‘ചൊ​വ്വ​യി​ൽ​നി​ന്നാ​ണോ ചെ​രി​പ്പു വ​രു​ന്ന​ത്…’ ഓ​ർ​ഡ​ർ ചെ​യ്ത ചെ​രി​പ്പ് ആ​റു​വ​ർ​ഷം ക​ഴി​ഞ്ഞി​ട്ടും കി​ട്ടി​യി​ല്ല

2018 മേ​യി​ൽ അ​ഹ്സാ​ൻ എ​ന്ന യു​വാ​വ് ഫ്ളി​പ്പ്കാ​ർ​ട്ടി​ൽ ഒ​രു ജോ​ഡി ചെ​രി​പ്പ് ഓ​ർ​ഡ​ർ ചെ​യ്തി​രു​ന്നു. 485 രൂ​പ വി​ല​യു​ള്ള സ്പാ​ർ​ക്‌​സ് സ്ലി​പ്പ​ർ ആ​ണ് ഓ​ർ​ഡ​ർ ചെ​യ്ത​ത്. പ​ണ​വും അ​ട​ച്ചു. 2018 മേ​യ് 20ന​കം ചെ​രി​പ്പ് ല​ഭി​ക്കു​മെ​ന്ന അ​റി​യി​പ്പ് പി​ന്നാ​ലെ എ​ത്തി. എ​ന്നാ​ൽ പ​റ​ഞ്ഞ സ​മ​യ​ത്ത് ചെ​രി​പ്പ് യു​വാ​വി​നു കി​ട്ടി​യി​ല്ല. ര​ണ്ടു​മൂ​ന്നു പ്രാ​വ​ശ്യം ഫ്ളി​പ്പ്കാ​ർ​ട്ടു​മാ​യി ബ​ന്ധ​പ്പെ​ട്ടെ​ങ്കി​ലും പ​രി​ശോ​ധി​ക്ക​ട്ടെ, വൈ​കാ​തെ ഡെ​ലി​വ​റി ഉ​ണ്ടാ​കും എ​ന്നു​ള്ള മ​റു​പ​ടി​ക​ളാ​ണു ല​ഭി​ച്ച​ത്. താ​ൻ ക​ബ​ളി​പ്പി​ക്ക​പ്പെ​ട്ടു എ​ന്നു മ​ന​സി​ലാ​ക്കി​യ യു​വാ​വ് ചെ​റി​യ തു​ക​യു​ടെ ആ ​ഓ​ർ​ഡ​ർ മ​റ​ന്നു. മാ​സ​ങ്ങ​ളും വ​ർ​ഷ​ങ്ങ​ളും ക​ട​ന്നു​പോ​യി. ക​ഴി​ഞ്ഞ​ദി​വ​സം ഫ്ളി​പ്പ്കാ​ർ​ട്ട​ൽ​നി​ന്ന് ഒ​രു ഫോ​ൺ​വി​ളി അ​ഹ്സാ​നെ തേ​ടി​യെ​ത്തി. ഓ​ർ​ഡ​ർ സം​ബ​ന്ധി​ച്ച പ​രാ​തി പ​രി​ഹ​രി​ക്കാ​നാ‍​യി​രു​ന്നു വി​ളി​വ​ന്ന​ത്. ആ​റു വ​ർ​ഷം മുമ്പ​ത്തെ ഓ​ർ​ഡ​റി​ന്‍റെ സ്ക്രീ​ൻ​ഷോ​ട്ട് സ​ഹി​തം ഇ​ക്കാ​ര്യം എ​ക്സി​ൽ അ​ദ്ദേ​ഹം പ​ങ്കു​വ​ച്ചു. ല​ക്ഷ​ങ്ങ​ളാ​ണ് പോ​സ്റ്റ് ക​ണ്ട​ത്. സം​ഭ​വ​ത്തി​ൽ ഫ്ളി​പ്പ്കാ​ർ​ട്ടി​നെ​തി​രേ ട്രോ​ളു​ക​ളു​ടെ പെ​രു​മ​ഴ​ത​ന്നെ ഉ​ണ്ടാ​യി. “നി​ങ്ങ​ളു​ടെ ക​മ്പനി…

Read More

കാ​ട്ടു​പൂ​ച്ച വേ​ട്ട​മ​ത്സ​രം: പ​ങ്കെ​ടു​ത്ത​ത് 1500ല​ധി​കം പേ​ർ; ഇ​തി​ൽ 440 പേ​ർ പ​തി​നാ​ല് വ​യ​സി​ൽ താ​ഴെ​യു​ള്ളവർ

കാ​ട്ടു​പൂ​ച്ച​യു​ടെ വം​ശ​വ​ർ​ധ​ന​വ് നി​യ​ന്ത്രി​ക്കു​ന്ന​തി​നാ​യി ന്യൂ​സി​ല​ൻ​ഡി​ൽ ന​ട​ത്തി​യ വേ​ട്ട മ​ത്സ​ര​ത്തി​ൽ ച​ത്ത​ത് 340 ഓ​ളം മൃ​ഗ​ങ്ങ​ൾ. ഇ​ത് റി​ക്കാ​ർ​ഡ് വേ​ട്ട​യാണെ​ന്നാ​ണ് ന്യൂ​സി​ല​ൻ​ഡ് അ​വ​കാ​ശ​പ്പെ​ടു​ന്ന​ത്. കാ​ട്ടു​പൂ​ച്ച​ക​ളെ വേ​ട്ട​യാ​ടാ​ൻ 2023ൽ ​ആ​ണ് ന്യൂ​സി​ല​ൻ​ഡ് അ​നു​മ​തി ന​ൽ​കി​യ​ത്. മാ​ൻ, പ​ന്നി, താ​റാ​വ്, മു​യ​ൽ എ​ന്നി​വ​യു​ടെ വം​ശ​വ​ർ​ധ​ന​വ് നി​യ​ന്ത്രി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി വേ​ട്ട​യാ​ടാ​നു​ള്ള അ​നു​മ​തി ന​ൽ​കി​യി​രു​ന്നു. നോ​ർ​ത്ത് കാ​ന്‍റ​ർ​ബ​റി​യി​ൽ ന​ട​ന്ന വേ​ട്ട​യാ​ട​ലി​ൽ 1500 ല​ധി​കം പേ​രാ​ണ് പ​ങ്കെ​ടു​ത്ത​ത്. ഇ​തി​ൽ 440 പേ​ർ 14 വ​യ​സി​ന് താ​ഴെ​യു​ള്ള​വ​രാ​ണ്. കൂ​ടു​ത​ൽ പൂ​ച്ച​ക​ളെ കൊ​ല്ലു​ന്ന​യാ​ൾ​ക്ക് 500 ന്യൂ​സി​ല​ൻ​ഡ് ഡോ​ള​റും ഏ​റ്റ​വും വ​ലി​യ പൂ​ച്ച​യെ കൊ​ല്ലു​ന്ന​യാ​ൾ​ക്ക് 1000 ന്യൂ​സി​ല​ൻ​ഡ് ഡോ​ള​റു​മാ​ണ് സ​മ്മാ​നം. 10 കി​ലോ​മീ​റ്റ​റി​നു​ള്ളി​ൽ ഒ​രു കെ​ണി വ​യ്ക്കാം. ഇ​തി​ൽ നാ​ട​ൻ പൂ​ച്ച വീ​ണാ​ൽ അ​വ​യെ വെ​റു​തെ വി​ട​ണം. കെ​ണി​യി​ൽ വീ​ഴു​ന്ന പൂ​ച്ച​ക​ളെ റൈ​ഫി​ൾ ഉ​പ​യോ​ഗി​ച്ചാ​ണ് കൊ​ല്ലേ​ണ്ട​ത്. അ​തേ​സ​മ​യം ഇ​ത്ത​ര​ത്തി​ലു​ള്ള വേ​ട്ട​യാ​ട​ൽ കു​ട്ടി​ക​ളി​ൽ അ​ക്ര​മ​വാ​സ​ന വ​ള​ർ​ത്തു​ന്ന​തി​ന് കാ​ര​ണ​മാ​കു​മെ​ന്ന് പ​രി​സ്ഥി​തി മൃ​ഗ​സം​ര​ക്ഷ​ണ സം​ഘ​ങ്ങ​ൾ…

Read More

തൊ​ട്ടാ​ല്‍​വാ​ടി ചെ​ണ്ട​ല്ലാ വെ​റു​മൊ​രു മി​ണ്ടാ​പ്പെ​ണ്ണ​ല്ലാ, ‘പാ​ടി​ല്ല പാ​ടി​ല്ല ഓ​ഫീ​സ് സ​മ​യ​ത്ത് വീ​ഡി​യോ വേ​ണ്ടാ’… ന​ഗ​ര​സ​ഭാ ഓ​ഫീ​സി​നു​ള്ളി​ൽ റീ​ൽ​സ് ചി​ത്രീ​ക​ര​ണം; ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് കാ​ര​ണം കാ​ണി​ക്ക​ൽ നോ​ട്ടീ​സ്

പ​ത്ത​നം​തി​ട്ട: തി​രു​വ​ല്ല​യി​ൽ സ​ർ​ക്കാ​ർ ഓ​ഫീ​സി​നു​ള്ളി​ല്‍ റീ​ല്‍​സ് എ​ടു​ത്ത് ഉ​ദ്യോ​ഗ​സ്ഥ​ർ. പി​ന്നാ​ലെ ന​ട​പ​ടി​യെ​ടു​ത്ത് ന​ഗ​ര​സ​ഭാ സെ​ക്ര​ട്ട​റി. റീ​ൽ​സ് ചി​ത്രീ​ക​രി​ച്ച എ​ട്ട് ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്ക് കാ​ര​ണം കാ​ണി​ക്ക​ല്‍ നോ​ട്ടീ​സ് ന​ല്‍​കി. തി​രു​വ​ല്ല ന​ഗ​ര​സ​ഭ​യി​ലെ റ​വ​ന്യൂ വി​ഭാ​ഗ​ത്തി​ലെ സ്ത്രീ​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള ജീ​വ​ന​ക്കാ​രോ​ടാ​ണ് ന​ഗ​ര​സ​ഭാ സെ​ക്ര​ട്ട​റി വി​ശ​ദീ​ക​ര​ണം തേ​ടി​യ​ത്. മൂ​ന്ന് ദി​വ​സ​ത്തി​നു​ള്ളി​ല്‍ വി​ശ​ദീ​ക​ര​ണം ന​ല്‍​ക​ണ​മെ​ന്നാ​ണ് നോ​ട്ടീ​സ്. വി​ശ​ദീ​ക​ര​ണം തൃ​പ്തി​ക​ര​മ​ല്ല​ങ്കി​ല്‍ ക​ര്‍​ശ​ന അ​ച്ച​ട​ക്ക ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും നോ​ട്ടീ​സി​ല്‍ വ്യ​ക്ത​മാ​ക്കു​ന്നു. ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് സ​ർ​ക്കാ​ർ ഓ​ഫീ​സി​നു​ള്ളി​ൽ ഉ​ദ്യോ​ഗ​സ്ഥ​ർ റീ​ൽ​സ് എ​ടു​ത്ത​ത്. ജോ​ലി സ​മ​യ​ത്താ​ണ് ഇ​ത്ത​ര​ത്തി​ൽ വീ​ഡി​യോ ചി​ത്രീ​ക​രി​ച്ച​ത്. അ​തി​നാ​ലാ​ണ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കെ​തി​രേ ന​ട​പ​ടി എ​ടു​ക്കു​ന്ന​ത്.  

