മനുഷ്യനോട് വേഗത്തിൽ അടുക്കുന്ന ജീവികളാണ് നായകൾ. പല തരത്തിലുള്ള ബ്രീഡുകൾ ഇന്ന് വീടുകളിൽ വളർത്താറുണ്ട്. ചിലപ്പോഴൊക്കെ ഉടമകൾ നായകളെ പരിപാലിക്കാനുള്ള ചിലവിന്റെ കണക്കുകൾ പുറത്ത് വിടാറുണ്ട്. അത്തരത്തിൽ ഒരു നായയുടെ ഈ നായയെ സ്വന്തമാക്കണമെങ്കിൽ ഏറ്റവും കുറഞ്ഞത് 8 ലക്ഷം രൂപയെങ്കിലും വേണം. ഇവന്റെ ഒരു മാസത്തെ പരിപാലനത്തിന് അറുപതിനായിരം രൂപയിലും കൂടുതൽ ചിലവാകും. വിനായക് പ്രതാപ് സിംഗ് ആണ് തന്റെ വളർത്തു നായയുടെ ചിലവ് വിവരം സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്. കൊക്കേഷ്യൻ ഷെപ്പേർഡ് ഡോഗ് എന്ന് അറിയപ്പെടുന്ന ഇനത്തിൽപ്പെട്ട നായയാണ് ഇദ്ദേഹത്തിനുള്ളത്. മനുഷ്യനുമായി വളരെ വേഗത്തിൽ ഇണങ്ങുകയും അപകടകാരിയുമല്ലാത്തവയാണ് ഇവ. തോർ എന്നാണ് പ്രതാപ് സിംഗ് തന്റെ വളർത്തു നായയ്ക്ക് പേരിട്ടത്. ഒരു ദിവസം 250 ഗ്രാം ചിക്കൻ നിർബന്ധമാണ്. കുളിപ്പിക്കാൻ ആവശ്യമായ ഷാംപൂ കൃത്യമായ വൈദ്യ പരിശോധന താമസിക്കാനും മറ്റുമായുള്ള സൗകര്യങ്ങൾ എന്നിവയ്ക്കൊക്കെയായി പ്രതിമാസ…
Read MoreCategory: Today’S Special
വഴിയരികിൽ മാലിന്യം വലിച്ചെറിഞ്ഞ് ടൂറിസ്റ്റുകൾ: ചോദ്യം ചെയ്ത് യുവതി; ചൊട്ടയിലെ ശീലം ചുടല വരെയെന്ന് സോഷ്യൽ മീഡിയ
സഞ്ചരിക്കുന്ന വഴികളിലെല്ലാം മാലിന്യം വലിച്ചെറിയുന്ന ആളുകൾ നമുക്ക് ചുറ്റിലുമുണ്ട്. ഇപ്പോഴിതാ അലക്ഷ്യമായി റോഡിൽ മാലിന്യം വലിച്ചെറിഞ്ഞതിനെ ചോദ്യം ചെയ്തപ്പോൾ ടൂറിസ്റ്റുകളിൽ നിന്നും നേരിട്ട മോശമായ അനുഭവം പങ്കുവയ്ക്കുന്ന വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ടൂറിസ്റ്റുകളിൽ നിന്നും തന്റെ സഹോദരി നേരിട്ട അനുഭവം എന്നു കുറിച്ചുകൊണ്ടാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. നൈനിറ്റാളിലെ ലവേഴ്സ് പോയിന്റിലാണ് സംഭവം. നൈനിറ്റാളിൽ എത്തിയ ടൂറിസ്റ്റുകളോട് വഴിയരികിൽ മാലിന്യം വലിച്ചെറിയരുത് എന്ന് ആവശ്യപ്പെട്ടെങ്കിലും ടൂറിസ്റ്റുകൾ അത് കേൾക്കാതെ സഹോദരിയോട് ദേഷ്യപ്പെടുകയാണ് ചെയ്തതെന്ന് യുവതി പറഞ്ഞു. ടൂറിസ്റ്റുകൾ അവിടെ നിന്ന് കേക്ക് മുറിച്ച ശേഷം ടിഷ്യൂ പേപ്പറുകളും കേക്കിന്റെ കവറും റോഡിലേക്ക് വലിച്ചെറിഞ്ഞു എന്നാണ് യുവതി ആരോപിക്കുന്നത്. അത് എടുത്ത് ചവറ്റുകൊട്ടയിലേക്ക് എറിയാൻ പറഞ്ഞെങ്കിലും അവിടെ ചവറ്റുകൊട്ടയില്ല എന്നായിരുന്നു സഹോദരിയോട് അവരുടെ മറുപടിയെന്ന് യുവതി പറഞ്ഞു. പിന്നീട്, അതിലൊരാൾ അതെടുത്ത് താഴ്വരയിലേക്ക് വലിച്ചെറിഞ്ഞു എന്നും യുവതി ആരോപിച്ചു.…
Read Moreശ്രദ്ധിക്കാതെ പോകരുതേ ഇത്… പൊതുസ്ഥലത്ത് മൊബൈൽ ചാർജ് ചെയ്യാറുണ്ടോ? ഡാറ്റ ചോരുമെന്നു മുന്നറിയിപ്പ്
മൊബൈൽ ഫോൺ ഉപയോഗിക്കാത്തവരായി ആരുംതന്നയില്ല. എന്തിനും ഏതിനും ആളുകൾക്ക് ഇന്ന് മൊബൈൽ ഇല്ലാതെ പറ്റില്ല. പൊതു നിരത്തിൽ ഇപ്പോൾ മൊബൈൽ ചാർജ് ചെയ്യാനുളള സംവിധാനം ഇന്നുണ്ട്. നിങ്ങൾ അത്തരത്തിൽ ഫോൺ ചാർജ് ചെയ്യാറുണ്ടോ? എന്നാൽ സൂക്ഷിച്ചോളൂ എന്ന് മുന്നറിയിപ്പ് നൽകിയിരിക്കുകയാണ് ബംഗളൂരു പോലീസ്. പൊതുസ്ഥലങ്ങളിൽ മൊബൈൽ ഫോൺ ചാർജ് ചെയ്യുന്നവരുടെ ഡാറ്റ മോഷണം പോകാനുള്ള സാധ്യത കൂടുതലാണെന്നാണ് അവർ പറയുന്നത്. യുഎസ്ബി പോർട്ടുകൾ മൊബൈൽ ഫോൺ ചാർജ് ചെയ്യാൻ മാത്രമല്ല, ഡാറ്റ കൈമാറാനും ഉപയോഗിക്കാം എന്നതാണ് ഇതിനു കാരണം. ബംഗളൂരുവിലെ ഹോട്ടൽ, റെയിൽവേ-ബസ് സ്റ്റേഷനുകൾ തുടങ്ങിയ പൊതുസ്ഥലങ്ങളിലുള്ള മൊബൈൽ ഫോൺ ചാർജിംഗ് കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് തട്ടിപ്പുകാർ ഡാറ്റ മോഷ്ടിക്കുന്നുണ്ടെന്നു പോലീസും സൈബർ സുരക്ഷാ വിദഗ്ധരും മുന്നറിയിപ്പ് നൽകി. മൊബൈൽ ഫോണുകൾ ചാർജ് ചെയ്യാൻ ഓരോരുത്തരും അവരുടെ സ്വകാര്യ ചാർജിംഗ് കേബിളുകൾ ഉപയോഗിക്കാനും പോലീസ് നിർദേശിച്ചു.
