയ വാഹനം പോലീസ് തടഞ്ഞു നിർത്തുന്ന വീഡിയോ ആണ് വൈറലാകുന്നത്. ആഞ്ചൽ അറോറ എന്ന ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ ആണ് വീഡിയോ പങ്കുവച്ചത്. പഞ്ചാബിലാണ് സംഭവം. അമിത വേഗതയിൽ പോയ കാർ കണ്ട പോലീസ് വാഹനത്തിന് കൈ കാണിച്ചു. വാഹനം നിർത്തിയപ്പോഴാണ് കാറിനുള്ളിൽ ഇരിക്കുന്നത് നവവധു ആണെന്ന കാര്യം പോലീസിന് മനസിലായത്. തൻരെ വിവാഹത്തിനു പോകുകയാണെന്ന് അവൾ പോലീസിനോട് പറഞ്ഞു. പോലീസ് അവളെ അനുഗ്രഹിക്കുകയും ആശംസകൾ നേരുകയും ചെയ്തു. ഫൈൻ ഈടാക്കുന്പോൾ പണം കൊടുക്കുന്നതിനു പകരം ലഡു ആണ് അവൾ അവർക്ക് നൽകിയത്. നിരവധി ആളുകളാണ് വീഡിയോ കണ്ട് കമന്റ് ചെയ്തത്. എന്ത് നന്മയുള്ള പോലീസുകാരാണ് ഇവർ. എക്കാലത്തുംഅവളുടെ മധുരമുള്ള ഓർമയിൽ…
Read Moreഈ കഴിക്കുന്നതൊക്കെ എങ്ങോട്ട് പോകുന്നു: ഡയറ്റ് വീഡിയോ പങ്കുവച്ച് യുവതി; വിമർശനവുമായി സൈബറിടം
പലരും തടി കുറയ്ക്കാൻ നോക്കുന്നത് ഹെൽത്തി ആയ ഡയറ്റ് നോക്കി ആയിരിക്കില്ല. പല ഡോക്ടർമാരും ഹെൽത്തി ഡയറ്റ് പറയുമെങ്കിലും വണ്ണം കുറയ്ക്കാൻ നോക്കുന്നവരിൽ പലരും അതൊന്നും പാലിക്കുന്നില്ലന്നാണ് സത്യം. വണ്ണം കുറയ്ക്കാനുള്ള എളുപ്പ വഴികൾ തേടുന്നരെ കാത്തിരിക്കുന്നത് പലപ്പോഴും മാരക രോഗങ്ങളാകും. മോസ്കോയിൽ നിന്നുള്ള ക്സെനിയ കാർപോവ എന്ന യുവതി പങ്കുവച്ച വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ ചർച്ച ആയിക്കൊണ്ടിരിക്കുന്നത്. ഒരു ദിവസം താൻ എന്തൊക്കെ കഴിക്കുന്നു എന്നാണ് വീഡിയോയിൽ പറഞ്ഞിരിക്കുന്നത്. രാവിലെ ബ്രേക്ക്ഫാസ്റ്റ് ആയി റൈസ് കേക്ക്, കുക്കുമ്പർ, മുട്ട എന്നിവയൊക്കെയാണ് കഴിക്കുന്നത്. ഇത് കൂടാതെ, പഞ്ചസാര ഇല്ലാതെയുള്ള ഐസ്ക്രീം, സിനമൻ റോൾസ് എന്നിവയുൾപ്പെടെ വ്യത്യസ്തവും രുചികരവുമായ അനേകം ഭക്ഷണങ്ങൾ താൻ കഴിക്കുന്നു എന്നും അവൾ പറയുന്നു. 25000 സ്റ്റെപ്പുകൾ ഒരു ദിവസം നടക്കുന്നുണ്ട് എന്നും യുവതി പറയുന്നു. നന്നേ മെലിഞ്ഞാണ്…
