വാഹനം ഓടിക്കുന്പോൾ നമ്മൾ നിരവധി കാര്യങ്ഹൾ ശ്രദ്ധിക്കണം. നാം കാരണം മറ്റുള്ളവർക്ക് അപകടം ഉണ്ടാവരുതെന്ന ചിന്ത എപ്പോഴും മനസിൽ ഉണ്ടാവണം. അതിനാൽ കണ്ണും മനസും ഒരുപോലെ ഏകാഗ്രമാക്കി വേണം വാഹനം ഓടിക്കാവാൻ. അതിനു വിഭിന്നമായി കഴിഞ്ഞ ദിവസം ഒരാൾ വാഹനം ഓടിച്ച വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ഒരു ടാക്സി ഡ്രൈവറുടെ തികച്ചും അപകടകരമായ പ്രവൃത്തിയാണ് വീഡിയോയിൽ കാണാൻ സാധിക്കുന്നത്. രോഹനൻഖുലേ എന്ന ഉപയോക്താവാണ് സംഭവത്തിന്റെ വീഡിയോ എക്സിൽ പങ്കുവച്ചിരിക്കുന്നത്. ഡ്രൈവർ തന്റെ മുന്നിൽ മൊബൈൽ വച്ചശേഷം അതിൽ വീഡിയോ കണ്ടുകൊണ്ടാണ് വാഹനം ഓടിക്കുന്നത്. പാചകവീഡിയോ ആണ് ഇയാൾ കാണുന്നത്. ഓല വഴി ബുക്ക് ചെയ്തതാണ് ടാക്സി. ഡ്രൈവറെ വിമർശിച്ചാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. നിങ്ങളുടെ ഡ്രൈവർ വാഹനമോടിക്കുന്നതിനിടയിൽ എങ്ങനെ ഓംലറ്റുണ്ടാക്കാമെന്ന് പഠിച്ചുകൊണ്ട് ഞങ്ങളുടെ ജീവൻ അപകടത്തിലാക്കുകയാണ് എന്ന കുറിപ്പോടെയാണ് വീഡിയോ പങ്കുവച്ചത്.
Read MoreCategory: Today’S Special
ഒരു കയ്യബദ്ധം, നാറ്റിക്കരുത് … തെറ്റ് പറ്റിപ്പോയി, ക്ഷമിക്കണം, ഇനി ആവർത്തിക്കില്ല, ഇതാ ഉണ്ണിയേശു; മോഷ്ടിച്ച പ്രതിമയും കുറിപ്പും വച്ച് യുവാവ്
ഒരുവൻ കളളനാകുന്നത് അവന്റെ സാഹചര്യം മൂലമാണ്. താൻ ചെയ്ത പ്രവൃത്തിയിൽ പശ്ചാത്താപം തോന്നി തുടങ്ങുന്നതു മുതൽ ആ കള്ളനും മാറ്റങ്ങൾ ഉണ്ടാവുന്നു എന്നു കരുതാം. മോഷണ മുതൽ തിരികെ ഏൽപിച്ച് ഖേദം പ്രകടിപ്പിച്ച കള്ളന്റെ കഥയാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലാകുന്നത്. ഓൾഡ് ടൗൺ സ്ക്വയറിൽ നിന്നും ഉണ്ണിയേശുവിന്റെ പ്രതിമയാണ് ഈ കള്ളൻ മോഷ്ടിച്ചു കൊണ്ടുപോയത്. എന്നാൽ, അധികം വൈകാതെ അയാൾ അത് അടുത്തുള്ള ഒരു ഫയർ സ്റ്റേഷനിൽ വയ്ക്കുകയും ചെയ്തു. തനിക്ക് ഒരു തെറ്റു പറ്റിപ്പോയി, ഇനി അത് ആവർത്തിക്കില്ല എന്നെഴുതിയ കുറിപ്പു കൂടി മോഷണ മുതലിനൊപ്പം കള്ളൻ വച്ചിട്ടുണ്ടായിരുന്നു. ഫോർട്ട് കോളിൻസ് പോലീസ് ഡിപ്പാർട്ട്മെന്റാണ് ഇത് സംബന്ധിച്ച വിവരങ്ങൾ ഫേസ്ബുക്കിൽ പങ്കുവച്ചിരിക്കുന്നത്. ഓൾഡ് ടൗൺ സ്ക്വയറിൽ നിന്ന് ഇയാൾ ഉണ്ണിയേശുവിന്റെ പ്രതിമ മോഷ്ടിച്ചു കടന്നു കളഞ്ഞു.പ്രതിയെ നിങ്ങൾ തിരിച്ചറിയുകയാണെങ്കിൽ, ദയവായി ഓഫീസർ ബ്രിട്ടിംഗ്ഹാമിനെ അറിയിക്കുക…
Read Moreഅച്ഛന്റെ മരണശേഷം അമ്മാവൻ വിറ്റു; ഇവിടെ വന്നിട്ടിപ്പോൾ 15 കൊല്ലമായി; ലൈംഗിക തൊഴിലാളിയുടെ കഥ പങ്കുവച്ച് യുവാവ്
ലൈംഗിക തൊഴിലാളികളെ പല ആളുകളും കാണുന്നത് അറപ്പോടെയും വെറുപ്പോടയുമൊക്കെയാണ്. എല്ലാവരുമില്ല, എങ്കിലുംമിക്ക ആളുകൾക്കും അവരോട് അവജ്ഞ തന്നെയാണ്. എന്നാൽ അവരുടെ കഥകൾ അറിയാൻ പലപ്പോഴും നമ്മൾ ആരും തന്നെ ശ്രമിച്ചിട്ടില്ല. എന്ത് സാഹചര്യം മൂലമാണ് ഇവരിങ്ങനെ ആയതെന്ന് ആരെങ്കിലും ഓർത്തിട്ടുണ്ടോ? ഇപ്പോഴിതാ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ അനിഷ് ഭഗത് സോഷ്യൽ മീഡിയയിൽ ലൈംഗിക തൊഴിലാളിയായ റോസിയുടെ കഥ പങ്കുവച്ചിരിക്കുകയാണ്. ഇന്ത്യയിലെ പ്രശസ്തമായ റെഡ് സ്ട്രീറ്റിലേക്ക് റോക്സിയെ കാണാൻ ഭഗത് പോകുന്നതു മുതലാണ് വീഡിയോ തുടങ്ങുന്നത്. പിന്നീട് അദ്ദേഹം റോക്സിയെ കണ്ടുമുട്ടും. റോക്സി തന്റെ മുറി യുവാവിന് കാണിച്ചുകൊടുക്കുന്നതുമൊക്കെ വീഡിയോയിൽ കാണാം. ഒപ്പം തന്റെ കഥയും അവർ അവനോട് പറയുന്നുണ്ട്. റോസിയുടെ അച്ഛന്റെ മരണശേഷം അമ്മാവനാണ് അവളെ ഇവിടെ കൊണ്ടുവന്നത്. ജോലിക്ക് വേണ്ടിയാണ് കൊണ്ടുവന്നത്. എന്നാൽ അയാൾ തന്നെ ഇവിടുള്ളവർക്ക് വിൽപന നടത്തിയാണ് പോയതെന്ന് പിന്നീടാണ് മനസിലായത്. 15…
Read More‘ബോയിലിംഗ് വാട്ടർ ഇൻടു ഐസ്’: തിളച്ച വെള്ളം മുകളിലേക്കെറിഞ്ഞാൽ ഐസ് ആകും; വീഡിയോ അനുകരിച്ച യുവതിക്ക് മുഖത്തും കൈയ്ക്കും പൊള്ളലേറ്റു
‘ബോയിലിംഗ് വാട്ടർ ഇൻടു ഐസ്’ ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഏറ്റവും ട്രെൻഡിംഗ് ആയി നിൽക്കുന്ന ചലഞ്ച് വീഡിയോ ആണ്. തണുപ്പുള്ളപ്രദേശത്ത് നിന്ന് നല്ല ചൂടുവെള്ളം അന്തരീക്ഷത്തിലേക്ക് ഒഴിച്ചാൽ അത് ഐസ് ആയി മാറും എന്നാണ് ചലഞ്ച് വീഡിയോ. അതിൻ പ്രാകാരം സോഷ്യൽ മീഡിയ ഉപയോക്താവായ ഒരു യുവതി ചലഞ്ച് ഏറ്റെടുത്ത് ചെയ്യാൻ തുടങ്ങി. ഇതിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായി. ഫ്ലാസ്കിൽ ആവി പറക്കുന്ന വെള്ളവുമായി മഞ്ഞു മൂടിയ ഒരു പ്രദേശത്ത് യുവതി നിൽക്കുന്നതാണ് വീഡിയോയുടെ തുടക്കം. അതിനു ശേഷം ഫ്ലാസ്കിനുള്ളിലെ വെള്ളം യുവതി മുകളിലേക്ക് എറിയുന്നു. എന്നാൽ ചൂടുവെള്ളം ഐസ് ആയില്ല പകരം യുവതിയുടെ ദേഹത്ത് തന്നെ അത് വന്ന് പതിച്ചു. കരഞ്ഞുകൊണ്ട് യുവതി താഴെ വീഴുന്നതാടെ വീഡിയോ അവസാനിക്കുന്നു. യുവതിക്ക് പൊള്ളലേറ്റു എന്നാണ് പിന്നീട് വന്ന റിപ്പോർട്ടുകൾ. വീഡിയോ വൈറലായതോടെ യുവതിയെ വിമർശിച്ച് ധാരാളം…
Read Moreഹാപ്പി ആയില്ലേടാ കുഞ്ഞിമണീ… വിമാനത്തിൽ കരഞ്ഞ കുട്ടിയെ സന്തോഷിപ്പിക്കാൻ പാട്ട് പാടി യാത്രക്കാർ: വൈറലായി വീഡിയോ
കുഞ്ഞുങ്ങളുടെ മൂഡ് പലപ്പോഴും പലതാകും. അതിനാൽ കൊച്ചു കുട്ടികളുമൊത്തുള്ള യാത്രകൾ മിക്കപ്പോഴും ടെൻഷൻ നിറഞ്ഞതാകും. പ്രത്യേകിച്ച് ദൂരെ യാത്രകൾ. അത്തരമൊരു യാത്രയുടെ കഥയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. കൊച്ചു കുഞ്ഞുമൊത്തുളള വിമാന യാത്രയിൽ കുട്ടി കരഞ്ഞു. എന്തോ കുഞ്ഞിന് യാത്രയ്ക്കിടയിലുണ്ടായ അസ്വസ്തതയോ അതോ എന്തെങ്കിലും കണ്ട് ഭയന്നിട്ടോ അവൾ നന്നായി കരഞ്ഞു. കുഞ്ഞിന്റെ കരച്ചിൽ മാറ്റാൻ മാതാപിതാക്കൾ എത്ര ശ്രമിച്ചിട്ടും നടന്നില്ല. അപ്പോഴാണ് വിമാന യാത്രികരിൽ ഒരാളായ ലെബനണന് സ്വദേശിയും ഇവന്റാസ്റ്റിക് എന്ന ഇവന്റ് മാനേജ്മെന്റ് കമ്പനിയുടെ സിഇഒയും ഉടമയുമായ മിഡോ ബിര്‍ജാവി ബേബി ഷാർക്ക് പാട്ടുമായി എത്തിയത്. പാട്ട് കേട്ടതും ബാക്കിയുള്ള എല്ലാ യാത്രികരും ഇദ്ദേഹത്തിനൊപ്പം കുഞ്ഞിനെ സന്തോഷിപ്പിക്കാൻ കൂടി. ചിലരാകട്ടെ സംഗീത ഉപകരണങ്ങൾ വരെ എടുത്താണ് കുഞ്ഞിനുള്ളപാട്ട് ആലപിച്ചത്. ബിര്‍ജാവി തന്റെ ഇന്‍സ്റ്റാഗ്രാം പേജിലൂടെയാണ് പാട്ടിന്റെ വീഡിയോ പങ്കുവച്ചത്. 61 ലക്ഷത്തിലധികം ആളുകളാണ്…
Read Moreഎല്ലാ മുറികളിലും അറ്റാച്ച്ഡ് ബാത്ത്റൂം, സ്മാർട്ട് ടിവി, സിസിടിവി കാമറകൾ, ഫയർ അലാറം സംവിധാനം, ആധുനിക വർക്ക്ഔട്ട് മെഷീനുകൾ, സ്പാ: ആഡംബര ട്രെയിൻ ‘ഗോൾഡൻ ചാരിയറ്റ്’ കൊച്ചിയിൽ
