മാതാപിതാക്കൾ ചെയ്യുന്നത് കണ്ടാണ് കുട്ടികൾ പഠിക്കുന്നത് എന്നല്ലേ പറയുന്നത്. അത് അക്ഷരാർഥത്തിൽ ശരിവയ്ക്കുന്ന ഒരു വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. മൊബൈൽ നോക്കി ഇരിക്കുന്ന കുട്ടിയിൽ നിന്നാണ് വീഡിയോ തുടങ്ങുന്നത്. കുട്ടിയുടെ അച്ഛൻ വന്ന് ഫോൺ മാറ്റി വയ്ക്കാൻ ആവശ്യപ്പെടുന്നു. എന്നാൽ കുട്ടി അത് ശ്രദ്ധിക്കാതെ വീണ്ടും ഫോണിൽ വീഡിയോ കണ്ട് ഇരിക്കുന്നു. പെട്ടന്ന് അച്ഛൻ കുട്ടിയുടെ അമ്മയെ വിളിച്ചു കൊണ്ട് വരുന്നത് വീഡിയോയിൽ കാണാം. അമ്മയെ കുട്ടിയുടെ അടുത്ത് ഇരുത്തി കൈയിൽ ഒരു ബുക്ക് എടുത്ത് കൊടുക്കുന്നു. അമ്മ ബുക്ക് നോക്കി ഇരിക്കുന്പോൾ അച്ഛനും മറ്റൊരു ബുക്കുമായി കുട്ടിയുടെ അടുത്ത് ഇരിക്കുന്നത് കാണാൻ സാധിക്കും. അതുവരെ ഫോണിൽ നോക്കി ഇരുന്ന കുട്ടി തന്റെ മാതാപിതാക്കൾ ബുക്ക് വായിക്കുന്നത് കണ്ട് അവനും പോയി വേറൊരു പുസ്തകവുമായി അവരുടെ അടുത്ത് വന്നിരുന്ന് പഠിക്കാൻ തുടങ്ങുന്നതോടെ വീഡിയോ…
Read MoreCategory: Today’S Special
മലയാളി പൊളിയല്ലേ… റബര്‍ത്തൈ ഉത്പാദനത്തിലെ പുത്തന്‍ സാങ്കേതികവിദ്യ മലയാളി ശാസ്ത്രജ്ഞയ്ക്ക് ചൈനയുടെ അംഗീകാരം
ജീന്‍ എഡിറ്റിംഗ് സാങ്കേതികവിദ്യ ഉപയോഗിച്ച് ഹോമോസൈഗസ് റബര്‍ത്തൈകള്‍ ഉത്പാദിപ്പിച്ചതിനു മലയാളി ശാസ്ത്രജ്ഞയ്ക്ക് ചൈനീസ് സര്‍ക്കാരിന്റെ അംഗീകാരം. കൊടുമണ്‍ അങ്ങാടിക്കല്‍ സ്വദേശിയും ചൈനീസ് റബര്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിലെ ശാസ്ത്രജ്ഞയുമായ ഡോ. ജിനു ഉദയഭാനുവിനാണ് അംഗീകാരം ലഭിച്ചത്. ഒരു ടിഷ്യുവില്നിന്ന് നിലവില്‍ ജനിതക വ്യതിയാനം വരാത്ത 70 റബര്‍ത്തൈകള്‍ വരെ ഉത്പാദിപ്പിക്കാന്‍ കഴിയുന്ന സാങ്കേതികവിദ്യയാണ് ജിനു വികസിപ്പിച്ചെടുത്തത്. ഈ കണ്ടുപിടിത്തത്തിന് 2023-24 വര്‍ഷം ചൈനീസ് നാഷണല്‍ പേറ്റന്റ് ലഭിച്ചിരുന്നു. നിലവില്‍ ചൈനയിലെ ഹൈനാന്‍ റബര്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിലെ ശാസ്ത്രജ്ഞയാണ്. ഒരു ടിഷ്യുവില്നിന്നു നിലവില്‍ ജനികത വ്യതിയാനം വരാത്ത 20 റബര്‍ത്തൈകള്‍ മാത്രമാണ് ഉത്പാദിപ്പിച്ചിരുന്നത്. ഈ പ്രശ്നം ചൈനീസ് റബര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍മാരുടെ മുമ്പാകെ എത്തുകയും കൂടുതല്‍ ഗവേഷണങ്ങള്‍ക്കുള്ള നിര്‍ദേശം അവര്‍ ജിനുവിന്റെ മുമ്പാകെ വയ്ക്കുകയുമായിരുന്നു. ജിനു നടത്തിയ ഗവേഷണങ്ങള്‍ക്കുശേഷം ജനിതക വ്യതിയാനം വരാത്തതും പൂക്കുകയും കായ്ക്കുകയും ചെയ്യാത്തതുമായ അത്യുത്പാദന ശേഷിയുള്ളതും…
Read Moreഅയ്യോ തൊടല്ലേ… തൊട്ടാൽ കിട്ടും മരണ വേദന; അറിയാം ജിംപി ഇലയുടെ പ്രത്യേകത
വൈവിധ്യങ്ങളായ പ്രകൃതിയാൽ സന്പന്നമാണ് നമ്മുടെ നാട്. ചുറ്റുമൊന്ന് കണ്ണോടിച്ചാൽ തന്നെ പച്ചപ്പും ഹരിതാഭയും കണ്ണിനു കുളിർമയേകും. കറിവയ്ക്കാൻ ഒന്നുമില്ലങ്കിൽ തൊട്ടടുത്ത പറന്പിലേക്ക് ഒന്നിറങ്ങിയാൽ മതിയാകും കൈനിറയെ കറിക്കുള്ള ഇലകളുണ്ടാകും. പണ്ടൊക്കെ തൊടിയിലും മുറ്റത്തുമൊക്കെ കുഞ്ഞുങ്ങൾ കളിച്ചുകൊണ്ട് നിൽക്കുന്പോൾ ഒന്നു താഴെ വീണാൽ ഓടിപ്പോയി ആദ്യം ചെയ്യുന്നത് പച്ചില മരുന്ന് പറിച്ച് മുറിവിൽ പുരട്ടുക എന്നതാണ്. എന്നാൽ ഇലകളിലും വിഷച്ചെടികൾ പതിയിരിപ്പുണ്ട്. ഇപ്പോഴിതാ ഓസ്ട്രേലിയയിൽ കാണപ്പെടുന്ന ഇലയുടെ വിഷക്കഥയാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ജിംപി ജിംപി എന്നാണ് അതിന്റെ പേര്. ഡൻഡ്രോക്നൈഡ് എന്നാണ് അതിന്റെ ശാസ്ത്രീയനാമം. ചെറിയ സൂചികൾ പോലെ രോമങ്ങളാൽ സന്പന്നമാണ് ഈ ചെടിയുടെ ഇലകളുടെ പുറംഭാഗം. ഇതിനകത്ത് വിഷം അടങ്ങിയിട്ടുണ്ട്. ഒരു കുത്ത് കിട്ടിയാൽ തീർന്നു എന്നുതന്നെ പറയാം. തേളിന്റെ വിഷത്തോട് ഇതിനെ താരതമ്യപ്പെടുത്താറുണ്ട്. ഈ ചെടിയുടെ കുത്ത് കിട്ടിയാൽ അതി തീവ്രമായ വേദന അനുഭവിക്കേണ്ടി…
Read Moreസിനിമാ കഥയെന്ന് തോന്നിയെങ്കിൽ തെറ്റ്, യഥാർഥ ജീവിതം തന്നെ; പിതാവിന് കോടിക്കണക്കിന് രൂപയുടെ ആസ്തി; ഒന്നും വേണ്ടെന്ന് യുവാവ്
