മേ​ല​ന​ങ്ങാ​തെ സു​ഖി​ക്ക​ല്ലേ, രോ​ഗ​ങ്ങ​ൾ പ​ണി ത​രും..! ഞെ​ട്ടി​ക്കു​ന്ന പ​ഠ​ന​റി​പ്പോ​ര്‍​ട്ട് പു​റ​ത്ത്

കാ​യി​കാ​ധ്വാ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ലോ​കാ​രോ​ഗ്യ സം​ഘ​ട​ന പു​റ​ത്തു​വി​ട്ട പ​ഠ​ന​റി​പ്പോ​ര്‍​ട്ട് ഞെ​ട്ടി​ക്കു​ന്ന​താ​ണ്. ലോ​ക​മെ​മ്പാ​ടു​മു​ള്ള പ്രാ​യ​പൂ​ര്‍​ത്തി​യാ​യ 180 കോ​ടി ജ​ന​ങ്ങ​ള്‍​ക്കു കാ​യി​കാ​ധ്വാ​നം ഇ​ല്ലാ​ത്ത​തു മൂ​ലം വി​വി​ധ രോ​ഗ​ങ്ങ​ള്‍ വ​രാ​ന്‍ സാ​ധ്യ​ത​യു​ണ്ടെ​ന്നു റി​പ്പോ​ര്‍​ട്ടി​ല്‍ വ്യ​ക്ത​മാ​ക്കു​ന്നു. പ​ഠ​ന​റി​പ്പോ​ർ​ട്ടി​ൽ ഇ​തു​സം​ബ​ന്ധി​ച്ച ക​ണ​ക്കു​ക​ളു​മു​ണ്ട്. 2021ലെ ​ക​ണ​ക്കു​ക​ള്‍ പ്ര​കാ​രം ലോ​ക​ത്തെ പ്രാ​യ​പൂ​ര്‍​ത്തി​യാ​യ ജ​ന​ത​യു​ടെ മൂ​ന്നി​ലൊ​ന്നു​പേ​ർ മ​തി​യാ​യ കാ​യി​കാ​ധ്വാ​നം ഇ​ല്ലാ​ത്ത​തു​കൊ​ണ്ടു​ള്ള വെ​ല്ലു​വി​ളി​ക​ള്‍ നേ​രി​ടു​ക​യാ​ണ്. 2030ഓ​ടെ ഇ​ത് 35 ശ​ത​മാ​ന​ത്തി‌​ലെ​ത്തു​മെ​ന്നും ക​ണ​ക്കു​ക​ള്‍ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു. പ്രാ​യ​പൂ​ര്‍​ത്തി​യാ​യ ഒ​രാ​ള്‍ ആ​ഴ്ച​യി​ല്‍ മി​ത​മാ​യ തോ​തി​ല്‍ 150 മി​നി​റ്റോ ക​ഠി​ന​മാ​യ രീ​തി​യി​ല്‍ 75 മി​നി​റ്റോ കാ​യി​കാ​ധ്വാ​ന​ത്തി​ല്‍ ഏ​ര്‍​പ്പെ‌‌​ട​ണം. ശാ​രീ​രി​കാ​ധ്വാ​നം ഇ​ല്ലാ​ത്ത​ത് ഹൃ​ദ​യാ​ഘാ​തം, പ​ക്ഷാ​ഘാ​തം, ടൈ​പ്പ് 2 പ്ര​മേ​ഹം, മ​റ​വി​രോ​ഗം, സ്ത​നാ​ര്‍​ബു​ദം അ​ട​ക്ക​മു​ള്ള രോ​ഗ​ങ്ങ​ൾ​ക്കു സാ​ധ്യ​ത കൂ​ട്ടു​ന്നു. ഉ​യ​ര്‍​ന്ന കാ​യി​കാ​ധ്വാ​ന​ത്തി​ലൂ​ടെ അ​ര്‍​ബു​ദം, ഹൃ​ദ്രോ​ഗം എ​ന്നി​വ​യെ ഒ​രു​പ​രി​ധി​വ​രെ അ​ക​റ്റി​നി​ര്‍​ത്താ​നും മാ​ന​സി​കാ​രോ​ഗ്യം ആ​ര്‍​ജി​ക്കാ​നും സാ​ധി​ക്കു​മെ​ന്നു ലോ​കാ​രോ​ഗ്യ സം​ഘ​ട​ന മേ​ധാ​വി ഡോ. ​ടെ​ഡ്രോ​സ് അ​ദാ​നം ഗെ​ബ്രി​യോ​സി​സ് ചൂ​ണ്ടി​ക്കാ​ട്ടു​ന്നു. ഉ​യ​ര്‍​ന്ന വ​രു​മാ​ന​മു​ള്ള ഏ​ഷ്യാ​പ​സ​ഫി​ക് മേ​ഖ​ല​യി​ലും…

Read More

മു​ൻ ജ​ന്മ​പു​ണ്യം! ഈ ​ജ​ന്മ​ത്തി​ൽ എ​നി​ക്ക് അ​ദ്ദേ​ഹ​ത്തെ ഭ​ർ​ത്താ​വാ​യി ല​ഭി​ച്ചു, മു​ത്ത​ച്ഛ​ന്‍റെ പ്രാ​യ​മു​ള്ള ആ​ളാ​ണ് ത​ന്‍റെ ഭ​ർ​ത്താ​വ്; വീ​ഡി​യോ പ​ങ്കു​വ​ച്ച് പെ​ൺ​കു​ട്ടി

