മാഞ്ചസ്റ്റർ: ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫുട്ബോളിൽ മാഞ്ചസ്റ്റർ സിറ്റിക്ക് തകർപ്പൻ ജയം. വെള്ളിയാഴ്ച നടന്ന മത്സരത്തിൽ ക്രിസ്റ്റൽ പാലസിനെ ഒന്നിനെതിരെ നാല് ഗോളുകൾക്ക് തകർത്തു.
മാഞ്ചസ്റ്റർ സിറ്റിക്ക് വേണ്ടി എർലിംഗ് ഹാലണ്ടും റയാൻ ചെർക്കിയും രണ്ട് ഗോളുകൾ വീതം നേടി. ഹാലണ്ട് 17,84 എന്നീ മിനിറ്റുകളിലും ചെർക്കി 54,59 എന്നീ മിനിറ്റുകളിലുമാണ് ഗോളുകൾ നേടിയത്.
വിജയത്തോടെ മാഞ്ചസ്റ്റർ സിറ്റിക്ക് ആറ് പോയിന്റായി. നിലവിൽ ലീഗ് ടേബിളിൽ മാഞ്ചസ്റ്റർ സിറ്റിയാണ് ഒന്നാം സ്ഥാനത്ത്.
