ദയാവധത്തിനായി നിർമിച്ച ഉപകരണം ആദ്യ ഉപയോഗത്തിനു മുൻപുതന്നെ സ്വിറ്റ്സർലൻഡിൽ നിരോധിച്ചു. സാർക്കോ എന്നു വിളിക്കപ്പെടുന്ന “ദയാവധപ്പെട്ടി’ക്കാണു നിരോധനം. ഒരു ബട്ടൺ അമർത്തിയാൽ ദയാവധത്തിനു വിധേയനാകുന്നയാളുടെ ജീവൻ നിമിഷങ്ങൾക്കകം ഇല്ലാതാകുന്ന രീതിയിലാണ് ഉപകരണത്തിന്റെ പ്രവർത്തനം. ബട്ടൺ അമർത്തുമ്പോൾ അറയിൽ നൈട്രജൻ നിറയുകയും ഓക്സിജൻ ലഭിക്കാതിരിക്കുകയും ചെയ്യും. അങ്ങനെയാണു മരണം സംഭവിക്കുക. സ്വിറ്റ്സർലൻഡിലെ ഷാഫ്ഹൗസെൻ കാന്റണിലെ പ്രോസിക്യൂട്ടർമാരാണ് “ദയാവധപ്പെട്ടി’യെക്കുറിച്ച് നിയമപരവും ധാർമികവുമായ ആശങ്കകൾ ഉന്നയിച്ചത്. ഉപകരണം എങ്ങനെ പ്രവർത്തിക്കുന്നു എന്നതിനെക്കുറിച്ചുള്ള അനിശ്ചിതത്വങ്ങളിലേക്കും അതിനുള്ളിൽ സംഭവിക്കുന്ന മരണത്തിന്റെ ആത്യന്തിക ഉത്തരവാദിത്തം ആർക്കാണെന്നുള്ളതിനെക്കുറിച്ചും പ്രോസിക്യൂട്ടർമാർ ആശങ്കകൾ ഉന്നയിച്ചു. ഇതോടൊപ്പം ഉപകരണം ദുരുപയോഗം ചെയ്യപ്പെടുകയോ തെറ്റായി പ്രവർത്തിക്കുകയോ ചെയ്യുമെന്ന ആശങ്കയും ഉയർത്തി. ഇതിന്റെ തുടർച്ചയായിട്ടായിരുന്നു നിരോധനം. 2019 ലെ വെനീസ് ഡിസൈൻ ഫെസ്റ്റിവലിൽ “മരണത്തിന്റെ ഡോക്ടർ’ എന്നറിയപ്പെടുന്ന ഡോ. ഫിലിപ്പ് നിറ്റ്ഷ്കെ ആണ് ഉപകരണം അവതരിപ്പിച്ചത്. മരണവുമായി ബന്ധപ്പെട്ട അസ്വസ്ഥതകൾ ഇല്ലാതാക്കാൻ ലക്ഷ്യമിട്ടാണ് ഇത്…
Read MoreCategory: Today’S Special
എന്താ ഭംഗി! ഗുണ്ടൽപ്പേട്ടിൽ സൂര്യകാന്തിവസന്തം; ഒഴുകിയെത്തി സഞ്ചാരികൾ
കർണാടക-കേരള അതിർത്തിപ്രദേശമായ ഗുണ്ടൽപേട്ടിൽ സൂര്യകാന്തിവസന്തം. കാഴ്ചയുടെ വിരുന്നൊരുക്കി ഏക്കറുകണക്കിനു സ്ഥലത്താണു നയനമനോഹരമായി സൂര്യകാന്തിപ്പൂക്കൾ വിരിഞ്ഞുനിൽക്കുന്നത്. സൂര്യകാന്തിപ്പാടം പൂത്തുലഞ്ഞതോടെ അവിടേക്കുള്ള സഞ്ചാരികളുടെ ഒഴുക്കും തുടങ്ങി. കാലങ്ങളായി പൂവു കൃഷി ഇവിടെയുള്ളവരുടെ ജീവിതത്തിന്റെ ഭാഗമാണ്. കലാവസ്ഥ ചതിച്ചില്ലെങ്കില്‍ ന്യായമായ വില കർഷകർക്കു ലഭിക്കും. മുപ്പതുദിവസത്തോളം സൂര്യകാന്തി വിസ്മയം ഗുണ്ടൽപേട്ടിലുണ്ടാകും. ഓഗസ്റ്റ് ആദ്യവാരത്തോടെ സൂര്യകാന്തി വിളവെടുപ്പ് അവസാനിക്കും. സൂര്യകാന്തിപ്പാടങ്ങളുടെ പശ്ചാത്തലത്തില്‍ ഫോട്ടോയെടുക്കാനും ദൃശ്യഭംഗി ആസ്വദിക്കാനും കുടുംബസമേതമെത്തുന്നവരാണു കൂടുതലും. സഞ്ചാരികളുടെ വരവു വർധിച്ചതോടെ ധാരാളം സൗകര്യങ്ങളും പ്രാദേശികഭരണകൂടം ഒരുക്കിയിട്ടുണ്ട്. ചാമരാജ്നഗർ ജില്ലയിലാണ് ഗുണ്ടൽപേട്ട്. തമിഴ്നാടുമായും ഗുണ്ടൽപേട്ട് അതിർത്തി പങ്കിടുന്നു. സുൽത്താൻ ബത്തേരിയാണ് കേരളത്തിലെ ഏറ്റവും അടുത്ത സ്ഥലം.
Read Moreആളുകളുടെ സത്യസന്ധത പരീക്ഷാൻ നോട്ടുകെട്ടുകൾ നിലത്തിട്ട് സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ; എന്നാൽ സംഭവിച്ചതിങ്ങനെ…
പണം സമ്പാദിക്കാനും ജീവിതം മെച്ചപ്പെടുത്താനും കഠിനാധ്വാനം ചെയ്യാൻ തയാറായവരാണ് സമൂഹത്തിൽ അധികവും. എന്നാലും വളഞ്ഞ മാർഗത്തിലൂടെ പണം തട്ടിയെടുക്കാൻ ശ്രമിക്കുന്നവരുമുണ്ട്. അടുത്തിടെ കാറിൻ്റെ പിന്നിൽ ബാഗ് നിറയെ നോട്ടുകളുമായി ഒരു പെൺകുട്ടി ഇരിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. അവൾ രഹസ്യമായി റോഡിൽ ഒരു ബണ്ടിൽ സൂക്ഷിക്കുകയും ആളുകളുടെ സത്യസന്ധത പരീക്ഷിക്കാൻ തുടങ്ങുകയും ചെയ്യുന്നു. ഈ പരീക്ഷണത്തിന് ശേഷം പെൺകുട്ടി സങ്കടപ്പെടുന്നതാണ് വീഡിയോയിൽ ഉള്ളത്. എന്നാൽ പിന്നീട് അവളെ ചിരിപ്പിക്കുന്ന ചിലതും സംഭവിക്കുന്നുണ്ട്. ദക്ഷിണ കൊറിയയിൽ നിന്നുള്ള ലില്ലി (@kkubi99) ആണ് ഈ വീഡിയോ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചത്. വ്യത്യസ്ത ശൈലിയിലുള്ള വീഡിയോകളാണ് ഇവർ പങ്കിടുന്നത്. കാറിന്റെ പിന്നിൽ ഇരിക്കുന്ന ലില്ലിയെയാണ് ഈ വീഡിയോയിൽ കാണുന്നത്. പാർക്കിംഗ് സ്ഥലത്തേക്കുള്ള വഴിയിൽ അവൾ ഒരു കെട്ട് പണമിറക്കുന്നു. മറുവശത്ത് നിന്ന് ഒരു ദമ്പതികൾ വരുന്നു. നോട്ട് കെട്ടുകൾ കാണുമ്പോൾ തന്നെ…
Read Moreട്രൗസറിന്റെ പോക്കറ്റുകളിലായി കടത്താൻ ശ്രമിച്ചത് 104 പാമ്പുകളെ; യുവാവ് പിടിയിൽ