രണ്ടു വർഷത്തിന് ശേഷം വെല്ലിംഗ്ടൺ ഐലൻഡിലെ കൊച്ചി ഹാർബർ ടെർമിനസിൽ ആഡംബര ടൂറിസം ട്രെയിൻ സർവീസായ “ഗോൾഡൻ ചാരിയറ്റ്’ എത്തി. ആഡംബര വിനോദ സഞ്ചാരികളെ ലക്ഷ്യമിട്ടുള്ള ട്രെയിനാണ് യാത്രയുടെ ഭാഗമായി കൊച്ചിയിൽ എത്തിയത്. വിദേശികൾ അടക്കം 31 യാത്രക്കാരുമായാണ് ട്രെയിൻ ശനി രാവിലെ ഒന്‍പതോടെ ഐലൻഡിൽ എത്തിയത്. ബംഗളൂരുവിൽനിന്ന് ആരംഭിച്ച് മൈസൂരു, കാഞ്ചീപുരം, മഹാബലിപുരം, തഞ്ചാവൂർ, കൊച്ചി, ആലപ്പുഴ എന്നിവിടങ്ങളിൽ സഞ്ചരിച്ച് തിരികെ ബംഗളൂരുവിലെത്തുന്ന യാത്രയാണിത്. ഗോള്‍ഡന്‍ ചാരിയറ്റിന്റെ യാത്രകളെ നിയന്ത്രിക്കുന്നത് ഇന്ത്യന്‍ റെയില്‍വേ കാറ്ററിംഗ് ആൻഡ് ടൂറിസം കോര്‍പറേഷനാണ്. റെയിൽവേ തന്നെ ഒരുക്കിയ വാഹനങ്ങളിൽ യാത്രക്കാർ കൊച്ചിയിലെ വിവിധ സ്ഥലങ്ങൾ സന്ദർശിച്ചു. വൈകിട്ടോടെ യാത്രക്കാരുമായി ട്രെയിൻ ആലപ്പുഴയിലേക്ക് തിരിച്ചു. വെല്ലിംഗ്ടൺ ഐലന്‍ഡിലെ ഹാർബർ ടെർമിനസിലേക്ക് സാധാരണ ട്രെയിൻ സർവീസ് നടത്താറില്ല. രണ്ടു വർഷം മുന്‍പാണ് ഒരു ചരക്ക് ട്രെയിൻ ഇവിടെ അവസാനമായി എത്തിയത്. ഗോൾഡൻ ചാരിയറ്റ്…
Read Moreക്രിസ്മസ് പുലരിയില്‍ അമ്മത്തൊട്ടിലില്‍ 3 ദിവസം പ്രായമുള്ള കുഞ്ഞ്, പൊന്നോമനയ്ക്ക് പേര് ക്ഷണിച്ച് മന്ത്രി വീണാ ജോർജ്
ലോകത്തെമ്പാടുമുള്ള ജനങ്ങൾ ക്രിസ്മസ് ആഘോഷത്തിന്റെ ലഹരിയിലാണ്. ശാന്തിയുടേയും സമാധാനത്തിന്റേയും സമത്വത്തിന്റേയും സന്ദേശം പകർന്ന ക്രിസ്തുവിന്റെ തിരുപ്പിറവിദിനം കൊണ്ടാടാൻ അത്യധികം ആവേശത്തിലും സന്തോഷത്തിലുമാണ് മാനവർ. ഇന്ന് ക്രിസ്മസ് ദിനത്തില്‍ പുലര്‍ച്ചെ 5.50ന് കേരള സംസ്ഥാന ശിശുക്ഷേമ സമിതിയുടെ തിരുവനന്തപുരം അമ്മത്തൊട്ടിലില്‍ മൂന്ന് ദിവസം പ്രായമുള്ള ഒരു പെണ്‍കുഞ്ഞിനെ ലഭിച്ചു. 22 കുഞ്ഞുങ്ങളെയാണ് തിരുവനന്തപുരത്തെ ശിശുക്ഷേമ സമിതിയുടെ അമ്മത്തൊട്ടിലില്‍ ഈ വര്‍ഷം മാത്രം ലഭിച്ചത്.സന്തോഷ വാർത്ത ഫേസ്ബുക്കില്‍ പങ്കുവച്ച് ആരോഗ്യ വനിത ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ക്രിസ്സ് പുലരിയില്‍ ജനിച്ച കുഞ്ഞ് മകള്‍ക്ക് പേര് മന്ത്രി ക്ഷണിച്ചു. ഫേസ്ബുക്ക് പോസ്റ്റിലാണ് ഈ സന്തോക്ഷ വാർത്ത മന്ത്രി പങ്കുവച്ചത്. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം… ഇന്ന് ക്രിസ്മസ് ദിനത്തിൽ പുലർച്ചെ 5.50ന് കേരള സംസ്ഥാന ശിശുക്ഷേമ സമിതിയുടെ തിരുവനന്തപുരം അമ്മത്തൊട്ടിലിൽ 3 ദിവസം പ്രായമുള്ള ഒരു പെൺകുഞ്ഞിനെ ലഭിച്ചു.…
