മുംബൈ: വീട്ടിലിരുന്ന് ഓർഡർ ചെയ്താല്‍ മിനിറ്റുകൾക്കുള്ളില്‍ ഭക്ഷണസാധനങ്ങൾ മുന്നിലെത്തുന്ന കാലമാണ്. പക്ഷേ, ഇതിനിടെ പ്രശ്നങ്ങൾ പലതും ഉണ്ടാകാറുണ്ട്. സ്വിഗിയില് പനീർ ഓർഡർ ചെയ്ത മുംബൈ സ്വദേശിയായ യുവാവിനുണ്ടായ അനുഭവം ഇപ്പോൾ സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്. പനീർ ഓർഡർ ചെയ്ത യുവാവിനു ലഭിച്ചത് ചിക്കന്‍ ബര്‍ഗർ ആയിരുന്നു. കിട്ടിയതാവട്ടെയെന്നു വയ്ക്കാൻ യുവാവ് തയാറായിരുന്നില്ല. കട തപ്പി മുംബൈയിലെ സാന്താക്രൂസ് ഇസ്റ്റിലെത്തിയ യുവാവ്, താൻ ഭക്ഷണം ഓർഡർ ചെയ്ത കട കണ്ട് ഞെട്ടിപ്പോയി. കടയും പരിസരവും ചിത്രീകരിച്ചുള്ള യുവാവിന്റെ വീഡിയോ കാണുന്നവരും ഞെട്ടും. “ഫ്രഷ് മെനു ക്ലൗഡ് കിച്ചന്’ എന്നാണു കടയുടെ പേര്. വൃത്തിഹീനമായ ഒരു തെരുവിൽ പൊളിഞ്ഞുവീഴാറായതുപോലുള്ള ഒരു കെട്ടിടത്തിലാണു കട പ്രവർത്തിക്കുന്നത്. കടയുടെ ഉൾഭാഗം ആകെ കരിപിടിച്ചു കിടക്കുന്നു. കടയ്ക്കു മുന്നിലൂടെ മലിനജലം പരന്നൊഴുകുന്നു. താന്‍ പനീർ ആണ് ഓർഡർ ചെയ്തതെന്നും എന്നാല്‍ ലഭിച്ചത് ചിക്കന്‍ ബര്ഗറാണെന്നും യുവാവ്…
Read MoreCategory: Today’S Special
“മനസോടിത്തിരി മണ്ണ്’… പ്രവാസിയായ ചാക്കോച്ചൻ നൽകിയത് 78 സെന്റ് ഭൂമി; വെളിയന്നൂരില്‍ നിരാലംഭരായ പത്തു പേര്‍ക്കുകൂടി വീടാകും
ഭവനരഹിതരായ കുടുംബങ്ങള്‍ക്കു സ്വന്തമായി ഒരു വീട് എന്ന സ്വപ്നം സാക്ഷാത്കരിക്കുന്നതിനായി സര്‍ക്കാരിന്റെ ‘മനസോടിത്തിരി മണ്ണ്’ കാമ്പയിന്റെ ഭാഗമായി വെളിയന്നൂര്‍ പഞ്ചായത്തിലെ നിരാലംബരായ സമൂഹത്തിന് വീട് നിര്‍മാണത്തിന് 78 സെന്റ് ഭൂമി സംഭാവന നല്കി ഉഴവൂര്‍ കിഴക്കേക്കുറ്റ് ചാക്കോച്ചന് മാതൃകയായി. ലൈഫ് പദ്ധതി പ്രകാരം പത്തു വീടുകളാണ് ഈ സ്ഥലത്ത് നിര്‍മിക്കുന്നത്. ലൈഫ് മിഷന് പദ്ധതി രണ്ടാം ഘട്ടത്തിലുള്‍പ്പെട്ട മുഴുവന്‍ കുടുംബങ്ങള്‍ക്കും വീട് നിര്‍മാണം വെളിയന്നൂര്‍ പഞ്ചായത്തില്‍ ആരംഭിച്ചിരുന്നു. മൂന്നാം ഘട്ടത്തില്‍ ഭൂമിയോ പാര്‍പ്പിടമോ ഇല്ലാത്ത വിഭാഗത്തിന് ലക്ഷ്യമിട്ടപ്പോഴാണ് ഭൂമി