ഭീമൻ ഡൈനോസർ അസ്ഥികൂടത്തിന് ലേലത്തിൽ ലഭിച്ചത് 4.46 കോടി ഡോളർ. സ്റ്റെഗസോറസ് വിഭാഗത്തിൽപ്പെട്ട ഡൈനോസറിന്റെ അസ്ഥികൂടത്തിന് 3.4 മീറ്റർ ഉയരവും 8.2 മീറ്റർ നീളവുമുണ്ട്. വലുപ്പം കാരണം അപെക്സ് എന്നും ഈ ഡൈനോസറിനെ വിളിക്കും. ന്യൂയോർക്കിൽ നടന്ന ലേലത്തിൽ ഇതു സ്വന്തമാക്കിയത് ആരാണെന്ന കാര്യം പുറത്തുവിട്ടിട്ടില്ല. അമേരിക്കയിലെ ഏതോ സ്ഥാപനമാണെന്ന് സൂചനയുണ്ട്. ഒരു അസ്ഥികൂടത്തിനു ലഭിക്കുന്ന ഏറ്റവും ഉയർന്ന വിലയാണിതെന്ന് ലേലം നടത്തിയ സോത്ബീസ് കന്പനി പറഞ്ഞു. ഉദ്ദേശിച്ചതിന്റെ 11 ഇരട്ടി വിലയാണു ലഭിച്ചത്. 2022ൽ അമേരിക്കയിലെ കോളറാഡോ സംസ്ഥാനത്ത് ഡൈനസോർ എന്നു പേരുള്ള പട്ടണത്തിലാണ് അസ്ഥികൂടം കണ്ടെത്തിയത്. ഏറ്റവും പൂർണതയോടെ കണ്ടെത്തിയ അസ്ഥികൂടം, സ്റ്റെഗസോറസിന്റെ ഏറ്റവും വലിയ അസ്ഥികൂടം എന്നീ പ്രത്യേകതകളുണ്ട്. പതിനഞ്ചു കോടി വർഷം മുന്‍പ് ജീവിച്ചിരുന്ന സ്റ്റെഗസോറസ് ഇലകൾ ഭക്ഷിച്ചാണ് ജീവിച്ചിരുന്നത്.
Read MoreCategory: Today’S Special
വയോധികന് വിമാനത്താവളത്തിൽവച്ച് ഹൃദയാഘാതം: മിനിറ്റുകൾക്കുള്ളിൽ സിപിആർ നൽകി ജീവിതത്തിലേക്ക് തിരികെ എത്തിച്ച് ഡോക്ടർ
ഡോക്ടർമാർ ജീവൻ രക്ഷിക്കുന്നവരാണ്. അടുത്തിടെ ഡൽഹി വിമാനത്താവളത്തിൽ ടെർമിനൽ 2-ൽ ഒരു വയോധികന് ഹൃദയാഘാതം സംഭവിച്ചു. സംഭവസ്ഥലത്ത് ഉണ്ടായിരുന്ന ഒരു ഡോക്ടറുടെ കൃത്യമായ ഇടപെടലാണ് അയാളുടെ ജീവൻ തിരികെ കിട്ടാൻ കാരണമായത്. സംഭവത്തിന്റെ ദൃശ്യങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുകയാണ്. ഡോക്ടറുടെ കാർഡിയോപൾമണറി റീസസിറ്റേഷൻ (സിപിആർ) ശ്രമങ്ങൾ 60 വയസുകാരനെ പുനരുജ്ജീവിപ്പിച്ചു. ഋഷി ബാഗ്രി എക്സിൽ പങ്കുവെച്ച വീഡിയോയിൽ ഇങ്ങനെ പറയുന്നു. ‘ഇന്ന് ടി2 ഡൽഹി എയർപോർട്ടിൽ, ഫുഡ് കോർട്ട് ഏരിയയിൽ വെച്ച് ഒരു വയോധികന് ഹൃദയാഘാതം ഉണ്ടായി. ഈ ലേഡി ഡോക്ടർ 5 മിനിറ്റിനുള്ളിൽ അയാളെ പുനരുജ്ജീവിപ്പിച്ചു. ഇന്ത്യൻ ഡോക്ടർമാരെ ഓർത്ത് അഭിമാനിക്കുന്നു. ദയവായി ഇത് ഷെയർ ചെയ്യുക, അതിലൂടെ അവൾക്ക് അംഗീകാരം ലഭിക്കും’. വീഡിയോ അതിവേഗം വൈറലായി. ‘ഡോക്ടറെ സല്യൂട്ട്! ഓരോ ഇന്ത്യക്കാരനും സിപിആർ എങ്ങനെ ചെയ്യണമെന്ന് പഠിക്കണം. ജർമ്മനിയിൽ ഇത് പ്രഥമശുശ്രൂഷ…