Read Moreമനുഷ്യവംശം അസ്തമിച്ചാൽ നീരാളിയോ രാജാവ്? ഭൂഗോളത്തിൽ നിലനിൽപ് ഭീഷണി നേരിടുന്ന ജീവികളിൽ മനുഷ്യനും
ലണ്ടൻ: കാലാവസ്ഥാ വ്യതിയാനം മുതൽ നിർമിതബുദ്ധിയുടെ അധിനിവേശം വരെയുള്ള കാരണങ്ങളാൽ ഭൂഗോളത്തിൽ നിലനിൽപ് ഭീഷണി നേരിടുന്ന ജീവികളിൽ മനുഷ്യനും ഉൾപ്പെടുന്നുവെന്നത് ഒരു യാഥാർഥ്യമാണ്. ഇതിനെയൊക്കെ അതിജീവിക്കാനുള്ള ഗവേഷണങ്ങളും മറ്റു പ്രവർത്തനങ്ങളും നടക്കുന്പോൾ ശാസ്ത്രലോകം സ്വയം ചോദിച്ച് ഉത്തരം തേടുന്ന ഒരു ചോദ്യം ഉണ്ട്. മനുഷ്യനു വംശനാശം സംഭവിച്ചാൽ ഏതു ജീവിവർഗമാകും ഭൂമിയിൽ ആധിപത്യം നേടുക? ഗവേഷകർ വിവിധ ജീവികളുടെ പേരുകൾ പറയുന്പോഴും “നീരാളി’യാണ് ഒന്നാമതുള്ളത്. ബുദ്ധിശക്തിക്കു പേരുകേട്ട ഈ കടൽജീവിക്ക് ഏതു സാഹചര്യവുമായും പൊരുത്തപ്പെടാനാകും. സങ്കീർണമായ നാഡീവ്യൂഹം, പ്രശ്നപരിഹാര ശേഷി, ഗ്രഹിക്കാനും നവീകരണത്തിനുമുള്ള കഴിവ് തുടങ്ങിയവ മറ്റെല്ലാ മൃഗങ്ങളിൽനിന്നു നീരാളിയെ വ്യത്യസ്തമാക്കുന്നതായി ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റിയിലെ പ്രഫസർ ടിം കോൾസൺ പറയുന്നു. ആഴക്കടൽ മുതൽ തീരപ്രദേശങ്ങൾ വരെ വൈവിധ്യമാർന്ന ആവാസവ്യവസ്ഥകളിൽ അഭിവൃദ്ധി പ്രാപിക്കാനും നീരാളിക്കു കഴിയുമെന്നു കോൾസൺ പറഞ്ഞു.
Read Moreബൈജുവിന്റെ കലാസൃഷ്ടി; ക്രിസ്മസും പുതുവർഷവും നാടിന് വേറിട്ടതാക്കാൻ കലഞ്ഞൂർ ഉദയാകവലയിൽ ഇന്ന് നക്ഷത്രമുയരും
കലഞ്ഞൂർ: ക്രിസ്മസും പുതുവത്സരവും നാടിന് വേറിട്ടതാക്കാൻ കലഞ്ഞൂരിൽ കൂറ്റൻ നക്ഷത്രമൊരുങ്ങുന്നു. 55 അടി വീതം ഉയരവും അത്രയുംതന്നെ വീതിയുമുള്ള നക്ഷത്രം സംസ്ഥാന പാതയ്ക്കരികിൽ കലഞ്ഞൂർ ഉദയാ കവലയിലാണ് സ്ഥാപിക്കുന്നത്. കൂടൽ തുണ്ടിയത്ത് ബൈജു ഏബ്രഹാമാണ് കൂറ്റൻ നക്ഷത്രത്തിന്റെ നിർമാണത്തിലൂടെ ശ്രദ്ധേയനാകുന്നത്. അഞ്ച് മാസം മുമ്പ് കൂടലിൽ കൂറ്റൻ വിമാന മാതൃക സൃഷ്ടിച്ച് വാർത്താ മാധ്യമങ്ങളിൽ ഏറെ ശ്രദ്ധ നേടിയിരുന്നു ബൈജുവും കുടുംബവും.