Read More

പാ​ല​സ് ഓ​ൺ വീ​ൽ​സ്: ഇ​ന്ത്യ​യി​ലെ ആ​ദ്യ​ത്തെ ല​ക്ഷ്വ​റി ടൂ​റി​സ്റ്റ് ട്രെ​യി​ൻ! ജൂ​ലൈ 20 മു​ത​ൽ ഓ​ടി​ത്തു​ട​ങ്ങും; ഇ​നി വി​വാ​ഹ​വും ട്രെ​യി​നി​ൽ ന​ട​ത്താം

രാ​ജ​സ്ഥാ​ൻ സം​സ്ഥാ​നം അ​തി​ന്‍റെ സൗ​ന്ദ​ര്യ​ത്തി​നും സം​സ്കാ​ര​ത്തി​നും പൈ​തൃ​ക​ത്തി​നും പേ​രു​കേ​ട്ട​താ​ണ്. ഓ​രോ തെ​രു​വും മു​ക്കും മൂ​ല​യും അ​വ​രു​ടെ പൈ​തൃ​ക​ത്തെ പ്ര​തി​ഫ​ലി​പ്പി​ക്കു​ന്നു. ഈ ​സം​സ്ഥാ​ന​ത്തെ ഓ​രോ ന​ഗ​ര​ത്തി​നും പ​ട്ട​ണ​ത്തി​നും അ​തി​ന്‍റേ​താ​യ പ്ര​ത്യേ​ക​ത​ക​ളു​ണ്ട്. ഇ​ന്ത്യ​യി​ലെ ഏ​റ്റ​വും ചെ​ല​വേ​റി​യ ര​ണ്ടാ​മ​ത്തെ ട്രെ​യി​നു​ക​ളി​ലൊ​ന്നാ​യ പാ​ല​സ് ഓ​ൺ വീ​ൽ​സി​ലും ഈ ​അ​ഭി​മാ​നം പ്ര​ക​ട​മാ​ണ്. പേ​രി​ന് അ​നു​സൃ​ത​മാ​യി ചി​ല രാ​ജ​കീ​യ സൗ​ക​ര്യ​ങ്ങ​ൾ ട്രെ​യി​ൻ വാ​ഗ്ദാ​നം ചെ​യ്യു​ന്നു. ഇ​പ്പോ​ഴി​താ പു​തി​യ സൗ​ക​ര്യം അ​വ​ത​രി​പ്പി​ക്കാ​ൻ ഒ​രു​ങ്ങു​ക​യാ​ണ് പാലസ് ഓൺ വീൽസ്. രാ​ജ​സ്ഥാ​നി​ലെ ടൂ​റി​സം മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​നാ​യി ഇ​ന്ത്യ​ൻ റെ​യി​ൽ​വേ രാ​ജ​സ്ഥാ​ൻ ടൂ​റി​സം ഡെ​വ​ല​പ്‌​മെ​ന്‍റ് കോ​ർ​പ്പ​റേ​ഷ​നു​മാ​യി സ​ഹ​ക​രി​ച്ച് ആ​രം​ഭി​ച്ച ഇ​ന്ത്യ​യി​ലെ ആ​ഡം​ബ​ര ടൂ​റി​സ്റ്റ് ട്രെ​യി​നു​ക​ളി​ലൊ​ന്നാ​ണ് പാ​ല​സ് ഓ​ൺ വീ​ൽ​സ്. ഇ​ത് ഹെ​റി​റ്റേ​ജ് പാ​ല​സ് ഓ​ൺ വീ​ൽ​സ് എ​ന്നും അ​റി​യ​പ്പെ​ടു​ന്നു. ഡീ​ല​ക്സ് ക്യാ​ബി​നു​ക​ൾ, ഫൈ​ൻ ഡൈ​നിം​ഗ്, ബാ​ർ, സ്പാ ​തു​ട​ങ്ങി​യ രാ​ജ​കീ​യ സൗ​ക​ര്യ​ങ്ങ​ൾ ട്രെ​യി​ൻ വാ​ഗ്ദാ​നം ചെ​യ്യു​ന്നു. ഈ ​സൗ​ക​ര്യ​ങ്ങ​ൾ​ക്കൊ​പ്പം മ​റ്റൊ​രു സൗ​ക​ര്യം കൂ​ടി…

