മരണശേഷം എന്നെ എന്ത് ചെയ്യണമെന്നാണ് ആഗ്രഹമെന്ന് ഞാൻ വീട്ടിൽ പലവട്ടം പറഞ്ഞിട്ടുണ്ട്. അതിവിടെ ആവർത്തിച്ച് എഴുതിയിടുകയും ചെയ്തിട്ടുണ്ട്. പക്ഷെ എങ്ങനെയാവരുത് എന്റെ മരണമെന്ന് മാത്രം പറഞ്ഞിട്ടില്ല. നിങ്ങൾക്ക് എങ്ങനെ മരിക്കാനാണിഷ്ടം? ചിന്തിച്ചിട്ടുണ്ടോ? ഇല്ലെങ്കിൽ ചിന്തിക്കണം. 🙂 കഴിഞ്ഞ കുറച്ചു ദിവസങ്ങൾക്കിടയിൽ ആശുപത്രിയിലുണ്ടായ രണ്ടു സംഭവങ്ങൾ പറയാം. രണ്ടും മക്കൾക്ക് മാതാപിതാക്കളോടുള്ള സ്നേഹത്തിന്റെയും കരുതലിന്റെയും രണ്ടുതരം ഉദാഹരണങ്ങളാണ്. കേസ് നം.1 : 84 വയസുള്ള ഹൃദ്രോഗിയായ അപ്പൂപ്പനെ പെട്ടെന്നുണ്ടായ അബോധാവസ്ഥയിൽ ആശുപത്രിയിൽ കൊണ്ടുവരുന്നു. തലയുടെ സ്കാൻ ചെയ്തപ്പോൾ തലച്ചോറിൽ വലിയൊരു രക്തസ്രാവമാണ്. ഇത്രയും വലിയ രക്തസ്രാവത്തിന്റെ ചികിത്സ എത്രയും വേഗം സർജറി ചെയ്യുക എന്നതാണ്. രോഗിയുടെ പ്രായം, മറ്റു രോഗങ്ങൾ, നിലവിലെ ശാരീരികാവസ്ഥ എന്നിവ വച്ച് നോക്കുമ്പോൾ സർജറി ചെയ്താലും രക്ഷപ്പെടാൻ സാധ്യത വളരെ കുറവാണ്. അഥവാ ജീവൻ രക്ഷപ്പെട്ടാലും ഒരു വെജിറ്റേറ്റീവ് സ്റ്റേറ്റിൽ അങ്ങനെ കിടക്കുകയേ ഉള്ളൂ.…
Read MoreCategory: Today’S Special
‘എന്റെ വിലാസത്തിലേക്ക് ഒരു ഗേൾഫ്രണ്ടിനെ എത്തിക്കാമോ എന്ന് യുവാവ്?’ ഇന്ന് രാത്രി ലേറ്റ് നൈറ്റ് ഫീസ് ഒഴിവാക്കിയിട്ടുണ്ട്, വേണമെങ്കിൽ ഒരു ലോലിപോപ്പ് ഓർഡർ ചെയ്യൂ എന്ന് സ്വിഗ്ഗി; വൈറലായി പോസ്റ്റ്
സ്വിഗ്ഗിയുടെ പരസ്യങ്ങൾ സോഷ്യൽ മീഡിയയിൽ പലപ്പോഴും വൈറലാകാറുണ്ട്. വീണ്ടുമിതാ ഒരു സ്വിഗ്ഗി പരസ്യമാണ് സമൂഹ മാധ്യമങ്ങളിൽ ചർച്ചയാകുന്നത്. തന്റെ വിലാസത്തിലേക്ക് ഒരു ഗേൾഫ്രണ്ടിനെ എത്തിക്കാമോ എന്നായിരുന്നു സ്വിഗ്ഗിയോട് ഒരു യുവാവ് ചോദിച്ചത്. ഞങ്ങൾ ഇതൊന്നും സ്റ്റോക്ക് ചെയ്യുന്നില്ല. എന്നാൽ, ഇന്ന് രാത്രി ലേറ്റ് നൈറ്റ് ഫീസ് തങ്ങൾ ഒഴിവാക്കിയിട്ടുണ്ട്. അതുകൊണ്ട് നിങ്ങൾക്കായി