വാങ്ങി നല്‍കുന്നതിനുള്ള സാമ്പത്തികം തടസമായത്. ഈ ഘട്ടത്തിലാണ് പ്രവാസിയായ കിഴക്കേക്കുറ്റ് ചാക്കോച്ചന് സഹായമനസുമായി പഞ്ചായത്തിനെ സമീപിച്ചത്. പത്തു വീടുകളുടെ നിര്‍മാണം പൂര്‍ത്തിയാകുന്നതോടെ ലൈഫ് ഭവന പദ്ധതിയില്‍ ഉള്‍പ്പെട്ട മുഴുവന്‍ കുടുംബങ്ങള്‍ക്കും വീട് നല്കിയ പഞ്ചായത്തായി വെളിയന്നൂര്‍ മാറും. ചാക്കോച്ചന്, ഭാര്യ ഷിജി, മക്കളായ ആര്യ, ആരതി, അമല്‍…
Read Moreസഹപാഠികൾ മൂന്നു പേർ വൈദികരായെത്തി; അപൂർവ നിമിഷത്തിനു സാക്ഷിയായി. ചെമ്മലമറ്റം ലിറ്റിൽ ഫ്ളവർ ഹൈസ്കൂൾ
ഒരേ ക്ലാസിൽ ഒരേ ബെഞ്ചിലിരുന്നു പഠിച്ച മൂന്നു പേർ വൈദികരായെത്തി, ചെമ്മലമറ്റം ലിറ്റിൽ ഫ്ളവർ ഹൈസ്കൂൾ അപൂർവ നിമിഷത്തിനു സാക്ഷിയായി. രണ്ടു പേർ പാലാ രൂപതയ്ക്കും ഒരാൾ കപ്പൂച്ചിൻ സഭയ്ക്കും വേണ്ടിയാണ് കഴിഞ്ഞ മാസം പട്ടം സ്വീകരിച്ച് വൈദികരായത്. ഓർമകൾ പങ്കുവയ്ക്കാനും ഗുരുക്കന്മാരെ കാണുവാനും അധ്യാപർക്കും വിദ്യാർഥികൾക്കുംവേണ്ടി ദിവ്യബലി അർപ്പിക്കാനുമാണ് നവവൈദികർ എത്തിയത്. 2011-12 ബാച്ചിൽ പഠിച്ച ഫാ. അഭിലാഷ് വയലിൽ, ഫാ. ജെൻസൽ വില്ലന്താനത്ത്, ഫാ. ജെറിൻ പുരയിടത്തിൽ എന്നിവരാണ് വിദ്യാലയത്തിലെത്തി ഓർമകൾ പങ്കുവച്ചത്. ഹെഡ്മാസ്റ്റർ ജോബെറ്റ് തോമസിന്റെ നേതൃത്വത്തിൽ അധ്യാപകരും വിദ്യാർഥികളും ചേർന്നു നവവൈദികരെ സ്വീകരിച്ചു.
Read Moreകീടനാശിനി തളിച്ചശേഷം കൈ കഴുകാതെ ഭക്ഷണം കഴിച്ചു; യുവകർഷകന് സംഭവിച്ചത് കേട്ടാൽ ഞെട്ടും
വയലിൽ കീടനാശിനി തളിച്ചശേഷം കൈകഴുകാതെ ഭക്ഷണം കഴിച്ച യുവകര്ഷകൻ മരിച്ചു. ഉത്തർപ്രദേശിലെ മഥുരയിലാണു സംഭവം. കനയ്യ എന്ന ഇരുപത്തിയേഴുകാരനാണു മരിച്ചത്. കൃഷിയിടത്തിൽ കീടനാശിനി തളിച്ചശേഷം വീട്ടിലെത്തിയ കനയ്യ കൈ കഴുകാതെ അത്താഴം കഴിക്കുകയായിരുന്നു. ഭാര്യ നിർബന്ധിച്ചിട്ടും കൈ കഴുകാൻ കനയ്യ തയാറായില്ലെന്നു പോലീസ് പറയുന്നു. അത്താഴശേഷം ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട കനയ്യയെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു.
