ദിവസേന പല തരത്തിലുള്ള വീഡിയോയാണ് സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്. സോഷ്യൽ മീഡിയയിൽ റീച്ച് കിട്ടുന്നതിനായി പലരും ഇന്ന പ്രാങ്ക് വീഡിയോ ചെയ്യാറുണ്ട്. അത്തരത്തിലൊരു പ്രാങ്ക് വീഡിയോയാണ് ഇപ്പോൾ സൈബറിടങ്ങളിൽ ചർച്ചയാകുന്നത്. ശവപ്പെട്ടിയിൽ കിടക്കുന്ന ഒരു യുവതിയിൽ നിന്നാണ് വീഡിയോയുടെ തുടക്കം. ഒരു വീട്ടിൽ മരണാനന്തര ചടങ്ങുകൾ നടക്കുകയാണ്. പെട്ടെന്നാണ് ഏവരേയും ഞെട്ടിച്ചുകൊണ്ട് ശവപ്പെട്ടിയിൽ കിടക്കുന്ന യുവതിയുടെ കണ്ണുകൾ ചലിക്കുന്നത്. അപ്രതീക്ഷിതമായി ഇത് കണ്ടാൽ ആരായാലും ഭയപ്പെട്ടുപോകും. മരണം സ്ഥിരീകരിച്ച് മരണാനന്തര ചടങ്ങുകളും നടക്കുന്ന വേളയിൽ ഇങ്ങനെ സംഭവിച്ചാൽ ആരാ ഞെട്ടാത്തത് എന്നല്ലേ! ശരിയാണ്, ഞെട്ടിപ്പോകും. മരണക്കിടക്കയിൽ കിടക്കുന്നവർ ശ്വാസം വലിക്കുന്നുണ്ട്, കണ്ണുകൾ ചലിപ്പിക്കുന്നുണ്ട് എന്നൊക്കെയുള്ള വാർത്തകൾ ഇതിനു മുൻപും വൈറലായിട്ടുണ്ട്. ലാസറസ് ഇഫക്റ്റ്” എന്ന് വിളിക്കപ്പെടുന്ന ഒരു അപൂർവ മെഡിക്കൽ പ്രതിഭാസമാണിതെന്ന് ചിലർ അഭിപ്രായപ്പെടുന്നു. എന്നാൽ വീഡിയോയിലെ സത്യം പിന്നീട് തെളിഞ്ഞു. പ്രാങ്കിനു വേണ്ടി ഉണ്ടാക്കിയ വീഡിയോ…
Read MoreCategory: Today’S Special
പുരുഷു എന്നെ അനുഗ്രഹിക്കണം: മോഷണത്തിനു മുൻപ് ദൈവാനുഗ്രഹം വാങ്ങുന്ന കള്ളൻ: വീഡിയോ കാണാം…
ശുഭ കാര്യങ്ങൾ ചെയ്യുന്നതിനു മുൻപ് ദൈവാനുഗ്രഹം വാങ്ങണമെന്നാണ് മുതിർന്നവർ പറയുന്നത്. ചിലരാകട്ടെ ദൈവത്തെ പൂജിക്കുകയും ദക്ഷിണ അർപ്പിക്കുകയും ചെയ്യാറുണ്ട്. എന്നാൽ മോഷണത്തിനു മുൻപ് ദൈവാനുഗ്രഹം വാങ്ങുന്നത് കേട്ടിട്ടുണ്ടോ? അത്തരത്തിലൊരു സംഭവമാണ് ഇപ്പോൾ വൈറലാകുന്നത്. മധ്യപ്രദേശിലെ രാജ്ഗഢ് ജില്ലയിലെ ഒരു പെട്രോള്‍ പമ്പിന്റെ ഓഫീസിലാണ് സംഭവം. പന്പിന്റെ ഓഫീസ് തകർത്ത് 116 ലക്ഷമാണ് കള്ളൻ അടിച്ചെടുത്തത്. വെബ്ദുനിയാ ഹിന്ദി എന്ന എക്സ് അക്കൗണ്ടിലാണ് ഇതിന്റെ വീഡിയോ പങ്കുവച്ചത്. ഒരു ഓഫീസ് റൂമിലേക്ക് മുഖം മൂടി ധരിച്ച ഒരാള്‍ കയറിവരുന്നതാണ് വീഡിയോയുടെ തുടക്കം. റൂമിനുള്ളിൽ കയറിയപ്പോഴാണ് അയാൾ മേശപ്പുറത്തിരിക്കുന്ന ദൈവത്തിന്റെ രൂപം കണ്ടത്. ഉടൻതന്നെ ഇയാൾ ദൈവത്തെ വണങ്ങുന്നു. ശേഷം ദൈവത്തിന്റെ രൂപമിരുന്ന മേശപ്പുറത്തും തൊട്ട് തൊഴുന്നത് വീഡിയോയിൽ കാണാൻ സാധിക്കും. പ്രാർഥനയ്ക്ക് ശേഷം അയാൾ റും മുഴുവൻ പരിശോധിക്കുന്നു. സിസിടി കണ്ടയുടൻതന്നെ അയാൾ ആദ്യം അത് തകർക്കാനുള്ള ശ്രമമായി…
Read Moreശുദ്ധ വായുവുമായി മടങ്ങാം : തടാകം കണ്ടു മടങ്ങുന്നവർക്ക് കൊണ്ടുപോകാൻ ‘വായു’
റോം: റോമൻ കാലഘട്ടം മുതൽ പ്രഭുക്കന്മാരുടെയും സമ്പന്നരുടെയും പ്രശസ്തമായ വിശ്രമകേന്ദ്രമായിരുന്നു ഇറ്റലി ലോംബാർഡിയിലെ കോമോ തടാകം. ഗാർഡ തടാകവും മാഗിയോർ തടാകവും കഴിഞ്ഞാൽ ഇറ്റലിയിലെ മൂന്നാമത്തെ വലിയ തടാകമാണിത്. 146 ചതുരശ്ര കിലോമീറ്റർ ആണു തടാകത്തിന്റെ വിസ്തീർണം. “Y’ ആകൃതിയാണ് ഇതിന്റെ പ്രധാനസവിശേഷത. ഇവിടെ സന്ദർശിച്ചുമടങ്ങുന്നവരിൽ ഏറ്റവും കൂടുതൽ വാങ്ങുന്നത് എന്താണെന്നറിഞ്ഞാൽ അദ്ഭുതപ്പെടും! മറ്റൊന്നുമല്ല, കുപ്പിയിലാക്കിയ തടാകത്തിലെ വായു! തടാകത്തിന്റെ പോസ്റ്ററുകൾ വിൽക്കുന്ന ഇകൊമേഴ്സ് സൈറ്റിന്റെ സൃഷ്ടാവായ ഡേവിഡ് അബഗ്നലെയാണ് തടാകത്തിലെ വായു ടിന്നിലടച്ച് വിൽപന നടത്തുന്ന ആശയം വികസിപ്പിച്ചെടുത്തത്. സന്ദർശകർക്കു വീട്ടിൽ കൊണ്ടുപോകാൻ എളുപ്പവും രസകരവുമായ ‘ഓർമച്ചെപ്പ്’ ആയി പിന്നീട് “എയർ ക്യാൻ’ മാറി. മനോഹരമായ പെൻ ഹോൾഡറായും ഈ ക്യാൻ ഉപയോഗിക്കാം. ടിന്നിലടച്ച വായു വിൽക്കുന്ന ആദ്യത്തെ വിനോദസഞ്ചാരകേന്ദ്രമല്ല ലേക്ക് കോമോ. ഇറ്റലിയിലെ നേപ്പിൾസ് പോലുള്ള സ്ഥലങ്ങളിലും സമാനമായ ഉത്പന്നങ്ങൾ വിറ്റഴിക്കുന്നുണ്ട്. ഇംഗ്ലണ്ട്, ഐസ്…
Read More‘ദിവസം 13 മണിക്കൂര്‍ ജോലി, മാസം 80,000 രൂപ വരുമാന’മെന്ന് യൂബർ റാപ്പിഡോ ഡ്രൈവര്‍; ഞെട്ടിത്തരിച്ച് സോഷ്യല്‍ മീഡിയ
