ന്യൂഡൽഹി: ആനയും മനുഷ്യരുമായുള്ള വടംവലി മലയാളികൾക്കു സുപരിചിതമാണ്. എന്നാൽ സിംഹവുമായുള്ള വടംവലി കേട്ടിട്ടുണ്ടാകില്ല. അത്തരത്തിലൊരു വടംവലിയുടെ ദൃശ്യങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ തരംഗമായി മാറിയിരിക്കുന്നത്. കാട്ടിലെ രാജാവായ സിംഹവും ഒരു ബോഡി ബിൽഡറും തമ്മിലായിരുന്നു വടംവലി. കാഴ്ചക്കാരെ ത്രില്ലടിപ്പിക്കുന്ന വടംവലി നടന്നതാകട്ടെ മൃഗശാലയിലും. എന്നാൽ എവിടെയാണു വടംവലി നടന്നതെന്നു വീഡിയോയിൽ വ്യക്തമാക്കിയിട്ടില്ല. കൂട്ടിലാണ് സിംഹമുള്ളത്. കൂടിന്റെ ജനാലയ്ക്കുതാഴെയുള്ള ദ്വാരത്തിലൂടെ ഇട്ടിരിക്കുന്ന വടം സിംഹം കടിച്ചുപിടിച്ചിരിക്കുകയാണ്. ബോഡിബിൽഡർ സന്ദർശകർക്കുള്ള ഭാഗത്താണുള്ളത്. ശക്തമായ മത്സരമാണ് സിംഹവും മനുഷ്യനും തമ്മിൽ നടന്നത്. ആദ്യം സിംഹമൊന്നു പതറിയെങ്കിലും പിന്നീട് സിംഹത്തെ കടുകിടെ ചലിപ്പിക്കാൻ മസിൽമാന് കഴിഞ്ഞില്ല. നിരവധി കാഴ്ചക്കാരുമുണ്ടായിരുന്നു. ആരാണ് വിജയിച്ചത് എന്നത് വ്യക്തമാക്കാതെ സസ്പെൻസിൽ വീഡിയോ അവസാനിക്കുന്നു. പതിനായിരക്കണക്കിന് ആളുകളാണ് വീഡിയോ കണ്ടത്. വടംവലി ഈ മൃശാലയിലെ പതിവുകാഴ്ചയാണത്രെ! സിംഹവുമായി വടംവലിക്കാൻ മൃഗശാല അധികൃതർ ഫീസ് ഈടാക്കാറുണ്ടെന്നു പറയുന്നു. വീഡിയോ കാണാൻ ഇവിടെ…
Read MoreCategory: Today’S Special
എനിക്കീ വിശപ്പിന്റെ അസുഖം കൂടുതലാണേ… പറക്കുന്ന ഡ്രോണിനെ ചാടിപ്പിടിച്ച് മുതല… പിന്നാലെ സ്ഫോടനം!
ലോകത്ത് ഡ്രോണുകളുടെ ഉപയോഗം വ്യാപമായിക്കൊണ്ടിരിക്കുകയാണ്. ഇവയുടെ പറക്കൽ വിവാദങ്ങൾ ഉയർത്തുന്നതിനൊപ്പം കൗതുകമാകാറുമുണ്ട്. ഡ്രോണുമായി ബന്ധപ്പെട്ടു സമൂഹമാധ്യമത്തിൽ പ്രചരിച്ച ഒരു വീഡിയോ നിമിഷനേരംകൊണ്ടാണു വൈറലായത്. ജലാശയത്തിനു മുകളിലൂടെ പറന്ന ഡ്രോണിനെ ഒരു മുതല ഉയർന്നുചാടി വായ്ക്കുള്ളിലാക്കുന്നതും ഡ്രോൺ പൊട്ടിത്തെറിക്കുന്നതുമാണു വീഡിയോ. മുതല ഡ്രോണ്‍ കടിച്ചു പൊട്ടിക്കാന്‍ ശ്രമിക്കുന്നതിനിടെയായിരുന്നു സ്ഫോടനം. വലിയതോതിൽ പുക പുറത്തുവരുന്നതും കാണാം. ഡ്രോണിന്റെ ലിഥിയം അയൺ ബാറ്ററിയാണു പൊട്ടിത്തെറിച്ചത്. ഭയന്നുപോയ മുതല വെള്ളത്തില്‍ മുങ്ങുന്നതും വീണ്ടും പൊങ്ങിവന്നു ഡ്രോണ്‍ കടിച്ചുപൊട്ടിക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നു. മുതലയ്ക്ക് പിന്നീട് എന്തു സംഭവിച്ചുവെന്നു വീഡിയോയില്‍ സൂചനയില്ല. ഇന്‍സ്റ്റാഗ്രാം പേജായ ഡ്രോണ്ഷാക്കിലൂടെയാണ് വീഡിയോ പങ്കുവയ്ക്കപ്പെട്ടത്. ഇതിനകം വീഡിയോ കണ്ടത് 62 ലക്ഷം പേർ. ഡ്രോണുകള്‍ക്കു കൂടുതല്‍ നിയന്ത്രണങ്ങള്‍ ആവശ്യമാണെന്നു നിരവധിപ്പേർ പ്രതികരിച്ചു. വീഡിയോ കാണാൻ ഇവിടെ ക്ലിക് ചെയ്യുക.
