അസഹനീയമായ ബ്ലോക്കാണ് നിരത്തുകളിലെല്ലാം. വലിയ വാഹനങ്ങൾ മുതൽ ചെറിയ സൈക്കിൾ വരെ നിരത്തിൽ ബ്ലോക്കിന് കാരണമാകുന്നുണ്ട്. രാവിലെ ഓഫീസിലും സ്കൂളിലും കോളജിലും പോകുന്നവരെല്ലാം തന്നെ ബ്ലോക്ക് ഉണ്ടാക്കാൻ മുൻ പന്തിയിലാണ്. വൈകുന്നേരമായാലോ ഈ പോയവരെല്ലാം തിരിച്ച് വീട്ടിലെത്തുന്നതിന്റെ വേറെയും. ചുരുക്കി പറഞ്ഞാൽ ആകെ മൊത്തം ബഹളമയം തന്നെയാണ്. ലോകത്ത് ഏറ്റവും കൂടുതല്‍ ഗതാഗതക്കുരുക്കുള്ള നഗരങ്ങളുടെ ആഗോള സൂചിക പുറത്ത് വന്നിരിക്കുകയാണ്. പട്ടികയിൽ എറണാകുളവും സ്ഥാനം പിടിച്ചു. ഡച്ച് ടെക്നോളജി കമ്പനിയായ ടോംടോമിന്റെ ട്രാഫിക് ഇന്‍ഡെക്സില്‍ 50-ാം സ്ഥാനത്താണ് എറണാകുളം. 500 നഗരങ്ങളാണ് പട്ടികയില്‍ ആകെയുള്ളത്. കൊളംബിയയിലെ ബാരന്‍ക്വില്ല നഗരമാണ് ടോംടോം ട്രാഫിക് ഇന്‍ഡക്സില്‍ ഒന്നാമത്. രണ്ടും മൂന്നും നാലും സ്ഥാനങ്ങളില്‍ കൊല്‍ക്കത്തയും ബംഗളൂരുവും പൂനൈയും ആണ്.
Read MoreCategory: Today’S Special
അൽപം സൈഡ് തരൂ, പ്ലീസ്… ഈ അരിച്ചാക്ക് ഒന്നു കൊണ്ടുപൊയ്ക്കോട്ടെ; വീട്ടിൽ കയറി അരിച്ചാക്ക് മോഷ്ടിച്ചുകൊണ്ടുപോകുന്ന അരിക്കൊമ്പൻ
വന്യ മൃഗങ്ങളിൽ നാട്ടിൽ ഇറങ്ങുന്നത് പലപ്പോഴായി വാർത്തകളിൽ നമ്മൾ കണ്ടിട്ടുള്ളതാണ്. അക്കൂട്ടത്തിൽ സൂപ്പർ സ്റ്റാറുകളാണ് അരിക്കൊന്പനും ചക്കക്കൊന്പനും പടയപ്പയുമൊക്കെ. വീണ്ടുമിതാ ഒരു അരിക്കൊന്പന്റെ വിളയാട്ടത്തിന്റെ വീഡിയോ ആണ് വൈറലാകുന്നത്. കോയമ്പത്തൂരിലെ ഒരു വീട്ടിൽ കഴിഞ്ഞ ദിവസം കാട്ടാന കയറിയ സംഭവാണ് വൈറലാകുന്നത്. ശനിയാഴ്ചയാണ് സംഭവം. രാത്രി കാട്ടാന വീട്ടിൽ കയറുകയും അരിച്ചാക്കുമായി കടന്നു കളയുകയും ചെയ്തതാണ് വീഡിയോ. വീട്ടുകാരെല്ലാം പേടിച്ച് ശ്വാസം പോലും വിടാൻ സാധിക്കാത്ത അവസ്ഥയിലായിരുന്നു. എന്നാൽ, ഭാഗ്യം കൊണ്ടോ ആനയുടെ നല്ലമൂഡുകൊണ്ടോ സംഭവത്തിൽ ആർക്കും