Read More

തൊ​ലി​യോ​ടെ എ​ണ്ണ​യി​ൽ വ​റു​ത്തെ​ടു​ത്ത വാ​ഴ​പ്പ​ഴം പ​ക്കോ​ഡ: വൈ​റ​ലാ​യി പു​ത്ത​ൻ പ​രീ​ക്ഷ​ണം; വെ​റു​പ്പു​ള​വാ​ക്കി സോ​ഷ്യ​ൽ മീ​ഡി​യ

ഇ​ന്ത്യ​യി​ൽ മ​ൺ​സൂ​ൺ കാ​ല​ത്തി​ന്‍റെ വ​ര​വോ​ടെ ചൂ​ടു​ള്ള​തും എ​രി​വു​ള്ള​തു​മാ​യ പ​ക്കോ​ഡ​ക​ളും അ​ടു​ക്ക​ള​യി​ൽ സ്ഥാ​നം പി​ടി​ച്ചു. എ​ന്നാ​ൽ വി​ചി​ത്ര​മാ​യ പാ​ച​ക പ​രീ​ക്ഷ​ണ​ങ്ങ​ളി​ലെ ഏ​റ്റ​വും പു​തി​യ ട്രെ​ൻ​ഡി​ൽ പ​ഴം ഉ​പ​യോ​ഗി​ച്ചു​ള്ള പ​ക്കോ​ഡ​യാ​ണ് കാ​ണി​ക്കു​ന്ന​ത്. അ​ടു​ത്തി​ടെ ഇ​ത്ത​ര​ത്തി​ൽ വാ​ഴ​പ്പ​ഴം പൊ​രി​ച്ചെ​ടു​ക്കു​ന്ന ഒ​രു വീ​ഡി​യോ വൈ​റ​ലാ​യ​ത് ഭ​ക്ഷ​ണ​പ്രി​യ​രെ ഞെ​ട്ടി​ച്ചി​രു​ന്നു. @crispyfoodstation പ​ങ്കി​ട്ട വീ​ഡി​യോ​യി​ൽ, ര​ണ്ട് സ്ത്രീ​ക​ൾ വാ​ഴ​പ്പ​ഴം വ​റു​ത്തെ​ടു​ക്കു​ന്ന​ത് കാ​ണി​ക്കു​ന്നു. ഒ​രു കു​ല വാ​ഴ​പ്പ​ഴം തൊ​ലി​ക​ളോ​ടെ​യാ​ണ് ചൂ​ടു​ള്ള എ​ണ്ണ​യി​ൽ വ​റ​ക്കു​ന്ന​ത്. വാ​ഴ​ക്കു​ല​യി​ൽ താ​ഴ​ത്തെ പ​ഴ​ങ്ങ​ൾ പൂ​ർ​ണ​മാ​യും എ​ണ്ണ​യി​ലാ​ണ് എ​ന്നാ​ൽ ഒ​രാ​ൾ മു​ക​ളി​ലെ വാ​ഴ​പ്പ​ഴ​ത്തി​ന് മു​ക​ളി​ൽ ചൂ​ടു​ള്ള എ​ണ്ണ ഒ​ഴി​ക്കു​ന്നു​ണ്ട്. വാഴപ്പഴം ഭാ​ഗി​ക​മാ​യി വ​റു​ത്തു​ക​ഴി​ഞ്ഞാ​ൽ അ​വ​യെ വേ​ർ​തി​രി​ച്ച് തൊ​ലി​ക​ള​ഞ്ഞ് പ്ലാ​സ്റ്റി​ക് ഉ​പ​യോ​ഗി​ച്ച് പ​ര​ത്തി​യ​ശേ​ഷം ഒ​രു പ്ര​ത്യേ​ക ബാ​റ്റ​റി​ൽ പൊ​തി​ഞ്ഞ് വ​റു​ത്തെ​ടു​ക്കും. ഇ​രു​വ​രും വ​റു​ത്തെ​ടു​ത്ത ഈ ​പ​ക്കോ​ഡ ആ​സ്വ​ദി​ച്ച് ക​ഴി​ക്കു​ന്ന​ത് കാ​ണി​ച്ചാ​ണ് വീ​ഡി​യോ അ​വ​സാ​നി​ക്കു​ന്ന​ത്. ഈ ​വീ​ഡി​യോ ഭ​ക്ഷ​ണ​പ്രേ​മി​ക​ൾ​ക്കി​ട​യി​ൽ വെ​റു​പ്പു ഉ​ള​വാ​ക്കി​യി​ട്ടു​ണ്ട്. ആ​രോ​ഗ്യ​ക​ര​മാ​യ പ​ഴം കൊ​ഴു​പ്പു​ള്ള ല​ഘു​ഭ​ക്ഷ​ണ​മാ​യി…

Read More

കാ​ല​മെ​ത്ര മു​ന്നോ​ട്ട് പോ​യാ​ലും ഇ​വി​ടെ ഇ​ങ്ങ​നാ​ണ് ഭാ​യ്… ചെ​രി​പ്പി​ന് മാ​ത്രം അ​യി​ത്തം ക​ൽ​പി​ക്കു​ന്ന ഒ​രു ഗ്രാ​മം; വെ​ള്ള​ഗ​വിയുടെ സ​വി​ശേ​ഷ​ത​ക​ളി​ങ്ങ​നെ…