Read Moreഇന്നത്തെ തലമുറയുടെ കാര്യം കേട്ടാൽ തലയിൽ കൈവയ്ക്കും… പിറന്നാൾ സമ്മാനമായി അമ്മ മൊബൈൽ ഫോൺ വാങ്ങിക്കൊടുത്തില്ല; 15കാരൻ തൂങ്ങി മരിച്ചു
പിറന്നാൾ ദിനത്തിൽ സമ്മാനങ്ങൾ കൊടുക്കുന്നത് പതിവാണ്. അവനനവന്റെ കൈയിലുള്ള പണത്തിന് തക്കതായ എന്തെങ്കിലുമൊക്കെ പിറന്നാൾ കുട്ടിക്ക് വാങ്ങിക്കൊടുക്കാറുമുണ്ട്. എന്നാൽ പിറന്നാൾ സമ്മാനം ലഭിക്കാത്തതിനാൽ മനംനൊന്ത് 15കാരൻ ജീവനൊടുക്കിയ വാർത്തയാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ചർച്ചയാകുന്നത്. പിറന്നാൾ ദിനത്തിൽ അമ്മ മൊബൈൽ ഫോൺ നൽകാൻ വിസമ്മതിച്ചതിനാലാണ് 15 കാരൻ ആത്മഹത്യ ചെയ്തത്. മഹാരാഷ്ട്രയിലെ സാംഗ്ലി ജില്ലയിലെ മിറാജ് നഗരത്തിലാണ് സംഭവം. വിശ്വജീത് രമേഷ് ചംദൻവാലെ എന്ന കുട്ടിയാണ് വീട്ടിൽ തൂങ്ങി മരിച്ചത്. അമ്മയും സഹോദരിയും ഉറങ്ങിക്കിടക്കുമ്പോഴാണ് കുട്ടി ജീവനൊടുക്കിയത്. രണ്ട് ദിവസം മുമ്പാണ് വിശ്വജീത് പിറന്നാൾ ആഘോഷിച്ചത്. പിറന്നാൾ സമ്മാനമായി അമ്മയോട് മൊബൈൽ ഫോൺ ആവശ്യപ്പെട്ടിരുന്നു. എന്നാൽ സാമ്പത്തിക പ്രശ്നങ്ങൾ കാരണം അമ്മ അപേക്ഷ നിരസിച്ചു. അടുത്ത ദിവസമാണ് കുട്ടിയെ വീട്ടുകാർ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ അപകട മരണ റിപ്പോർട്ട് (എഡിആർ) രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും കൂടുതൽ അന്വേഷണം…
Read Moreദുബായിലേക്ക് പോകാൻ ഇത്രയും ചെലവ് വരില്ലല്ലോ: ദില്ലിയില്‍ നിന്നും കണ്ണൂരിലേക്കുള്ള വിമാന ടിക്കറ്റിന്റെ വിലവിവരങ്ങൾ പങ്കുവച്ച് യുവതി
അവധിക്കാലം ആഘോഷമാക്കാൻ നാട്ടിലേക്ക് വരാനുള്ള ത്രില്ലിലാകും പലരുമിപ്പോൾ. എന്നാൽ ഇവരെ ഊറ്റാനായി തയാറെടുത്തിരിക്കുകയാണ് വിമാന കമ്പനികൾ. ക്രിസ്മസ് – പുതുവത്സര അവധിക്കാലം ആയതോടെ പല റൂട്ടുകളിലേക്കുമുള്ള വിമാന ടിക്കറ്റ് നിരക്ക് വർധിപ്പിച്ചിരിക്കുകയാണ് വിമാന കമ്പനികൾ. ഇപ്പോഴിതാ വിമാന നിരക്കിനെ സംബന്ധിച്ച് കോൺഗ്രസ് വക്താവ് ഡോ. ഷമാ മുഹമ്മദ് സമൂഹ മാധ്യമത്തില്‍ പങ്കുവച്ച ഒരു പോസ്റ്റാണ് വൈറലാകുന്നത്. ദില്ലിയില്‍ നിന്ന് കണ്ണൂരിലേക്കുള്ള വിമാന ടിക്കറ്റ് നിരക്കിലെ വർധനവ് ആണ് ഷമ പങ്കുവച്ചത്. 