ജീവനുള്ള നൂറിലേറെ പാമ്പുകളെ ട്രൗസറിനുള്ളിലാക്കി കടത്താന്‍ ശ്രമിച്ച യുവാവ് പിടിയില്‍. ചൈനീസ് പൗരനാണ് പിടിയിലായത്. ഹോങ്കോങില്‍ നിന്ന് അതിര്‍ത്തി നഗരമായ ഷെഹ്സനിലേക്കുള്ള യാത്രയ്ക്കിടെയാണ് യുവാവിനെ കസ്റ്റംസ് അധികൃതര്‍ പിടികൂടിയത്. ആറ് പോളിത്തീന്‍ ബാഗുകളിലായി നന്നായി പൊതിഞ്ഞൊട്ടിച്ച നിലയിലാണ് ട്രൗസറിന്റെ പോക്കറ്റുകളിലായി പാമ്പുകളെ കണ്ടെത്തിയത്. പരിശോധനയില്‍ സ്വദേശിയും വിദേശിയുമായ 104 പാമ്പുകളെയാണ് തിരിച്ചറിഞ്ഞത്. ഇതോടെ യുവാവിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. സംഭവത്തിൽ എത്തരത്തിലുള്ള ശിക്ഷയാകും പാമ്പുകളെ കടത്താന്‍ ശ്രമിച്ചയാള്‍ക്ക് നല്‍കുകയെന്ന് കസ്റ്റംസ് വ്യക്തമാക്കിയില്ല.
Read Moreക്ഷേത്ര ദർശനത്തിനിടെ മരക്കൊമ്പ് ഒടിഞ്ഞ് തലയിൽ വീണു: യുവതി രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്; ദൃശ്യങ്ങൾ പുറത്ത്
ആന്ധ്രയിലെ തിരുപ്പതി തിരുമല ക്ഷേത്രത്തില്‍ ദര്‍ശനത്തിനെത്തിയ സ്ത്രീയുടെ തലയില്‍ മരച്ചില്ല വീണ് ഗുരുതര പരുക്ക്. ക്ഷേത്രത്തിന്റെ അങ്കണത്തിലൂടെ നടക്കുന്നതിനിടെ അടുത്തുള്ള മരത്തില്‍ നിന്ന് ചില്ല ഒടിഞ്ഞ് തലയിലേക്ക് പതിക്കുകയായിരുന്നു. ജപാലി തീര്‍ഥം എന്നറിയപ്പെടുന്ന പുണ്യജലപ്രവാഹത്തിനടുത്താണ് അപകടം നടന്നത്. ക്ഷേത്രത്തിലെ സുരക്ഷാ ജീവനക്കാരെത്തി ഇവരെ ഉടനെ ആശുപത്രിയിലേക്ക് അയച്ചു. യുവതിയുടെ സുഷുമ്ന നാഡിക്കടക്കം പരുക്കുണ്ടെന്നാണ് ആശുപത്രി അധികൃതര്‍ അറിയിച്ചത്. യുവതിക്കൊപ്പം മറ്റൊരാള്‍ കൂടിയുണ്ടായിരുന്നെങ്കിലും ഇയാള്‍ പരുക്കേല്‍ക്കാതെ രക്ഷപ്പെട്ടു. മരകഷ്ണം വന്ന് വീണതിന്റെ ആഘാതത്തില്‍ യുവതിയും പെട്ടെന്ന് തന്നെ നിലത്തു വീണുപോയി. അപകടത്തിന്റെ ദൃശ്യങ്ങളും പുറത്തു വന്നു. A branch of tree fell on a women in Tirumala at Anjaneyaswamy Japali Kshetra. She is severely injured head and spinal,she's shifted to Hospital #Tirupati #Tirumala #Tree #Injured pic.twitter.com/v0kksio4NA —…
Read Moreകടൽ പട്രോളിംഗും കോന്പിംഗും; പോത്തൻവല വീശിയാൽ ചൂണ്ടയിട്ട് പിടിക്കും!
തൃശൂർ: കടലിന്റെ അടിത്തട്ടൂറ്റി മത്സ്യസമ്പത്തിന്റെ കടയ്ക്കൽ കത്തിവയ്ക്കുന്ന പോത്തൻവലക്കാരെയും നിയമം ലംഘിച്ചെത്തുന്ന ഇതര സംസ്ഥാന വള്ളങ്ങളെയും ചൂണ്ടയിട്ടു പിടിക്കാൻ ഫിഷറീസ് വകുപ്പ്. ഇതിനായി ഫിഷറീസ്, മറൈന്‍ എന്‍ഫോഴ്സ്മെന്റ്, കോസ്റ്റല്‍ പോലീസ് എന്നിവരുടെ സംയുക്ത സംഘം സജീവം. പോത്തൻവല എന്നറിയപ്പെടുന്ന പെയര്‍ ട്രോളിംഗ് (ഇരട്ടവല ഉപയോഗിച്ചുള്ള മത്സ്യബന്ധനം) ജില്ലയിൽ വ്യാപകമല്ലെങ്കിലും പരന്പരാഗത മത്സ്യത്തൊഴിലാളികളെന്ന വ്യാജേന ഇതര സംസ്ഥാന വള്ളങ്ങളടക്കം എത്തുന്നതായാണു വിവരം. ഇത്തരക്കാരെ പിടികൂടാൻ പെയർ ട്രോളിംഗ് നടക്കുന്ന രാത്രിയിലും പുലർച്ചെയും സംയുക്ത സംഘം വ്യാപക പട്രോളിംഗും കോന്പിംഗും നടത്തും. കേരള തീരത്ത് മത്സ്യബന്ധനത്തിനിറങ്ങാൻ ഇതര സംസ്ഥാന വള്ളങ്ങൾക്ക് ഒത്താശ ചെയ്യുന്നതു തരകൻമാരാണെന്നാണ് ആക്ഷേപം. കേരളത്തിലെ പരന്പരാഗത മത്സ്യത്തൊഴിലാളികളെന്ന വ്യാജേനയാണ് ഇവർ മീൻ പിടിക്കാനിറങ്ങുന്നത്. ഇതിനായി തമിഴ്നാടിന്റെ പച്ച കളർകോഡ് മാറ്റി വള്ളങ്ങളിൽ നീല കളർ കോഡ് അടിച്ചാണ് അധികൃതരെ കബളിപ്പിക്കുന്നത്. വള്ളങ്ങളിൽ കേരളത്തിലെ പഴയ വള്ളങ്ങളുടെ രജിസ്ട്രേഷൻ…
Read Moreപത്ത് ഒഴിവ്: അഭിമുഖത്തിൽ പങ്കെടുക്കാൻ എത്തിയത് 1,800ലേറെ ഉദ്യോഗാർഥികൾ; തിക്കിലും തിരക്കുംപ്പെട്ട് നിരവധിപ്പേർക്ക് പരിക്ക്
ഗുജറാത്തിൽ അഭിമുഖപ്പരീക്ഷ നടന്ന ഹോട്ടലിൽ തിക്കിലും തിരക്കിലുംപ്പെട്ടു നിരവധിപ്പേർക്കു പരിക്ക്. ജഗാഡിയയിലെ ഗുജറാത്ത് ഇൻഡസ്ട്രിയൽ ഡെവലപ്മെന്റ് കോർപറേഷൻ കോംപ്ലക്സിൽ പ്രവർത്തിക്കുന്ന സ്വകാര്യ എൻജിനീയറിംഗ് കമ്പനി നടത്തിയ അഭിമുഖപ്പരീക്ഷയ്ക്കിടെയാണ് സംഭവം. പത്ത് ഒഴിവിലേക്കുള്ള ഓപ്പൺ ഇന്റർവ്യൂവിൽ പങ്കെടുക്കാൻ 1,800ലേറെ ഉദ്യോഗാർഥികൾ എത്തിയതാണ് തിക്കും തിരക്കുമുണ്ടാകാൻ കാരണം. ഹോട്ടലിന്റെ കൈവരി തകർന്നു നിരവധിപ്പേർ താഴെ വീഴുകയായിരുന്നു. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടെയും നില ഗുരുതരമല്ലെന്ന് ആശുപത്രി അധികൃതർ പറഞ്ഞു. നൂറുകണക്കിന് ഉദ്യോഗാർഥികൾ ഇന്റർവ്യൂ നടക്കുന്ന ഹോട്ടലിന്റെ പ്രവേശന കവാടത്തിലും പടിക്കെട്ടുകളിലും തിങ്ങിനിറഞ്ഞു നിൽക്കുന്നതു ഹോട്ടലിന്റെ സിസിടിവി ദൃശ്യങ്ങളിൽ കാണാം. ഗുജറാത്തിലെ തൊഴിലില്ലായ്മയുടെ നേർചിത്രമാണ് സംഭവമെന്ന് കോൺഗ്രസ് ആരോപിച്ചു. नरेंद्र मोदी का गुजरात मॉडल गुजरात के भरूच में एक होटल की नौकरी के लिए बेरोजगारों की भारी भीड़ जुट गई. हालात ऐसे बने कि…
Read Moreവളർത്തുനായയ്ക്ക് പിറന്നാൾ സമ്മാനം 2.5 ലക്ഷത്തിന്റെ സ്വർണമാല..! വീഡിയോ വൈറൽ
നായകളെ ഓമനിച്ചു വളർത്തുന്നവർ അനവധിയാണ്. അവയ്ക്കായി എത്ര പണം ചെലവഴിക്കാനും ഉടമകൾ തയാറുമാണ്. മുംബൈക്കാരിയായ സരിത സൽദാൻഹ എന്ന സ്ത്രീ തന്റെ വളർത്തുനായയുടെ പിറന്നാളിന് സ്വർണമാലയാണു സമ്മാനമായി നൽകിയത്. ചെറിയ തുകയുടെ മാലയൊന്നുമായിരുന്നില്ല. രണ്ടര ലക്ഷം രൂപ വില വരുന്ന അടിപൊളി മാല. ജ്വല്ലറിയിൽനിന്നു മാല വാങ്ങുന്നതിന്റെയും നായയെ അണിയിക്കുന്നതിന്റെയും വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാവുകയും ചെയ്തു. ജ്വല്ലറിക്കാരാണു വീഡിയോ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചത്. ടൈഗർ എന്നാണ് സരിതയുടെ നായയുടെ പേര്.