Read Moreജോലി അന്വേഷിക്കുന്നു, ടി-ഷർട്ടിൽ ബയോഡേറ്റ പ്രിന്റ് ചെയ്ത് ബിരുദധാരി; വൈറലായി ചിത്രങ്ങൾ
ഒരു കോളേജ് ബിരുദധാരി തന്റെ ബയോഡാറ്റ ടി-ഷർട്ടിൽ പ്രിന്റ് ചെയ്ത സംഭവം സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെട്ടിരുന്നു. മധ്യ ചൈനയിലെ വുഹാൻ യൂണിവേഴ്സിറ്റിയിലെ സ്കൂൾ ഓഫ് ജിയോമാറ്റിക്സിൽ നിന്ന് 21 കാരനായ സോംഗ് ജിയാലെ എന്ന വ്യക്തി അടുത്തിടെ ബിരുദം നേടി. ബിരുദാനന്തര ബിരുദ പഠനം ആരംഭിക്കുന്നതിന് മുമ്പ് സോംഗ് ഇന്റേൺഷിപ്പ് നേടാൻ ശ്രമിച്ചെങ്കിലും, നിരവധി അപേക്ഷകൾ നൽകിയിട്ടും അവസരം ലഭിച്ചില്ല. അങ്ങനെ സോംഗ് തന്റെ ബയോഡാറ്റ ഒരു ടി-ഷർട്ടിൽ അച്ചടിക്കുക എന്ന ആശയം കൊണ്ടുവന്നു. അദ്ദേഹത്തിന്റെ ടി-ഷർട്ടിന്റെ മുൻവശത്ത് ജോലി അന്വേഷിക്കുന്നു, ദയവായി തിരികെ നോക്കൂ എന്ന് പ്രിന്റ് ചെയ്തിട്ടുണ്ട്.’അവൻ്റെ പേര്, യൂണിവേഴ്സിറ്റി, പഠന മേഖല, വിദ്യാർഥി പ്രവർത്തനങ്ങൾ, ഇന്റേൺഷിപ്പുകൾ’ എന്നിവ ഉൾപ്പെടുന്ന ബയോഡാറ്റയുടെ ഒരു പകർപ്പ് പുറകിലുമുണ്ട്. ആളുകളെ ബന്ധപ്പെടുന്നത് എളുപ്പമാക്കാൻ തന്റെ ഫോട്ടോയ്ക്ക് മുകളിൽ ഒരു ക്യുആർ കോഡും സമർഥമായി സ്ഥാപിച്ചു. …
Read Moreഷൂസ് ധരിക്കുമ്പോൾ സൂക്ഷിക്കൂ… ചിലപ്പോൾ ഇതുപോലെ മൂർഖൻ പാമ്പ് മറഞ്ഞിരിക്കുന്നുണ്ടായിരിക്കും; ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പുറത്ത്
മഴക്കാലമായതിനാൽ ഇഴജന്തുക്കൾ മനുഷ്യവാസസ്ഥലത്തേക്ക് എത്താനുള്ള സാധ്യതയുണ്ട്. ഈ സീസണിൽ ഏറ്റവും കൂടുതൽ കാണപ്പെടുന്ന ഉരഗങ്ങളാണ് പാമ്പുകൾ. മഴയുള്ളപ്പോൾ അവയുടെ വാസസ്ഥലങ്ങളിൽ വെള്ളം നിറയുന്നതിനാൽ പാമ്പുകൾ കരയിലേക്ക് ഇഴഞ്ഞു നീങ്ങുകയും അവരുടെ താമസത്തിനായി സുരക്ഷിതമായ സ്ഥലം കണ്ടെത്താൻ ശ്രമിക്കുകയും ചെയ്യുന്നു. അടുത്തിടെ സോഷ്യൽ മീഡിയയിൽ വൈറലായ ഒരു വീഡിയോ നെറ്റിസൺമാരുടെ ശ്രദ്ധ പിടിച്ചുപറ്റി എന്നുമാത്രമല്ല ഇത് ഭീതി പടർത്തുകയും ചെയ്തു. വിഷപ്പാമ്പ് ഷൂസിനുള്ളിൽ ഒളിച്ചിരുന്നതും ഷൂസ് ചലിപ്പിച്ചയുടൻ പുറത്തേക്ക് വരുന്നതും വീഡിയോയിൽ കാണാം. പാമ്പിനെ ശ്രദ്ധിച്ചില്ലായിരുന്നെങ്കിൽ നിമിഷങ്ങൾക്കകം വൻ അപകടം സംഭവിക്കുമായിരുന്നു. ഇൻസ്റ്റാഗ്രാമിൽ ഈ വീഡിയോ പങ്കുവച്ചത് നീരജ് പ്രജാപത് (@sarpmitra_neerajprajapat) എന്ന രാജസ്ഥാൻ നിവാസിയായ ഒരു പ്രൊഫഷണൽ പാമ്പ് പിടുത്തക്കാരനാണ്. ഷൂസിൽ കയറിയ മൂർഖൻ പാമ്പിനെ പുറത്തെടുക്കുന്ന വീഡിയോയും അദ്ദേഹം പോസ്റ്റ് ചെയ്തിട്ടുണ്ട്. ഈ വീഡിയോ നിമിഷനേരം കൊണ്ട് വൈറലായതോടെ നിരവധിയാളുകൾ പ്രതികരണവുമായി എത്തി. ഇത് തനിക്ക്…
Read Moreകൊച്ചുമകളെ വധുവായി കണ്ട മുത്തശിയുടെ വൈകാരിക പ്രതികരണം; സോഷ്യൽ മീഡിയയിൽ തരംഗമായി വീഡിയോ
വിവാഹദിവസം എല്ലാവരുടെയും ജീവിതത്തിലെ ഒരു സവിശേഷ ദിവസമാണ്. അടുത്തിടെ തന്റെ ചെറുമകളെ വധുവായി കണ്ട ഒരു മുത്തശിയുടെ ഹൃദയസ്പർശിയായ പ്രതികരണത്തിന്റെ വീഡിയോ ഓൺലൈനിൽ പ്രത്യക്ഷപ്പെട്ടിരുന്നു. ഒരു മുത്തശിയും പേരക്കുട്ടിയും തമ്മിലുള്ള ബന്ധം വളരെ വിലപ്പെട്ടതാണെന്ന് ഈ വീഡിയോ വെളിപ്പെടുത്തുന്നു. ലെഹംഗയിൽ അതീവസുന്ദരിയായി അണിഞ്ഞൊരുങ്ങി നിൽക്കുന്ന വധുവിനെ വീഡിയോയിൽ കാണാം. മനോഹരമായ ഓഫ് വൈറ്റ് സാരി ധരിച്ച മുത്തശ്ശിയുമുണ്ട് കൂടെ. വധു മുത്തശിയോട് ചോദിക്കുന്നു, “ഞാൻ എങ്ങനെയുണ്ട്, നാനി?” കൊച്ചുമകളെ വധുവായി കണ്ടയുടനെ അവർ അവളെ കെട്ടിപ്പിടിക്കാൻ അടുത്തേക്ക് നടന്നു. വീഡിയോയിൽ, “അരേ മേരാ പ്യാർ” (ഓ മൈ ലവ്) എന്ന് അവർ പറയുന്നത് കേൾക്കാം. തുടർന്ന് അവളെ അഭിനന്ദിച്ച ശേഷം മുത്തശി വികാരാധീനയായി. ചെറുമകൾ മുത്തശിയെ ആശ്വസിപ്പിക്കുകയും അവരുടെ കണ്ണുനീർ തുടയ്ക്കുകയും ചെയ്യുന്നു. മുത്തശ്ശിയെ ആശ്വസിപ്പിക്കുന്നതിനിടയിൽ വധു മറ്റ് കുടുംബാംഗങ്ങളോട് കരയരുതെന്ന് ആവശ്യപ്പെടുന്നുണ്ട്. @variyata_dabas എന്ന ഇൻസ്റ്റാഗ്രാം…
Read More24 മണിക്കൂറിനുള്ളിൽ 24 പ്ലാസ്റ്റിക് സർജറികൾ; നാഴികക്കല്ല് സൃഷ്ടിച്ച് രാജ്യതലസ്ഥാനത്തെ ആശുപത്രി
