പാമ്പ് കടിച്ച വാർത്ത പലപ്പോഴും നമ്മൾ കേൾക്കാറുളളതാണ്. എന്നാൽ ഒന്നര മാസത്തിനിടെ ആറ് തവണ പാമ്പ് കടിച്ചെന്ന് പറഞ്ഞാൽ അൽപമെന്ന് വിശ്വസിക്കാൻ പ്രയാസമാണ്. എന്നാൽ സംഗതി സത്യമാണ്. ഉത്തർപ്രദേശിലെ ഫത്തേപൂർ ജില്ലയിലെ സൗര ഗ്രാമത്തിൽ നിന്നുള്ള 24 കാരനായ വികാസ് ദുബെ എന്ന യുവാവിനാണ് ഒന്നര മാസത്തിനുള്ളിൽ ആറ് തവണ പാമ്പുകടിയേറ്റത്. യുവാവിനെ പാന്പ് കടിക്കുന്പോഴെല്ലാം ആശുപത്രിയിലെത്തി ചികിത്സ തേടാറുണ്ട്. ആശുപത്രി വാസം കഴിഞ്ഞ് തിരികെ വീട്ടിലെത്തുന്പോഴേക്കും അടുത്ത പാന്പ് കടിയേറ്റിരിക്കും. ശനിയോ ഞായറോ ആയിരിക്കും എല്ലായ്പ്പോഴും ഇയാൾക്ക് പാന്പ് കടിയേൽക്കുന്നത്. ഓരോ തവണയും പാന്പ് കടിക്കുന്നതിന് മുമ്പ് തനിക്ക് ഒരു മുൻവിളി ഉണ്ടാകുമെന്നും വികാസ് പറഞ്ഞു.
Read MoreCategory: Today’S Special
അയ്യോ കാക്കേ പറ്റിച്ചോ… സോഷ്യൽ മീഡിയയിൽ ലൈവ് പോയി യുവതി; പിന്നാലെ കടൽ കാക്കകൾ സംഘം ചേർന്നെത്തി; പിന്നെ സംഭവിച്ചത്…
സോഷ്യൽ മീഡിയയിൽ ലൈവിനിടെ പല അബദ്ധങ്ങളും നമുക്ക് സംഭവിക്കാറുണ്ട്. അവയിൽ ചില തൊക്കെ നമ്മെ ചിരിപ്പിക്കുന്നതുമുണ്ട്. അത്തരത്തിൽ ലൈവിനിടെ യുവതിക്ക് സംഭവിച്ച അമളിയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ച ആകുന്നത്. ഒരു ജലാശയത്തിന്റെ അരികത്തിരുന്ന് യുവതി ലൈവ് വീഡിയോ ചെയ്യുകയായിരുന്നു. ഒപ്പം തന്നെ കഴിക്കുന്നതിനായി അവൾ ഒരു ബർഗറും എടുത്തു. എന്നാൽ ബർഗർ കണ്ടതോടെ പരിസരത്ത് ചുറ്റി നടന്ന കടൽ കാക്കകൾക്ക് കൊതി മൂത്തു. കാക്കകളിൽ ഒരെണ്ണം ആദ്യ പരീക്ഷണമെന്നോണം ബർഗർ കൊത്തിക്കൊണ്ട് പോകാൻ ശ്രമിച്ചു. ഉടൻ തന്നെ യുവതി പേടിച്ച് പിന്നിലേക്ക് മാറി. തങ്ങളുടെ തന്ത്രം ഏറ്റെന്ന് മനസിലായ കടൽ കാക്കകൾ സംഘം ചേർന്ന് അവളെ ആക്രമിക്കാൻ വന്നു. അപ്പോൾ തന്നെ പേടിച്ച് കെയിൽ ഉണ്ടായിരുന്ന ബർഗർ അവൾ താഴെ കളഞ്ഞു. കിട്ടിയ തക്കത്തിന് കാക്കകൾ ബർഗറുമായി കടന്നു കളഞ്ഞു. യുവതിയുടെ വെപ്രാളം കണ്ട് അടുത്ത്…
Read Moreനല്ല ആവി പറക്കുന്ന ദോശ… കൂടെ കഴിക്കാൻ മുളകരച്ച തേങ്ങാ ചമ്മന്തി ഒഴിക്കാൻ സ്പൂൺ ഇട്ടു; പിന്നെ കണ്ടത് എലിയുടെ നീരാട്ട്
