വാ​യു​മ​ലി​നീ​ക​ര​ണം; 10 ഇ​ന്ത്യ​ൻ ന​ഗ​ര​ങ്ങ​ളി​ൾ ഒ​രു​ വ​ർ​ഷം മ​രി​ക്കു​ന്ന​ത് 33,000 പേ​ർ

വാ​യു​മ​ലി​നീ​ക​ര​ണ​ത്തെ​ത്തു​ട​ർ​ന്ന് ഇ​ന്ത്യ​യി​ലെ പ​ത്തു ന​ഗ​ര​ങ്ങ​ളി​ലാ​യി ഒ​രു വ​ർ​ഷം മ​രി​ക്കു​ന്ന​ത് 33,000ലേ​റെ പേ​രെ​ന്നു പ​ഠ​ന​റി​പ്പോ​ർ​ട്ട്. മാ​ര​ക​രോ​ഗ​ങ്ങ​ൾ​ക്ക് അ​ടി​പ്പെ​ട്ടാ​ണു അ​ന്ത്യം സം​ഭ​വി​ക്കു​ന്ന​ത്. അ​ഹ​മ്മ​ദാ​ബാ​ദ്, ബം​ഗ​ളൂ​രു, ചെ​ന്നൈ, ഡ​ൽ​ഹി, ഹൈ​ദ​രാ​ബാ​ദ്, കോ​ൽ​ക്ക​ത്ത, മും​ബൈ, പൂ​നെ, ഷിം​ല, വാ​ര​ണാ​സി എ​ന്നീ ന​ഗ​ര​ങ്ങ​ളി​ലാ​ണു പ​ഠ​നം ന​ട​ത്തി​യ​ത്. 2008-2019 ഇ​ട​യി​ൽ സം​ഭ​വി​ച്ച മ​ര​ണ​ങ്ങ​ൾ അ​ടി​സ്ഥാ​ന​മാ​ക്കി​യു​ള്ള റി​പ്പോ​ർ​ട്ട് ലാ​ൻ​സെ​റ്റ് പ്ലാ​ന​റ്റ​റി ഹെ​ൽ​ത്തി​ൽ പ്ര​സി​ദ്ധീ​ക​രി​ച്ചി​ട്ടു​ണ്ട്. ഓ​രോ ക്യു​ബി​ക് മീ​റ്റ​ർ വാ​യു​വി​ലും 15 മൈ​ക്രോ​ഗ്രാം എ​ന്ന ലോ​കാ​രോ​ഗ്യ സം​ഘ​ട​ന​യു​ടെ മാ​ർ​ഗ​നി​ർ​ദേ​ശ​ത്തേ​ക്കാ​ൾ ഉ​യ​ർ​ന്ന​താ​ണ് ഇ​ന്ത്യ​ൻ ന​ഗ​ര​ങ്ങ​ളി​ലെ വാ​യു​മ​ലി​നീ​ക​ര​ണം. അ​ന്ത​രീ​ക്ഷ മ​ലി​നീ​ക​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട മ​ര​ണ​ങ്ങ​ൾ കൂ​ടു​ത​ലും ഡ​ൽ​ഹി​യി​ലാ​ണു രേ​ഖ​പ്പെ​ടു​ത്തി​യ​ത്. 12,000ഓ​ളം മ​ര​ണ​ങ്ങ​ൾ ഇ​വി​ടെ മാ​ത്ര​മു​ണ്ടാ​യി. ബം​ഗ​ളൂ​രു​വി​ൽ 2,100, ചെ​ന്നൈ​യി​ൽ 2,900, കോ​ൽ​ക്ക​ത്ത​യി​ൽ 4,700, മും​ബൈ​യി​ൽ 5,100 എ​ന്നി​ങ്ങ​നെ​യാ​ണു മ​ര​ണ​ക്ക​ണ​ക്ക്. അ​ശോ​ക യൂ​ണി​വേ​ഴ്സി​റ്റി, ക്രോ​ണി​ക് ഡി​സീ​സ് ക​ൺ​ട്രോ​ൾ സെ​ന്‍റ​ർ, സ്വീ​ഡ​നി​ലെ ക​രോ​ലി​ൻ​സ്ക ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട്, ഹാ​ർ​വാ​ർ​ഡ്, ബോ​സ്റ്റ​ൺ സ​ർ​വ​ക​ലാ​ശാ​ല​ക​ൾ എ​ന്നി​വി​ട​ങ്ങ​ളി​ലെ ഗ​വേ​ഷ​ക​രാ​ണു പ​ഠ​നം ന​ട​ത്തി​യ​ത്.

Read More

സോ​ഷ്യ​ൽ മീ​ഡി​യ ഉ​പ​യോ​ക്താ​ക്ക​ളു​ടെ ശ്ര​ദ്ധ​യ്ക്ക്; ‘പ്ര​ണ​യ​വ​ല’ വീ​ശി സൈ​ബ​ർ ത​ട്ടി​പ്പ് സം​ഘം കാ​ത്തി​രി​ക്കു​ന്നൂ…

പ്ര​ണ​യ​ത്തി​ന്‍റെ പേ​രി​ല്‍ സ​മ്മാ​ന​ങ്ങ​ള്‍ വാ​ഗ്ദാ​നം ചെ​യ്ത് സൈ​ബ​ർ ത​ട്ടി​പ്പ്. സോ​ഷ്യ​ല്‍ മീ​ഡി​യ പ്ലാ​റ്റ്ഫോ​മു​ക​ള്‍ ഉ​പ​യോ​ഗി​ക്കു​ന്ന​വ​രാ​ണ് ഇ​ത്ത​രം ത​ട്ടി​പ്പു​ക​ളി​ല്‍ വീ​ഴു​ന്ന​ത്. ക​ഴി​ഞ്ഞ വ​ര്‍​ഷം കോ​ഴി​ക്കോ​ട്ട് ഇ​ത്ത​ര​മൊ​രു കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്തി​രു​ന്നു. വി​ദേ​ശ രാ​ജ്യ​ങ്ങ​ളി​ല്‍​നി​ന്നു​ള്ള വ്യ​ക്തി​ക​ളാ​ണെ​ന്ന വ്യാ​ജേ​ന ഡേ​റ്റിം​ഗ് പ്ലാ​റ്റ്ഫോ​മു​ക​ളി​ലും മാ​ട്രി​മോ​ണി​യി​ല്‍ ആ​പ്ലി​ക്കേ​ഷ​നു​ക​ളി​ലും സോ​ഷ​ല്‍ മീ​ഡി​യ വ​ഴി​യു​മാ​ണ് ഇ​ര​ക​ളെ ല​ക്ഷ്യ​മി​ടു​ന്ന​തെ​ന്ന് സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ര്‍ രാ​ജ്പാ​ല്‍ മീ​ണ പ​റ​ഞ്ഞു. ഇ​ര​ക​ളു​മാ​യി അ​ടു​ത്ത ബ​ന്ധം സ്ഥാ​പി​ച്ച​ശേ​ഷം അ​ന്താ​രാ​ഷ്ട്ര പാ​ഴ്സ​ലു​ക​ള്‍ വ​ഴി വി​ല​യേ​റി​യ സ​മ്മാ​നം അ​യ​യ്ക്കാ​മെ​ന്ന് വാ​ഗ്ദാ​നം ന​ല്‍​കു​ന്നു. അ​തി​നു​ശേ​ഷം, പാ​ഴ്സ​ല്‍ അ​യ​ച്ചെ​ന്നും അ​തു ല​ഭി​ക്കു​ന്ന​തി​നു പാ​ഴ്സ​ല്‍ ഫീ​സ് ആ​വ​ശ്യ​മാ​ണെ​ന്നും ഇ​ര​യെ അ​റി​യി​ക്കും. തു​ട​ര്‍​ന്ന് ക​സ്റ്റം​സ് ഫീ​സി​നു​വേ​ണ്ടി വ്യാ​ജ ക​സ്റ്റം​സ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ ഇ​ര​യെ ബ​ന്ധ​പ്പെ​ടും. ഒ​രു നി​ര്‍​ദി​ഷ്ട അ​ക്കൗ​ണ്ടി​ലേ​ക്ക് പ​ണ​മ​യ​ക്കാ​ന്‍ ഇ​ര​യോ​ട് ആ​വ​ശ്യ​പ്പെ​ടും. പ​ണ​മ​യ​ച്ചു​ക​ഴി​ഞ്ഞാ​ല്‍ സ​മ്മാ​നം ഒ​രി​ക്ക​ലും ഇ​ര​ക​ള്‍​ക്കു ല​ഭി​ക്കി​ല്ല. ത​ട്ടി​പ്പു​കാ​ര​ന്‍ രം​ഗ​ത്തു​നി​ന്നു പി​ന്‍​മാ​റും. അ​ഡ്വാ​ന്‍​സ്ഡ് പേ​മെ​ന്‍റ് ആ​വ​ശ്യ​മു​ള്ള എ​ല്ലാ സ​മ്മാ​ന വാ​ഗ്ദാ​ന​ങ്ങ​ളും…

Read More

‘മാം​സ​ക്കൊ​തി​യ​ന്മാ​ർ വ​യ​നാ​ട​ൻ കാ​ടു​ക​ൾ താ​വ​ള​മാ​ക്കു​ന്നു’

