സേവ് ദ ഡേറ്റും വളകാപ്പും മഞ്ഞൾ കല്യാണവുമൊക്കെ ആഘോഷിക്കുന്ന സമയത്ത് തന്റെ വിവാഹ മോചന ചടങ്ങ് ആഘോഷമാക്കി വ്യത്യസ്തത പുലർത്തുകയാണ് ഒരു യുവാവ്. ഹരിയാന സ്വദേശിയായ മഞ്ജീത് എന്ന യുവാവ് ആണ് തന്റെ ഡിവോഴ്സ് പാർട്ടി ജോറാക്കിയത്. 2020 -ലാണ് മഞ്ജീത് കോമൾ എന്ന പെൺകുട്ടിയെ വിവാഹം കഴിച്ചത്. എന്നാൽ പരസ്പരം ഒത്തു പോകാൻ സാധിക്കാത്തതിനാൽ ഇരുവരും വേർപിരിഞ്ഞു. ആഘോഷമാക്കി കല്യാണം കഴിച്ച താൻ എന്തുകൊണ്ട് വിവാഹ മോചനവും ആഘോഷമാക്കുന്നില്ലന്ന ചിന്തയിലാണ് മഞ്ജിത് ഡിവോഴ്സ് പാർട്ടി കൂടി നടത്തിയത്. വിവാഹ മോചന പാര്‍ട്ടി നടക്കുന്ന വേദിയില്‍ തന്റെ വിവാഹ ഫോട്ടോ, വിവാഹ തീയതി, വിവാഹ മോചന തീയതി എന്നിവ ഉൾപ്പെടുത്തി ഒരു പോസ്റ്ററും മഞ്ജീത് പ്രദര്‍ശിപ്പിച്ചിരുന്നു. ഒപ്പം തന്റെ മുന്‍ഭാര്യയുടെ ഒരു രൂപവും അദ്ദേഹം പാര്‍ട്ടിയില്‍ പ്രദര്‍ശിപ്പിച്ചു. ഈ മോഡലിനൊപ്പമുള്ള മഞ്ജീതിന്റെ ദൃശ്യങ്ങളാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍…
Read MoreCategory: Today’S Special
2024-ൽ ഇന്ത്യക്കാര്‍ ഗൂഗിളില്‍ തിരഞ്ഞ വാക്കുകള്‍ ഏതൊക്കെയെന്ന് നോക്കൂ…
മറ്റൊരു പുതുവർഷം കൂടി വന്നെത്താൻ ഇനി ദിവസങ്ങൾ മാത്രമാണ് അവശേഷിക്കുന്നത്. പോയ വർഷം നിങ്ങൾ ഗൂഗിളിൽ ഏറ്റവും കൂടുതൽ തിരഞ്ഞ വാക്ക് ഏതാണെന്ന് അറിയണോ? ഇന്ത്യൻ പ്രീമിയർ ലീഗ് (ഐപിഎൽ) ടി20 ലോകകപ്പ് ബിജെപി എന്നിവയാണ് 2024 -ൽ ഇന്ത്യയിൽ ഏറ്റവുമധികം തിരഞ്ഞ കീവേഡുകളിൽ ഉൾപ്പെടുന്നത്. മെയ് 12 മുതൽ 18 വരെയുള്ള തീയതികളിൽ ആളുകൾ ഏറ്റവും അധികം തിരഞ്ഞ കീവേഡ് ‘ഇന്ത്യൻ പ്രീമിയർ ലീഗ്’ ആയിരുന്നു. കൂടാതെ ‘ടി 20 ലോകകപ്പ്’ എന്നതും ഗൂഗിൾ ചെയ്തിട്ടുണ്ട്. 2024 -ലെ ഇന്ത്യയിലെ ഡാറ്റയിലെ മൊത്തത്തിലുള്ള ഗൂഗിൾ സെർച്ചിൽ രണ്ടാം സ്ഥാനത്താണ് ‘ടി 20 ലോകകപ്പ്’. ജൂൺ 2 -നും 8 -നും ഇടയിൽ, ഏഴ് ഘട്ടങ്ങളിലായിട്ടായിരുന്നു ഇന്ത്യയില്‍ ലോകസഭാ തെരഞ്ഞെടുപ്പ് നടന്നത്. ഈ രണ്ട് തിയതികൾക്കും മധ്യേയുള്ള സമയത്ത് കൂടുതൽ ആളുകളും ബിജെപി എന്ന വാക്കാണ് തിരഞ്ഞതെന്നാണ്…