പരിക്കില്ല. കോയമ്പത്തൂരിലെ തെർക്കുപാളയത്താണ് സംഭവം നടന്നത്. ആന വീടിനുള്ളിൽ കയറുന്ന സമയത്ത് വീട്ടുകാർ ഭക്ഷണം പാകം ചെയ്യുകയായിരുന്നു. ആനയെ കണ്ടതോടെ വീട്ടിലെ നാലുപേരും അവിടെ നിന്നും മാറിനിന്നു. ആനയുടെ ശ്രദ്ധ ആകർഷിക്കാതിരിക്കാൻ വേണ്ടി ഗ്യാസ് സ്റ്റൗ ഓഫ് ചെയ്യുകയും ചെയ്തു. ആനയാണെങ്കിൽ ഗ്യാസ് സ്റ്റൗവിന് നേരെ തന്നെ തിരിഞ്ഞു.…
Read More‘സൂപ്പർ വുമൺ’, വിമാനത്തിൽ വച്ച് ദേഹാസ്വാസ്ത്യം ഉണ്ടായ വയോധികന് പുതു ജീവൻ നൽകി ക്യാബിൻ ക്രൂ; വൈറലായി പോസ്റ്റ്
സ്പോട്ട്ലൈറ്റ് സ്കൗട്ട്സ് ആൻഡ് ഓറിയോൺ ഹോസ്റ്റല്‍സ് സഹസ്ഥാപകനായ സഞ്ചിത് മഹാജൻ കഴിഞ്ഞ ദിവസം ലിങ്ക്ഡ്ഇനിൽ പങ്കുവച്ച പോസ്റ്റാണ് ഇപ്പോൾ വൈറലാകുന്നത്. അതോടെ സോഷ്യൽ മീഡിയയിൽ മികച്ച പ്രതികരണങ്ങളാണ് അദ്ദേഹത്തിന്റെ പോസ്റ്റിന് ലഭിക്കുന്നത്. 2025 ജനുവരി 12 -ന് പൂനെയിൽ നിന്ന് ഡൽഹിയിലേക്കുള്ള ഇൻഡിഗോ 6E 353 വിമാനത്തിൽ യാത്ര ചെയ്യുകയായിരുന്നു അദ്ദേഹം. അതിനിടയിൽ അദ്ദേഹം സാക്ഷിയായ ഒരു സംഭവത്തെ കുറിച്ചാണ് പോസ്റ്റിൽ പറയുന്നത്. യാത്രക്കിടയിൽ 70 വയസ് തോന്നിക്കുന്ന ഒരു മനുഷ്യന് പെട്ടെന്ന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയും തല കറങ്ങി വീഴുകയും ചെയ്തു. എന്നാൽ ഫ്ലൈറ്റിനുള്ളിൽ മെഡിക്കൽ പ്രൊഫഷണലുകൾ ഒന്നും തന്നെ ഇല്ലാത്തതിനാൽ, അപ്രതീക്ഷിതമായി സംഭവിച്ച സാഹചര്യം നിയന്ത്രിക്കാൻ ക്യാബിൻ ക്രൂ പെട്ടെന്ന് സജീവമായി. പെട്ടെന്നാണ് അവർക്കിടയിൽ നിന്നും ഒരു അംഗം ധൈര്യം കൈവിടാതെ രോഗിയെ പരിചരിക്കാൻ തയാറായി. പ്രഥമ ശുശ്രൂഷ നൽകി ആ മനുഷ്യന്റെ ജീവൻ കൈവിട്ടു…
Read Moreടോക്കിയോ നഗരത്തിലെ ‘പ്രണയകഫേ’ ഹിറ്റ്! ഭക്ഷണപാനീയങ്ങൾ മാത്രമല്ല, അടുത്തിരുന്നു സംസാരിക്കാൻ പെൺസുഹൃത്തിനെയും ഇവിടെ കിട്ടും