വ​യ​നാ​ട​ൻ കാ​ടു​ക​ൾ മാം​സ​ക്കൊ​തി​യ​ന്മാ​രാ​യ കാ​ട്ടു​നാ​യ്ക്ക​ളു​ടെ താ​വ​ള​മാ​കു​ക​യാ​ണ്. ഇ​ന്ത്യ​ൻ വൈ​ൽ​ഡ് ഡോ​ഗ്സ്, ഏ​ഷ്യാ​റ്റി​ക് വൈ​ൽ​ഡ് ഡോ​ഗ് എ​ന്നീ പേ​രു​ക​ളി​ൽ അ​റി​യ​പ്പെ​ടു​ന്ന ഇ​വ വ​യ​നാ​ട​ൻ കാ​ടു​ക​ളി​ൽ ഇ​പ്പോ​ൾ സ്ഥി​രം കാ​ഴ്ച​യാ​ണ്. ഒ​രു കാ​ല​ത്ത് കാ​ടു​ക​ളി​ൽ അ​ന്യ​മാ​യി​രു​ന്നു കാ​ട്ടു​നാ​യ്ക്ക​ൾ. ശാ​സ്ത്രീ​യ പ​ഠ​നം 2019 ൽ ​വ​യ​നാ​ട്, നാ​ഗ​ർ​ഹോ​ള, ബ​ന്ദി​പ്പു​ർ, മു​തു​മ​ല തു​ട​ങ്ങി​യ വ​ന്യ​ജീ​വി സ​ങ്കേ​ത​ങ്ങ​ളി​ലാ​ണ് ഇ​വ കൂ​ടു​ത​ലാ​യു​മു​ള്ള​ത്. 2019 ലെ ​ക​ണ​ക്കെ​ടു​പ്പി​ൽ 50-ഒാ​ളം കാ​ട്ടു​നാ​യ്ക്ക​ളെ ക​ണ്ടെ​ത്തി​യി​രു​ന്നു. വൈ​ൽ​ഡ് ലൈ​ഫ് ക​ൺ​സ​ർ​വേ​ഷ​ൻ സൊ​സൈ​റ്റി ഓ​ഫ് ഇ​ന്ത്യ, നാ​ഷ​ണ​ൽ സെ​ന്‍റ​ർ ബ​യോ​ള​ജി​ക്ക​ൽ സ​യ​ൻ​സ്, കേ​ര​ള വെ​റ്റ​റി​ന​റി ആ​ൻ​ഡ് ആ​നി​മ​ൽ സ​യ​ൻ​സ് യൂ​ണി​വേ​ഴ്സി​റ്റി, യു​എ​സ്എ​യി​ലെ ഫ്ളോ​റി​ഡ, സ്റ്റാ​ന്‍റ്ഫോ​ർ​ഡ് യൂ​ണി​വേ​ഴ്സി​റ്റി​ക​ളു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് കാ​ട്ടു​നാ​യ്ക്ക​ളു​ടെ സെ​ൻ​സ​സ് ഇ​ന്ത്യ​യി​ലാ​ദ്യ​മാ​യി ന​ട​ത്തി​യ​ത്. ഇ​തി​ലാ​ണ് വം​ശ​നാ​ശ ഭീ​ഷ​ണി നേ​രി​ടു​ന്ന കാ​ട്ടു​നാ​യ്ക്ക​ളെ വ​യ​നാ​ട് വ​ന്യ​ജീ​വി സ​ങ്കേ​ത​ത്തി​ൽ ക​ണ്ടെ​ത്തി​യ​ത്. 350 ച​തു​ര​ശ്ര കി​ലോ​മീ​റ്റ​റാ​ണു വ​യ​നാ​ട് വ​ന്യ​ജീ​വി​സ​ങ്കേ​ത​ത്തി​ന്‍റെ വി​സ്തൃ​തി. കാ​ട്ടു​നാ​യ്ക്ക​ളു​ടെ കാ​ഷ്ടം ശേ​ഖ​രി​ച്ച് അ​തി​ൽ​നി​ന്നു ഡി​എ​ൻ​എ വേ​ർ​തി​രി​ച്ച്…

Read More

ഇ​ത് യ​ഥാ​ർ​ഥ നാ​യ​ക​ൻ: റോ​ഡ് മു​റി​ച്ചു ക​ട​ത്താ​ൻ ‘സ്പൈ​ഡ​ർ​മാ​ൻ’; കൈ​യ​ടി​ച്ച് സോ​ഷ്യ​ൽ മീ​ഡി​യ

സാ​ങ്ക​ൽ​പ്പി​ക ക​ഥാ​പാ​ത്ര​മാ​യ “സ്‌​പൈ​ഡ​ർ മാ​ന്‍റെ’ വേ​ഷ​മി​ട്ട ഒ​രാ​ൾ യ​ഥാ​ർ​ഥ ജീ​വി​ത​ത്തി​ൽ നാ​യ​ക​നാ​യ​ത് സോ​ഷ്യ​ൽ മീ​ഡി​യ​യു​ടെ പ്ര​ശം​സ​പി​ടി​ച്ചു പ​റ്റി. രാ​ജ​സ്ഥാ​ന്‍റെ ത​ല​സ്ഥാ​ന ന​ഗ​രി​യാ​യ ജ​യ്പു​രി​ലാ​ണു സം​ഭ​വം. തി​ര​ക്കേ​റി​യ ന​ഗ​ര​ത്തി​ൽ ചീ​റി​പ്പാ​യു​ന്ന വാ​ഹ​ന​ങ്ങ​ൾ ക​ണ്ട് റോ​ഡ് മു​റി​ച്ചു ക​ട​ക്കാ​ൻ ആ​ശ​ങ്ക​പ്പെ​ടു​ന്ന ഒ​രു വ​യോ​ധി​ക​യു​ടെ അ​ടു​ത്തേ​ക്കു സ്പൈ​ഡ​ർ​മാ​ൻ വേ​ഷ​ധാ​രി എ​ത്തു​ന്നു. തു​ട​ർ​ന്നു സ്ത്രീ​യു​ടെ കൈ​യി​ൽ​പി​ടി​ച്ച് സു​ര​ക്ഷി​ത​മാ​യി റോ​ഡി​ന്‍റെ അ​പ്പു​റ​മെ​ത്തി​ക്കു​ന്നു. ഇ​തി​ന്‍റെ വീ​ഡി​യോ​യ്ക്ക് സ​മൂ​ഹ​മാ​ധ്യ​മ​ത്തി​ൽ നി​റ​ഞ്ഞ കൈ​യ​ടി​യാ​ണ് കി​ട്ടി​യ​ത്. റീ​ൽ​സി​നു​വേ​ണ്ടി ത‍​യാ​റാ​ക്കി​യ വീ​ഡി​യോ ആ​ണി​തെ​ന്ന അ​ഭി​പ്രാ​യം ചി​ല​രി​ൽ​നി​ന്നു​ണ്ടാ​യി എ​ന്ന​ത് മ​റ്റൊ​രു കാ​ര്യം.    

Read More

“താ​ഴ് വാ​ര​ങ്ങ​ള്‍ പാ​ടു​മ്പോ​ൾ…​ഇ​ന്ദു​ക​ള​ങ്കം ച​ന്ദ​ന​മാ​യെ​ന്‍ ക​ര​ളി​ല്‍ പെ​യ്തു ….” റീ​ല്‍​സ് അ​ടി​പൊ​ളി; വ​ൻ പി​ന്തു​ണ, സ​ർ​ഗാ​ത്മ​ക​മെ​ന്ന് മ​ന്ത്രി​യും

തി​രു​വ​ല്ല ന​ഗ​ര​സ​ഭ​യി​ലെ ഒ​മ്പത് ജീ​വ​ന​ക്കാ​ര്‍ ത​ങ്ങ​ളു​ടെ സ​ര്‍​ഗാ​ത്മ​ക​ത​യെ ഒ​ന്നു പൊ​ലി​പ്പി​ക്കാ​ന്‍ ശ്ര​മി​ച്ച​ത് നാ​ട്ടി​ല്‍ സ​ജീ​വ ച​ര്‍​ച്ച​യാ​യ​തി​നു പി​ന്നാ​ലെ ഇ​തേ താ​ളം ഏ​റ്റെ​ടു​ത്ത് വീ​ണ്ടും റീ​ല്‍​സു​ക​ള്‍. സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ല്‍ ശ്ര​ദ്ധി​ക്കു​ന്ന റീ​ല്‍​സ് ത​ന്നെ​യാ​ണ് ന​ഗ​ര​സ​ഭ വ​ന​ക്കാ​രു​ടേ​താ​യി പു​റ​ത്തു​വ​ന്ന​ത്. “താ​ഴ് വാ​ര​ങ്ങ​ള്‍ പാ​ടു​ന്പോ​ൾ…​ഇ​ന്ദു​ക​ള​ങ്കം ച​ന്ദ​ന​മാ​യെ​ന്‍ ക​ര​ളി​ല്‍ പെ​യ്തു ….” എ​ന്ന പാ​ട്ടി​നൊ​പ്പം താ​ളം​പി​ടി​ച്ച് ചു​വ​ടു​വ​ച്ച് ഓ​ഫീ​സ് ജോ​ലി​ക​ള്‍ ചെ​യ്യു​ന്ന തി​രു​വ​ല്ല ന​ഗ​ര​സ​ഭ​യി​ലെ ജീ​വ​ന​ക്കാ​ര്‍ പ​ക​ര്‍​ത്തി​യ റീ​ല്‍​സി​ന് സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ല്‍ കു​റ​ഞ്ഞ ദി​വ​സ​ങ്ങ​ള്‍ കൊ​ണ്ടു വ​ന്‍​പ്ര​തി​ക​ര​ണ​മാ​ണ് ല​ഭി​ച്ച​ത്. വ​നി​താ ജീ​വ​ന​ക്കാ​ര്‍ അ​ട​ക്ക​മു​ള്ള​വ​ര്‍ പാ​ട്ടി​നൊ​പ്പം ചു​ണ്ട​ന​ക്കി പാ​ടു​ന്ന​താ​യി അ​ഭി​ന​യി​ച്ച് ഫ​യ​ല്‍ കൈ​മാ​റു​ന്ന ചി​ത്ര​ങ്ങ​ളാ​ണ് റീ​ലി​ല്‍ ഉ​ള്ള​ത്. ഓ​ഫീ​സി​ലെ ജീ​വ​ന​ക്കാ​രു​ടെ കൈ​യി​ലൂ​ടെ ഫ​യ​ല്‍ കൈ​മാ​റി പാ​ട്ടി​ന്‍റെ വ​രി​ക​ള്‍​ക്ക​നു​സ​രി​ച്ച് ഓ​ഫീ​സി​ന്‍റെ ഓ​രോ ഭാ​ഗ​ത്തെ​യും ജീ​വ​ന​ക്കാ​ര്‍ താ​ളം​പി​ടി​ച്ച് പാ​ട്ടു​പാ​ടി വീ​ഡി​യോ​യു​ടെ ഭാ​ഗ​മാ​കു​ന്ന ദൃ​ശ്യം പ​ക​ര്‍​ത്തു​ന്ന സ​മ​യ​ത്ത് ഓ​ഫീ​സി​ല്‍ ആ​ള്‍​ത്തി​ര​ക്കു​മി​ല്ല. ഇ​തേ ചു​വ​ടി​ലും താ​ള​ത്തി​ലു​മൊ​ക്കെ പോ​ലീ​സു​കാ​രു​ടേ​താ​യി ഒ​രു റീ​ല്‍ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ല്‍ ഇ​ടം​നേ​ടി​യി​രു​ന്നു.…