Read Moreഎന്തൂട്ട് ഭായ് ഈ ഉണ്ടാക്കി വച്ചിരിക്കുന്നത്? ഫ്യൂഷനല്ല, ഇത് കൺഫ്യൂഷനാണ്; സൈബറിടം കീഴടക്കി ‘ചിക്കൻ ടിക്ക ചോക്ലേറ്റ്’; വീഡിയോ കാണൂ
ഇന്നത്തെ കാലത്ത് സ്ട്രീറ്റ് ഫുഡുകളുടെ ഒരു മഹനീയ വെറൈറ്റി തന്നെ നമ്മുടെ നാട്ടിലുണ്ട്. എവിടെത്തിരിഞ്ഞാലും ചായപ്പീടിക പോലെ ചെറിയ കടകൾ കാണാൻ സാധിക്കും. ചായ മുതൽ ചൈനീസ് വരെ ഇന്ന് ഇത്തരം കുഞ്ഞിക്കടകളിൽ ലഭ്യമാണ്. അത്തരത്തിലൊരു സ്ട്രീറ്റ് ഫുഡിന്റെ വീഡിയോ ആണിപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ‘ചിക്കൻ ടിക്ക ചോക്ലേറ്റ്’ അതാണ് ഈ വിഭവം. imjustbesti എന്ന അക്കൗണ്ടിലാണ് ഇതിന്റെ വീഡിയോ പങ്കുവച്ചിരിക്കുന്നത്. ഒരാൾ ചോക്ലേറ്റ് മോൾഡ് തയ്യാറാക്കുന്നതിൽ നിന്നാണ് വീഡിയോയുടെ തുടക്കം. മോൾഡ് തയാറാക്കി കഴിഞ്ഞ് അതിലേക്ക് മൽറ്റ് ചെയ്ത ചോക്കലേറ്റ് ഒഴിക്കുന്നു. പിന്നീട് ചിക്കൻ ടിക്ക മസാല വച്ച് മാരിനേറ്റ് ചെയ്ത ചിക്കൻ ഫ്രൈ ചെയ്ത് ഈ കൂട്ടിലേക്ക് മിക്സ് ആക്കുന്നു. പിന്നീട് വീണ്ടും ചോക്ലേറ്റ് ഒഴിച്ച് ഫ്രീസറിൽ വയ്ക്കുന്നു. അങ്ങനെയാണ് അയാൾ ചിക്കൻ ടിക്ക ചോക്കലേറ്റ് ഉണ്ടാക്കുന്നത്. ഇദ്ദേഹത്തിന്റെ വെറൈറ്റി ഡിഷിന്റെ വീഡിയോ…
Read Moreനൈസായിട്ടൊന്ന് തിരിഞ്ഞേ.. ങാ! ഇനി പോസ് ചെയ്തോ: ഭാര്യയുടെ ഫോട്ടോ എത്രയെടുത്തിട്ടും മതിയാകാതെ ഭർത്താവ്; വൈറലായി വൃദ്ധ ദന്പതികളുടെ വീഡിയോ
എത്ര ഫോട്ടോ എടുത്താലും മതിയാകാത്ത ചില ആളുകളുണ്ട്. ചിലർക്ക് ഫോട്ടോ എടുത്തു കൊടുക്കുന്നതിലാണ് കന്പമെങ്കിൽ മറ്റു ചിലർക്ക് ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നതിനാണ് ഇഷ്ടം. ഇപ്പോഴിതാ തന്റെ ഭാര്യയുടെ ഫോട്ടോ എത്രയെടുത്തിട്ടും മതിയാകാത്ത ഒരു വൃദ്ധന്റെ വീഡിയോ ആണ് സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്. വാട്ട് ഷീ ഡു എന്ന ഇന്‍സ്റ്റാഗ്രാം പേജിലാണ് ഈ മനോഹര കാഴ്ച പങ്കുവച്ചിരിക്കുന്നത്. പരന്ന് കിടക്കുന്ന