പ്ര​ണ​യ​ത്തി​ന് ക​ണ്ണി​ല്ല മൂ​ക്കി​ല്ല എ​ന്ന് പ​റ​യു​ന്ന​ത് പോ​ലെ ത​ന്നെ പ്രാ​യ​വു​മി​ല്ല. ഇ​ത് ശ​രി​വ​യ്ക്കു​ന്ന ഒ​രു വീ​ഡി​യോ​യാ​ണ് ഇ​പ്പോ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ പ്ര​ച​രി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന​ത്. ​ഒ​രു വ​യോ​ധി​ക​ന്‍റെ​യും അ​യാ​ളെ​ക്കാ​ൾ വ​ള​രെ പ്രാ​യം കു​റ​ഞ്ഞ ഒ​രു പെ​ൺ​കു​ട്ടി​യു​ടെ​യും പ്ര​ണ​യ​ത്തെ കു​റി​ച്ച് കാ​ണി​ക്കു​ന്ന വീ​ഡി​യോ​യാ​ണി​ത്. ഗു​ഡ്ഡി കു​മാ​രി എ​ന്നാ​ണ് പെ​ൺ​കു​ട്ടി​യു​ടെ പേ​ര്. ഈ ​വീ​ഡി​യോ​യി​ൽ അ​വ​ൾ പ​റ​യു​ന്ന​ത് “എ​ൻ്റെ മു​ൻ ജ​ന്മ​ത്തി​ൽ ഞാ​ൻ ചെ​യ്ത ന​ല്ല​തെ​ന്താ​ണെ​ന്ന് എ​നി​ക്ക​റി​യി​ല്ല, ഈ ​ജ​ന്മ​ത്തി​ൽ എ​നി​ക്ക് നി​ന്നെ​പ്പോ​ലെ ഒ​രു ഭ​ർ​ത്താ​വി​നെ ല​ഭി​ച്ചു” എ​ന്നാ​ണ്. പെ​ൺ​കു​ട്ടി​യു​ടെ ഇ​ൻ​സ്റ്റാ​ഗ്രാം പ്രൊ​ഫൈ​ലി​ൽ വൃ​ദ്ധ​ന്‍റെ പി​ന്നി​ൽ നി​ന്ന് “ഞാ​ൻ നി​ന്നെ സ്നേ​ഹി​ക്കു​ന്നു” എ​ന്ന് പ​റ​യു​ന്ന മ​റ്റൊ​രു വീ​ഡി​യോ​യു​മു​ണ്ട്. എ​ന്നാ​ൽ ഈ ​ര​ണ്ട് വീ​ഡി​യോ​ക​ൾ അ​ല്ലാ​തെ വൃ​ദ്ധ​നൊ​പ്പ​മു​ള്ള മ​റ്റൊ​രു ഫോ​ട്ടോ​യോ വീ​ഡി​യോ​യോ പെ​ൺ​കു​ട്ടി പ​ങ്കു​വ​ച്ചി​ട്ടി​ല്ല. അ​തേ​സ​മ​യം മു​ത്ത​ച്ഛ​ന്‍റെ പ്രാ​യ​മു​ള്ള ഒ​രാ​ളെ പ​ങ്കാ​ളി​യാ​യി​ട്ട് സ്വീ​ക​രി​ച്ച​തെ​ന്ന് പ​റ​യു​ന്ന ഈ ​വീ​ഡി​യോ പൂ​ർ​ണ​മാ​യും വ്യാ​ജ​മാ​ണെ​ന്നും ഇ​ത് പ്ര​ച​രി​പ്പി​ക്കാ​നാ​യി പെ​ൺ​കു​ട്ടി കെ​ട്ടി​ച്ച​മ​ച്ച​താ​ണെ​ന്നും…

Read More

സ്ത്രീ​ധ​നം നി​ര​സി​ച്ച് വ​ര​ൻ: ജോ​ലി ല​ഭി​ച്ച് ക​ഴി​ഞ്ഞാ​ൽ ശ​മ്പ​ളം മാ​താ​പി​താ​ക്ക​ൾ​ക്ക് ന​ൽ​കാ​നും വ​ധു​വി​നോ​ട് ആ​വ​ശ്യ​പ്പെ​ട്ടു; കൈ​യ​ടി​ച്ച് സോ​ഷ്യ​ൽ മീ​ഡി​യ

രാ​ജ്യ​ത്ത് സ്ത്രീ​ധ​ന സ​മ്പ്ര​ദാ​യം ത​ട​യാ​ൻ നി​യ​മ​ങ്ങ​ളു​ണ്ടെ​ന്നാ​ലും യ​ഥാ​ർ​ഥ മാ​റ്റം അ​വ​ന​വ​നി​ൽ നി​ന്നു​മാ​ണ് തു​ട​ങ്ങേ​ണ്ട​ത്. ഇ​ത്ത​ര​ത്തി​ൽ രാ​ജ​സ്ഥാ​നി​ലെ സി​ക്കാ​ർ ജി​ല്ല​യി​ലെ ദ​ന്ത രാം​ഗ​ഢി​ലെ ജ​യ് നാ​രാ​യ​ണ​ൻ ജ​ഖ​ർ എ​ന്ന വ​ര​ൻ വ​ധു​വി​ൽ നി​ന്ന് സ്ത്രീ​ധ​നം സ്വീ​ക​രി​ക്കാ​തെ ധീ​ര​മാ​യ ഒ​രു ചു​വ​ടു​വ​യ്പ്പ് ന​ട​ത്തി​യി​രി​ക്കു​ക​യാ​ണ്.‌ ജോ​ലി ല​ഭി​ച്ച ശേ​ഷം സ​മ്പാ​ദി​ക്കു​ന്ന വ​രു​മാ​നം മാ​താ​പി​താ​ക്ക​ൾ​ക്ക് അ​യ​ച്ചു​കൊ​ടു​ക്കാ​നാ​ണ് ഇ​യാ​ൾ ഭാ​ര്യ​യോ​ട് അ​വ​ശ്യ​പ്പെ​ട്ട​ത്. സ്ത്രീ​ധ​ന​ര​ഹി​ത​മാ​യ ഈ ​വി​വാ​ഹ​ത്തി​ന് സം​സ്ഥാ​ന​മൊ​ട്ടാ​കെ അ​ഭി​ന​ന്ദ​നം ഏ​റ്റു​വാ​ങ്ങു​ക​യാ​ണ്. വ​ര​ൻ ജ​യ് നാ​രാ​യ​ൺ ജാ​ഖ​ർ പൊ​തു​ക്ഷേ​മ വ​കു​പ്പി​ൽ ജൂ​നി​യ​ർ എ​ഞ്ചി​നീ​യ​റാ​യി (ജെ​ഇ) ജോ​ലി ചെ​യ്യു​ക​യാ​ണ്. വ​ധു അ​നി​ത വ​ർ​മ ബി​രു​ദാ​ന​ന്ത​ര ബി​രു​ദ​ധാ​രി​യാ​ണ്. അ​നി​ത​യു​ടെ മാ​താ​പി​താ​ക്ക​ളാ​ണ് അ​വ​ളെ ന​ന്നാ​യി വ​ള​ർ​ത്തി​യ​തെ​ന്നും ബി​രു​ദാ​ന​ന്ത​ര ബി​രു​ദം നേ​ടാ​ൻ സ​ഹാ​യി​ച്ചെ​ന്നും വ​ര​ൻ പ​റ​ഞ്ഞു. വി​ദ്യാ​ഭ്യാ​സം നേ​ടു​ന്ന​ത് ഇ​ന്ന​ത്തെ കാ​ല​ത്ത് സ​മ്പ​ത്തി​നേ​ക്കാ​ൾ കു​റ​വ​ല്ലെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.​സ്ത്രീ​ധ​ന ര​ഹി​ത വി​വാ​ഹ​മാ​ണ് വ​ര​ന്‍റെ വീ​ട്ടു​കാ​ർ ആ​ദ്യം നി​ർ​ദേ​ശി​ച്ച​ത് എ​ന്ന് അ​നി​തയും വ്യ​ക്ത​മാ​ക്കി. “എ​ന്‍റെ മു​ത്ത​ച്ഛ​ന്‍റെ​യും…

Read More

അ​ക്ഷ​ര​ന​ഗ​രി​ക്ക് പി​റ​ന്നാ​ൾ മ​ധു​രം; കോ​ട്ട​യ​ത്തി​ന് ഇ​ന്ന് 75-ാം പി​റ​ന്നാ​ൾ