Read Moreശരീരമാകെ നാടവിരകൾ..! എക്സ് റേ കണ്ട് ഡോക്ടർ അന്പരന്നു
ന്യൂയോർക്ക്: ഒരു രോഗിയുടെ എക്സ്-റേ കണ്ട ഡോക്ടർ അന്പരന്നു പോയി! രോഗിയുടെ ശരീരമാസകലം നാടവിരയുടെ ലാർവകൾ! അമേരിക്കയിലാണു സംഭവം. ശാരീരികാസ്വസ്ഥതകളുമായാണു രോഗി ആശുപത്രിയിലെത്തിയത്. ഡോക്ടർ എക്സ്-റേ എടുക്കാൻ നിർദേശിച്ചു. എക്സ് റേ പരിശോധിച്ചപ്പോഴാണ് അവിശ്വസനീയ കാഴ്ച ശ്രദ്ധയിൽപ്പെട്ടത്. തന്റെ മെഡിക്കൽ കരിയറിൽ ആദ്യമായാണ് ഇത്തരമൊരു രോഗസാഹചര്യത്തെ അഭിമുഖീകരിക്കുന്നതെന്നു ഡോ. സാം ഘാലി എക്സിൽ കുറിച്ചു. എക്സ്-റേയുടെ ചിത്രവും ഡോക്ടർ പങ്കുവച്ചു. ‘സിസ്റ്റിസെർകോസിസ്’ എന്ന രോഗമാണിത്. ടീനിയ സോളിയം എന്ന നാടവിരയുടെ ലാർവകൾ ദേഹമാസകലം പടരുന്നതാണ് ഈ രോഗാവസ്ഥ. നന്നായി പാകം ചെയ്യാത്ത പന്നി മാംസം കഴിക്കുന്നതിലൂടെയാണ് ഈ രോഗം പിടിപെടുന്നതെന്നു ഡോ. ഘാലി പറഞ്ഞു. പന്നിമാംസത്തിലൂടെ ഉള്ളിൽ ചെല്ലുന്ന നാടവിര മനുഷ്യന്റെ കുടലിൽ ആഴ്ചകൾക്കുള്ളിൽ വളർന്നുവികസിക്കും. ലാർവകൾ ടിഷ്യൂകളിലേക്കു പ്രവേശിക്കുന്നതുമൂലമാണു സിസ്റ്റിസെർകോസിസ് രോഗം ഉണ്ടാകുന്നത്. ഇത്തരം പരാദവിരകൾ ഒരാളിൽനിന്നു മറ്റുള്ളവരിലേക്ക് എളുപ്പത്തിൽ പടരും. വിരബാധയുള്ളവർ ശുചിമുറികൾ ഉപയോഗിച്ചശേഷം…
Read Moreഹോംവർക്ക് ചെയ്യാതെ കളിച്ച് നടക്കുന്നതുകണ്ട് വഴക്ക് പറഞ്ഞു: അച്ഛന്റെ മയക്കുമരുന്ന് ശേഖരം പോലീസിൽ അറിയിച്ച് മകൻ; പിന്നെ നടന്നത്…
പണ്ടൊക്കെ നമ്മുടെ ചെറുപ്പ കാലത്ത് അച്ഛനും അമ്മയുമൊക്കെ നമ്മളെ വഴക്ക് പറയുന്പോൾ ദൂരെ മാറി നിന്നു കരയാറുണ്ടായിരുന്ന ഒരു ബാല്യകാലം നമുക്കൊക്കെ ഉണ്ടായിരുന്നു. എന്നാൽ ഇന്നത്തെ കാലത്തെ കുട്ടികളോട് നമുക്കൊന്നും പറയാൻ പോലും മടിയും പേടിയുമൊക്കെയാണ്. കാരണംമറ്റൊന്നുമല്ല, കാലംമാറുന്നതനുസരിച്ച് തലമുറയ്ക്കും മാറ്റങ്ങൾ വന്നു തുടങ്ങി. ഇപ്പോഴിതാ ഹോം വർക്ക് ചെയ്യാത്തതിന് അച്ഛൻ വഴക്ക് പറഞ്ഞപ്പോൾ മകൻ തിരിച്ച് ചെയ്ത പ്രവർത്തിയാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. മധ്യ ചൈനയിലെ യോങ്യിംഗ് പ്രവിശ്യയിലാണ് സംഭവം. ഹോം വര്‍ക്ക് ചെയ്യാതെ മകൻ കളിച്ച് നടക്കുന്നത് കണ്ട അച്ഛൻ അവനോട് കളി മതിയാക്കി പോയിരുന്നു പഠിക്കാൻ ആവശ്യപ്പെട്ടു. അച്ഛന്റെ വഴക്ക് പറച്ചില് അസഹനീയമായതോടെ മകന് വീട്ടില്‍ നിന്നും ഇറങ്ങി അടുത്തുള്ള ഒരു കടയില്‍ ചെന്നു. അവിടെ എത്തി അവൻ പോലീസ് സ്റ്റേഷനിലേക്ക് വിളിച്ചു. അച്ഛന് മയക്കുമരുന്നായ ഓപ്പിയം വീട്ടിൽ സൂക്ഷിച്ചിട്ടുണ്ടെന്ന് അവനവരെ അറിയിച്ചു.…
Read Moreസന്ദർശകര്‍ക്ക് നേരെ അലറുന്ന കുഞ്ഞ് വെള്ളക്കടുവ: വൈറലായി വീഡിയോ
മനുഷ്യർ വീടുകളിൽ മിക്കപ്പോഴും മൃഗങ്ങളെയും വളർത്താറുണ്ട്. ചെറിയ പ്രായത്തിൽ എടുത്ത് വളർത്തുന്ന മൃഗങ്ങൾക്ക് ഉടമയോട് പ്രത്യേക സ്നേഹം ആയിരിക്കും. നമ്മുടെ കുഞ്ഞുങ്ങളാണെങ്കിലും മൃഗങ്ങളുടെ കുഞ്ഞുങ്ങളായാലും കുറുന്പ് കാണിക്കുന്നത് കാണാൻ നല്ല ചേലാണ്. ഇപ്പോഴിതാ കുറുന്പനായൊരു കടുവക്കുഞ്ഞിന്റെ വീഡിയോ ആണ് വൈറലാകുന്നത്. നേച്ചർ ഈസ് അമേസിംഗ് എന്ന എക്സ് ഹാന്റിലില്‍ നിന്നാണ് വീഡിയോ പങ്കുവയ്ക്കപ്പെട്ടത്. ണ്ട് വെള്ളക്കടുവ കുഞ്ഞുങ്ങളും ഒരു സാധാരണ കടുവ കുഞ്ഞും വെയില്കായാന് ഇരിക്കുന്നതാണ് വീഡിയോ. ഏതോ മൃഗശാലയില്‍ നിന്നും സന്ദര്‍ശകര്‍ പകര്‍ത്തിയതാണിത്. വെയിൽ കാഞ്ഞുകൊണ്ടിരിക്കുന്നതിനിടെ ഒരു വെള്ളക്കടുവക്കുഞ്ഞ് എഴുന്നേറ്റ് വന്ന് തങ്ങളെ നോക്കി സംസാരിക്കുന്ന സന്ദര്‍ശകര്‍ക്ക് നേരെ നോക്കി അവന്റെ കുഞ്ഞ് ഗാംഭീര്യത്തോടെ അലറി. ഇത് കേട്ടതും സന്തോഷത്തോടെ കാഴ്ചകാരും ശബ്ദം വച്ചു. എന്നാൽ കടുവക്കുട്ടൻ ഇത്രയും ആളുകളുടെ സാനിധ്യം അവന് അസ്വസ്തത ഉളവാക്കി. അതിനാലാണ് ശബ്ദം ഉണ്ടാക്കിയത്. എന്തായാലും കുഞ്ഞി കടയുടെ വീഡിയോ…