പുൽത്തകിടിയിൽ നിൽക്കുകയാണ് ഒരു വൃദ്ധയായ സ്ത്രീ. സാരിയാണ് വേഷം. ഫോട്ടോ എടുക്കുന്നതിനായി നന്നായി ചിരിച്ച് പ്രസന്ന വദനയായി ആണ് അവർ നിൽക്കുന്നത്. ഫോട്ടോ എടുക്കുന്നത് മറ്റാരുമല്ല, തന്റെ ഭർത്താവാണ്. തന്റെ എസ്എൽആർ കാമറ ഉപയോഗിച്ചാണ് അദ്ദേഹം ഫോട്ടോ എടുക്കുന്നത്. എന്നാൽ തന്റെ പ്രിയതമയുടെ ഫോട്ടോ എത്രയെടുത്തിട്ടും അദ്ദേഹത്തിനു മതിയാകുന്നില്ല. വീണ്ടും വീണ്ടും അദ്ദേഹം ക്ലിക് ചെയ്തുകൊണ്ടിരുന്നു. കുറേക്കൂടി നല്ല ഫോട്ടോ എടുക്കുന്നതിനായി അദ്ദേഹം നിലത്ത് മുട്ട് കുട്ടി…
Read Moreഅന്പട കേമാ…. അഞ്ച് വര്‍ഷം കൊണ്ട് കൂനന്‍ തിമിംഗലം സഞ്ചരിച്ചത് 13,046 കിലോ മീറ്റര്‍
ലോകത്തിലെ ഏറ്റവും വലിയ ജീവിയാണ് നീലതിമിംഗലം. ലോകത്തില്‍ ഏറ്റവും കൂടുതല്‍ അറിയപ്പെടുന്ന തിമിംഗല വിഭാഗമാണ് ‘ഹംപ്ബാക്ക് തിമിംഗലം’. ‘കൂനല്‍ തിമിംഗലം എന്നാണ് ഇവ പൊതുവെ അറിയപ്പെടുന്നത്. 2017 -ല്‍ പസഫിക് സമുദ്ര തീരമായ കൊളംബിയയിലാണ് ആദ്യം ഈ തിമിംഗലത്തെ കണ്ടെത്തിയത്. ഇപ്പോഴിതാ ഇതില്‍ 13,046 കിലോമീറ്റര്‍ സഞ്ചരിച്ച് മനുഷ്യനെ ഞെട്ടിച്ചിരിക്കുകയാണ് ഒരു ഹംപ്ബാക്ക് തിമിംഗലം. 40,075.017 കിലോമീറ്ററാണ് ഭൂമിയുടെ മൊത്തം ചുറ്റളവ്. അതിൽ പതിമൂവായിരത്തിലധികം കിലോമീറ്ററാണ് ഈ ഭീമാകാരൻ സഞ്ചരിച്ചത്. മറൈൻ ബയോളജിസ്റ്റായ ടെഡ് ചീസ്മാൻ സ്ഥാപിച്ച ഹാപ്പി വെയ്ൽ പ്ലാറ്റ്ഫോമിന്റെ സഹായത്തോടെയാണ് ഗവേഷകർ തിമിംഗലത്തിന്റെ ഈ ദീർഘദൂര യാത്രയെ കുറിച്ച് പഠിച്ചത്. പസഫിക് സമുദ്രത്തില്‍ നിന്നും ഇന്ത്യൻ മഹാസമുദ്രത്തിലേക്കുള്ള രേഖപ്പെടുത്തിയ ആദ്യത്തേതും ദൈർഘ്യമേറിയതുമായ റിക്കാർഡാണ് ഇതെന്ന് ഗവേഷകര്‍ പറയുന്നു.
Read Moreമൊരിഞ്ഞ നല്ല ചൂടൻ വടക്കട: 60 സെക്കൻഡിൽ 60 വട; റിക്കാര്‍ഡ് ലക്ഷ്യമിട്ട് വാവച്ചന്
