ഇന്ത്യയുടെ ജനസംഖ്യ 2061ൽ 160 കോടിയാകും എന്ന് യുഎൻ റിപ്പോർട്ട്. 2085ൽ ചൈനയുടെ ഇരട്ടിയാകും ഇന്ത്യയിലെ ജനസംഖ്യ. നിലവിൽ ഇന്ത്യയിൽ 145 കോടിയാണ് ജനസംഖ്യയെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു. രണ്ട് വർഷം മുമ്പ് ഉണ്ടായിരുന്നതിനേക്കാൾ ഒമ്പത് ദശലക്ഷം കൂടുതലാണ് ഇത്. 2011 ന് ശേഷമുള്ള ഒരു ദശാബ്ദ സെൻസസ് ഇല്ലാത്തതിനാൽ ഇന്ത്യയിലെ ജനസംഖ്യയുടെ ഏറ്റവും ആധികാരികമായ കണക്കുകൾ ഇവയാണ്. 2021 ലെ സെൻസസ് അനിശ്ചിതകാലത്തേക്ക് മാറ്റിവയ്ക്കുകയായിരുന്നു. കൊവിഡ് മഹാമാരി കാരണമാണ് ആദ്യം സെൻസസ് മാറ്റിവയ്ക്കുകയാണെന്ന പ്രഖ്യാപനം വന്നത്. പിന്നീടും സെൻസസ് എന്തുകൊണ്ട് നടത്തുന്നില്ല എന്ന കാര്യത്തിലെ കാരണങ്ങള്‍ വ്യക്തമല്ല. ഈ നൂറ്റാണ്ടിലുടനീളം ലോകത്തിലെ ഏറ്റവും ജനസംഖ്യയുള്ള രാജ്യമായി ഇന്ത്യ മാറുമെന്നാണ് വിലയിരുത്തൽ. 2054ഓടെ ഇന്ത്യയുടെ ജനസംഖ്യ 1.692 ബില്യണിലെത്തുമെന്നും 2061ൽ അത് 1.701 ബില്യണിലെത്തുമെന്നും റിപ്പോർട്ട് പറയുന്നു. 2100ൽ, ഏകദേശം 1.5 ബില്യൺ ജനസംഖ്യയുള്ള ഇന്ത്യയുടെ ജനസംഖ്യ ചൈനയുടെ…
Read MoreCategory: Today’S Special
നിരഞ്ജനയുടെ ആയിരം പടങ്ങളും വൈറല്‍
കോട്ടയം: ദിവസം ഒന്നുവീതം ആയിരം ദിവസങ്ങളില്‍ നിരഞ്ജന ആയിരം ചിത്രങ്ങള്‍ വരച്ചു. ഓരോ ചിത്രവും ആതാത് ദിവസം സമൂഹ മാധ്യമങ്ങളില്‍ സന്ദേശങ്ങളായി അയയ്ക്കുകയും ചെയ്തു. തൃക്കൊടിത്താനം ഗവണ്മെന്റ് എച്ച്എസ്എസ് ഏഴാം ക്ലാസ് വിദ്യാര്‍ഥി കെ. നിരഞ്ജനയുടെ ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാണ്. പടങ്ങള്‍ക്കൊപ്പം ആശംസയും ദിവസത്തിന്റെ പ്രത്യേകതയും മെസേജുകളായി അയ്ക്കുന്നതാണ് ശീലം. വിനോദവും വിജ്ഞാനവും നിറഞ്ഞ പടംവര ഇന്ന് ആയിരം ദിവസത്തിലെത്തുകയാണ്. ഒരു ദിവസം പോലും നിരഞ്ജന വരയും പങ്കുവയ്ക്കലും മുടക്കിയിട്ടില്ല. ചിത്രരചന പഠിക്കാതെയാണ് നിരഞ്ജന മനോഹര ചിതങ്ങള്‍ വരച്ചു കൂട്ടുന്നത്. ചിത്രരചനയുടെ തുടക്കം കോവിഡ് കാലത്താണ്. സ്കൂളിന് ഏറെക്കാലം