Read Moreമിണ്ടാപ്രാണിയോട് എന്തിനീ ക്രൂരത: ഒട്ടകവുമായി ബൈക്ക് യാത്ര..! അന്പരന്ന് സോഷ്യൽ മീഡിയ
ഒട്ടകവുമായി ബൈക്കില്‍ പോകുന്ന യുവാക്കളുടെ വീഡിയോ സോഷ്യൽ മീഡിയയ്ക്ക് അന്പരപ്പും കൗതുകവുമായി. തിരക്കുള്ള റോഡില്‍ കൂടിയായിരുന്നു ഒട്ടകയാത്ര. വീഡിയോയില്‍ ഒരാൾ ബൈക്ക് ഓടിക്കുമ്പോള്‍ പിന്നിലുള്ളയാള്‍ തന്റെ മടിയിൽ വലിയൊരു ഒട്ടകത്തെ പിടിച്ചിരിക്കുന്നതു കാണാം. ഒട്ടകത്തിന്റെ നാലു കാലുകൾ തമ്മിലും, മുന്‍കാലുകളും കഴുത്തും തമ്മിലും കൂട്ടിക്കെട്ടിയനിലയിലായിരുന്നു. ജിസ്റ്റ് ന്യൂസ് എന്ന ഇന്‍സ്റ്റാഗ്രാം അക്കൗണ്ടിൽനിന്നാണ് വീഡിയോ പങ്കുവയ്ക്കപ്പെട്ടത്. എന്നാൽ, എവിടെ വച്ചാണ് റെക്കോർഡ് ചെയ്തതെന്ന വിവരം വീഡിയോയിലില്ല. ഒരു ഒട്ടകം ബൈക്കിലിരുന്നു പോകുമെന്ന് ഇതുവരെ ചിന്തിച്ചിരുന്നില്ലെന്നും ഈ സവാരി ഒട്ടകം ആസ്വദിക്കുന്നുവെന്നു തോന്നുന്നില്ലെന്നും ചിലര്‍ കുറിച്ചു. യുവാക്കളെ അറസ്റ്റ് ചെയ്യണമെന്നായിരുന്നു മറ്റൊരു കുറിപ്പ്. View this post on Instagram A post shared by Jist (@jist.news)…
Read Moreടാർഗറ്റ് തികഞ്ഞില്ല! ആരോഗ്യപ്രവർത്തകർ യുവാവിന് മദ്യം നൽകി വന്ധ്യംകരണം നടത്തി; ഇരയായത് വിവാഹം ഉറപ്പിച്ച യുവാവ്
അഹമ്മദാബാദ്: ഗുജറാത്തിൽ ടാർഗറ്റ് തികയ്ക്കാൻ സംസ്ഥാന ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ യുവാവിനു മദ്യം നൽകി മയക്കി വന്ധ്യംകരണം നടത്തിയതായി പരാതി. മെഹ്സാന ജില്ലയിലാണു സംഭവം. വിവാഹം ഉറപ്പിച്ച 30കാരനായ ഗോവിന്ദ് ദന്താനിയാണ് ആരോഗ്യപ്രവർത്തകരുടെ ക്രൂരപ്രവർത്തിക്ക് ഇരയായത്. നവംബര്‍ 24 മുതല്‍ ഡിസംബര്‍ നാലുവരെ ഗുജറാത്തിൽ കുടുംബാസൂത്രണ ദ്വൈവാരം ആചരിച്ചിരുന്നു. ഇതിന്റെ ഭാഗമായാണ് ആരോഗ്യവകുപ്പു ജീവനക്കാർക്കു പ്രത്യേക ടാഗറ്റ് നല്‍കിയത്. എണ്ണം തികയാതെ വന്നതോടെ ആരോഗ്യപ്രവര്‍ത്തകര്‍ യുവാവിനെ കബളിപ്പിച്ച് വന്ധ്യംകരണം നടത്തുകയായിരുന്നു. ഫാമിൽ ജോലിയും ദിവസം 500 രൂപ കൂലിയും വാഗ്ദാനം ചെയ്താണ് യുവാവിനെ ഇവർ വളച്ചത്. ഫാമിലേക്കു കൊണ്ടുപോകുകയാണെന്ന വ്യാജേനെ സര്‍ക്കാര്‍ വാഹനത്തില്‍ കയറ്റിയ യുവാവിനെ പോകുന്ന വഴി മദ്യം വാങ്ങി ആവോളം കുടിപ്പിച്ചു. ബോധവാസ്ഥയിലായ യുവാവിനെ ആംബുലന്‍സില്‍ സമീപത്തെ സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തിച്ച് വന്ധ്യംകരണം നടത്തുകയായിരുന്നെന്നു യുവാവിന്റെ കുടുംബാംഗങ്ങൾ ആരോപിക്കുന്നു. വന്ധ്യംകരണത്തിനുശേഷം യുവാവിനെ ഫാമില്‍ ഉപേക്ഷിച്ചു. പിറ്റേദിവസം…
Read Moreഫോൺ ഇല്ലാതെ എട്ടു മണിക്കൂർ: മത്സരത്തിൽ ചൈനീസ് യുവതിക്ക് ഒരു ലക്ഷം രൂപ സമ്മാനം
ബെയ്ജിംഗ്: ഇപ്പോഴത്തെ ഡിജിറ്റൽ യുഗത്തിൽ നിങ്ങൾക്ക് എത്രസമയം ഫോൺ ഉപയോഗിക്കാതെ മാറിനിൽക്കാനാകും? ബുദ്ധിമുട്ടാണെന്നു തോന്നുമെങ്കിലും തുടർച്ചയായി എട്ടു മണിക്കൂർ സമയം, ഫോൺ ഉപയോഗത്തിൽനിന്നു വിട്ടുനിന്നു ചൈനീസ് യുവതി ഒരു ലക്ഷം രൂപ സമ്മാനം നേടി. ചൈനയിലെ ചോംഗ് കിംഗിലെ ഷോപ്പിംഗ് സെന്റർ ആണു മത്സരം നടത്തിയത്. ഫോൺ ഇല്ലാത്ത സാഹചര്യം വന്നാൽ ഉത്കണ്ഠ ഉണ്ടാകുമോ എന്നറിയാനായി നൂറ് അപേക്ഷകരിൽനിന്നു പത്തുപേരെ തെരഞ്ഞെടുത്തായിരുന്നു മത്സരം. മത്സരത്തിൽ പങ്കെടുത്ത പത്തു പേരുടെയും ഫോണുകളും മറ്റ് ഇലക്ട്രോണിക് ഉപകരണങ്ങളും സംഘാടകസമിതി വാങ്ങിവച്ചു. ഭക്ഷണവും വെള്ളവും അവരവരുടെ ഇരിപ്പിടങ്ങളിൽ നൽകി. ഉറങ്ങാൻ അനുവാദമുണ്ടായിരുന്നില്ല. ടോയ്ലറ്റ് ഉപയോഗിക്കാൻ മാത്രമാണു മത്സരാർഥികളെ അനുവദിച്ചത്. വായനയിലൂടെയാണു പലരും മത്സരത്തിൽ മുന്നോട്ടു പോയത്. ഫോൺ ഉപയോഗിക്കാതെ എട്ടു മണിക്കൂർ പിടിച്ചുനിന്നതോടെ ചൈനീസ് യുവതി ഒരു ലക്ഷം രൂപ സമ്മാനവും നേടി.