Read More

കാ​ണേ​ണ്ട ആ​ന​ക്കാ​ഴ്ച…! ഒ​രു​മി​ച്ച് പു​ഴ നീ​ന്തി നൂ​റി​ലേ​റെ ആ​ന​ക​ൾ; വൈ​റ​ലാ​യി വീ​ഡി​യോ

നി​റ​ഞ്ഞൊ​ഴു​കു​ന്ന ബ്ര​ഹ്മ​പു​ത്ര ന​ദി അ​നാ​യാ​സം നീ​ന്തി​ക്ക​യ​റു​ന്ന ആ​ന​ക്കൂ​ട്ട​ത്തെ ക​ണ്ട് അ​ദ്ഭു​ത​പ്പെ​ട്ടി​രി​ക്കു​ക​യാ​ണ് സോ​ഷ്യ​ല്‍ മീ​ഡി​യ. സാ​ധാ​ര​ണ ആ​ന​ക്കൂ​ട്ട​ങ്ങ​ളി​ൽ അ​ഞ്ച് മു​ത​ല്‍ 15 വ​രെ അം​ഗ​ങ്ങ​ളെ​വ​രെ​യാ​ണു കാ​ണാ​റു​ള്ള​തെ​ങ്കി​ൽ പു​ഴ ക​ട​ക്കാ​ൻ വ​ന്ന കൂ​ട്ട​ത്തി​ൽ ചെ​റു​തും വ​ലു​തു​മാ​യ നൂ​റി​ലേ​റെ ആ​ന​ക​ൾ ഉ​ണ്ടാ​യി​രു​ന്നു. ലാ​ന്‍​ഡ്‌​സ്‌​കേ​പ് ഫോ​ട്ടോ​ഗ്രാ​ഫ​ര്‍ സ​ച്ചി​ന്‍ ഭ​രാ​ലി പ​ക​ർ​ത്തി​യ ആ ​ദൃ​ശ്യ​ങ്ങ​ള്‍ സോ​ഷ്യ​ല്‍ മീ​ഡി​യ ഏ​റ്റെ​ടു​ത്തു. അ​സ​മി​ലെ ജോ​ര്‍​ഹ​ട്ട് ജി​ല്ല​യി​ലെ നി​മ​തി​ഘ​ട്ടി​ലാ​ണ് ഈ ​അ​ത്യ​പൂ​ർ​വ കാ​ഴ്ച ദൃ​ശ്യ​മാ​യ​ത്. ബ്ര​ഹ്മ​പു​ത്ര ന​ദി​ക്കു കു​റു​കെ ആ​ന​ക്കൂ​ട്ടം അ​സ്വ​ദി​ച്ചു നീ​ന്തു​ക​യാ​യി​രു​ന്നു. ആ​ന​ക​ള്‍​ക്കു നീ​ന്താ​ന​റി​യു​മോ എ​ന്ന സം​ശ​യം ഇ​തി​ന്‍റെ വീ​ഡി​യോ ക​ണ്ടാ​ൽ അ​തോ​ടെ തീ​രും. ഇ​ന്ത്യ-​ബം​ഗ്ലാ​ദേ​ശ്-​ചൈ​ന എ​ന്നീ മൂ​ന്നു​രാ​ജ്യ​ങ്ങ​ളി​ലൂ​ടെ ഒ​ഴു​കു​ന്ന ലോ​ക​ത്തി​ലെ നീ​ളം കൂ​ടി​യ ന​ദി​ക​ളി​ലൊ​ന്നാ​ണ് ബ്ര​ഹ്മ​പു​ത്ര. ജ​ല​സ​മൃ​ദ്ധി​യു​ടെ കാ​ര്യ​ത്തി​ലും ബ്ര​ഹ്മ​പു​ത്ര പി​ന്നി​ല​ല്ല.‌ സ​ച്ചി​ന്‍ ഭ​രാ​ലി പ​ക​ർ​ത്തി​യ ആ​ന​ക്കൂ​ട്ട നീ​രാ​ട്ടി​ന്‍റെ വീ​ഡി​യോ മു​തി​ര്‍​ന്ന ഇ​ന്ത്യ​ന്‍ ഫോ​റ​സ്റ്റ് സ​ര്‍​വീ​സ് (ഐ​എ​ഫ്എ​സ്) ഓ​ഫീ​സ​ര്‍ സു​ധാ രാ​മ​ന്‍ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ പ​ങ്കു​വ​ച്ചു.…

Read More

കാ​വി​യി​ൽ നി​ന്ന് മ​ഞ്ഞ​യി​ലേ​ക്ക്; അ​യോ​ധ്യ​യി​ലെ പൂ​ജാ​രി​മാ​ർ ഇ​നി മു​ത​ൽ മ​ഞ്ഞ വ​സ്ത്രം ധ​രി​ക്ക​ണം, ഫോ​ൺ ഉ​പ​യോ​ഗി​ക്കു​ന്ന​തി​ലും വി​ല​ക്ക്