ടോക്കിയോ നഗരത്തിലെ ഒരു കഫേയിൽ ഭക്ഷണപാനീയങ്ങൾ മാത്രമല്ല, അടുത്തിരുന്നു സംസാരിക്കാൻ പെൺസുഹൃത്തിനെയും കിട്ടും! ജീവിതത്തിൽ ഒറ്റപ്പെട്ടുപോയവർക്കും കാമുകി തേച്ചിട്ടുപോയവർക്കുമൊക്കെ ഇവിടെയെത്തി പെൺസുഹൃത്തുമായി മനസ് തുറന്നു സംസാരിച്ച് മനസിലെ ഭാരങ്ങൾ ഇറക്കിവയ്ക്കാം. ദുരുദ്ദേശ്യത്തോടെ പരിചാരികയെ സ്പര്‍ശിക്കാനോ, ലൈംഗികച്ചുവയോടെ സംസാരിക്കാനോ പാടില്ലെന്നു കഫേയുടെ നിയമാവലിയില്‍ പറയുന്നു. മധുരമായ സംസാരമാകാം. പരിചാരികയുടെ മടിയില്കിടന്നു വിശ്രമിക്കാനും ആലിംഗനം ചെയ്യാനും അനുവദിക്കും. ഭക്ഷണബില്ലിനുപുറമേ ഇതിനു പ്രത്യേകബില്ലുണ്ട്. മൂന്നു മിനിറ്റ് പരിചാരികയെ കെട്ടിപ്പിടിക്കാന്‍ 500 രൂപയാണു ഫീസ്. 20 മിനിറ്റ് പരിചാരികയുടെ മടിയില്‍ കിടക്കാൻ 1,700 രൂപ. ഒരു രാത്രി മുഴുവന്‍ പരിചാരികയുടെ കൂടെ ഇരിക്കാൻ 27,000 രൂപ മുടക്കണം. കഫേയിൽ എത്തുന്നവരുടെ മാനസികോല്ലാസമാണു തങ്ങളുടെ ലക്ഷ്യമെന്നു കഫേ നടത്തിപ്പുകാർ പറയുന്നു. എന്തായാലും കഫേയിലെ “സ്നേഹപാക്കേജ്’ ഹിറ്റ് ആയിരിക്കുകയാണ്.
Read Moreട്രെയിനിൽ നിന്നും പുതപ്പുകൾ മോഷ്ടിച്ച് ആളുകൾ; വൈറലായി വീഡിയോ
ഇന്ത്യൻ റെയിൽവേയുടെ ബെഡ്ഷീറ്റ് സംബന്ധിച്ച് നിരവധി വാർത്തകൾ വൈറലാകാറുണ്ട്. വീണ്ടുമൊരു ബെഡ്ഷീറ്റ് വീഡിയോ ആണ് ചർച്ച ആകുന്നത്. ലഗേജിനുള്ളിൽ റെയിൽവേയുടെ ബെഡ്ഷീറ്റ് ഒളിപ്പിച്ചു കടത്താൻ നടത്തിയ ശ്രമം കയ്യോടെ പിടികൂടിയതാണ് സാമൂഹിക മാധ്യമങ്ങളിൽ ഉൾപ്പടെ ചൂടൻ ചർച്ച. പ്രയാഗ്രാജിലാണ് സംഭവം. റെയിൽവേ ജീവനക്കാർ പ്ലാറ്റ്ഫോമിൽ വച്ച് യാത്രക്കാരുടെ ബാഗുകൾ പരിശോധിക്കുന്നതാണ് വീഡിയോ. എന്തുകൊണ്ടാണ് ആളുകൾ ഇത്തരത്തിൽ പെരുമാറുന്നത് എന്ന ചോദ്യത്തോടെയാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. തീരെ സിവിക് സെൻസ് ഇല്ലാത്ത ആളുകളാണ് ഇപ്പോഴുള്ളത് എന്ന് വീഡിയോയുടെ താഴെ ആളുകൾ കമന്റ് ചെയ്തത്.