അവധി. അക്കാലത്ത് തൃക്കൊടിത്താനം ഗവണ്മെന്റ് എല്‍പി സ്കൂളിന്റെ വാട്സ് ആപ്പ് ഗ്രൂപ്പില്‍ കുട്ടികളുടെ കഴിവുകള്‍ പ്രകടിപ്പിക്കാന്‍ അധ്യാപകര്‍ അവസരമൊരുക്കി. അങ്ങനെ ചിത്രങ്ങള്‍ വാട്സ് ആപ്പ് ഗ്രൂപ്പിലേക്ക് അയച്ചായിരുന്നു തുടക്കം. ക്രയോണ്‍സും പെന്‍സിലും ഉപയോഗിച്ചായിരുന്നു തുടക്കം. ചിത്രങ്ങള്‍…
Read Moreയാത്രയ്ക്കിടെ വനിതാ ബസ് കണ്ടക്ടറുടെ രേഖാചിത്രം വരച്ച് ആർട്ടിസ്റ്റ്; തന്റെ ചിത്രം കാണുന്ന കണ്ടക്ടറുടെ പ്രതികരണമിങ്ങനെ…
കേരളത്തിലെ ഒരു വനിതാ ബസ് കണ്ടക്ടറുടെ ചിത്രം ഒരു കലാകാരൻ ലൈവായി വരയ്ക്കുന്ന വീഡിയോ വൈറലാവുകയാണ്. കെഎസ്ആർടിസി ബസിലെ യാത്രയ്ക്കിടെ ആർട്ടിസ്റ്റ് ആകാശ് ഡ്യൂട്ടിയിലുള്ള വനിതാ കണ്ടക്ടറെ വരയ്ക്കുന്നത് വീഡിയോയിൽ കാണാം. കലാകാരന്റെ കഴിവും അതിനോടുള്ള കണ്ടക്ടറുടെ പ്രതികരണവും വീഡിയോയിൽ ഉൾപ്പെട്ടിട്ടുണ്ട്. ട്രാൻസ്പോർട്ടിൽ ഇരിക്കുമ്പോൾ ബസ് കണ്ടക്ടറുടെ ചിത്രം രഹസ്യമായി വരയ്ക്കുന്നത് കാണിച്ചാണ് വീഡിയോ തുടങ്ങുന്നത്. മറ്റേതൊരു യാത്രക്കാരനെയും പോലെ അയാൾ അവർക്ക് യാത്രാ ടിക്കറ്റിനായി പണം നൽകി. പിന്നാലെ ഒരു പ്ലെയിൻ പേപ്പർ എടുത്ത് അതിൽ പെൻസിലുകൊണ്ട് കണ്ടക്ടറെ വരയ്ക്കാനും തുടങ്ങി. യാത്രയ്ക്കിടയിൽ ആകാശ് തന്റെ രേഖാചിത്രം പൂർത്തിയാക്കി. തുടരർന്ന ബസിൽ നിന്ന് ഇറങ്ങുന്നതിന് മുമ്പ് അത് അവർക്ക് സമ്മാനിക്കുകയും ചെയ്തു. കലാകാരന്റെ കഴിവിലൽ അവർ ആശ്ചര്യപ്പെടുകയും മനോഹരമായ പുഞ്ചിരിയോടെ പ്രതികരിക്കുകയും ചെയ്തു. “ഒരു കലാകാരൻ്റെ യഥാർഥ പ്രതിഫലം ഹൃദയത്തിൽ നിന്ന് സൃഷ്ടിക്കുന്ന സന്തോഷമാണ്” എന്ന…
Read Moreപെപ്സി ഒഴിച്ചൊരു ചൂട് ചായ കുടിച്ചാലോ? ഞെട്ടണ്ട സംഭവം ഉള്ളതാണ്; വഴിയോര ചായക്കച്ചവടക്കാരന്റെ പുത്തൻ ചായ വൈറൽ