വേണമെങ്കിൽ ഒരു ലോലിപോപ്പ് ഓർഡർ ചെയ്യൂ എന്നായിരുന്നു സ്വിഗ്ഗി ഇൻസ്റ്റാമാർട്ടിന്റെ മറുപടി. സ്വിഗ്ഗി തങ്ങളുടെ പ്ലാറ്റ്ഫോമുകളിൽ നിന്ന് ഏറ്റവുമധികം ഓർഡർ ചെയ്ത ഇനങ്ങളെക്കുറിച്ചുള്ള വാർത്ത പങ്കുവച്ചപ്പോഴാണ് കാമുകിയെ വേണമെന്ന് വിരുതന്റെ കമന്റ്. ബ്ലിങ്കിറ്റിന്റെ സിഇഒ അൽബിന്ദർ ദിൻഡ്സയും സ്വിഗ്ഗി, സ്വിഗ്ഗി ഇൻസ്റ്റാമാർട്ട് സഹസ്ഥാപകനായ ഫാനി കിഷൻ എയും, തങ്ങളുടെ പ്ലാറ്റ്ഫോമുകളിൽ നിന്ന് ഏറ്റവുമധികം ഓർഡർ ചെയ്ത ഇനങ്ങളെക്കുറിച്ചുള്ള ലൈവ് അപ്ഡേറ്റുകളും എക്സിൽ പങ്കുവെച്ചിരുന്നു.
Read Moreഇന്ത്യ തനിക്കിഷ്ടപ്പെട്ടു, എല്ലാവരും വളരെ നല്ല ആളുകളാണ്, പക്ഷേ ഇക്കാര്യം സഹിക്കാനേ വയ്യ: സങ്കടം പങ്കുവച്ച് ജപ്പാൻകാരി
ദിവസേന ഇന്ത്യയിലേക്ക് വിദേശികളായ പല ആളുകളും എത്താറുണ്ട്. നമ്മുടെ നാടിന്റെ ഭംഗിയും ഒത്തൊരുമയും സ്നേഹവുമൊക്കെ കാണുന്പോൾ വീണ്ടും വീണ്ടും ഇങ്ങോട്ടേക്ക് വരാൻ അവരെ പ്രേരിപ്പിക്കും. എന്നാൽ ഇന്ത്യയിലെത്തിയ ജപ്പാൻ വനിത കഴിഞ്ഞ ദിവസം റെഡ്ഡിറ്റിൽ കുറിച്ച വാക്കുകളാണ് ഇപ്പോൾ വൈറലാകുന്നത്. ഇന്ത്യയിൽ യാത്ര ചെയ്യാനായി ജപ്പാനിൽ നിന്നെത്തിയതാണ് താൻ. രാജ്യത്തിന്റെ എല്ലാ കാര്യങ്ങളും തനിക്ക് ഇഷ്ടപ്പെട്ടു. എന്നാൽ ഇവിടുത്തെ ഒരു കാര്യം മാത്രം തനിക്ക് ഇഷ്ടമായില്ല. അതെന്തെന്നാൽ ബഹളവും ഒച്ചയും ആണെന്നാണ് യുവതി പറഞ്ഞത്. ഇവിടുത്തെ ഭക്ഷണം രുചികരമാണ്, സഹായം ചോദിച്ചാൽ മിക്ക ആളുകളും സഹായിക്കാൻ തയാറാണ്. പക്ഷേ, ഇവിടെ ജീവിക്കാൻ വളരെ ബുദ്ധിമുട്ടാണ്. കാരണം, എപ്പോഴും ഒച്ചയാണ് സഹിക്കാവുന്നതിലും അപ്പുറമാണ് ഇവിടുത്തെ ബഹളം. താൻ മുറിയിലിരുന്ന് കരഞ്ഞിട്ടു വരെയുണ്ടെന്ന് യുവതി പറഞ്ഞു. അതിൽ തന്നെ വാഹനങ്ങളും ഹോണടിയും ഉച്ചത്തിലുള്ള ആഘോഷങ്ങളും അതോടനുബന്ധിച്ചുള്ള മ്യൂസിക്കും ഒക്കെയാണ് അവർ…