21,966 രൂപയ്ക്കും 22,701 രൂപയ്ക്കും ദില്ലിയില്‍ നിന്നും കണ്ണൂരിലേക്കുള്ള വിമാന ടിക്കറ്റിന്റെ വിലവിവരങ്ങളാണ് ഇത്. ദുബായിലേക്ക് പോകാൻ ഇത്രയും ചെലവ് തനിക്കാകില്ലന്ന് കുറിച്ചുകൊണ്ടാണ് ഷമാ പോസ്റ്റ് പങ്കുവച്ചത്.
Read Moreതാരകം തന്നെ നോക്കീ ആട്ടിടയർ നടന്നു… നക്ഷത്രത്തിളക്കവുമായി ക്രിസ്മസ് വിപണികൾ
ക്രിസ്മസിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കേ മിന്നിത്തിളങ്ങി ക്രിസ്മസ് വിപണികൾ. പുല്‍ക്കൂടും സാന്താക്ലോസും എല്‍ഇഡി ബള്‍ബുകളുടെ വര്ണവിസ്മയുമായി നാടെങ്ങുമുള്ള ചെറുതും വലുതുമായ കടകളിലെല്ലാം ക്രിസ്മസ് സന്ദേശമോതി നക്ഷത്രങ്ങള്‍ മിന്നിത്തിളങ്ങുകയാണ്. പേപ്പർ നക്ഷത്രങ്ങള്‍, എല്‍ഇഡി സ്റ്റാര്‍, ഗ്ലെയിസിംഗ് സ്റ്റാര്‍, പുല്‍ക്കൂട്, ട്രീ, ബലൂണുകള്‍, എല്‍ഇഡി മാലകള്‍, രൂപങ്ങള്‍ എന്നിങ്ങനെ വേണ്ടതെല്ലാമൊരുക്കിയാണ് ക്രിസ്മസ് വിപണി സജീവമായിരിക്കുന്നത്. പൈന്മരത്തിന്റെ ഇലയുടെ ആകൃതിയിലുള്ള ട്രീ സ്റ്റാറുകളാണ് ഇത്തവ വിപണി കൈയടക്കിയിരിക്കുന്നത്. പുല്‍ക്കൂടിന്റെ രൂപം നടുവില്‍ കൊത്തിയ സ്റ്റാറുകളും വിപണിയില്‍ ഇടം പിടിച്ചിട്ടുണ്ട്. കുട്ടികളെ ആകര്‍ഷിക്കാന്‍ വൈവിധ്യമുള്ള ഡെക്കറേഷന് ഉത്പന്നങ്ങളും വിവിധ ഡിസൈനോടുകൂടിയുള്ള ക്രിസ്മസ് തൊപ്പികള്‍, നക്ഷത്ര കണ്ണടകള്‍ എന്നിവയും വിപണിയിലുണ്ട്. എല്‍ഇഡി സ്റ്റാറിന് 100 രൂപ മുതൽ 2,000 വരെയും ക്രിസ്മസ് ട്രീക്ക് 110 മുതൽ 10,000 വരെയും പുൽക്കൂടിന് 250 മുതൽ 2,000 വരെയുമാണ് വില. നക്ഷത്രങ്ങൾക്ക് 100 മുതൽ 400…
Read Moreക്രിസ്മസ് ബെൽസ് ആർ റിംഗിംഗ്… നാടാകെ ആഘോഷത്തിന്റെ രാവുകൾ; വിപണി കീഴടക്കി കേക്കുകൾ