വിചിത്രമായി തോന്നുന്ന എന്നാൽ നല്ലതായി മാറിയേക്കാവുന്ന വിവിധ ഭക്ഷണ കോമ്പിനേഷനുകൾ നിങ്ങൾ കണ്ടിട്ടുണ്ടാകാം. എന്നാൽ ഈ ചായ പരീക്ഷണം നിങ്ങളുടെ ഹൃദയം കീഴടക്കുമോ അതോ നിങ്ങളുടെ കപ്പ് ചായ വലിച്ചെറിയിക്കുമോ എന്നത് കണ്ടറിയണം. എല്ലാ ചായ പ്രേമികൾക്കും ഒരു മുന്നറിയിപ്പ്… ഈ വൈറൽ വീഡിയോ അമ്പരപ്പിക്കുകയോ വെറുപ്പിക്കുകയോ ചെയ്തേക്കാം. വഴിയോര ചായ വിൽപനക്കാരൻ ഉപഭോക്താക്കൾക്കായി ചായ തയ്യാറാക്കുന്നതാണ് വൈറൽ വീഡിയോയിൽ കാണിക്കുന്നത്. അസാധാരണമായി ഇതിൽ തോന്നിയത് എന്തെന്നാൽ അദ്ദേഹം ഉപയോഗിക്കുന്ന ഒരു ചേരുവയാണ്. പെപ്സി കലർത്തിയ ചായയാണ് അയാൾ തയാറാക്കുന്നത്. ഇന്റർനെറ്റ് ഉപയോക്താക്കൾ ഈ അസ്വീകാര്യമായ പരീക്ഷണം കാണുകയും അതിൽ നിന്ന് ഒരു മീം സൃഷ്ടിക്കുകയും ചെയ്തു. ഇത് ഓൺലൈനിൽ ശ്രദ്ധ നേടി. ഇപ്പോഴിതാ, പെപ്സി ഉപയോഗിച്ച് തയാറാക്കിയ വിചിത്രമായ ചായയെ ചിരിപ്പിക്കാനും ട്രോളാനും വീഡിയോ ഒരു രസകരമായ തെലുങ്ക് സിനിമാ സീനുമായി ചേർത്തിരിക്കുന്നു. പെപ്സി ചായ…
Read Moreഎന്തൊരു ഫ്ലുവൻസി! അനായാസമായി ഇംഗ്ലീഷ് സംസാരിച്ച് ഓട്ടോ ഡ്രൈവർ; വൈറലായി വീഡിയോ
വളരെ അനായാസമായി ഇംഗ്ലീഷ് സംസാരിക്കുന്ന ഒരു ഓട്ടോഡ്രൈവറാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ താരം. ഇംഗ്ലീഷ് ഭാഷ വിദ്യാസമ്പന്നർക്കും പ്രൊഫഷണലുകൾക്കും മാത്രമായി പരിമിതപ്പെടുത്തിയിരിക്കുന്നു എന്ന സ്റ്റീരിയോടൈപ്പുകളെ വെല്ലുവിളിച്ചുകൊണ്ട് ഒരു മഹാരാഷ്ട്രക്കാരൻ ഓട്ടോഡ്രൈവർ ഞെട്ടിച്ചിരിക്കുകയാണ്. വൈറലായ വീഡിയോയിൽ, പ്രായമായ ഓട്ടോഡ്രൈവർ യാത്രക്കാരനുമായി നന്നായി ഇംഗ്ലീഷിൽ സംസാരിക്കുന്നത് കാണാം. മാത്രമല്ല ഇംഗ്ലീഷ് പഠിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ചും അദ്ദേഹം സംസാരിക്കുന്നു. കാരണം ഭാഷയ്ക്ക് ആളുകളെ സ്ഥലങ്ങളിലേക്ക് കൊണ്ടുപോകാൻ കഴിയുമെന്ന് അദ്ദേഹം വിശ്വസിക്കുന്നു. മഹാരാഷ്ട്രയിലെ അമരാവതി ജില്ലയിൽ നിന്നാണ് വീഡിയോ പകർത്തിയതെന്ന് ഭൂഷൺ എന്ന ഇൻസ്റ്റാഗ്രാം ഉപയോക്താവ് പറഞ്ഞു. വീഡിയോയിൽ ഓട്ടോ ഡ്രൈവർ ഇംഗ്ലീഷിൽ സംസാരിക്കാൻ തുടങ്ങുമ്പോൾ ഭൂഷൺ ഞെട്ടി നോക്കി നിൽക്കുന്നു. ഇംഗ്ലീഷ് അറിയുന്നത് ലണ്ടൻ, പാരീസ്, യുഎസ്എ തുടങ്ങി നിരവധി സ്ഥലങ്ങളിലേക്ക് പോകാൻ ആളുകളെ സഹായിക്കുമെന്നും ഓട്ടോ ഡ്രൈവർ വിശദീകരിച്ചു. വിദേശ രാജ്യങ്ങളിൽ ആളുകൾക്ക് എങ്ങനെ സംസാരിക്കാമെന്നതിന്റെ ഒരു ഉദാഹരണം നൽകിക്കൊണ്ട് അദ്ദേഹം…