കോ​ട്ട​യം ജി​ല്ല​യ്ക്ക് ഇ​ന്ന് 75-ാം പി​റ​ന്നാ​ള്‍. 1949 ജൂ​ലൈ ഒ​ന്നി​ന് ജി​ല്ല നി​ല​വി​ല്‍ വ​രു​മ്പോ​ള്‍ കോ​ട്ട​യം, ഇ​ടു​ക്കി, പ​ത്ത​നം​തി​ട്ട പ്ര​ദേ​ശ​ങ്ങ​ള്‍ ഉ​ള്‍​പ്പെ​ട്ടി​രു​ന്നു. ഇ​ന്ന​ത്തെ കോ​ട്ട​യം ജി​ല്ല​യ്ക്ക് പൗ​രാ​ണി​ക​മാ​യൊ​രു ച​രി​ത്ര​മു​ണ്ട്. തി​രു​വി​താം​കൂ​റി​ന്‍റെ വ​ട​ക്ക​ന്‍ ഡി​വി​ഷ​ന്‍റെ ആ​സ്ഥാ​നം 1880ല്‍ ​ചേ​ര്‍​ത്ത​ല​യി​ല്‍​നി​ന്ന് കോ​ട്ട​യ​ത്തേ​യ്ക്ക് മാ​റ്റി​യ​തും ആ​ധു​നി​ക കോ​ട്ട​യം പ​ടു​ത്തു​യ​ര്‍​ത്തി​യ​തും ടി. ​മാ​ധ​വ​റാ​വു ദി​വാ​ന്‍ പേ​ഷ്‌​കാ​രാ​യി​രു​ന്ന കാ​ല​ത്താ​ണ്. ആ​ധു​നി​ക കോ​ട്ട​യ​ത്തി​ന്‍റെ ശി​ല്പി​യാ​യി അ​റി​യ​പ്പെ​ടു​ന്ന​ത് ടി. ​മാ​ധ​വ​റാ​വു​വാ​ണ്. പോ​ലീ​സ് സ്റ്റേ​ഷ​ന്‍, കോ​ട​തി, പ​ബ്ലി​ക് ലൈ​ബ്ര​റി, ജി​ല്ലാ ആ​ശു​പ​ത്രി എ​ന്നി​വ​യു​ടെ​യൊ​ക്കെ സ്ഥാ​പ​ക​ന്‍ ഇ​ദ്ദേ​ഹ​മാ​ണ്. വൈ​വി​ധ്യ​ങ്ങ​ളി​ലും നേ​ട്ട​ങ്ങ​ളി​ലും ത​ന​താ​യൊ​രു ച​രി​ത്രം കോ​ട്ട​യ​ത്തി​നു​ണ്ട്. ദീ​പി​ക ഉ​ള്‍​പ്പെ​ടെ മു​ന്‍​നി​ര പ​ത്ര​ങ്ങ​ളു​ടെ​യും ആ​ഴ്ച​പ്പ​തി​പ്പു​ക​ളു​ടെ​യും മാ​സി​ക​ളു​ടെ​യും ത​റ​വാ​ട്. കെ.​ആ​ര്‍. നാ​രാ​യ​ണ​ന്‍, പി.​കെ. വാ​സു​ദേ​വ​ന്‍ നാ​യ​ര്‍, ഉ​മ്മ​ന്‍ ചാ​ണ്ടി, കെ.​എം. മാ​ണി, ആ​ര്‍.​വി. തോ​മ​സ്, പി.​ടി. ചാ​ക്കോ, എ.​ജെ. ജോ​ണ്‍, അ​ക്കാ​മ്മ ചെ​റി​യാ​ന്‍ തു​ട​ങ്ങി പ്ര​മു​ഖ​രു​ടെ നാ​ട്. രാ​മ​പു​ര​ത്ത് വാ​ര്യ​രും ഡി​സി കി​ഴ​ക്കേ​മു​റി​യും വൈ​ക്കം…

Read More

ത​ള​രാ​ത്ത മ​ന​സു​മാ​യി ജീ​വി​തം നെ​യ്തെ​ടു​ക്കു​ന്ന 53-കാ​രി; ഈ​റ്റ​പ്പൊ​ളി​യി​ൽ തീ​ർ​ക്കു​ന്ന കു​ട്ട​യും മു​റ​വും കൂ​ട​യു​മാ​യി ഇ​മ്മി​ണി വ​ല്യ സ​ന്തോ​ഷ​ത്തി​ൽ അ​മ്മി​ണി

അ​ന്യം നി​ന്നു പോ​കു​ന്ന കു​ല​ത്തൊ​ഴി​ലു​ക​ളെ ഓ​ർ​മ​പ്പെ​ടു​ത്തു​ക​യാ​ണ് ഇ​ടു​ക്കി​യെ ഉ​പ്പു​ത​റ​യി​ലെ ക​ണ്ണം​പ​ടി കോ​വി​ൽ​വ​ര​യി​ൽ അ​മ്മി​ണി എ​ന്ന വ​യോ​ധി​ക. പ്രാ​യ​മൊ​ക്കെ വെ​റും സം​ഖ്യ മാ​ത്ര​മാ​ണെ​ന്നാ​ണ് അ​മ്മി​ണി അ​മ്മ​യു​ടെ വാ​ദം. ഈ​റ്റ​പ്പൊ​ളി​യി​ൽ ജീ​വി​തം നെ​യ്തെ​ടു​ക്കു​ക​യാ​ണ് ഇ​വ​ർ. കു​ട്ട, മു​റം, പ​ന​മ്പ്, വെ​റ്റി​ല ചെ​ല്ലം, കൂ​ട തു​ട​ങ്ങി​യ​വ നെ​യ്ത് വി​റ്റാ​ണ് ഇ​പ്പോ​ഴും അ​മ്മി​ണി​യു​ടെ ജീ​വി​തം. അ​ച്ഛ​ൻ വെ​ള്ളാ​നും അ​മ്മ ചെ​റി​യ​യും പ​ഠി​പ്പി​ച്ചു​ത​ന്ന നെ​യ്ത്ത് പ​തി​ന​ഞ്ചാം വ​യ​സി​ൽ അ​മ്മി​ണി സ്വ​ന്ത​മാ​യി ഏ​റ്റെ​ടു​ത്തു. ത​ല​മു​റ കൈ​മാ​റി ത​ന്ന ക​രു​ത്തു​മാ​യാ​ണ് അ​മ്മി​ണി വ​ഞ്ചി​വ​യ​ലി​ൽ​നി​ന്നു വി​വാ​ഹി​ത​യാ​യി ക​ണ്ണം​പ​ടി​യി​ൽ എ​ത്തി​യ​ത്. അ​പ്പോ​ഴും നെ​യ്ത്ത് ജോ​ലി കൈ​വി​ട്ടി​ല്ല. ഭ​ർ​ത്താ​വ് രാ​മ​നും നെ​യ്ത്തി​ൽ പ്രാ​വീ​ണ്യം ഉ​ണ്ടാ​യി​രു​ന്ന​ത് അ​മ്മി​ണി​ക്കു തു​ണ​യാ​യി. ഒ​രു​മി​ച്ചു കാ​ട്ടി​ൽ പോ​യി ഈ​റ്റ വെ​ട്ടി​ക്കൊ​ണ്ടു വ​രും. അ​ക​വും പു​റ​വും വേ​ർ​തി​രി​ച്ച് പൊ​ളി​ച്ച ശേ​ഷം അ​ടു​ക്ക​ള​യു​ടെ ചേ​രി​നു മു​ക​ളി​ലി​ട്ട് ഉ​ണ​ക്കും. പി​ന്നീ​ട് ചീ​കി മി​നു​ക്കി ഒ​രു​മി​ച്ചി​രു​ന്ന് വ​സ്തു​ക്ക​ൾ നെ​യ്തെ​ടു​ക്കും. ആ​ക​ർ​ഷ​ക​മാ​യ ക​ര​കൗ​ശ​ല വ​സ്തു​ക്ക​ളും…