കോട്ടയം: ക്രിസ്മസ് എത്തിയതോടെ നഗരങ്ങളില്‍ ആഘോഷ വിപണി സജീവമായി. മറുനാട്ടില്‍നിന്നു വരെയാണ് വില്‍പ്പനക്കാര്‍ കടന്നുവരുന്നത്. കരോളിന് ആസ്വാദ്യത പകരാന്‍ ഡ്രമ്മുകളുമായി ബിഹാറികളും മുംബൈക്കാരും കൊട്ടുമായി നീങ്ങുന്നു. പുല്ക്കൂടു മേഞ്ഞുവില്ക്കാന് തമിഴരുടെ സംഘം പലയിടങ്ങളില്‍ തമ്പടിച്ചിരിക്കുന്നു. കച്ചിയും ഈറ്റയും കമ്പും കമ്പിയും കോര്‍ത്തുകെട്ടിയ പുല്‍ക്കൂടുകള്‍ക്ക് ആവശ്യക്കാരേറെയുണ്ട്. കൂടാതെ ചൂരല്ക്കടകളില് ഈടും അഴകുമുള്ള ചൂരല്പ്പുല്ക്കൂടുകളുടെ വില്‍പ്പനയും തകൃതി. രൂപത്തിലും ഭാവത്തിലും നിറത്തിലും അഴകു വിരിയിക്കുന്ന അനേകം നക്ഷത്രങ്ങള്‍ വര്ണജാലമൊരുക്കുന്നു. എല്‍ഇഡി സ്റ്റാറുകള്‍ക്കാണ് ന്യൂ ജനറേഷനില്‍ ഡിമാന്‍ഡ്. ക്രിസ്മസ് ട്രീകളില്‍ അഴകുവിരിയിക്കാനുള്ള അലങ്കാര സാമഗ്രികളുടെ വില്‍പ്പനക്കാര്‍ പാതയോരങ്ങളില്‍ ഏറെപ്പേരാണ്. മധുരതരമാക്കാന്‍ കേക്ക് വിപണി കോട്ടയം: ക്രിസ്മസും പുതുവത്സരവും മധുരതരമാക്കാന്‍ കേക്ക് വിപണി സജീവം. പ്ലം കേക്ക്, പ്രീമിയം കേക്ക്, മാര്‍ബിള്‍ കേക്ക്, ചോക്ലേറ്റ്, പൈനാപ്പിള്‍, കാരറ്റ്, ബട്ടര്‍ സ്കോച്ച് തുടങ്ങിയവയ്ക്കു പുറമെ വിവിധ ഫ്ലേവറുകളില്‍ കേക്കുകള്‍ വിപണിയിലെത്തിയിട്ടുണ്ട്. 300 മുതല്‍ 4,000…
Read Moreനോക്കൂ ഇത് ഘടികാരങ്ങൾ നിലയ്ക്കുന്ന സമയം… നടു റോഡിൽ പെൺകുട്ടികളുടെ തല്ലുമാല; കൈയും കെട്ടി നോക്കി നിന്ന് ആണുങ്ങൾ; വീഡിയോ കാണാം
തെരുവിൽ കിടന്ന് അടിയുണ്ടാക്കുന്ന ആണുങ്ങളെ ചിലപ്പോൾ കണ്ടിട്ടുണ്ടാകും. എന്നാൽ പെൺകുട്ടികളെ കണ്ടിട്ടുണ്ടോ? എന്നാൽ കണ്ടോളൂ. ഗ്രേറ്റർ നോയിഡയിലെ ഗ്രേറ്റർ നോയിഡ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് (ജിഎൻഐഎം) കോളേജിൽ നടന്ന സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങളാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്. പിങ്ക് നിറത്തിലുള്ള ഹൂഡിയും