Read More17,000 വർഷം മുമ്പ് ജീവിച്ചിരുന്ന കുട്ടിയുടെ മൃതദേഹാവശിഷ്ടം കണ്ടെത്തി: മരണകാരണം ഹൃദ്രോഗം; കുട്ടിയുടെ മാതാപിതാക്കൾ തമ്മിൽ രക്തബന്ധം
തെക്കൻ ഇറ്റലിയിൽ ഏകദേശം 17,000 വർഷം മുമ്പ് ജീവിച്ചിരുന്ന, നീലക്കണ്ണുകളും ഇരുണ്ടതവിട്ടു മുടിയുമുള്ള, ശിശുവിന്റെ ജീവിതം ഗവേഷകരെ അദ്ഭുതപ്പെടുത്തുന്നതായി. ആ ഹിമയുഗശിശുവിന്റെ മരണകാരണം ഹൃദ്രോഗം ആണെന്നു കണ്ടെത്തിയിരിക്കുകയാണു ഗവേഷകർ. ഡിഎൻഎ വിശകലനത്തിലൂടെ കുട്ടിയുടെ ശാരീക പ്രത്യേകതകളിലേക്കുള്ള സൂചനകളും ലഭിച്ചു. 1998ൽ മോണോപൊളിയിലെ ഗ്രോട്ട ഡെല്ലെമുറ ഗുഹയിൽനിന്നു പുരാവസ്തു ഗവേഷകനായ മൗറോ കാലാറ്റിനിയാണു കുട്ടിയുടെ മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തിയത്. പ്രത്യേക കല്ലറകളൊന്നും കണ്ടെത്തിയിരുന്നില്ല. ഗുഹയ്ക്കുള്ളിലാണു കുട്ടിയുടെ മൃതദേഹം അടക്കം ചെയ്തതെന്നു ഗവേഷകർ പറയുന്നു. ജനിതക വിശകലനത്തിൽ കുട്ടിയുടെ മാതാപിതാക്കൾ കസിൻസ് ആയിരുന്നെന്നുള്ള സൂചനകളും വെളിപ്പെട്ടെന്നു ഫ്ലോറൻസ് യൂണിവേഴ്സിറ്റിയിലെ മോളിക്യുലർ നരവംശശാസ്ത്രജ്ഞനായ അലസാന്ദ്ര മോഡി വിശദീകരിക്കുന്നു. പാലിയോലിത്തിക് കാലഘട്ടത്തിൽ വളരെ അപൂർവമായി മാത്രമേ ഇത്തരം ബന്ധങ്ങൾ കാണപ്പെടുന്നുള്ളൂവെങ്കിലും നവീനശിലായുഗത്തിൽ ഇതു കൂടുതൽ സാധാരണമാണെന്നും മോഡി പറഞ്ഞു. നേച്ചർ കമ്യൂണിക്കേഷൻസിൽ സെപ്റ്റംബർ 20ന് പ്രസിദ്ധീകരിച്ച പ്രബന്ധത്തിലാണ് അതിപുരാതനകാലത്തെ ശിശുവിന്റെ ജീവിതത്തെയും രൂപത്തെയും കുറിച്ചുള്ള…
Read Moreഒന്ന് ഉമ്മ കൊടുക്കാൻ നോക്കിയതാ… റഷ്യന്‍ നർത്തകിയുടെ മൂക്കിൽ പാമ്പ് കടിച്ചു; വീഡിയോ വൈറൽ
എങ്ങനെയും വൈറലായാൽ മതിയെന്ന ചിന്തയാണ് ഇപ്പോഴത്തെ പുതുതലമുറയ്ക്ക്. പ്രശസ്തി കിട്ടാൻ വേണ്ടി എന്ത് കാട്ടിക്കൂട്ടലുകളും ചെയ്യാൻ മടിയില്ലാത്തവരാണ് ഇന്നത്തെ തലമുറക്കാർ. അതുപോലെതന്നെ പാന്പുമൊത്തുള്ള മനുഷ്യരുടെ നിരവധി വീഡിയോകളും സോഷ്യൽ മീഡിയയിൽ കാണാറുണ്ട്. ഇപ്പോഴിതാ ഷ്കോദലേര എന്ന റഷ്യന്‍ നർത്തകി കൂറ്റനൊരു പാമ്പിനെ ചുംബിക്കാന്‍ ശ്രമിക്കുന്ന വീഡിയോ ആണ് വൈറലാകുന്നത്. ഒരു കൈ കൊണ്ട് നീട്ടിപിടിക്കാന്‍ പറ്റുന്നത്രയും ദൂരത്തേക്കാണ് ഇവര്‍ പാമ്പിനെ പിടിച്ചിരിക്കുന്നത്. യുവതി പാമ്പിന്റെ മുഖത്ത് ചുംബിക്കാനായി ഒരുങ്ങുന്നു. അപ്രതീക്ഷിത നീക്കത്തിൽ ഭയന്ന് പോയ പാമ്പ് യുവതിയുടെ മൂക്കില്‍ കടിക്കുന്നു. പാമ്പിന്റെ കടിയേറ്റിട്ടും ഭയന്ന് പിന്മാറാന് യുവതി തയ്യാറായില്ല. അവര്‍ ധൈര്യപൂര്‍വം പാമ്പിനെ താഴെ വയ്ക്കുകയും ഒപ്പം നിലത്ത് ഇരിക്കുകയും ചെയ്യുന്നതോടെ വീഡിയോ അവസാനിക്കുന്നു. വീഡിയോ വൈറലായതോടെ നിരവധി ആളുകളാണ് കമന്റുമായി എത്തിയത്. പലരും വിമർശനവുമായി രംഗത്തെത്തി. പാന്പിനെ ചൊടിപ്പിക്കാൻ ശ്രമിച്ചിട്ടാണ് ദംശനം ഏറ്റതെന്നാണ് മിക്കവരും പറഞ്ഞത്.…
Read Moreപ്രത്യുൽപ്പാദനം കുറഞ്ഞാൽ ഇണയെ ഉപേക്ഷിച്ച് പോകും: പെൻഗ്വിനുകളുടെ പ്രണയ ജീവിതത്തിലും മാറ്റം
കുടുംബവുമൊത്ത് ഒന്നിച്ച് ജീവിക്കുന്ന ആളുകളാണ് മനുഷ്യൻ. എന്നാൽ മൃഗങ്ങൾ ഇണകളുമൊക്കെ ആയി ഒന്നിച്ച് ജീവിക്കാറില്ല. ജീവിതകാലം മുഴുവൻ ഒരു പങ്കാളിയോടൊപ്പം മാത്രം ഇണചേരുന്ന ജീവികളാണ് പെൻഗ്വിനുകൾ. പെൻഗ്വിനുകളുടെ പങ്കാളി മരിച്ചാൽ ഇണയ്ക്ക് ജീവനോടെയിരിക്കാനാകില്ലെന്നും അവ ആത്മഹത്യ ചെയ്യുമെന്നും പറഞ്ഞുകൊണ്ടുള്ള ധാരാളം വാർത്തകൾ മുൻപ് വൈറലായിട്ടുണ്ട്. എക്കോളജി ആൻഡ് എവല്യൂഷൻ ജേണലിൽ പ്രസിദ്ധീകരിച്ച പുതിയ പഠന പ്രകാരം പെൻഗ്വിനുകൾക്കിടയിൽ വേർപിരിയൽ കൂടിയെന്നും പങ്കാളികളിൽ തൃപ്തരല്ലാത്തവർ പുതിയ പങ്കാളികളെ തേടി പോകുന്നുവെന്നും പറയുന്നു. ഒരു ദശാബ്ദ കാലം നീണ്ടു നിന്ന പഠനത്തിനൊടുവിലാണ് ഗവേഷകരുടെ ഈ കണ്ടെത്തൽ. ഓസ്ട്രേലിയയയിലെ ഫിലിപ്പ് ദ്വീപിൽ ഉണ്ടായിരുന്ന 37,000 ചെറിയ പെൻഗ്വിനുകളുടെ കോളനിയിൽ നടന്ന 13 ബ്രീഡിംഗ് സീസണുകളിലായാണ് നിരീക്ഷണം നടത്തിയത്. അതിൽ നിന്നും, പെൻഗ്വിനുകളിൽ വേർപിരിയൽ സാധരണമാണെന്നും, അവർ മികച്ച പങ്കാളികൾക്കായി ദീർഘ കാലയളവ് തന്നെ കാത്തിരിക്കാറുണ്ടെന്നും പഠനം വ്യക്തമാക്കുന്നു.