അ​യോ​ധ്യ​യി​ലെ പൂ​ജാ​രി​മാ​രു​ടെ വ​സ്ത്രം കാ​വി നി​റ​ത്തി​ൽ നി​ന്നും മ​ഞ്ഞ നി​റ​ത്തി​ലേ​ക്ക് മാ​റ്റി. ക്ഷേ​ത്രം ട്ര​സ്റ്റ് പൂ​ജാ​രി​മാ​ർ​ക്കാ​യി പു​റ​ത്തി​റ​ക്കി​യ പു​തി​യ നി​ർ​ദേ​ശ​ങ്ങ​ളി​ലാ​ണ് ഡ്ര​സ് കോ​ഡും ഉ​ൾ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. മു​ൻ​പ് കാ​വി നി​റ​ത്തി​ലു​ള്ള കു​ർ​ത്തി​യും ദോ​ത്തി​യും ത​ല​പ്പാ​വു​മാ​യി​രു​ന്നു പൂ​ജാ​രി​മാ​രു​ടെ വേ​ഷം. ഇ​നി ഇ​തെ​ല്ലാം മ​ഞ്ഞ നി​റ​ത്തി​ലേ​ക്ക് മാ​റും. ഫോ​ൺ ക്ഷേ​ത്ര​ത്തി​ലേ​ക്ക് കൊ​ണ്ടു​പോ​കു​ന്ന​തി​നും വി​ല​ക്കു​ണ്ട്. സു​ര​ക്ഷ​യു​ടെ ഭാ​ഗ​മാ​യാ​ണ് ഫോ​ൺ കൊ​ണ്ടു​വ​രു​ന്ന​തി​ൽ നി​ന്നും പൂ​ജാ​രി​മാ​രെ വി​ല​ക്കി​യ​തെ​ന്ന് ക്ഷേ​ത്രം ട്ര​സ്റ്റ് പ​റ​ഞ്ഞു. ക്ഷേ​ത്ര​ത്തി​ന്‍റെ ചി​ത്ര​ങ്ങ​ൾ സോ​ഷ്യ​ൽ മീ​ഡി​യ വ​ഴി പ്ര​ച​രി​ച്ച​തോ​ടെ​യാ​ണ് ഫോ​ൺ കൊ​ണ്ടു​വ​രു​ന്ന​തി​ൽ നി​ന്ന് പൂ​ജാ​രി​മാ​രെ വി​ല​ക്കി​ക്കൊ​ണ്ടു​ള്ള നി​ർ​ദേ​ശം പു​റ​ത്തു​വി​ട്ട​ത്. രാ​മ​ക്ഷേ​ത്ര​ത്തി​ൽ പ്ര​ധാ​ന​മാ​യും ഒ​രു പൂ​ജാ​രി​യും ഇ​ദ്ദേ​ഹ​ത്തി​ന് സ​ഹാ​യി​ക​ളാ​യി നാ​ല് പൂ​ജാ​രി​മാ​രു​മാ​ണ് ഉ​ള്ള​ത്. പു​ല​ർ​ച്ചെ 3.30 മു​ത​ൽ രാ​ത്രി 11 മ​ണി​വ​രെ​യാ​ണ് ക്ഷേ​ത്ര​ത്തി​ൽ ശു​ശ്രൂ​ഷ ചെ​യ്യേ​ണ്ട​തെ​ന്നാ​ണ് ട്ര​സ്റ്റി​ന്‍റെ നി​ർ​ദേ​ശം.

Read More

‘വി​മാ​നം വൈ​കാ​നു​ള്ള കാ​ര​ണം’: ഇ​ൻ​ഡി​ഗോ വി​മാ​ന​ത്തി​ൽ നൃ​ത്തം ചെ​യ്യു​ന്ന റീ​ലു​മാ​യി യാ​ത്ര​ക്കാ​രി; വൈ​റ​ൽ വീ​ഡി​യോ​യ്ക്ക് വി​മ​ർ​ശ​ന​വു​മാ​യി സോ​ഷ്യ​ൽ മീ​ഡി​യ