ചെറിയ കുഞ്ഞായിരുന്നപ്പോൾ കാണാതായ ഷി ക്വിൻഷുവായിയെ വർഷങ്ങൾക്ക് ശേഷം തന്റെ മാതാപിതാക്കൾക്ക് തിരികെ ലഭിച്ച വാർത്തയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ചൈനയിലാണ് സംഭവം. മകനെ നഷ്ടപ്പെട്ടു പോയ മാതാപിതാക്കൾ അവനുവേണ്ടി തിരയാത്ത സ്ഥലങ്ങളില്ലായിരുന്നു. എന്നിട്ടും ശ്രമം വിഫലമായി. കോടിക്കണക്കിനു രൂപയാണ് മകന്റെ തിരച്ചിലിനായി മാതാപിതാക്കൾ ചിലവാക്കിയത്. തോറ്റുകൊടുക്കാൻ ആ അച്ഛനും അമ്മയും തയാറല്ലായിരുന്നു. എങ്ങനെയും മകനെ കണ്ടെത്തുമെന്ന വാശിയായിരുന്നു അവർക്ക്. അങ്ങനെ വർഷങ്ങൾക്ക് ശേഷം മകനെ അവർക്ക് തിരികെ ലഭിച്ചു. ഇപ്പോൾ അവന് 26 വയസാണ് പ്രായം. മാതാപിതാക്കളുടെ അടുത്ത് ഷി എത്തിയപ്പോൾ അവൻ ഞെട്ടിപ്പോയി. തന്റെ അച്ഛനും അമ്മയും കോടിക്കണക്കിനു സ്വത്ത് ഉള്ളവരാമെന്ന യാഥാർഥം അവനു ശരിക്കും ഷോക്കായിരുന്നു. മകൻ തിരികെ എത്തിയപ്പോൾ കോടികൾ വിലയുള്ള ഫ്ലാറ്റും കാറുകളും വില്ലയും ആഭരണങ്ങളുമെല്ലാം മാതാപിതാക്കൾ സമ്മാനമായി നീട്ടി. എന്നാൽ എല്ലാവരേയും അത്ഭുതപ്പെടുത്തിയിരിക്കുകയാണ് ഇപ്പോൾ ഷിയുടെ പെരുമാറ്റം.…
Read Moreവീട് മാറിപ്പോകുന്ന യുവതിയോട് യാത്ര പറയാൻ വന്ന വായാടിയെ കണ്ടോ? വൈകാരികമായ വീഡിയോ പങ്കുവച്ച് പക്ഷിനിരീക്ഷക
മനുഷ്യരും പക്ഷികളും തമ്മിൽ അഭേദ്യമായൊരു ബന്ധം നിലനിൽക്കുന്നുണ്ടെന്ന് തെളിയിക്കുന്ന ഒരു വീഡിയോ ആണിപ്പോൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്. അത് മറ്റൊന്നുമല്ല. തത്തയാണ് വീഡിയോയിലെ താരം. പക്ഷിനിരീക്ഷകയായ രാധിക എന്ന യുവതിയാണ് വീഡിയോ ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ചത്. അവൾ ഇപ്പോൾ താമസിച്ചിരിക്കുന്ന വീട്ടിൽ നിന്നും പുതിയ വീട്ടിലേക്ക് ഷിഫ്റ്റ് ചെയ്യുന്നതിനിടെ ഒരു തത്ത അവളുടെ അരികിലെത്തുന്നതാണ് വീഡിയോയിൽ കാണാനാവുക. ആ തത്തയോട് അവൾ എങ്ങനെയാണ് ഗുഡ്ബൈ പറയുന്നത് എന്നതും വീഡിയോയിൽ കാണാം. പലപ്പോഴും തന്റെ വീട്ടിൽ പറന്നു വരുന്ന തത്തയാണ് ഇവൾ. പേര് മിത്തു എന്നാണ്. കഴിഞ്ഞ കുറച്ച് കാലമായി ഇവളെ കണുന്നില്ലായിരുന്നു. വീണ്ടും ദേ ഇവളെന്റെ ബാൽക്കണിയിൽ പ്രത്യക്ഷപ്പെട്ടു. ഞാൻ വീട് മാറിപ്പോകുന്നത് അറിഞ്ഞാണോ ഇവൾ വന്നത്? എന്നാലും എങ്ങനെ ഇവളതറിഞ്ഞു. എന്നൊക്കെ ഞാൻ ചിന്തിക്കുന്നു എന്നു കുറിച്ചാണ് യുവതി ഇൻസ്റ്റാഗ്രാമിൽ വീഡിയോ പങ്കുവച്ചിരിക്കുന്നത്. വീഡിയോ വൈറലായതോടെ നിരവധി ആളുകളാണ്…