Read More

ആ​ത്മ​വി​ശ്വാ​സ​ത്തി​ന്‍റെ ഉ​യ​രം; നീ​ണ്ട നി​യ​മ പോ​രാ​ട്ട​ത്തി​നൊ​ടു​വി​ൽ എം​ബി​ബി​എ​സ് നേ​ടി ഗ​ണേ​ഷ്

ഗു​ജ​റാ​ത്തി​ലെ കു​ഗ്രാ​മ​ത്തി​ലെ ഇ​ടു​ങ്ങി​യ വീ​ട്ടി​ലി​രു​ന്നു ഗ​ണേ​ഷ് എ​ന്ന ആ​റാം ക്ലാ​സു​കാ​ര​നെ സ്വ​പ്നം കാ​ണാ​ൻ പ്രേ​രി​പ്പി​ച്ച​ത് അ​മ്മ​യാ​ണ്. ആ ​സ്വ​പ്നം യാ​ഥാ​ർ​ഥ്യ​മാ​യ​പ്പോ​ൾ ഗ​ണേ​ഷ് ഇ​ന്ന് ഇ​ന്ത്യ​യി​ലെ ഏ​റ്റ​വും ഉ​യ​രം കു​റ​ഞ്ഞ ഡോ​ക്ട​റാ​ണ്. ആ​ത്മ​വി​ശ്വാ​സ​ത്തി​നും ദൃ​ഢ​നി​ശ്ച​യ​ത്തി​നും ഉ​യ​ര​മു​ണ്ടെ​ങ്കി​ൽ അ​ത് ഏ​റ്റ​വും അ​ധി​ക​മു​ള്ള​ത് ഈ ​ചെ​റു​പ്പ​ക്കാ​ര​നാ​ണ്. ഗു​ജ​റാ​ത്ത് സ്വ​ദേ​ശി ഡോ. ​ഗ​ണേ​ഷ് ബ​ര​യ്യ എ​ന്ന 23കാ​ര​ന്. ക​ഷ്‌​ട​പ്പാ​ടു​ക​ൾ​ക്കൊ​ടു​വി​ൽ എം​ബി​ബി​എ​സ് നേ​ടി​യ ച​രി​ത്ര​മാ​ണ് ഡോ. ​ഗ​ണേ​ഷി​നു പ​റ​യാ​നു​ള്ള​ത്. ഉ​യ​ര​ക്കു​റ​വ് ഒ​ന്നി​നും ത​ട​സ​മ​ല്ലെ​ന്നും ആ​ഗ്ര​ഹ​വും ആ​ത്മ​വി​ശ്വാ​സ​വു​മാ​ണ് വ​ലു​തെ​ന്നും ജീ​വി​ത​ത്തി​ലൂ​ടെ തെ​ളി​യി​ക്കു​ക​യാ​യ​ണ് ഈ ​യു​വ ഡോ​ക്ട​ർ. മൂ​ന്ന​ടി ഉ​യ​ര​മു​ള്ള ഗ​ണേ​ഷ് ബ​ര​യ്യ രാ​ജ്യ​ത്തെ ഏ​റ്റ​വും ഉ​യ​രം കു​റ​ഞ്ഞ മെ​ഡി​ക്ക​ൽ ബി​രു​ദ​ധാ​രി​യാ​ണ്. മൂ​ന്ന​ടി ഉ​യ​ര​വും 18 കി​ലോ ഭാ​ര​വു​മാ​ണ് ഡോ. ​ഗ​ണേ​ഷി​നു​ള്ള​ത്. നീ​ണ്ട നി​യ​മ പോ​രാ​ട്ട​ത്തി​നൊ​ടു​വി​ലാ​ണ് ഗ​ണേ​ഷ് എം​ബി​ബി​എ​സ് നേ​ടി​യ​ത്. 2018ലാ​ണ് എം​ബി​ബി​എ​സ് പ്ര​വേ​ശ​ന പ​രീ​ക്ഷ ഗ​ണേ​ഷ് പാ​സാ​യ​ത്. എ​ന്നാ​ൽ ഉ​യ​രം കു​റ​വാ​യ​തി​നാ​ൽ എം​ബി​ബി​എ​സ് ബി​രു​ദ​ത്തി​നു പ്ര​വേ​ശ​നം…