പൊ​തു സ്ഥ​ല​ങ്ങ​ളി​ൽ നൃ​ത്തം ചെ​യ്യു​ന്ന വീ​ഡി​യോ​ക​ൾ ചി​ത്രീ​ക​രി​ക്കു​ന്ന​തും പ​ങ്കി​ടു​ന്ന​തും ഇ​പ്പോ​ൾ ട്രെ​ൻ​ഡാ​യി മാ​റി​യി​രി​ക്കു​ക​യാ​ണ്. ​പ​ല സോ​ഷ്യ​ൽ മീ​ഡി​യ ഇ​ൻ​ഫ്ലു​വ​ൻ​സേ​ഴ്സും തി​ര​ക്കേ​റി​യ സ്ഥ​ല​ങ്ങ​ളാ​ണ് വീ​ഡി​യോ ചി​ത്രീ​ക​ര​ണ​ത്തി​നാ​യി തി​ര​ഞ്ഞെ​ടു​ക്കു​ന്ന​ത്. പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് ബു​ദ്ധി​മു​ട്ട് ഉ​ണ്ടാ​കു​മെ​ന്ന് അ​റി​ഞ്ഞി​ട്ടും ശ്ര​ദ്ധി​ക്ക​പ്പെ​ടു​വാ​ൻ വേ​ണ്ടി​യാ​ണ് ഇ​ക്കൂ​ട്ട​ർ ആ​ളു​ക​ളു​ടെ ഇ​ട​യി​ലേ​ക്ക് ഇ​റ​ങ്ങി​ച്ചെ​ല്ലു​ന്ന​ത്. അ​ടു​ത്തി​ടെ ഇ​ത്ത​ര​ത്തി​ലു​ള്ള നി​ര​വ​ധി വീ​ഡി​യോ​ക​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ലാ​യി​രു​ന്നു. അ​തി​ൽ അ​വ​സാ​ന​ത്തേ​ത് ഇ​ൻ​ഡി​ഗോ വി​മാ​ന​ത്തി​ൽ നി​ന്നു​ള്ള വീ​ഡി​യോ​യാ​ണ്. വി​മാ​ന​ത്തി​ലു​ണ്ടാ​യി​രു​ന്ന ഒ​രു യാ​ത്ര​ക്കാ​രി​യാ​ണ് മ​റ്റ് യാ​ത്ര​ക്കാ​രു​ടെ ഇ​ട​യി​ൽ​വ​ച്ച് റീ​ൽ ചി​ത്രീ​ക​രി​ച്ച​ത്.  യാ​ത്ര​ക്കാ​രി​ൽ ചി​ല​ർ ഈ ​സ്ത്രീ​യു​ടെ നൃ​ത്തം ശ്ര​ദ്ധി​ക്കാ​ത്ത മ​ട്ടി​ൽ ഇ​രി​ക്കു​മ്പോ​ൾ മ​റ്റ് ചി​ല​രാ​ക​ട്ടെ പ​ര​സ്പ​രം ഞെ​ട്ട​ലോ​ടെ നോ​ക്കു​ക​യും ചെ​യ്യു​ന്നു​ണ്ട്. ​സ​ൽ​മ ഷെ​യ്ഖ് എ​ന്ന ഉ​പ​യോ​ക്താ​വാ​ണ് ഇ​ൻ​സ്റ്റാ​ഗ്രാ​മി​ൽ വീ​ഡി​യോ പ​ങ്കി​ട്ടി​രി​ക്കു​ന്ന​ത്. ത​മി​ഴ് ആ​ക്ഷ​ൻ ചി​ത്ര​മാ​യ ബാ​ഷ​യി​ലെ ജ​ന​പ്രി​യ ത​മി​ഴ് ഗാ​ന​മാ​യ സ്റ്റൈ​ൽ സ്‌​റ്റൈ​ലി​ൽ എ​ന്ന ഗാ​ന​ത്തി​നാ​ണ് അ​വ​ർ നൃ​ത്തം ചെ​യ്യു​ന്ന​ത്. 2 ദ​ശ​ല​ക്ഷ​ത്തോ​ളം വ്യൂ​സാ​ണ് വീ​ഡി​യോ​യ്ക്ക് ല​ഭി​ച്ചി​രി​ക്കു​ന്ന​ത്. നി​ര​വ​ധി​പേ​രാ​ണ് വീ​ഡി​യോ​യ്ക്ക്…

Read More

വ​ന്ദേ ഭാ​ര​ത് ട്രെ​യി​നി​ൽ ചോ​ർ​ച്ച: ദൃ​ശ്യ​ങ്ങ​ൾ പ​ക​ർ​ത്തി യാ​ത്ര​ക്കാ​ര​ൻ; സം​ഭ​വ​ത്തി​ൽ റെ​യി​ൽ​വേ​യു​ടെ പ്ര​തി​ക​ര​ണ​മി​ങ്ങ​നെ…