ബംഗളൂരുവിൽ ഓട്ടോയേക്കാൾ പ്രചാരത്തിലാണ് ഇപ്പോൾ യൂബര്‍, റാപ്പിഡോകളുടെ ബൈക്ക് ടാക്സികള്‍. ഈ ബൈക്ക് ടാക്സികളിലൂടെ ഡ്രൈവർമാർക്ക് നല്ല രീതിയിൽ വരുമാനം ഉണ്ടാക്കാൻ സാധിക്കുന്നുണ്ടെന്നാണ് പറയുന്നത്. ഒരു മാസം തന്റെ വരുമാനം 80,000 -ത്തിനും 85,000 -ത്തിനും ഇടയിലാണെന്ന് പറയുന്ന ഒരു ബൈക്ക് ടാക്സി ഡ്രൈവറുടെ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. യൂബറിന്റേയും റാപ്പിഡോയുടെയും റൈഡറായി ജോലി ചെയ്യുന്ന തനിക്ക് പ്രതിമാസം 80,000 രൂപയിലധികം വരുമാനം ലഭിക്കുന്നുണ്ടെന്ന് ഒരാൾ അഭിമാനത്തോടെ അവകാശപ്പെട്ടു. തന്റെ കഠിനാധ്വാനത്താലും അർപ്പണബോധത്താലും ലഭിക്കുന്ന വരുമാനമെന്ന് അവൻ പറയുന്നു. ഗിഗ് എക്കണോമിയിൽ ജോലി ചെയ്യുമ്പോൾ സാമ്പത്തിക സ്ഥിരത കൈവരിക്കാൻ അവനെ അനുവദിച്ചതെങ്ങനെയെന്ന് ആ മനുഷ്യന്റെ വാക്കുകൾ എടുത്തുകാണിച്ചു. ബെംഗളൂരു പോലുള്ള തിരക്കേറിയ നഗരത്തില്‍ താങ്ങാവുന്ന വിലയിലും വേഗത്തിലും സാധ്യമാകുന്ന ഗതാഗതത്തിന്റെ ആവശ്യം വര്‍ദ്ധിക്കുമ്പോള്‍, അദ്ദേഹത്തിന്റെ കഥ, ഈ മേഖലയിലെ വരുമാന അവസരങ്ങളെ കുറിച്ചുള്ള വലിയ…
Read Moreറീൽസിനായി അമ്മ നൃത്തം ചെയ്യുന്നു; കുഞ്ഞ് തിരക്കേറിയ റോഡിലേക്ക് ഓടി; വൈറലായി വീഡിയോ; വിമർശിച്ച് സോഷ്യൽ മീഡിയ
എന്ത് ചെയ്തിട്ടും വേണ്ടില്ല എങ്ങനെയും വൈറലായാൽ മതി. ജീവൻ പോയാലും വേണ്ടില്ല വൈറലാകുന്നതാണ് ചിലർക്ക് മുഖ്യമെന്ന് പല വീഡിയോയും കാണുന്പോൾ നമുക്ക് മനസിലാകും. അത്തരത്തിലൊരു വീഡിയോ ആണിപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ഒരു സ്ത്രീ തണുപ്പുള്ള ഒരു പ്രദേശത്ത് നിന്ന് വീഡിയോ എടുക്കുകയാണ്. പാട്ടിനൊത്ത് ഇവർ ചുവടു വയ്ക്കുന്പോൾ തൊട്ടടുത്തു നിൽക്കുന്ന ഒരു ചെറിയ പയ്യൻ യുവതിയുടെ കാലിൽ തോണ്ടുന്നു. ഇവരുടെ മകനാണെന്ന് വ്യക്തമാക്കാം. അമ്മയുടെ കാലിൽ തോണ്ടി റോഡിലേക്ക് കൈ ചൂണ്ടിക്കാണിക്കുന്നു. യുവതി തിരിഞ്ഞ് നോക്കന്പോഴതാ ഇവരുടെ ഇളയ കുട്ടി തിരക്കേറിയ റോഡിലേക്ക് നടന്നു പോകുന്നത് കണ്ടു. ഓടിപ്പോയി ഇവർ കുഞ്ഞിനെ എടുത്തുകൊണ്ട് വരുന്നത് വീഡിയോയിൽ കാണാൻ സാധിക്കും. ഒരു നേരത്തെ അശ്രദ്ധ മൂലം ഒരു ജീവൻ പോലും അപകടത്തിലായേനെ. യുവതിക്കെതിരേ നിരവധി ആളുകളാണ് രംഗത്തെത്തിയത്. നിങ്ങൾ ഒരു അമ്മയാണോ, എങ്ങനെയും വൈറൽ ആവുക എന്നതാണ്…