Read Moreബുൾഡോസറിൽ വരന്റെയും വധുവിന്റെയും എൻട്രി; വൈറലായി യോഗിയുടെ ആരാധകന്റെ വിവാഹ വീഡിയോ
സോഷ്യല്‍ മീഡിയയില്‍ പലപ്പോഴും വിവാഹ ആഘോഷങ്ങള്‍ വൈറലാകാറുണ്ട്. അത്തരത്തിലൊരു വിവാഹ ആഘോഷമാണ് ഇപ്പോൾ ശ്രദ്ധ നേടുന്നതും. യുപിയിലെ ഗൊരക്പൂരിലാണു സംഭവം. വരന്റെയും വധുവിന്റെയും എന്‍ട്രിയാണ് ആഘോഷത്തിൽ ശ്രദ്ധേയമായത്. ബുള്‍ഡോസറിലാണ് ഇരുവരും വരന്റെ വീട്ടിലേക്ക് എത്തിയത്. അലങ്കരിച്ച ബുള്‍ഡോസറിന്റെ മുന്നിലിരുന്ന് വരുന്ന വധുവിനെയും വരനെയും കാണാന്‍ നിരവധി ആളുകളാണ് വഴിയോരത്ത് കാത്തി നില്‍ക്കുന്നത്. യോഗി ആദിഥ്യനാഥിന്റെ ആരാധകനെന്നു സ്വയം വിശേഷിപ്പിക്കുന്ന കൃഷ്ണ വര്‍മ എന്ന യുവാവാണ് ബുള്‍ഡോസറില്‍ വിവാഹയാത്ര ഒരുക്കിയത്. യുപി മുഖ്യമന്ത്രിയുടെ സ്വന്തം മണ്ഡലത്തിലാണ് ബുള്‍ഡോസറിലെ വിവാഹ യാത്ര എന്നതും ശ്രദ്ധേയമാണ്. നിരവധിപേരാണ് വൈറൽ വീഡിയോയ്ക്ക് കമന്റുമായെത്തിയതും. Uttar Pradesh: CM Yogi Adityanath's fan, Krishna Verma, celebrated his wedding procession on a bulldozer pic.twitter.com/NBHnkiO8wX — IANS (@ians_india) July 10, 2024
Read Moreവിചിത്രമെന്ന് തോന്നിയേക്കാം…സംഭവം സത്യമാണ്; ഈ ക്ഷേത്രത്തിൽ ഭക്തർ പാദരക്ഷകൾ സമർപ്പിക്കുന്നു!
പൂക്കളും മാലകളും അർപ്പിക്കുകയും പ്രസാദം വിതരണം ചെയ്യുകയും ചെയ്യുന്ന നിരവധി ക്ഷേത്രങ്ങളുണ്ട്. പൊതുവേ ക്ഷേത്രങ്ങളിൽ കയറുമ്പോൾ ചെരിപ്പ് നിർബന്ധമായും ഊരിവെക്കണമെന്നുണ്ട്. എന്നാൽ ഭോപ്പാലിലെ ഭക്തർ ചെരിപ്പ് ക്ഷേത്രത്തിൽ സമർപ്പിക്കുന്നുണ്ട്. ഇത് വിചിത്രമായി തോന്നിയാലും സംഭവം സത്യമാണ്. ബഞ്ചാരിയിലെ കോലാർ റോഡിലെ കുന്നിൻ മുകളിലാണ് ദേവി മാ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ജിജാബായ് മാതാ മന്ദിർ എന്നും ഈ ക്ഷേത്രം അറിയപ്പെടുന്നു. ഭക്തർ ഈ ക്ഷേത്രത്തിലെ പ്രതിഷ്ഠയ്ക്ക് പുതിയ ചെരിപ്പുകൾ സമ്മാനമായി നൽകുന്നു. വിദേശ രാജ്യങ്ങളിൽ സ്ഥിരതാമസമാക്കിയ ഭക്തരാവട്ടെ പുതിയ പാദരക്ഷകൾ അയച്ചും നൽകുന്നു. കോലാർ റോഡിലെ ബഞ്ചാരി പ്രദേശത്ത് കുന്നിൻ മുകളിൽ ഏകദേശം 125 പടികൾ കയറിയാൽ നിങ്ങൾക്ക് സിദ്ധിദാത്രി ക്ഷേത്രത്തിലെത്താം. 25 വർഷത്തിലേറെയായി ക്ഷേത്രം സ്ഥാപിതമായിട്ട്. പാദരക്ഷകൾ കൂടാതെ കണ്ണടകൾ, വാച്ചുകൾ, കുടകൾ എന്നിവയും ക്ഷേത്രത്തിൽ ഭക്തർ സമർപ്പിക്കുന്നു.
Read More