Read Moreവില ഏകദേശം 4.5 ലക്ഷം രൂപ! ഇതാണ് ലോകത്തിലെ ഏറ്റവും ചെലവേറിയ ബർഗർ; വൈറലായി പോസ്റ്റ്
ഒരു ബർഗർ ആഗോള ശ്രദ്ധ പിടിച്ചുപറ്റിയത് അതിന്റെ അമിതമായ വിലകൊണ്ട് മാത്രമല്ല രുചികളുടെയും ചേരുവകളുടെയും അതുല്യമായ മിശ്രിതത്തിലൂടെയുമാണ്. ലോകത്തിലെ ഏറ്റവും വിലകൂടിയ ബർഗർ എന്ന പേരിൽ അടുത്തിടെ ഗിന്നസ് ബുക്ക് ഓഫ് വേൾഡ് റിക്കാർഡ്സിൽ ഒരു ബർഗർ ഇടം നേടിയിരുന്നു. ഏകദേശം 5,000 യൂറോ ( 4.5 ലക്ഷം രൂപയ്ക്ക് തുല്യം) വിലയുള്ള ഈ ബർഗർ കേവലം ഭക്ഷണം എന്നതിന് ഉപരി ആഡംബരത്തിനെയും തുറന്നുകാണിക്കുന്നു. എന്നാൽ പ്രസിദ്ധി നേടിയിട്ടും ഈ ബർഗർ ഓൺലൈനിൽ വിവാദങ്ങൾ സൃഷ്ടിച്ചു. സാമൂഹിക-സാമ്പത്തിക പ്രശ്നങ്ങളുള്ള ഈ ലോകത്ത് ഇത്തരം അമിത വിലയുള്ള ഭക്ഷണങ്ങൾക്ക് പിന്നിലെ യുക്തിയെ പലരും ചോദ്യം ചെയ്തു. സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾ ബർഗറിന്റെ വിലയെക്കുറിച്ചുള്ള അവിശ്വസനീയത മുതൽ ആഗോള അസമത്വത്തെയും പട്ടിണിയെയും കുറിച്ചുള്ള രൂക്ഷമായ പ്രതിഫലനങ്ങൾ വരെ വിമർശനങ്ങളായി നിറഞ്ഞു. എന്നാൽ “ഗോൾഡൻ ബോയ്” യുടെ പ്രാരംഭ വിൽപ്പനയിൽ നിന്നുള്ള…
Read Moreചായ പ്രേമികളേ… ഇത് എങ്ങനെയുണ്ട്? പച്ചവെള്ളത്തിൽ മുക്കി പാർലെ-ജി കഴിക്കൂ; പോസ്റ്റിനോട് പ്രതികരിച്ച് സോഷ്യൽ മീഡിയ
പാർലെ-ജി ബിസ്ക്കറ്റ് ചായയിൽ മുക്കി കഴിക്കുന്നത് ഒരു ഒന്നൊന്നര കോമ്പിനേഷനാണ്. എന്നാൽ പാർലെ-ജി പച്ചവെള്ളത്തിൽ മുക്കി കഴിക്കുന്നത് അതിലും രുചികരണമാണെന്നാണ് റെഡ്ഡിറ്റിൽ ഒരു ഉപയോക്താവ് കുറിച്ചിരിക്കുന്നത്. പലരും പാർലെ-ജി ചായ കോമ്പിനേഷൻ ഐതിഹാസികമെന്ന് പണ്ടേ വാഴ്ത്തിയിട്ടുണ്ടെങ്കിലും ഈ കോമ്പിനേഷൻ സോഷ്യൽ മീഡിയയിൽ പുതിയ ചർച്ചയ്ക്ക് കാരണമായി. “കൂടുതൽ ഐതിഹാസികമായ ഒരു കോമ്പോയ്ക്ക് പേരിടൂ, ഞാൻ കാത്തിരിക്കാം,” ഒരു ഗ്ലാസ് വെള്ളത്തിന്റെ അരികിൽ ഇരിക്കുന്ന പാർലെ-ജി ബിസ്ക്കറ്റിന്റെ ചിത്രത്തിനൊപ്പം റെഡ്ഡിറ്റിൽ അയാൾ എഴുതി. പോസ്റ്റ് പെട്ടെന്ന് തന്നെ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുകയും ചെയ്തു. തുടർന്ന് പലരും തങ്ങളുടെ പ്രിയപ്പെട്ട കോമ്പിനേഷനുകളെ കുറിച്ച് കമന്റുകളുമായെത്തി. പഴയെ തേങ്ങാ ബിസ്ക്കറ്റുകളും, മിൽക്ക് ബിസ്ക്കറ്റുകളും ബോൺവിറ്റ ബിസക്കറ്റുകളുമൊക്കെ കമന്റ് ബോക്സിൽ ഇടംപിടിച്ചു. Name a more legendary combo, I'll wait by inindiasocial
Read Moreവിലയോ തുച്ഛം ഗുണമോ മെച്ചം; വാഴയിലയ്ക്ക് ആവശ്യക്കാരേറി; മലയാളിക്ക് ഭക്ഷണം വിളന്പാൻ വാഴയില തമിഴ്നാട്ടിൽനിന്നു വരണം
വടക്കഞ്ചേരി: പച്ചക്കറികളും മറ്റു നിത്യോപയോഗ സാധനങ്ങളും മാത്രമല്ല തമിഴ്നാട്ടിൽനിന്ന് വാഴയിലകൂടി വരണം മലയാളിക്ക് ഭക്ഷണം കഴിക്കാൻ. ദിവസവും പുലർച്ചെ തമിഴ്നാട്ടിൽനിന്നും ലോഡുകണക്കിന് വാഴയിലയാണ് വടക്കഞ്ചേരി, തൃശൂർ ഉൾപ്പെടെയുള്ള മാർക്കറ്റുകളിലേക്കു വരുന്നത്. കീറലുകളോ ചുളിവുകളോ ഇല്ലാത്ത വീതികൂടിയ ഇലയായതിനാൽ ആവശ്യക്കാരും കുറവല്ല.ഇലകൾ വെട്ടിയെടുക്കാൻ മാത്രമായി തമിഴ്നാട്ടിൽ വലിയ വാഴത്തോട്ടങ്ങളുണ്ട്.കോയമ്പത്തൂർ, തൂത്തുക്കുടി, പൊള്ളാച്ചി തുടങ്ങിയ പ്രദേശങ്ങളിൽ ഇലകൾക്കു മാത്രമായുള്ള വാഴത്തോട്ടങ്ങളുണ്ടെന്നു വടക്കഞ്ചേരി മാർക്കറ്റിൽ വാഴയില ബിസിനസ് നടത്തുന്ന അബ്ദുൾ മജീദ് പറഞ്ഞു. പാളയംകോടൻ വാഴയാണ് ഇതിനായി കൃഷിചെയ്യുന്നത്. ഇടയ്ക്കിടെ ഇല വെട്ടുന്നതിനാൽ ഈ വാഴകൾക്ക് ചെറിയ കുലകളേ ഉണ്ടാകു. ഹോട്ടലുകൾ, കാറ്ററിംഗ് സർവീസുകൾ, വീടുകളിൽ നടക്കുന്ന ആഘോഷങ്ങൾ എന്നിവിടങ്ങളിലേക്കെല്ലാം ഇലകൾക്ക് ഓർഡറുണ്ടാകും. കൃത്രിമ പ്ലെയ്റ്റുകളെക്കാൾ വിലക്കുറവും മറ്റു ആരോഗ്യ പ്രശ്നങ്ങളും ഉണ്ടാകുന്നില്ല എന്നതും വാഴയിലക്ക് ആവശ്യക്കാർ കൂടുതലാകാൻ കാരണമാണ്. വാഴയിലയിൽ ഭക്ഷണം വിളമ്പുന്ന ഹോട്ടലുകളാണെങ്കിൽ അവിടെ തിരക്കും കൂടും.