Read More

കാ​ലു​കൊ​ണ്ട് സ്ട്രോ​ബെ​റി എ​ങ്ങ​നെ ആ​സ്വ​ദി​ച്ച് ക​ഴി​ക്കും‍‍? എ​ങ്കി​ൽ ഈ ​വൈ​റ​ൽ വീ​ഡി​യോ ഒ​ന്ന് ക​ണ്ടുനോ​ക്കൂ…

ന​മ്മു​ടെ ശ്ര​ദ്ധ പി​ടി​ച്ചു​പ​റ്റു​ക​യും, ചി​രി​ക്കു​ക​യോ ക​ര​യി​പ്പി​ക്കു​ക​യോ ചി​ല​പ്പോ​ൾ ന​മ്മെ ഞെ​ട്ടി​പ്പി​ക്കു​ക​യോ ചെ​യ്യു​ന്ന എ​ണ്ണ​മ​റ്റ വീ​ഡി​യോ​ക​ളും ചി​ത്ര​ങ്ങ​ളും സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ കാ​ണാ​റുള്ളതാണ്. വൈ​റ​ൽ വീ​ഡി​യോ​ക​ളി​ൽ ചി​ല​ത് വേ​റി​ട്ടു​നി​ൽ​ക്കു​ന്നു. ഇ​ത്ത​ര​ത്തി​ൽ അ​ടു​ത്തി​ടെ ഇ​ൻ്റ​ർ​നെ​റ്റി​ൽ പ്ര​ച​രി​ച്ച ഒ​രു വീ​ഡി​യോ​യി​ൽ ര​ണ്ട് സ്ത്രീ​ക​ൾ കാ​ലു​കൊ​ണ്ട് സ്ട്രോ​ബെ​റി ക​ഴി​ക്കു​ന്ന​താണ് കാ​ണി​ക്കു​ന്നത്. ചി​രി​ച്ച് ആ​സ്വ​ദി​ച്ചാ​ണ് അ​വ​ർ കാ​ലു​കൊ​ണ്ട് ക​ഴി​ക്കു​ന്ന​ത്. ​സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ ഈ വീ​ഡി​യോ വ​ള​രെ​യ​ധി​കം ശ്ര​ദ്ധ നേ​ടു​ക​യും ചെ​യ്തു. ചി​ല​ർ ഇ​ത് ത​മാ​ശ​യാ​യി കാ​ണു​ക​യും സു​ഹൃ​ത്തു​ക്ക​ളു​മാ​യും കു​ടും​ബാം​ഗ​ങ്ങ​ളു​മാ​യും വീഡിയോ പ​ങ്കി​ടു​ക​യും ചെ​യ്തു. മ​റ്റ് ചി​ല​രാ​ക​ട്ടെ സ്ത്രീ​ക​ളു​ടെ പ്ര​വ​ർ​ത്തി​യി​ൽ  വെ​റു​പ്പു​ള​വാ​ക്കി.  Alexia Kraft de la Saulx എ​ന്ന ഇ​ൻ​സ്റ്റ​ഗ്രാം ഉ​പ​ഭോ​ക്താ​വാ​ണ് വീ​ഡി​യോ പ​ങ്കു​വ​ച്ച​ത്. ഒ​റ്റ​നോ​ട്ട​ത്തി​ൽ ഇ​ത് ഒ​രു വി​ചി​ത്ര​മാ​യ പ്ര​വൃ​ത്തി​യാ​യി തോ​ന്നാം. ഈ ​ര​ണ്ട് സ്ത്രീ​ക​ളും മ​റ്റു​ള്ള​വ​ർ ത​ങ്ങ​ളെ​ക്കു​റി​ച്ച് എ​ന്താ​ണ് ചി​ന്തി​ക്കു​ന്ന​തെ​ന്ന് ശ്ര​ദ്ധി​ക്കു​ന്നി​ല്ല. ​ത​ങ്ങ​ളു​ടെ ചു​റ്റു​പാ​ടു​ക​ളെ കു​റി​ച്ച് വേ​വ​ലാ​തി​പ്പെ​ടാ​തെ അ​വ​ർ ത​ങ്ങ​ളു​ടെ സ്‌​ട്രോ​ബെ​റി ആ​സ്വ​ദി​ച്ചു ക​ഴി​ക്കു​ക​യാ​യി​രു​ന്നു.…

Read More

മി​ടു​ക്കി…​മി​ടു​മി​ടു​ക്കി; ഫോ​ട്ടോ​ഗ്രാ​ഫി​യി​ലൂ​ടെ 6 മാ​സം കൊ​ണ്ട് 58 ല​ക്ഷം രൂ​പ സ​മ്പാ​ദി​ച്ച് യു​വ​തി