സ്വന്തം വീട്ടിൽ നിന്ന് മാറി നിൽക്കുന്പോളാണ് പലപ്പോഴുംവീട്ടിലെ രുചിയുടെ മഹത്വം മനസിലാക്കുന്നത്. പ്രത്യേകിച്ച് ഹോസ്റ്റലിൽ താമസിക്കുന്ന സമയത്താണ് അമ്മയുടെ ഭക്ഷണത്തെ ഏറെ മിസ് ചെയ്യുന്നത്. ഹോസ്റ്റലിൽ എത്തിയാൽ കഴിക്കാത്ത ഭക്ഷണം പോലും വളരേ ആർത്തിയോടെ നമ്മൾ കഴിച്ച് പോകുന്ന സ്ഥിതിയാണ് ഉള്ളത്. കഴിഞ്ഞ ദിവസം ഹൈദരാബാദിലെ ഒരു ഹോസ്റ്റലിലെ ഭക്ഷണത്തെ ചൊല്ലി മുട്ടൻ വഴക്ക് നടന്നു. കാരണം വേറൊന്നുമല്ല, ദോശയ്ക്കൊപ്പം വിളമ്പാൻ കൊണ്ടുവന്ന ചട്നി പാത്രം തുറന്നപ്പോൾ ജീവനുള്ള എലി പള്ളി നീരാട്ട് നടത്തുന്നു. ഇത് കണ്ടാൽ ആരെങ്കിലും മിണ്ടാതെഇരിക്കുമോ? പിന്നത്തെ കാര്യം പറയേണ്ട കാര്യമില്ലല്ലോ. വിദ്യാർഥികളെല്ലാവരും ഒറ്റക്കെട്ടായി സമരത്തിനിറങ്ങി. മാത്രമല്ല എലിയുടെ നീരാട്ടിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളിലും പ്രചരിപ്പിച്ചു. ഹൈദരബാദിലെ സുൽത്താൻപൂരിലെ ജവഹർലാൽ നെഹ്റു ടെക്നോളജിക്കൽ സർവകലാശാലയിലെ വിദ്യാർഥികൾക്കാണ് ഇത്തരത്തിൽ ദുരനുഭവം നേരിടേണ്ടി വന്നത്.
Read Moreഎന്ത് മനോഹരമായ ആചാരങ്ങൾ; മരിച്ചവർക്കായി സെമിത്തേരിയിൽ സിനിമാ പ്രദർശനവും പാർട്ടിയും
ജീവിച്ചിരിക്കുന്ന സമയത്ത് നമ്മളിൽ ചിലരെങ്കിലുമൊക്കെ ചിന്തിക്കാറില്ലേ മരണ ശേഷം പ്രിയപ്പെട്ടവർ നമ്മളെ ഓർക്കാറുണ്ടോ എന്ന കാര്യം. ഇപ്പോഴിതാ തായ്ലാൻഡിൽ നിന്നുള്ള വാർത്തയാണ് പുറത്ത് വരുന്നത്. മരണ ശേഷം പ്രിയപ്പെട്ടവർക്കായി സിനിമാ പ്രദർശനം നടത്തിയിരിക്കുകയാണ് ഇവർ. ഒരു സെമിത്തേരിയിൽ ആയിരുന്നു ഈ പ്രത്യേക പ്രദർശനം നടന്നത്. മരണപ്പെട്ട തങ്ങളുടെ പ്രിയപ്പെട്ടവർക്കായി ഭക്ഷണം, വസ്ത്രം, വാഹനങ്ങൾ, വീടുകളുടെ മോഡലുകൾ, ദൈനംദിന അവശ്യ വസ്തുക്കൾ മുതലായവയെല്ലാം ഉൾക്കൊള്ളിച്ചുകൊണ്ടുള്ള ഒരു പാർട്ടിയും സംഘടിപ്പിച്ചു. ജൂൺ 2 മുതൽ ജൂൺ 6 വരെയാണ് ശ്മശാനത്തിൽ പ്രത്യേക പ്രദർശനം നടന്നത്. ഈ ശ്മശാനത്തിൽ ഏകദേശം 3,000 ആളുകളെയാണ് അടക്കം ചെയ്തിട്ടുള്ളത്. അവർക്ക് വേണ്ടി ആയിരുന്നു ഇത്തരത്തിലുള്ള പ്രത്യേക ആചാരം നടന്നത്. തായ്ലാൻഡിലെ ചൈനീസ് കമ്മ്യൂണിറ്റികൾക്കിടയിൽ നടത്തിവരുന്ന ഒരു പരമ്പരാഗത ആചാരമാണ് ഇത്.