Read Moreപ്രായം വെറും നമ്പർ മാത്രം: നൂറാം വയസിലും പച്ചക്കറി വിൽക്കുന്ന വയോധികൻ; വീഡിയോ കാണാം
പ്രായം ആയാലും വെറുതെ ഇരിക്കാൻ മടി കാണിക്കാത്തവരായിരിക്കും നമ്മുടെ മുത്തശ്ചനും മുത്തശ്ശിയുമൊക്കെ. വയസായി കഴിഞ്ഞാൽ റെസ്റ്റ് എടുത്തോളു എന്ന് പറഞ്ഞാലും അവർ കേൾക്കില്ല. അധ്വാനിക്കാൻ ഒട്ടും മടികാട്ടാതെ എന്തെങ്കിലുമൊക്കെ ചെയ്തോണ്ട് ഇരിക്കുന്നുണ്ടാകും അവർ. അതിനൊരു ഉദാഹരണമാണ് ഈ 108 കാരനായ മുത്തശ്ശൻ. പ്രായം വെറും ഒരു നമ്പർ മാത്രമാണ് എന്ന് തെളിയിക്കുകയാണ് ഇദ്ദേഹം. മണി എന്ന യൂസറാണ് ഇദ്ദേഹത്തിന്റെ വീഡിയോ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിരിക്കുന്നത്. പ്രായത്തെ പോലും മറികടന്ന് പച്ചക്കറി വിൽക്കുകയാണ് അദ്ദേഹം. ഒരു ഉന്തുവണ്ടിയിലാണ് അദ്ദേഹം പച്ചക്കറികൾ വിൽക്കുന്നത്. ഉള്ളിയും ഉരുളക്കിഴങ്ങുമാണ് പ്രധാനമായും അദ്ദേഹത്തിന്റെ വണ്ടിയിലുള്ളത്. ഈ പ്രായത്തിലും എത്രമാത്രം ഊർജ്ജസ്വലനായി ജോലി ചെയ്യുകയാണ് അദ്ദേഹം എന്നത് വീഡിയോയിൽ നിന്നും മനസിലാകും. ദൃഢനിശ്ചയത്തിന്റെയും കഠിനാധ്വാനത്തിന്റെയും തെളിവാണ് അദ്ദേഹം എന്നും ക്യാപ്ഷനിൽ പറയുന്നുണ്ട്. View this post on Instagram …
Read More‘സ്ത്രീകളിലെ സ്തനാര്‍ബുദം നേരത്തേ കണ്ടെത്തുക’: യെസ്, ഷി കാൻ: കാന്‍സറിനെതിരേ നിഷയുടെ കാരുണ്യ സന്ദേശയാത്ര
കോട്ടയം: സ്ത്രീകളിലെ കാന്‍സറിനെതിരേ സന്ദേശവുമായി നിഷ ജോസ് കെ. മാണി. സ്ത്രീകളിലെ സ്തനാര്‍ബുദം നേരത്തേ കണ്ടെത്തുക എന്ന സന്ദേശവുമായി കേരള കോണ്‍ഗ്രസ് -എം ചെയര്മാന് ജോസ് കെ. മാണി എംപിയുടെ ഭാര്യയും കാന്‍സര്‍ അതിജീവിതയുമായ നിഷ ജോസ് കെ. മാണി കേരളത്തിനകത്തും പുറത്തുമാണു കാരുണ്യ സന്ദേശയാത്ര നടത്തുന്നത്. നാളെ രാവിലെ 11.15ന് തിരുവനന്തപുരം ഗവണ്മെന്റ് വിമന്‍സ് കോളജില്‍ മന്ത്രി വീണാ ജോര്‍ജ് യാത്ര ഫ്ളാഗ് ഓഫ് ചെയ്യും. കെ.