Read Moreസാറിന് വിശപ്പിന്റെ അസുഖം ഉണ്ടെന്ന് തോന്നുന്നു: ലോൺ പാസാക്കാൻ ബാങ്ക് മാനേജർ അകത്താക്കിയത് 39500 രൂപയുടെ നാടൻ കോഴിക്കറി; പരാതിയുമായി കർഷകൻ
കൈക്കൂലി വീരൻമാർ അരങ്ങ് വാഴും കാലമാണ് ഇന്ന്. ചിലർ പിടിക്കപ്പെടും ചിലർ ആരുടെയോ ഭാഗ്യം കൊണ്ട് രക്ഷപെടും. ലോൺ പാസാക്കാനും സ്ഥലം മാറ്റത്തിനുമൊക്കെ പല തരത്തിലാണ് മേലുദ്യോഗസ്ഥർ പണം ഊറ്റുന്നത്. എല്ലാവരെയും ആ ഗണത്തിൽ ഉൾപ്പെടുത്തണ്ട. വ്യത്യസ്തമായൊരു കൈക്കൂലിക്കഥയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ഛത്തീസ്ഗഡിലെ മസ്തൂരിയിലെ ബാങ്ക് മാനേജർക്കെതിരേയാണ് കൈക്കൂലി വാങ്ങിയെന്ന പേരിൽ പരക്കുന്ന ആരോപണം. കോഴി വളർത്തൽ ബിസിനസ് വിപുലീകരിക്കുന്നതിനു വേണ്ടി രൂപ്ചന്ദ് മൻഹർ വായ്പ തേടി ഛത്തീസ്ഗഡിലെ മസ്തൂരിയിലെ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ബാങ്കിലെത്തി. ബാങ്ക് മാനേജരുമായി കർഷകൻ തന്റെ ആവശ്യത്തെ കുറിച്ച് സംസാരിച്ചു. മാനേജർ കർഷകന്റെ കാര്യം പരിഗണിക്കാമെന്ന് അദ്ദേഹത്തിനു ഉറപ്പു നൽകി. ലോൺ വേഗം കിട്ടുമല്ലോ എന്ന ആശ്വാസത്തിൽ മാനേജരോട് യാത്ര പറഞ്ഞ് ഇറങ്ങാൻ നേരം മാനേജർ തനിക്കൊരു ഡിമാൻഡ് ഉണ്ടെന്ന കാര്യം പറഞ്ഞത്. ലോൺ പാസാക്കുന്നതിന് 10…
Read Moreഎന്ത് മനോഹരമായ ആചാരങ്ങൾ: ജപ്പാനിൽ ജനനനിരക്ക് കൂട്ടാൻ ജീവനക്കാർക്ക് ആഴ്ചയിൽ 4 ദിവസം മാത്രം ജോലി
ടോക്കിയോ: ജപ്പാനിൽ കുറഞ്ഞുകൊണ്ടിരിക്കുന്ന ജനനനിരക്ക് വർധിപ്പിക്കുന്നതിനും ജോലി ചെയ്യുന്ന അമ്മമാരെ പിന്തുണയ്ക്കുന്നതിനുമായി സർക്കാർ ജീവനക്കാരുടെ ജോലി ആഴ്ചയിൽ നാലുദിവസമാക്കി ചുരുക്കുന്നു. 2025 ഏപ്രിൽ മുതൽ ഇതു പ്രാബല്യത്തിൽവരും. ജപ്പാനിലെ കഠിനമായ തൊഴിൽ സംസ്കാരവും ഉയർന്ന ജീവിതച്ചെലവുമാണു രാജ്യത്തെ ജനസംഖ്യാ പ്രതിസന്ധിക്കു കാരണമെന്നു സാമൂഹ്യശാസ്ത്രജ്ഞർ വിലയിരുത്തിയിരുന്നു. നിലവിലെ സാഹചര്യങ്ങൾ മൂലം വിവാഹിതരാകുന്നതിനും കുടുംബജീവിതം തുടങ്ങുന്നതിനും ജപ്പാനിൽ യുവാക്കൾക്കു താൽപര്യം കുറഞ്ഞു വരുന്നതിനിടെയാണു സർക്കാർ തലത്തിലുള്ള പുതിയ നീക്കം.