ജൂലൈ 15 ലെ ലോക പ്ലാസ്റ്റിക് സർജറി ദിനത്തിൽ ഡൽഹിയിലെ പ്രശസ്തമായ ആർഎൽഎം ഹോസ്പിറ്റൽ 24 മണിക്കൂറിനുള്ളിൽ 24 പ്ലാസ്റ്റിക് സർജറികൾ നടത്തി നാഴികക്കല്ല് സൃഷ്ടിച്ചിരിക്കുകയാണ്. പ്ലാസ്റ്റിക് സർജറി ഡിപ്പാർട്ട്മെന്റിന്റെ നേതൃത്വത്തിൽ 17 സർജൻമാരുടെ ഒരു സംഘം ജൂലൈ 15 മുതൽ ജൂലൈ 16 വരെ 24 ശസ്ത്രക്രിയകളാണ് നടത്തിയത്. ഇത് സങ്കീർണ്ണമായ മെഡിക്കൽ നടപടിക്രമങ്ങൾക്കുള്ള ആശുപത്രിയുടെ സന്നദ്ധത വ്യക്തമാക്കുകയും ചെയ്തു. നടത്തിയ ശസ്ത്രക്രിയകളുടെ ശ്രദ്ധേയമായ കേസുകളിൽ, ഒരു രോഗിക്ക് പുതിയ കൈ വിജയകരമായി മാറ്റിവയ്ക്കൽ, മുഖത്തെ മുറിവുകൾ തിരുത്തൽ, കൃത്യമായ ശസ്ത്രക്രിയാ വിദ്യകളിലൂടെ സങ്കീർണ്ണമായ പുരികം തിരുത്തൽ എന്നിവയൊക്കെ ഉൾപ്പെടുന്നു. ഈ നേട്ടം ആശുപത്രിയുടെ പ്രശസ്തി ഉയർത്തുക മാത്രമല്ല രാജ്യവ്യാപകമായി മെഡിക്കൽ മികവിൽ ഒരു പുതിയ മാനദണ്ഡം സ്ഥാപിക്കുകയും ചെയ്യുന്നു.
Read Moreപാക്കറ്റ് പകുതിയോളം തുറന്നു കീറി, ദുർഗന്ധവും: ബട്ടർ മിൽക്കിൽ നിന്നും പുറത്ത് വന്നത് ജീവനുള്ള പുഴുക്കൾ; വീഡിയോ വൈറലാകുന്നു
അമുൽ പ്രോട്ടീൻ ബട്ടർ മിൽക്കിന്റെ പെട്ടിയിൽ നിന്നും ജീവനുള്ള പുഴുക്കൾ പുറത്തുവരുന്ന വീഡിയോയാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ ശ്രദ്ധ നേടുന്നത്. ഗജേന്ദർ യാദവ് എന്ന ആളാണ് എക്സിലൂടെ തനിക്കുണ്ടായ ഈ അനുഭവം പങ്കുവച്ചത്. തെളിവായി ഫോട്ടോകളും വീഡിയോകളും സോഷ്യൽ മീഡിയയിൽ അദ്ദേഹം പോസ്റ്റ് ചെയ്തു. താൻ എപ്പോഴും വിശ്വസിക്കുന്ന ബ്രാൻഡായ അമുലിന്റെ ഗുണനിലവാര നിയന്ത്രണത്തെ ചോദ്യം ചെയ്തുകൊണ്ട്, യാദവ് ബട്ടർ മിൽക്കിലൂടെ ഇഴയുന്ന വെളുത്ത പുഴുക്കളെ കാണിക്കുന്ന ഒരു വീഡിയോയും പോസ്റ്റ് ചെയ്തു. പാക്കറ്റുകളുടെ പകുതിയോളം തുറന്നു കീറി, ബട്ടർ മിൽക്ക് ചീഞ്ഞളിഞ്ഞ നിലയിലുമായിരുന്നു. ബട്ടർ മിൽക്കിൽ നിന്ന് ദുർഗന്ധവും വരുന്നുണ്ടായിരുന്നെന്നും അയാൾ കൂട്ടിച്ചേർത്തു. പരിശോധനയ്ക്കായി തെളിവുകൾ ശേഖരിക്കണമെന്ന് ആവശ്യപ്പെട്ട് താൻ അമുലിന് അയച്ച ഇമെയിലിന്റെ സ്ക്രീൻഷോട്ടുകളും അദ്ദേഹം പോസ്റ്റ് ചെയ്തു. സംഭവത്തിൽ അമുൽ മാപ്പ് പറഞ്ഞതായി യാദവ് ഒരു അപ്ഡേറ്റിൽ പരാമർശിച്ചു. പ്രശ്നം പരിഹരിക്കാൻ അമുൽ…