Read Moreഒരേ സ്ഥാപനത്തിലിരുന്ന് പ്രണയിച്ചത് ഒരാളെ; കാമുകൻ രണ്ടുപേരെയും പ്രണയിച്ചു; സംഭവം പാട്ടായപ്പോൾ ഇരുവരും മുറിച്ചത് കൈ ഞരമ്പ്; കണ്ണൂരിലെ പ്രണയകഥ വൈറൽ
കണ്ണൂർ: പ്രണയിക്കുന്ന യുവാവ് മറ്റൊരു യുവതിയുമായി പ്രണയത്തിലാണെന്നറിഞ്ഞ യുവതി കൈഞരന്പ് മുറിച്ചു. ഇതറിഞ്ഞ മറ്റേ യുവതിയും കൈ ഞരന്പ് മുറിച്ചു. കണ്ണൂർ ജില്ലയിലാണു സംഭവം. ഒരേ സ്ഥാപത്തിൽ ജോലി ചെയ്യുന്നവരാണ് ഇവർ. ഇരുവരും പ്രണയിച്ചതാകട്ടെ ഇതേ സ്ഥാപനത്തിലെ ജീവനക്കാരനെയും. യുവാവും ഇരുവരെയും പ്രണയിക്കുകയായിരുന്നുവത്രെ. കൂടെ ജോലി ചെയ്യുന്ന യുവതിയും യുവാവുമായി പ്രണയത്തിലാണെന്ന് അറിഞ്ഞ യുവതി കൈ ഞരന്പ് മുറിക്കുകയായിരുന്നു. സംഭവം കണ്ട മറ്റേ യുവതിയും കൈ ഞരന്പ് മുറിക്കുകയായിരുന്നുവത്രെ. കൈകൾക്ക് മുറിവേറ്റ ഇരുവരും ആശുപത്രിയിൽ ചികിത്സ തേടി.
Read Moreകാമുകിയോടൊപ്പം ഭർത്താവിനെ പിടികൂടി, പിന്നാലെ പോലീസിന് മുന്നിൽവച്ച് തമ്മിലടിച്ച് ദമ്പതികൾ; വൈറലായി വീഡിയോ
കൂടുന്പോൾ ഇന്പമുള്ളതാണ് കുടുംബം എന്നാണല്ലോ പറയുന്നത്. എന്നാൽ ആ ബന്ധത്തിൽ എപ്പോഴെങ്കിലും വിള്ളൽ സംഭവിച്ചാൽ അത് വിളക്കി ചേർക്കാൻ നന്നേ പ്രയാസമാണ്. ഭാര്യയും ഭർത്താവും മക്കളും സന്തോഷത്തോടെ കഴിയുന്ന സുഖം ഒന്നു വേറെ തന്നെയാണ്. അതിനാൽ തന്നെ ആ ബന്ധം എപ്പോഴും നന്നായി നിലനിർത്തുന്നതിനു മാത്രമേ എല്ലാവരും ശ്രമിക്കാറുള്ളു. ഉത്തർപ്രദേശിലെ ഹാപൂർ നഗരത്തിൽ നിന്നുള്ള ഒരു വീഡിയോ കഴിഞ്ഞ ദിവസം സമൂഹ മാധ്യമങ്ങളില്‍ ഏറെ വൈറലായതായിരുന്നു. ഘർ കെ കലേഷ് എന്ന എക്സ് ഹാന്റിലില്‍ നിന്നുമാണ് വീഡിയോ പങ്കുവയ്ക്കപ്പെട്ടത് തന്നെ വഞ്ചിച്ച് മറ്റൊരു സ്ത്രീയോടൊപ്പം പോയ ഭര്‍ത്താവിനെ പോലീസുകാരുടെയും നാട്ടുകാരുടെയും മുന്നില്‍ വച്ച് ഭാര്യ പിടി കൂടുന്ന വീഡിയോ ആയിരുന്നു അത്. എല്ലാവരും നോക്കി നിൽക്കെ ഭാര്യ ഭർത്താവിന്റെ കവിളത്ത് അടിക്കുന്നതും വീഡിയോയിൽ കാണാൻ സാധിക്കും. പോലീസുകാരും നാട്ടുകാരും നോക്കി നില്‍ക്കെ ഒരു സ്ത്രീയും ഒരു പുരുഷനും…
Read Moreബാഗിന് ചെലവ് 4,700 രൂപ മാത്രം വിൽപന വില 2.34 ലക്ഷം..! വാങ്ങാൻ ആളുകളുടെ നീണ്ട നിര
പരീസ്: ബ്രാൻഡഡ് സാധനങ്ങളോട് ചിലർക്കു വല്ലാത്ത ഭ്രമമാണ്. അന്പരപ്പിക്കുന്ന വിലയാണെങ്കിലും അതൊന്നും നോക്കാതെ അവ വാങ്ങിക്കൂട്ടും. എന്നാല്‍ ഇതിന്റെ യഥാര്‍ഥ നിര്‍മാണച്ചെലവ് അറിഞ്ഞാൽ വാങ്ങിയവൻ തലയില്‍ കൈവച്ചുപോകുമെന്നത് മറ്റൊരു കാര്യം. ഫാഷൻ സാധനങ്ങളുടെയും സൗന്ദര്യവര്‍ധക വസ്തുക്കളുടെയും പ്രശസ്ത ഫ്രഞ്ച് ലക്ഷ്വറി ബ്രാന്‍ഡ് ആണ് ഡിയോര്‍. ലോകമെമ്പാടുമുള്ള സെലിബ്രിറ്റികളും സമ്പന്നരുമൊക്കെ ആഡംബരത്തിനും ചിലര്‍ അഹങ്കാരത്തിനുമായി ഡിയോര്‍ ബാഗുകളും മറ്റ് ഉത്പന്നങ്ങളും വാങ്ങുന്നു. ഇത്തരം ആഡംബര ബ്രാൻഡ് സാധനങ്ങളെക്കുറിച്ച് അടുത്തിടെ ഇറ്റാലിയന്‍ ഉദ്യോഗസ്ഥര്‍ നടത്തിയ അന്വേഷണത്തിൽ ഞെട്ടിക്കുന്ന വിവരമാണു പുറത്തുവന്നത്. 2.34 ലക്ഷം രൂപയ്ക്ക് വിപണിയില്‍ വില്‍ക്കുന്ന ഡിയോര്‍ ബാഗിന്റെ യഥാർഥ നിര്‍മാണച്ചെലവ് 4,778 രൂപ മാത്രമാണത്രെ. 8,385 രൂപ ചെലവുള്ള അര്‍മാനിയുടെ ബാഗുകള്‍ വില്‍ക്കുന്നത് 1.62 ലക്ഷം രൂപയ്ക്ക്. ദി വാള് സ്ട്രീറ്റ് ജേണല്‍ ആണ് ഇക്കാര്യം പുറത്തുവിട്ടത്. വിപണിയിലെ കൊള്ള പുറത്തുകൊണ്ടുവന്ന ഇറ്റാലിയന്‍ അധികൃതര്‍ക്ക് വലിയ കൈയടിയാണ്…
Read Moreയുവതികളെ ഗർഭിണികളാക്കാൻ പുരുഷന്മാരെ ആവശ്യമുണ്ട്; പരസ്യത്തിൽ മൂക്കും കുത്തി വീണ് ആളുകൾ; പിന്നെ സംഭവിച്ചത്…