മുണ്ടക്കയം: അറുപത് സെക്കൻഡിൽ അറുപത് ഉഴുന്നുവട തയാറാക്കി ലോക റിക്കാര്‍ഡ് സ്വന്തമാക്കുവാനുള്ള പരിശ്രമത്തിലാണ് മുണ്ടക്കയം സ്വദേശിയായ കിഴക്കേമുറി പുരയിടത്തില്‍ നൗഷാദ് വാവച്ചന്. പതിനെട്ടാമത്തെ വയസിലാണ് വാവച്ചൻ ഉഴുന്നുവടയും പലഹാരങ്ങളും ഉണ്ടാക്കാൻ തുടങ്ങിയത്. ഇന്ന് മുണ്ടക്കയം ടൗണിൽ കൂട്ടിക്കൽ റോഡിലുള്ള തന്റെ കോഫി ഷോപ്പിൽ ഉഴുന്നുവട, നെയ്യപ്പം, സമൂസ, ബോണ്ട എന്നിങ്ങനെ നാവിൽ കൊതിയൂറുന്ന നിരവധി പലഹാരങ്ങളാണ് ഉപഭോക്താക്കൾക്ക് ഉണ്ടാക്കി നൽകുന്നത്. ഇതിനിടയിലാണ് ലോക റിക്കാർഡ് സ്വന്തമാക്കണമെന്ന ആഗ്രഹം മനസിലുദിച്ചത്. തുടർന്ന് ഇതിനായുള്ള പരിശ്രമങ്ങൾ ആരംഭിച്ചു. ആദ്യം ഒരു മിനിറ്റിൽ 39 ഉഴുന്നുവടവരെ വാവച്ചൻ ഉണ്ടാക്കി. പിന്നീട് ഇതിനുള്ള പരിശ്രമം കൂടുതൽ വിപുലമാക്കി. കത്തുന്ന സ്റ്റൗവിൽ എണ്ണ നിറച്ച ചട്ടിയും ഇതിനോടു ചേർത്ത് പാത്രത്തിൽ നിറയെ ഉഴുന്നുവടക്കൂട്ടും പ്രത്യേക രീതിയിൽ ക്രമീകരിച്ചുവച്ചാണ് വളരെ വേഗത്തിൽ ഉഴുന്നുവട ചുടുന്നത്. ഇന്ന് ഒരു മിനിറ്റിൽ 60 ഉഴുന്നുവട വരെ വാവച്ചൻ ഒരു…
Read Moreസാറേ ഒരു ലിഫ്റ്റ് തരുമോ… പ്രതി ഓടിച്ച ബൈക്കിൽ പോലീസുകാരന്റെ യാത്ര അതും ഹെൽമെറ്റില്ലാതെ
ഉത്തർപ്രദേശിലെ മെയിൻപുരിയിൽ കോടതിയിൽ ഹാജരാക്കാൻ കൊണ്ടുപോകുന്ന പ്രതിയോടൊപ്പം പോലീസുകാരൻ ബൈക്കിൽ നടത്തിയ യാത്ര വൈറലായി. ബൈക്ക് ഓടിച്ചതു പോലീസുകാരനല്ല, പ്രതിയാണ്! ബൈക്കിൽനിന്ന് ഇറങ്ങിയോടാതിരിക്കാൻ പ്രതിയുടെ ഇടതു കൈയിൽ കയറുകൊണ്ട് കെട്ടിയിരുന്നു. അതിൽ പിടിച്ചുകൊണ്ടായിരുന്നു പോലീസുകാരന്റെ യാത്ര! പോലീസുകാരൻ ഹെൽമറ്റ് ധരിച്ചിട്ടുണ്ട്. എന്നാൽ പ്രതി ഹെൽമറ്റ് ധരിച്ചിരുന്നില്ല. കൊടും തണുപ്പിൽ ചുവന്ന ഷാൾ പുതച്ചുകൊണ്ടാണു പ്രതി ബൈക്ക് ഓടിച്ചത്. ബൈക്കിനോടു ചേർന്ന് സഞ്ചിരിച്ചിരുന്ന കാറിനുള്ളിലെ യാത്രക്കാരനാണു പോലീസുകാരന്റെയും പ്രതിയുടെയും കൗതുകയാത്ര ചിത്രീകരിച്ചത്. സംഭവം വിവാദമായതോടെ മുഖം രക്ഷിക്കാൻ ഉന്നത പോലീസ് ഉദ്യോഗസ്ഥർ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.