ചെ​രി​പ്പി​ന് മാ​ത്രം അ​യി​ത്തം ക​ൽ​പിക്കു​ന്ന ഒ​രു ഗ്രാ​മം. ഗ്രാ​മ​ത്തിൽ ന​ഗ്‌​ന​പാ​ദ​രാ​യി ന​ട​ക്കു​ന്ന ആ​ളു​ക​ൾ. ആ​ധു​നി​ക സാ​ങ്കേ​തി​ക വി​ദ്യ​യൊ​ക്കെ ഈ ​ഗ്രാ​മ​ത്തി​ലു​ണ്ട്. പ​ക്ഷേ ചെ​രി​പ്പി​ന് മാ​ത്രം അ​യി​ത്തം. ചെ​രി​പ്പി​ടാ​ത്ത ഒ​രു ഗ്രാ​മം എ​ന്ന് പു​ക​ൾ​പ്പെ​ട്ട ത​മി​ഴ്‌​നാ​ട്ടി​ലെ വെ​ള്ള​ഗ​വി എ​ന്ന ഗ്രാ​മ​ത്തി​നാ​ണ് ഈ ​പ്ര​ത്യേ​ക​ത. ഗ്രാ​മ​ത്തി​ന്‍റെ അ​തി​ർ​ത്തി​ വ​രെ പാ​ദ​ര​ക്ഷകൾ അ​ണി​യു​ക​യും ഗ്രാ​മ​ത്തി​നു​ള്ളി​ൽ ക​യ​റു​മ്പോ​ൾ ചെ​രി​പ്പ് അ​ഴി​ച്ചു​വ​യ്ക്കു​ക​യും ചെ​യ്യു​ന്ന വി​ചി​ത്ര ആ​ചാ​ര​മു​ള്ള വെ​ള്ള​ഗ​വി ഇ​പ്പോ​ൾ സാ​ഹ​സി​ക സ​ഞ്ചാ​രി​ക​ളു​ടെ ഇ​ഷ്ട​കേ​ന്ദ്രം കൂ​ടി​യാ​ണ്. കാ​ല​മെ​ത്ര മു​ന്നോ​ട്ട് പോ​യാ​ലും കേ​ൾ​ക്കു​മ്പോ​ൾ വി​ശ്വ​സി​ക്കു​വാ​ൻ പ്ര​യാ​സം തോ​ന്നു​ന്ന പ​ല ആ​ചാ​ര​ങ്ങ​ളും ഇ​ന്നും ന​മ്മു​ടെ നാ​ട്ടി​ൽ നി​ല​നി​ൽ​ക്കു​ന്നു​ണ്ട്. ത​ല​മു​റ​ക​ളി​ലൂ​ടെ കൈ​മാ​റി വ​ന്ന ശീ​ല​ങ്ങ​ളും ആ​ചാ​ര​ങ്ങ​ളും പു​റ​മേ നി​ന്നു നോ​ക്കു​ന്ന​വ​ർ​ക്ക് എ​ല്ലാ​യ്‌​പ്പോ​ഴും അ​മ്പ​ര​പ്പാ​യി​രി​ക്കും ന​ൽ​കു​ക. അ​ത്ത​ര​മൊ​രു ഗ്രാ​മ​ത്തി​ന്‍റെ വി​ശേ​ഷ​ത്തി​ലൂ​ടെ… കൊ​ടൈ​ക്ക​നാ​ലി​ന് അ​ടു​ത്താ​ണ് വെ​ള്ള​ഗ​വി ഗ്രാ​മം. ത​മി​ഴ്‌​നാ​ട്ടി​ൽ മ​ധു​ര ജി​ല്ല​യി​ൽ സ്ഥി​തി ചെ​യ്യു​ന്ന ഒ​രു ചെ​റി​യ ത​നി ത​മി​ഴ്‌​നാ​ട​ൻ കാ​ർ​ഷി​ക ഗ്രാ​മ​മാ​ണ്…

Read More

അ​ഞ്ചു​വ​ർ​ഷ​ത്തെ പ്ര​ണ​യ​ത്തി​ൽ നി​ന്ന് പി​ൻ​മാ​റി യു​വാ​വ്; കാ​മു​ക​നാ​യ കൗ​ൺ​സി​ല​റു​ടെ ജ​ന​നേ​ന്ദ്രി​യം മു​റി​ച്ചു​മാ​റ്റി കാ​മു​കി​യാ​യ വ​നി​താ ഡോ​ക്ട​ർ