പല തരത്തിലുള്ള തട്ടിപ്പുകൾ നമ്മൾ ദിനംപ്രതി കാണാറുണ്ട്. ചിലസമയങ്ങളിൽ നമ്മളിൽ ആരെങ്കിലുമൊക്കെ അവയിൽ വീണിട്ടുമുണ്ടാകും. ഇപ്പോഴിതാ വളര വ്യത്യസ്തമായ തട്ടിപ്പിനെ കുറിച്ചുള്ള വാർത്തയാണ് സൈബറിടങ്ങളിൽ വൈറലാകുന്നത്. അജാസ്, ഇർഷാന്ത് എന്നീ രണ്ട് സുഹൃത്തുക്കൾ ചേർന്ന് നടത്തിയ തട്ടിപ്പാണ് പുറത്ത് വരുന്നത്. സംഭവത്തിൽ ഇരുവരേയും പോലീസ് അറസ്റ്റ് ചെയ്തു. കുട്ടികളെ വേണം എന്ന് ആഗ്രഹമുള്ള സ്ത്രീകൾക്ക് കുട്ടികൾ ജനിക്കുന്നതിനായി അവരെ ഗർഭിണികളാക്കാൻ പുരുഷന്മാരെ ആവശ്യമുണ്ട്. എന്ന തരത്തിലാണ് ഇവർ പരസ്യം ചെയ്തത്. നിരവധി സ്ഥലങ്ങളിലാണ് ഇവർ പരസ്യം പതിപ്പിച്ചത്. ഗർഭിണിയാക്കേണ്ടുന്ന സ്ത്രീകളുടേത് എന്ന് പറഞ്ഞ് ചില സ്ത്രീകളുടെ ചിത്രങ്ങളും പരസ്യത്തിനൊപ്പം നൽകിയിരുന്നു. പരസ്യം കണ്ട് ഇതിൽ വീണ് പോയവരുമുണ്ട്. ഇതിലുള്ള നമ്പറിലേക്ക് കോൺടാക്ട് ചെയ്തവരോട് ആദ്യം രജിസ്ട്രേഷൻ ഫീസും പിന്നെ ഫയൽ ചെയ്യാനും മറ്റുമായി എന്നു പറഞ്ഞു പണം കൈക്കലാക്കി. എന്നാൽ ഇത് വിശ്വസിച്ച് പണം അടച്ച ആളുകൾ…
Read Moreകോട്ടയത്തിന്റെ മരുമകള്‍; ഉഷയുടെ സംഗീതലോകത്ത് ജാനിയുടെ കരുതല്‍സ്പര്‍ശം
കോട്ടയം: പ്രശസ്ത പോപ്പ് ഗായിക പത്മഭൂഷണ്‍ ഉഷാ ഉതുപ്പ് കോട്ടയത്തിന്റെ മരുമകള്‍. ഇന്നലെ അന്തരിച്ച ഭര്‍ത്താവ് ജാനി ചാക്കോ ഉതുപ്പും ഉഷയും പരിചയപ്പെട്ടതും പ്രണയവിവാഹിതരായതും കോല്ക്കത്തയില്വച്ചാണ്. മുംബൈയില്‍ ജനിച്ചുവളര്‍ന്ന തമിഴ് അയ്യങ്കാര്‍ സമുദായാ ഗമായ ഉഷ അക്കാലത്ത് കോല്‍ക്കത്തയിലെ ക്ലബ് പരിപാടികളിലെ പതിവു ഗായികയായിരുന്നു. ബ്രിട്ടനില്‍ പരിശീലനം നേടിയശേഷം ജാനി അക്കാലത്ത് കോല്‍ക്കത്തയില്‍ തേയിലപ്പൊടിയുടെ ഗുണനിലവാരം പരിശോധിക്കുന്ന ഉദ്യോഗസ്ഥനായിരുന്നു. ഉഷയുടെ ആടിപ്പാടിയുള്ള സംഗീതാവതരണത്തില്‍ ആകൃഷ്ടനായ ജാനി ഉഷയുമായി