Read Moreസമുദായ പ്രവർത്തനങ്ങൾക്കൊപ്പം അസ്വമത്വങ്ങളോട് പോരാടിയ സാമൂഹ്യ പരിഷ്കർത്താവ്: ഇന്ന് മന്നം ജയന്തി
സമുദായ പ്രവർത്തനങ്ങൾക്കൊപ്പം അസ്വമത്വങ്ങളോട് പോരാടിയ സാമൂഹ്യ പരിഷ്കർത്താവും നായര്‍ സര്‍വീസ് സൊസെറ്റിയുടെ സ്ഥാപകനായ മന്നത്ത് പത്മനാഭന്റെ ജന്മവാര്ഷിക ദിനമാണ് ഇന്ന്. കാലത്തിന് മുന്നേ സഞ്ചരിച്ച കര്‍മയോഗിയായിരുന്നു മന്നത്ത് പത്മനാഭന്. വിദ്യാഭ്യാസസമുച്ചയ മൈതാനിയിൽ തയാറാക്കിയിരിക്കുന്ന മന്നം നഗറിൽ രാവിലെ ഭക്തിഗാനാലാപനത്തോടെ ആഘോഷങ്ങൾക്കു തുടക്കമായി. പെരുന്നഎൻ എസ് എസ് ആസ്ഥാനത്ത് ഇന്നലെയും ഇന്നുമായി വമ്പിച്ച ആഘോഷപരിപാടികളാണ് നടക്കുന്നത്. ജാതിമത വേര്‍തിരിവില്ലാതെ എല്ലാവര്‍ക്കുമായി കുടുംബക്ഷേത്രമായ പെരുന്നയിലെ മാരണത്തുകാവ് ദേവീക്ഷേത്രം തുറന്നു നല്‍കിയായിരുന്നു മന്നത്തിന്റെ സാമൂഹിക ഇടപെടലുകളുടെ തുടക്കം. 1914ല്‍ നായര്‍ സമുദായ ഭൃത്യജനസംഘം ആരംഭിച്ച് സമുദായ പരിഷ്കരണത്തിനു തുടക്കമിട്ടു. പിന്നീടത് നായര്‍ സര്‍വീസ് സൊസൈറ്റി എന്നു പുനര്‍നാമകരണം ചെയ്തു.
Read Moreഇതൊക്കെ നിസാരം… സ്വന്തമായി നിർമ്മിച്ച ടെലിപ്രോംപ്റ്ററുമായി മരിയൻ കോളജിലെ മാധ്യമ പഠന വിദ്യാർഥികൾ
കുട്ടിക്കാനം: മാധ്യമ പഠന വിദ്യാർഥികൾ ടെലിപ്രോംറ്റർ ഉപയോഗിച്ച് വാർത്ത വായന പരിശീലനം നടത്താറുണ്ട്. എന്നാൽ സ്വന്തമായി നിർമ്മിച്ച ടെലിപ്രോംറ്ററിൽ വാർത്ത വായിക്കാനൊരുങ്ങുകയാണ് ഒരു കൂട്ടം വിദ്യാർഥികൾ. കുട്ടിക്കാനം മരിയൻ കോളജിലെ ഡിപ്പാർട്ട്മെന്റ് ഓഫ് കമ്മ്യൂണിക്കേഷൻ ആൻഡ് മീഡിയ സ്റ്റഡീസ് വിദ്യാർഥികൾ അധ്യാപകനായ എ. ആർ. ഗിൽബർട്ടിന്റെ നേതൃത്വത്തിലാണ് ഈ അപൂർവ നേട്ടം കൈവരിച്ചത്. കുറഞ്ഞ ചെലവിൽ ടെലിപ്രോംറ്റർ നിർമിച്ചു മാധ്യമ പഠനരംഗത്തു പുതിയ ചുവടുവയ്പ്പിന് തയാറാകുകയാണ് ഈ വിദ്യാർഥികൾ. കോളേജിന്റെ പ്രോത്സാഹനത്തോടും പിന്തുണയോടും കൂടി