ഇ​ന്ത്യ​യി​ൽ തൊ​ഴി​ലി​ല്ലാ​ത്ത​വ​രു​ടെ എ​ണ്ണം വ​ള​രെ കൂ​ടു​ത​ലാ​ണ്. ബി​രു​ദ​ങ്ങ​ൾ നി​ര​വ​ധി നേ​ടി​യാ​ലും ജോ​ലി ല​ഭി​ക്ക​ണ​മെ​ന്നുമില്ല. അ​ത്ത​ര​മൊ​രു സാ​ഹ​ച​ര്യ​ത്തി​ൽ ആ​ളു​ക​ൾ അ​വ​രു​ടെ ഉ​പ​ജീ​വ​ന​മാ​ർ​ഗ​ങ്ങ​ൾ​ക്കാ​യി വി​വി​ധ മാ​ർ​ഗ​ങ്ങ​ൾ തേ​ടു​ന്നു. ചി​ല​ർ ബി​സി​ന​സ്സ് തു​ട​ങ്ങു​ന്നു, ചി​ല​ർ ഇ​ൻ​ഷു​റ​ൻ​സ് ഏ​ജ​ന്‍റു​മാ​രാ​കു​ന്നു. എ​ന്നാ​ൽ വ​രു​മാ​നം വ​ള​രെ കു​റ​വാ​യ​തി​നാ​ൽ ഈ ​ആ​ളു​ക​ൾ​ക്ക് അ​വ​രു​ടെ സ്വ​പ്ന​ങ്ങ​ൾ നി​റ​വേ​റ്റാ​ൻ ക​ഴി​യു​ന്നി​ല്ല. ഇ​ത്ത​ര​മൊ​രു സാ​ഹ​ച​ര്യ​ത്തി​ൽ ജോ​ലി​യി​ല്ലാ​തെ ക​റ​ങ്ങി​ന​ട​ന്ന് മാ​സം തോ​റും ല​ക്ഷ​ക്ക​ണ​ക്കി​ന് രൂ​പ സ​മ്പാ​ദി​ക്കു​ന്ന ഒ​രു അ​മേ​രി​ക്ക​ൻ യു​വ​തി​യെ​ക്കു​റി​ച്ചാ​ണ് പ​റ​യാ​ൻ പോ​കു​ന്ന​ത്. വെ​റും ആ​റ് മാ​സ​ത്തി​നു​ള്ളി​ൽ ഈ ​സ്ത്രീ സ​മ്പാ​ദി​ച്ച​ത് 58 ല​ക്ഷ​ത്തി​ല​ധി​കം രൂ​പ​യാ​ണ്. അ​വ​ൾ പ്ര​തി​മാ​സം 10 ല​ക്ഷം രൂ​പ സ​മ്പാ​ദി​ക്കു​ന്നു. അ​ല​ക്‌​സാ​ന്ദ്ര ഹാ​ൾ​മാ​ൻ എ​ന്നാ​ണ് 25 കാ​രി​യു​ടെ പേ​ര്. ഈ ​സ്ത്രീ എ​ന്താ​ണ് ചെ​യ്യു​ന്ന​തെ​ന്ന് ഇ​പ്പോ​ൾ നി​ങ്ങ​ൾ ചി​ന്തി​ക്കു​ന്നു​ണ്ടാ​വും? അ​വ​ൾ ഫോ​ണി​ൽ ചി​ത്ര​ങ്ങ​ൾ പ​ക​ർ​ത്തി ക​മ്പ​നി​ക​ൾ​ക്ക് വി​ൽ​ക്കു​ക​യാ​ണ്. ഇ​ങ്ങ​നെ ചെ​യ്യു​ന്ന​തി​ലൂ​ടെ എ​ല്ലാ മാ​സ​വും ധാ​രാ​ളം പ​ണം സ​മ്പാ​ദി​ക്കാ​ൻ സാ​ധി​ക്കു​മെ​ന്നാ​ണ്…

Read More

ഫ്ര​ണ്ട്‌​സ്, അ​ക്ഷ​യ കേ​ന്ദ്ര​ങ്ങ​ള്‍ വ​ഴി ഇ​നി വൈ​ദ്യു​തി ബി​ല്‍ സ്വീ​ക​രി​ക്കി​ല്ല!

സ​ര്‍​ക്കാ​രി​ന്‍റെ ജ​ന​സേ​വ​ന കേ​ന്ദ്ര​ങ്ങ​ളാ​യ അ​ക്ഷ​യ, ഫ്ര​ണ്ട്‌​സ് എ​ന്നി​വി​ട​ങ്ങ​ള്‍ വ​ഴി വൈ​ദ്യു​തി ബി​ല്‍ തു​ക സ്വീ​ക​രി​ക്കു​ന്ന​ത് നി​ര്‍​ത്ത​ലാ​ക്കി കെ​എ​സ്ഇ​ബി. ഉ​പ​ഭോ​ക്താ​ക്ക​ള്‍ അ​ട​യ്ക്കു​ന്ന തു​ക കെ​എ​സ്ഇ​ബി അ​ക്കൗ​ണ്ടി​ലേ​ക്ക് യ​ഥാ​സ​മ​യം ല​ഭ്യ​മാ​കാ​ത്ത സാ​ഹ​ച​ര്യ​ത്തി​ലാ​ണു തീ​രു​മാ​നം. വൈ​ദ്യു​തി ബി​ല്‍​തു​ക കെ​എ​സ്ഇ​ബി​യു​ടെ അ​ക്കൗ​ണ്ടി​ലെ​ത്താ​ന്‍ കാ​ല​താ​മ​സ​മു​ണ്ടാ​കു​ന്ന​തു കാ​ര​ണം ഉ​പ​ഭോ​ക്താ​ക്ക​ള്‍ നേ​രി​ട്ടു​വ​ന്ന ബു​ദ്ധി​മു​ട്ടു​ക​ളും അ​തു സം​ബ​ന്ധി​ച്ച പ​രാ​തി​ക​ളും ക​ണ​ക്കി​ലെ​ടു​ത്ത​താ​ണു ന​ട​പ​ടി​യെ​ന്നു കെ​എ​സ്ഇ​ബി വ്യ​ക്ത​മാ​ക്കി.