പ​ട്ന: ബി​ഹാ​റി​ൽ വാർഡ് കൗൺസിലറായ ആ​ൺ​സു​ഹൃ​ത്തി​ന്‍റെ ജ​ന​നേ​ന്ദ്രി​യം മു​റി​ച്ചു​മാ​റ്റി​യ 25കാ​രി​യാ​യ വ​നി​താ ഡോ​ക്ട​ർ അ​റ​സ്റ്റി​ൽ. മ​ധു​ര ബ്ലോ​ക്കി​ലെ വാ​ർ​ഡ് ന​മ്പ​ർ 12 ലെ ​കൗ​ൺ​സി​ല​റാ​യ യു​വാ​വി​നാ​ണു ദു​ര​നു​ഭ​വ​മു​ണ്ടാ​യ​ത്. ഇ​യാ​ളെ ചി​കി​ത്സ​യ്ക്കാ​യി പ​ട്ന മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ (പി​എം​സി​എ​ച്ച്) പ്ര​വേ​ശി​പ്പി​ച്ചു. യു​വാ​വി​നെ ത​ന്‍റെ വീ​ട്ടി​ലേ​ക്ക് വി​ളി​ച്ചു​വ​രു​ത്തി​യാ​ണ് യു​വ​തി അ​ക്ര​മം ചെ​യ്ത​ത്. ക​ഴി​ഞ്ഞ അ​ഞ്ചു വ​ർ​ഷ​മാ​യി ഇ​രു​വ​രും പ്ര​ണ​യ​ത്തി​ലാ​യി​രു​ന്നു. എ​ന്നാ​ൽ വി​വാ​ഹം ചെ​യ്യാ​ൻ യു​വാ​വ് സ​മ്മ​തി​ച്ചി​ല്ല. ഇ​തേ​ത്തു​ട​ർ​ന്നു​ണ്ടാ​യ പ്ര​കോ​പ​ന​ത്തി​ലാ​ണു യു​വ​തി കാ​മു​ക​ന്‍റെ ജ​ന​നേ​ന്ദ്രി​യും മു​റി​ച്ചു​മാ​റ്റി​യ​ത്. ര​ക്ത​ത്തി​ൽ കു​ളി​ച്ചു കി​ട​ക്കു​ക​യാ​യി​രു​ന്ന യു​വാ​വി​ന്‍റെ നി​ല​വി​ളി കേ​ട്ടെ​ത്തി​യ അ​യ​ൽ​വാ​സി​ക​ളാ​ണ് ആ​ശു​പ​ത്രി​ലെ​ത്തി​ച്ച​ത്. യു​വ​തി​ക്കെ​തി​രേ പോ​ലീ​സ് കൊ​ല​ക്കു​റ്റ​ത്തി​നു കേ​സെ​ടു​ത്തു.

Read More

പി​ര​മി​ഡു​ക​ളു​ടെ എ​ണ്ണ​ത്തി​ൽ മു​ന്പ​ൻ സു​ഡാ​ൻ; നൈ​ൽ ന​ദി​യു​ടെ കി​ഴ​ക്ക​ൻ തീ​ര​ത്തു സു​ഡാ​നി​ൽ കാ​ണ​പ്പെ​ടു​ന്ന​ത് ചെ​റി​യ പി​ര​മി​ഡു​ക​ൾ

പി​ര​മി​ഡു​ക​ളെ​ക്കു​റി​ച്ചു കേ​ൾ​ക്കു​ന്പോ​ൾ, മ​ന​സി​ൽ ആ​ദ്യം ക​ട​ന്നു​വ​രു​ന്ന രാ​ജ്യം ഈ​ജി​പ്റ്റാ​യി​രി​ക്കും, കൂ​റ്റ​ൻ പി​ര​മി​ഡു​ക​ൾ​ക്കു പേ​രു​കേ​ട്ട രാ​ജ്യം! എ​ന്നാ​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ പി​ര​മി​ഡു​ക​ൾ ഉ​ള്ള രാ​ജ്യം ഈ​ജി​പ്റ്റ​ല്ല. അ​ത് സു​ഡാ​ൻ ആ​ണ്. 118 പി​ര​മി​ഡു​ക​ളാ​ണ് ഈ​ജി​പ്റ്റി​ൽ ക​ണ്ടെ​ത്തി​യി​ട്ടു​ള്ള​തെ​ങ്കി​ൽ സു​ഡാ​ന്‍റെ വി​ശാ​ല​മാ​യ മ​രു​പ്ര​ദേ​ശ​ങ്ങ​ളി​ൽ അ​വ​യു​ടെ എ​ണ്ണം 220-240 വ​രും. നൈ​ൽ ന​ദി​യു​ടെ കി​ഴ​ക്ക​ൻ തീ​ര​ത്തു സു​ഡാ​നി​ൽ കാ​ണ​പ്പെ​ടു​ന്ന നു​ബി​യ​ൻ മെ​റോ പി​ര​മി​ഡു​ക​ൾ താ​ര​ത​മ്യേ​നെ ചെ​റു​താ​ണ്. ബി​സി 2500-എ​ഡി 300 കാ​ല​ഘ​ട്ട​ത്തി​ൽ കു​ഷൈ​റ്റ് ഭ​ര​ണ​കാ​ല​ത്താ​ണ് നു​ബി​യ​ൻ പി​ര​മി​ഡു​ക​ൾ നി​ർ​മി​ച്ച​ത്. കു​ത്ത​നെ​യു​ള്ള വ​ശ​ങ്ങ​ളും മൂ​ർ​ച്ച​യു​ള്ള കോ​ണു​ക​ളും ഉ​ൾ​ക്കൊ​ള്ളു​ന്ന​താ​ണ് നു​ബി​യ​ൻ മെ​റോ പി​ര​മി​ഡ്. ഈ​ജി​പ്റ്റി​ലെ​ന്ന​പോ​ലെ സു​ഡാ​നി​ലും രാ​ജ​കീ​യ ശ​വ​കു​ടീ​ര​ങ്ങ​ളാ​ണ് പി​ര​മി​ഡു​ക​ൾ. കു​ഷൈ​റ്റ് ഭ​ര​ണാ​ധി​കാ​രി​ക​ളു​ടെ ജീ​വി​ത​ത്തി​ലേ​ക്കും ആ​ചാ​രാ​നു​ഷ്ഠാ​ന​ങ്ങ​ളി​ലേ​ക്ക് ഇ​വ വെ​ളി​ച്ചം വീ​ശു​ന്നു.