പരിചയത്തിലായി. പില്ക്കാലത്ത് ദേശീയതലത്തില്‍ അറിയപ്പെടുന്ന ഗായികയായി ഉഷ പേരെടുത്തപ്പോഴും പിന്തുണയും പ്രോത്സാഹനവുമായി ജാനി ഒപ്പമുണ്ടായിരുന്നു. കോട്ടയം മാങ്ങാനം സെന്റ് പീറ്റേഴ്സ് മാര്‍ത്തോമ്മ പള്ളി ഇടവകാംഗമാണ് ജാനി. കോല്‍ക്കത്തയില്‍ ആധുനിക സംവിധാനങ്ങളുള്ള സംഗീത സ്റ്റുഡിയോയും ഇവര്‍ സ്ഥാപിച്ചു. ഇടക്കാലത്ത് ഇവര്‍ കൊച്ചിയിലും താമസമാക്കി. ജാനിയുടെ അമ്മ എലിബസത്ത് രണ്ടു വര്‍ഷം മുന്‍പ് അന്തരിച്ചപ്പോള്‍ സംസ്കാരത്തില്‍ പങ്കെടുക്കാനാണ് ഇവര്‍ അവസാനമായി കോട്ടയത്തെത്തിയത്.…
Read Moreതീ തുപ്പും ബൈക്കുമായി യുവാവ് റോഡിൽ: കേസെടുത്ത് എംവിഡി; വ്യാഴാഴ്ച ആര്‍ടിഒയ്ക്കു മുന്നില്‍ യുവാവും അച്ഛനും ഹാജരാകണം
കൊച്ചിയില്‍ തീ തുപ്പുന്ന ബൈക്കില്‍ അഭ്യാസ പ്രകടനം നടത്തിയ യുവാവിനെതിരെ കേസെടുത്ത് മോട്ടോര്‍ വാഹന വകുപ്പ്. തിരുവനന്തപുരം സ്വദേശിയായ കിരണ്‍ ജ്യോതി എന്നയാള്‍ക്കെതിരേയാണ് കേസെടുത്തത്. ചെന്നൈയില്‍ സ്വകാര്യ സ്ഥാപനത്തില്‍ പഠിക്കുകയാണ് യുവാവ്. വാഹനത്തിന്റെ രജിസ്ട്രേഷന് അച്ഛന്റെ പേരിലാണ്. ഈ സാഹചര്യത്തില്‍ അച്ഛനോടും വ്യാഴാഴ്ച ആര്‍ടിഒയ്ക്ക് മുന്നില്‍ ഹാജരാകാന്‍ നിര്‍ദേശം നല്‍കിയതായി എംവിഡി അധികൃതര്‍ അറിയിച്ചു. കൊച്ചി നഗരത്തില്‍ കഴിഞ്ഞയാഴ്ചയാണ് തിരക്കുള്ള റോഡില്‍ തീതുപ്പുന്ന ബൈക്കില്‍ യുവാവ് അഭ്യാസപ്രകടനം നടത്തി പാഞ്ഞത്. പിന്നാലെ വന്ന കാര്‍ യാത്രക്കാരനായ കൊച്ചി സ്വദേശിയാണ് ദൃശ്യങ്ങള്‍ പകര്‍ത്തിയത്. അപകടം ക്ഷണിച്ചു വരുത്തുന്നതാണ് ഇത്തരത്തിലുള്ള യാത്രകളെന്നും വണ്ടിയുടെ രജിസ്ട്രേഷന് റദ്ദാക്കാനും ലൈസന്‍സ് സസ്പെന്‍ഡ് ചെയ്യാനുമുള്ള നടപടികള്‍ സ്വീകരിക്കുമെന്നും മോട്ടോര്‍ വാഹനവകുപ്പ് അധികൃതര്‍ അറിയിച്ചു.
Read More