Read More

ബ​ഹി​രാ​കാ​ശ​ത്ത് നി​ന്ന് സൂ​ര്യാ​സ്ത​മ​യം എ​ങ്ങ​നെ കാ​ണ​പ്പെ​ടു​ന്നു! ഞെ​ട്ടി​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ൾ വൈ​റ​ൽ

സൂ​ര്യാ​സ്ത​മ​യ ചി​ത്ര​ങ്ങ​ൾ എ​ല്ലാ​യ്‌​പ്പോ​ഴും അ​തി​ശ​യി​പ്പി​ക്കു​ന്ന മ​നോ​ഹ​ര​മാ​യ കാ​ഴ്ച​യാ​ണ്. എ​ന്നാ​ൽ ബ​ഹി​രാ​കാ​ശ​ത്ത് നി​ന്ന് പ​ക​ർ​ത്തി​യ സൂ​ര്യാ​സ്ത​മ​യം എ​ങ്ങ​നെ​യാ​യി​രി​ക്കു​മെ​ന്ന് നി​ങ്ങ​ൾ എ​പ്പോ​ഴെ​ങ്കി​ലും ചി​ന്തി​ച്ചി​ട്ടു​ണ്ടോ? യൂ​റോ​പ്യ​ൻ ബ​ഹി​രാ​കാ​ശ ഏ​ജ​ൻ​സി​യി​ലെ (ഇ​എ​സ്എ) ബ​ഹി​രാ​കാ​ശ​യാ​ത്രി​ക​നാ​യ അ​ല​ക്സാ​ണ്ട​ർ ഗെ​ർ​സ്റ്റ് സൂ​ര്യാ​സ്ത​മ​യ​ത്തി​ന്‍റെ അ​പൂ​ർ​വ ദൃ​ശ്യം പ​ങ്കു​വ​ച്ചു. കു​റ​ച്ച് വ​ർ​ഷ​ങ്ങ​ൾ​ക്ക് മു​മ്പ് പ​ക​ർ​ത്തി​യ​താ​ണ് മ​നോ​ഹ​ര​മാ​യ ഈ ചി​ത്ര​ങ്ങ​ൾ.  ചി​ത്ര​ങ്ങ​ളെ കു​റി​ച്ചു​ള്ള സ​മീ​പ​കാ​ല എ​ക്‌​സ് പോ​സ്റ്റ് സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ആ​ളു​ക​ളെ വീ​ണ്ടും ആ​ക​ർ​ഷി​ച്ചു. സം​ഭ​വ​ത്തി​ന്‍റെ ഈ ​വീ​ഡി​യോ ആരെയും അ​ത്ഭു​ത​പ്പെ​ടു​ത്തും. “ബ​ഹി​രാ​കാ​ശ​ത്ത് നി​ന്ന് സൂ​ര്യാ​സ്ത​മ​യം ഇ​ങ്ങ​നെ​യാ​ണ് കാ​ണ​പ്പെ​ടു​ന്ന​ത്,” എന്ന അടിക്കുറിപ്പോടെയാണ് എ​ക്സി​ൽ വീഡിയോ പ​ങ്കു​വ​ച്ചിരിക്കുന്നത്. 2018ൽ ​ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ സ്‌​പേ​സ് സ്റ്റേ​ഷ​ന്‍റെ (ഐ​എ​സ്എ​സ്) ക​മാ​ൻ​ഡ​റാ​യി​രി​ക്കെ​യാ​ണ് ബ​ഹി​രാ​കാ​ശ​യാ​ത്രി​ക​ൻ ഗെ​ർ​സ്റ്റ് ചി​ത്ര​ങ്ങ​ൾ പ​ക​ർ​ത്തി​യ​ത്. ജൂ​ൺ 27 ന് ​പ​ങ്കി​ട്ട പോ​സ്റ്റ് 60,000-ല​ധി​കം വ്യൂ​സ് ല​ഭി​ച്ചു. ജീ​വി​ത​ത്തി​ൽ ഒ​രി​ക്ക​ൽ മാ​ത്രം സം​ഭ​വി​ക്കു​ന്ന സം​ഭ​വ​മാ​ണി​തെ​ന്നാ​ണ് ചി​ല​ർ ഈ ചിത്രങ്ങളെ കു​റി​ച്ച് പ​റ​ഞ്ഞ​ത്. What sunset looks like…

Read More