നക്ഷത്രത്തിനുള്ളിൽ 13 അടി ഉയരവും ആറടി വീതിയുമുള്ള പാചക, വിശ്രമ, പ്രദർശന സ്ഥലവും ക്രമീകരിക്കുന്നുണ്ട്. ഇവിടെ ക്രിസ്മസ് പുതുവത്സര കേക്ക് നിർമാണവും വിതരണവും നടക്കും. അങ്ങനെ ആരെയും ആകർഷിക്കുന്ന നക്ഷത്രമൊരുക്കാൻ തന്റെതന്നെ ജിആർ എൻജിനിയറിംഗ് കമ്പനിയിൽ സഹായികൾക്കൊപ്പം ഭാര്യ സുമി ബൈജു, മക്കളായ അഞ്ചാം ക്ലാസ് വിദ്യാർഥി ഗോഡ്സൺ, ഒന്നാം ക്ലാസിൽ പഠിക്കുന്ന ഗോഡ്ലിയ എന്നിവരും പങ്കാളിയായിട്ടുണ്ടെന്ന് ബൈജു പറഞ്ഞു. ഇന്ന് വൈകുന്നേരം കെ.യു. ജനീഷ്…
Read Moreആഹ്ലാദനിറവില്‍ ഇന്ന് ക്രിസ്മസ് ഒരുക്കം; പങ്കുചേരലിന്റെയും പങ്കുവയ്ക്കലിന്റെയും വേള
കോട്ടയം: ക്രിസ്മസ് എത്തുകയായി. ഉണ്ണിയേശുവിന്റെ തിരുപ്പിറവിയുടെ സന്തോഷനാള്‍. ക്രിസ്മസിനെ ഹൃദയം നിറഞ്ഞു വരവേല്‍ക്കാന്‍ നാടും നഗരവും ഒരുങ്ങുന്നു. പുല്‍ക്കൂടും നക്ഷത്രവും ട്രീയും നിറയെ അലങ്കാരങ്ങളുമായി വീടുകളും ആരാധനാലയങ്ങളും സ്ഥാപനങ്ങളും വര്‍ണാഭം. ഓരോ നക്ഷത്രവും ബേത്ലഹം മലയോരത്തിലെ മഹാസംഭവത്തിന്റെ അടയാളമാണ്. റെഡിമേഡ് പുല്‍ക്കൂടുകള്‍ക്ക് വിപണിയില്‍ മെച്ചപ്പെട്ട വില്പനയുണ്ട്. എന്നാല്‍ വീടൊരുമിച്ച് അങ്കണത്തില്‍ പുല്ക്കൂടൊരുക്കുന്നതിന്റെ സന്തോഷവും സംതൃപ്തിയും ഒന്നു വേറെതന്നെ. പച്ചവിരിച്ച കുന്നിന്റെയും പുല്ത്തകടിയുടെയും പശ്ചാത്തലത്തില്‍ പുല്‍ക്കൂടും ആട്ടിടയന്മാരുടെ ആലയുമൊക്കെ പണിതൊരുക്കുന്ന തിരക്കിന്റെ സുദിനമാണിന്ന്. കടലാസ് നക്ഷത്രങ്ങള്‍ക്കു പുറമെ എല്‍ഇഡി ബള്‍ബുകളുമായി ചൈനീസ് നക്ഷത്രങ്ങളും വര്‍ണം വിതറുന്നു. വൈദ്യുതിവിളക്കുകളും തോരണങ്ങളും അലങ്കാരസാമഗ്രികളുമായി ക്രിസ്മസ് ട്രീ അണിയൊച്ചുരുക്കുന്നതും സന്തോഷത്തിന്റെ വേളയാണ്. മുറ്റത്തും ആകാശത്തും ഒരുപോലെ നക്ഷത്രങ്ങള്‍ തെളിയുന്ന ഇന്നത്തെ സായാഹ്നത്തില്‍ പടങ്ങങ്ങളും പൂത്തിരിയും കമ്പിത്തിരിയും മെത്താപ്പൂവുമൊക്കെയായി കുട്ടികള്‍ അണിചേരും. വാദ്യമേളങ്ങളോടെ കാരള്‍ ആലാപനങ്ങളുമായി കുട്ടികള്‍ ഭവനങ്ങള്‍ സന്ദര്‍ശിച്ച് മധുരവിതരണം നടത്തും. അടുക്കളകളില്‍…
Read More