Read Moreപൊളിച്ചടുക്കിയല്ലോ ചക്കരേ നീ… അസാധ്യമായ ചുവടുകളുമായി നൃത്തം ചെയ്യുന്ന സ്കൂൾ കുട്ടി; വൈറലായി വീഡിയോ
കുഞ്ഞുങ്ങൾ എന്ത് ചെയ്താലും നമുക്ക് അത് കാണാൻ വളരെ ഇഷ്ടമാണ്. കുഞ്ഞ് മക്കളുടെ വീഡിയോയ്ക്ക് ആകും മിക്കപ്പോഴും റീച്ചും കൂടുതൽ ഉണ്ടാവുക. അത്തരത്തിൽ ഒരു വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. സ്കൂൾ യൂണിഫോമിൽ നൃത്തം ചെയ്യുന്ന വിദ്യാർഥിയാണ് വീഡിയോയിൽ. ഹിമാങ്ക് എന്നാണ് അവന്റെ പേര്. തന്റെ ഡാൻസ് വീഡിയോ ഹിമാങ്ക് ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ചു. നിരവധി ആളുകളാണ് അവന്റെ ചടുലമായ നൃത്തത്തേയും കാലുകളുടെ ഫ്രീ മൂവ്മെന്റിനേയുമൊക്കെ പ്രശംസിച്ച് രംഗത്തെത്തിയത്. ഇത്ര ചെറു പ്രായത്തിൽ ഇങ്ങനെ ഡാൻസ് ചെയ്യാൻ ഇവന് സാധിക്കുന്നുണ്ടെങ്കിൽ തീർച്ചയായും അവന്റെ മാതാപിതാക്കൾ അഭിമാനിക്കാം വളർന്നു വരുന്ന ഒരു അസാധ്യ കാലകാരന്റെ അച്ഛനമ്മമാരാണ് തങ്ങളെന്നാണ് പലരും വീഡിയോയ്ക്ക് താഴെ കുറിച്ചത്. സുശാന്ത് സിംഗ് രജ്പുത്തും ശ്രദ്ധ കപൂറും അഭിനയിച്ച ഛിച്ചോർ എന്ന ചിത്രത്തിൽ പ്രീതം സംഗീതം നൽകി അർജിത് സിംഗ് ആലപിച്ച ഖൈരിയാത് എന്ന…
Read Moreഇപ്പോഴത്തെ പിള്ളേരുടെ ഓരോ കാര്യങ്ങളേ … ആരും ഞങ്ങളുടെ കുഞ്ഞിനെ തൊടരുത്, ചുംബിക്കരുത്, ഫോട്ടോ എടുക്കരുത്; സുഖ വിവരം ചോദിച്ച് ആരും ഫോൺ വിളുക്കുകയും വേണ്ട; ജെൻ സീ മാതാപിതാക്കളുടെ നിയമങ്ങൾ
കാലം അതിവേഗം മുന്നോട്ട പോയ്ക്കൊണ്ടിരിക്കുകയാണ്. കാലത്തിനനുസരിച്ച് ആളുകളുടെ ചിന്തയ്ക്കും മാറ്റങ്ങൾ സംഭവിച്ചുകൊണ്ടിരിക്കുന്നു. 90 കളിൽ ജനിച്ചവരെയൊക്കെ തന്തവൈബാണെന്നും വസന്തങ്ങളാണെന്നുമൊക്കെ അടിച്ച് ആക്ഷേപിക്കുന്നു ജെൻ സികളുടെ ലോകമാണിത്. നമ്മൾ നമ്മുടെ കുഞ്ഞുങ്ങളെ നോക്കിയതു പോലെയോ അല്ലങ്കിൽ നമ്മുടെ കുട്ടിക്കാലത്ത് നമ്മുടെ മാതാപിതാക്കൾ നമ്മളെ നോക്കിയതുപോലെയോ ഒന്നുമല്ല ഇന്നത്തെ തലമുറ ജൻമം കൊടുക്കുന്ന കുഞ്ഞുങ്ങളെ പരിപാലിക്കുന്നത്. ജെൻ സി മാതാപിതാക്കളുടെ ഒരു കുറിപ്പാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. കുട്ടിയുടെ ജനനവുമായി ബന്ധപ്പെട്ട് യുവതി തയാറാക്കിയ നിയമങ്ങളിൽ ഒന്നാണ് ഇത്. കുട്ടികളായാൽ മാതാപിതാക്കളായ തങ്ങളെ വിളിക്കാനോ മെസേജ് അയക്കാനോ പാടില്ല. കുട്ടിയുടെ ജനനത്തെ കുറിച്ച് അവർ വെളിപ്പെടുത്തില്ല. കുട്ടിയുടെ പേരോ മറ്റ് വിവരങ്ങളോ ഒന്നും തന്നെ ആരും അറിയുന്നത് അവർക്ക് ഇഷ്ടമല്ല. മറ്റൊന്ന്, ആരും കുട്ടിയുടെ വീഡിയോയോ ചിത്രങ്ങളോ ഒന്നും തന്നെ പകർത്തരുത്. മറ്റൊരു നിയമം രണ്ടാഴ്ച വരെയെങ്കിലും ആരും…
Read Moreബോസിന് പലതവണ മെസേജ് അയച്ചു, മാസങ്ങളായി ഈ അവസ്ഥ തന്നെ, ശമ്പളം കിട്ടുന്നില്ലെന്ന പരാതിയുമായി യുവാവ്; വൈറലായി പോസ്റ്റ്
ജോലിക്കാർക്ക് കൃത്യമായി ശന്പളം കൊടുക്കാത്ത സ്ഥാപനങ്ങൾ നമ്മുടെ നാട്ടിൽ ധാരാളം ഉണ്ട്. മാടിനെപ്പോലെ പണി എടുപ്പിക്കും എന്നാൽ ശന്പളം ചോദിച്ചാലോ ഇന്ന് തരാം നാളെ തരാം എന്നെക്കെ പറഞ്ഞ് മാനേജ്മെന്റ് കയ്യൊഴിയാറുള്ള സ്ഥാപനങ്ങളുമുണ്ട്. ചില ജോലിക്കാർ മാനേജ്മെന്റിന്റെ മുടന്തൻ ന്യായം കേട്ട് മൗനം പാലിക്കും, ചിലർ നന്നായി പ്രതികരിക്കും. അത്തരത്തിൽ താൻ ജോലി ചെയ്യുന്ന സ്ഥാപനത്തിൽ കൃത്യമായി ശന്പളം നൽകാത്തതിൽ പ്രതികരിച്ചിരിക്കുകയാണ് ഒരു യുവാവ്. വിഎംഎസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കന്പനിയിൽ ഗ്രാഫിക് ഡിസൈനറായി ജോലി ചെയ്യുകയായിരുന്നു യുവാവ്. എന്നാൽ മാസങ്ങൾ കഴിഞ്ഞിട്ടും കന്പനി ഇയാൾക്ക് ശന്പളം നൽകുന്നില്ല. ഇതിൽ പ്രതികരിച്ച് ലിങ്ക്ടിന്നിൽ പോസ്റ്റ് പങ്കുവച്ചിരിക്കുകയാണ് യുവാവ്. താൻ കൃത്യമായി ജോലിക്ക് എത്തുന്നു, കന്പനി പറയുന്നത് അനുസരിച്ച് അവരുടെ പ്രതീക്ഷകൾക്കൊത്ത് ജോലി ചെയ്തിട്ടുണ്ട്. എന്നാൽ, നാല് മാസമായി തന്റെ ശമ്പളം കമ്പനി തടഞ്ഞുവച്ചിരിക്കുകയാണ്. ഈ പ്രശ്നം പരിഹരിക്കാൻ…
Read Moreരാജ്യത്ത് ഇന്റര്‍നെറ്റ് ഉപയോക്താക്കളുടെ എണ്ണം 90 കോടിയിലേക്ക്