Read More

സ​മ​ത്വ​സു​ന്ദ​ര കാഴ്ചയ്ക്ക് സാക്ഷിയായി മഴയും..! ച​ങ്ങ​നാ​ശേ​രി​യി​ലെ എ​സ്ബി​യി​ല്‍ പെ​ണ്‍​കു​ട്ടി​ക​ളും അ​സം​പ്ഷ​നി​ല്‍ ആ​ണ്‍​കു​ട്ടി​ക​ളും എ​ത്തി; കാ​മ്പ​സു​ക​ളി​ല്‍ ആ​ഹ്ലാ​ദ​വ​ര​വേ​ല്പ്…

ച​ങ്ങ​നാ​ശേ​രി: കോ​രി​ച്ചൊ​രി​ഞ്ഞ മ​ഴ​യാ​ര​വ​ത്തി​നൊ​പ്പം കാ​മ്പ​സു​ക​ളി​ല്‍ ആ​ഹ്ലാ​ദം. എ​സ്ബി, അ​സം​പ്ഷ​ന്‍ ഓ​ട്ടോ​ണ​മ​സ് കോ​ള​ജു​ക​ളി​ലെ​ത്തി​യ വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് ഊ​ഷ്മ​ള വ​ര​വേ​ല്പ്. മ​യി​ല്‍​പ്പീ​ലി ന​ല്‍​കി എ​സ്ബി കോ​ള​ജി​ല്‍ പെ​ണ്‍​കു​ട്ടി​ക​ളെ വ​ര​വേ​റ്റ​പ്പോ​ള്‍ മ​ധു​രം ന​ല്‍​കി​യാ​ണ് അ​സം​പ്ഷ​നി​ല്‍ ആ​ണ്‍​കു​ട്ടി​ക​ളെ സ്വീ​ക​രി​ച്ച​ത്. ഒ​രു​നൂ​റ്റാ​ണ്ടി​ല​ധി​കം ബി​രു​ദ​പ​ഠ​ന​ത്തി​ന് ആ​ണ്‍​കു​ട്ടി​ക​ള്‍​ക്കു​മാ​ത്രം സ്വ​ന്ത​മാ​യി​രു​ന്ന എ​സ്ബി കോ​ള​ജി​ല്‍ പ്ര​വേ​ശ​നം നേ​ടി​യ പെ​ണ്‍​കു​ട്ടി​ക​ളും 74വ​ര്‍​ഷ​മാ​യി വ​നി​ത​ക​ള്‍​ക്കു​മാ​ത്രം സ്വ​ന്ത​മാ​യി​രു​ന്ന അ​സം​പ്ഷ​ന്‍ കോ​ള​ജി​ല്‍ ആ​ണ്‍​കു​ട്ടി​ക​ളും എ​ത്തി​യ​ത് ഇ​രു​ക​ലാ​ല​യ​ങ്ങ​ളു​ടേ​യും ച​രി​ത്ര​ത്തി​ന്‍റെ പു​ത്ത​ന്‍​വ​ഴി​ത്തി​രി​വാ​യി. ച​ങ്ങ​നാ​ശേ​രി അ​തി​രൂ​പ​ത​യു​ടെ മേ​ല്‍​നോ​ട്ട​ത്തി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന മ​ധ്യ​തി​രു​വി​താം​കൂ​റി​ലെ പ്ര​ശ​സ്ത ക​ലാ​ല​യ​ങ്ങ​ളാ​ണ് എ​സ്ബി, അ​സം​പ്ഷ​ന്‍ കോ​ള​ജു​ക​ള്‍. എ​സ്ബി​യി​ലെ ബി​രു​ദ കോ​ഴ്‌​സു​ക​ളു​ടെ പ്ര​വേ​ശ​നോ​ത്സ​വം മാ​ര്‍ കാ​വു​കാ​ട്ടു ഹാ​ളി​ല്‍ ചേ​ര്‍​ന്ന സ​മ്മേ​ള​ന​ത്തി​ല്‍ പൂ​ര്‍​വ​വി​ദ്യാ​ഥി​നി മി​നി ആ​ന്‍റ​ണി ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്രി​ന്‍​സി​പ്പ​ല്‍ ഫാ. ​റെ​ജി പ്ലാ​ത്തോ​ട്ടം, വൈ​സ് പ്രി​ന്‍​സി​പ്പ​ല്‍​മാ​രാ​യ റ​വ.​ഡോ. റ്റെ​ഡി കാ​ഞ്ഞൂ​പ്പ​റ​മ്പി​ല്‍, ഡോ. ​സി​ബി ജോ​സ​ഫ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. അ​സം​പ്ഷ​ന്‍ കോ​ള​ജി​ലെ പ്ര​വേ​ശ​നോ​ത്സ​വം ഇ​ന്‍​ഡോ​ര്‍​കോ​ര്‍​ട്ടി​ല്‍ എം​ജി സ​ര്‍​വ​ക​ലാ​ശാ​ലാ മു​ന്‍ വൈ​സ്ചാ​ന്‍​സ​ല​ര്‍ ഡോ. ​സി​റി​യ​ക്…