Read Moreനന്മ നിറഞ്ഞവൻ: പമ്പ്ഹൗസിന് ഭൂമി വിട്ടുനൽകി മാതൃകയായി പുതുമന ജോയിച്ചൻ
നെടുമുടി: പഞ്ചായത്തിലെ 8, 9 വാര്‍ഡുകളിലെ കുടിവെള്ള വിതരണം സുഗമമാക്കുന്നതിന് പുതിയ പമ്പ് ഹൗസിനു വേണ്ട നടപടികള്‍ ആരംഭിച്ചു. എട്ടാം വാര്‍ഡിലെ താമസക്കാരനായ പുതുമന ജോയിച്ചനാണ് ചമ്പക്കുളം- ചെമ്പകശേരി റോഡിനു സമീപത്തായി പുതിയ പമ്പ്ഹൗസ് സ്ഥാപിക്കുന്നതിന് ആവശ്യമായ ഭൂമി നെടുമുടി പഞ്ചായത്ത് സെക്രട്ടറിയുടെ പേരില്‍ ആധാരം ചെയ്ത് നല്‍കിയത്. ലക്ഷങ്ങള്‍ വിലയുള്ള ഭൂമി വിട്ടുനല്‍കിയ പുതുമന ജോയിച്ചനെ ചമ്പക്കുളം പൗരാവലിയും വിവിധ സംഘടനകളും അഭിനന്ദിക്കുകയുണ്ടായി. കുട്ടനാട് എംഎല്‍എ തോമസ് കെ. തോമസിന്റെ പ്രാദേശിക വികസന ഫണ്ടില്‍ ഉള്‍പ്പെടുത്തി കുഴല്‍ക്കിണര്‍ നിര്‍മാണത്തിനുള്ള ടെണ്ടര്‍ നടപടികള്‍ അലപ്പുഴ ജില്ലാ കാര്യാലയത്തില്‍ പുരോഗമിക്കുന്നു. പുതുമന പമ്പ്ഹൗസ് യാഥാര്‍ത്യമായാല്‍ എട്ടാം വാര്‍ഡിലേയും 9-ാം വാര്‍ഡിലേയും കുടിവെള്ള പ്രശ്നത്തിന് ശാശ്വത പരിഹാരമാകുമെന്നാണ് പമ്പ്ഹൗസ് സമ്പാദകസമിതി പ്രതീക്ഷിക്കുന്നത്. പി.സി. ജോസ് പുല്‍പത്ര, ആന്റണി ആറില്‍ചിറ എന്നിവരുടെ മേല്‍നോട്ടത്തില്‍ പ്രവര്‍ത്തിച്ച പമ്പ്ഹൗസ് സമ്പാദക സമിതിയില്‍ സണ്ണിച്ചന് തിരുനിലം,…
Read Moreധീരതയുടെ പര്യായം : കോന്നിക്ക് അഭിമാനമായി ക്യാപ്റ്റൻ റീനാ വർഗീസ്
കോന്നി: ഛത്തീസ്ഗഡിലെ കോപർഷി ഉൾവനത്തിൽ നടന്ന മാവോയിസ്റ്റ് ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ സൈനികനെ ധീരമായി രക്ഷപ്പെടുത്തിയതിലൂടെ വാർത്താ പ്രാധാന്യം നേടിയ വനിതാ ക്യാപ്റ്റൻ റീനാ വർഗീസ് കോന്നിയുടെ അഭിമാനമായി. കോന്നി ആമക്കുന്ന് കൊണ്ടോടിക്കൽ പരേതനായ സി.വി. വർഗീസിന്റെയും ഏലിയാമ്മ വർഗീസിന്റെയും മകളാണ് റീന വർഗീസ്. മഹാരാഷ്ട്രയിലെ ഗഡ്ചിറോളിയിൽ ദിവസങ്ങൾക്കു മുന്പുനടന്ന മാവോയിസ്റ്റ് ആക്രമണത്തിൽ പരിക്കേറ്റ ജവാനെയാണ് സ്വന്തം ജീവൻപോലും പണയപ്പെടുത്തി ആക്രമണഭൂമിയിൽനിന്ന് ജീവിതത്തിലേക്ക് കൈപിടിച്ച് ഉയർത്തിയത്. പൊതുമേഖലാ കന്പനിയായ പവൻ ഹംസിന്റെ ഡൗപിൻ എൻ ഹെലികോപ്റ്ററിന്റെ പൈലറ്റാണ് റീന. കോപർഷി വനത്തിൽ ഒരാഴ്ച മുന്‍പ് പോലീസും സിആർപിഎഫും മാവോയിസ്റ്റുകളുമായി നടത്തിയ ഏറ്റുമുട്ടലിനിടെ വെടിയേറ്റ ഗഡ്ചിറോളി പോലീസിന്റെ സി 60 യൂണിറ്റ് കമാൻഡോ കുമോദ് അത്രത്തിനെയാറീനെയാണ് രക്ഷപ്പെടുത്തിയത്. ഏറ്റുമുട്ടലിൽ ഇരു കാലുകളിലും മൂന്നുതവണ വെടിയേറ്റ് രക്തം വാർന്നൊലിക്കുന്നു എന്ന സന്ദേശമാണ് മഹാരാഷ്ട്ര പോലീസിന് ലഭിച്ചത്. ഉടൻ തന്നെ മഹാരാഷ്ട്ര…
Read Moreഎന്തൊക്കെ കണ്ടാൽ പറ്റും… ‘ഇടിച്ചാലും എന്റെ അച്ഛൻ നോക്കിക്കൊള്ളും’; കാറിന് മുകളിൽ കൗമാരക്കാരന്റെ അപകടകരമായ യാത്ര; വിമർശിച്ച് സൈബറിടം
വണ്ടി ഓടിക്കുന്പോൾ നമ്മുടെ ഒരു നേരത്തെ അശ്രദ്ധ മതി മറ്റുള്ളവരുടെ ജീവൻ കൂടി അപകടത്തിലാകാൻ. വണ്ടി കയ്യിൽ കിട്ടിയാൽ ചിലർക്ക ഭ്രാന്താണ്. സ്പീഡിൽ ഓടിച്ചില്ലങ്കിൽ എന്തോ ഒരു വിമ്മിഷ്ടമാണ് അത്തരക്കാർക്ക്. അങ്ങനെയൊകു വാർത്തയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ഹരിയാനയിലാണ് സംഭവം. കാറിന്റെ റൂഫിലിരുന്ന് യാത്ര ചെയ്യുന്ന കൗമാരക്കാരനാണ് വീഡിയോയിൽ. മഹീന്ദ്ര താറിന്റെ മുകളിലിരുന്നാണ് ആശാന്റെ യാത്ര. ‘നീ ഇടിച്ചോളൂ, കാര്യങ്ങൾ ഞാൻ നോക്കിക്കൊള്ളാം എന്ന് പറയുന്ന ഒരു അച്ഛനെനിക്കുണ്ട്’ എന്ന ക്യാപ്ഷനോടെയാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. പോലീസുകാരനായ അച്ഛൻ നടന്നു വരുന്നതും, ആ വാഹനത്തിൽ കയറുന്നതുമായ രംഗങ്ങളും വീഡിയോയിൽ കാണാം. ക്യാപ്ഷനും വായിച്ച് വീഡിയോ മുഴുവൻ കണ്ടതോടെ ആളുകൾക്ക് നന്നായി ദേഷ്യം വന്നു. പലരും വീഡിയോയെ വിമർശിച്ച് രംഗത്തെത്തി. നിയമത്തോടോ സുരക്ഷാമാർഗങ്ങളോടോ യാതൊരു വിധത്തിലുള്ള ബഹുമാനവും ഈ കുട്ടിക്കില്ല. എന്നാണ് മിക്കവരും കമന്റ് ചെയ്തത്. കുട്ടിയെ പറഞ്ഞിട്ട്…
Read More89 വർഷം മുമ്പുള്ള ചിത്രത്തിൽ നായിക ധരിച്ച ‘റൂബി സ്ലിപ്പർ’ ലേലം ചെയ്തു: വില കേട്ടാൽ ഞെട്ടിത്തരിക്കും