ആദ്യമായി നിർമ്മിച്ച ടെലിപ്രോംറ്ററിന്റെ ഉദ്ഘാടനം കോളേജ് അഡ്മിനിസ്ട്രേറ്റർ ഫാ. ജോസഫ് പൊങ്ങന്താനത്ത് നിർവഹിച്ചു. അധ്യാപകരുടെയും വിദ്യാർഥികളുടെയും സാന്നിധ്യത്തിൽ നടന്ന ചടങ്ങിൽ ഡയറക്ടർ പ്രൊഫ. എം വിജയകുമാർ, ഡിപ്പാർട്ട്മെന്റ് മേധാവി ഫാ. സോബി തോമസ് കന്നാലിൽ, അധ്യാപകരായ കാർമൽ മരിയ ജോസ് , ആൻസൺ തോമസ്, ജോബി എൻ. ജെ, സ്റ്റാർട്ട് അപ്പ്…
Read Moreകൊച്ചിക്കാർക്കിഷ്ടം ചിക്കൻ ബിരിയാണി; കഴിഞ്ഞ വര്‍ഷം സ്വിഗിയിലൂടെ കൊച്ചിക്കാര് ഏറ്റവും കൂടുതല്‍ വാങ്ങിയത് ചിക്കന്‍ ബിരിയാണി
കൊച്ചി: ഓണ്‍ലൈന്‍ ഫുഡ് ഡെലിവറി പ്ലാറ്റ് ഫോമായ സ്വിഗിയിലൂടെ കഴിഞ്ഞ വര്‍ഷം കൊച്ചിക്കാര് ഏറ്റവും കൂടുതല്‍ വാങ്ങിയത് ചിക്കന്‍ ബിരിയാണി. 2024ല്‍ 11 ലക്ഷം ബിരിയാണിയുടെ ഓര്‍ഡറാണ് സ്വിഗി വഴി ഡെലിവര്‍ ചെയ്തത്. സ്വിഗി പുറത്തിറക്കിയ വാര്‍ഷിക റിപ്പോര്‍ട്ടിലാണ് ഇക്കാര്യം സൂചിപ്പിക്കുന്നത്. കൊച്ചിയിലെ കണക്കുകള്‍ നോക്കുമ്പോള്‍ ചിക്കന്‍ ബിരിയാണിക്കൊപ്പം നോണ്‍ വെജ് സ്ട്രിപ്പുകള്‍ക്കും ചോക്കോ ലാവ കേക്കുകളും ദക്ഷിണേന്ത്യന്‍ ബ്രേക്ക്ഫാസ്റ്റിനും കഴിഞ്ഞ വര്‍ഷം ആവശ്യക്കാര്‍ ഏറെയുണ്ടായി.ലഘു ഭക്ഷണത്തില്‍ ചിക്കന്‍ ഷവര്‍മയാണ് ഒന്നാം സ്ഥാനത്ത്. 79,713 ഷവര്‍മയാണ് സ്വിഗി ഡെലിവര്‍ ചെയ്യ്തിട്ടുള്ളത്. ചിക്കന്‍ റോളും ചിക്കന്‍ മോമോയുമാണ് രണ്ടും മൂന്നും സ്ഥാനത്തുള്ളത്. 19,381 ഓര്‍ഡറുകളുമായി ചോക്ലേറ്റ് ലാവ കേക്ക് ഒന്നാം സ്ഥാനത്തെത്തിയപ്പോള്‍ ചോക്ലേറ്റ് ക്രീം കേക്ക് തൊട്ട് പി്ന്നിലുണ്ട്. അതേസമയം ബ്രേക്ക് ഫാസ്റ്റിന് കൊച്ചിക്കാര്‍ക്ക് പ്രിയം ദോശ തന്നെ. 2.23 ലക്ഷം ദോശയാണ് 2024ല്‍ ഓര്‍ഡര്‍ ചെയ്തത്. കടലക്കറിയും…
Read Moreകാണാനുള്ള മോഹം കടിഞ്ഞാൺ പൊട്ടിച്ചു…യുപിക്കാരൻ കാമുകിയെ കാണാൻ അതിരുകടന്നെത്തിയത് പാക്കിസ്ഥാനിൽ; പിന്നീട് സംഭവിച്ചത്….
കാമുകിയെ കാണാൻ അനധികൃതമായി അതിർത്തി കടന്ന ഇന്ത്യൻ യുവാവ് പാക്കിസ്ഥാനിൽ പിടിയിൽ.ഉത്തർപ്രദേശിൽ അലിഗഢ് ജില്ലയിലെ നഗ് ല ഖത്കാരി സ്വദേശി 30 കാരനായ ബാദൽ ബാബുവാണ് പാക്കിസ്ഥാനിലെ പഞ്ചാബ് പോലീസ് മാണ്ഡി ബഹാവുദ്ദീൻ നഗരത്തിൽ അറസ്റ്റിലായത്. ഫേസ്ബുക്കിലൂടെയാണു പാക്കിസ്ഥാൻ യുവതിയുമായി ഇയാൾ സൗഹൃദം സ്ഥാപിച്ചത്. പ്രണയത്തിലായശേഷം കാമുകിയെ കാണാൻ അതിർത്തി കടക്കുകയായിരുന്നു. യാത്രാരേഖകൾ ഹാജരാക്കാത്തതിനെത്തുടർന്ന് ഡിസംബർ 27നാണ് ബാബുവിനെ അറസ്റ്റ് ചെയ്തത്.ഇയാൾ മുമ്പ് രണ്ടുതവണ അതിർത്തി കടക്കാൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടതായി പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തി. മൂന്നാമത്തെ ശ്രമത്തിലാണ് അതിർത്തി കടന്നത്. കാമുകിയെ കണ്ടെത്തിയശേഷമാണ് ഇയാൾ പിടിയിലായത്. 1946ലെ പാക്കിസ്ഥാൻ ഫോറിനേഴ്സ് ആക്ടിന്റെ 13, 14 വകുപ്പുകൾ പ്രകാരം ഇയാൾക്കെതിരേ കേസെടുത്തു. കോടതി ഇയാളെ 14 ദിവസത്തേക്ക് ജുഡീഷൽ കസ്റ്റഡിയിൽ വിട്ടു.
Read Moreതേപ്പിന്റെ പണിക്ക് എട്ടിന്റെ ആക്ഷൻ; മുൻ കാമുകനെ വിവാഹവേദിയിൽ കയറി യുവതി ചവിട്ടിവീഴ്ത്തി; വധു ചെയ്തത് കണ്ടോ
ഒരു വിവാഹവേദിയിലെ വീഡിയോ ദൃശ്യങ്ങൾ കണ്ടു ഞെട്ടിയിരിക്കുയാണു സോഷ്യൽ മീഡിയ. വധുവിനു വരൻ മാല ചാര്‍ത്തുന്നതിനിടെ ഒരു യുവതി വിവാഹവേദിയിലേക്കു ചാടിക്കയറുന്നു. വന്നവഴി പിന്നിൽനിന്ന് ഒറ്റച്ചവിട്ടിനു വരനെ താഴെയിടുന്നു. വീണു കിടന്ന വരനെ തുടർന്നും ചവിട്ടുകയും അടിക്കുകയും ചെയ്യുന്നു. അവിടംകൊണ്ടു നിർത്താതെ അയാളെ വലിച്ചുയര്ത്തിയശേഷവും അടിക്കുന്നു. അടി തടയാൻ ശ്രമിച്ച വധുവിനോടു യുവതി കയർക്കുന്നതും വീഡിയോയിലുണ്ട്. സോഷ്യൽ മീഡിയയിൽ പ്രചരിച്ച വീഡിയോ പെട്ടെന്നുതന്നെ വൈറലായി. വിവാഹവേദിയിൽ അതിക്രമിച്ചു കയറിയെത്തിയത് വരന്റെ മുൻ കാമുകിയാണെന്നാണു വീഡിയോയിൽ പറയുന്നത്. തന്നെ വഞ്ചിച്ചതിലുള്ള കലിപ്പ് തീർക്കുകയായിരുന്നത്രെ യുവതി. ബോളിവുഡ് സിനിമകളിലെ രംഗംപോലെ ത്രില്ലിംഗ് ആണെന്നായിരുന്നു ചിലരുടെ കമന്റ്. പൂര്‍വകാല ബന്ധങ്ങളും വിവാഹങ്ങളും തമ്മിൽ കൂട്ടിക്കുഴയ്ക്കരുതെന്നു ചിലർ പറഞ്ഞപ്പോൾ മറ്റുചിലര്‍ വരന്റെ സത്യസന്ധതയെ ചോദ്യം ചെയ്തു. എവിടെയാണിതു സംഭവിച്ചതെന്നോ ചവിട്ടിനുശേഷം പിന്നെ എന്തു സംഭവിച്ചെന്നോ വീഡിയോയിലില്ല.