Read More

പ​ത്ത് വ​ർ​ഷ​മാ​യി വ​ധു​വി​നെ അ​ന്വേ​ഷി​ക്കു​ന്നു; ആ​രും ത​ന്നെ വി​വാ​ഹം ചെ​യ്യാ​ൻ ത​യാ​റാ​കു​ന്നി​ല്ല; വ​ധു​വി​നെ ക​ണ്ടെ​ത്താ​ൻ സ​ഹാ​യി​ക്ക​ണം… ജ​ന​സ​ന്പ​ർ​ക്ക പ​രി​പാ​ടി​യി​ൽ അ​പേ​ക്ഷ​യു​മാ​യി യു​വാ​വ്

അ​യ​ൽ​സം​സ്ഥാ​ന​മാ​യ ക​ർ​ണാ​ട​ക​യി​ൽ പ്രാ​യം 35 ക​ഴി​ഞ്ഞി​ട്ടും അ​വി​വാ​ഹി​ത​രാ​യി തു​ട​രു​ന്ന​വ​ർ അ​ന​വ​ധി യു​വാ​ക്ക​ളു​ണ്ട്. കൃ​ഷി ജീ​വ​നോ​പാ​ധി​യാ​യി സ്വീ​ക​രി​ച്ച​വ​രാ​ണ് ക​ല്യാ​ണം ന​ട​ക്കാ​ത്ത ചെ​റു​പ്പ​ക്കാ​രി​ൽ ഏ​റെ​യും. ക​ർ​ഷ​ക​രെ വി​വാ​ഹം ക​ഴി​ക്കാ​ൻ പെ​ൺ​കു​ട്ടി​ക​ൾ ത​യാ​റാ​കാ​ത്ത​താ​ണ് ഇ​വ​രു​ടെ വി​വാ​ഹ​സ്വ​പ്ന​ങ്ങ​ൾ ത​ല്ലി​ക്കെ​ടു​ത്തു​ന്ന​ത്. അ​തി​നി​ടെ ഒ​രു ക​ർ​ഷ​ക​ യു​വാ​വ് വ​ധു​വി​നെ ക​ണ്ടെ​ത്താ​ൻ സ​ഹാ​യി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ജ​ന​സ​ന്പ​ർ​ക്ക പ​രി​പാ​ടി​യി​ൽ അ​പേ​ക്ഷ​യു​മാ​യി എ​ത്തി​യി​രി​ക്കു​ക​യാ​ണ്. കൊ​പ്പാ​ൾ സ്വ​ദേ​ശി​യാ​യ സം​ഗ​പ്പ​യാ​ണ് അ​ധി​കൃ​ത​ർ​ക്ക് അ​പേ​ക്ഷ ന​ൽ​കി​യ​ത്. ക​ഴി​ഞ്ഞ 10 വ​ർ​ഷ​മാ​യി വ​ധു​വി​നെ അ​ന്വേ​ഷി​ക്കു​ക​യാ​ണെ​ന്നും ഒ​രു പെ​ൺ​കു​ട്ടി​യും ത​ന്നെ വി​വാ​ഹം ചെ​യ്യാ​ൻ ത​യാ​റാ​കു​ന്നി​ല്ലെ​ന്നും സം​ഗ​പ്പ പ​റ​യു​ന്നു. ദീ​ർ​ഘ​കാ​ലം വ​ധു​വി​നെ അ​ന്വേ​ഷി​ച്ചി​ട്ടും കി​ട്ടാ​ത്ത​തി​നാ​ൽ മാ​ന​സി​കാ​രോ​ഗ്യ​ത്തെ ബാ​ധി​ച്ചെ​ന്നും വ​ധു​വി​നെ ക​ണ്ടെ​ത്താ​ൻ ആ​രെ​ങ്കി​ലും സ​ഹാ​യി​ക്ക​ണ​മെ​ന്നും സം​ഗ​പ്പ അ​പേ​ക്ഷി​ക്കു​ന്നു. സം​ഗ​പ്പ​യു​ടെ പ​രാ​തി​യി​ൽ എ​ന്തു ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്ന​റി​യാ​തെ കു​ഴ​ങ്ങി​യി​രി​ക്കു​ക​യാ​ണ് അ​ധി​കൃ​ത​ർ. ക​ർ​ണാ​ട​ക​യി​ൽ ക​ർ​ഷ​ക​യു​വാ​ക്ക​ൾ​ക്കു വ​ധു​വി​നെ കി​ട്ടാ​ത്ത​ത് ഒ​രു സാ​മൂ​ഹ്യ​പ്ര​ശ്ന​മാ​യി മാ​റി​യ​തോ​ടെ ചെ​റു​പ്പ​ക്കാ​ർ സം​ഘ​ടി​ച്ച് വ്യ​ത്യ​സ്ത​മാ​യ പ്ര​തി​ക​ര​ണ​പ​രി​പാ​ടി​ക​ളു​മാ​യി രം​ഗ​ത്തെ​ത്തി​യി​രു​ന്നു. ധാ​ർ​വാ​ഡി​ലെ ഒ​രു​സം​ഘം യു​വാ​ക്ക​ൾ പെ​ൺ​കു​ട്ടി​ക​ളെ ബോ​ധ​വ​ത്ക​രി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ത​ഹ​സി​ൽ​ദാ​ർ​ക്ക്…

Read More