Read Moreവിദ്യാർഥികളുടെ ലൈംഗികാഭിമുഖ്യമോ, ജെൻഡർ ഐഡന്റിറ്റിയോ രക്ഷിതാക്കളോടു പറയരുത്; പുതിയ നിയമത്തിനെതിരേ വിമർശനം ശക്തം
വീട് കഴിഞ്ഞാൽ കുട്ടികൾ ഏറ്റവും കൂടുതൽ ഇടപെഴകുന്ന സ്ഥലമാണ് വിദ്യാലയം. കുഞ്ഞുങ്ങളുടെ മിക്ക കുരുത്തക്കേടുകളും കണ്ടു പിടിക്കുന്നതും അധ്യാപകർ തന്നെയാണ്. യുഎസ് സംസ്ഥാനമായ കാലിഫോർണിയയിലെ പുതിയ നിയമമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ച ആകുന്നത്. വിദ്യാർഥികളുടെ ജെൻഡർ ഐഡന്റിറ്റി മാറ്റത്തെ കുറിച്ച് രക്ഷിതാക്കളെ അറിയിക്കുന്നതിൽ നിന്നും സ്കൂളിനെ വിലക്കിക്കൊണ്ട് പുതിയ നിയമം ഇവിടെ ഇറക്കിയിരിക്കുകയാണ്. ജെൻഡർ ഐഡന്റിറ്റി എന്നാൽ സ്വന്തം ജെൻഡറിനെ കുറിച്ച് ഒരു വ്യക്തിയുടെ മനസിലുള്ള ബോധമാണ്. കുട്ടിയുടെ അനുവാദമില്ലാതെ ഒരു വിദ്യാർഥിയുടെ ജെൻഡർ ഐഡന്റിറ്റിയോ ലൈംഗിക ആഭിമുഖ്യമോ മറ്റേതെങ്കിലും വ്യക്തിയോട് വെളിപ്പെടുത്താൻ അധ്യാപകർക്കോ സ്കൂളിലെ മറ്റ് ജീവനക്കാർക്കോ അനുവാദമില്ലന്നാണ് ഈ നിയമം പറയുന്നത്. ഇത് പ്രാബല്യത്തിൽ വന്നാൽ ഒരു പരിധി വരെ കുട്ടികൾക്ക് അവരുടെ ജെൻഡർ വെളിപ്പെടുത്തുന്നത് മുഖേന വീടുകളിൽ നിന്നുണ്ടാകുന്ന അതിക്രമങ്ങളും അവഗണനയും തടയാൻ ഇത് സഹായകമാകും.
Read Moreഎടാ മോനേ… ഹാപ്പി ആയോ? രണ്ടാം ക്ലാസുകാരന് പിറന്നാള്‍ സമ്മാനമായി ലംബോര്‍ഗിനി സമ്മാനിച്ച് മമ്മൂട്ടി
കൊച്ചി: പിറന്നാള്‍ ദിനത്തില്‍ മലയാളത്തിന്റെ സൂപ്പർ സ്റ്റാർ മമ്മൂട്ടിയിൽനിന്നും അപ്രതീക്ഷിതമായി സമ്മാനം കിട്ടിയ സന്തോഷത്തിലാണ് രണ്ടാം ക്ലാസുകാരനായ മഹാദേവ്. ഒരു കുഞ്ഞ് ലംബോര്‍ഗിനി കളിപ്പാട്ട കാറാണ് മമ്മൂട്ടി മഹാദേവിന് സമ്മാനിച്ചത്. സമ്മാനം നല്‍കിയതിനൊപ്പം കുട്ടിയെ ചേര്‍ത്തുപിടിച്ച് ഷേക്ക് ഹാന്‍ഡ് കൊടുത്ത് ഹാപ്പി ബര്‍ത്ത് ഡേ എന്ന് അദ്ദേഹം ആശംസിക്കുകയും