വ​ന്ദേ ഭാ​ര​ത് ട്രെ​യി​നു​ക​ളി​ലെ സു​ഖ​സൗ​ക്യ​ര​ങ്ങ​ൾ വ​ള​രെ ശ്ര​ദ്ധേ​യ​മാ​ണ്. എ​ന്നാ​ൽ അ​ടു​ത്തി​ടെ ന​ട​ന്ന ഒ​രു സം​ഭ​വം ഈ ​സൗ​ക​ര്യ​ങ്ങ​ളി​ൽ ആ​ശ​ങ്ക​യു​ണ്ടാ​ക്കി​യി​ട്ടു​ണ്ട്. ഡ​ൽ​ഹി​യി​ൽ നി​ന്ന് വാ​ര​ണാ​സി​യി​ലേ​ക്ക് പോകുന്ന ട്രെ​യി​ൻ ന​മ്പ​ർ 22416 ൽ ​യാ​ത്ര ചെ​യ്ത ഒ​രു യാ​ത്ര​ക്കാ​ര​ൻ വ​ന്ദേ ഭാ​ര​ത് ട്രെ​യി​നി​ന്‍റെ മേ​ൽ​ക്കൂ​ര​യി​ൽ നി​ന്ന് വെ​ള്ളം ഒ​ഴു​കു​ന്ന​ത് കാ​ണി​ക്കു​ന്ന ഒ​രു വീ​ഡി​യോ പ​ങ്കു​വ​ച്ചി​രു​ന്നു. ഈ ​ദൃ​ശ്യ​ങ്ങ​ൾ സ​മൂ​ഹ​മാ​ധ്യ​മ​ത്തി​ൽ പ്ര​ച​രി​ക്കാ​ൻ തു​ട​ങ്ങി​യ​തോ​ടെ റെ​യി​ൽ​വേ അ​തോ​റി​റ്റി​യെ വി​മ​ർ​ശി​ച്ചു​കൊ​ണ്ട് ആ​ളു​ക​ൾ രം​ഗ​ത്തെ​ത്തു​ക​യും ചെ​യ്തു. മു​ൻ​പും നി​ര​വ​ധി യാ​ത്ര​ക്കാ​ർ സ​മാ​ന​മാ​യ പ്ര​ശ്ന​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്തി​ട്ടുണ്ട്. തി​രു​വ​ന​ന്ത​പു​രം-​കാ​സ​ർ​കോ​ട് വ​ന്ദേ ഭാ​ര​ത് എ​ക്‌​സ്പ്ര​സി​ലും സ​മാ​ന​മാ​യ പ്ര​ശ്‌​നം ഉ​ണ്ടാ​യി​ട്ടു​ണ്ടായിരുന്നു. അ​തേ​സ​മ​യം, വൈ​റ​ലാ​യ വീ​ഡി​യോ​യോ​ട് പ്ര​തി​ക​രി​ച്ച് നോ​ർ​ത്തേ​ൺ റെ​യി​ൽ​വേ പ്ര​ശ്ന​ത്തെ അ​ഭി​സം​ബോ​ധ​ന ചെ​യ്യു​ക​യും ചോ​ർ​ച്ച പ​രി​ഹ​രി​ച്ച​താ​യി പ്ര​സ്താ​വി​ക്കു​ക​യും ചെ​യ്തു. എ​ക്‌​സി​ൽ പ​ങ്കു​വ​ച്ച വീ​ഡി​യോ ഇ​തി​നോ​ട​കം ത​ന്നെ വൈ​റ​ലാ​യി 25,000-ല​ധി​കം വ്യൂ​സ് നേ​ടി. वंदेभारत ट्रेन का हाल देखिए ये…

Read More

ത​ത്സ​മ​യ റി​പ്പോ​ര്‍​ട്ടിം​ഗി​നി​ടെ പാ​ക് മാ​ധ്യ​മ പ്ര​വ​ര്‍​ത്ത​ക​യെ കാ​ള കു​ത്തി; വീഡിയോ വൈറൽ

ത​ത്സ​മ​യ റി​പ്പോ​ര്‍​ട്ടിം​ഗി​നി​ടെ പാ​ക്കി​സ്ഥാ​ൻ മാ​ധ്യ​മ പ്ര​വ​ര്‍​ത്ത​ക​യെ കാ​ള കു​ത്തി പ​രി​ക്കേ​ൽ​പി​ച്ചു. തി​ര​ക്കേ​റി​യ ക​ന്നു​കാ​ലി ച​ന്ത​യി​ൽ പ​ശു​ക്ക​ളു​ടെ വി​ല്പ​ന​യെ​ക്കു​റി​ച്ച് റി​പ്പോ​ര്‍​ട്ട് ചെ​യ്യു​ന്ന​തി​നി​ടെ അ​പ്ര​തീ​ക്ഷി​ത​മാ​യി ഒ​രു കാ​ള വ​നി​താ റി​പ്പോ​ര്‍​ട്ട​റെ കു​ത്തി തെ​റി​പ്പി​ക്കു​ക​യാ​യി​രു​ന്നു. ഇ​തി​ന്‍റെ വീ​ഡി​യോ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ല്‍ വൈ​റ​ലാ​യി. ഇ​ടി കൊ​ണ്ട റി​പ്പോ​ര്‍​ട്ട​ര്‍ നി​ല​വി​ളി​യോ​ടെ തെ​റി​ച്ച് വീ​ഴു​ന്ന​തു വീ​ഡി​യോ​യി​ല്‍ കാ​ണാം. ആ​ളു​ക​ൾ കാ​ള​യെ പി​ടി​ച്ച് മാ​റ്റു​ന്ന​തും വീ​ഡി​യോ​യി​ലു​ണ്ട്. ലാ​ഹോ​ർ ആ​സ്ഥാ​ന​മാ​യു​ള്ള വാ​ർ​ത്താ സം​ഘ​ട​ന​യാ​യ സി​റ്റി 42 -ന്‍റെ വ​നി​താ റി​പ്പോ​ര്‍​ട്ട​ര്‍​ക്കാ​ണ് കാ​ള​യു​ടെ കു​ത്തേ​റ്റ​ത്. വൈ​റ​ല്‍ വീ​ഡി​യോ​ക​ള്‍ പ​ങ്കു​വ​യ്ക്കു​ന്ന എ​ക്സ് ഉ​പ​യോ​ക്താ​വാ​യ ഘ​ർ കെ ​ക​ലേ​ഷ് എ​ന്ന ഹാ​ന്‍റി​ല്‍​നി​ന്നാ​ണ് വീ​ഡി​യോ പ​ങ്കു​വ​യ്ക്ക​പ്പെ​ട്ട​ത്. Bull Hits Reporter during Live tv Coverage in Pakistan pic.twitter.com/eP23iFXykv — Ghar Ke Kalesh (@gharkekalesh) July 2, 2024  

Read More