ഡെനിം ട്രൗസറും ധരിച്ച ഒരു പെൺകുട്ടിയും വെള്ള ടോപ്പും കറുത്ത പാന്റും ധരിച്ച മറ്റൊരു പെൺകുട്ടിയും തമ്മിൽ മുടിയിൽ പിടിച്ച് വലിക്കുന്നതു മുതലാണ് വീഡിയോയുടെ തുടക്കം. പിങ്ക് ഹൂഡി ധരിച്ച പെൺകുട്ടി വെളുത്ത ടോപ്പുകാരിയെ നന്നായി ഉപദ്രവിക്കുന്നത് കാണാം. അവളെ നിലത്തിട്ട് ചവിട്ടിയതോടെ വെള്ള ടോപ്പുകാരിയും വിട്ടുകൊടുക്കാൻ തയാറായില്ല. പിന്നെ നടന്നത് തല്ലുമാലയാണ്. ഇതിനിടയിൽ ഒരാൾ മറ്റൊരാളുടെ വസ്ത്രം ഊരി കളയാൻ ശ്രമിക്കുന്നു. ഇത് കണ്ടതോടെ മറ്റ് രണ്ട് വിദ്യാർഥിനികൾ ഓടി വന്ന് ഇരുവരെയും പിടിച്ചു മാറ്റാൻ ശ്രമിക്കുന്നതുമാണ് വീഡിയോ. ഗ്രേറ്റർ നോയിഡയിലെ…
Read Moreഓട്ടക്കാലണയ്ക്ക് പോലും വിലയുണ്ട്… ഭിക്ഷക്കാര്‍ക്ക് നിങ്ങള്‍ പണം നല്കിയാല് ഈ ഇന്ത്യന്‍ നഗരം നിങ്ങള്‍ക്കെതിരെ കേസെടുക്കും
റോഡരികിലും ബസിലുമൊക്കെയായി നിരവധി ഭിക്ഷക്കാരെ നമ്മൾ സ്ഥിരം കാണാറുണ്ട്. നമുക്ക് മുൻപിൽ യാചനയോടെ കൈകൾ നീട്ടുന്പോൾ അഞ്ചോ പത്തോ ഒക്കെ നമ്മൾ കൊടുക്കാറുമുണ്ട്. എന്നാൽ അങ്ങനെ കൊടുക്കുന്നവർക്കെതിരേ നിയമനടപടി സ്വീകരിക്കാൻ മധ്യപ്രദേശിലെ ഇന്‍ഡോര്‍ നഗരം ഒരുങ്ങിക്കഴിഞ്ഞു. 2025 ജനുവരി ഒന്ന് മുതല്‍ ഇൻഡോറിൽ ഭിക്ഷാടനം നിരോധിച്ചിരിക്കുകയാണ്. ഭിക്ഷാടകർ നിങ്ങളോട് പണമോ ഭക്ഷണമോ മറ്റോ ചോദിച്ചു വരുന്പോൾ നിങ്ങൾ അവർക്ക് അത് നൽകിയാൽ പോലീസ് നിയമലംഘനത്തിന് നിങ്ങള്‍ക്കെതിരേ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത് കേസെടുക്കും. ഇൻഡോറിൽ ഭരണകൂടം ഇതിനകം ഭിക്ഷാടനം നിരോധിച്ചു കൊണ്ട് ഉത്തരവിറക്കിയിട്ടുണ്ടെന്ന് ജില്ലാ കളക്ടർ ആശിഷ് സിംഗ് അറിയിച്ചു. പുതിയ നിയമം നടപ്പാക്കുന്നതിന്റെ ഭാഗമായി ഭിക്ഷാടനത്തിനെതിരായ ബോധവൽക്കരണ കാമ്പയിൻ ഈ മാസം അവസാനം വരെ നഗരത്തിൽ തുടരും. ആളുകൾക്ക് ഭിക്ഷ നൽകി ‘പാപത്തിൽ’ പങ്കാളികളാകരുതെന്ന് ഇൻഡോറിലെ എല്ലാ ജനങ്ങളോടും അദ്ദേഹം അഭ്യർഥിച്ചു.