ചെയ്തു. എറണാകുളം പനമ്പിള്ളിനഗറിലെ ഫ്ളാറ്റിലാണ് മമ്മൂട്ടിയുടെ പുതിയ ചിത്രത്തിന്റെ ഷൂട്ടിംഗ് നടക്കുന്നത്. ഇതിന് തൊട്ടടുത്ത ഫ്ളാറ്റിലാണ് മഹാദേവും കുടുംബവും താമസിക്കുന്നത്. ഷൂട്ടിംഗിന്റെ ഇടവേളകളില്‍ കുഞ്ഞു മഹാദേവ് മമ്മൂട്ടിയുമായി സൗഹൃദത്തിലായി. കഴിഞ്ഞ ദിവസം മഹാദേവിന്റെ പിറന്നാളായിരുന്നുവെന്ന് മനസിലാക്കിയ മമ്മൂട്ടി കുട്ടിക്ക് സമ്മാനവുമായി എത്തുകയായിരുന്നു. മഹാദേവിന് മമ്മൂട്ടി പിറന്നാള്‍ സമ്മാനം നല്കുന്ന വീഡിയോ സോഷ്യല്‍ മീഡിയകളില്‍ വൈറലാണിപ്പോള്‍. മമ്മൂട്ടി നല്കിയ സമ്മാനം തുറന്നുനോക്കുന്ന മഹാദേവിന്റെ ഞെട്ടലും “എന്റെ മോനേ, ലംബോര്‍ഗിനി’ എന്ന വാക്കുകളും വിവിധ സാമൂഹിക മാധ്യമ പേജുകളില്‍ ശ്രദ്ധയാകര്‍ഷിക്കുകയാണ്.…
Read Moreകനൽച്ചിലന്പ് കനലാട്ടമാകുന്പോൾ
കാവ്യാഖ്യായികയുടെ താളുകളിൽ കണ്ട കഥാപാത്രം അരങ്ങിലെത്തി നമ്മളെ ചിരിപ്പിക്കുകയും കരയിപ്പിക്കുകയും പിന്നെ കനലിലിട്ട് ചുട്ടുപൊള്ളിക്കുകയും ചെയ്യുന്ന ഒരനുഭവം. അപൂർവമാണത്, അതുകൊണ്ടുതന്നെ വിസ്മയകരവും. പ്രശസ്തകവി പ്രഭാവർമയുടെ കനൽച്ചിലന്പ് എന്ന കാവ്യാഖ്യായികയിലെ പാൽ വിൽപനക്കാരി നാടകാരങ്ങിലക്ക് ഇറങ്ങിവന്ന് അവളുടെ കഥ പറഞ്ഞപ്പോൾ അങ്ങനെയൊരു അദ്ഭുതമാണ് അനുഭവവേദ്യമായത്. ഇക്കഴിഞ്ഞ ആഴ്ച തലസ്ഥാനത്തെ സൂര്യഗണേശത്തിൽ ആണ് കനലാട്ടം അരങ്ങേറിയത്. അർപ്പണ ഫൗണ്ടേഷനാണ് നാടകം അവതരിപ്പിച്ചത്. നാടകനടനും സംവിധായകനും സെന്റർ ഫോർ പെർഫോമിംഗ് ആർട്സ് മുൻ ഡയറക്ടറുമായ ഡോ. രാജാ വാര്യർ ആണ് കനലാട്ടത്തിന്റെ സംവിധായകൻ. കാവ്യരൂപത്തിലെ നോവലായ കനൽച്ചിലന്പിലെ കേന്ദ്രകഥാപാത്രമായ പാൽവിൽപനക്കാരിയെ നാടകത്തിലെ ഏകപാത്രമായി പ്രതിഷ്ഠിക്കുക എന്നത് ഒട്ടും എളുപ്പമല്ല. അതിസങ്കീർണമായ ജീവിതാവസ്ഥകളിലൂടെ കടന്നുപോകുന്ന, ജീവിതം തന്നെ ദുരന്തങ്ങളുടെ പര്യായമായി മാറുന്ന നായികയാണ്. സംഗീതവും താളവും നൃത്തവും ഇഴചേർത്താണ് ഡോ. രാജാ വാര്യർ കനലാട്ടത്തെ സാക്ഷാത്കരിച്ചത്. ഡോ. രാജാ വാര്യരുടെ നാടകസംവിധാന രംഗത്തെ…
Read More