Read Moreചാണകംകൊണ്ട് നിർമിച്ച ഇഷ്ടികയ്ക്ക് പേറ്റന്റ്: വീടിനുള്ളിൽ ചൂട് കുറയ്ക്കാം
ആലുവ: കളിമണ്ണിന് പകരം ചാണകം അടിസ്ഥാനമാക്കി പ്രത്യേക കൂട്ട് ഉപയോഗിച്ച് നിർമിച്ച ഇക്കോ-മെഡി ബ്രിക്ക്സിന് പേറ്റന്റ്. ആലുവ സെന്റ് സേവ്യേഴ്സ് കോളജിലെ സുവോളജി വിഭാഗം അസിസ്റ്റന്റ് പ്രഫസർമാരായ ഡോ. എസ്. രേവതി, ഡോ. കെ. സീമ , മുൻ വിദ്യാർഥിനി മേഘ മരിയ ലാൽ എന്നിവരുടെ പ്രോജക്ടിനാണ് അംഗീകാരം ലഭിച്ചത്. പരമ്പരാഗത കളിമൺ ഇഷ്ടികകൾ ഉത്പാദിപ്പിക്കുമ്പോൾ ഉണ്ടാകുന്ന മലിനീകരണം ഒഴിവാക്കാനാകുമെന്നതാണ് പ്രധാന പ്രത്യേകത. ചൂളയ്ക്ക് പകരം സൂര്യപ്രകാശത്തിലാണ് ചാണക ഇഷ്ടിക നിർമാണം നടക്കുക. പകൽ സമയത്ത് ചൂട് ആഗിരണം ചെയ്ത് രാത്രി ചൂട് പുറത്ത് വിടുന്ന സാധാരണ ഇഷ്ടികയ്ക്ക് നേരേ വിപരീതമായാണ് പുതിയ ഇഷ്ടിക പ്രവർത്തിക്കുക. മേൽക്കൂര മറയ്ക്കാനും സീലിംഗ് ആവശ്യങ്ങൾക്കും മതിൽ അലങ്കാരങ്ങൾക്കും ടൈലുകൾക്ക് പകരമായുമൊക്കെ ഉപയോഗിക്കാം. ബിരുദപഠനത്തിനിടയിലെ മേഘയുടെ അവസാനവർഷ പ്രോജക്ടാണ് ഇക്കോ-മെഡി ബ്രിക്ക്സ് എന്ന ഈ ഇക്കോ ഇന്നൊവേറ്റീവ് ആശയത്തിലേക്ക് വഴിതുറന്നത്.
Read Moreപഴംപൊരി കഴിക്കണമെങ്കിൽ ഇനി കുറച്ച് തുട്ട് ഇറക്കണം; പഴംപൊരിക്ക് 18 ശതമാനം ജിഎസ്ടി, ഉണ്ണിയപ്പത്തിന് 5ഉം!