Read Moreഭാര്യയ്ക്ക് മറ്റൊരാളോട് പ്രണയം: 12 വര്‍ഷത്തെ ദാമ്പത്യം അവസാനിപ്പിച്ചു; കാമുകനുമായി വിവാഹം നടത്തിക്കൊടുത്ത് ഭർത്താവ്
ഭാര്യയ്ക്ക് മറ്റൊരാളോട് പ്രണയം തോന്നിയ കാര്യം ഭർത്താവ് അറിഞ്ഞാലുള്ള അവസ്ഥ എന്താകുമെന്ന് ഓർത്തിട്ടുണ്ടോ? എങ്കിൽ അവളുടെ കാര്യത്തിലൊരു തീരുമാനമായി എന്നു മറുപടി പറയാൻ വരണ്ട. ഇവിടെ സംഭവിച്ചത് ട്വിസ്റ്റ്. ബിഹാറിലെ സഹര്‍സയിലാണ് സംഭവം. പന്ത്രണ്ട് വര്‍ഷത്തെ ദാമ്പത്യത്തിനിടെ യുവതിക്ക് മറ്റൊരാളോട് പ്രണയം തോന്നി. ഇതറിഞ്ഞ ഭർത്താവ് ആരെയും അടിക്കാനോ ഇടിക്കാനോ ഒന്നും നിന്നില്ല. അദ്ദേഹം തന്റെ ഭാര്യയുടേയും കാമുകന്റേയും വിവാഹം നടത്തിക്കൊടുത്തു. പ്രണയിച്ച് വിവാഹിതരായവരായിരുന്നു ദന്പതികൾ. 12 വർഷം ഇരുവരും ഒന്നിച്ച് ജീവിച്ചു. ഇവര്‍ക്ക് മൂന്ന് കുട്ടികളുണ്ട്. എന്നാൽ ഈ ബന്ധം നിലനില്‍ക്കെയാണ് യുവതി മറ്റൊരാളുമായി പ്രണയത്തിലായത്. ആയാളാകട്ടെ വിവാഹിതനും രണ്ട് കുട്ടികളുടെ പിതാവുമാണ്. ഭാര്യയുടെ അവിഹിത ബന്ധം തിരിച്ചറിഞ്ഞ ഭര്‍ത്താവ് ബന്ധം പിരിയാന്‍ തീരുമാനിച്ചു. തുടര്‍ന്ന് ഇവര്‍ വിവാഹമോചിതരായി. ഡിവോഴ്സ് പേപ്പർ കയ്യിൽ കിട്ടിയ ശേഷമാണ് യുവാവ് മുന്‍ ഭാര്യയെ കാമുകന് വിവാഹം കഴിച്ചുനല്‍കിയത്. വിവാഹച്ചടങ്ങുകളുടെ…
Read Moreഇതാ 2024 ലെ തെരച്ചില്‍ കാര്യങ്ങള്‍… ഈ വർഷം നമ്മൾ ഏറ്റവും കൂടുതൽ തേടിയ വാക്കുകൾ ഏതെന്ന് നോക്കാം
2024 വിട പറയാനൊരുങ്ങുകയാണ്… പതിവു പോലെ പൂര്‍വാധികം ശക്തിയോടെ സോഷ്യല്‍ മീഡിയയും സെര്‍ച്ച് എന്‍ജിനുകളും ജനജീവിതത്തില്‍ ഏറെ സ്വാധീനം ചെലുത്തിയ കാലം. ഫോണ്‍ കൈയില്‍ പിടിച്ച് ഒറ്റ ക്ലിക്കില്‍ നമ്മള് ഈ വര്‍ഷം തെരഞ്ഞതെന്തെല്ലം എന്നതിനെ കുറിച്ച് അറിയാനുള്ള ആകാംക്ഷയും ഏറെ. എന്തായാലും സംഭവവികാസങ്ങള്‍ ഏറെയുള്ള വര്‍ഷമായതിനാല്‍ തെരച്ചിലിനും കുറവുണ്ടായിട്ടില്ല. ഗൂഗിള്‍ എന്ജിന് തന്നെയാണ് തെരച്ചില്‍ ഹിസ്റ്ററി പുറത്തുവിട്ടത്. ഐപിഎല്‍ മുതല്‍ മാമ്പഴം വരെ…ഐപിഎല്‍ ക്രിക്കറ്റ് മുതല്‍ മാമ്പഴം കൊണ്ടുളള അച്ചാർ വരെ തിരഞ്ഞ് നോക്കിയിട്ടുണ്ട് ആളുകള്‍. ഇതില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ സെര്‍ച്ച് ചെയ്ത് നോക്കിയത് ഇന്ത്യന്‍ പ്രിമിയര്‍ ലീഗ് (ഐപിഎല്‍) എന്ന് തന്നെയാണ്. ഗാനങ്ങള്‍2024 ല്‍ ഏറ്റവുമധികം ആളുകള്‍ തിരഞ്ഞ അഞ്ച് ഗാനങ്ങള്‍ നദനിയന്‍, ഹുസ്ന്, ഇല്ലുമിനാറ്റി, കാച്ചി സെറ, യെ തുനെ ക്യാ കിയാ എന്നിവയാണ്. സ്പോര്ട്ട്സ്കായിക രംഗവുമായി ബന്ധപ്പെട്ട തെരയലുകളില് ഒന്നാമതെത്തിയത്…
Read More