Read More‘ടീ ബാഗുകൾ’ ഉപയോഗിക്കുന്നവരാണോ നിങ്ങൾ: ഇക്കാര്യങ്ങൾ ശ്രദ്ധിക്കൂ…
സൗകര്യപ്രദവും സുഖപ്രദവുമായ ചായയനുഭവം പകരുന്ന ‘ടീ ബാഗുകൾ’ ജനപ്രിയമാണ്. എന്നാൽ ടീ ബാഗ് അത്ര ആരോഗ്യകരമല്ലെന്നാണു പഠനറിപ്പോർട്ടുകൾ. പോളിമർ അധിഷ്ഠിത മെറ്റീരിയൽകൊണ്ട് നിർമിച്ചതാണ് ഇന്നു മാർക്കറ്റിൽ ലഭിക്കുന്ന ടീ ബാഗുകൾ. ഇതുപയോഗിച്ച് ചായ തയാറാക്കുന്പോൾ ദശലക്ഷക്കണക്കിന് നാനോപ്ലാസ്റ്റിക്സും മൈക്രോപ്ലാസ്റ്റിക്സും പുറത്തേക്കുവരുന്നുണ്ടെന്നും വിഷാംശമുള്ള ഇത് വലിയ ആരോഗ്യപ്രതിസന്ധി സൃഷ്ടിക്കുന്നുണ്ടെന്നും ബാഴ്സലോണയിലെ ഓട്ടോണമസ് യൂണിവേഴ്സിറ്റിയുടെ പഠനത്തിൽ പറയുന്നു. ഭക്ഷണത്തോടൊപ്പം അകത്തേക്കെത്തുന്ന നാനോപ്ലാസ്റ്റിക്, മൈക്രോപ്ലാസ്റ്റിക് കണങ്ങൾ കുടൽ ആഗിരണം ചെയ്യുകയും രക്തത്തിൽ കലരുകയും ചെയ്യുന്നു. നൈലോൺ-6, പോളിപ്രൊഫൈലിൻ, സെല്ലുലോസ് എന്നീ പോളിമറുകൾ ഉപയോഗിച്ചു നിർമിച്ച ടീ ബാഗ് ആണ് ഗവേഷണത്തിന് ഉപയോഗിച്ചത്. ചായ ഉണ്ടാക്കുമ്പോൾ, നൈലോൺ-6 ഒരു മില്ലിലിറ്ററിന് 8.18 ദശലക്ഷം കണികകൾ പുറത്തുവിടുന്നുണ്ടത്രെ. പോളിപ്രൊഫൈലിൻ ഒരു മില്ലി ലിറ്ററിന് ഏകദേശം 1.2 ബില്യൺ കണികകളും സെല്ലുലോസ് ഒരു മില്ലിലിറ്ററിന് ഏകദേശം 135 ദശലക്ഷം കണികകളും പുറത്തുവിടുന്നു. ഇങ്ങനെ ശരീരത്തിലെത്തുന്ന മൈക്രോ…
Read Moreഇതൊക്കെ ശ്രദ്ധിക്കണ്ടേ അമ്പാനേ… ഒറ്റയടിക്ക് 350 മില്ലി വിസ്കി: ഇന്‍ഫ്ളുവന്‍സര്‍ മരിച്ചു
ബാങ്കോക്ക്: മദ്യപാന ചലഞ്ചില്‍ പങ്കെടുത്ത തായ് ലൻഡിലെ സോഷ്യല്‍ മീഡിയ ഇന്‍ഫ്ളുവന്‍സർ മരിച്ചു. “ബാങ്ക് ലെസ്റ്റര്‍’ എന്നറിയപ്പെടുന്ന താനാകര്‍ കാന്തി (21) ആണു മരിച്ചത്. ആല്കഹോള് അധികമായതിനെ തുടര്‍ന്നുണ്ടായ ഹൃദയസ്തംഭനത്തെ തുടര്‍ന്നായിരുന്നു മരണം. 75,000 രൂപ നല്‍കിയാണ് കാന്തിയെ ചലഞ്ചില്‍ പങ്കെടുപ്പിച്ചത്. 350 മില്ലി വിസ്കി ഒറ്റയടിക്ക് കുടിക്കുകയെന്നതായിരുന്നു ചലഞ്ച്. ചലഞ്ചില്‍ പങ്കെടുക്കാന്‍ താനെത്തും എന്നു കാന്തി പറയുന്ന വീഡിയോകൾ പുറത്തുവന്നിരുന്നു. ചലഞ്ച് സംഘടിപ്പിച്ചവരെ പോലീസ് തെരയുന്നുണ്ട്.
Read More