നമുക്ക് പ്രിയപ്പെട്ടവരുടെ വസ്തുക്കൾ കാലമെത്ര കടന്നായാലും സൂക്ഷിച്ച് വയ്ക്കുക ഒരു കൗതുകമേറിയ കാര്യം തന്നെയാണ്. ചിലരാകട്ടെ ഇഷ്ടപ്പെട്ട ആളുകളുടെ വസ്തുക്കൾക്ക് കയ്യിൽ വയ്ക്കാൻ എന്ത് വില വരെക്കൊടുക്കാൻ തയാറാണ്. അത്തരത്തിൽ ഒരു സംഭവമാണ് ഇപ്പോൾ വൈറലാകുന്നത്. 1939 -ൽ ഇറങ്ങിയ പ്രശസ്തമായ ചിത്രമാണ് ‘വിസെഡ് ഒവ് ഒസ്’. വിക്റ്റർ ഫ്ലെമിംഗ് ആണ് ചിത്രം സംവിധാനം ചെയ്തത്. ഇപ്പോഴിതാ, ചിത്രത്തിലെ നായിക ജൂഡി ഗാർലൻഡ് ധരിച്ച ഒരു ജോടി ‘റൂബി സ്ലിപ്പറു’കൾ ലേലത്തിൽ പോയി എന്ന വാർത്തയാണ് സോഷ്യൽ മീഡിയയിൽ ചർച്ച ആകുന്നത്. 28 മില്യൺ ഡോളർ അതായത് 237 കോടിക്കാണ് സ്ലിപ്പർ ലേലത്തിൽ വിറ്റിരിക്കുന്നത്. ദൊറോത്തി എന്ന കഥാപാത്രത്തെയാണ് ജൂഡി ഗാർലൻഡ് അവതരിപ്പിച്ചത്. നായിക ധരിച്ച ഈ സ്ലിപ്പർ 20 വർഷം മുമ്പ് മോഷണം പോയിരുന്നു. പിന്നീട് വർഷങ്ങൾക്ക് ശേഷം വീണ്ടും അത് കണ്ടെടുക്കുകയായിരുന്നു. മോഷണ വാർത്തയും…
Read Moreഏയ് ചേട്ടാ… രണ്ട് ലക്ഷം എടുക്കാനുണ്ടെങ്കിൽ ഒരു കിഡ്നി തരാം; വൈറലായി അവയവ ദാന തട്ടിപ്പ് പരസ്യം
പല തരത്തിലുള്ള ഓൺലൈൻ തട്ടിപ്പുകളും അരങ്ങു വാഴുന്ന കാലമാണിത്. പൈസ തട്ടിപ്പിനായി പലരും പല വഴികളും ശ്രമിക്കാറുണ്ട്. ചിലർ ആ ചതിക്കെണിയിൽ അകപ്പെടും , മറ്റു ചിലർ രക്ഷപെടുകയും ചെയ്യും. ഇപ്പോഴിതാ അവയവ തട്ടിപ്പിനായി ഇറങ്ങിയ ഒരു പറ്റം ആളുകളുടെ കഥയാണ് സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്. ഡൽഹി എംയിസിൽ അവയമാറ്റ ശസ്ത്രക്രിയ നടത്താമെന്നാണ് തട്ടിപ്പ് സംഘത്തിന്റെ വാഗ്ദാനം. രണ്ട് ലക്ഷം രൂപയ്ക്ക് കിഡ്നി ദാനം ചെയ്യുമെന്നാണ് സോഷ്യൽ മീഡിയയിൽ പരന്ന പരസ്യം. കൂടുതൽ വിവരങ്ങൾക്കായി ഇൻബോക്സിലേക്ക് വരൂ എന്നാണ് അടുത്ത അടവ്. തുടർന്ന് അവർ നേരിട്ട് സംസാരിക്കാൻ ഫോൺ നമ്പർ നൽകും. പകുതി പണം മുൻകൂറായി നൽകണമെന്നാണ് ആദ്യത്തെ നിബന്ധന. നടപടിക്രമങ്ങൾക്കായി 10000 രൂപ ടോക്കൺ പണമായി നൽകണം. വിളിക്കുന്നയാളെ വിശ്വസിപ്പിക്കാൻ തട്ടിപ്പ് സംഘം പലരീതിയിൽ ശ്രമിക്കും. മുൻകൂറായി പണം വാങ്ങിയെടുത്ത് കബളിപ്പിക്കുന്ന നല്ലൊന്നാന്തരം കള്ളൻമാരുടെ തന്ത്രം…
Read More