Read Moreതളരാതെ പതറാതെ മുന്നോട്ട്… കൈയൊടിഞ്ഞ കുരങ്ങന് രണ്ട് കാലില്‍ ഓടുന്ന വീഡിയോ വൈറല്‍
വൈകല്യങ്ങളെ മറികടന്ന് മുന്നേറുന്ന ധാരാളം ആളുകൾ നമുക്കു ചുറ്റുമുണ്ട്. തന്റെ ശാരീരിക വൈകല്യങ്ങൾ ഒരു കുറവായി കണക്കാക്കാതെ ജീവിക്കുന്ന കുരങ്ങച്ചന്റെ വീഡിയോ ആണിപ്പോൾ വൈറലാകുന്നത്. കൈകളില്‍ പരിക്കേറ്റ ഒരു കുരങ്ങന് തന്റെ രണ്ട് പിന്‍കാലുകളില്‍ ഓടുന്ന ഒരു വീഡിയോയായിരുന്നു അത്. കാട്ടിലൂടെയുള്ള ഒരു നടപ്പാതയിലൂടെ മനുഷ്യനെ പോലെ നടക്കുന്ന കുരങ്ങനെയാണ് വീഡിയോയുടെ തുടക്കത്തിൽ കാണാൻ സാധിക്കുന്നത്. പെട്ടെന്ന് എന്തോ കണ്ട് കുരങ്ങന് ചുറ്റുപാടും സൂക്ഷ്മമായി വീക്ഷിക്കുന്നു. പിന്നാലെ അത് വേഗത്തിൽ തിരിഞ്ഞോടുന്നു. എന്നാല്‍ പതിവായി കുരങ്ങുകള്‍ ഓടുന്നത് പോലെ നാലു കാലിലായിരുന്നില്ല അവന്റെ ഓട്ടം. മറിച്ച് രണ്ട് കാലില്‍ നിവര്‍ന്ന് മനുഷ്യനെപ്പോലെയാണ് കുരങ്ങന് ഓടിയത്. എന്നാൽ വീഡിയോ ഒരു തവണ കൂടി സൂക്ഷിച്ച് നോക്കിയാലാണ് കുരങ്ങൻ പിൻ കാലിൽ നടക്കുന്നതിന്റെ യഥാർഥ കാരണം കണ്ടെത്താനാകൂ. അവന്റെ കുറവിൽ തളർന്നു വീഴാതെ അവൻ അതിൽ ഹാപ്പിയായി ജീവിക്കുന്നത് എല്ലാവരും…
Read Moreനീ വല്യ കാട്ടാനയൊക്കെ ആരിക്കും, എന്നാൽ ഈ തെരുവ് എന്റേതാണ്, ഇതിന്റെ കാവൽക്കാരൻ ഞാൻ തന്നെ: പാഞ്ഞടുത്ത കാട്ടാനയെ ഭയപ്പെടുത്തി ഓടിച്ച് തെരുവ് നായ
ആനയും നായയും തമ്മിലുള്ളൊരു യുദ്ധം കണ്ടാലോ… തമാശ പറയാതെ ഒന്നു പോയേ എന്ന് പറയണ്ട. കഴിഞ്ഞ ദിവസം സമൂഹ മാധ്യമങ്ങളിൽ വൈറലായാരു വീഡിയോ ആണിപ്പോൾ കൗതുകമുണർത്തുന്നത്. വളരെ തിരക്കേറിയ ഒരു റോഡിലേക്ക് ആന ഓടി വരുന്നിടത്തു നിന്നാണ് വീഡിയോയുടെ തുടക്കം. ആനയെ കണ്ടതും ആളുകൾ ജീവനുംകൊണ്ട് ഓടിമറയുന്നത് കാണാം. റോഡിൽ ധാരാളം വാഹനങ്ങൾ ചീറിപായുന്നുണ്ട്. എന്നാൽ ആനയെ കണ്ട് ആളുകൾ വാഹനങ്ങളും മാറ്റാൻ വെപ്രാളപ്പെടുന്നു. അപ്പോഴാണ് അപ്രതീക്ഷിത എൻട്രി എത്തുന്നത്. മറ്റാരുമല്ല ഒരു നായക്കുട്ടി. അവൻ കുരച്ചുകൊണ്ട് നായയുടെ അടുത്തേക്ക് വരുന്നു. ഇതിനിടെ അതുവഴി വന്ന ഒരു ബസിന് മുന്നിലേക്ക് ആന പാഞ്ഞടുക്കുന്നു. അതോടെ കുര ശക്തമാക്കി നായക്കുട്ടി ഓടി വരുന്നത് വീഡിയോയിൽ കാണാം. നായയുടെ ശൗര്യം കണ്ട് ഒടുവിൽ ബസ് ആക്രണം ഉപേക്ഷിച്ച് ആന പിന്തിരിഞ്ഞ് പോയി. കാട്ടാന വന്നാലും തെരുവിന്റെ കാവല്ക്കാരന് താന്‍ തന്നെ…