Read Moreനിരന്തരം ഒറ്റപ്പെടുത്തലും പരിഹാസവും: ഇതുവരെ ഒന്നും പഠിപ്പിച്ചില്ല; 25കോടി നഷ്ടപരിഹാരം വേണം; സ്കൂളിനെതിരേ പരാതിയുമായി 19 -കാരി
പ്രത്യേക പരിഗണന നൽകേണ്ടുന്ന വിദ്യാർഥികൾക്ക് എപ്പോഴും നമ്മൾ നല്ല കെയറിംഗി കൊടുക്കേണ്ടതാണ്. എന്നാൽ ചില സ്ഥാപനങ്ങൾ അവർക്ക് മതിയായ പരിഗണന കൊടുക്കാതെ അവഗണിക്കാറും ഒറ്റപ്പെടുത്താറുമുണ്ട്. ഇപ്പോഴിതാ തന്നെ ഉപദ്രവിക്കുകയും അവഗണിക്കുകയും ചെയ്ത സ്കൂളിനെതിരേ കേസ് കൊടുത്തിരിക്കുകയാണ് അലീഷ ഒർട്ടിസ് എന്ന 19 -കാരി. ഹാർട്ട്ഫോർഡ് പബ്ലിക് സ്കൂളിനെതിരേയും സ്പെഷ്യൽ എജ്യുക്കേഷൻ കേസ് മാനേജർ, ലോക്കൽ ബോർഡ് ഓഫ് എജ്യുക്കേഷൻ എന്നിവർക്കെതിരേ കേസുമായി രംഗത്തെത്തിയത്. പെൺകുട്ടിക്ക് 3 മില്യൺ ഡോളർ (ഏകദേശം 25.5 കോടി രൂപ) നഷ്ടപരിഹാരം ലഭിക്കണം എന്ന് ആവശ്യപ്പെട്ടതായിട്ടാണ് അവളുടെ അഭിഭാഷകൻ ആന്റണി സ്പിനെല്ല പറഞ്ഞത്. സ്പെഷ്യൽ എജ്യുക്കേഷൻ കേസ് മാനേജരായ ടിൽഡ സാന്റിയാഗോയ്ക്കെതിരേ നേരത്തേയും അലീഷ പരാതി നൽകിയിരുന്നു. മാസങ്ങളോളം സാന്റിയാഗോ തന്നെ ഭീഷണിപ്പെടുത്തുകയും ഉപദ്രവിക്കുകയും ചെയ്തു എന്ന് വിദ്യാർഥിനി ആരോപിച്ചു. മറ്റുള്ളവരുടെ മുന്നിൽ വച്ച് നിരന്തരം അയാൾ പരിഹസിക്കാറുണ്ടെന്നും പരാതിയിൽ പെൺകുട്ടി പറയുന്നു.
Read Moreസഹോദരി മരണപ്പെട്ട കാര്യം മുത്തച്ഛനും മുത്തശ്ശിയും അറിയരുത്: മരിച്ച സഹോദരിയായി അഭിനയിച്ചെന്ന് യുവതി; വൈറലായി വീഡിയോ
കണ്ണ് നനയിക്കുന്നൊരു വീഡിയോ ആണിപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്. ഇരട്ട സഹോദരിമാരിൽ ഒരാളായ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറായ യുവതി പങ്കുവച്ച് വീഡിയോ ആണിത്. തന്റെ ഇരട്ട സഹോദരി മരണപ്പെട്ടു പോയ കാര്യം മുത്തച്ഛനേയും മുത്തശ്ശിയേയും അറിയിക്കാതിരിക്കാൻ അവളായി താൻ അഭിനയിച്ചു എന്നു വെളിപ്പെടുത്തിയ വീഡിയോ ആണ് ഇപ്പോൾ പങ്കുവച്ചിരിക്കുന്നത്. പ്രായമായ മുത്തച്ഛനും മുത്തശ്ശിയും തന്നേയും സഹോദരിയേയും ജീവനായിരുന്നു. മെനിഞ്ചൈറ്റിസ് ബാധിച്ചാണ് അഞ്ച് വർഷം മുമ്പ് സഹോദരി മരിച്ചത്. ഇക്കാലമത്രയും അവരുടെ മുൻപിൽ താൻ അവളായി അഭിനയിക്കുകയായിരുന്നു. തന്റെ അച്ഛനാണ് ഇങ്ങനെ ഒരു ആശയം പറയുന്നത്. ആരോടും സഹോദരി മരിച്ചത് പറയരുത് എന്ന് അച്ഛൻ പറഞ്ഞു എന്നും അവൾ പറയുന്നു. അഞ്ച് വർഷത്തിന് ശേഷം ആവൾ ആ സത്യം കുടുംബത്തോട് തുറന്ന് പറഞ്ഞു. വീഡിയോയിൽ അവളും സഹോദരിയും നിൽക്കുന്ന ചിത്രങ്ങളും മുത്തശ്ശനേയും മുത്തശ്ശിയേയും കാണാം.
Read More