ഗർഭിണിയെകൊണ്ട് പു​ഴ ക​ട​ന്ന് ഗ്രാ​മീ​ണ​ർ.., വി​ക​സ​നം തൊ​ട്ടു​തീ​ണ്ടാ​ത്ത ഗ്രാ​മം; മ​ഹാ​രാ​ഷ്ട്ര​യി​ൽ നി​ന്നൊ​രു സ​ങ്ക​ട​ക്കാ​ഴ്ച, വീ​ഡി​യോ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ പ്രചരിക്കുന്നു

ചി​കി​ത്സാ സൗ​ക​ര്യ​ങ്ങ​ളോ ഗ​താ​ഗ​ത മാ​ർ​ഗ്ഗ​ങ്ങ​ളോ ഇ​ല്ലാ​ത്ത​തി​നെ തു​ട​ർ​ന്ന് പ്ര​സ​വ​വേ​ദ​ന കൊ​ണ്ട് പു​ള​ഞ്ഞ 26കാ​രി​യാ​യ ഗ​ർ​ഭി​ണി​യെ ക​ട്ടി​ലി​ൽ ചു​മ​ന്ന് അ​പ​ക​ട​ക​ര​മാ​യ രീ​തി​യി​ൽ പു​ഴ ക​ട​ത്തി ഗ്രാ​മീ​ണ​ർ. മ​ഹാ​രാ​ഷ്ട്ര​യി​ലെ ഗ​ഡ്ചി​രോ​ളി ജി​ല്ല​യി​ലെ കൊ​യി​ൻ​ഡു​ൽ ഗ്രാ​മ​ത്തി​ലാ​ണ് വി​ക​സ​നം തൊ​ട്ടു​തീ​ണ്ടാ​ത്ത ഗ്രാ​മീ​ണ​രു​ടെ ദു​രി​തം വെ​ളി​വാ​ക്കു​ന്ന സം​ഭ​വം ന​ട​ന്ന​ത്.

ഛായ ​സു​രേ​ഷ് നൈ​തം എ​ന്ന യു​വ​തി​ക്കാ​ണ് വെ​ള്ളി​യാ​ഴ്ച രാ​വി​ലെ​യോ​ടെ പ്ര​സ​വ​വേ​ദ​ന അ​നു​ഭ​വ​പ്പെ​ട്ട​ത്. വി​വ​ര​മ​റി​ഞ്ഞ് ആം​ബു​ല​ൻ​സ് പു​റ​പ്പെ​ട്ടെ​ങ്കി​ലും ഗ്രാ​മ​ത്തി​ലേ​ക്ക് പാ​ല​മോ റോ​ഡോ ഇ​ല്ലാ​ത്ത​തി​നാ​ലും പു​ഴ​യി​ൽ വെ​ള്ള​ക്കെ​ട്ട് രൂ​ക്ഷ​മാ​യ​തി​നാ​ലും വാ​ഹ​നം വ​ഴി​യി​ൽ കി​ട​ന്നു. തു​ട​ർ​ന്ന് നാ​ട്ടു​കാ​ർ ചേ​ർ​ന്ന് യു​വ​തി​യെ ഒ​രു ക​ട്ടി​ലി​ൽ കി​ട​ത്തി, പ്രാ​ദേ​ശി​ക​മാ​യി ‘ക​ൺ​വാ​ഡ്’ എ​ന്ന​റി​യ​പ്പെ​ടു​ന്ന ത​ടി​യും തു​ണി​യും ഉ​പ​യോ​ഗി​ച്ചു​ള്ള സം​വി​ധാ​ന​ത്തി​ലൂ​ടെ തോ​ട് ക​ട​ത്തു​ക​യാ​യി​രു​ന്നു.

ഒ​രു ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​യും ഈ ​അ​പ​ക​ട​ക​ര​മാ​യ യാ​ത്ര​യി​ൽ ഇ​വ​രെ അ​നു​ഗ​മി​ച്ചു. പു​ഴ​യു​ടെ മ​റു​ക​ര​യി​ൽ കാ​ത്തു​നി​ന്ന ആം​ബു​ല​ൻ​സി​ലേ​ക്ക് യു​വ​തി​യെ മാ​റ്റി​യ ശേ​ഷ​മാ​ണ് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ക്കാ​ൻ ക​ഴി​ഞ്ഞ​ത്.

സ്വാ​ത​ന്ത്ര്യം ല​ഭി​ച്ച് പ​തി​റ്റാ​ണ്ടു​ക​ൾ പി​ന്നി​ട്ടി​ട്ടും അ​ടി​സ്ഥാ​ന​പ​ര​മാ​യ ആ​രോ​ഗ്യ സേ​വ​ന​ങ്ങ​ളോ റോ​ഡ് സൗ​ക​ര്യ​മോ ല​ഭി​ക്കാ​ത്ത​തി​ൽ ക​ടു​ത്ത അ​മ​ർ​ഷ​ത്തി​ലാ​ണ് ഗ്രാ​മീ​ണ​ർ. എ​ല്ലാ വ​ർ​ഷ​വും മ​ൺ​സൂ​ൺ കാ​ല​ത്ത് പ്ര​ദേ​ശ​വാ​സി​ക​ൾ നേ​രി​ടു​ന്ന സ്ഥി​രം ദു​രി​ത​മാ​ണി​തെ​ന്നും, അ​ധി​കാ​രി​ക​ൾ​ക്ക് നി​വേ​ദ​ന​ങ്ങ​ൾ ന​ൽ​കി​യി​ട്ടും യാ​തൊ​രു ന​ട​പ​ടി​യും ഉ​ണ്ടാ​കു​ന്നി​ല്ലെ​ന്നും നാ​ട്ടു​കാ​ർ ആ​രോ​പി​ക്കു​ന്നു.

 

 

 

 

Related posts

Leave a Comment