Read Moreഅമ്മ കൊടുത്ത ക്രിസ്മസ് സമ്മാനത്തിൽ നിന്നും രണ്ട് വർഷം കൊണ്ട് മകൻ ഉണ്ടാക്കുന്നത് ലക്ഷങ്ങൾ: ചെറുപ്രായത്തിൽ ബിസിനസിലേക്കിറങ്ങി 17 കാരൻ
ഒത്തൊരുമയുടേയും സമാധനത്തിന്റേയും സന്തോഷത്തിന്റേയും സന്ദേശം വിളിച്ചോതുന്ന മറ്റൊരു ക്രിസ്മസ് കാലം കൂടി ആഗമനം ചെയ്തിരിക്കുകയാണ്. നമ്മൾ ഏറെ ഇഷ്ടപ്പെടുന്ന നമുക്ക് വേണ്ടപ്പെട്ടവർക്ക് ക്രിസ്മസ് സമ്മാനങ്ങൾ നൽകാറുണ്ട്. അതുപോലെ ഒരു അമ്മ തന്റെ മകന് നൽകിയ ക്രിസ്മസ് സമ്മാനത്തിന്റെ കഥയാണ് ഇന്ന് ഏറെ കൗതുകമായിരിക്കുന്നത്. 17 കാരനായ കെയ്ലൻ മക്ഡൊണാൾഡിന് അവന്റെ അമ്മയായ കാരെൻ ന്യൂഷാം ക്രിസ്മസ് സമ്മാനമായി ഒരു ഡിജിറ്റൽ ഡ്രോയിംഗ്, കട്ടിംഗ്, പ്രിന്റിംഗ് മെഷീൻ എന്നിവ നൽകി. ഇവ ഉപയോഗിച്ച് അവനൊരു സ്റ്റാർട് അപ്പ് ബിസിനസ് ആരംഭിച്ചു. ഉത്സവ സീസണുകളിൽ ഓൺലൈനിൽ സ്റ്റിക്കറുകൾ വിൽക്കാൻ തീരുമാനിച്ച കെയ്ലൻ അതിലേക്ക് ഇറങ്ങിച്ചെന്നു. ഓൺലൈനിൽ സ്റ്റിക്കറുകൾ വിൽപ്പന നടത്തി പ്രതിമാസം 19,000 ഡോളർ, അതായത് ഏകദേശം 16,08,748 രൂപയാണ് കെയ്ലൻ സമ്പാദിക്കുന്നത്. അമ്മ നൽകിയ സമ്മാനമാണ് തന്റെ ജീവിതത്തെ മാറ്റി മറിച്ചത്. ഇതിലും വലിയൊരു സമ്മാനം തനിക്കിനി കിട്ടാനില്ലെന്ന്…
Read Moreഇതെന്താ ദൈവം നേരിട്ട് പ്രത്യക്ഷപ്പെട്ടതോ: കൈയിൽ ഗദയും കഴുത്തിൽ മാലയുമായി കുട്ടി വാനരൻ; ഹനുമാൻ സ്വാമിയെന്ന് ഭക്തർ
ദൈവം അല്ലങ്കിൽ അദ്ദേഹത്തിന്റെ പ്രതിരൂപമോ നേരിട്ട് പ്രത്യക്ഷപ്പെട്ടാൽ എങ്ങനെയിരിക്കും. നിങ്ങൾ ഈ ലോകത്തെങ്ങുമല്ലേ ജീവിക്കുന്നതെന്ന് ചോദ്യം കേൾക്കുന്ന പകുതി ആളുകളെങ്കിലും തിരിച്ച് ചോദിക്കും. കഴിഞ്ഞദിവസം ഇൻസ്റ്റഗ്രാമിൽ വൈറലായൊരു വീഡിയോ ഉണ്ട്. ആഞ്ജനേയ സ്വാമി ക്ഷേത്രത്തിലെ വീഡിയോ ആയിരുന്നു അത്. ഹനുമാൻ സ്വാമിയാണ് അവിടുത്തെ പ്രത്ഷ്ഠ. രാമായണത്തിലെ പ്രധാന കഥാപാത്രമായ വാനരനാണ് ഹനുമാൻ. സപ്തചിരംജീവികളിൽ (മരണമില്ലാത്തവർ) ഒരാളാണ് ഹനുമാൻ എന്നാണ് ഹൈന്ദവ വിശ്വാസമനുസരിച്ച് പറയപ്പെടുന്നത്. ശിവൻ തന്നെയാണ് ഹനുമാനായി അവതരിച്ചത് എന്ന് ശിവപുരാണവും ദേവീഭാഗവതവും പറയുന്നത്. ഇപ്പോഴിതാ ഇൻസ്റ്റയിൽ വൈറലായ വീഡിയോയും ഒരു വാനരന്റേത് തന്നെയാണ്. കൈയിൽ ഗദ ധരിച്ച് കഴുത്തിൽ മാലയിട്ട് ഭക്തർക്ക് അനുഗ്രഹം നൽകുന്ന വാനരനാണ് വീഡിയോയിൽ. വീഡിയോ വൈറലായതോടെ ശരിക്കും ഹനുമാൻ സ്വാമിതന്നെയാണോ ഇതെന്ന് ചോദിച്ച് നിരവധി ആളുകളാണ് കമന്റ് ചെയ്തിരിക്കുന്നത്. ഹനുമാൻ ഏത് രൂപത്തിലാണ് പ്രത്യക്ഷപ്പെടുന്നതെന്ന് നിങ്ങൾക്കറിയില്ല. ധർമ്മം ഉയർത്തിപ്പിടിക്കും, ഹനുമാൻ പ്രഭുവിനു…
Read Moreആണോ കുഞ്ഞേ… മരണക്കിടക്കയിൽ നിന്നും പെട്ടെന്ന് കണ്ണ് തുറന്ന് യുവതി: രണ്ടാം ജൻമമെന്ന് സൈബറിടം
ദിവസേന പല തരത്തിലുള്ള വീഡിയോയാണ് സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്. സോഷ്യൽ മീഡിയയിൽ റീച്ച് കിട്ടുന്നതിനായി പലരും ഇന്ന പ്രാങ്ക് വീഡിയോ ചെയ്യാറുണ്ട്. അത്തരത്തിലൊരു പ്രാങ്ക് വീഡിയോയാണ് ഇപ്പോൾ സൈബറിടങ്ങളിൽ ചർച്ചയാകുന്നത്. ശവപ്പെട്ടിയിൽ കിടക്കുന്ന ഒരു യുവതിയിൽ നിന്നാണ് വീഡിയോയുടെ തുടക്കം. ഒരു വീട്ടിൽ മരണാനന്തര ചടങ്ങുകൾ നടക്കുകയാണ്. പെട്ടെന്നാണ് ഏവരേയും ഞെട്ടിച്ചുകൊണ്ട് ശവപ്പെട്ടിയിൽ കിടക്കുന്ന യുവതിയുടെ കണ്ണുകൾ ചലിക്കുന്നത്. അപ്രതീക്ഷിതമായി ഇത് കണ്ടാൽ ആരായാലും ഭയപ്പെട്ടുപോകും. മരണം സ്ഥിരീകരിച്ച് മരണാനന്തര ചടങ്ങുകളും നടക്കുന്ന വേളയിൽ ഇങ്ങനെ സംഭവിച്ചാൽ ആരാ ഞെട്ടാത്തത് എന്നല്ലേ! ശരിയാണ്, ഞെട്ടിപ്പോകും. മരണക്കിടക്കയിൽ കിടക്കുന്നവർ ശ്വാസം വലിക്കുന്നുണ്ട്, കണ്ണുകൾ ചലിപ്പിക്കുന്നുണ്ട് എന്നൊക്കെയുള്ള വാർത്തകൾ ഇതിനു മുൻപും വൈറലായിട്ടുണ്ട്. ലാസറസ് ഇഫക്റ്റ്” എന്ന് വിളിക്കപ്പെടുന്ന ഒരു അപൂർവ മെഡിക്കൽ പ്രതിഭാസമാണിതെന്ന് ചിലർ അഭിപ്രായപ്പെടുന്നു. എന്നാൽ വീഡിയോയിലെ സത്യം പിന്നീട് തെളിഞ്ഞു. പ്രാങ്കിനു വേണ്ടി ഉണ്ടാക്കിയ വീഡിയോ…
Read More