ഇന്റര്‍നെറ്റ് ഉപയോക്താക്കളുടെ എണ്ണത്തില്‍ വൻ കുതിപ്പുമായി ഇന്ത്യ. 2025ൽ ഉപയോക്താക്കളുടെ എണ്ണം 90 കോടി കടന്നേക്കുമെന്നാണ് പഠന റിപ്പോര്‍ട്ടുകള്‍. എണ്ണത്തിന്റെ കാര്യത്തിൽ ഗ്രാമീണ ഇന്ത്യയ്ക്കാണ് ആധിപത്യം. മുംബൈ ആസ്ഥാനമായ ഇന്റര്‍നെറ്റ് ആൻഡ് മൊബൈല്‍ അസോസിയേഷന് ഓഫ് ഇന്ത്യയും (ഐഎഎംഎഐ) ഡിജിറ്റൽ വിപണി ഗവേഷണ സ്ഥാപനമായ കാന്താറും സംയുക്തമായി നടത്തിയ പഠന റിപ്പോര്‍ട്ട് പ്രകാരം ഇന്ത്യയില്‍ ഇന്റര്‍നെറ്റ് ഉപയോക്താക്കളുടെ എണ്ണം ഈ വർഷം അതിവേഗം വര്‍ധിക്കുമെന്നാണ് വിലയിരുത്തൽ. ഓരോവര്‍ഷവും എട്ട് ശതമാനത്തോളം വര്‍ധനയാണ് ഉപയോക്താക്കളുടെ എണ്ണത്തില്‍ ഉണ്ടാകുന്നത്. കഴിഞ്ഞ വര്‍ഷം സജീവ ഇന്റര്‍നെറ്റ് ഉപയോക്താക്കളുടെ എണ്ണം 88.6 കോടിയിലെത്തിയിരുന്നു. ഇതില്‍ 48.8 കോടി ഉപയോക്താക്കള്‍ ഗ്രാമങ്ങളില്‍ നിന്നുള്ളവരാണ്. ഇന്ത്യയിലെ ജനസംഖ്യയുടെ 60 ശതമാനത്തിന് മുകളിലാണ് ഇന്റര്‍നെറ്റ് ഉപയോക്താക്കളുടെ എണ്ണം. ഏറ്റവും ഒടുവിലത്തെ കണക്ക് അനുസരിച്ച് രാജ്യത്തെ ജനസംഖ്യ 145 കോടിയിൽ അധികമാണ്. ഇന്റര്‍നെറ്റ് ഉപയോക്താക്കളില്‍ 98 ശതമാനവും പ്രാദേശിക…
Read Moreഇനി നമ്മൾ എന്ത് ചെയ്യും മല്ലയ്യാ … ഭാര്യയുടെ മദ്യപാനം വിവാഹ മോചനത്തിനുള്ള കാരണമല്ലന്ന് കോടതി
ഭാര്യ മദ്യപിക്കുമെന്നും അതിനാൽ വിവാഹമോചനം വേണമെന്നും ചൂണ്ടിക്കാട്ടി ഭർത്താവ് നല്കിയ ഹർജി അലഹബാദ് ഹൈക്കോടതിയുടെ ലക്നൗ ബെഞ്ച് തള്ളി. മദ്യപിച്ചശേഷം അനുചിതവും അപരിഷ്കൃതവുമായ പെരുമാറ്റം ഭാര്യയുടെ ഭാഗത്തുനിന്ന് ഉണ്ടായില്ലെങ്കിൽ മദ്യപാനം വിവാഹബന്ധം വേർപ്പെടുത്താൻ തക്കതായ ക്രൂരതയായി കണക്കാക്കാനാവില്ലെന്നു നിരീക്ഷിച്ചാണു കോടതി വിധി. തന്റെ ഭാര്യ മദ്യപിക്കുമെന്നും വീട്ടിൽനിന്ന് ഇറങ്ങിപ്പോയ അവർ സ്വന്തം വീട്ടിലാണു താമസിക്കുന്നതെന്നും മിഡിൽ ക്ലാസ് കുടുംബത്തിന്റെ സംസ്കാരത്തെ അവഹേളിക്കുന്ന ഭാര്യയുടെ ഈ പ്രവർത്തികൾ തന്നെ മാനസികമായി വേദനിപ്പിച്ചുവെന്നും ഹർജിയിൽ ഉണ്ടായിരുന്നു. ആദ്യം കുടുംബക്കോടതിയിൽ നൽകിയ ഹർജി തള്ളിയതോടെയാണു ഹൈക്കോടതിയെ സമീപിച്ചത്. മദ്യപാനം നിഷിദ്ധമായ ഒരു കാര്യമാണെന്ന കാഴ്ച്ചപ്പാട് ഇടത്തരം കുടുംബങ്ങളിൽ ഉണ്ടെങ്കിലും അത് ക്രൂരതയായി പരിഗണിക്കാനാവില്ലെന്നു ജസ്റ്റീസുമാരായ വിവേക് ചൗധരിയും ഓം പ്രകാശ് ശുക്ലയും അടങ്ങുന്ന ബെഞ്ച് വ്യക്തമാക്കി.
Read More