Read Moreഅമ്മയ്ക്കൊരുമ്മ; കിണറ്റിൽ വീണ കുട്ടിയാനയെ രക്ഷപ്പെടുത്തി തള്ളയാന
കാലടി: മലയാറ്റൂർ ഇല്ലിത്തോട്ടിൽ കിണറിൽ അകപ്പെട്ട കുട്ടിയാനയെ തളളയാന തന്നെ കരയ്ക്ക് കയറ്റി. ഇന്ന് പുലർച്ചെ ഇല്ലിത്തോട് പണ്ടാല സാജുവിന്റെ വീട്ടിലെ കിണറിലാണ് കുട്ടിയാന അകപ്പെട്ടത്. കിണറിന് വലിയ ആഴമില്ലാതിരുന്നതിനാൽ മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിൽ തള്ളയാന കുട്ടിയാനയെ കരക്ക് കയറ്റി. ഈ സമയമത്രയും കാട്ടാന കൂട്ടം പ്രദേശത്ത് നിലയുറപ്പിച്ചിരുന്നു. ജനവാസ മേഖലയിലെ വന്യമൃഗ ശല്യത്തിൽ പ്രതിഷേധവുമായി നാട്ടുകാർ സ്ഥലത്തെത്തിയ വനം വകുപ്പ് ഉദ്യോഗസ്ഥരെ ഉപരേധിച്ചു. പ്രദേശത്ത് കാലങ്ങളായുണ്ടാകുന്ന വന്യമൃഗശല്യത്തിനെതിരേ അധികൃതർ യാതൊരു നടപടിയും സ്വീകരിക്കാത്തതിൽ പ്രതിഷേധവുമായാണ് ജനപ്രതിനിധികളും നാട്ടുകാരും രംഗത്തെത്തിയത്. ജില്ലാ കളക്ടർ സ്ഥലത്തെത്തി നടപടി സ്വീകരിക്കണമെന്നായിരുന്നു ഇവരുടെ ആവശ്യം. കാലടി പോലീസും സ്ഥലത്തെത്തിയിരുന്നു.
Read Moreഇന്‍ഡിഗോ വിമാനത്തിനുള്ളിൽ ഡാൻസ് റീല്‍സ് ഷൂട്ട്..! ശല്യം നിർത്തൂ, വെറുതെയല്ല യാത്ര വൈകുന്നതെന്ന് വിമർശകർ
ഇന്‍ഡിഗോ വിമാനത്തിനുള്ളില്‍ വച്ച് സൽമ ഷെയ്ഖ് എന്ന സ്ത്രീ ചെയ്ത ഡാൻസ് റീല്സിനെതിരേ സോഷ്യൽ മീഡിയയിൽ വിമർശനപ്പെരുമഴ. കറുത്ത സാരി ധരിച്ച് വിമാനത്തിലെ സീറ്റുകള്ക്കിടയില്നിന്നായിരുന്നു സല്‍മയുടെ ഡാന്‍സ്. എ.ആർ. റഹ്മാനും എസ്.പി. ബാലസുബ്രഹ്മണ്യവും ചേർന്നൊരുക്കിയച്ച ‘സ്റ്റൈൽ സ്റ്റൈൽ’ എന്ന ഗാനത്തിലെ “കാതലിച്ചാല് കവിതെ വരും കണ്ട് കൊണ്ടേ പെണ്ണാളെ….’ എന്ന ഭാഗത്തിനൊപ്പിച്ചു ചുവടുവച്ച സല്‍മയുടെ റീല്‍സ് വീഡിയോ ഇരുപത് ലക്ഷത്തിലേറെ പേരാണ് ഇതുവരെ കണ്ടത്. എന്നാൽ, വീഡിയോക്കെതിരേ രൂക്ഷ വിമര്‍ശനമാണു പലരും നടത്തിയത്. ഇതു കണ്ടപ്പോൾ വളരെയധികം നാണക്കേട് തോന്നിയെന്നും ഇത്തരം വിഡ്ഢിത്തങ്ങള്‍ ചെയ്യാന്‍ അവരുടെ സ്വകാര്യ യാത്രയല്ല അതെന്നും ഒരു കാഴ്ചക്കാരന് എഴുതി. “ഹലോ… ശല്യം നിർത്തൂ, ഇത് നിങ്ങളുടെ വീടല്ല’ എന്നായിരുന്നു മറ്റൊരു കുറിപ്പ്. വെറുതെയല്ല വിമാനങ്ങള്‍ വൈകുന്നതെന്ന ആക്ഷേപവുമുയർന്നു.
Read More