എം. മാണി സ്ഥിരമായി ഉപയോഗിച്ചിരുന്ന 1616 എന്ന റജിസ്ട്രേഷന് നമ്പറിലുള്ള ഇന്നോവ കാറാണ് നിഷ യാത്രയ്ക്കായി തെരഞ്ഞെടുത്തിരിക്കുന്നത്. കാറിന്റെ യാത്രയും കാറില്‍ കാന്‍സര്‍ ബോധവത്കരണ സ്റ്റിക്കര്‍ പതിക്കുന്ന ചടങ്ങും കഴിഞ്ഞദിവസം പാലായില്‍ നടന്നു. ചലച്ചിത്ര താരം മിയാ ജോര്‍ജ് ഉദ്ഘാടനം ചെയ്തു. കാരുണ്യ സന്ദേശ യാത്രയുടെ ലോഗോ പ്രകാശനം കഴിഞ്ഞ ദിവസം ബംഗാള്‍ ഗവര്‍ണര്‍ സി.വി. ആനന്ദബോസ് നിര്‍വഹിച്ചിരുന്നു.…
Read Moreബംഗളൂരുവിൽ മൂന്നാം ക്ലാസിൽ ഫീസ് 2.1 ലക്ഷം രൂപ! : കൊള്ളയടിക്കുന്നതിനു പരിധിയില്ലേയെന്ന് സൈബറിടം
ബംഗളൂരു: കർണാടകയുടെ തലസ്ഥാനനഗരിയായ ബംഗളൂരുവിൽ മൂന്നാം ക്ലാസ് വിദ്യാർഥിയുടെ സ്കൂൾ ഫീസ് 2.1 ലക്ഷം രൂപ! ഇതിൽ 1.9 ലക്ഷം രൂപ ട്യൂഷൻ ഫീസാണ്. വാർഷിക ഫീസ് 9,000 രൂപ. ഇവയ്ക്കു പുറമെ 11,449 രൂപ മുൻകൂറായും വാങ്ങുന്നു. വോയ്സ് ഓഫ് പേരന്റ്സ് അസോസിയേഷൻ ആണ് ബംഗളൂരുവിലെ ഒരു സ്കൂളിലെ ഫീസ് വ്യക്തമാക്കുന്ന പോസ്റ്റ് പങ്കുവച്ചത്. ഫീസ് വിവരങ്ങളുടെ സ്ക്രീൻ ഷോട്ട് സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചിട്ടുണ്ട്. അമിതഫീസിനെതിരേ വൻ പ്രതിഷേധമാണ് ഉയരുന്നത്. സ്കൂള്‍ മാനേജ്മെന്റുകൾ രക്ഷിതാക്കളെ കൊള്ളയടിക്കുകയാണെന്നും സ്വകാര്യ സ്കൂളുകളുടെ വിദ്യാഭ്യാസ കച്ചവടത്തിനെതിരേ പ്രതികരിക്കണമെന്നും വോയ്സ് ഓഫ് പേരൻസ് ഭാരവാഹികൾ പറഞ്ഞു. സർക്കാർ ശക്തമായ നിയന്ത്രണങ്ങള്‍ നടപ്പാക്കണം. ഫീസ് നിർണയ സമിതികളെ നിയമിക്കണം. വിദ്യാഭ്യാസ മേഖലയില്‍ സുതാര്യവും ഫലപ്രദവുമായ മേല്‍നോട്ടത്തിന്റെ അടിയന്തര ആവശ്യമുണ്ടെന്നും അസോസിയേഷൻ പറഞ്ഞു.
Read More