Read Moreഉള്ളതാണോ കുഞ്ഞേ… ബൈക്ക് ടാക്സി ഓടിച്ചാൽ മാസം 85,000 രൂപ വരുമാനം!
ബംഗളൂരു: യാത്രാ മേഖലയിലെ പുതിയ സംരംഭമാണു ബൈക്ക് ടാക്സികൾ. ഇന്ത്യയിലെ പല നഗരങ്ങളിലും ഇന്നു ബൈക്ക് ടാക്സികൾ ഉണ്ട്. ഇതിന്റെ സർവീസിന് ഇറങ്ങുന്നവർക്ക് എന്തു വരുമാനം ലഭിക്കുമെന്നും വിജയകരമായി നടത്താവുന്ന ജോലിയാണോ എന്നുമറിയാൻ ആളുകൾക്ക് താൽപര്യമുണ്ടാകും. അവരുടെ അറിവിലേക്കായി ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. ബംഗളൂരുവിൽ ഊബറും റാപ്പിഡോയും ആയി സഹകരിച്ചു പ്രവർത്തിക്കുന്ന ഒരു ബൈക്ക് ടാക്സി ഡ്രൈവർ ആണു വീഡിയോയിൽ വരുമാനത്തെക്കുറിച്ച് പറയുന്നത്. താൻ ഒരുമാസം 80,000 മുതൽ 85,000 വരെ നേടുന്നുണ്ടെന്നാണ് ഇയാളുടെ അവകാശവാദം. ദിവസം 13 മണിക്കൂർ വരെ ജോലി ചെയ്യുന്നുണ്ടെന്നും ഡ്രൈവർ വിശദീകരിക്കുന്നു. കർണാടക പോർട്ട്ഫോളിയോ എന്ന അക്കൗണ്ടിൽനിന്നാണ് എക്സിൽ വീഡിയോ ഷെയർ ചെയ്തിരിക്കുന്നത്. യുവാവിന്റെ അധ്വാനിക്കാനുള്ള മനസിനെ അഭിനന്ദിച്ച് നിരവധിപ്പേർ വീഡിയോയ്ക്ക് കമന്റുകളുമായി എത്തി.