ചൂട് ചായയ്ക്കൊപ്പം പഴുത്ത മധുരമുള്ള നല്ല പഴം വച്ച് ഉണ്ടാക്കിയ പഴംപൊരി മലയാളികൾക്ക് എന്നുമൊരു ഹരമാണ്. പോറോട്ടയും ബീഫും പോലെ തന്നെ മനസിൽ ഇടം നേടിയ ഭക്ഷണമാണ് പഴംപൊരിയും ബീഫും. പഴംപൊരിക്ക് കഴിക്കണമെങ്കിൽ ഇനി കുറച്ചൊന്നു പാട്പെടേണ്ടി വരും. കുറച്ച് ദിവസമായി എന്താ ഇവനിത്ര ജാഡയെന്ന് ആലോചിച്ച് ചായക്കടയിലെ ചില്ലുകൂട്ടിലിരിക്കുന്ന ഉണ്ണിഅപ്പവും സെറ്റും മുറുമുറുക്കുന്നുണ്ട്. കാര്യം മറ്റൊന്നുമല്ല ഇനി പഴംപൊരി കഴിക്കണമെങ്കിൽ 18 ശതമാനം ജിഎസ്ടി കൂടി നല്‍കണം. ഉണ്ണിഅപ്പമൊക്കെ 5ശതമാനം മാത്രമെടുക്കുന്ന സമയത്ത് പഴംപൊരിക്കാകട്ടെ 18ഉം. നികുതി ഘടനയില്‍ പഴംപൊരി, വട, അട, കൊഴുക്കട്ട തുടങ്ങിയ പരമ്പരാഗത ലഘുഭക്ഷണങ്ങള്‍ക്ക് വ്യത്യസ്ത പരിഗണനയാണ് നല്‍കുന്നതെന്ന് ബേക്കേഴ്സ് അസോസിയേഷന് കേരളയാണ് വ്യക്തമാക്കിയിരിക്കുന്നത്. ഹാര്‍മോണൈസ്ഡ് സിസ്റ്റം ഓഫ് നോമെന്‍ക്ലേച്ചര്‍ പ്രകാരം ഉല്‍പ്പന്നങ്ങളുടെ വര്‍ഗീകരണം മൂലമുണ്ടാകുന്ന വ്യത്യാസങ്ങളാണ് ഈ നികുതി കയറ്റത്തിന് കാരണം.
Read Moreപാന്പുമൊത്ത് വീഡിയോ ചെയ്തു; യുവാവിന്റെ സ്വകാര്യ ഭാഗത്ത് കടിയേറ്റു; വൈറലായി വീഡിയോ
മനുഷ്യൻ പാന്പുകളുമായി ഇടപെഴകുന്ന അനവധി വീഡിയോകൾ സോഷ്യൽ മീഡിയയിൽ വൈറലാകാറുണ്ട്. ഇപ്പോഴിതാ വീണ്ടുമൊരു പാന്പിന്റെ വീഡിയോയാണ് ശ്രദ്ധ ആകർഷിക്കുന്നത്. ഇൻസ്റ്റഗ്രാമിൽ അംഗാര ഷോജി എന്ന പേരിൽ അറിയപ്പെടുന്ന ഇന്തോനേഷ്യൻ വീഡിയോ ക്രിയേറ്ററാണ് ഇത്തരത്തിൽ ഒരു വീഡിയോ പങ്കുവച്ചത്. പാന്പുമായി വീഡിയോ ചെയ്യുന്നതിനിടെ സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറായ യുവാവിന്റെ സ്വകാര്യ ഭാഗത്ത് പാന്പ് കടിച്ചു. പാമ്പ് ഇയാളെ കടിച്ചു പിടിച്ചിരിക്കുന്ന ദൃശ്യങ്ങൾ ആണ് വീഡിയോയിൽ ഉള്ളത്. പാമ്പിന്റെ കടിയിൽ നിന്നും രക്ഷപ്പെടാൻ പാന്പിനെ അയാൾ പിന്നോട്ട് പിടിച്ചു വലിക്കുന്നത് വീഡിയോയിൽ കാണാം. എന്നാൽ പാമ്പ് കടി വിടാത്തതും ദൃശ്യങ്ങളിൽ ഉണ്ട്. ആദ്യം എഴുന്നേറ്റ് നിന്നുകൊണ്ടായിരുന്നു പാമ്പിൽ നിന്നും രക്ഷപ്പെടാനുള്ള ശ്രമം ഇയാൾ നടത്തിയിരുന്നത്. എന്നാൽ വീഡിയോയുടെ അവസാനഭാഗത്ത് നിലത്തിരുന്നുകൊണ്ട് അതിനു ശ്രമിക്കുന്നതോടെ വീഡിയോ അവസാനിക്കുന്നു. വീഡിയോ വൈറലായതോടെ നിരവധി ആളുകളാണ് കമന്റുമായി എത്തിയത്. പ്രകൃതി വിരുദ്ധനാണ് ഇയാൾ ഇഴ…
Read More