Read Moreഅടിമത്വത്തിന്റെ കരാള ഹസ്തങ്ങൾക്ക് വിട: വിവാഹമോചനത്തിന് മെഹന്തി വരച്ചു ചേർത്ത് യുവതി; വൈറലായി ചിത്രങ്ങൾ
കല്യാണത്തോട് അനുബന്ധിച്ച് മെഹന്തി അല്ലങ്കിൽ മൈലാഞ്ചി ഇടുന്നത് ഒരു ചടങ്ങ് തന്നെയാണ്. പല ഡിസൈനുകളാൽ കയ്യിൽ തീർത്ത മെഹന്തിക്ക് ഭംഗി ഏറെയാണ്. വിവാഹം കഴിക്കാൻ പോകുന്ന വരന്റേയും വധുവിന്റേയും പേരിന്റെ ആദ്യത്തെ അക്ഷരം ചിലർ മെഹന്തി ഡിസൈനിനോടൊപ്പം വരച്ച് ചേർക്കാറുണ്ട്. കല്യാണ തീം പോലും മെഹന്തി വരയ്ക്കുന്നതിനായുണ്ടാകും. പക്ഷേ പറഞ്ഞു വരുന്നതെന്തെന്നാൽ കല്യാണത്തിനു മൈലാഞ്ചി ഇടുന്നത് എല്ലാവർക്കും അറിയാം. എന്നാൽ വിവാഹ മോചനത്തിനു മെഹന്തി ഇടുന്നതിനെ കുറിച്ച് കേട്ടിട്ടുണ്ടോ. ഭർത്താവിന്റെ വീട്ടിൽ ഒരു വേലക്കാരിയെ പോലെ കഴിഞ്ഞിരുന്നു. പീഡനം അസഹനീയമായപ്പോൾ യുവതി വിവാഹ മോചനം തേടി. താൻ അനുഭവിച്ച ദുരിത പൂർണമായ ജീവിതമാണ് അവൾ തന്റെ കൗയിൽ മൈലാഞ്ചി ഇലകളാൽ തീർത്തിരിക്കുന്നത്. കല്യാണം ചെയ്തു പോയതു മുതൽ ഡിവോഴ്സ് കിട്ടിയ സംഭവം വരെ ചുരുക്കെഴുത്തു പോലെ വരച്ച് ചേർത്തിരിക്കുകയാണ്. എന്തായാലും മൈലാഞ്ചി കൈകൾ സമൂഹ മാധ്യമങ്ങളിൽ വൈറലായി.…
Read Moreഅടങ്ങി നിക്കെടാ കുറുന്പാ അവിടെ… ഭക്ഷണത്തിനായി വാശി പിടിക്കുന്ന കടുവ കുഞ്ഞിന് വാരിക്കൊടുക്കുന്ന ഉടമ; വൈറലായി വീഡിയോ
കടുവകളുടേയും സിംഹത്തിന്റേയുമൊക്കെ പല തരത്തിലുള്ള വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലാകാറുണ്ട്. പൂച്ച കുഞ്ഞിനെപ്പോലെ കടുവയെ പരിപാലിക്കുന്ന വീഡിയോ ആണിപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്. അവന്റെ യജമാനൻ ഭക്ഷണം ഉണ്ടാക്കുന്പോൾ അതിനുവേണ്ടി വാശി പിടിക്കുന്ന കുറുന്പൻ കടുവക്കുഞ്ഞാണ് വീഡിയോയിലുള്ളത്. കെന്‍സോ ദി ടൈഗര്‍ എന്നാണ് അവന്റെ പേര്. ആള് ചില്ലറക്കാരനല്ല, സ്വന്തമായി ഇൻസ്റ്റഗ്രാം അക്കൗണ്ട് വരെയുണ്ട് ആശാന്. നിരവധി ആരാധകരാണ് കടുവക്കുട്ടനുള്ളത്. ഇന്തോനേഷ്യയിലെ ഇർവാന്‍ ആന്ധ്രി സുമമംപാവൌ എന്ന കടുവ പ്രേമിയുടെ വളര്‍ത്തു കടുവയാണ് കെന്‍സോ. കടുവയ്ക്കുള്ള ഭക്ഷണം മേശപ്പുറത്ത് വച്ച് ഉണ്ടാക്കുന്നതിനിടെ കെന്‍സോ തന്റെ മുന്‍ കാലുകളെടുത്ത് മേശപ്പുറത്ത് വയ്ക്കുകയും പാത്രത്തിനായി കൈ നീട്ടുകയും ചെയ്യുന്നു. ഈ സമയം ഇർവാന്‍ അതിൽ നിന്നും കുറച്ച് ഭക്ഷണം എടുത്ത് കെന്‍സോയുടെ വായില്‍ വച്ച് കൊടുക്കുന്നത് വീഡിയോയിൽ കാണാം. അവന് അത് ആസ്വദിച്ച് കഴിക്കുന്നു. സമാനമായ രീതിയില്‍ ഇർവാന്റെ ഭാര്യയുടെ…
Read More